ഫലസ്തീന്‍: അധിനിവേശ ചരിത്രവും വിമോചന സ്വപ്നങ്ങളും

എം.എ. സലാം റഹ്മാനി കൂട്ടാലുങ്ങല്‍   ഫലസ്തീന്‍, ലോക മനസ്സാക്ഷിയുടെ നൊമ്പരമായി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മനുഷ്യത്വ രഹിതമായ ഇസ്രായേലിന്‍റെ സംഹാരവീര്യം ഫലസ്തീന്‍ മക്കളുടെ നെഞ്ച് പിളര്‍ക്കുന്ന കാഴ്ചകള്‍ ഹൃദയഭേദകവും കരളലിയിപ്പിക്കുന്നതുമാണ്. സയണിസ്റ്റ് സേന യാതൊരുവിധ പ്രകോപനവുമില്ലാതെ മസ്ജിദുല്‍ അഖ്സയിലും ഗസ്സയിലും കിരാതമായ ആക്രമണമാണ് ഇപ്പോള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഇതോടെ കുറച്ചുകാലമായി ശാന്തമായിരുന്ന ഫലസ്തീന്‍ വീണ്ടും ലോകത്തിന്‍റെ…

പ്രവാചക ദര്‍ശനങ്ങളിലെ വ്യാപാരവും വ്യവസായവും

♦മുഹമ്മദ് മിദ്‌ലാജ്‌ വികസനമാണ് ലോകത്തെ ഉന്നതിയിൽ നിന്നും ഉന്നതിയിലേക്ക് എത്തിക്കുന്നത്. വികസനം സാധ്യമാവുന്നത് ജനങ്ങളുടെ പെരുമാറ്റങ്ങളിലൂടെയും ചിന്തകളിലൂടെയുമാണ്. മനുഷ്യർ സ്വതന്ത്രമായി ചിന്തിക്കുന്നതിലൂടെയാണ് വികസന തന്ത്രങ്ങൾ രൂപപ്പെടുന്നത് , പിന്നീട് വികസനങ്ങൾ സാങ്കേതികപരമായി ഉന്നതി പ്രാപിക്കുന്നു. സാങ്കേതികപരമായി ഉന്നതി പ്രാപിക്കുമ്പോഴാണ് ലോകത്ത് സാങ്കേതികവൽക്കരണം സാധ്യമാവുന്നത്. സാങ്കേതികവൽക്കരണം സമൂഹത്തിന്റെ ഗതി നിർണയിക്കുന്ന സമയത്ത് അത് അനിവാര്യമാണെന്നർഥം. സാങ്കേതികവൽക്കരണത്തിന്റെ പ്രധാന…

തിരു നബി (സ): മാതാ-ഗുരു അവകാശങ്ങളെ ആദ്യമായി നിർവ്വചിച്ചവർ

അസ്മാഅ് റമളാൻ വിവ. റാഫി ടി എം ഒറ്റപ്പാലം സർവ്വ സ്തുതികളും പ്രപഞ്ചനാഥനിലർപ്പിക്കുന്നതോടൊപ്പം അവന്റെ രക്ഷയും അനുഗ്രഹവും, അന്ത്യ പ്രവാചകൻ മുഹമ്മദ്‌ മുസ്തഫ (സ)യുടെ മേലിലും അവിടുത്തെ കുടുംബത്തിന്റെ മേലിലും, അവിടുത്തെ അനുചരരുടെ മേലിലും സദാ വർഷിക്കട്ടെ….ആമീൻ അല്ലാഹു പറയുന്നു: “തീർച്ചയായും നിങ്ങൾക്കിതാ നിങ്ങളിൽ നിന്നുതന്നെയുള്ള ഒരു ദൂതൻ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത്‌ സഹിക്കാൻ കഴിയാത്തവനും,…

റൂമി; ഇലാഹീ പ്രണയത്തിന്റെ തോരാ മഴ

റഊഫ് കൊണ്ടോട്ടി പതിമൂന്നാം നൂറ്റാണ്ടിലെ ആ മാധുര്യ ഈരടികള്‍ ഇന്നും ലോകം ഏറ്റു പാടുന്നുവെങ്കില്‍, സൂഫിസത്തെക്കുറിച്ചു പറയുന്നിടത്തെല്ലാം നിസ്സംശയം അങ്ങയുടെ നാമം സ്മരിക്കുന്നുവെങ്കില്‍ ഏ മൗലാനാ അങ്ങയ്ക്കു മരണമില്ല. ഇലാഹിനെ അറിഞ്ഞ, അവന്റെ ദിവ്യാനുരാഗത്തിന്റെ ചഷകത്തില്‍ അനശ്വരതയുടെ മധുനുകര്‍ന്ന ഖുദാവംദഗര്‍, ലോകരെ സ്വാധീനിച്ച കവികളില്‍ അങ്ങല്ലയോ പരമോന്നതന്‍. മസ്‌നവിയും ഫീഹി മാ ഫീഹിയും തീര്‍ത്ത അലകളെയും…

സൂഫിസം: തീരാത്ത ആത്മീയ ദാഹം

നിഫ്‌ല ബീവി ലക്ഷദ്വീപ് ‘സൂഫിസം’ വാര്‍ത്തമാനലോകം അനേകം ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കിയ വിഷയം. യഥാര്‍ത്ഥത്തില്‍ എന്താണ് സൂഫിസം? എവിടനിന്നാണ് സൂഫിസം എന്ന ആശയത്തിന്റെ ഉത്ഭവം? പരിശുദ്ധ ഇസ്ലാമിന്റെ സത്തയും ആദര്‍ശങ്ങളും നിത്യ ജീവിതത്തിന്റെ ഭാഗമാക്കി അവന്റെ ഇലാഹിലേക്കടുത്ത് ആത്മീയ ദാഹത്തിന് ശമനം കണ്ടെത്തുന്നവനാണ് സൂഫികള്‍. അന്ത്യപ്രവാചകന്‍ തിരു നബി (സ) ഹിറാ ഗുഹയില്‍നിന്ന് ഏറ്റുവാങ്ങിയ ആത്മധ്യാനത്തില്‍…

ഭാഷയുടെ വാതിൽ അടക്കൂ പ്രണയത്തിൻ ജനാലകൾ തുറക്കൂ

-മുഹ്‌സിന ആലപ്പുഴ സങ്കല്പങ്ങൾക്ക് അതീതമായി നശ്വരത യിൽ നിന്നും അനശ്വരതയിലേക്ക് ഒഴുകുന്ന മഹാ പ്രവാഹത്തിന്റെ ഒരു നദി പോലെയാണ് സൂഫിസം. സൂഫിസത്തെ പഠിക്കാൻ ആഗ്രഹിക്കുന്നത് അന്ധൻ പുല്മേടുകളെയോ ജലപ്രവാഹത്തെ യോ തൊട്ടറിയാൻ ശ്രമിക്കുന്നതുപോലെ ആണെന്നുള്ള ഹുജ്ജത്തുൽ ഇസ്ലാം ഇമാം ഗസാലി (റ) ന്റെ വാക്കുകൾ ശ്രദ്ധേയമാണ്. സൂഫിസത്തെ യും സൂഫികളെ യും വാക്കുകളിലൂടെയും കാഴ്ചകളിലൂടെയും മനസ്സിലാക്കാൻ…

തീരാത്ത നിധിയാണു നീ,നാവേ! തീരാവ്യാധിയുമാണു നീ,നാവേ!

– ബശീർ ഫൈസി ദേശമംഗലം ജലാലുദ്ദീൻ മുഹമ്മദ് റൂമി (1207-1273) പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു. ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലുള്ള ബാൽഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ജീവിത്തിന്റെ ഏറിയ പങ്കും ഇന്നത്തെ തുർക്കിയിലെ കോന്യയിൽ അതായത് പഴയ റോമ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് കഴിഞ്ഞതിനാൽ റൂമി എന്ന വിശേഷണ നാമത്തിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകളും…

റൂമി: ദിവ്യാനുരാഗത്തിന്റെ കാവ്യതല്ലജങ്ങള്‍

മുഹ്‌സിന്‍ ശംനാദ് പാലാഴി ‘ഒന്നായലിഞ്ഞവര്‍ ആദ്യമായി ഒരു പ്രണയകഥ കേട്ട നിമിഷം മുതല്‍ ഞാന്‍ നിനക്കായുള്ള തിരച്ചില്‍ തുടങ്ങി. എനിയ്ക്കറിയില്ലായിരുന്നു എത്ര അന്ധമാണതെന്ന്! പ്രണയിനികള്‍ പരസ്പ്പരം കണ്ടുമുട്ടണമെന്നില്ല. എന്തെന്നാല്‍ അവര്‍ എന്നേ ഒന്നായി അലീഞ്ഞവര്‍ തന്നെ’റൂമി കാലയവനികക്കുള്ളില്‍ മറഞ്ഞിട്ടും കാതങ്ങള്‍ക്കിപ്പുറവും ദിവ്യാനുരാഗതിന്റെ കാവ്യ ലഹരിയില്‍ ലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ആത്മീയ ലോകത്തെ ‘ മൗലവി’യായി ജലാലുദ്ദീന്‍ റൂമി…

ചരിത്രങ്ങളിലേക്ക് പറക്കുന്ന പക്ഷികൾ

-റംസാൻ ഇളയോടത്ത് മലയാളത്തിലെ അറിയപ്പെടുന്ന ജേര്ണലിസ്റ്റും ഇപ്പോൾ മനോരമ ന്യൂസിന്റെ സീനിയർ കോ -ഓർഡിനേറ്റർ എഡിറ്ററുമായ പ്രമോദ് രാമന്റെ എട്ട് കഥകളടങ്ങുന്ന പുസ്തകമാണ് ‘ബാബരി മസ്ജിദിൽ പക്ഷികൾ അണയുന്നു ‘ എന്നത് . കഥാകാരൻ ഈ പുസ്തകത്തിന്റെ പേരായി എടുത്തിട്ടുള്ളത് ഈ കഥാ സമാഹാരത്തിലെ അവസാന കഥയുടെ തലക്കെട്ടാണ് .മറ്റു കഥകളെക്കാളേറെ പ്രസക്തിയും ചരിത്ര ദൗത്യവും…

ടിപ്പു സുൽത്താൻ (റ): മതസഹിഷ്ണുതയുടെ കാവലാൾ

  -മുഹമ്മദ് ജലാലി അൽ അസ്ഹരി തിരുവള്ളൂർ ഇന്ത്യയുടെയും സ്വാതന്ത്യസമരത്തിന്റെയും ചരിത്രത്തിൽ അദ്വിതീയമായ സ്ഥാനത്തിനർഹനായ മഹാനായിരുന്നു ടിപ്പു സുൽത്താൻ (ഖ:സി). അന്തർദേശീയതയെയും കൊളോണിയൽ വിരുദ്ധതയെയും ഒരേ പ്ലാറ്റ്ഫോമിൽ നിർത്താനും ഒരേ സമയം തന്നെ മതസഹിഷ്ണുതയുടെയും മതനിഷ്ഠയുടെയും കാവലാളായ ഭരണാധികാരിയായും സൂഫിചക്രവാളത്തിലെ ഇതിഹാസമായും ജീവിക്കാനും മഹാനവർകൾക്ക് സാധിച്ചിരുന്നു. മഹാനവർകളുടെ ഐതിഹാസിക ചരിത്രത്തെ നിഷ്പക്ഷമായി വിലയിരുത്തിയവർ അത്ഭുതത്തോടെയാണ് ഈ…