[email protected]

എസ് കെ എസ് എസ് എഫ്

റൈറ്റേഴ്സ് ഫോറം

രചനാ തൽപരരായ യുവപ്രതിഭകളുടെ സാഹിത്യരചനാപരമായ അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന്റെ സാംസ്കാരിക ഉന്നമനത്തിന് ഉതകുന്നവിധം പരിപോഷിപ്പിക്കുന്നതിനുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സമിതിയാണ് റൈറ്റേഴ്സ് ഫോറം. അലി മാസ്റ്റർ വാണിമേൽ ചെയർമാനും  സലാം റഹ്മാനി കൂട്ടാലുങ്ങൽ കൺവീനറുമായ സമിതിയാണ്  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ശ്രദ്ധേയവും പുതുമയാർന്നതുമായ വിവിധ പരിപാടികൾ  സമിതിക്കു കീഴിൽ നടന്നു വരുന്നു.

പ്രാസം

രചനാ പരിശീലന പരിപാടികൾ:

സമിതിക്കു കീഴിൽ നടക്കുന്ന തുടർ രചനാ പരിശീലന പദ്ധതിയാണിത്. രചനാ തൽപരരായ വിദ്യാർഥികളിൽനിന്ന് സെലക്ഷൻ ടെസ്റ്റിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 40 പേർക്കാണ് ഇതുവഴി തുടർച്ചയായ എഴുത്ത് പരിശീലനം നൽകുന്നത്.

സർട്ടിഫിക്കറ്റ് വിതരണം:

പ്രാസം രചനാ പരിശീലന പരിപാടികളിൽ പങ്കെടുത്ത ആദ്യ  ബാച്ചിലെ അംഗങ്ങൾക്കായി മൂല്യനിർണയ പരീക്ഷ നടത്തി. ഇതിൽ ഏറ്റവും മികവ് തെളിയിച്ച 16 അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

രണ്ടാം ബാച്ച്.

പ്രാസം 1:

സാഹിത്യ പ്രതിഭാ സംഗമം:

ഓരോ പ്രവർത്തന വർഷത്തിന്റെയും ആരംഭത്തിൽ യുവഎഴുത്തുകാർക്കായി സാഹിത്യ പ്രതിഭാ സംഗമം  വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു. നേരിട്ട് കത്തയച്ച് ക്ഷണിക്കുന്നതിൻ്റെ ഫലമായി

കേരളത്തിലെ പ്രശസ്തമായ മുഴുവൻ അറബിക് കോളജ് ദർസുകൾ എന്നിവിടങ്ങളിൽ നിന്ന്‌  തെരഞ്ഞെടുത്തയക്കുന്ന

കഴിവുറ്റ 5 വീതം വിദ്യാർത്ഥികളും മറ്റ് മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവരുമുൾപ്പെടെ നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഈ സംഗമത്തിൽ സംബന്ധിക്കുന്നത്.

ഈ വർഷത്തെ പ്രതിഭാ സംഗമം പ്രമുഖ സാഹിത്യകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു . സുപ്രഭാതം  എക്സിക്യൂട്ടീവ് എഡിറ്റർ എ.സജീവൻ മുഖ്യപ്രഭാഷണം നടത്തി.

പ്രാസം 2:

രണ്ടാം ബാച്ച് ഉദ്ഘാടനം: 

കോഴിക്കോട് സുപ്രഭാതത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രാസം രണ്ടാം ബാച്ച് ഉദ്ഘാടനം കവി പി കെ ഗോപി നിർവഹിച്ചു. ഡോ. മോയിൻ ഹുദവി മലയമ്മ പരിശീലനത്തിന് നേതൃത്വം നൽകി.

പ്രാസം 3:

കോഴിക്കോട് ഇസ്ലാമിക് സെൻററിൽ വെച്ച് നടന്ന തുടർ പരിശീലന പരിപാടി സുപ്രഭാതം മാനേജിങ് എഡിറ്റർ നവാസ് പൂനൂർ ഉദ്ഘാടനംചെയ്തു. സത്യധാര എഡിറ്റർ സാദിഖ് ഫൈസി താനൂർ രചനാ പരിശീലനത്തിന് നേതൃത്വം നൽകി

പ്രാസം 4 :

പാനൂർ സഹ്റ വാഫി കോളജിൽ വച്ച് നടന്ന സാഹിത്യ ശില്പശാല എഴുത്തുകാരൻ സിദ്ദീഖ് നദ്‌വി ചേരൂർ ഉദ്ഘാടനം ചെയ്തു.ഡോ. ശഫീഖ് വഴിപ്പാറ എഴുത്തു പരിശീലനത്തിന് നേതൃത്വം നൽകി.

പ്രാസം 5:

അക്ഷരമാല’ സാഹിത്യ ക്യാമ്പ്:

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ

ആലപ്പുഴയിൽ വെച്ച് ശ്രദ്ധേയമായ രീതിയിൽ ദ്വിദിന സാഹിത്യക്യാംപ് നടത്തി . ആലപ്പുഴയിലെ പതിയാങ്കര ശംസുല്‍ ഉലമ വാഫി ആന്‍ഡ് ആര്‍ട്‌സ് കോളജില്‍ നടന്ന ക്യാംപ് രചനാ തത്പരരായ യുവതയുടെ സാഹിത്യ മികവുകളെ പരിപോഷിപ്പിക്കാനുതകുന്നതായി .

ക്യാമ്പിന്റെ ഒന്നാം ദിനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സയ്യിദ് ഹദിയ്യത്തുല്ല തങ്ങള്‍ അല്‍ ഐദറൂസിയും രണ്ടാം ദിനം എസ്.കെ.എസ്.എസ്.എഫ്ആലപ്പുഴ ജില്ലാപ്രസിഡന്റ് സയ്യിദ് അബ്ദുല്ല തങ്ങള്‍ അല്‍ ഐദറൂസിയും ഉദ്ഘാടനം ചെയ്തു. കവി അബ്ദുള്‍ ലത്തീഫ് പതിയാങ്കര, എസ്.വൈ.എസ്  സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നവാസ് എച്ച്. പാനൂര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മവാഹിബ് അരീപ്പുറം തുടങ്ങിയവര്‍ ക്യാംപ് അംഗങ്ങളുമായി സംവദിച്ചു. തുടര്‍ന്ന്  പുസ്‌തക ചര്‍ച്ച, സംവാദം, കവിത പൂക്കുന്നിടം തുടങ്ങിയ വിവിധ സെഷനുകൾ നടന്നു  . രചനാ പരിശീലനത്തിന് അതര്‍ ബുക്‌സ് എഡിറ്ററും മീഡിയ വണ്‍ സ്‌കൂള്‍ ഓഫ് ജേണലിസം ഫാക്കല്‍റ്റിയുമായ എം. നൗഷാദ് നേതൃത്വം നല്‍കി.

വായന

@ഓൺലൈൻ വെബ്സൈറ്റ്:

വിവിധവും നൂതനവുമായ വിഷയങ്ങളിൽ ലേഖനങ്ങളും പഠനങ്ങളും തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിന് റൈറ്റേഴ്സ് ഫോറത്തിന്റെ വെബ്സൈറ്റും ഫെയ്സ്ബുക്ക് പേജും സജീവമാണ്.

വെബ്സൈറ്റിൻ്റെ ലോഗിൻ കർമ്മം സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ നിർവഹിച്ചു. പ്രാസം അംഗങ്ങളായ യുവ എഴുത്തുകാരുടെ രചനകൾ ഈ വെബ്സൈറ്റിലൂടെ വെളിച്ചം കാണുന്നു

ഫ്രൈഡേ മെസേജ് :

ആനുകാലിക സംഭവവികാസങ്ങളെ ആസ്പദമാക്കി സംഘടനയുടെ പ്രതികരണങ്ങളും പ്രമേയങ്ങളും അവതരിപ്പിക്കുന്നതിനായി ആഴ്ചതോറും പ്രസിദ്ധീകരിക്കുന്ന പോസ്റ്റർസന്ദേശമാണ് ഫ്രൈഡേ മെസ്സേജ്. വെള്ളിയാഴ്ചകളിൽ പള്ളികളിലും സൈറ്റ് ബോർഡുകളിലും പതിക്കാവുന്ന തരത്തിലാണ് ഇത് തയ്യാറാക്കുന്നത്. സോഷ്യൽ മീഡിയയിൽ സംഘടനയുടെ ശബ്ദം കൂടുതൽ പ്രചരിപ്പിക്കാനും ഇതുവഴി സാധിക്കുന്നു. ഡിസൈൻ ചെയ്ത പോസ്റ്ററുകളുടെ ഇമേജ്,പിഡിഎഫ് ഫയലുകൾ വ്യാഴാഴ്ചകളിൽ തന്നെ വായനാ വെബ്സൈറ്റിൽ ലഭ്യമാക്കുന്നുണ്ട്.

ONAMPILLY MUHAMMED FAISI
ഓണമ്പിള്ളി മുഹമ്മദ് ഫൈസി

 

 

PANAKKAD SAYYID HAMEEDALI SHIHAB THANGAL
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ

P.K. PARAKKADAV
പി.കെ.പാറക്കടവ്