മരണ പര്യന്ത്യം, റൂഹിന്റെ നാള്‍മൊഴികള്‍

ബശീര്‍ ഫൈസി ദേശമംഗലം മരണം; അവസാനമല്ല; തുടക്കമാണ് മനുഷ്യന്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത,എന്നാല്‍ അനിശ്ചിതത്വം കൂര്‍ത്ത മുനകളില്‍ തുടിച്ചു നില്‍ക്കുന്ന യാഥാര്‍ത്ഥ്യം ആണ് മരണം..!! മത രഹിതരും,സ്വന്തം ‘യുക്തി’യില്‍ കാര്യങ്ങളെ നോക്കിക്കാണുന്നവരും മരണമെന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും, അതിനപ്പുറമുള്ള ഒരു ലോകത്തെ തീര്‍ത്തും നിഷേധിക്കുന്നുണ്ട് അവര്‍. ജനനമരണങ്ങളേയാദൃശ്ചികതയിലും, പ്രകൃതിയിലും മാത്രം തളച്ചിടുന്ന അത്തരം സുഹൃത്തുക്കള്‍ മരണത്തെ ശാസ്ത്രത്തിന്റെ…

കെ.പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകത്തിന് ഒരു ആസ്വാദനം

– അലി ലോക നവീകരണത്തിന്റെ പുതിയ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ .പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം ഡി.സി പബ്ലിക്കേഷൻസ് പുറത്തിറക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ മുൻകാല രചനകളായ സൂഫി പറഞ്ഞ കഥ, ചരമ വാർഷികം, ജീവിതത്തിന്റെ പുസ്തകം ഇവയിലൊക്കെ നിറഞ്ഞു നിന്ന മതനിരപേക്ഷതയുടെ മറ്റൊരു അദ്ധ്യായം ആയിരിക്കും…

ഇസ്ലാമിക കേരളം : വഴിയും വർത്തമാനവും

  -സഫ്‌വാൻ കേരളത്തിലെ ഇസ്ലാമിക രൂപീകരണത്തിലെ വേരുകൾക്ക് നുബുവ്വത്തിന്റെ ഉറവിടമായ അറേബ്യൻ സെയ്തക ഭൂമിയോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇസ്ലാം കടന്നുവരവിന്റെ പരാമർശം മുളക്കുന്നത് തന്നെ മലബാർ തീരവും മധ്യ പൗരസ്ത്യ ദേശവുമായുള്ള കച്ചവട പഴക്കത്തിന്റെ ആഴത്തിലാണ്. അതിൽ ഉരുത്തിരിഞ്ഞു വന്ന അനുമാനങ്ങൾ കൊണ്ടാണ് വിശുദ്ധമായ ഈ സംഹിതയുടെ തീരമണയലിനെ കരുതുന്നത്. അബൂ സയ്ദിന്റെയും മാർക്കോപോളോയുടെയും കൃതികളിൽ…

മരണ പര്യന്തം റൂഹിന്റെ നാൾ മൊഴികൾ ; വായനക്കുറിപ്പ്

-സ്വഫ്‌വാൻ എ.ടി ചൊർക്കള   വലിയ ചോദ്യങ്ങളിൽ നിന്നാണ് മികച്ച നോവലു കൾ പിറക്കുന്നതെന്ന് മിലൻ കുന്ദേര. സ്വതവേ,സന്ദേഹിയായ മനുഷ്യന് കാലങ്ങളായി കൈമാറിപ്പോന്നിട്ടുള്ള അക്ഷരാഭ്യാസങ്ങൾക്കും മൗലിക മൂലധനങ്ങൾക്കും പിടികൊടുക്കാതെ, കാലാതീതമായി ഉയർന്നു വന്നിട്ടുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ മികച്ചതാണ് മരണവുംമരണപര്യന്തവും. മനുഷ്യസങ്കല്പങ്ങളിലെ അഭൗതിക പ്രധിഭാസങ്ങളെ അഭിമുഖീകരിച്ച,മരിച്ച-ഒരാൾ തിരിച്ചു വന്ന് കഥ പറഞ്ഞുതരാത്തിടത്തോളം കാലം മതപ്രമാണങ്ങളെ അംഗീകരിച്ച്…

അരീക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍(നഃമ) അറിവിന്‍റെ വിനയം

നിഷാദ് വാവാട് പണ്ഡിതന്‍റെ മരണം ലോകത്തിന്‍റെ മരണമാണെന്ന അധ്യായത്തിന്‍റെ നേര്‍സാക്ഷ്യം ആയിരുന്നു അരീക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍(നഃമ) യുടെ മരണം . ഒരുപാട് പണ്ഡിതന്മാര്‍ ലോകത്ത് നിന്ന് വിട പറഞ്ഞിട്ടുണ്ട്. അതില്‍ ദുനിയാവിന്‍റെ വഞ്ചനയില്‍ അഭിരമിക്കാതെ ആഖിറത്തെ മാത്രം ലക്ഷ്യം വെച്ച മഹാ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അരീക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍ എന്ന അരീക്കല്‍ ചെറിയോര്‍. വലിയ പണ്ഡിതന്മാര്‍ക്ക്…

ശൈഖ് ജീലാനി (റ) ആത്മിയ ലോകത്തെ സൂര്യതേജസ്സ്

ആഷിഖ് പി വി കോട്ടക്കല്‍   ഇസലാമിക ചരിത്രത്തിലെ അനുഗ്രഹീത അധ്യായമാണ് ശൈഖ് ജീലാനി(റ) ന്‍റെത്. വിലായത്തിന്‍റെ ഉന്നത പദവിയില്‍ വിരാജിച്ച മാഹാന്‍ വൈജ്ഞാനിക ലോകത്തെ സൂര്യ തേജസ്സും ആത്മിയ വിഹായുസ്സിലെ ജോതിര്‍ഗോളവുമായിരുന്നു. ഇസ്ലാമിലെ നവോത്ഥാന നായകനായിട്ടാണ് ശൈഖ് ജീലാനി(റ)യെ പരിചയപ്പെടുത്തുന്നത്. അല്ലാഹുവിനെ തിരിച്ചറിഞ്ഞ് അവനെ മാത്രം ലക്ഷ്യം വെച്ച് സൂഫി ധാരയിലൂടെ ഈമാനിനെയും ഇഹ്സാനിനെയും…

മുഹ്യദ്ദീൻ മാലയും ഖുതുബിയത്തും: കേരള ജനതക്ക് ആത്മീയത പകർന്ന കാവ്യരൂപങ്ങൾ

  കെ.ടി അജ്മൽ പാണ്ടിക്കാട് ആത്മീയ ലോകത്തെ അനശ്വര നക്ഷത്രവും ഔലിയാക്കളുടെ സുൽത്താനും ഔലിയാക്കളിൽ തന്നെയുള്ള ഖുതുബുക (അച്ചുതണ്ട് )ളുടെ ഖുതുബുമാണ് മഹാനായ ഖുതുബുൽ അഖ്താബ് മുഹിയുദ്ദീൻ അബ്ദുൽ ഖാദർ ജീലാനി(റ). ആത്മീയതയെ ആത്മാഭിലാഷമാക്കിയ മഹാനവർകളെ സംബന്ധിച്ച് ലോകചരിത്രത്തിൽ അതിവിശിഷ്ടവും ഗഹനവുമായ ചർച്ചകളും പഠനങ്ങളും നടന്നിട്ടുണ്ട്. വിവിധ ഭാഷകളിലായി മഹാനവർകളെ സംബന്ധിച്ചുള്ള മാലകളും ബൈത്തുകളും പുറത്തിറങ്ങിയിട്ടുണ്ട്.…

ബാപ്പു ഉസ്താദ് :കർമ കുശലതയുടെ മഹനീയ മാതൃക

  -മുഹമ്മദ് ജലാലി ചാലിക്കണ്ടി ചിലർ അങ്ങനെയാണ്. നന്മയാർന്ന വിശേഷണങ്ങളെല്ലാം അവർക്ക് ചേരും.നന്മയുടെ വസന്തങ്ങൾ വിരിയിച്ച ജീവിതമായിരിക്കും അവരുടേത്. അതുകൊണ്ട് തന്നെ അവരെ കുറിച്ച് പറയാൻ ശ്രമിക്കുമ്പോൾ എങ്ങനെ തുടങ്ങണമെന്നറിയാതെ നാക്കുകൾ സ്തംഭിച്ചു പോകും. അവരെ കുറിച്ച് പേനയുന്തുമ്പോൾ എങ്ങനെ ആരംഭിക്കണമെന്നാലോചിച്ച് കരങ്ങൾ നിശ്ചലമാകും. ആ ഗണത്തിലെ പ്രമുഖനാണ് പ്രതിസന്ധികളുടെ പ്രളയത്തിൽ മുങ്ങാൻ പോയിരുന്ന, കേരളാ…

സ്നേഹമാണ് റസൂൽ (സ)

മുഹമ്മദ് റാഷിദ് കെ.കെ ഒളവട്ടൂര്‍ അന്തരീക്ഷമാകെയും പ്രവാചകാനുരാഗികളുടെ അപദാന വര്‍ഷങ്ങള്‍ക്കൊണ്ട് മുഖരിതമാവുകയായി. നിറവസന്തത്തിന്‍റെ വര്‍ണ്ണചമയങ്ങളുമായി റബീഉൽ അവ്വൽ സമാഗതമായിരിക്കുന്നു. കുഞ്ഞിളം അദരങ്ങള്‍ മുതൽ വാര്‍ധക്യം നീലിമ പടര്‍ത്തിയവര്‍ വരെ, ഊഷര ഭൂമിയിൽ വിതറപ്പെട്ടതായി കിടക്കുന്ന ഓരോ മണൽ തരിയും മുതൽ ഭുവന വാനങ്ങളിൽ നിവേശിതമായ സകല ചേദനവും അചേദനവുമായ പദാര്‍ത്ഥങ്ങള്‍ വരെ ഹബീബിനോടുള്ള അനുരാഗത്തിൽ അലിഴുകയാണ്.…