FRIDAY MESSAGE11
Category: ലേഖനങ്ങൾ
പ്രവാചക സ്നേഹത്തിന് പരിധി വെക്കുന്നവരോട്
-മുഹമ്മദ് ജലാലി ചാലിക്കണ്ടി അതിര് വെക്കപ്പെടാൻ കഴിയാത്ത ഒന്നാണ് സ്നേഹം. ഒരാള്‍ക്ക് മറ്റൊരാളോട് സ്നേഹമുണ്ടെങ്കിൽ ഇസ്ലാം നിശ്ചയിച്ച പരിധിക്കുള്ളിൽ നിന്ന് കൊണ്ട് എങ്ങനെയും അത് പ്രകടിപ്പിക്കാവുന്നതാണ്.വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിർബന്ധമായ ഒരു കാര്യമാണ് പ്രവാചക സ്നേഹം എന്നുള്ളത്. അതിന് വേണ്ടി കൽപിച്ച ഇസ്ലാം അത് എങ്ങനെയായിരിക്കണമെന്ന് പ്രത്യേകമായി പറഞ്ഞതായി ഒരിടത്തും നമുക്ക് കാണാൻ കഴിയില്ല. മാത്രവുമല്ല…
കാലഘട്ടത്തെ അതിജയിച്ച പ്രവാചക പുംഗവൻ
നുബില ഖരീർ (റഹ്മാനിയ്യ വനിത കോളേജ് ) കത്തിജലിക്കുന്ന സൂര്യതേജസിന്റെ വർണ്ണന എവിടെ നിന്നാണ് തുടങ്ങുക. പതിനാലാം രാവിന്റെ ശോഭക്ക് തെളിച്ചക്കുടുതൽ എവിടെ. അതിന് ഏറ്റക്കുറച്ചിൽ ഉണ്ടായേക്കാം. എന്നാൽ ഇതെല്ലാം നിശ്പ്രഭമാക്കുന്ന അൽഭുത പ്രതിഭയായ മുഹമ്മദ് (സ്വ)യെ വർണ്ണിക്കാൻ തൂലികയെടുത്തവർ തോറ്റ് പോവുകയേ ഉള്ളൂ . ആ പുണ്യ പുരുഷൻ ലോകത്ത് ചർച്ച ചെയ്യപ്പെട്ട്…
പ്രവാചക സ്നേഹം മുത്തുനബിﷺയോട് മനസ്സില്‍ ഇരമ്പിയുയരുന്ന ഇഷ്ടങ്ങള്‍ ഏതെങ്കിലും പ്രത്യേക രീതിയില്‍ ഒതുക്കി വെട്ടിയും ചെത്തിയും ഒപ്പിച്ചെടുക്കണമെന്ന് ആരും ആവശ്യപ്പെടരുത്. വിശ്വാസപരമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തലാവും അത്. മനസ്സില്‍ വിശ്വാസത്തിന്റെ വെളിച്ചവും നടപ്പില്‍ നബിസ്‌നേഹത്തിന്റെ തിളക്കവും നിറച്ചുവച്ചവരില്‍നിന്നുണ്ടാവുന്ന ഇഷ്ഖിന്റെ പ്രകടനങ്ങള്‍ക്ക് അതിരും അതിര്‍ത്തിയും തീരുമാനിക്കുന്നവര്‍ മറച്ചുപിടിച്ച താല്‍പ്പര്യങ്ങള്‍ എന്താണ്..? എപ്പോഴും ഖുര്‍ആനിനു മഹത്വവും പരിഗണനയും ഉണ്ടെങ്കിലും…
നബിയുടെ വിവാഹവും വിമര്‍ശനവും
നിഷാദ് വാവാട് മാനവരാശിയെ ധര്‍മ്മത്തിന്‍റെ പാതയിലേക്ക് ക്ഷണിക്കാന്‍ വേണ്ടി ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തിൽ പരം പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചു.അല്ലാഹുവിന്‍റെ നിയമം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട സമയത്ത് തന്നെ അധര്‍മ്മകാരികള്‍ വിമര്‍ശനവുമായി മുന്നോട്ട് വന്നിട്ടുണ്ട്.പ്രവാചക പരമ്പരയിലെ അവസാനത്തവരായ മുഹമ്മദ് മുസ്തഫാ (സ്വ)സാംസ്കാരിക ഉന്നമനത്തിന് വേണ്ടി അഹോരാത്രം പരിശ്രമിക്കുകയും സമ്പൂര്‍ണ്ണ വിജയം കൈവരിക്കുകയും ചെയ്തു.അന്ധകാരത്തിൽ അധപതിച്ച ഒരു സമൂഹത്തെ…
നബിദിനാഘോഷം: വിവാദങ്ങള്‍ നിരര്‍ത്ഥകമാണ്.
എന്‍ ഷംസുദ്ധീന്‍ തെയ്യാല 7592916162 തിരു പിറവിയുടെ ഹര്‍ഷാരവങ്ങള്‍ക്ക് മകുടം ചാര്‍ത്താന്‍ ഒരു റബീഅ് കൂടി സമാഗതമായിരിക്കുകയാണ്. ഭൂലോകമാകെ മദീനാ മണ്ണീലേക്ക് മനസ്സ് തിരിക്കുന്ന അനുഗ്രഹീത റബീഇന്‍റെ വസന്ത വേളകള്‍ നമ്മിലേക്ക് ആഗതമാകുമ്പോള്‍ ചരാചര ഭേദമന്യേ സര്‍വ്വ സൃഷ്ടികളും വിശിഷ്യ മാനവ സമൂഹം ആനന്ദത്തിന്‍റെയും ആത്മീയാവേശത്തിന്‍റെയും നിറശോഭയിലാകുന്നു. പ്രവാചക പ്രകീര്‍ത്തനത്തിന്‍റെ താളലയനങ്ങള്‍ അനുരാഗികളുടെ ഹൃദയാന്തരങ്ങളിൽ അലയൊലികള്‍…
മൗലിദാഘോഷം:ഫാകിഹാനിയുടെ വിമർശനങ്ങളും ഇമാം സുയൂത്വി(റ)യുടെ മറുപടികളും
-മുഹമ്മദ് ജലാലി ചാലിക്കണ്ടി മൗലിദാഘോഷ സംബന്ധമായ വാദപ്രതിവാദങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നതാണ് സത്യം. ഹിജ്റ ഒമ്പതാം നൂറ്റാണ്ടിൽ ജനിച്ച മഹാനായ ഇമാം സുയൂത്വി (റ) അദ്ദേഹത്തിന്റെ വിശ്രുത ഗ്രന്ഥമായ “അൽ -ഹാവീ ലിൽ ഫതാവ” യിൽ നബിദിനാഘോഷത്തെ വിമര്‍ശിച്ച് ഫാകിഹാനി തൻറെ രിസാലയിൽ എഴുതിയ കാര്യങ്ങളെ അതിശക്തമായി ഖണ്ഡിച്ചതായി നമുക്ക് കാണാം. പ്രധാനമായും 5…
കേരളീയ ദീനീ സപര്യയുടെ മഖ്ദൂമി മാതൃക
റാഷിദ് കെ.കെ ഒളവട്ടൂർ കേരളവുമായുളള ഇസ്ലാമിന്‍റെ ബന്ധത്തിന് പുതിയൊരു മാനം കൈവരുന്നത് ഇസ്ലാമിക പണ്ഡിതര്‍ പ്രബോധനാര്‍ത്ഥം പലയാനം ആരംഭിച്ചതുമുതലാണ്. തിരുനബി (സ്വ)യുടെ കൽപ്പന ശിരസ്സാവഹിച്ച് ലോകത്തിന്‍റെ അഷ്ടദിക്കുകളിലേക്കും ഇറങ്ങിത്തിരിച്ച സ്വഹാബികള്‍ പണ്ഡിതന്മാര്‍, സുഫികള്‍, ഇവരിൽപ്പെട്ട വലിയൊരു വിഭാഗം തന്നെ കേരളത്തിന്‍റെ തീരദേശങ്ങളിൽ ഇസ്ലാമിക പ്രബോധനാര്‍ത്ഥം എത്തിച്ചേരുകയുണ്ടായി. അറേബ്യയുമായി പൗരാണികമായി നില നിന്ന ജലഗതാഗതമാണതിനു നിദാനമായത്. കേരളത്തിലെ…
നബി (സ്വ) തങ്ങള്‍ നൽ കിയ സേവന പാഠങ്ങള്‍
കെ.എം റഊഫ് കൊണ്ടോട്ടി വര്‍ണ്ണശബളമായ ഭൂമിയും വശ്യമനോഹരമായ വാനവുമെല്ലാം ഉള്‍ക്കൊള്ളുന്ന ഈ പ്രപഞ്ചം തന്നെ പടക്കാന്‍ കാരണക്കാരന്‍ നമ്മുടെ നബി മുഹമ്മദ് മുസ്ത്വഫ (സ്വ) തങ്ങളാണ്. റബ്ബിന്‍റെ സന്ദേശങ്ങള്‍ നമ്മിലേക്കെത്തിച്ചു തന്ന വിശുദ്ധ ദീനിന്‍റെ വാഹകനായിരുന്നു നബി (സ്വ) തങ്ങള്‍. അന്ത്യദൂതനായി കടന്നുവന്ന് ദീനിന്‍റെ പരിപൂര്‍ത്തീകരണം നടത്തിയ നബിതങ്ങളുടെ ജീവിതം ഏറെ വിശുദ്ധവും പവിത്രവുമായിരുന്നു. ഒരു…