Friday Message OCT 23 PDF
Author: writersforum
റൂമി; ഇലാഹീ പ്രണയത്തിന്റെ തോരാ മഴ
റഊഫ് കൊണ്ടോട്ടി പതിമൂന്നാം നൂറ്റാണ്ടിലെ ആ മാധുര്യ ഈരടികള്‍ ഇന്നും ലോകം ഏറ്റു പാടുന്നുവെങ്കില്‍, സൂഫിസത്തെക്കുറിച്ചു പറയുന്നിടത്തെല്ലാം നിസ്സംശയം അങ്ങയുടെ നാമം സ്മരിക്കുന്നുവെങ്കില്‍ ഏ മൗലാനാ അങ്ങയ്ക്കു മരണമില്ല. ഇലാഹിനെ അറിഞ്ഞ, അവന്റെ ദിവ്യാനുരാഗത്തിന്റെ ചഷകത്തില്‍ അനശ്വരതയുടെ മധുനുകര്‍ന്ന ഖുദാവംദഗര്‍, ലോകരെ സ്വാധീനിച്ച കവികളില്‍ അങ്ങല്ലയോ പരമോന്നതന്‍. മസ്‌നവിയും ഫീഹി മാ ഫീഹിയും തീര്‍ത്ത അലകളെയും…
സൂഫിസം: തീരാത്ത ആത്മീയ ദാഹം
നിഫ്‌ല ബീവി ലക്ഷദ്വീപ് ‘സൂഫിസം’ വാര്‍ത്തമാനലോകം അനേകം ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കിയ വിഷയം. യഥാര്‍ത്ഥത്തില്‍ എന്താണ് സൂഫിസം? എവിടനിന്നാണ് സൂഫിസം എന്ന ആശയത്തിന്റെ ഉത്ഭവം? പരിശുദ്ധ ഇസ്ലാമിന്റെ സത്തയും ആദര്‍ശങ്ങളും നിത്യ ജീവിതത്തിന്റെ ഭാഗമാക്കി അവന്റെ ഇലാഹിലേക്കടുത്ത് ആത്മീയ ദാഹത്തിന് ശമനം കണ്ടെത്തുന്നവനാണ് സൂഫികള്‍. അന്ത്യപ്രവാചകന്‍ തിരു നബി (സ) ഹിറാ ഗുഹയില്‍നിന്ന് ഏറ്റുവാങ്ങിയ ആത്മധ്യാനത്തില്‍…
ഭാഷയുടെ വാതിൽ അടക്കൂ പ്രണയത്തിൻ ജനാലകൾ തുറക്കൂ
-മുഹ്‌സിന ആലപ്പുഴ സങ്കല്പങ്ങൾക്ക് അതീതമായി നശ്വരത യിൽ നിന്നും അനശ്വരതയിലേക്ക് ഒഴുകുന്ന മഹാ പ്രവാഹത്തിന്റെ ഒരു നദി പോലെയാണ് സൂഫിസം. സൂഫിസത്തെ പഠിക്കാൻ ആഗ്രഹിക്കുന്നത് അന്ധൻ പുല്മേടുകളെയോ ജലപ്രവാഹത്തെ യോ തൊട്ടറിയാൻ ശ്രമിക്കുന്നതുപോലെ ആണെന്നുള്ള ഹുജ്ജത്തുൽ ഇസ്ലാം ഇമാം ഗസാലി (റ) ന്റെ വാക്കുകൾ ശ്രദ്ധേയമാണ്. സൂഫിസത്തെ യും സൂഫികളെ യും വാക്കുകളിലൂടെയും കാഴ്ചകളിലൂടെയും മനസ്സിലാക്കാൻ…
തീരാത്ത നിധിയാണു നീ,നാവേ! തീരാവ്യാധിയുമാണു നീ,നാവേ!
– ബശീർ ഫൈസി ദേശമംഗലം ജലാലുദ്ദീൻ മുഹമ്മദ് റൂമി (1207-1273) പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു. ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലുള്ള ബാൽഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ജീവിത്തിന്റെ ഏറിയ പങ്കും ഇന്നത്തെ തുർക്കിയിലെ കോന്യയിൽ അതായത് പഴയ റോമ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് കഴിഞ്ഞതിനാൽ റൂമി എന്ന വിശേഷണ നാമത്തിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകളും…
റൂമി: ദിവ്യാനുരാഗത്തിന്റെ കാവ്യതല്ലജങ്ങള്‍
മുഹ്‌സിന്‍ ശംനാദ് പാലാഴി ‘ഒന്നായലിഞ്ഞവര്‍ ആദ്യമായി ഒരു പ്രണയകഥ കേട്ട നിമിഷം മുതല്‍ ഞാന്‍ നിനക്കായുള്ള തിരച്ചില്‍ തുടങ്ങി. എനിയ്ക്കറിയില്ലായിരുന്നു എത്ര അന്ധമാണതെന്ന്! പ്രണയിനികള്‍ പരസ്പ്പരം കണ്ടുമുട്ടണമെന്നില്ല. എന്തെന്നാല്‍ അവര്‍ എന്നേ ഒന്നായി അലീഞ്ഞവര്‍ തന്നെ’റൂമി കാലയവനികക്കുള്ളില്‍ മറഞ്ഞിട്ടും കാതങ്ങള്‍ക്കിപ്പുറവും ദിവ്യാനുരാഗതിന്റെ കാവ്യ ലഹരിയില്‍ ലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ആത്മീയ ലോകത്തെ ‘ മൗലവി’യായി ജലാലുദ്ദീന്‍ റൂമി…