കെ ടി അജ്മൽ പാണ്ടിക്കാട് ഏകമതവും അതുതന്നെ. ആദം നബി മുതൽ അന്ത്യ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ്വ)വരെയുള്ള ഒരുലക്ഷത്തി ഇരുപത്തിനാലായിരത്തോളം വരുന്ന പ്രവാചകന്മാർ പ്രബോധനം ചെയ്തത് വിശുദ്ധ ഇസ്‌ലാമിന്റെ പരിശുദ്ധ ആശയങ്ങളായിരുന്നു. അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്കും വ്യക്തിപൂജയിൽ നിന്ന് അല്ലാഹുവിന്റെ സർവാധിപത്യത്തിലേക്കും ഭൗതികതയുടെ കുടുസ്സിൽ നിന്ന് ആത്മീയതയുടെ വിശാലതയിലേക്കും മതങ്ങളുടെ അനീതിയിൽ നിന്ന് ഇസ്ലാമിന്റെ…
Author: writersforum
കേരളത്തിലെ തുറമുഖങ്ങൾ ചരിത്രങ്ങളിലൂടെ
ഏതാണ്ട് 580 കിലോമീറ്റർ നീളമുള്ള കേരളത്തിൻറെ കടലോരത്ത് ശരാശരി 30 കിലോമീറ്റർ അകലത്തിൽ ഓരോ തുറമുഖങ്ങൾ ഉണ്ടെന്നാണു കണക്ക്. ഇതിൽ 18 എണ്ണം കേരള സർക്കാർ നിയന്ത്രണത്തിലുള്ള ചെറുകിട തുറമുഖങ്ങളാണ് . ഏറ്റവും പഴക്കംചെന്ന തുറമുഖം കേരളത്തിൽ ഏറ്റവും പ്രാചീനമായ തുറമുഖം കൊടുങ്ങല്ലൂരിലാണ് സ്ഥിതി ചെയ്യുന്നത്. മുചരിസ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത് .ഈ പേരിനു…
ജബ്ബാർ ഉസ്താദ് ജാഡകളില്ലാത്ത ജീവിതം
അറിവിന്റെ നിറസുഗന്ധവും സുകൃതങ്ങളുടെ നിറ വസന്തവുമായി നമ്മെ വിസ്മയിപ്പിക്കുന്ന ചില ജീവിതങ്ങളുണ്ട് .എളിമയും തനിമയും സ്വീകരിച്ച് പദവിയും സ്ഥാനമാനങ്ങളും തമസ്കരിച്ച് ആത്മീയതയുടെ ഉന്നതങ്ങളിൽ നടന്നു കയറി സ്വർഗം ലക്ഷ്യമാക്കിയ ചിലജീവിതങ്ങൾ. അത്തരത്തിലുള്ള ഒരു ജീവിതമായിരുന്നു ഉസ്താദ് അബ്ദുൽ ജബ്ബാർ മുസ്ലിയാരുടെത്. ഉന്നതസ്ഥാനങ്ങളിൽ വിരാചിക്കുമ്പോഴും വിനയം മുഖമുദ്രയാക്കി അത്യപൂർവമായ ജീവിതം നയിച്ചവരായിരുന്നു ശൈഖുന . 1947 ലക്ഷദ്വീപിലെ…
സത്യാനന്തരകാലത്ത് കാൾ ക്രോസിന്റെ പ്രസക്തി
തിരുവനന്തപുരം ജില്ലയിലെ വർക്കല സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളജിൽ വിദ്യാർഥികൾ സംഘടിപ്പിച്ച ഒരു പരിപാടിയെ ഇസ്ലാമിക് സ്റ്റേറ്റ്- അൽ ഖ്വയ്ദ പരിപാടിയാക്കി സംഘപരിവാർ അനുകൂല മാധ്യമങ്ങൾ വ്യാജവാർത്ത സൃഷ്ടിച്ച സംഭവം അടുത്തകാലത്താണ് കേരളത്തിൽ നടന്നത്. ‘കേരളത്തില്‍ ഐ.എസ്- അല്‍ ഖ്വയ്ദ സംഘടനകള്‍ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ഥികളുടെ പ്രകടനം’ എന്ന…
വായന
-മഹ്ഷൂഖ് തൃക്കരിപ്പൂർ കഥകളിലിരുന്നും, കവിതകളിലാടിയും; കൺചിമ്മിയും, പൂർണ്ണമായി മിഴിച്ചും അക്ഷരചേട്ടന്മാരോടൊപ്പം ഒരിടത്തു നിന്ന് ഒരു കോടി ലോകങ്ങളിലേക്കുള്ള യാത്ര, ശരീരം വിട്ടൊരു യാത്ര. അനന്തമായ യാത്ര.