വായന

-മഹ്ഷൂഖ് തൃക്കരിപ്പൂർ
കഥകളിലിരുന്നും,
കവിതകളിലാടിയും;
കൺചിമ്മിയും,
പൂർണ്ണമായി മിഴിച്ചും
അക്ഷരചേട്ടന്മാരോടൊപ്പം
ഒരിടത്തു നിന്ന്
ഒരു കോടി ലോകങ്ങളിലേക്കുള്ള
 യാത്ര,
ശരീരം വിട്ടൊരു യാത്ര.
അനന്തമായ യാത്ര.