ത്‌വൈബാ നാം വിരഹിതര്‍

ആദില്‍ ആറാട്ടുപുഴ ത്‌വൈബാ നിന്‍ താഴികക്കുടങ്ങളിലെന്റെ തേങ്ങല്‍. എന്‍ ഹൃത്തടത്തിലോ പൊടിയുന്ന നിണം. പിടയും ഹൃത്തിലോ തീരാ വിരഹം. തിരു ദൂതരേ അങ്ങോടടങ്ങാത്ത പ്രേമം, വിരഹം, ദു:ഖം.   ത്‌വൈബാ നബിയില്ലാതെ നീ വെറും മരുമണ്ണ്. മരീചികകളില്‍ നിന്‍ മനമടങ്ങാത്ത വേദനാ ഗന്ധം. ത്വാഹാ നബിതന്‍ വേര്‍പാടിന്‍ വിടവ്- തിരതല്ലും തേങ്ങലലകളുടെ തീരാ രവം.  …

ആഴ്ച്ചപ്പുസ്തകം -3

ആദില്‍ ആറാട്ടുപുഴ ബാല്യകാല സ്മരണകള്‍- മാധവിക്കുട്ടി   ഓര്‍മയേടുകളിലേക്ക് മാധവിക്കുട്ടിയുടെ അക്ഷരങ്ങള്‍ പതിയുന്നത് പുന്നക്കാസെന്റിലൂടെയാണ്. ആറാംക്ലാസിലെ മലയാളം പുസ്തകത്തിലെ പുന്നക്കാസെന്റിന് ബാല്യത്തിന്റെ സുഗന്ധമുണ്ടായിരുന്നു. മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകളില്‍ തങ്ങിനില്‍ക്കുന്ന നാലപ്പാട് തറവാടും പുന്നയൂര്‍ക്കുളവുമായി അന്ന് തുടങ്ങിയ ആത്മബന്ധം ഇന്നും തുടരുകയാണ്. ജ്യേഷ്ഠനുമായി ചേര്‍ന്ന് പുന്നക്കാസെന്റുണ്ടാക്കാന്‍ ശ്രമിക്കുന്ന ആമിയുടെ നിഷ്‌കളങ്കതയും സ്വപ്നങ്ങളുടെ ആകാശത്തില്‍ പുന്നക്കാസെന്റ് തീര്‍ക്കുന്ന സുഗന്ധവും സെന്റ്…

അനിഷേധ്യമാണ് മുസ്ലിം പളളികളുടെ പ്രാധാന്യം

-എം.എ സലാം റഹ്മാനി കൂട്ടാലുങ്ങല്‍ പള്ളികള്‍ മുസ്ലിം ജീവിതത്തിന്‍റെ അഭിവാജ്യ ഘടകമാണ്. ആത്മീയവും സാംസ്കാരികവുമായ ജീവിത വ്യവഹാരങ്ങളില്‍ പള്ളിയുടെ സ്വാധീനം അതി വിശാലമാണ്. മസ്ജിദുകള്‍ മുസ്ലിംകള്‍ക്ക് അപ്രധാനമാണെന്ന ഉന്നത കോടതിയുടെ വിലയിരുത്തലിന്‍റെ പശ്ചാത്തലത്തില്‍ പള്ളികളുടെ ചരിത്രവും ഇന്ത്യയിലും വിശിഷ്യാ കേരളത്തിലെ മലബാറിലും പള്ളികള്‍ സംരക്ഷിക്കാന്‍ വേണ്ടി നടന്ന ചരിത്രപരമായ ഇടപെടലുകളെ കുറിച്ചും മുസ്ലിമിന്‍റെ സാംസ്കാരിക/ആത്മീയ വ്യക്തിത്വ…

റൈറ്റേഴ്സ് ഫോറം വെബ്സൈറ്റ് പ്രകാശനം ചെയ്തു.

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. റൈറ്റേഴ്സ് ഫോറം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ പുതുതലമുറയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും സാഹിത്യരംഗത്തെ പരിപോഷിപ്പിക്കുന്നതിനുമായി വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു. ‘വായനാ ഓൺലൈൻ’ എന്ന പേരിലുളള വെബ്സൈറ്റിന്റെ പ്രകാശനം സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി നിർവഹിച്ചു. ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ മുസ്തഫ അഷ്റഫി കക്കുപ്പടി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ ഉദ്ഘാടനം ചെയ്തു .റഷീദ്…

ആഴ്ച്ചപ്പുസ്തകം -2

-ആദില്‍ ആറാട്ടുപുഴ കാറ്റുകവര്‍ന്ന കടലാസുതോണികള്‍ പാതി പറത്തിയപ്പോള്‍ കണ്ണില്‍ നിന്നും മറഞ്ഞ് ഒരുപറ്റം അപ്പുപ്പന്‍താടികള്‍… കൂട്ടിക്കിഴിച്ചിട്ടും കണക്ക് പിഴച്ച എന്റെ മഞ്ചാടി ശേഖരണം… മഴ തോര്‍ന്നപ്പോള്‍ മരിച്ചുപോയ എന്റെ കടലാസ് തോണികള്‍… ആത്മാവിന്‍ നൗകയില്‍ പെയ്തുപോയ നനുനനുത്ത ചാറ്റല്‍മഴയാണ് ബാല്യം ഇതിലേറെ ലളിതമായി എങ്ങനെയാണ് ബാല്യത്തിലേക്കൊരു പാലം പണിയുക? ഫാത്തിമത്തുല്‍ വഹീദയുടെ കാറ്റുകവര്‍ന്ന കടലാസുതോണികള്‍ എന്ന…

അണയരുതീ വിളക്കുമാടങ്ങള്‍

സുഹൈൽ ആറാട്ടുപുഴ ശമനമില്ലാ ദാഹവും പേറിയൊരുവഴിപോക്കനായ്….കൂടണഞ്ഞു ഞാനീ വേരുറച്ചൊരുമരച്ചുവട്ടില്‍ ഈ പടിക്കല്‍ കടന്നു പോകുംവെള്ളരിപ്രാവുകളിതെത്രമനോഹരംഇത്തിരിക്കാലമീ വിളക്കുമാടപടവിങ്കല്‍ തപസ്സിരിപ്പുഞാന്‍…… ജ്വാലയായ് ഉയരും ജ്ഞാനസിന്തുരമില്‍ദാഹിയായ് അലയുന്നസഞ്ചാരിയോ…തിരിവചന പൊരുള്‍ നുകരുംഅഹ്‌ലുസ്സുഫ്ഫയുടെ പിന്നിലായ്ആത്മീയ മേറും താരഗന്ധികള്‍ക്കുതണലിലായ് അണയരുതൊരിക്കലുമീ ജ്ഞാനമേകും ശരറാന്തലായ് പൃതിയില്‍പകരണം പര്യാവസാനം വരെഅനന്തമേറിപ്പറക്കണം മദീനയുടെ മരതക കീഴില്‍ആത്മഹര്‍ശം ചൊരിഞ്ഞൊരാപൈതൃകത്തെ

കേരള ഇസ്‌ലാം; സയ്യിദന്മാർ ചേർത്തുവെച്ചത്

  നാസിഫ്  പരിയാരം മുഖവുര കേരളീയ ഇസ്ലാമിക നവോത്ഥാനത്തിന് പല നാളുകളുടെ കഥ പറയാനുണ്ട്. ഇസ്ലാമിന് വേണ്ടിയുള്ള പോരാട്ട വീര്യത്തിന്‍റെയും ആത്മീയ വിപ്ലവത്തിന്‍റെയും കഥ.കേരളത്തില്‍ ഇസ്ലാമിക നവോത്ഥാനത്തിന് അക്കം കൂട്ടിയത് അങ്ങ് അറബ് രാജ്യങ്ങളായ യമനില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും മൈലുകള്‍ താണ്ടി വന്ന സയ്യിദുമാരും സൂഫി സാദാത്തുക്കളുമായിരുന്നു.അവരെ വേണ്ടുവോളം ആഥിത്യ മര്യാദയോടു കൂടി ഊശ്മളമായി…