റമളാൻ ക്ഷമയുടെ മാസമാണ്

റഈസുദ്ധീൻ കാളികാവ് വിശുദ്ധ റമളാൻ മാസത്തിലെ നോമ്പ് ഒരു മാർഗമാണ് അഥവാ തഖ്വയെന്ന ലക്ഷ്യത്തിലെത്തിച്ചേരാനുള്ള മാർഗം. അത്കൊണ്ട് വ്രതം അനുഷ്ടിക്കുന്നതിലെ സൂക്ഷ്മതകൾ മനുഷ്യഹൃദയത്തിൽ തഖ്വയെ സൃഷ്ടിക്കുകയും പാപങ്ങളില്ലാത്ത കറപുരളാത്ത ഹൃദയ പൂർത്തീകരണം സാധ്യമാവുകയും ചെയ്യുന്നു. ജീവിതത്തിന്റെ സമസ്ഥ മേഖലകളിലും നാം കൈവരിക്കേണ്ടതാണ് ക്ഷമ എന്നത്. ഭൗതികതയുടെ അതിപ്രസരണത്തിൽ നമുക്ക് സ്വയം നിയന്ത്രിക്കാനാവാതെ വരുമ്പോൾ ക്ഷമ പലപ്പോഴും…

ശഹ്റു റമദാന്‍; മാനസാന്തരീകരണത്തിന്‍റെ വഴികള്‍ തുറന്നിടുമ്പോള്‍

റാഷിദ് കെ.കെ ഒളവട്ടൂര്‍ (തൻവീർ ഇസ്‌ലാമിക് &ആർട്‌സ് കോളേജ് കുമ്മിണിപറമ്പ) വ്രത വിശുദ്ധിയുടെ നാളുകള്‍ ആത്മ ചൈതന്യത്തിന്‍റെ നിറവസന്തമാണ് മാനസങ്ങളില്‍ സന്നിവേശിപ്പിക്കുന്നത്. ഇദംപ്രഥമമായി ചെയ്തുതീര്‍ത്ത തിന്‍മകളുടെ കൂമ്പാരങ്ങള്‍ക്കു മുമ്പില്‍ നിന്ന് ഓരോ വിശ്വാസിയും നെടുനിശ്വസം വലിക്കുമ്പോഴാണ് അടിമയുടെ ആത്മഗതമറിഞ്ഞുകൊണ്ടുതന്നെ സ്രഷ്ടാവ് അവനെ ചേര്‍ത്ത് പിടിക്കുന്നതും റമളാനിനെ നല്‍കി അവനെ വിമലീകരിക്കുന്നതും. ഐഹിക ചാപല്യങ്ങള്‍ വിടാതെ വേട്ടയാടിക്കൊണ്ടിരിക്കുന്ന…

ഹിദായത്തിന്‍റെ വഴിയിലെ ഖുര്‍ആനിക സാക്ഷ്യങ്ങള്‍

മുഹമ്മദ് എസ്.കെ കുണിയ അലിഫ്,ലാം,റാ.ജനങ്ങളേ: താങ്കളുടെ റബ്ബിന്‍റെ അനുമതിയോടെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് -അജയ്യനും സ ്തുത്യര്‍ഹനുമായ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നതിനു വേണ്ടി നാം താങ്കള്‍ക്കിറക്കിയ ഗ്രന്ഥമാണിത്(ഇബ്രാഹീം-1). മനുഷ്യകുലത്തിന്‍റെ ഇഹപര വിജയത്തിന് വേണ്ടി അന്ത്യദൂതര്‍ മുഹമ്മദ്(സ്വ)ക്ക് അല്ലാഹു ഇറക്കിയ വിശുദ്ധ ഗ്രന്ഥമാണ് ഖുര്‍ആന്‍.ഇരുട്ടില്‍ നിന്നും ശാശ്വതമായ വെളിച്ചത്തിലേക്ക് മനുഷ്യരെ നയിക്കുക എന്നതാണ് ഖുര്‍ആനിന്‍റെ ആത്യന്തിക ലക്ഷ്യം.…

അല്ലാഹുവില്‍ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാം

ഉനൈസ് റഹ്മാനി വളാഞ്ചേരി ജീവിതത്തിന്‍റെ വ്യത്യസ്ത മേഖലയില്‍ ഇടപെടുന്ന മനുഷ്യന്‍റെ എല്ലാ കാര്യങ്ങളിലും അവന്‍റെ കര്‍മങ്ങളുടെ സാന്നിധ്യം മുന്‍നിറുത്തി സ്രഷ്ടാവായ അല്ലാഹുവിന്‍റ മഹോന്നതമായ ഔദാര്യം പ്രതീക്ഷിച്ച് സമാധാനിച്ചിരിക്കലാണ് റജാഅ് അഥവാ സുപ്രതീക്ഷ. വിശ്വാസിയുടെ ജീവിതത്തിന്‍റെ നിഖില മേഖലകളിലും സര്‍വ്വ പ്രവര്‍ത്തനങ്ങളിലും അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് ചെയ്യുന്നതില്‍ മാത്രമാണ് അവന്‍റെ അനുഗ്രഹമുണ്ടാകുകയുളളൂ. നമ്മുടെ ആരാധനകളാകട്ടെ പ്രാര്‍ത്ഥനകളിലാകട്ടെ മറ്റു സല്‍കര്‍മ്മങ്ങളാകട്ടെ…

തറാവീഹ്‌: റകഅത്ത്‌ തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്

മുഹമ്മദ് നാസിഫ് പിപി പരിയാരം ( ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ്, കണ്ണാടിപ്പറമ്പ്) വിശുദ്ധ റമദാന്‍ മാസത്തിലെ രാത്രി നമസ്കാരം ഏറെ പുണ്യമുള്ളതും കാലാകാലങ്ങളായി മുസ്ലിം ഉമ്മത്ത് അതീവ കണിശതയോടുകൂടി കൊണ്ടുനടക്കുതുമാണ്.പാപങ്ങളില്‍ നിന്നൊക്കെയും മോക്ഷവും ആത്മീയ പരിശുദ്ധിയും നേടണമെന്ന് ആഗ്രഹിക്കുന്ന വുിശ്വാസികളെല്ലാം മറ്റുമാസങ്ങളില്‍ നിന്നൊക്കെയും ഏറെ വെത്യസ്തമായി റമദാന്‍ മാസത്തിലെ രാത്രിതകളില്‍ പ്രത്യേകം നിസ്കാരം നിര്‍വ്വഹിക്കുകയും…

വിനോദം പറയുന്ന ഇസ്ലാം

അൻവർ കാളിക്കാവ്    ദുനിയാവില്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക്  വിധേയമായി അവനെ സ്മരിച്ചുകൊണ്ട്  ജീവിക്കുകയാണ് ഒരു മനുഷ്യന്റെ ഇഥംപ്രദമായ ബാധ്യത. ജീവിതത്തിലെ ഓരോ നിമിഷങ്ങളും എങ്ങനെ ചിലവഴിക്കണമെന്ന് ഇസ്ലാമിക ശരീഅത്ത് വളരെ കൃത്യമായി വ്യക്തമാക്കി തരുന്നുണ്ട് .പരിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും മറ്റു പ്രമാണങ്ങളും നിര്‍ണയിച്ചു തരുന്ന വഴികളിലൂടെ  ജീവിതം മുന്നോടു നയിക്കുമ്പോള്‍ മാത്രമേ മനുഷ്യന്‍ വിജയം…

പുഞ്ചിരി എന്ന ഒറ്റമൂലി

എസ് കെ മുഹമ്മദ് സഹ്റ പാനൂര്‍   മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. സാമൂഹിക ജീവിതത്തില്‍ പരസ്പരം പരിഗണിച്ചും കൊണ്ടും കൊടുത്തും കഴിയേണ്ട നമുക്ക് സമൂഹത്തില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന സുഗന്ധ സൂനങ്ങളാകുവാന്‍ സാധിക്കണം.ഹുസ്നുല്‍ ഹുല്‍ഖിലൂടെയും ഹുസ്നുല്‍ മുആമലയിലൂടെയും ജന്നത്തുല്‍ മഅ്വയെ പുല്‍കുന്നവരില്‍ നമ്മുടെ പേരും ചേര്‍ക്കപ്പെടണം.നിങ്ങളില്‍ ഏറ്റവും ഈമാനുള്ളവര്‍ ഉത്തമ സ്വഭാവത്തിനുടമകളാണെന്ന തിരുവചനപൊരുള്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍…

പ്രാര്‍ത്ഥന മുഅ്മിനിന്‍റെ രക്ഷാകവചം

അനസ് റഹ്മാനി അതിരുമട   വിളിക്കുക, ചോദിക്കുക, ആവശ്യപ്പെടുക എന്നീ അര്‍ത്ഥമുള്ള അറബി പദമാണ് ‘ദുആ’. അല്ലാഹുവിനോട് സഹായം തേടുന്നതിനെയും ദുആ എന്നാണ് പറയുക. പ്രാര്‍ത്ഥനക്ക് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പ്രപഞ്ചത്തിലെ എല്ലാ മതങ്ങളിലും പ്രാര്‍ത്ഥനയുണ്ട്. ഹസ്റത്ത് ആദം നബി(അ)ന്‍റെയും മറ്റു ചില പ്രവാചകന്മാരുടെയും പ്രാര്‍ത്ഥനകള്‍ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പരിശുദ്ധ ഇസ്ലാം മതം…

നമ്മുടെ മക്കള്‍ പിഴക്കുന്ന പ്രതികള്‍ ആരാണ്

സിദ്ദീഖ് കെ.കെ വേളം   വൃദ്ധസദനങ്ങളില്‍ തങ്ങളുടെ മാതാപിതാക്കളുടെ സീറ്റുറപ്പാക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്  വിജ്ഞാനത്തിന്‍റെ മധു നുകര്‍ന്നു നല്‍കുന്ന അധ്യാപകരുടെ നെഞ്ചത്തേക്ക് നിറയൊഴിക്കാന്‍ മടിയില്ലാത്തവര്‍,എന്നു വേണ്ട സമൂഹ മധ്യത്തില്‍ നടക്കുന്ന ബഹുഭൂരിപക്ഷം നെറികേടുകള്‍ക്കും  സാക്ഷ്യം വഹിച്ച് സായൂജ്യമടയുന്നവര്‍….., ഇത്തെ സന്താനങ്ങളെ ക്കുറിച്ചോര്‍ക്കുമ്പോള്‍ ഏതൊരു മനുഷ്യന്‍റെയും മനസ്സില്‍തികട്ടി വരുന്ന കറപുരണ്ട ചിത്രങ്ങളാണിതൊക്കെ സാമൂഹിക-സാമുദായിക മേഖലകളിലെയും അതു വഴി…

നോമ്പ്: ആത്മീയതയും സംസ്കരണവും

എം.എ സലാം റഹ്മാനി കൂട്ടാലുങ്ങല്‍   സ്വാതന്ത്ര്യം അനുഭവിക്കുന്നതോടൊപ്പം പരിധിയും പരിമിതികളും ഉള്‍ക്കൊണ്ട് ജീവിക്കേണ്ടവനാണ് മുസ്ലിം. എന്നാല്‍ ഖേദകരമെന്നു പറയട്ടെ മുസ്ലിം തന്‍റെ ആത്യന്തിക സ്വത്വമായ മനുഷ്യത്വം ഉപേക്ഷിച്ച് ജന്തുത്വത്തിലേക്ക് അഭംഗുരം മുന്നേറുന്ന പതിവുകാഴ്ചകളാണ് നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും അനുഭവിക്കാനാകുന്നത്. ഇച്ഛകള്‍ക്ക് മേല്‍ നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ് മനുഷ്യന് മുന്നില്‍ പൈശാചിക ദുര്‍ബോധനങ്ങള്‍ അതിജയിക്കുന്നത്. ഇച്ഛകള്‍ക്കെതിരെയുള്ള പ്രതിരോധസമരം;…