പുസ്തകങ്ങൾ വിജ്ഞാനത്തിൻെറ വിളക്കുമാടങ്ങൾ

മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട് ഒരു പുസ്തകം ആദ്യം വായിക്കുമ്പോൾ നാം ഒരു പുതിയ കൂട്ടുകാരനെ സംമ്പാദിക്കുന്നു. പിന്നീട് വായിക്കുമ്പോൾ ആ സുഹൃത്തിനെ വീണ്ടും കണ്ട് മുട്ടുന്നു. – എസ് ജി ചാമ്പ്യൻ ആശയങ്ങളുടെ പ്രപഞ്ചത്തിലേക്ക് മനുഷ്യ ഹൃദയങ്ങളെ കൂട്ടികൊണ്ട് പോകുന്ന മഷി പുരണ്ട അക്ഷരങ്ങളെ കോർത്തിണക്കിയ സുന്ദരമായ പൂന്തോട്ടങ്ങളാണ് ഒരോ പുസ്തകങ്ങളും. പൂന്തോട്ടത്തിലെന്ന പോലെ…

ഇടതുപക്ഷം ഇനി അറിയേണ്ടത്

സ്വഫ്‌വാൻ എ ടി ചൊറുക്കള ദാറുസ്സലാം നന്ദി സ്നേഹത്തിനു മേൽ വർഗീയത ഭക്ഷിച്ച് വിശപ്പടക്കാൻ , ജനവിരുദ്ധ ദുസ്സഹങ്ങൾക്ക് മേൽ ദേശീയത കൊണ്ട് പുതച്ചുറങ്ങാനും ഇനിയഞ്ചു വർഷം കൂടി നാം വിധിക്കപ്പെട്ടിരിക്കുന്നു . ഫാഷിസം അരങ്ങുതകർത്ത് കൊഴുപ്പിച്ച നുണകൾ വിശ്വസിക്കാൻ തയാറായത് മുപ്പത്തിയഞ്ചു ലക്ഷംമനുഷ്യരാണ് .ബുദ്ധിയും വിവേകവും കൈകാര്യ കർതൃത്വവുമുള്ള മനുഷ്യർ .ആ അവിവേകത്തിനെതിരെ അതിശക്ത…

നരകമോചനത്തിന്‍റെ പത്ത്: വിശ്വാസി പാഴാക്കരുത്.

മുഹ്സിന്‍ ഷംനാദ് പാലാഴി അല്ലാഹു തആല വിശ്വാസികള്‍ക്ക് ആര്‍ദ്രതയുടെയും ആത്മീയതയുടെയും വിളക്ക് മാടങ്ങളാല്‍ കനിഞ്ഞേകിയ മാസമാണ് പരിശുദ്ധ റമളാന്‍. മറ്റു പതിനൊന്ന് മാസങ്ങളെ അപേക്ഷിച്ച് റമളാനിന് അല്ലാഹു തആല വളരെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഖുര്‍ആന്‍ അവതരിച്ച മാസം ലൈലതുല്‍ ഖദര്‍ തുടങ്ങി. ഒട്ടനവധി സുകൃത സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണ് വിശുദ്ധ റമളാന്‍. അല്ലാഹുവിന്‍റെ ദാസന്മാര്‍…

ഇഅ്‌തികാഫ് നാഥനിലേക്കുള്ള സൽസരണി

മുഹമ്മദ് റഹൂഫ് .കെ കൊണ്ടോട്ടി         പ്രപഞ്ചനാഥനിലേക്ക് അടുക്കാൻ വേണ്ടി റബ്ബിന്റെ പ്രീതിയും സാമീപ്യവും കൊതിച്ച് ഭക്തിപൂർവ്വം പള്ളിയിൽ ഭജനമിരിക്കലാണ് ഇഅ്‌തികാഫ്.ഒരു കാര്യത്തിൽ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ്  ഇഅ്‌തികാഫ്  എന്ന വാക്കിന്റെ അർത്ഥം.’ ഈ പള്ളിയിൽ ഇഅ്‌തികാഫിരിക്കാൻ ഞാൻ കരുതി ‘ എന്ന് നിയ്യത് ചെയ്തുകൊണ്ട് പള്ളിയിൽ കഴിഞ്ഞുകൂടുന്നത് ഏറെ പുണ്യമർഹിക്കുന്ന…

പവിത്ര നാളിലെ സുന്ദരരാത്രി

അൽ അമീൻ എൻകെ രണ്ട് വ്യക്തികൾക്ക് ദുരെയുള്ള നാട്ടിൽ കടലാസിൽ പൊതിഞ്ഞു വെച്ചതായ രത്നങ്ങൾ ഉള്ളതായി വിവരം ലഭിച്ചു. രണ്ടു പേരും അതുള്ള സ്ഥലത്ത് കഷ്ടതകൾ സഹിച്ചു യാത്ര പോവുകയും അവിടെ നിന്ന് രത്നങ്ങൾ എടുത്ത് തിരിച്ചു വന്നു. ഒരാൾ ആ കടലാസിനെ മാറ്റി രത്നത്തെ എടുത്ത് വിറ്റ് മുതൽ ഉണ്ടാക്കി മറ്റേ ആൾ അതിനെ…

നിന്‍റെ അയല്‍വാസി നിന്‍റെ സ്വര്‍ഗ്ഗീയ പാതയാണ്…. 

മുഹമ്മദ് ശാക്കിര്‍ മണിയറ ഇസ്ലാം മതം കൃത്യവും വ്യക്തവുമായ നിയമസംഹിതകളുടെ കലവറയാണ്. അതില്‍ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളോ പ്രതിവിധികളില്ലാത്ത പ്രശ്നങ്ങളോ ഇല്ല. വ്യക്തിജീവിതത്തെയും കുടുംബ ജീവിതത്തെയും സാമൂഹിക ജീവിതത്തെയും പോലെ തന്നെ അയല്‍പക്ക ബന്ധത്തെ കുറിച്ചും ഇസ്ലാം വ്യക്തമായ അധ്യാപനങ്ങളാണ് ലോക സമക്ഷം സമര്‍പ്പിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആനലൂടെയും തിരുനബിയുടെ പുണ്യ വചനങ്ങളിലൂടെയും അയല്‍പക്ക ബന്ധത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും,…

ബദ്ര്‍: പറഞ്ഞാലും തീരാത്ത പോരിശകള്‍

ശിഹാബ് ടിപി മഞ്ഞളുങ്ങൽ ബദ്റില്‍ കേട്ടൊരു മുദ്രവാക്യം ലാ ഇലാഹ ഇല്ലള്ളാഹ്. ഈ മുദ്രവാക്യം കേട്ട് വളരാത്തവര്‍ കേരള മുസ്ലിം പരിസരങ്ങളില്‍ കുറവായിരിക്കും. നബിദിന ഘോഷയാത്രകളിലും മറ്റും അര്‍പ്പണ ബോധമുള്ളവരും ആവേശഭരിതരുമാവാന്‍ മുസ്ലിം സമാജം അന്നും ഇന്നും ചെയ്യുന്ന പതിവ് ബദ്രീങ്ങളെ സ്മരിക്കലാണ്. ബദ്ര്‍ ശുഹദാക്കളുടെ പ്രാധാന്യം മനസ്സിലാക്കാന്‍ ഈയൊരൊറ്റ കാര്യം തന്നെ മതി. പക്ഷെ,…

അമിത ഭോജനം ആരാധനയല്ല

ഉസാമ റഹ്മാനി മൂന്നിയൂര് ഇന്നലെ ഞാന്‍ ഒരു നിര്‍ധനനെ കാണാനിടയായി. വയറുവേദന ശമിപ്പിക്കാനായി വയറ്റത്ത് കൈ വെക്കുന്ന അദ്ദേഹത്തോട് എനിക്ക് അലിവ് തോന്നുകയും സ്ഥിതിഗതികള്‍ ചോദിച്ചറിയുകയും അയാളുടെ പശിയടക്കാന്‍ ആവുന്നത് ചെയ്യുകയും ചെയ്തു. ആഡംഭരത്തിന്‍റെ പറുദീസയില്‍ ജീവക്കുന്ന മറ്റൊരു സുഹൃത്തിനെയും ഞാന്‍ സന്ദര്‍ശിച്ചു. അയാളും വയറ്റത്ത് കൈ വെച്ച് വേദന ശമിപ്പിക്കുകയാണ്. ഈ ദൃശ്യം കണ്ടതോടെ…

ആ നാല് മതില്‍ കെട്ടിനകത്തെ നോമ്പ് കാലം

   റമളാന്‍ പുണ്യങ്ങളുടെ പൂക്കാലം, ആത്മ സമര്‍പ്പണത്തിന്‍റെ നിറ സാഫല്യവുമായി സമാഗതമായിരിക്കുകയാണ്. റമളാനിന്‍റെ വരവേല്‍പ്പോട് കൂടെ തന്നെ മുസ്ലിം സമൂഹത്തില്‍ സന്തോഷത്തിന്‍റെ ആരവങ്ങള്‍ മുഴങ്ങിത്തുടങ്ങിയിരിക്കുന്നു. ഒരു നാട് തന്നെ റമളാനിന്‍റെ വരവിനെ സ്വാഗതമോതി ഈ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. ഒരു ഉത്സവമായി തന്നെയാണ് നാട്ടുകാര്‍ റമളാനിനെ കാണുന്നത്. അത് കൊണ്ട് തന്നെ റമളാനിൻ്റെ ഒരുക്കപ്പാടൊക്കെ നേരത്തെ തന്നെ…

ഇനി പാപ മോചനത്തിന്റെ പത്ത് ദിനങ്ങൾ

മഹ്ഷൂഖ് തൃക്കരിപ്പൂർ നമ്മോടു അതിക്രമം ചെയ്തവരോടു നമ്മൾ തിരിച്ചെന്ത് ചെയ്യും?  അവരർഹിക്കുന്നത് നമ്മൾ തിരിച്ചു ചെയ്യും. അതായതു;  ഒന്നുകിൽ വിട്ടുവീഴ്‌ചയിൽ മാപ്പു നൽകും, അല്ലെങ്കിൽ പ്രതികാരം ചെയ്യും.  അല്ലാഹുവിന്റെ വചനങ്ങളാൽ ലോകത്തിനു സന്മാർഗം കാണിക്കാൻ നാലാം വേദമായ ഖുർആൻ ഹിറാഗുഹയിൽ അവതരിച്ചു തുടങ്ങിയ മാസമാണ് റമളാൻ.അതിൽ സൃഷ്ടികൾ സൃഷ്ടാവിനോടു ശുക്ർ ചെയ്യുന്നു. വിശപ്പ് സഹിച്ചും നന്മകൾ…