സമയം വിലയറിഞ്ഞു വേണം ചെലവഴിക്കാന്‍…

മുഹമ്മദ് ശാക്കിര്‍ മണിയറ കിംഗ് ഫൈസല്‍ അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് സദസ്സിനെ അഭിമുഖീകരിച്ച് മുന്‍ ബോസ്നിയന്‍ പ്രസിഡന്‍റ് അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് നടത്തിയ ഒരു സുപ്രസിദ്ധമായ പ്രഭാഷണമുണ്ട്. അതിലെ പ്രസക്ത ഭാഗം ഇങ്ങനെ: ‘ എന്‍റെ മനസ്സില്‍ നാലു ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അതിന് യഥാവിധി ഉത്തരം നല്‍കാന്‍ സാധിക്കുന്നവര്‍ക്ക് ഞാന്‍ കിംഗ് ഫൈസല്‍…

സകാത്ത് മനോഭാവങ്ങൾക്ക് തിരുത്താവണം

സിനാന്‍ തളിപ്പറമ്പ ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനമാണ് സകാത്ത്. നിഖില മേഖലകളിലും സമത്വവും സാഹോദര്യവും വിഭാവനം ചെയ്യുന്നപരിശുദ്ധ ഇസ്ലാം സാമ്പത്തിക സമത്വത്തിനും ധനിക ദരിദ്ര സാഹോദര്യത്തിനും വേണ്ടിയാണ് സകാത്ത് നിയമവിധേയമാക്കിയത്. ഇതര കര്‍മ്മങ്ങളില്‍ നിന്നും വ്യത്യസ്തമായി സകാത്തിന് പ്രായപൂര്‍ത്തിയും ബുദ്ധിയും ശര്‍തില്ല. പ്രായം തികയാത്തവര്‍ക്കും ബുദ്ധി ഇല്ലാത്തവര്‍ക്കും സമ്പത്തുണ്ടെങ്കില്‍ ആ സമ്പത്തില്‍ നിന്ന് കൈകാര്യകര്‍ത്താക്കള്‍ സകാത്ത് നല്‍കല്‍…

ഉപ്പമാര്‍ അവഗണിക്കപ്പെടേണ്ടവരല്ല

സിനാന്‍ തളിപ്പറമ്പ  ഒരു യാത്രക്കിടെ അവിചാരിതമായി കണ്ടുമുട്ടിയ ഒരു വ്യപാരി അല്‍പ നേരം മനസ്സ് തുറന്ന് സംസാരിച്ചു. ഏറെ കാലം പ്രവാസിയായിരുന്നു. ഇപ്പോള്‍ നാട്ടില്‍ തന്നെ കച്ചവടം ചെയ്യുന്നു. താന്‍ കച്ചവടം കഴിഞ്ഞ് തളര്‍ന്ന് വീട്ടിലെത്തുമ്പോള്‍ ഉമ്മയും മക്കളും ടിവിയുടെ മുന്നിലായിരിക്കും. ഞാന്‍ കുളിച്ച് ഭക്ഷണം കഴിച്ച് ഏതെങ്കിലുമൊരു മൂലയില്‍ കിടക്കും. പിറ്റേന്ന് രാവിലെ എഴുന്നേറ്റ്…

പ്രേമഭാജനമാണ് മുഹമ്മദ് നബി(സ)

സിനാന്‍ തളിപ്പറമ്പ ജന്മം നല്‍കിയ ഉമ്മയേക്കാള്‍, പോറ്റിവളര്‍ത്തിയ ഉപ്പയേക്കാള്‍ ഒരുസത്യവിശ്വാസിക്ക് പ്രിയം പ്രവാചകരോടാകണമെന്നാണ് മുഹമ്മദ് നബി(സ) നമ്മെ തെര്യപ്പെടുത്തുന്നത്. അഥവാ പ്രവാചകര്‍(സ) പ്രേമഭാജനമാകുന്നത് വരെ ഒരാളും സത്യവിശ്വാസിയാവുകയില്ല. പ്രവാകര്‍(സ) പ്രേമഭാജനമാകണമെങ്കില്‍ അവിടുത്തെ കുറിച്ച് കൂടുതല്‍ പഠിക്കുകയും അനുഭവസ്ഥരുടെസാക്ഷ്യം അറിയുകയുംചെയ്യേണ്ടതുണ്ട്. അല്ലാഹുവിനെ സ്നേഹിക്കുന്നവര്‍ അവന്‍ സ്നേഹിക്കുന്നതെന്തിനെയുംസ്നേഹിക്കണം. അല്ലാഹു പ്രവാചകരെസ്നേഹിക്കുകയും നമ്മോട് സ്നേഹിക്കാന്‍ കല്‍പ്പിക്കുകയുംചെയ്തു. കൂടാതെ  തന്‍റെ പ്രേമഭാജനമായ…

പെരുന്നാളാഘോഷം ആരാധനയാണ്‌

മുഹ്സിന്‍ ഷംനാദ് പാലാഴി  വീണ്ടുമൊരു പെരുന്നാള്‍ ദിനം കൂടി നമ്മളിലേക്ക് ആഗതമായിരിക്കുന്നു. റമളാനില്‍ ആര്‍ജിച്ചെടുത്ത ആത്മീയ അനുഭൂതിയുടെ പരിസമാപ്തിയില്‍ ലഭിക്കുന്ന പരമാനന്ദമാണ് പെരുന്നാള്‍ ദിനത്തില്‍ നമുക്കുണ്ടാവേണ്ടത്. എന്നാല്‍ ഇന്ന് പെരുന്നാളാഘോഷങ്ങള്‍ അത്തരത്തിലുള്ള ഒരു അനുഭൂതി നമുക്ക് നല്‍കുന്നുണ്ടോ ?   റമളാനില്‍  തുടര്‍ത്തികൊണ്ട് പോന്ന ആരാധനകര്‍മ്മങ്ങളും സല്‍കര്‍മ്മങ്ങളും ജീവിതത്തില്‍ നിന്ന് പുറം തള്ളാനുള്ള ഒരു ദിനമായി ഇന്ന്…

മത വിദ്യാര്‍ത്ഥിയുടെ ഇടവും ഇടപെടലുകളും

ഉനൈസ്  റഹ്മാനി വളാഞ്ചേരി ഹൃദയത്തില്‍ നിന്നും ഹൃദയങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഇലാഹിയ്യായ തിരിച്ചറിവാണ് ജ്ഞാനം. ലോകതലത്തില്‍ തന്നെ എക്കാലത്തും വിജ്ഞാനത്തിന് വലിയ പ്രാധാന്യം നല്‍കിയതായി കാണാം. എന്നാല്‍, വിശുദ്ധ ഇസ്ലാമിനോളം വിജ്ഞാനത്തിന് മഹത്വം കല്‍പ്പിച്ച മതങ്ങളോ ഇസങ്ങളോ പ്രത്യേയ ശാസ്ത്രങ്ങളോ ചരിത്രത്തിലും വര്‍ത്തമാനത്തിലും കാണാന്‍ സാധ്യമല്ല. അത്രത്തോളം വിജ്ഞാനത്തിന്‍റെ ആത്മാവ് തൊട്ടറിഞ്ഞ മതമാണ് വിശുദ്ധ ഇസ്ലാം.…

സ്വര്‍ഗ്ഗം ഇവിടെയാണ്

സിനാന്‍ തളിപ്പറമ്പ തനിക്കേറ്റവും കടപ്പാട് ആരോടാണ് പ്രവാചകരെ? ആജ്ഞാനുവര്‍ത്തിയായ ഒരനുചരന്‍ ചോദിക്കുകയുണ്ടായി. നിന്‍റെ ഉമ്മയോട് കൂടുതല്‍ ആലോചിക്കേണ്ടതില്ലാത്ത വിധം പ്രവാചകന്‍ പ്രതിവിദിച്ചു രണ്ടാമതരാണെന്നറിയാനുള്ള ജിജ്ഞാസ കാരണം ചോദ്യകര്‍ത്താവ് ചോദിച്ചു പിന്നെ ആരോടാണ്?  അവിടുന്ന് പറഞ്ഞു നിന്‍റെ ഉമ്മയോട് ചോദ്യകര്‍ത്താവ് മൂന്നാമതും ചോദ്യം ആവര്‍ത്തിച്ചപ്പോഴും  പ്രവാചകര്‍(സ്വ) പറഞ്ഞ ഉത്തരത്തില്‍ മാറ്റമുണ്ടായില്ല. കാരണം ആ കടപ്പാട് ഒരു മനുഷ്യായുസ്സ്…

സ്‌നേഹം അല്ലാഹുവിന് വേണ്ടിയാവുക

മുഹമ്മദ് എസ് കെ  മനുഷ്യമനസ്സുകളില്‍ നന്മയുടെ തിരയിളക്കങ്ങള്‍ തീര്‍ക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല . ഹൃദയാന്തരാളങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മരുന്നാണ് സ്നേഹം .. വരണ്ട മനസ്സുകളെ അത് കുളിരണിയിക്കുന്നു . ഒരു ജ്ഞാനിയോട്  തന്‍റെ ശിഷ്യന്‍ ചോദിച്ചു  അങ്ങേക്ക് സ്വന്തം സഹോദരനോടോ അതോ സ്നേഹിതനോടോ കൂടുതല്‍ സ്നേഹം . അദ്ദേഹം പ്രതിവചിച്ചു: ഞാനെന്‍റെ സഹോദരനെ…

ഖുലഫാഉ റാഷിദുകള്‍ ഭരണസാരഥ്യത്തിലെ അതുല്യര്‍

ഉവൈസ് യമാനി ചങ്കുവെട്ടി അന്ത്യപ്രവാചകര്‍(സ്വ) തങ്ങളുടെ വഫാത്തിന് ശേഷം ഇസ്ലാമിക ശരീഅത്ത് നടപ്പാക്കിയത് ഖുലഫാഉ റാഷിദുകള്‍ ആയിരുന്നു. അബൂബക്കര്‍(റ), ഉമര്‍(റ),ഉസ്മാന്‍(റ), അലി(റ) എന്നിവരായിരുന്നു ആ ഭരണകര്‍ത്താക്കള്‍. ഈ നാല് സ്വഹാബാക്കളും തങ്ങളുടെ ജീവിതം മുഴുവനും ഇസ്ലാമിനു വേണ്ടി ഒഴിഞ്ഞുവെച്ചവരായിരുന്നു. അവരുടെ ആരോഗ്യവും മുതലും എല്ലാം തന്നെ അവര്‍ അല്ലാഹുവിന്‍റെ റസൂലിനും അനുചരര്‍ക്കും നല്‍കി. ഇവരുടെ ചരിത്രം…

ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ വിശ്വാസിക്ക് മാതൃകയാണ്‌

 റബീഹ് എം.എ  കരിക്കാട്‌ ഇസ്ലാമിക പ്രബോധന-പ്രചരണരംഗങ്ങളില്‍ നിസ്തുലമായ സംഭാവനകളര്‍പ്പിച്ച തുല്യതയില്ലാത്ത മഹിളാ രത്നങ്ങളാണ് വിശ്വാസിയുടെ മാതാക്കള്‍ എന്നറിയപ്പെടുന്ന നബിപത്നിമാര്‍. ലോകസമൂഹത്തിന് സത്യദീന്‍ പഠിപ്പിക്കാന്‍ നിയോഗിതനായ ആദരവായ പ്രവാചകന്‍റെ(സ) ജീവിതം അടുത്തറിഞ്ഞവര്‍.  നബി തങ്ങളുടെ പ്രബോധന വീഥിയില്‍ താങ്ങും തണലുമായി നില്‍ക്കുകയും പില്‍ക്കാലത്ത് പ്രവാചകരില്‍ നിന്നും പഠിച്ചു മനസ്സിലാക്കിയ ദീനീ വിജ്ഞാനങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കുകയും ചെയ്തവര്‍.…