പ്രവാചക സ്നേഹം മുത്തുനബിﷺയോട് മനസ്സില്‍ ഇരമ്പിയുയരുന്ന ഇഷ്ടങ്ങള്‍ ഏതെങ്കിലും പ്രത്യേക രീതിയില്‍ ഒതുക്കി വെട്ടിയും ചെത്തിയും ഒപ്പിച്ചെടുക്കണമെന്ന് ആരും ആവശ്യപ്പെടരുത്. വിശ്വാസപരമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തലാവും അത്. മനസ്സില്‍ വിശ്വാസത്തിന്റെ വെളിച്ചവും നടപ്പില്‍ നബിസ്‌നേഹത്തിന്റെ തിളക്കവും നിറച്ചുവച്ചവരില്‍നിന്നുണ്ടാവുന്ന ഇഷ്ഖിന്റെ പ്രകടനങ്ങള്‍ക്ക് അതിരും അതിര്‍ത്തിയും തീരുമാനിക്കുന്നവര്‍ മറച്ചുപിടിച്ച താല്‍പ്പര്യങ്ങള്‍ എന്താണ്..? എപ്പോഴും ഖുര്‍ആനിനു മഹത്വവും പരിഗണനയും ഉണ്ടെങ്കിലും…