പ്രകൃതി ദുരന്തങ്ങള്‍ : നാം തന്നെ വിളിച്ച് വരുത്തുമ്പോള്‍

 മുഹ് സിന്‍ ഷംനാദ് പാലാഴി കേരളം വെളളത്തില് മുങ്ങിയപ്പോള് വീണ്ടും നാം പ്രകൃതിയെ ഒാര്മിച്ചു. കുറച്ച് മുന്പ് കോഴിക്കോട് ഉരുള് പൊട്ടിയപ്പോഴായിരുന്നു അവസാനമായി നമ്മള് പ്രകൃതിയെയും പ്രകൃതി ദുരന്തത്തെയും നമ്മുടെ മനസ്സകങ്ങളിലേക്കെത്തിയത്.  അപ്പോഴൊക്കെ നാംദൈവത്തിന് മേലും സാഹചര്യത്തിന്‍െ മേലിലും ആരോപിച്ച് വിലപിക്കുന്ന കാഴ്ച്ചയായിരുന്നു എവിടെയും കണ്ടത്, അത് പോലെ ഇപ്പോള് പ്രളയമുണ്ടായപ്പോഴും നാം ആവര്ത്തിച്ചു. എന്നാല്‍…

കേരളീയരും സാംസ്കാരിക പൈതൃകവും

റാഷിദ് കെ.കെ ഒളവട്ടൂര്‍ സംസ്കാരവും പൈതൃകവും   സാംസ്കാരിക അസ്ഥിത്വത്തിന്‍റെ മേലിലാണ് പ്രാചീന യുഗം തൊട്ടെ മനുഷ്യരുടെ സഹവാസം നില നില്‍ക്കുന്നത്. പ്രമാദമായ സമ്പുഷ്ട പാരമ്പര്യത്തിന്‍റെ ഉടമകളല്ലെങ്കിലും സംസ്കാരമെന്നത് ചരിത്രാതീത കാലത്തും മരീചികയായിരുന്നില്ല . ഒരു ജനതയുടെ ജീവിതവുമായി അടിമുടി ബന്ധപ്പെട്ട് കിടക്കുന്ന മതത്തിന്‍റെയോ ഗോത്രവംശത്തിന്‍റെയോ സ്വാധീന ഫലമായി ആ ജനവിഭാഗം തങ്ങളുടെ സ്വത്വമെന്ന് കരുതി പോരുന്ന…

ഉമ്മ

കവിത   ഉമ്മ അഷ്കർ ആലാൻ വെള്ളമുണ്ട (MAMBA WAFY COLLEGE KANNUR) പകലിൽ സുര്യനിൽ നിന്നും  എനിക്ക് തണലിടുന്ന മേഘമായും  രാത്രി സുര്യൻ എന്നെ തനിച്ചാക്കി യാത്രപോകവെ ചെറു മെഴുകുതിരിയായും നില നില്ക്കുന്നു… ചിലപ്പോൾ ഞാൻ ഒന്നു കരഞ്ഞാൽ  അതിന്റെ പ്രതിദ്ധ്വനികൾ  ആ നാവിലുടെ ഈ പ്രപഞ്ചത്തിൽ അലയടിക്കുന്നതായി തോന്നാറുണ്ട്. ഞാൻ നടക്കുന്ന വഴിത്താരകളിൽ …

ശൈഖ് ഹംസ യൂസുഫ്; വിസ്മയം തീര്‍ത്ത യുവ പണ്ഡിതന്‍

ജുറൈസ് പൂതനാരി ഇസ്ലാം മുസ്ലിം പഠനങ്ങള്‍ ഇന്ന് ഒരുപാട് ചെയ്യപ്പെടുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകള്‍ക്ക് പുറമെ സാമൂഹ്യ ശാസ്ത്രജ്ഞര്‍ക്കും രാഷ്ട്രീയ നിരീക്ഷകര്‍ക്കും ഏറ പോസിബിലിറ്റീസ് നല്‍കി കൊണ്ടിരിക്കുന്ന ഒരു വിഷയമായി ഇസ്ലാം മുസ്ലിം പഠനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഇന്ന് ഇസ്ലാമിനെ സ്റ്റഡീസ് കൂടുതലായും ഇസ്ലാമിന്‍റെ ഔട്ട് ലൈനില്‍ നിന്ന് എഴുതുന്നവരാണ്. പാശ്ചാത്യരില്‍ നിന്നാണ് കൂടുതലായും ഇസ്ലാമിലെ വിവിധ…

സ്വതന്ത്ര ഇന്ത്യ;സ്വപ്നങ്ങളിലേക്കിനിയുമെത്ര ദൂരം…?

എം.എ സലാം റഹ്മാനി കൂട്ടാലുങ്ങല്‍      വൈവിധ്യങ്ങളുടെ സമന്വയമാണ് ഭാരതീയ സംസ്കാരത്തിന്‍റെ ആത്മസത്ത.മതപരവും സാമൂഹികവുമായ നിരവധി ഘടകങ്ങളുടെ നിരന്തരമായ സ്വാധീനമാണതിന്‍റെ പിന്നിലെ രാസത്വരകമായി വര്‍ത്തിച്ചത്.വൈവിധ്യങ്ങള്‍ ഭാരതമെന്ന ഏകാത്മകയില്‍ അസൂയാവഹമായ രീതിയില്‍ സുന്ദരമായി സമ്മേളിച്ചപ്പോള്‍ ഇന്ത്യയുടെ മേല്‍വിലാസം നാനാത്വത്തില്‍ ഏകത്വം(യൂണിറ്റി ഇന്‍ ഡൈവേഴ്സ്ററി)എന്ന പേരില്‍ ലോകത്തിന് മുന്നില്‍ അതുല്യമായി മാറി.സാംസ്കാരികത്തനിമയുടെ പൈതൃക സാക്ഷ്യങ്ങള്‍  ചരിത്രത്തിന്‍റെ ക്രമാനുഗതമായ…

ആത്മസായൂജ്യത്തിന്‍റെ ഹജ്ജ്

അന്‍വര്‍ സാദത്ത് കാളികാവ് (പ്രാസം സെക്കന്‍റ് ബാച്ച് മെമ്പര്‍)    ആഗോള മുസല്‍മാന്‍റെ ആശാകേന്ദ്രമാണ് മക്ക എന്ന പുണ്യ ഭൂമി.ഓരോവര്‍ഷവും നിശ്ചിത ദിനങ്ങളില്‍ ലോകത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ലക്ഷ കണക്കിനാളുകള്‍ അല്ലാഹുവിന്‍റെ വിളികേട്ട് ഹജ്ജ് കര്‍മത്തിനായി മക്കയില്‍ സമ്മേളിക്കുന്നു. ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ അവസാനത്തേതായതിനാല്‍ തന്നെ ഹജ്ജ് ഇസ്ലാമിന്‍റെ പൂര്‍ത്തീകരണമാണെന്ന് വ്യക്തം. ഇന്ന്  നിങ്ങളുടെ ദീനിനെ…

സമയം വിലയറിഞ്ഞു വേണം ചെലവഴിക്കാന്‍…

മുഹമ്മദ് ശാക്കിര്‍ മണിയറ കിംഗ് ഫൈസല്‍ അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് സദസ്സിനെ അഭിമുഖീകരിച്ച് മുന്‍ ബോസ്നിയന്‍ പ്രസിഡന്‍റ് അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് നടത്തിയ ഒരു സുപ്രസിദ്ധമായ പ്രഭാഷണമുണ്ട്. അതിലെ പ്രസക്ത ഭാഗം ഇങ്ങനെ: ‘ എന്‍റെ മനസ്സില്‍ നാലു ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അതിന് യഥാവിധി ഉത്തരം നല്‍കാന്‍ സാധിക്കുന്നവര്‍ക്ക് ഞാന്‍ കിംഗ് ഫൈസല്‍…

സകാത്ത് മനോഭാവങ്ങൾക്ക് തിരുത്താവണം

സിനാന്‍ തളിപ്പറമ്പ ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനമാണ് സകാത്ത്. നിഖില മേഖലകളിലും സമത്വവും സാഹോദര്യവും വിഭാവനം ചെയ്യുന്നപരിശുദ്ധ ഇസ്ലാം സാമ്പത്തിക സമത്വത്തിനും ധനിക ദരിദ്ര സാഹോദര്യത്തിനും വേണ്ടിയാണ് സകാത്ത് നിയമവിധേയമാക്കിയത്. ഇതര കര്‍മ്മങ്ങളില്‍ നിന്നും വ്യത്യസ്തമായി സകാത്തിന് പ്രായപൂര്‍ത്തിയും ബുദ്ധിയും ശര്‍തില്ല. പ്രായം തികയാത്തവര്‍ക്കും ബുദ്ധി ഇല്ലാത്തവര്‍ക്കും സമ്പത്തുണ്ടെങ്കില്‍ ആ സമ്പത്തില്‍ നിന്ന് കൈകാര്യകര്‍ത്താക്കള്‍ സകാത്ത് നല്‍കല്‍…

ഉപ്പമാര്‍ അവഗണിക്കപ്പെടേണ്ടവരല്ല

സിനാന്‍ തളിപ്പറമ്പ  ഒരു യാത്രക്കിടെ അവിചാരിതമായി കണ്ടുമുട്ടിയ ഒരു വ്യപാരി അല്‍പ നേരം മനസ്സ് തുറന്ന് സംസാരിച്ചു. ഏറെ കാലം പ്രവാസിയായിരുന്നു. ഇപ്പോള്‍ നാട്ടില്‍ തന്നെ കച്ചവടം ചെയ്യുന്നു. താന്‍ കച്ചവടം കഴിഞ്ഞ് തളര്‍ന്ന് വീട്ടിലെത്തുമ്പോള്‍ ഉമ്മയും മക്കളും ടിവിയുടെ മുന്നിലായിരിക്കും. ഞാന്‍ കുളിച്ച് ഭക്ഷണം കഴിച്ച് ഏതെങ്കിലുമൊരു മൂലയില്‍ കിടക്കും. പിറ്റേന്ന് രാവിലെ എഴുന്നേറ്റ്…

പ്രേമഭാജനമാണ് മുഹമ്മദ് നബി(സ)

സിനാന്‍ തളിപ്പറമ്പ ജന്മം നല്‍കിയ ഉമ്മയേക്കാള്‍, പോറ്റിവളര്‍ത്തിയ ഉപ്പയേക്കാള്‍ ഒരുസത്യവിശ്വാസിക്ക് പ്രിയം പ്രവാചകരോടാകണമെന്നാണ് മുഹമ്മദ് നബി(സ) നമ്മെ തെര്യപ്പെടുത്തുന്നത്. അഥവാ പ്രവാചകര്‍(സ) പ്രേമഭാജനമാകുന്നത് വരെ ഒരാളും സത്യവിശ്വാസിയാവുകയില്ല. പ്രവാകര്‍(സ) പ്രേമഭാജനമാകണമെങ്കില്‍ അവിടുത്തെ കുറിച്ച് കൂടുതല്‍ പഠിക്കുകയും അനുഭവസ്ഥരുടെസാക്ഷ്യം അറിയുകയുംചെയ്യേണ്ടതുണ്ട്. അല്ലാഹുവിനെ സ്നേഹിക്കുന്നവര്‍ അവന്‍ സ്നേഹിക്കുന്നതെന്തിനെയുംസ്നേഹിക്കണം. അല്ലാഹു പ്രവാചകരെസ്നേഹിക്കുകയും നമ്മോട് സ്നേഹിക്കാന്‍ കല്‍പ്പിക്കുകയുംചെയ്തു. കൂടാതെ  തന്‍റെ പ്രേമഭാജനമായ…