ഓറിയന്‍റലിസ്റ്റുകള്‍; കണ്ട പ്രവാചകനും കണേണ്ട പ്രവാചനും

റാഷിദ് കെ.കെ ഒളവട്ടൂര്‍

                  

മുഹമ്മദ് നബി (സ്വ) യുടെ പ്രബോധനത്തിന്‍റെ ആവിര്‍ഭാവകാലത്തു തന്നെ ഇസ്ലാമിന് നിരവധി ശത്രുക്കള്‍ ഉണ്ടായിരുന്നു. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു വിഘ്നം സൃഷ്ടിച്ചും സത്യ സന്ദേശങ്ങള്‍ വക്രീകരിച്ചും അവര്‍ രംഗം കീഴടക്കി. സുസംഘടിതമായി ശത്രുക്കള്‍ ഇസ്ലാമിന് നേരെ കരുക്കള്‍ നീക്കി. മുഹമ്മദിനെ വധിച്ചിട്ടായാലും ശരി ഇസ്ലാമിനെ ഭൂമുഖത്ത് നിന്ന് നിഷ്കാസനം ചെയ്യണമെന്ന് അവര്‍ ശാഠ്യം പിടിച്ചു. പക്ഷെ ഇത്തരും പ്രഹസന ഘട്ടങ്ങളിലൊന്നും പ്രവാചകന്‍ അല്‍പം പോലും പതറുകയുണ്ടായില്ല. ദൈവഹിതമനുസരിച്ചദ്ധേഹം  നിലകൊണ്ടു. തദ്ഫലമായി ശത്രുക്കള്‍ ആയുധം വെച്ച് കീഴടങ്ങേണ്ടി വന്നു പക്ഷെ അവരുടെ എതിര്‍പ്പുകള്‍ പൂര്‍ണ്ണമായും ഒടുങ്ങിയിരുന്നില്ല. അതിന്‍റെ അനുരണനങ്ങളാണ് പിന്നട് ഉണ്ടായത്. നിരന്തരവഹേളനങ്ങളെ കൊണ്ടും ഇകഴ്ത്തലുകളെകൊണ്ടും പ്രവാചകന്‍ തന്‍റെ ഉദ്യാമത്തില്‍ നിന്ന് മാറുമെന്നവര്‍ കരുതി. അതുണ്ടായില്ലെന്ന് മാത്രമല്ല , ഇസ്ലാം പൂര്‍വ്വാധികം ശക്തിയോടെ അറേബ്യക്കകത്തും പുറത്തും വ്യാപിക്കുകയും ചെയ്തു.നബിയുടെ കാലത്ത് തന്നെ ഇസ്ലാമിന് ശത്രുക്കള്‍ ഉണ്ടായിരുന്നെന്നത് സുതരാം വ്യക്തമാണ്.

മുസ്ലിം സമൂഹത്തിന് തലവേദന മാത്രം സൃഷ്ടിച്ച ഒരു പ്രത്യയ ശാസ്ത്രമാണ് ഓറിയന്‍റലിസം. ഓറിയന്‍സ്  എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് പൗരസ്ത്യമെന്നര്‍ത്ഥമുളള ഓറിയന്‍റ് എന്ന പദം ഉടലെടുക്കുന്നത്. പാശ്ചാത്യരുടെ ഇസ്ലാമിക പഠനങ്ങള്‍ക്ക് തുടക്കമിട്ടത് ക്ര. 13 -ാം നൂറ്റാണ്ടില്‍ (ഹിജ്റ.8 -ാം നൂറ്റാണ്ടില്‍) സ്പെയിനിലാണ്. പടിഞ്ഞാറന്‍ ഭൂഖണ്ഡമായ യൂറോപ്പില്‍ ജനവിഭാഗങ്ങളുടെ സാമുദായിക സാംസ്കാരിക പഠനമാണ് ഇതു കൊണ്ടുദ്ധേശിച്ചതെങ്കിലും അതിലുപരിയായി വ്യാപകമായി ഓറിയന്‍റലിസ്റ്റ് പഠനത്തന്‍റെ ഇതിവൃത്തത്തിനുളളില്‍ അകപ്പെട്ടത് ഇസ്ലാം മതവും ആ മതത്തിന്‍റെ പ്രവാചകനായ മുഹമ്മദ് നബി (സ്വ) യുമാണ്.

ഓറിയന്‍റല്‍ പഠനത്തിന് തുടക്കമിട്ടത് ക്രിസ്തീയ പുരോഹിതന്‍മാരാണ്. ഒരു പ്രത്യയശാസ്ത്രത്തെ പറ്റി പഠിക്കുക എന്ന സദുദ്ധേശ്യമായിരുന്നില്ല ഇതിനുപിന്നില്‍. ഇസ്ലാമിനെകുറിച്ചും പ്രവാചനെ സംബന്ധിച്ചും വികൃതമായ ഒരു മുഖം ജനമസ്സുകളില്‍ സൃഷ്ടിക്കുക , മുസ്ലീംകളെ കൊളളക്കാരും കൊളളരുതാത്തവരുമായി ചിത്രീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഇസ്ലാമിന്‍റെയും പ്രവാചകന്‍റെയും പ്രതിഛായ നഷ്ടപ്പെടുത്തിയില്ലെങ്കില്‍ സ്വന്തം അനുയായികള്‍ ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടേക്കുമോ എന്നവര്‍ ഭയപ്പെട്ടു.

ഓറിയന്‍റലിസ്റ്റുകള്‍ കണ്ട പ്രവാചന്‍

പ്രവാചക വിമര്‍ശനത്തിന് ഓറിയന്‍റലിസത്തിന്‍റെ അത്ര തന്നെ പഴക്കമുണ്ട്. കാലക്രമേണെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും പറയുന്ന കാര്യങ്ങളെല്ലാം അന്നും ഇന്നും  ഒന്നു തന്നെ. പൂര്‍വ്വകാലത്ത് ഇസ്ലാമിനെ സംബന്ധിച്ചോ പ്രവാചകനെ സംബന്ധിച്ചോ വസ്തുത  മനസ്സിലാക്കാതെ അന്ധമായ അധിക്ഷേപമാണ് നടത്തിയിരുന്നത്. ഇന്നും ആ സ്ഥിതിക്ക് മാറ്റമില്ലാതെ തുടരുന്നു. പ്രവാചക ചരിത്രം വികലമാക്കി അവതരിപ്പിച്ച് ജനങ്ങളുടെ മനസ്സില്‍ അദ്ധേഹത്തോട് കടുത്ത വെറുപ്പ് സൃഷ്ടിച്ച് അവരെ ഇസ്ലാമുമായി അകറ്റി നിര്‍ത്തുക എന്നതാണ് അവര്‍ അനുവര്‍ത്തിച്ച പദ്ധതി.  നബിയെ പറ്റി ഭീതി ജനിപ്പിക്കാനുളള ശ്രമങ്ങളാണ് 18 – ാം നൂറ്റാണ്ടില്‍ പ്രധാനമായും നടന്നത്. അന്തുലുസിലെ കുരുശു യുദ്ധക്കാരുടെ കടന്നാക്രമണ കാലത്ത് ഇതിനല്‍പം മൂര്‍ഛ കൂടുകയുണ്ടായി. ഇസ്ലാമിനെ അവര്‍ മുഖ്യ ശത്രുവായി കണ്ടു. ആ പ്രത്യയശാസ്ത്രത്തെയും അതിന്‍റെ പ്രബോധകനായ മുഹമ്മദിനെയും നിഷ്കാസനം ചെയ്യേണ്ടത് തങ്ങളുടെ പൗരസ്ത്യ ആശയങ്ങളുടെ മേധാവിത്വത്തിന് അനിവാര്യമാണെന്നവര്‍ കരുതി.

യൂറോപ്യരെ സംബന്ധിച്ചിടത്തോളം പ്രവാചകന്‍ അവരുടെ പൗരസ്ത്യ മേലാളത്വത്തിന് വിഘ്നം സൃഷ്ടിച്ച പ്രതി പുരുഷനായിരുന്നു. ലോകത്തേറ്റവും മുന്തിയ പ്രത്യയശാസ്ത്രത്തിന്‍റെ വക്താക്കള്‍ തങ്ങളാണെന്ന ഹുങ്ക് യൂറോപ്യരെ മത്ത് പിടിപ്പിച്ചിരുന്നു എന്നത് സംശയത്തിനിടയില്ലാത്ത വസ്തുതയാണ്. തങ്ങള്‍ ലോകത്തെ ഭരിക്കാന്‍ പിറന്നവരാണെന്ന ദുര്‍ബോധം അവരെ ആവരണം ചെയ്തതാണ് അവരിങ്ങനെ പ്രവര്‍ത്തിക്കാനുളള കാരണം. യൂറോപ്യരുടെ സ്ഥാപിത താല്‍പര്യത്തിന്ന് മുമ്പില്‍ വിലങ്ങു തടിയായി നിന്നത് ഇസ്ലാമാണ്. അതുകൊണ്ടുതന്നെ  ഇസ്ലാമിനെ തങ്ങളുടെ മുഖ്യ ശത്രുവായി അവര്‍ കണ്ടു. സ്വാഭാവികമായും പ്രവാചകന്‍ അവരുടെ കണ്ണിലെ കരടായി മാറിയത് അതുകൊണ്ടാണ്.

യൂറോപ്യരുടെ ആശയധാര ഒരിക്കലും ഇസ്ലാമുമായി കിടയൊക്കുന്നതായിരിന്നില്ല. ഏതേത് ഘട്ടത്തിലും പ്രവാചകന്‍ സ്വീകരിച്ചിരുന്നത്  ആ സന്ദര്‍ഭത്തോട് അനുചിതമായ സ്വഭാവത്തെയായിരുന്നു. പ്രവാചകന്‍റെ തിരുചര്യ (സുന്നത്ത്) സ്വാഭവികമായും അതിന്‍റെ സ്ഥാനം മുന്‍പന്തിയില്‍ തന്നെ. ഈ നിലക്ക് നോക്കുമ്പോള്‍ പൗരസ്ത്യവാദം ഇസ്ലാമിക പ്രഭക്ക് മുമ്പില്‍ അപ്രസക്തമായെന്ന് വരും. ഇതൊരിക്കലും പൗരസ്ത്യര്‍ക്ക് ദഹിക്കുന്ന സംഗതിയേയല്ല. അതുകൊണ്ട് തന്നെ അവര്‍ കടന്നുപിടിച്ചത് ആ പ്രത്യയശാസ്ത്രത്തിന്‍റെ പ്രബോധകനെയാണ്.  അവരുടെ സ്ഥാപിത താല്‍പര്യമെന്നോണം പ്രാവാചകനെ അവര്‍ തേജോവധം ചെയ്തു.

എന്തുകൊണ്ടും പ്രവാചകനെ വ്യക്തി ഹത്യ നടത്തേണ്ടത് തങ്ങളുടെ സ്ഥാപിത താല്‍പര്യത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന് യൂറോപ്യര്‍ കരുതി. പ്രവാചകനെ വ്യക്തി ഹത്യനടത്തപ്പെടേണ്ട ദൗത്യമേറ്റടുത്തത് ഓറിയന്‍റലിസ്റ്റു പ്രഭൃതികളാണ്. അവരാണ് പ്രവാചകനെ സംബന്ധിച്ചുളള കുപ്രചരങ്ങള്‍ക്ക് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് കെട്ടു കഥകളുടെ അകമ്പടിയോടെ ലോകജനതയുടെ സമക്ഷം അവതിരിപ്പിച്ചത്. പ്രവാചക ചരിത്രം വികലമാക്കി അവതരിപ്പിച്ച് വിശ്വാസികളില്‍ ഇസ്ലാമിനോടും പ്രവാചകനോടും വിദ്വോഷം സൃഷ്ടിക്കുക എന്ന ഗൂഢ തന്ത്രത്തിന്‍റെ ഭാഗമായിരുന്നു ആ പ്രവര്‍ത്തനങ്ങള്‍. 

യുദ്ധ കൊതിയന്‍

പ്രവാചകന്‍  യുദ്ധ കൊതിയനാണെന്നും രക്ത ദാഹിയാണെന്നുമുളള പ്രചരണങ്ങള്‍ അവര്‍ യഥേഷ്ടം നടത്തി. ഖഡ്ഗപ്രയോഗമാണ് ഇസ്ലാമിനെ വളര്‍ത്തിയത് എന്നും രക്ത രൂക്ഷിതമായ കലാപത്തിലൂടെയണവര്‍ ലോകം കീഴ്പ്പെടുത്തിയിരിക്കുന്നത് എന്നു അവര്‍ പ്രചണ്ഡമായ പ്രചരണങ്ങള്‍ നടത്തി. അതുകൊണ്ട് തന്നെ മുഹമ്മദിന്‍റെ അനുയായികളുടെ വ്യാപനം ലോക ജനതയുടെ സമാധാന ജീവിതത്തിന് ഭീഷണിയാണെന്നും ഓറിയന്‍റലിസ്റ്റുകള്‍ ജല്‍പിക്കുകയുണ്ടായിട്ടുണ്ട്. പ്രസിദ്ധ മിഷനറി പ്രവര്‍ത്തകന്‍ നെല്‍സന്‍ പറയുന്നു: ഇസ്ലാമിന്‍റെ വാള്‍ ഏഷ്യയുടെയും ആഫ്രിക്കയേയും ഒന്നായി കീഴടക്കി. ഇസ്ലാമിന്‍റെ വികാസം ആളുകളെ പ്രാപിക്കാന്‍ കാരണം വാള്‍തലപ്പിന്‍റെ മൂര്‍ഛയുടെ ഫലമാണെന്ന് ധരിപ്പിക്കാനുളള ദുരുദ്ധേശമാണിതില്‍ പ്രകടമാകുന്നത്.

കൂട്ടക്കുരുതികളുടേയും രക്തച്ചൊരിച്ചിലുകളുടെയും പേടിപ്പെടുത്തുന്ന സമാഹാരമാണ് ഇസ്ലാമിക ചരിത്രമെന്ന് ലുത്വുഫി ലേഹൂനിയന്‍ ആരോപണമുന്നയിക്കുന്നുണ്ട്. ഇതേ ചുവയുളള വാചകങ്ങള്‍ ഓറിയന്‍റലിസ്റ്റുകളുടെ ഗ്രന്ഥത്തില്‍ എണ്ണമറ്റതായുണ്ട്. ചെല്ലുന്നിടത്തെല്ലാം രക്തപ്പുഴ ഒഴുക്കുന്നവരാണ് പ്രവാചകനും അനുയായികളും എന്ന രൂപത്തിലാണവരുടെ പ്രചരണം.

ഇസ്ലാമിക ചരിത്രത്തിലെ ഗതിനിര്‍ണ്ണായകമായ മുഹമ്മദ് നബി (സ്വ) നയിച്ച ഖസ്വതുകളായ (യുദ്ധങ്ങളായ) ബദ്റ് , ഉഹ്ദ് , കിടങ്ങ് യുദ്ധം (ഖന്‍ദഖ്) തുടങ്ങിയ വയെല്ലാം കൂട്ട നരമേധങ്ങളുടെ ദൃസാക്ഷ്യങ്ങളായിരുന്നെന്ന് ഓറിയന്‍റലിസ്റ്റുകള്‍ തെളിവുകളുടെ പിന്‍ബലമില്ലാതെ അച്ചുനിരത്തുന്നുണ്ട്. അണികള്‍ വളരെ തുച്ഛമായിട്ടും തന്‍റെ യുദ്ധ കൊതിക്കുമുമ്പില്‍ അവരെ ബലിയാടാക്കുന്നതിന് മുഹമ്മദിന് യാതൊരു മനപ്രയാസവും അനുഭവപ്പെട്ടില്ലെന്നും, പലപ്പോഴും സന്ധിക്ക് തയ്യാറായ  ശത്രു പക്ഷത്തെ മുഹമ്മദ് കരാര്‍ ലംഘിച്ച് കടന്നാക്രമണം നടത്തിയെന്നുമാണവരുടെ ദുരാരോപണം. മുഹമ്മദ് സാമ്രാജ്യത്ത സ്ഥാപനത്തിനായി അയല്‍ നാടുകളെയെല്ലാം വെട്ടിപ്പിടിച്ചു. അദ്ധേഹത്തെ അനുസരിക്കാത്തതിന്‍റെ പേരില്‍ മദീനയിലെ പ്രബല ജൂതവിഭാഗമായ ബനൂഖുറൈളയെ കൂട്ടക്കുരുതിക്കിരയാക്കിയതായും  മറ്റൊരു ജൂത ഗോത്രമായ ബനൂ നളീറിനെ  ഒന്നടങ്കം നിര്‍ബന്ധിപ്പിച്ച് പലായനം ചെയ്യിപ്പിച്ചുവെന്നും അവര്‍ പ്രവാചകന്‍റെ മനുഷുത്വം തൊട്ടുതീണ്ടാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണങ്ങളായി പ്രചരിപ്പിക്കാറുണ്ട്.

സ്ത്രീ ലംബഡന്‍  

സ്ത്രീകളോട് കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് മുഹമ്മദ് എന്നാണവര്‍ പരത്തിയത്. തന്‍റെ കാമാസക്തിയുടെ പൂര്‍ത്തീകരണത്തിനായി ഒരുപാട് സ്ത്രീകളെ മുഹമ്മദ് ഭാര്യയാക്കിയിട്ടുണ്ടെന്നും മുഹമ്മദിന് വൈകാരിക തൃഷ്ണക്ക് മുമ്പില്‍ പ്രായബേദമൊന്നും തടസ്സാമായില്ലെന്നും കുപ്രചരണം നടത്തികയുണ്ടായി. നാലപ്പത് കഴിഞ്ഞ മക്കയിലെ ധനികയായ ഖദീജയെയും ഒമ്പത് വയസ്സ് മാത്രമുളള അബൂബക്കറിന്‍റെ പുത്രി ആയിശയെയും വിവാഹം ചെയ്തത് അദ്ധേഹത്തിന്‍റെ കാമാസക്തിയുടെ പ്രതിഫലനമായി ഉയര്‍ത്തിക്കാട്ടാനാകും എന്നവര്‍ പുലമ്പുന്നുണ്ട്. ബഹുഭാര്യത്വമാണ് മുഹമ്മദ് സ്വീകരിച്ചിരുന്നതെന്നും മരിക്കുന്ന സമയത്ത് ഒമ്പത് ഭാര്യമാര്‍ അവശേഷിക്കുന്നുണ്ടായിരുന്നു എന്നതും അവരുടെ വാദമുഖങ്ങളാണ്.

ഹിജ്റ അഞ്ചാം വര്‍ഷം മുഹമ്മദിന്‍റെ അമ്മായിയായ ഉമൈമ – ജഹ്ശ് ദമ്പതികളുടെ പുത്രിയും തന്‍റെ ഭൃത്യനായ സൈദുബ്നുഹാരിസയുടെ പത്നിയുമായ സൈനബിനെയും മുഹമ്മദ് ഭാര്യയായി സ്വീകരിക്കുകയുണ്ടായി. ഒരുപാട് ഭാര്യമാരുണ്ടായിട്ടും ഭൃത്യന്‍റെ ഭാര്യയെ കൂടി വേള്‍ക്കാന്‍ മുഹമ്മദിനെ പ്രേരിപ്പിച്ചത് ആ കാമഭ്രാന്തായിരുന്നു എന്നാണ് ഓറിന്‍റലിസ്റ്റുകളുടെ വാദം. സൈനബില്‍ മുഹമ്മദിന് കാമമോഹമുദിക്കാനിടയായ ഒരു സംഭവമിതാണ് : മുഹമ്മദ് ഒരിക്കല്‍ ജഹ്ശിന്‍റെ ഗൃഹത്തിലേക്ക് പോയ അവസരത്തില്‍ അടിച്ചു വീശിയ ഒരിളം തെന്നല്‍ തിണ്ണയില്‍ സുഖ സുശുപ്തിയില്‍ സായൂജ്യമടയുകയായിരുന്ന സൈനബിന്‍റെ മേല്‍വസ്ത്രത്തെ ഉയര്‍ത്തികളയുകയും ആ അവസരത്തില്‍ അവളുടെ നഗ്നമേനിയെ പ്രവാചകന്‍ ദര്‍ശിക്കുകയുണ്ടായി എന്നും അവര്‍ നടത്തിയ പ്രചണ്ഡന പ്രചരണങ്ങളുടെ ഭാഗമാണ്.

 മുഹമ്മദ്  നാമ വൈകൃതം  

       ഇസ്ലാം മതത്തിന്‍റെ നാമം തന്നെ mohammedanism  എന്ന് മാറ്റി പരിചയപ്പെടുത്തുകയുണ്ടായി. വിഗ്നോര്‍ പാംഫ് ലെറ്റിന്‍റെ മുഹമ്മദാനിസം  ഇതേ പേരിലുളള ബോസ്വെര്‍ത്ത് സ്മിത്തിന്‍റെ പുസ്തകം , വില്യം കുക്ക് ടെയ്ലറുടെ History of Mohammedans and its sect എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

പ്രവാചകാനുയായികളില്‍ സംശയം മുളപ്പിക്കുക എന്ന നിഗൂഢമായ താല്‍പര്യത്തിന്‍റെ പേരില്‍ പ്രവാചകന്‍റെ നാമം വളരെയധികം വളച്ചൊടിക്കലുകള്‍ക്ക് വിധേയമാക്കിയാണ് അവര്‍ ഗ്രന്ഥങ്ങളില്‍ പ്രയോഗിക്കപ്പെട്ടത്.muhammedഎന്നതിന് പകരം വിവിധ കാലങ്ങളിലായി ഓറിയന്‍റലിസ്റ്റുകള്‍ ഉപയോഗിച്ച പേരുകളാണ്തുmohammed  , muhd , mahonet , mohamet , muhamid , machomet , mahumneti , baphomet , maphomet , baphun , mahmet ടങ്ങിയവ. ഇസ്ലാം മത വിശ്വാസികളില്‍ പ്രവാചനെ സംബന്ധിച്ച് സന്ദേഹം ജനിപ്പിക്കുക, അദ്ധേഹത്തെ അനഭിമതനായി കണക്കാക്കുന്ന ഒരവസ്ഥാവിശേഷത്തിലേക്ക് അവരെ പരിവര്‍ത്തിപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗമായിരുന്നു ഈ നാമ വൈകൃതം.

ക്രിസ്തുമതത്തിലെ വ്യത്യസ്ഥ വിഭാഗങ്ങള്‍ എതിരാളികളെ അമര്‍ച്ച ചെയ്യാന്‍ ഇസ്ലാമിന്‍റെയും പ്രവാചകന്‍റെയും പേരാണുദ്ധരിച്ചിരുന്നത്. കത്തോലിക്കന്‍ ചര്‍ച്ചിനോട് സമരം പ്രഖ്യാപിച്ച് മാര്‍ട്ടിന്‍ ലൂഥര്‍ പ്രൊട്ടസ്റ്റന്‍റ് രൂപീകരിച്ചപ്പോള്‍ കത്തോലിക്കര്‍ പറഞ്ഞു: ലൂഥറിന്‍റെ ആശയങ്ങള്‍ ഇസ്ലാമിന്‍റെതാണ്. എന്നാല്‍ ലൂഥര്‍ അതിന് മറുപടിയായി തിരിച്ചാക്ഷേപിച്ചതും ഇസ്ലാമിന്‍റെ ബന്ധം പറഞ്ഞുകൊണ്ടുതന്നെയായിരുന്നു.

ആംഗ്ലിക്കന്‍ ചര്‍ച്ചിനോട് യുദ്ധം പ്രഖ്യാപിച്ച ദേസ്തുക്കളെ (ഉലശെേെ) വിമര്‍ശിച്ച് കൊണ്ട് 1697 – ല്‍ ഹം ഫ്രീ പ്രീഡോക്സ് ഒരു പുസ്തകമെഴുതി. ആ പുസ്തകത്തിലദ്ധേഹം ദേസ്തുകളെ വിര്‍ശിച്ചതും ഇസ്ലാമിന്‍റെ ബന്ധം ആരോപിച്ചുകൊണ്ടായിരുന്നു. ആംഗ്ലിക്കന്‍മാര്‍ക്കെതിരെ ദേസ്തുക്കള്‍ ആയുധമായി ഉപയോഗിച്ചതും മുസ്ലീംകളെ തന്നെയായിരുന്നു. (വാട്ട്, carlyle on Muhammed 249)

ആദ്യകാല യൂറോപ്പിന് നബിയുടെ പേര് പോലും നല്ലപോലെ അറിയുമായിരുന്നില്ല. അന്ധകാരത്തിന്‍റെ രാജാവ് എന്നര്‍ത്ഥം വരുന്ന ങമവീൗിറ , ങമുവീാലേ, യമുവീാലേ , യമവലാ ( മാഫോമെറ്റ് , ബാഫോമെറ്റ് , ബാഫം) തുടങ്ങിയ പേരുകളിലാണ് യൂറോപ്പ് നബിയെ പരിചയപ്പെട്ടത്.

മുസ്ലീംകള്‍ ബിംബാരാധന നടത്തിയിരുന്നെന്ന്  വാദമുണ്ടായിരുന്നെന്ന വാദം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. മുഹമ്മദ് ഒരു വിഗ്രഹത്തിന്‍റെ പേരാണെന്നുവരെ  അവര്‍ പ്രചരിപ്പിച്ചു. 1099 -ല്‍ കുരുശുയുദ്ധക്കാലത്ത് നോര്‍മണ്ടിയന്‍ ജനറല്‍ ടാങ്ക്രഡ് ഖുദ്സില്‍ പ്രവേശിച്ചപ്പോള്‍ വെളളിയില്‍തീര്‍ത്ത സ്വര്‍ണവും മറ്റ് വിലപിടിപ്പുളള കല്ലുകളും കൊണ്ടലങ്കരിച്ച മുഹമ്മദിന്‍റെ ഒരു പ്രതിമ കണ്ടെത്തുകയുണ്ടായി എന്നായിരുന്നു പ്രചരിപ്പിച്ചത്. 16-ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടില്‍ ങമാാലേ എന്ന പേരില്‍ ചെറു വിഗ്രഹങ്ങള്‍ വിപണിയിലറങ്ങിയിരുന്നു. പ്രവാചകരുടെ പേരിനോടൊപ്പിച്ച് വിഗ്രഹ നിര്‍മ്മാണത്തിന് ാമാാലൃ്യേ  എന്ന വാക്കും ഉപയോഗത്തില്‍ വന്നു. 

പ്രവാചക നിന്ദ

ഓറിയന്‍റലിസത്തിന് ബീജവാപം നല്‍കപ്പെട്ടതുമുതല്‍ പ്രവാചകാവഹേളവും നബി നിന്ദയും ഇസ്ലാമിനെ തകര്‍ക്കാനുളള ഒരു മാര്‍ഗമായി സ്വീകരിച്ചിരിക്കുകയാണ്. മേല്‍പ്പറഞ്ഞതുപോലെ പ്രവാചകാവഹേളനം അതിനുളള ഏറ്റവും നല്ല ആയുധമായി കാണുകയും അതിനെ വ്യാപകമായി കെട്ടുകഥകളുടെ ഘോഷയാത്രയോടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുഹമ്മദ് (സ്വ) പ്രവാചകനല്ല എന്ന് ശക്തിയുക്തം വാദിക്കുകയുണ്ടായി. ക്രിസ്ത്യന്‍ പാതിരിമാരായ ഓറിയന്‍റലിസ്റ്റുകളാണ് പ്രവാചകനെ വ്യക്തിഹത്യ ചെയ്യാന്‍ മുമ്പില്‍ നിന്നത്. ഖുര്‍ആന്‍ ദൈവ പ്രോക്തമാണെന്ന വിശ്വാസത്തെ തകര്‍ക്കുകയാണ് അവര്‍ ഇതുകൊണ്ട് ആത്യന്തികമായി ഉദ്ദേശിക്കുന്നത്. മുന്‍ കാല സമൂഹങ്ങളുടെ ചരിത്രങ്ങള്‍ മുഹമ്മദ് മുന്‍ കാല വേദക്കാരില്‍ നിന്ന് പഠിച്ചെടുത്തതാണെന്ന മക്കയിലെ ബഹുദൈവ വശ്വാസികളുടെ വാദം തന്നെയാണവരും ഉന്നയിച്ചത്. ഖുര്‍ആനും മറ്റു പ്രമാണങ്ങള്‍ക്കും മുസ്ലീംകള്‍ കല്‍പിച്ച അര്‍ത്ഥവും വ്യാഖ്യാനവും അവഗണിച്ച് ക്രൈസ്തവരുടെ ദുര്‍വ്യാഖ്യാനങ്ങളാണ് പരക്കെ സ്വീകരിക്കപ്പെട്ടതെന്ന് നോര്‍മന്‍ ഡാനിയല്‍ പറയുന്നു.

വസ്തുതകളെ വക്രീകരിക്കുന്നതിലൂടെ പ്രധാനമായും ലക്ഷീകരിച്ചിരുന്നത് ഇസ്ലാം മത വിശ്വാസികളില്‍ പ്രവാചകനെക്കുറിച്ചും മതത്തെക്കുറിച്ചും സംശയം ജനിപ്പിക്കുക എന്നതായിരുന്നു. ധാരാളം പേര്‍ ഈ പ്രചരണങ്ങളെ മുഖവിലക്കെടുത്ത് ഇസ്ലാമിനെ സംശയദീകഷയോടെ വീക്ഷിക്കാന്‍ തുടങ്ങി. ഓറിയന്‍റലിസം അതിന്‍റെ ദീപശിഖകണ്ടത് ഈ സന്ദേഹനിര്‍മ്മിതിയിലൂടെയാണെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്.

ഓറിയന്‍റലിസ്റ്റുകളില്‍ നിന്ന് തന്നെ ന്യൂനപക്ഷം വരുന്ന ചിലര്‍ വസ്തുനിഷ്ഠമായി കാര്യങ്ങളെ അപഗ്രഥിച്ച് പഠിക്കാനും ഗ്രന്ഥ രചന നടത്താനും ശ്രമം നടത്തുകയുണ്ടായി. ഓറിയന്‍റലിസ്റ്റുകളുടെ ധാര്‍ഷ്ട്യത്തിന് വിട്ട്കൊടുക്കാതെ നിലകൊണ്ട ഇവരെ അവര്‍ വെറുതെ വിടുകയുണ്ടായില്ല. ഭൂരിഭക്ഷം വരുന്ന വക്രീകരണ ലോബികളുടെയും കുംബേരമാരുടേയും പീഡനങ്ങള്‍ക്ക് ഈ ന്യൂനപക്ഷം വരുന്ന വിഭാഗം ഇരയായി.

 ഗവേഷണ ഭ്രംശവും പ്രമാണങ്ങളിലെ കൈകടത്തലുകളും 

        ലക്ഷ്യ ഭ്രംശം സംഭവിച്ച ഗവേഷണങ്ങളിലൂടെ തിരുനബി (സ്വ) യുടെ ഹദീഥുകളും പ്രമാണങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യല്‍ ഓറിയന്‍റല്‍ പണ്ഡിതര്‍ക്കിടയില്‍ ദ്വിഗുണീഭവിച്ചത് ഇസ്ലാമിന്‍റെ സ്ഥായിയായ സ്വഭാവത്തിന് ചെറുതല്ലാത്ത വിഘാതമാണ് സൃഷ്ടിച്ചത്. ഇസ്ലാമിന്‍റെ മുഖം വികൃതമാക്കുക എന്ന മോഹ പൂര്‍ത്തീകരണത്തിന് മുമ്പില്‍ ഒന്നും അവരെ അലോസരപ്പെടുത്തുകയുണ്ടായില്ല എന്നതില്‍ അത്ഭുതപ്പെടാനില്ല. വഴിതെറ്റിയ ഗവേഷണങ്ങള്‍ക്ക് വിരചിതമായ ഉദാഹരണങ്ങള്‍  കണ്ടെത്താനാകും. ക്രോഡീകരിക്കപ്പെട്ട ഹദീഥ് ഗ്രന്ഥങ്ങളൊന്നും നബിയുടേതല്ലെന്നും മൂന്നാം നൂറ്റാണ്ടിന്‍റെ സൃഷ്ടിയാണെന്നും ഓറിയന്‍റലിസ്റ്റായ സീഹര്‍ വാദിക്കുന്നു.

       എന്നാല്‍ യാതൊരു തെളിവിന്‍റെയും പിന്‍ബലം കൂടാതെയാണ് സീഹറീ മുറിന്യായം തട്ടിവിട്ടിരിക്കുന്നത്. ഹദീഥുകള്‍ പ്രവാചകരുടെ തിരുമൊഴിയാണെന്നതും  ഒപ്പം ഖുര്‍ആനിന്‍റെ വിശദീകരണവും ഇസ്ലാമിക പ്രമാണങ്ങളില്‍ രണ്ടാമത്തേതാണെന്നതും അറിവില്ലാത്തവര്‍ ഭൂമിലോകത്തെങ്ങും ഉണ്ടാകാനിടയില്ല, എന്നിരിക്കെയാണ് സീഹറിങ്ങനെ തട്ടിവിട്ടിരിക്കുന്നത്. ഇതില്‍ നിന്ന് തന്നെ ഓറിയന്‍റലിസ്റ്റുകള്‍ ഇസ്ലാമിനോട് വെച്ചുപുലര്‍ത്തുന്ന അടങ്ങാത്ത പകയും വെറുപ്പിന്‍റെ തീവ്രതയും പകല്‍ വെളിച്ചം പോലെ സുതാര്യമാണ്.

ഇസ്ലാമിക വിശ്വാസ ധാരയുടെ ധ്വംസനം 

          ഇസ്ലാം നിശ്കര്‍ശിക്കുന്ന വിശ്വാസ ധാരക്ക് കടയ്ക്കല്‍ കത്തിവെക്കല്‍ ഓറിയന്‍റലിസ്റ്റുകള്‍ അവരുടെ പ്രഖ്യാപിത ലക്ഷ്യമായി കണ്ടു. അതിനു വേണ്ടി ഭരണകൂടങ്ങളില്‍ നിന്ന് വരെ നിര്‍ലോഭം സഹായം ലഭിച്ചത് ഇസ്ലാമിന്‍റെ ആത്മാവിനെ ചൂഷണം ചെയ്യുന്നതില്‍ അവര്‍ക്ക് വളരെയേറെ സഹായമേകി എന്നതില്‍ സംശയത്തിടയില്ല. യാത്രികരായ മെഗല്ലന്‍റെയും ക്രിസ്റ്റഫര്‍ കൊളംബസിന്‍റെയും മധ്യേഷ്യയിലേക്കും അവിടന്നങ്ങോട്ടുമുളള യാത്രയുടെ പിന്നാമ്പുറം പൗരോഹിത്യ ഹിതമനുസരിച്ച് സുവിശേഷ പ്രചരണം നടത്തുക, ചരിത്രത്തെ വളച്ചൊടിക്കുക വിദ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകപോലുളള ഓറയന്‍റല്‍ ഹിതാനുസൃത പ്രേരിത പൂര്‍ത്തികരണമായിരുന്നെന്ന് വസ്തുനിഷ്ഠമായി ഇവ്വിഷയകമായി പഠനം നടത്തിയവര്‍ക്ക് നന്നായറിയവുന്ന കാര്യമാണ്. അതിലുപരി ഇവരെ രണ്ടു പേരെയും ഇത്തരമൊരു ഉദ്യാമത്തിന് തെരഞ്ഞെടുത്ത് നിയോഗിച്ചത് അന്നത്തെ രാജാക്കډാരോ പ്രഭുക്കളോ പോപ്പുകളോ ആണെന്ന കാര്യത്തില്‍ ഒരു കൂട്ടം തെളിവുകള്‍ ഹാജാറാക്കാന്‍ സാധിക്കും. തന്‍റെ അമേരിക്കന്‍ യാത്രയെ പറ്റി അന്നത്തെ പോപ്പ് അലക്സാണ്ടര്‍ ആറാമന് (1492 – 1503) എഴുതിയ കത്തില്‍ ക്രിസ്റ്റഫര്‍ കൊളംബസ് പറയുന്നത് കാണുക:

‘ ഈ ദൗത്യം ഞാനേറ്റെടുത്തിരിക്കുന്നു. അവിടെ നിന്ന് കിട്ടുന്ന പണം നമുക്ക് ഖുദ്സ് തിരിച്ചു പിടിക്കാന്‍ ഉപയോഗിക്കാം. അവിടെപ്പോയി തിരിച്ചുവന്ന് ഫെര്‍ഡിനന്‍റ് രാജാവിനും (1479 – 1516 ) ഇസബെല്ലാ രാജ്ഞിക്കും (1474 – 1504 ) ആ ഭൂമി എഴുതി കൊടുത്ത ശേഷം അമ്പതിനായിരം കാലാള്‍പ്പടയും അയ്യായിരം കുതിരപ്പടയും ഏഴു വര്‍ഷത്തേക്ക് എനിക്കാവശ്യമുണ്ട്. അവരുമായി ഞാന്‍ ഖുദ്സ് കീഴടക്കും.  ഇതുപോലെ ഇസ്ലാമിക പ്രദേശമായിരുന്ന ഫിലിപ്പൈന്‍സിലേക്ക് 1521 – ല്‍ മെഗല്ലനെ ( 1480 – 1504) പറഞ്ഞയച്ചതും ഇതേ ലക്ഷ്യത്തോടെയായിരുന്നു.

        അവിടത്തെ മുസ്ലീംകളുമായി യുദ്ധം ചെയ്യുക. അവരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് മെഗല്ലന് മുമ്പിലുണ്ടായിരുന്നത്. അമാനുല്ല എന്നായിരുന്നു അന്ന് ഫിലിപ്പൈന്‍സിന്‍റെ തലസ്ഥാന നഗരിയുടെ പേര്. മുസ്ലീം ലോകം മുഴുവന്‍ ചുറ്റിയടിച്ച് വരാനാണ് 1497 – ല്‍ വാസ്കോഡ്ഗോമയെ പറഞ്ഞയച്ചത്. മുസ്ലീം നാടുകളിലേക്ക് സൈനിക പടയോട്ടം നടത്തുന്നതിന്‍റെ പ്രാരംഭമായിട്ടായിരുന്നു ഈ യാത്ര.

വളരെ സസൂക്ഷ്മമായി തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടും വിധം ഓറിയന്‍റലിസ്റ്റുകള്‍ പ്രവാചക ചരിത്രത്തില്‍ അവര്‍ വിഷം കുത്തിവെച്ചു. അബുല്‍ ഹസന്‍ നദ്വി പറയുന്നു: ‘ഓറിയന്‍റലിസ്റ്റുകള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ കൃത്യമായ ഒരളവ് വിഷം കരുതിവെക്കും. ആ അളവില്‍ അല്‍പം പോലും കൂട്ടുകയോ കുറക്കുകയോ ചെയ്യില്ല. അതു കൊണ്ടു തന്നെ വായനക്കാരന്‍ പലപ്പോഴും അത് തിരിച്ചറിഞ്ഞെന്ന് വരില്ല’. എന്നാല്‍ ശരിക്ക് വിലയിരുത്തുമ്പോള്‍ ആ ഒരളവ് തന്നെ മതി പ്രവാചക ചരിത്രത്തെ ആകെ താറുമാറാക്കാന്‍. അതു ചെലപ്പോള്‍ ഹദീഥുകളുടെ വാലറ്റം അപഹരിച്ചിട്ടായിരിക്കും അല്ലെങ്കില്‍ രണ്ടു ഹദീഥുകള്‍ പരസ്പരം സംയോജിപ്പിച്ചായിരിക്കും ഉണ്ടാകുക. ചിലപ്പോള്‍ എവിടെനിന്നെടുത്തതാണെന്ന ഉറവിടം വരെ സൂചിപ്പിച്ചെന്നിരിക്കും , അനുവാചകരിതു മനസ്സിലാക്കാന്‍ ഏറെ ക്ലേശ്ശിക്കേണ്ടി വരും. പലരും അറിവില്ലായ്മ മൂലം അത് തിരുനബിയുടെ ഹദീഥാണെന്ന് തെറ്റിദ്ധരിക്കുക പോലുമുണ്ടാകും.

കുപ്രചരണങ്ങളുടെ വ്യാപനം 

          പ്രവാചകനെ പറ്റി  ഭീതിതമായ ഒരു പശ്ചാത്തലം സൃഷ്ടിക്കുക എന്ന ഓറിയന്‍റലിസ്റ്റ് ഉദ്യാമമാണ് 19 -ാം നൂറ്റാണ്ടുവരെയും നടന്നത്. വാട്ട് പറയുന്നു: മുഖ്യ ശത്രുവിനെക്കുറിച്ച് (ഇസ്ലാം) ജനങ്ങളില്‍ ഭീതി ജനിപ്പിക്കാനുളള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ മധ്യകാലഘട്ടത്തില്‍ നടന്നു. അടിസ്ഥാന മില്ലാത്തവയായിരുന്നു അവയിലധികവും. അങ്ങനെ അന്ധകാരത്തിന്‍റെ രാജാവായി മുഹമ്മദ് വിലയിരുത്തപ്പെട്ടു’. 11 -ാം നൂറ്റാണ്ടോടെ ഇസ്ലാമിനെക്കുറിച്ചുളള കെട്ടുകഥകള്‍ക്ക് വമ്പിച്ച സ്വീകാര്യത ലഭിച്ചു. ഇസ്ലാമിന്‍റെ മുഖം വികൃതമാക്കി ചിത്രീകരിച്ച് വിശ്വാസികള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ ജനിപ്പിക്കുകയെന്ന ഓറിയന്‍റലിസ്റ്റ് തന്ത്രത്തിന് ഫലംകണ്ടു.

19 -ാം നൂറ്റാണ്ടിന്‍റെ ആദ്യത്തിലറങ്ങിയ ഫ്രഞ്ച് എന്‍സൈക്ലോപീഡിയ ലാറൗസ് (ഋിര്യെരഹീുലറശമ ഘമൃീൗലൈല) നബിയെ പരിചയപ്പെടുത്തുന്നതിങ്ങനെ; ‘ ഒട്ടക കളളനായ മുഹമ്മദ് തന്‍റെ നെറികെട്ട ജീവിതവും ദുര്‍വൃത്തികളം കാമാസക്തികളും തുടര്‍ന്നു. പോപ്പിന്‍റെ സിംഹാസനത്തിലെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട കര്‍ദിനാളാണ് മുഹമ്മദ്. ഈ തോല്‍വിക്ക് പകരം വീട്ടാനാണ് മുഹമ്മദ് പുതിയൊരു മതം രൂപീകരിച്ചത്. വിചിത്രവും അധാര്‍മികവുമായ ഒട്ടേറെ ചിന്തകള്‍ അയാളുടെ മനസ്സിനെയും സ്വഭാവങ്ങളെയും കീഴടക്കിയിരുന്നു’. ബഹോമറ്റിന്‍റെ ഠവല ഹശളല ീള ങീവമാാലറ ഈ രീതിയിലുളള എഴുത്തിന്‍റെ മറ്റൊരുദാഹരണമാണ്. മുഹമ്മദ് നബിയെ പറ്റി റിനോള്‍ട്ടും ഫ്രാന്‍കോഴ്സും (1831) എഴുതിയ പുസ്തകങ്ങളും ആദ്യകാലത്ത് പ്രചരിപ്പിച്ചിരുന്ന കഥകളെ കുറിച്ച് വ്യക്തമായ അറിവ് നല്‍കുന്നുണ്ട്.

മുഹമ്മദ് ഒരു ക്രിസ്ത്യന്‍ വിമത നേതാവാണെന്നും ഇസ്ലാം ക്രിസ്തുമതത്തില്‍ നിന്ന് കടം കൊണ്ടതാണെന്നും അക്കാലത്ത് വാദമുണ്ടായി. ക്രിസ്തുമതത്തില്‍ നിന്ന് പുറത്തുപോയ വിമത പ്രസ്ഥാനമാണ് ഇസ്ലാം എന്നതായിരുന്നു മറ്റൊരു വാദം. ഒരു വിമത പ്രസ്ഥാനമെന്ന് ഇസ്ലാമിനെ മുദ്രകുത്തുന്നതിലൂടെ ആ മതക്കാരില്‍ തന്നെ അതിനോട് വെറുപ്പും വിദ്വോഷവും വളര്‍ത്തിയെടുക്കുക എന്നതായിരുന്നു ഈ പ്രചരണത്തിന്‍റെ ലക്ഷ്യം. പോപ്പ് സ്ഥാനത്തെത്താന്‍ മത്സരിച്ച് പരാജയപ്പെട്ട കര്‍ദിനാളാണ് മുഹമ്മദ് , അല്ല  അങ്ങനെ പരാജയപ്പെട്ട പ്രതികാര വാഞ്ഛയുമായി നടക്കുന്ന മറ്റൊരു കര്‍ദിനാള്‍ നബിയെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും വാദമുണ്ട്. ഡാന്‍റെ (265 – 1321) യുടെ  ഉൃശ്ശില ഇീാലറ്യ  എന്ന പുസ്തകത്തില്‍ ചര്‍ച്ചില്‍ നിന്ന് പിഴച്ചു പോയ ആളാണ് മുഹമ്മദെന്നും അതുകൊണ്ടുതന്നെ നരകത്തിന്‍റെ 28 -ാം അടിത്തട്ടിലാണ് അവരുടെ സ്ഥാനമെന്നും പറയുന്നുണ്ട്. അതുപോലെ 1632 -ല്‍ അന്തരിച്ച ബെഡ്വലിന്‍റെ  പുസ്തത്തിന്‍റെ പേര് തന്നെ മുഹമ്മദെന്ന കപട വേഷധാരി (ങീവമാാലറ ശെ ശാുീൗൃമെേല) എന്നാണ്.  പുസ്തത്തിന്‍റെ തലക്കെട്ടില്‍ നിന്ന് തന്നെ ഉളളടക്കം എന്തെന്ന് ദര്‍ശിക്കാനാകുന്നുണ്ടല്ലോ. ഇത്തരം കെട്ടുകഥകള്‍ കുപ്രചരണങ്ങളുടെ ഭാഗമായ പ്രഖ്യാപിത പരിപാടിയില്‍ ഇടംപിടിച്ചതാണ്.

മുസ്ലീംകള്‍ കൊളളക്കാരും യുദ്ധക്കൊതിയډാരുമാണെന്നായിരുന്നു മറ്റൊരു പ്രചരണം.  ഇത്തരം കെട്ടുകഥകളില്‍ കാട്ടാള മൂപ്പന്‍റെ സ്ഥാനം നല്‍കപ്പെട്ടത് നബിക്കാണ്. കുട്ടികളെ പോലും അമ്മമാര്‍ പേടിപ്പിച്ചിരുന്നത് മുസ്ലിം വരുന്നെന്ന് പറഞ്ഞായിരുന്നത്രെ. ആധുനിക കാലത്തും ഇത്തരം കെട്ടുകഥകള്‍ നിലനില്‍ക്കുന്നു എന്നത് ഏറെ ആശ്ചര്യമുളവാക്കുന്നു. അന്നും ഇന്നും അതിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. 1908 – 1927 ല്‍ പുറത്തിറങ്ങിയ ഡേവിഡ് സാമൂവല്‍ മാര്‍ഗോലിയോത്തിന്‍റെ ഋിര്യെരഹീുലറശമ ീള ഞലഹഴശഴീിെ & ഋവേശരെ നബിയെ വിശേഷിപ്പിച്ചത് മദീന ഭരണാധികാരിയെന്ന നിലക്ക് കൊളളത്തലവന്‍റെ സ്ഥാനമാണ് നബി വഹിച്ചിരുന്നത് എന്നാണ്. ജടഞ പെയ്നിന്‍റെ ഠവല ഒീഹല്യ ടംീൃറ, ഠവല ീൃ്യെേ ീള കഹെമാ ളൃീാ ങൗവമാാലറ ീേ ുൃലലെിേ (1961) ഇഞ ഹെയിന്‍സിന്‍റെ കഹെമാ മെ മ ാശശൈീിമൃ്യ ൃലഹശഴശീി വാഷിംഗ്ടണ്‍ ഇര്‍വ്വിംഗിന്‍റെ ഘശളല ീള ങൗവമാാലറ തുടങ്ങിയ എണ്ണമറ്റ പുസതങ്ങള്‍ ഈ വാദം ഉന്നയിക്കുന്നവയാണ്.

നിയമ സംഹിതയില്‍ ഇടപെടുന്നു

ഖുര്‍ആനീക സൂക്തങ്ങള്‍ക്ക് പോലും ആരും നല്‍കാത്ത വ്യാഖ്യാനങ്ങള്‍ നല്‍കാറുണ്ട് ഓറിയന്‍റലിസ്റ്റുകള്‍. സൂറത്ത് അന്നൂറിലെ വീട്ടില്‍ പ്രവേശിക്കുന്നടത്തെ മര്യാദ പറയുന്നിടത്ത് വീട്ടുടമസ്ഥന്‍റെയോ അല്ലെങ്കില്‍ വീട്ടുടമസ്ഥയുടെയോ അനുവാദം ചോദിച്ചേ അകത്തു കടക്കാവൂ എന്നുണ്ടല്ലോ. അന്നത്തെ ധാര്‍മിക സദാചാര നിലവാരം വളരെ മോശമായത് കൊണ്ടാണ് നബിക്ക് അങ്ങനെയൊരു നിയമം കൊണ്ടുവരേണ്ടി വന്നത് എന്നാണ് ഓറിയന്‍റലിസ്റ്റായ എം. വാട്ടിന്‍റെ (മുഹമ്മദ് മദീനയില്‍ എന്ന പുസ്തകം) കണ്ടുപിടുത്തം. ധാര്‍മിക നല മെച്ചപ്പെട്ടാല്‍ നിയമം ആവശ്യമില്ലെന്ന് വ്യംഗ്യം. പ്രവാചകത്വത്തിന് മുമ്പ് മുഹമ്മദ് ഹിറാ ഗുഹയില്‍ ഏകാന്തതയില്‍ ഇരുന്നത് മക്കയിലെ അതികഠിന ചൂട് സഹിക്കാന്‍ കഴിയാഞ്ഞട്ടാണെന്നും ഖുറൈശീ ധനികരെ പോലെ ഉഷ്ണകാലത്ത് ത്വാഇഫിലെ സുഖവാസ കേന്ദ്രങ്ങളിലേക്ക് പോകാന്‍ അദ്ദേഹ്ത്തിന് സാമ്പത്തിക ശേഷിയില്ലായിരുന്നു എന്നും ഇതേ പുസ്തകത്തില്‍ കാണാം. മക്കയെക്കുറിച്ചെയുതിയ ഒരു ചരിത്ര പുസ്തകത്തിലും ഇങ്ങനെയൊരു സംഭവമേ ഇല്ല എന്നിരിക്കെയാണിത്.

പന്നിമാംസവും മദ്യവും ഇസ്ലാമില്‍ എങ്ങനെയാണ് നിഷിദ്ധമായത് എന്ന് വിവരിച്ചുകൊണ്ട് ഗില്‍ബര്‍ട്ട് നോഗന്‍റ് പറയുന്നു: ‘അമിത മദ്യപാനം മൂലമാണ് മുഹമ്മദ് മരിച്ചത്. ഒരു ചാണക കൂമ്പാരത്തിന്‍റെ മുകളില്‍ കിടന്നിരുന്ന മുഹമ്മദിന്‍റെ മൃതശരീരം പന്നികള്‍ ഭക്ഷിച്ചു. അങ്ങിനെയാണ് പന്നിമാസംവും കളളും ഇസ്ലാമില്‍ നിരോധിക്കപ്പെട്ടത്.

അമേരിക്കയില്‍ സണ്‍ഡേ സ്കൂളുകള്‍ ധാരാളമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സ്കൂളുകളില്‍ സുവിശേഷ പഠനമാണ് പ്രധാനമായും പരിശീലിപ്പിക്കുന്നത്. പ്രവാചക ചരിത്രം വളച്ചൊടിച്ച് പ്രവാചകനെ സാമൂഹ്യദ്രോഹിയായി മുദ്രകുത്തുന്ന വിഷംകുത്തിവെക്കുന്ന പഠ്യപദ്ധതിയാണ് ഇവിടെയുളള സണ്‍ഡേ സ്കൂളുകളില്‍ പഠിപ്പിക്കപ്പെടുന്നത്. അമേരിക്കയിലെ സണ്‍ഡേ സ്കൂളുകളിലൊന്നില്‍ മുകളില്‍ വിവരിച്ച കഥ പ്രചരിച്ചത് മറ്റൊരു വിധത്തിലാണ്: മുഹമ്മദ് ഒരിക്കല്‍ മദ്യപിച്ച് നിലത്ത് വീണപ്പോള്‍ പന്നിയുടെ കടിയേറ്റു. അതോടെ പന്നിമാംസവും കളളും ഇസ്ലാമില്‍ നിഷിദ്ധവും വര്‍ജ്ജിക്കല്‍ നിര്‍ബന്ധവുമായി മാറി എന്നായിരുന്നു അത്.

ഓറയന്‍റലിസ്റ്റുകള്‍ കാണേണ്ടിയിരുന്ന പ്രവാചകന്‍

         പ്രവാചക ചരിത്രത്തെ നിഷ്കാസനം ചെയ്യാനുളള തല്‍പര കക്ഷികളുടെ ദുരുദ്ധേശപരമായ ചിന്താഗതികളില്‍  ഇസ്ലാമേതര വിശ്വാസികളില്‍ വലിയ സ്വാധീനം ഉളവാക്കി എന്നത് ശരി തന്നെ.  പക്ഷെ  മുസ്ലീംകളെ അവരുടെ ചൊല്‍പടിക്കുകീഴെ നിര്‍ത്താന്‍ ഒരിക്കലും അവര്‍ക്ക് സാധിച്ചിട്ടില്ല. പ്രവാചകന്‍റെ സദ്ഗുണ സമ്പന്നതയെയും ദൈവീകമായ അദ്ധേഹത്തിന് ലഭിച്ചുകൊണ്ടിരുന്ന ദിവ്യബോധനത്തെയും യഥാവിധി ഗ്രഹിച്ച വിശ്വാസികള്‍ക്കിടയില്‍ ഈ വിധത്തിലുളള ഒരു സന്ദേഹ നിര്‍മിതിയും വിലപ്പോവില്ലെന്ന് മാത്രമല്ല , അത്തരം വാചാടോപങ്ങള്‍ക്കൊണ്ട് യാതൊരു ഫലവും കാണുകയുമില്ല എന്നത് നിസ്തര്‍ക്കമാണ്.

സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സമാനതകളില്ലാത്ത മാതൃകകളാണ് പ്രവാചക ജീവിതം സാക്ഷ്യപ്പെടുത്തുന്നത്. ജീവിതത്തിന്‍റെ സിംഹഭാഗമെന്നല്ല മുഴുവന്‍ ഭാഗവും തന്‍റെ സമൂദായത്തിന്‍റെ കണ്ണീരൊപ്പാനാണ് അദ്ധേഹം ജീവിതകാലം മുഴുക്കെ ചെലവഴിച്ചതെന്ന് കാണുക സാധ്യമാണ്. പ്രവാചകനെ അധിക്ഷേപിക്കുന്നവര്‍ അദ്ധേഹത്തിന്‍റെ ജീവിതമൊന്ന് നിക്ഷ്പക്ഷ ചിന്താഗതിയോടെ കണ്ണോടിക്കുകയാണെങ്കില്‍ ആശ്ചര്യപ്പെടലായിരിക്കും ഫലം. കാരണം അത്രക്ക് ഉദാത്തമായ സ്വഭാവ മഹിമയുടെയും വ്യക്തി ശുദ്ധിയുടെയും ആള്‍രൂപമായിരുന്നു പ്രവാചകന്‍ എന്ന് ഇസ്ലാമിന്‍റെ ആവിര്‍ഭാവകാലത്തെ കൊടിയ ശത്രുക്കളായിരുന്ന മക്കയിലെ ബഹുദൈവ വിശ്വാസികള്‍ പോലും പ്രഖ്യാപിച്ച വസ്തുതയാണ്.  അല്‍ അമീന്‍ (വിശ്വസ്തന്‍) എന്നാണവര്‍ അദ്ധേഹത്തിന് അപരാഭിധാനമായി നല്‍കിയത്. ഇതില്‍ നിന്ന് തന്നെ അദ്ധേഹത്തിന്‍റെ മാനവിക ദര്‍ശനത്തെ നിക്ഷ്പക്ഷമതികള്‍ക്ക് യാഥാസ്ഥിതികമായി ഗ്രഹിക്കാനാകുന്നുണ്ട്.

സ്വന്തം ഗോത്രത്തോട് കൂറ് പുലര്‍ത്താത്തവനാണ് മുഹമ്മദ് , കുടുംബ ബന്ധം മുറിക്കാനാണ് അദ്ധേഹം പുതിയ പ്രത്യയശാസ്ത്രവുമായ രംഗപ്രവേശനം ചെയ്തത്, മക്കയിലെ ജനതയുടെ സ്വഭാവിക കെട്ടുറപ്പില്‍ വിളളല്‍ വീഴ്ത്തുകയാണ് അതുകൊണ്ട് അദ്ധേഹം ഉദ്ദേശിച്ചത് എന്നെല്ലാം ഓറിയന്‍റലിസ്റ്റു പ്രഭൃതികള്‍ പ്രവാചകനുനേരെ ആരോപണമുന്നയിച്ചുണ്ട്. ഇസ്ലാമിന്‍റെ അന്തര്‍ധാര എന്തെന്ന് കണ്ണോടിക്കുകപോലും ചെയ്യാതെയല്ല മറിച്ച് ചരിത്രം വികലമാക്കിയാണ് ഇത്തരം വിടുവായത്തങ്ങള്‍ പുലമ്പിയിരിക്കുന്നത് എന്ന് വ്യക്തമാണ്. വാസ്തവത്തില്‍ അദ്ധേഹം ഗോത്രത്തോട് കൂറു പുലര്‍ത്താതിരിക്കുകയല്ല ചെയ്തത്. അദ്ധേഹം പ്രചരിപ്പിച്ച പുതിയ ആശയങ്ങളുമായി പൊരുത്തപ്പെടാനുളള ബുദ്ധിമുട്ടായിരുന്നു. നാല്‍പ്പതു വയസ്സുവരെ ഖുറൈശി ഗോത്രത്തിന്‍റെ ആശാകേന്ദ്രമായി അദ്ധേഹം വര്‍ത്തിച്ചു. അതിനു ശേഷം വേര്‍പിരിഞ്ഞു എന്നല്ല ഇവിടെ അര്‍ത്ഥാമാക്കുന്നത്. അതുവരേക്കും യാതൊരുവിധത്തിലുളള ശൈഥില്യവും കൂടാതെ നിലനിന്നു എന്നാണ്. മറ്റുളളവരുടെ സംരക്ഷണത്തില്‍ വളര്‍ന്ന അനാഥനാണ് മുഹമ്മദ് (സ്വ). അദ്ധേഹത്തിന്‍റെ സംരക്ഷണം ഏറ്റെടുത്തിരുന്ന പിതാമഹനായ അബൂത്വലിബും അദ്ധേഹത്തിനു ശേഷം പൃത്യവ്യനായ അബ്ദുല്‍ മുത്വലിബും അവരുടെ ശാമിലേക്കുളള കച്ചവട സംഘത്തോടൊപ്പം പ്രവാചകന്‍ അനുഗമിക്കാറുണ്ടായിരുന്നു. ഈ ബന്ധം യുവത്വത്തിന് ശേഷവും അദ്ധേഹം തുടര്‍ന്നു.

അദ്ധേഹം കുടുംബ ബന്ധം മുറിക്കുകയുണ്ടായി എന്നത് ശരിയല്ല. നാല്‍പ്പത് വയസ്സായത്തിന്‍റെ ശേഷമാണദ്ധേഹത്തിന് ഇസ്ലാം മതത്തെ പ്രബോധം ചെയ്യാനുളള അനുമതി ലഭിക്കുന്നത്. പരിശുദ്ധ ഖുര്‍ആന്‍റെ അവതരത്തോടു കൂടിയായിരുന്നു അത്. ഈ അവസരത്തില്‍ മക്കയിലെ പ്രപിതാക്കളുടെ പരമ്പരാഗത രീതിയില്‍ നിന്ന് മാറി ദൈവിക സന്ദേശത്തെ അന്വര്‍ത്ഥമാക്കികൊണ്ട്  ചരിക്കേണ്ടത് അദ്ധേഹത്തെ അത്യന്താപേഷിതമാക്കിത്തീര്‍ത്തു. സ്വഭാവികമായും പൂര്‍വ്വകാല സംസ്കാരത്തോട് കൂറു പുലര്‍ത്തുന്നതായിരുന്നില്ല അത്. അസംബന്ധ ജഡിലമായ കാടത്തം നിറഞ്ഞ സംസ്കാരത്തോടുളള തുറന്ന സമരമായിരുന്നു പ്രവാചകന്‍റെ ആഗമനം. അതുകൊണ്ട് തന്നെ ദൗത്യ നിര്‍വ്വഹണമെന്നോണം സുനിശ്ചിത പാതയിലൂടെ മുന്നോട്ട് ഗമിക്കേണ്ടതായി വന്നു.

         അദ്ധേഹത്തിന്‍റെ സംരക്ഷകനായിരുന്ന അബ്ദുല്‍ മുത്വലിബിന്‍റെ അടുക്കല്‍  ശത്രുക്കള്‍ നിരന്തരം വന്നുകൊണ്ട് പ്രവാചകനോട് തന്‍റെ പുത്തന്‍ പ്രചരണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി പൂര്‍വ്വകാല സ്മൃതിയെ പുല്‍കാന്‍ നിര്‍ബന്ധം ചെലുത്തിക്കൊണ്ടേയിരുന്നു. അതിന് വേണ്ടി പ്രവാചകന് പണമാണ് വേണ്ടതെങ്കില്‍ പണം തരാം , അല്ല അറബ്യയിലെ ഏറ്റവും നല്ല സുന്ദരിയെയാണ് വേണ്ടതെങ്കില്‍ അതും ഞങ്ങള്‍ നല്‍കാം അതുമല്ലെങ്കില്‍ അധികാരമാണ് നീ മോഹിക്കുന്നതെങ്കില്‍ നിന്നെ ഞങ്ങളുടെ നേതാവാക്കാം തുടങ്ങിയ  മോഹന വാഗ്ദാനങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അതിനു പ്രവാചകന്‍ നല്‍കിയ മറുപടി: ڇഎന്‍റെ വലതു കയ്യില്‍ സൂര്യനെയും ഇടതു കയ്യില്‍ ചന്ദ്രനെയും വച്ചുതന്നാല്‍ പോലും ഞാന്‍ തന്‍റെ ഉദ്യാമത്തില്‍ നിന്നും പിന്‍മാറുന്ന പ്രശ്നമേയില്ലڈ എന്നായിരുന്നു. അദ്ധേഹത്തിനു ചെയ്യേണ്ടതുണ്ടായ ഉദ്യാമത്തിന്‍റെ കണിശതയാണ് നബിയുടെ വാക്കുകളില്‍ ദര്‍ശിക്കാനാകുന്നത്.

ഈ പശ്ചാത്തലത്തില്‍ പ്രവാചകനെതിരെ സ്വന്തം കുടുംബത്തില്‍ നിന്നും പോലും അസ്പൃഷ്യതകളുണ്ടായി എന്നത് സ്വാഭാവികമാണ്. പക്ഷെ ഉത്തരവാദിത്തില്‍ നിന്നൊരിക്കലും അദ്ധേഹത്തിനു പിന്‍മാറുക സാധ്യമല്ലായിരുന്നു. ഈ ചരിത്രത്തെ സത്യസന്ധമായി മനസ്സിലാക്കിയവരാരും അദ്ധേഹം കുടുംബ ബന്ധം മുറിക്കുന്ന ആളായിരുന്നു എന്നത് ശരിവെക്കുകയില്ല എന്നത് വസ്തുതയാണ്.

പ്രബോധകന്‍

ഇസ്ലാം ഒരിക്കലും മുഹമ്മദ് (സ്വ) സ്ഥാപിച്ച മതമല്ല. മറിച്ച് ഈ അണ്ഡകഠാഹത്തെയും അതിലുളള സര്‍വ്വതിനേയും സൃഷ്ടിച്ച് പോറ്റിപ്പുലര്‍ത്തുന്ന ഏകനായ ദൈവ (അല്ലാഹു)ത്തിന്‍റെ മതമാണത്. ഇസ്ലാം മതത്തിന്‍റെ പ്രബോധനത്തിനായി ഒരു ലക്ഷത്തി ഇരുപത്തിനാലായിരിത്തില്‍പരം ദൂതډാരെ അല്ലാഹു മനുഷ്യരാശിയിലേക്ക് നിയോഗിച്ചിട്ടുണ്ട്. മനുഷ്യവിഭാഗത്തെ സډാര്‍ഗത്തിലേക്ക് ക്ഷണിക്കലായിരുന്നു അവരുടെ ദൗത്യം. څമുന്നറിയിപ്പു കാരന്‍ കടന്നുവരാത്ത ഒരു സമുദായവും കഴിഞ്ഞുപോയിട്ടില്ല,چ എന്ന ഖുര്‍ആനീക ആപ്ത വാക്യം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അവരില്‍ അവസാനത്തെ പ്രബോധനകനാണ് മുഹമ്മദ് മുസ്ത്വഫാ (സ്വ). അദ്ധേഹത്തിന് ശേഷം ഇനിയൊരു  പ്രവാചകന്‍ ജډമെടുക്കുകയില്ല. പ്രവാചക പരമ്പരക്ക് അദ്ധേഹത്തോടുകൂടി പരിസമാപ്തി കുറിക്കുകയുണ്ടായി. യഹൂദര്‍ പറയുന്ന അബ്രഹാമും , മോസയും  ക്രിസ്തുമതക്കാര്‍ പറയുന്ന യേശുക്രിസ്തുവും നോഹയുമെല്ലാം പ്രബോധനം ചെയ്ത ദര്‍ശനവും പ്രവാചകര്‍ മുഹമ്മദ് (സ്വ) പ്രചരിപ്പിച്ചതും ഒന്നു തന്നെയാണ്. മുന്‍കാല സമുദായങ്ങളുടെ സംസ്കാരപരമായ ഭാഷാ സംബന്ധിയായ മാറ്റങ്ങള്‍ കാണാമെങ്കിലും പൊതുവില്‍ എല്ലാ പ്രവാചകന്‍മാരും പ്രചരിപ്പിച്ച സന്ദേശം ഏകദൈവ വിശ്വാസം തന്നെയാണ്. പ്രവാചകനായ മുഹമ്മദ് നബിയാണ് ഇസ്ലാമിന്‍റെ സംസ്ഥാപകനെന്ന ഓറിയന്‍റലിസ്റ്റ് പ്രഭൃതികളുടെ ജല്‍പനങ്ങളില്‍ ഒരു തരിമ്പും വസ്തുത അവശേഷിക്കുന്നില്ല എന്നത് ഇതില്‍ നിന്ന് വ്യക്തമാണ്.

മുഹമ്മദ് നബി (സ്വ) നിയോഗിക്കപ്പെട്ടത് ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗങ്ങളിലേക്ക് മാത്രമല്ല. മറിച്ച് ലോകവാസാനം വരെയുളള മനുഷ്യവിഭാഗത്തിലേക്കാണ്. അതുകൊണ്ട് തന്നെ ഇസ്ലാമിന്‍റെ സത്യസന്ദേശം ലോകത്തിന്‍റെ അഷ്ടദിക്കുകളിലേക്ക് വ്യാപിപ്പിക്കേണ്ടത് അത്യന്താപേഷിതമായ ഘട്ടത്തിലാണ് പ്രവാചകന് അയല്‍ നാടുകളോട് സംഘട്ടനത്തിലേര്‍പ്പെടേണ്ടി വന്നത്.

             ആ രാജ്യങ്ങളിലെ രാജാക്കډാരിലേക്ക്  പ്രവാചകന്‍ സത്യത്തിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളയക്കുകയാണ് ആദ്യം ചെയ്യാറുണ്ടായിരുന്നത്. റോം ചക്രവര്‍ത്തിയായ ഹിര്‍ഖല്‍ , ബുസ്വ്റയിലെ ചക്രവര്‍ത്തി , ഈജിപ്ത് ഭരിച്ചിരുന്ന മുഖൗഖിസ് തുടങ്ങിയ നബിയുടെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുളള സന്ദേശം ലഭിച്ചിരുന്നവരില്‍ പെട്ടവരാണ്. സന്ദേശം സ്വീകരിക്കുന്നില്ലെങ്കില്‍ ഇസ്ലാമിക രാജ്യത്തോട് ചേര്‍ന്ന് ജിസ്യ (സംരക്ഷിതരായ കാഫിറുകള്‍ നല്‍കുന്ന ചുങ്കം) നല്‍കാന്‍ അവരോട് ആജ്ഞാപിക്കും. എന്നിട്ടും അനുസരിച്ചില്ലെങ്കിലെ പ്രവാചകന്‍ യുദ്ധം നടത്തിയിരുന്നുളളു. അത്തരം യുദ്ധങ്ങളൊന്നും സാമ്രാജ്യത്ത താല്‍പര്യത്തിന്‍റെ പേരിലായിരുന്നില്ല.

           അല്ലാഹുവിന്‍റെ മതത്തിന്‍റെ ഉന്നതിക്കുവേണ്ടിയുളള ധര്‍മ്മ സമരങ്ങളായിരുന്നു. ഇസ്ലാമിന്‍റെ ശാദ്വലതീരത്തേക്ക് അവിശ്വസികളെ ക്ഷണിക്കുക എന്ന പ്രബോധനപരമായ ലക്ഷ്യത്തിന് വേണ്ടിട്ടായിരുന്നു അവയെല്ലാം.

സമാധാന ദാഹി

      പ്രവാചകന്‍ യുദ്ധകൊതിയനും ചെല്ലുന്നിടത്തെല്ലാം  ആളുകളെ കൂട്ടക്കുരുതിക്കിരയാക്കിയെന്നുമാണ് ഓറിയന്‍റലിസ്റ്റുകള്‍ പടച്ചുവിട്ടിട്ടുളളത്. ഇതൊരിക്കലും പ്രവാചകന് ചേര്‍ന്നതല്ല.ഇത്തരം പ്രസ്താവനകളിലൊന്നും യഥാര്‍ത്ഥത്തില്‍ സത്യത്തിന്‍റെ ലാഞ്ചന പോലും അശേഷം അവശേഷിശിക്കുന്നില്ലെന്നത് സുതരാം വ്യക്തമാണ്. വസ്തുത മറിച്ചായിരിക്കെ പ്രവാചകനോടും മതത്തോടും ഓറിയന്‍റലികള്‍ക്കുളള അന്ധമായ വിദ്വോഷമാണ് ഇവ്വിധം  വസ്തുതാഗോപീകരണത്തിനവരെ പ്രേരിപ്പിച്ചത്. മുഹമ്മദ് (സ്വ) ജീവിതത്തിലൊരിക്കല്‍ പോലും ഓറിയന്‍റലിസ്റ്റുകള്‍ നിരത്തിയിട്ടുളള ഈ ഉദ്ധേശത്തോടെ യുദ്ധം ചെയ്തിട്ടില്ല എന്നത് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.

ഓറിയന്‍റലിസ്റ്റുകളുടെ പ്രധാന ആരോപണങ്ങളിലൊന്ന് പ്രാവാചകര്‍ (സ്വ) ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചത് ഖഡ്ഗ പ്രയോഗം കൊണ്ടാണെന്നായിരുന്നു. മുഹമ്മദിന്‍റെ അധികാരമോഹം സാധിച്ചെടുക്കാന്‍ സാധുജനങ്ങളെ നിര്‍ദയം കശാപ്പു ചെയ്യുന്നതില്‍ യാതൊരു അലംഭാവവും കാട്ടിയില്ലത്രെ. വസ്തുതാപരമായി നിരീക്ഷണം നടത്തുകയും നിക്ഷ്പക്ഷമായി ചിന്തിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും പ്രവാചകന്‍ യുദ്ധ കൊതിയനല്ലെന്നും ശത്രുക്കളോട് പോലും നിരുഭമമായ സന്താപവും വിട്ടുവീഴ്ചയും മഹാമനസ്കതയും വെച്ചുപുലര്‍ത്തുന്ന അത്യപൂര്‍വ്വ വ്യക്തിത്വവുമാണദ്ദേഹം എന്ന് ബോധ്യപ്പെടും. ഇക്കാര്യം ആരെയും പറഞ്ഞ് തെര്യപ്പെടുത്തേണ്ടുന്ന ആവശ്യകതയില്ല. അത്രമേല്‍ സഹൃദയനും സദ്ഗുണ സമ്പന്നനും സാഹോദര്യത്തിന്‍റെ മുടിചൂടാമന്നനുമായിരുന്നു പ്രവാചകന്‍. ഇങ്ങനെയുളെളാരു മഹദ് വ്യക്തിത്വത്തിന്‍റെ മൂല്യത്തെ ഇടിച്ചു കാണിക്കുകയും കൊളളരുതാത്തവനും പെണ്‍തല്‍പരനുമായി ചിത്രീകരിക്കുകയാണ് ഓറിയന്‍റലിസ്റ്റുകള്‍ ചെയ്തത്. അതുകൊണ്ടുതന്നെ സ്വതാല്‍പര്യ സംരക്ഷണത്തിന് വേണ്ടി ഇസ്ലാമിന്‍റെ മുഖം വികൃതമാക്കാനും പ്രവാചകനെ അവഹേളിക്കാനും അവര്‍  അശാന്ത പരിശ്രമം നടത്തി എന്നകാര്യത്തില്‍ സന്ദേഹമില്ല.

ഇസ്ലാമില്‍ എന്നുമുതല്‍ക്കാണ് യുദ്ധം നിയമമാക്കപ്പെടുന്നത് ?  എന്തായിരുന്നു ആ പശ്ചാത്തലം? എന്ന് അറിയേണ്ടതുണ്ട്. മക്കയിലെ ബഹുദൈവവിശ്വാസികള്‍ നബിയുടെ അനുചരډാരെ അക്രമിച്ചവശരാക്കിയപ്പോയൊന്നും അവര്‍ക്ക് യുദ്ധാനുമതി ലഭിച്ചിട്ടുണ്ടായിരുന്നില്ല. ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. വിരലിലെണ്ണാവുന്ന അല്പം ചിലര്‍ മാത്രം വിശ്വാസികളായുണ്ടായിട്ടുളളൂ എന്നിരിക്കെ മക്കയിലെ ബഹുഭൂരിഭക്ഷം വരുന്ന ശത്രുക്കളോട് യുദ്ധം ചെയ്യാന്‍ അനുമതി ലഭിച്ചില്ലാ എന്നെന്തിന് പറയണം, വാസ്തവത്തില്‍ യുദ്ധത്തിന് സാധിക്കാഞ്ഞിട്ടല്ലേ?.. എന്നാല്‍ ഇസ്ലാമിനെ ശരിക്കറിഞ്ഞവര്‍ നല്‍കുന്ന ഉത്തരം അല്ല എന്നാണ്. അല്ലാഹു പറയുന്നു: ڇനബിയെ , നീ വിശ്വാസികളെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപതു പേരുണ്ടെങ്കില്‍ ഇരുനൂറ് പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്. നിങ്ങളുടെ കൂട്ടത്തില്‍ നൂറ് പേര് ഉണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന് ആയിരം പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമാണ് എന്നതുകൊണ്ടത്രെ അത് (സൂറ: അന്‍ഫാല്‍ , 65)ڈ.

എഴുപതു പ്രാവിശ്യം സഹിക്കാനും ക്ഷമിക്കാനും ആജ്ഞാപിച്ചതിന്‍റെ ശേഷമാണ് ഇസ്ലാമില്‍ യുദ്ധം അനുവദിനീയമാക്കപ്പെടുന്നത്. അതുവരേക്കും മുസ്ലീംകള്‍ക്ക് യുദ്ധാനുമതി ലഭിച്ചിരുന്നില്ല. അല്ലാഹു പറയന്നു: ڇദൃഢ മനസ്കരായ ദൈവ ദൂതډാര്‍ ക്ഷമിച്ചതുപോലെ നീ ക്ഷമിക്കുക അവരുടെ (സത്യനിഷേധികളുടെ) കാര്യത്തില്‍ നീ ധൃതി കാണിക്കരുത്ڈ(സൂറ: അഹ്ഖാഫ് ,35). പിന്നീട് മക്കയിലെ ഖുറൈശികളുടെ നിരന്തമായ ശല്യപ്പെടുത്തല്‍ക്കാരണമായി ഖുര്‍ആന്‍ അവതിച്ചു: ڇയുദ്ധത്തിനിരയാകുന്നവര്‍ക്ക് അവര്‍ മര്‍ദ്ധിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു സഹായിക്കുവാന്‍ കഴിവുളളവന്‍ തന്നെڈ (സൂറ: ഹജ്ജ്, 39). ശത്രുക്കള്‍ ഏതു രീതിയില്‍ മര്‍ദ്ധനം അഴിച്ച് വിട്ടാലും ക്ഷമിക്കണം എന്നായിരുന്നു ഇസ്ലാമിന്‍റെ കല്‍പന. പിന്നീട് ആ സ്ഥിതി പരിവര്‍ത്തനം ചെയ്യപ്പെട്ടത് ഈ സൂക്തം മുഖേനെയാണ്.

പ്രവാചകന്‍ ഒരിക്കലും അന്യായമായി യുദ്ധം നടത്തിയിട്ടില്ല. നടത്തിയ യുദ്ധങ്ങള്‍ പോലും അവസരോചിതവും മാതൃകാ പരവുമായിരുന്നു. പ്രവാചകന്‍ യുദ്ധത്തിനയക്കുന്ന സന്ദര്‍ഭത്തില്‍   നായകത്വം ഏല്‍പിച്ചവരോട് പറയുമായിരുന്നു: څഒരു കാരണവശാലും നിങ്ങള്‍ സ്ത്രീകളെയോ കൂട്ടികളെയോ വൃദ്ധډാരെയോ ആക്രമിക്കുക പാടില്ലچ. എന്തിനേറെ പറയണം സ്ത്രീകളോ കുട്ടികളോ വൃദ്ധډാരോ മാത്രമല്ല ഇസ്ലാമിന്‍റെ കാരുണ്യത്തിലകപ്പെട്ടത് , വഴിയരികിലുളള വൃക്ഷങ്ങള്‍ പോലും അന്യായമായി മുറിച്ചുമാറ്റുന്നതിനെ പറ്റി പ്രവാചകന്‍റെ വാക്ക് ശ്രദ്ധിക്കുക :ڇആരെങ്കിലും അന്യായമായി വഴിയരികില്‍ തണലേകുന്ന ഒരു വൃക്ഷത്തെ മുറിച്ചുമാറ്റിയാല്‍ അവന്‍റെ തല നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്നതാണ് ڈ (അബൂദാവൂദ്). അത്രക്ക് ആര്‍ന്ദ്രതയോടെയാണ് പ്രവാചകന്‍ ചേതനവും അചേതനവുമായ വസ്തുക്കളൊടെല്ലാം പെരുമാറിയത്. ഇങ്ങനെയുളള ഒരു പ്രവാചകനെ യുദ്ധക്കൊതിയനാകാന്‍ ഒരിക്കലും സാധ്യമല്ലെന്നിരിക്കെ അദ്ധേഹം യദ്ധകൊതിയനെന്ന് മുദ്രകുത്തുന്നതിലുളള ഔചിത്യബോധം മനസ്സിലാകുന്നില്ല.

സ്ത്രീ വിമോചകന്‍

            ഇസ്ലാമിന്‍റെ ആവിര്‍ഭാവ കാലത്ത് സ്ത്രീകള്‍ക്ക് യാതൊരുവിധ സ്ഥാനവും നല്‍ക്കപ്പെട്ടിരുന്നില്ല. ജനിച്ചത് പെണ്ണെന്നറിഞ്ഞാല്‍ അപമാനഭാരം സഹിക്കാനാവാതെ നിര്‍ദയം കുഴിച്ചു മൂടുന്ന കാടന്‍ സ്വാഭാവം വെച്ചുപുലര്‍ത്തിയിരുന്നവര്‍. പെണ്‍മക്കളുണ്ടായിരിക്കുന്നത് അഭിമാനഹാനിവരുത്തുമെന്ന മിഥ്യധാരണ മുച്ചൂടും ഗ്രസിച്ച സാംസ്കാരിക തനിമ എന്തെന്ന് പോലും അറിയാത്ത ജനവിഭാഗമായിരുന്നു അറബികള്‍.

അവര്‍  സ്ത്രീയെ വെറും ഉപഭോഗവസ്തുവായി കാണപ്പെട്ടു. സ്ത്രീക്കുവേണ്ടി വര്‍ഷങ്ങളോളം ഗോത്രങ്ങള്‍ തമ്മില്‍ ദ്വന്തയുദ്ധ നടത്തിയ സാഹചര്യം വരെയുണ്ടായി. വ്യഭിചാരവും സ്ത്രീ കൂത്തുകളും അരങ്ങ് തകര്‍ത്ത അവസ്ഥാവിശേഷമാണന്ന് നിലനിന്നത്. ഇഷ്ടം പോലെ താല്‍പര്യമുളള സ്ത്രീകളെ അടിമകളാക്കിവെക്കാനുളള നിയന്ത്രണങ്ങളില്ലാത്ത സാമൂഹ്യ സാഹചര്യം. വിശേഷിച്ചും സ്ത്രീകള്‍ പുരുഷډാരുടെ ചൊല്‍പടിക്കു കീഴിലായിരുന്നു. കഅ്ബക്ക് മുമ്പാകെ മക്കയിലെ ബഹുദൈവ വിശ്വാസികള്‍ ശിലാ പ്രതിഷ്ഠകള്‍ നടത്തല്‍ വ്യാപകമായുണ്ടായിരുന്ന കാലമാണത്. 360 ല്‍ പരം ബിംബങ്ങള്‍ ഓരോ ഗോത്രത്തിന്‍റെതുമായി കഅ്ബക്കകത്തുണ്ടായിരുന്നു. അവക്ക് മുമ്പില്‍ സ്ത്രീകളെക്കൊണ്ട് നഗ്നരായി അവര്‍ നൃത്തമാടിപ്പിച്ചു ആനന്ദത്തില്‍ ഉയിര്‍കൊണ്ടു.

അവകാശമെന്നൊന്ന് സ്ത്രീക്ക് ഇല്ലതന്നെ. അത്തരമൊരു സാഹചര്യത്തില്‍ സ്ത്രീകളുടെ സ്വത്തവകാശത്തെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ ഉട്ടോപ്യന്‍ നയം പോലെ മരീചികയായ സാഹചര്യമായിരുന്നു പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറേബ്യയില്‍ നിലനിന്നത്.

ഇത്തരമൊരു പശ്ചാത്തലത്തില്‍ വിശേഷിച്ചും സ്ത്രീകള്‍ മുഹമ്മദ് നബിയെ പോലോത്ത ഒരു വിമോചകനെ തേടുകയായിരുന്നു. പ്രവാചകന്‍ സൃഷ്ടിച്ച വിപ്ലവങ്ങളുടെ കുത്തൊഴുക്കില്‍ അറേബ്യയില്‍ നിലനിന്ന സംസ്കാരം തൊട്ടുതീണ്ടാത്ത കാടത്തം നിറഞ്ഞ സ്വഭാവങ്ങള്‍ ഒന്നടങ്കം കടപുഴകുകയുണ്ടായി. സംസ്കാരം മരീചികയായ ജനവിഭാത്തെ സാംസ്കാരിക തനിമയുടെ ഉത്തുംഗതയില്‍ വിരാചിക്കുന്നവരാക്കി മാറ്റി പ്രവാചകര്‍. സ്ത്രീകളുടെ അവകാശങ്ങള്‍ക്കു മുമ്പില്‍ കുമിഞ്ഞുകൂടിയ പ്രതിബദ്ധങ്ങളെ അദ്ദേഹം ഉډൂല നാശം വരുത്തി. സ്ത്രീകള്‍ക്ക് സ്വത്തവകാശം നല്‍കി. സ്ത്രീകളെ കേവലം ഉപഭോഗവസ്തുവായി കണ്ടിരുന്നിടത്ത് അവരെ പവിത്രമായി കാണുന്ന പശ്ചാത്തലം സംജാതമാക്കി. ജനഹൃദയങ്ങളെ പ്രവാചകര്‍ പരിവര്‍ത്തിപ്പിച്ചെടുത്തു. ഓറിയന്‍റലിസ്റ്റുകള്‍ സ്ത്രീ ലംബഡന്‍ എന്നാണ് നബിയെ മുദ്ര കുത്തിയത്. എന്നാല്‍ സ്ത്രീകള്‍ക്കു അനുവദിച്ചുകിട്ടേണ്ട അവകാശങ്ങളുടെ ദ്വജവാഹകരാവുകയാണ് യഥാര്‍ത്ഥത്തില്‍ തിരുദൂതര്‍ ചെയ്തിട്ടുളളത്.

നബിയുടെ വിവാഹങ്ങളെല്ലാം അവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുക എന്നര്‍ത്ഥത്തിലോ അല്ലെങ്കില്‍ സ്വഹാബിവര്യډാരില്‍ ഏറ്റവും ഉല്‍കൃഷ്ഠരായവരോടുളള ബന്ധം ദൃഢീകരിക്കുക എന്ന അര്‍ത്ഥത്തിലോ ആയിരുന്നു. അബൂബക്കര്‍ (റ) ന്‍റെ മകള്‍ ആയിശ , ഉമറുല്‍ ഖത്വാബി (റ) ന്‍റെ പുത്രി ഹഫ്സ എന്നിവരുമായുളള വിവാഹങ്ങള്‍ ബന്ധ ദൃഢീകരണത്തിനായി ചെയ്ത വിവാഹങ്ങള്‍ക്കുദാഹരണങ്ങളാണ്. വിവാഹമെന്ന സ്വാഭാവികോദ്ധേശ്യത്തോടെ നബി (സ്വ) ചെയ്ത ഏക വിവാഹം ഖദീജ (റ) യുമായിട്ടുളളതാണ്. ബാക്കിയുളളതൊക്കെയും അവരുടെ ഭര്‍ത്താര്‍ക്കډാര്‍ യുദ്ധങ്ങളിലോ മറ്റോ മരണപ്പെടുകവഴി ഭര്‍ത്തൃമതികള്‍ വിധവകളാകുകയും അവരുടെ കുടുംബങ്ങള്‍ക്ക് മാനഹാനിയേല്‍ക്കേണ്ടിവരികയും ചെയ്യുന്ന പശ്ചാത്തലത്തില്‍ അവരുടെ സംരക്ഷണ ചുമതലയേറ്റടുത്ത് കുടുംബത്തെ മാനിഹാനിയില്‍ നിന്ന് വിമുക്തമാക്കുക എന്ന സദുദ്ധേശ്യത്തോടെയായിരുന്നു. അല്ലാതെ നബിയുടെ വൈകാരികാസക്തിയുടെ പൂര്‍ത്തീകരണമായിരുന്നു ആ വിവാഹങ്ങളുടെ ലക്ഷ്യമെന്ന് തെളിയിക്കപ്പെടുക സാധ്യമല്ല.

മുഹമ്മദ് എന്ന നാമം

 ഓറിയന്‍റലിസ്റ്റുകള്‍ ഏറെ ദുരുപയോഗം ചെയ്യുകയും ഘടനാഭംഗം വരുത്തുകയും ചെയ്ത നാമമാണ് മുഹമ്മദ് (സ്തുതിക്കപ്പെട്ടവന്‍) എന്നുളളത്. അവരുടെ വിവിധ കൃതികളില്ലാം മുഹമ്മദ് നബി (സ്വ) എന്ന ഉദ്ധേശ്യത്തോടെ പലരീതിയിലുമാണ് പേര് സൂചിപ്പിച്ചിട്ടുളളത്. ഇതദ്ധേഹത്തെക്കുറിച്ച് വിശ്വാസികളില്‍  സംശയം ജനിപ്പിക്കുക എന്ന ഉദ്ധ്യോശ്യത്തോടു കൂടിയായിരുന്നു.

പ്രവാചകന്‍റെ നാമം സാധാരണ ജനങ്ങള്‍ പേരിടാറുളളത് പോലെ ഏതെങ്കിലും വ്യക്തികളുടെ നാമനിര്‍ദ്ദേശ പ്രകാരം നാമകരണം ചെയ്തതല്ല. പ്രപഞ്ച സൃഷ്ടാവായ അല്ലാഹു (സു) മുഹമ്മദ് നബിയുടെ സംരക്ഷകനായ പിതൃവ്യന്‍ അബൂത്വാലിബിന് ദൈവീകമായ സ്വപ്നദര്‍ശനത്തിലൂടെ (തൗഖീഫിയ്യ്) തോന്നിപ്പിച്ചുകൊടുക്കയാണ് ചെയ്തത്. അദ്ധേഹത്തോട് കുഞ്ഞിന് ‘മുഹമ്മദ്’ എന്ന് പേരിടമെന്ന് കല്‍പിക്കുകയുണ്ടായി. ആ കല്‍പനപ്രകാരമാണ് പ്രസവിച്ച് ഏഴാം നാളില്‍ അബൂത്വാലിബ് കുട്ടിയെ കഅ്ബാലയത്തില്‍ കൊണ്ടുപോയി മുഹമ്മദ് എന്ന് നാമകരണം ചെയ്യപ്പെട്ടത്. ലോകത്തൊരു വ്യക്തിക്കും മുമ്പ് ഇതേ പേരിട്ടിട്ടില്ല. മുന്‍കാല നബിമാരുടെ ഗ്രന്ഥങ്ങളായ തൗറാത്തിലും ഇഞ്ചീലിലും നബിയുടെ നാമം സ്മരിക്കപ്പെട്ടിട്ടുണ്ട്.

ഓറിയന്‍റലിസ്റ്റുകള്‍ mohammedanism (മുഹമ്മദ് സ്ഥാപിച്ച മതം എന്ന അര്‍ത്ഥത്തില്‍) എന്ന പേരിലാണ് ഇസ്ലാമിനെ പരിചയപ്പെടുത്തിയിട്ടുളളത്. വളരെ ഗൗരവമായ തരമായ ഒരു വാദമാണിത്. കാരണം യേശു ക്രിസ്തു സ്ഥാപിച്ച മതമെന്ന നിലക്കാണ് ക്രിസ്തു മതത്തിനാ പേര് ലഭിച്ചത്. കണ്‍ഫ്യൂഷ്യനിസം , ഖാദിയാനിസം , ബഹായിസം തുടങ്ങിയവയും അവയുടെ സ്ഥാപകരിലേക്ക് ചേര്‍ത്താണ് അറിയപ്പെടുന്നത്. അതേപ്രകാരം മുഹമ്മദ് നബി (സ്വ) സ്ഥാപിച്ച മതമാണ് ഇസ്ലാം എന്ന് വരുത്തിത്തീര്‍ക്കുകയാണ് അവരിതിലൂടെ.

വളരെയധികം അസംബന്ധ ജഡിലമായ ഒരു വാദമാണിത്. ഇസ്ലാം ഒരിക്കലും മുഹമ്മദ് നബി സ്ഥാപിച്ച മതമല്ല. അദ്ധേഹത്തിന്‍റെ നാമം ആ ഒരര്‍ത്ഥത്തില്‍ വലിച്ചിയക്കുന്നതും ശരിയല്ല. പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവാണ് ഇസ്ലാം മതത്തിന്‍റെ സ്ഥാപകന്‍. മുഹമ്മദ് നബിയെ ആ മതത്തിന്‍റെ പ്രബോധനത്തിനായി നിയോഗിക്കുകയാണുണ്ടായത്. ഒരിക്കല്‍ പോലും പ്രവാചകന്‍ ഞാന്‍ സ്ഥാപിച്ച മതമാണെന്ന് പറഞ്ഞതായി കാണുക സാധ്യമല്ലല്ലോ?!. അതുകൊണ്ട് ഇസ്ലാം സൃഷ്ടി സംസ്ഥാപക മതമല്ല എന്നത് സപഷ്ടമായ യാഥാര്‍ത്ഥ്യമാണ്.

ഓറിയന്‍റലിസ്റ്റുകള്‍ പ്രചരിപ്പിച്ച പോലെ മുഹമ്മദ് നബിയാണ് ഇസ്ലാമിന്‍റെ സ്ഥാപകനെന്നുണ്ടെങ്കില്‍ അദ്ധേഹത്തിന്‍റെ വാക്കുകളായ ഹദീസ് ഇസ്ലാമിന്‍റെ ഒന്നാമത്തെ പ്രമാണ മാകേണ്ടതുണ്ടായിരുന്നു. എന്നാല്‍  യഥാര്‍ത്ഥത്തില്‍ ദൈവീക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍റെ വിശദീകരണമാണ് ഹദീസ്. അവര്‍ പറഞ്ഞുപോലെയാണെങ്കില്‍ ഹദീസ് കഴിഞ്ഞെ ഖുര്‍ആനിന് സ്ഥാനമൊളളൂ എന്നുവരും. അതൊരിക്കലും ശരിയല്ല.  ഇത് വ്യക്തമായ കുപ്രചരണമെന്ന് ബോധ്യപ്പെടാന്‍ അധികം വിവേകമൊന്നും വേണ്ട ആവശ്യമില്ല.

പ്രവാചകനും അദ്ധേഹം പുലര്‍ത്തിയ മതേതര മാനവും

  ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രവാചകനായ മുഹമ്മദ് നബി (സ്വ) ക്ക് അനല്‍പമായ സ്ഥാനമുണ്ട്. പ്രപഞ്ച സൃഷ്ടാവായ ദൈവം (അല്ലാഹു) നിയോഗിച്ച മനുഷ്യരാശിയെ യഥാര്‍ത്ഥ പാന്‍ത്ഥാവിലേക്ക് നയിക്കാന്‍ ദൈവ നിയോഗമുണ്ടായ വ്യക്തിയായാണ് ഇസ്ലാം മത വിശ്വാസികള്‍ പ്രവാചകനെ കാണുന്നത്. മുസ്ലീംകളെ സംബന്ധിച്ചിടത്തോളം ആത്യന്തിക വിജയം കരഗതമാക്കാനാകുക തന്നെ അദ്ധേഹത്തെ  പൂര്‍ണ്ണമായി അനുധാവനം ചെയ്യുന്നതിലൂടെയാണ്. കേവലം ഒരു സമുദ്ധാരകന്‍ എന്ന സ്ഥാനമല്ല വിശ്വാസികള്‍ അദ്ധേഹത്തിന് നല്‍കുന്നത്, മറിച്ച് അദ്ധേഹത്തിന്‍റെ വാക്കും നോക്കും ആട്ടവും അനക്കവും സ്വജീവിതത്തില്‍ പകര്‍ത്തുക എന്നത് മുസ്ലീംകളെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഘടകമാണ്.

 പ്രവാചന്‍റെ നടത്തം പോലും അതേപടി അനുഗരിക്കാന്‍ അനുചരര്‍ വെമ്പല്‍കൊണ്ടിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് ഇസ്ലാമത വിശ്വാസികള്‍ പ്രവാചകന് നല്‍കുന്ന സ്ഥാനവും മാനവും യഥാവിധി ഗ്രഹിക്കാനാവുന്നത്. സത്യത്തിന്‍റെതും സമാശ്വാസത്തിന്‍റെതുമായ വിശ്രുത പാന്‍ത്ഥാവിലേക്ക് ക്ഷണിക്കാനാണ് അന്ത്യ പ്രവാചകന്‍ ദൈവഹിത മനുസരിച്ച് നിയോഗിതനായിട്ടുളളത്. അദ്ധേഹം അറബികളുടെയോ മുസ്ലീംകളുടെയോ മാത്രം പ്രവാചകനല്ല. മറിച്ച് മാനവ കുലത്തിന്‍റെ ലക്ഷ്യഭ്രംശങ്ങളില്‍ നിന്നുളള വിമോചകനാണദ്ധേഹം. അതാണ് ഖുര്‍ആന്‍ പറയുന്നത്:’ ലോകര്‍ക്ക് കാരുണ്യമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല (വി.ഖു). അദ്ധേഹം മുസ്ലീംകളിലേക്കോ അറബികളിലേക്കോ മാത്രം നിയോഗിതമായതല്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

ഓറിയന്‍റലിസ്റ്റുകള്‍ പ്രവാചകനെയും പ്രവാചകാനുരാഗികളെയും നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്തതിനു പിന്നിലെ താല്‍പര്യം നാം മനസ്സിലാക്കേണ്ടത്. സത്യസന്ധവും താത്വികവുമായ പ്രവാചകനെ സംബന്ധിച്ച ഒരു പഠനത്തിന് അവരാരും മെനക്കെടുകയുണ്ടായില്ല, മറിച്ച് ചരിത്രത്തെ വക്രീകരിക്കാനും പ്രവാചകനെ വ്യക്തിഹത്യ നടത്താനും അവര്‍ മാത്സര്യം പ്രകടിപ്പിക്കുകയാണുണ്ടാത്. സ്വതാല്‍പര്യ സംരക്ഷണത്തിന് വേണ്ടി പ്രവാചകനെ സാംസ്കാരിക അധമനും അപരിഷ്കൃതനും വര്‍ഗീയ കോമളനുമാക്കി ചിത്രീകരിക്കാന്‍ യാതൊരു ജാള്യതയും അവര്‍ക്കനുഭവപ്പെടുകയുണ്ടായില്ല.

പ്രവാചകന്‍ അന്യ മതസ്ഥരോട് വെച്ചുപുലര്‍ത്തിയ  സഹോദര സ്നേഹം നിസ്സീമമാണ്. ക്രിസ്തു മത വിഭാഗത്തോടും യഹൂദ മതസ്ഥരോടും ഇസ്ലാം പുലര്‍ത്തിയ സഹതാപ മനോഭാവം തുല്യതയില്ലാത്തതാണ്. നജ്റാനില്‍ നിന്നും വന്ന പൗരോഹിത്യ സംഘവുമായി പ്രവാചകന്‍ കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കെ ആരാധനാ സമയപ്പോള്‍ ആരാധന നിര്‍വ്വഹണത്തിനായി മദീനാ പളളിയുടെ ഒരു മൂല ഒഴിഞ്ഞുകൊടുത്ത് ലോകത്ത് പര്‍വ്വത സമാനമായ സാഹോദര്യത്തിന്‍റെ മാതൃകയാണ് പ്രവാചകന്‍ സൃഷ്ടിച്ചത്.

അങ്ങിനെ പ്രവാചകന്‍റെ സഹോദരപൂര്‍വ്വമായ പെരുമാറ്റത്തിന് പാത്രമായ ക്രിസ്തുമത വിഭാഗമാണ് പ്രവാചകനെ അവഹേളിക്കാനും സ്വഭാവഹത്യ നടത്താനും ചരിത്രം വളച്ചൊടിച്ച് അപരിഷ്കൃതനായി ചിത്രീകരിക്കാനും മുമ്പില്‍ നിന്നെതെന്നറിയുമ്പോള്‍ ആ പ്രവാചകന്‍ വഴിനടത്തിയ സമുദായത്തോട് കാണിച്ച ഏറ്റവും വലിയ അപരാതമായെല്ലെ കാണാനൊക്കൂ!!… യഥാര്‍ത്ഥത്തില്‍  ഇങ്ങനെയൊരു വൈചാത്യ സമീപനം ഇസ്ലാമിക സംസ്കാര ധ്വംസനത്തിനായി  അവര്‍ സ്വീകരിച്ചുവെന്നത് തന്നെ മഹാ പാതകമായെ കാണാനൊക്കൂ. .യാഥാര്‍ത്ഥ്യത്തോട് പുലബന്ധം പോലും പുലര്‍ത്താത്ത കെട്ടുകഥകളാണവര്‍ പ്രവാചകനെ അവഹേളിക്കാനായി പടച്ചുവിട്ടത്. കുറേകൂടി മാന്യമായ സമീപനം തന്നെ അവര്‍ ഇസ്ലാമിനോടും പ്രവാചകനോടും സ്വീകരിക്കേണ്ടതുണ്ടായിരുന്നു.

റഫറന്‍സ്

? ഇസ്ലാമിക വിജ്ഞാന കോശം
? ഇസ്ലാം ഒരു സംക്ഷിപ്ത ചരിത്രം – കാരണ്‍ ആംസ്ട്രോങ്
? അറബികളുടെ ചരിത്രം -ഡോ. ടി. ജമാല്‍ മുഹമ്മദ്
? മുഹമ്മദ് മഹാനായ പ്രവാചകന്‍ – പ്രൊഫ. രാമ കൃഷ്ണറാവു
? ഓറിയന്‍റലിസം പാശ്ചാത്യന്‍റെ പിന്നാമ്പുറ യുദ്ധം – ഇ.എം. സുഹൈല്‍ ഹുദവി ചെമ്പുലങ്ങോട്
? വിക്കിപീഡിയ