യുഗാന്തരങ്ങളായി പരിശുദ്ധ ദീനുല്‍ ഇസ്ലാമിനെ ജീവസ്സുറ്റതാക്കി നില നിര്ത്തുതില് കര്മ്മശാസ്ത്രത്തിനുള്ള പങ്ക് നിസ്തുലമാണ്. ഇസ്ലാമിന്റെ കാലികതക്കും സമഗ്രതക്കും മര്‍മ്മപ്രധാനമാണ് കര്മ്മശാസ്ത്രമെത് അവിതര്‍ക്കിതവുമാണ് .അടിസ്ഥാന പ്രമാണങ്ങളെ ആധാരമാക്കി മനുഷ്യജീവിതത്തിലെ കര്‍മ്മപരമായ നിഖിലപ്രശ്നങ്ങള്‍ക്കും കര്‍മ്മശാസ്ത്രം പരിഹാരം നിര്‍ദ്ദേശിക്കുത് മദ്ഹബ് വഴിയാണ്.മദ്ഹബാവട്ടെ’ ,അള്ളാഹുവിലേക്കുള്ള സുകൃത സഞ്ചാര മാര്‍ഗ്ഗമാണ്.
സംഭവിച്ചതും സംഭവിക്കാനിടയുള്ളതും സാങ്കല്‍പ്പികവുമായ കാര്യങ്ങള്‍ കണ്ടെത്തി അവകള്‍ക്കെല്ലാം പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയുന്ന അമൂല്യ വിജ്ഞാന ശാഖയായി കര്‍മ്മശാസ്ത്രം വളര്‍ന്നു വിന്നിരിക്കുത് നാല് മദ്ഹബുകള്‍ മുഖേനയാണ്. ആശയം,കാഴ്ചപ്പാട് എന്നീ അര്‍ത്ഥ ധ്വനികളുള്ള മദ്ഹബ് ഇസ്ലാമിക സാങ്കേതിക ഭാഷയില്‍ സ്വതന്ത്ര ഗവേഷകനായ മദ്ഹബ് ഇമാം പ്രശ്നങ്ങളില്‍ നടത്തിയിട്ടുള്ള വിധി തീര്‍പ്പുകളുടെ ആകെ തുകയാണ്.
പ്രവാചകന്റെ വാക്കുകളും കര്‍മ്മങ്ങളും മൗനാനുവാദവുമെല്ലാം കൃത്യമായി വീക്ഷിക്കുകയും അതുപ്രകാരമുള്ള അറിവുകളിലൂടെ ഫിഖ്ഹീ രീതിശാസ്ത്രത്തെ കുറിച്ച് ബോധവാന്മാരാവുകയും ചെയ്ത രീതിയാണ് പ്രവാചക കാലഘട്ടത്തിലെ കര്‍മ്മശാസ്ത്രം.സ്വഹാബത്തും അനന്തരഗാമികളും ഫിഖ്ഹീ രംഗത്ത് സ്വയം ഗവേഷണത്തിന് അര്‍ഹരും അപ്രകാരം ജീവിച്ചവരുമാണ്. എാല്‍ സ്വതന്ത്ര ഗവേഷണത്തിന് അര്‍ഹരായവര്‍ കാലഗണനാക്രമത്തില്‍ കുറയാന്‍ തുടങ്ങി.തദവസരത്തില്‍ കൃത്യവും വ്യക്തവുമായി രൂപപ്പെടുത്തി നിര്‍വ്വചിക്കാനാവും വിധം മദ്ഹബിനെ രേഖപ്പെടുത്തി വെച്ചത് ഇമാം അബൂ ഹനീഫ (റ) ഇമാം മാലിക് (റ) ഇമാം ശാഫിഈ (റ) ഇമാം അഹ്മദ് ബ്നു ഹമ്പല്‍ (റ) എന്നീ നാല് ഇമാമുമാരായിരുന്നു.
ഖുര്‍ആന്‍ ,ഹദീസ് ,ഇജ്മാഅ് ,ഖിയാസ് എന്നീ അടിസ്ഥാന പ്രമാണങ്ങളില്‍ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ട്.വ്യാഖ്യാന പന്ഥാവിലേക്ക് നീങ്ങിയാല്‍ തുറക്കാത്ത ഒരുകവാടവും തന്നെയില്ല.അതിനാല്‍ ഈ അടിസ്ഥാന പ്രമാണങ്ങളെ എങ്ങനെയാണ് സമീപിക്കേണ്ടതെന്ന് ഗവേഷണം നടത്തി,പൊരുള്‍ മനസ്സിലാക്കി,പ്രശ്ന പരിഹാര മാര്‍ഗ്ഗങ്ങളുടെ രൂപവും ഭാവവും ഇമാമുമാര്‍ വിശദീകരിക്കുകയാണ് ഉണ്ടായത്.ഈ മനനത്തിന്റെ ഫലമാണ് ഉസൂലുല്‍ ഫിഖ്ഹ് അഥവാ നിദാനശാസ്ത്രം.കര്‍മ്മപരമായ ശരീഅത്ത് വിധികളെ അവയുടെ വിശദമായ തെളിവുകളില്‍ നിന്ന് നിര്‍ധാരണം ചെയ്യുതിനു സഹായകമായ പൊതു തത്ത്വങ്ങളാണിവ.
അടിസ്ഥാന ശിലകളായി തീര്‍ന്നിട്ടുള്ള ഈ തത്വങ്ങളില്‍ നിന്നാണ് മദ്ഹബ് വിധികള്‍ ഉടലെടുക്കുന്നത്.ഈ ദൗത്യത്തിനു വേണ്ട അതിന്ദ്രീയ അഗ്രഗണ്യതയെക്കുറിച്ച് അറിവില്ലാത്തവരാണ് സ്വയം ഗവേഷണത്തിനായി വാദിക്കുന്നത്.ഗവേഷകന് അടിസ്ഥാന പ്രമാണങ്ങളുടെ ആശയം ഉള്‍ക്കൊള്ളുകയും അവയെ ഹൃദിസ്ഥമാക്കുകയും വേണം.ഒപ്പം അറബി ഭാഷയുടെ അകാര-ഉകാരദാരി,സാഹിത്യ,അലങ്കാര,ആര്‍ത്ഥിക ശാസ്ത്രങ്ങള്‍ തുടങ്ങിയവയില്‍ കഴിവും മികവും നേടണം.അതിനെ അധികരിച്ച് സംവദിക്കാനും സംസാരിക്കാനും കഴിയേണ്ടതുണ്ട്.മദ്ഹബില്‍ മുത്ലഖ് മുജ്തഹിദു (സ്വതന്ത്ര ഗവേഷകര്‍) കളായി അര്‍ഹത നേടി നിദാനശാസ്ത്ര രൂപീകരണത്തിന് നാല് ഇമാമുമാരും യോഗ്യതയുള്ളവുരാണ്െ ചരിത്രം തെളിയിച്ചതാണ്.
ഇമാം ശാഫിഈ (റ) വിന്റെ ‘രിസാല’യാണ് ആദ്യ നിദാനശാസ്ത്ര ഗ്രന്ഥം. വ്യവസ്ഥാപിതമായോ ലിഖിതമായോ ഇല്ലാതിരുന്ന ഹനഫീ,മാലിക്കീ മദ്ഹബുകളിലെ നിദാന ശാസ്ത്രത്തിന്റെ അഭാവം ഇരു സരണിയിലേയും ശിഷ്യഗണങ്ങള്‍ പരിഹരിക്കുകയും ചെയ്തു. ഒരാള്‍ ശാഫിഈ മദ്ഹബിനെ അംഗീകരിക്കുന്നുവെങ്കില്‍ ശാഫിഈ(റ) രൂപപ്പെടുത്തിയ നിദാനശാസ്ത്രം അംഗീകരിക്കുന്നതിന് തുല്യമാണ്.ശാഫിഈ(റ) എഴുതിയതോ നിര്‍ദ്ദേശിച്ചതോ പ്രകാരമുള്ള വീക്ഷണങ്ങളും വ്യാഖ്യാനങ്ങളും മാത്രമാണ് ശാഫിഈ മദ്ഹബ് എന്നര്‍ത്ഥമില്ല.
പൂര്ണഗവേഷകരായ ഇമാമുമാര്‍ ആവിഷ്കരിച്ച തത്വങ്ങളേയും സൂത്രവാക്യങ്ങളേയും നിയമങ്ങളേയും അടിസ്ഥാനമാക്കി വിധികള്‍ വ്യാഖ്യാനിക്കുവരാണ് മുന്‍ത്വസിബ് മുജ്തഹിദുകള്‍ڈ. ശാഫിഈ മദ്ഹബിലെ മുന്‍ത്വസിബ് മുജ്തഹിദുകളായ മുസ്നി(റ),നവവി(റ),ഇബ്നു ഹജര്‍(റ) തുടങ്ങിയവര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള പ്രവര്‍ത്തിയാണ് ഒരാള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അര്‍ത്ഥത്തില്‍ അയാള്‍ ശാഫിഈ(റ) നെ അനുകരിക്കുന്നു,അംഗീകരിക്കുന്നു. കാരണം ഈ പണ്ഡിതര്‍ നിര്‍ദ്ദേശിക്കുന്നത് ശാഫിഈ(റ)ന്റെ നിയമ നിര്‍മ്മാണ ശാസ്ത്രത്തിന്റെ വെളിച്ചത്തിലാണ്.
മദ്ഹബ് ഇമാമുകള്‍ അവലംബിക്കുന്ന നിദാന ശാസ്ത്രങ്ങള്‍ വ്യത്യസ്തമായിരുന്നു.അതിനാല്‍ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി.തന്മൂലം മദ്ഹബുകള്‍ വര്‍ദ്ധിക്കാന്‍ കാരണമായി.എന്നാല്‍ ഇതൊന്നും ഇസ്ലാമിന്ന് എതിരല്ലെന്നും വിശാലതയാണിതെന്നും വ്യക്തമാണ്.ഒരു ഉത്ഭവ കേന്ദ്രത്തില്‍ നിന്ന് നിശ്ചിത ലക്ഷ്യസ്ഥാനത്തേക്കുള്ള നാല് വഴികളാണ് നാല് മദ്ഹബുകള്‍.
ഇമാം അബൂ ഹനീഫ(റ) ന്റെ ഹനഫി മദ്ഹബിന് ആധാരമായത് ഇറാഖ് കേന്ദ്രീകരിച്ച് തന്നോടൊപ്പം നിലകൊണ്ടിരുന്ന പണ്ഡിതډാരുടെയും ശിഷ്യഗണങ്ങളുടെയും ചര്‍ച്ചയും മനനവുമാണ്.മാലികി മദ്ഹബിന് വേണ്ട അടിസ്ഥാന തത്വങ്ങള്‍ക്കും വിധി നിര്‍ണ്ണയങ്ങള്‍ക്കും ഇമാം മാലിക് (റ) ന് മദീന വിട്ടു പോവേണ്ടി വന്നിട്ടില്ല.പിന്നീട് കടന്നുവന്ന ശാഫിഈ(റ) യാണ് കര്‍മ്മശാസ്ത്രത്തെ അമൂല്യ വിജ്ഞാന ശാഖയാക്കി രൂപപ്പെടുത്തിയത്.ഹനഫി,മാലികി സരണിയിലെ പ്രമുഖരുമായി സംവദിച്ച് ശാഫിഈ(റ) ചിന്തകള്‍ക്ക് തിളക്കം കൂട്ടി.ഫത്വകളും കോടതിവിധികളും സമാഹരിക്കുന്ന പാരമ്പര്യ രീതിയില്‍ നിന്ന് വ്യത്യസ്തമായി തത്വങ്ങള്‍ മൗലിക കാഴ്ചപ്പാടുകള്‍ എന്നിവയുടെ മേല്‍ പടുത്തുയര്‍ത്തപ്പെട്ട ശാസ്ത്രമാക്കി കര്‍മ്മശാസ്ത്രത്തെ ഇമാം ശാഫിഈ (റ) പുരോഗമിപ്പിച്ചു. ഇത് തെളിയിച്ച് ഇമാം അഹ്മദ് ബ്നു ഹമ്പല്‍ (റ) സാക്ഷ്യപ്പെടുത്തുന്നു; ശാഫിഈ (റ) ഉണ്ടായിരുന്നില്ലെങ്കില്‍ ഹദീസിലെ കര്‍മ്മ ശാസ്ത്രം നമുക്ക് അജ്ഞാതമാകുമായിരുന്നു.പൂട്ടിയിടപ്പെട്ടിരുന്ന കര്‍മ്മ ശാസ്ത്രത്തെ ശാഫിഈ (റ) മുഖേനയാണ് അല്ലാഹു തുറന്നു നല്‍കിയത്.
ചതുര് ധാരകളില്‍ അവസാനത്തേതായിരുന്നു ഇമാം അഹ്മദ് ബ്നു ഹമ്പല്‍ (റ) ന്റെ ഹമ്പലി മദ്ഹബ്.ഖുര്‍ആനും ഹദീസും മാത്രമായിരുന്നു മദ്ഹബിലെ കര്‍മ്മ-ധര്‍മ്മ ഗതി നിര്‍ണ്ണയിക്കുന്നതിന് മഹാനവര്കള് പ്രമാണമായി സ്വീകരിച്ചത്.തദ്ഫലമായി മറ്റ് മൂന്നെണ്ണത്തിനെ അപേക്ഷിച്ച് ആയാസ ബദ്ധമായിരുന്നു ഹമ്പലി മദ്ഹബ്. ഹമ്പലി വീക്ഷണങ്ങളെ ലോകത്ത് അനുധാവനം ചെയ്യുന്ന അനുയായികള്‍ അല്പമായിത്തീര്ന്നതിന്റെ കാരണമായി ഇതിനെ പണ്ഡിതര്‍ നിരീക്ഷിക്കുന്നു.
നാല് ഇമാമുകളും വ്യത്യസ്ത വീക്ഷണങ്ങളെ ഉള്‍ക്കൊള്ളിച്ച് സമഗ്രവും സമ്പൂര്‍ണ്ണവുമായി മദ്ഹബിനെ അവതരിപ്പിച്ചിരിക്കുന്നു.പുതിയ കാലത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി അടിസ്ഥാന പ്രമാണങ്ങളെ നേരിട്ട് അവലംബിക്കുവാന്‍ സാധിക്കാത്തവരാണ് സമകാലിക പണ്ഡിതര്‍.മദ്ഹബ് ഇമാമിന്റെ അഭിപ്രായങ്ങളില്‍ നിന്നും ഒരു അഭിപ്രായത്തെ മറ്റൊന്നിനേക്കാള്‍ ബലപ്പെടുത്താന്‍ മാത്രം കഴിവു നേടിയڈ മുജ്തഹിദുല്‍ ഫുത്വിയڈമാരാണവര്‍.അതിനാല്‍ കൃത്യമായ ഉസൂലിന്റെ അടിത്തറയില്‍ നിലകൊള്ളുന്ന മദ്ഹബ് പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്നാണവയ്ക്കുള്ള പ്രശ്ന പരിഹാരം കണ്ടെടുക്കുന്നത്.
നിയമ നിര്‍മ്മാണ പ്രഖ്യാപന രംഗത്ത് മുജ്തഹിദുകള്‍ അല്ലാഹുവുന്റെ പ്രതിനിധികളാണ്.നാല് മദ്ഹബ് പണ്ഡിതരും പ്രസ്താവിച്ചത് പ്രവാചകന്റെ മദ്ഹബാണെന്ന് മനസ്സിലാക്കുക.പ്രമാണങ്ങളില്‍ അവ്യക്തമായ കാര്യം മുജ്തഹിദുകള്‍ വ്യക്തമാക്കുമ്പോള്‍ പ്രാമാണങ്ങള്‍ വ്യക്തമാക്കുന്ന സ്ഥാനത്താണവ.ഇമാമുകള്‍ മുഖേനയല്ലാതെ ദീനിനെ അറിയാന്‍ സാധിക്കില്ലായിരുന്നു.അല്പജ്ഞരായ പിന്‍ഗാമികള്‍ ഭിന്നിക്കാനും വഴിപിഴക്കാനും ഇടവരുമെന്നതിനാല്‍ അല്ലാഹു തന്നെ അവന്റെ ദാക്ഷിണ്യത്താല്‍ ഇജ്തിഹാദിന്റെ കവാടം അടക്കുകയാണുണ്ടായത്.ഖിയാമത്ത് നാള് വരെ ദീനിനെ നിലനിര്‍ത്തുമെന്ന് അല്ലാഹു പറഞ്ഞത് ഓര്‍ക്കുക.
മദ്ഹബ് പണ്ഡിതരെ തഖ്ലീദ് (അനുകരണം) ചെയ്യലാണ് കാലഘട്ടത്തിനനിവാര്യം.ഇതിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരുണ്ട്.അവര്‍ സ്വയം ഇജ്തിഹാദിനെ വാദിക്കുന്നവരും പ്രശ്നപരിഹാരങ്ങള്‍ക്ക് പുതിയ മദ്ഹബിന്റെ ആവശ്യമുണ്ടെന്ന് അനാവശ്യ വാദം ഉന്നയിക്കുന്നവരുമാണ്. ‘അറിവില്ലാത്തവര്‍ അറിവുള്ളവരോട് ചോദിച്ചറിയുക’,(സൂറത്തുന്നഹ്ല്) ‘സത്യവിശ്വാസികളെ,നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക,അല്ലാഹുനിന്റെ ദൂതനേയും നിങ്ങളില്‍പ്പെട്ട കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക’ (സൂറത്തുന്നിസാഅ്) എന്നീ ഖുര്‍ആന്‍ സൂക്തങ്ങള്‍ തഖ്ലീദിന്റെ ആവശ്യകതയെ സുവ്യക്തമായി അവതരിപ്പിക്കുന്നു.പണ്ഡിതാനുകരണം തികച്ചും സാധാരണവും നിരാക്ഷേപവും സാര്‍വ്വത്രികവുമാണ്.എല്ലാ തെളിവുകളും കൂടുതല്‍ ആലോചിക്കാതെയും ചിന്തിക്കാതെയും അംഗീകരിക്കുകയാണ് തഖ്ലീദ്.അര്‍ഹനായ മുജ്തഹിദിനെ അംനുകരിക്കാന് മുഴുവന്‍ തെളിവുകളും ചോദിച്ചറിയേണ്ടതില്ല.
നാല് ഇമാമുമാരല്ലാത്ത മറ്റ് മുജ്തഹിദുകളെ തഖ്ലീദ് ചെയ്തുകൂടേ എന്ന ചോദ്യത്തിന് മറ്റുള്ളവരുടെ വീക്ഷണങ്ങളും നിര്‍മ്മാണ തത്വങ്ങളും സമ്പൂര്‍ണമായി സമാഹരിക്കപ്പെടുകയോ വിധികള്‍ നിര്‍ണായകമായി സംവിധാനിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്നതാണ് മറുപടി.മുന്‍കഴിഞ്ഞ മദ്ഹബുകളെ ഉള്‍ക്കൊള്ളിച്ചു നിര്‍മ്മിച്ചതാണ് നാല് മദ്ഹബുകള്‍.അത് നാലും സമ്പൂര്‍ണവും മറ്റുള്ളവ അവയില്‍ ലയിച്ചതുമാണ്.വന്നതും വരാനിരിക്കുന്നതുമായ മുഴുവന്‍ കാര്യങ്ങളെയും അടിസ്ഥാനപരമായി വ്യാഖ്യാനിക്കുകയെന്ന ഇമാമുകളുടെ കര്‍ത്തവ്യം നിര്‍വഹിച്ചു കഴിഞ്ഞിരിക്കുന്നു.
മദ്ഹബിനെതിരെയുള്ള വിമര്‍ശനം ഫലത്തില്‍ ഖുര്‍ആനിനോടും ഹദീസിനോടുമാണെന്ന് വിവക്ഷിക്കണം.സ്വന്തമായി നിദാന ശാസ്ത്ര സൃഷ്ടിപ്പിന് കഴിയാത്തവര്‍ ഒരിക്കലും മദ്ഹബിനെയോ മദ്ഹബ് ഇമാമുകളെയോ വിമര്‍ശിക്കാനും അര്‍ഹരല്ല.