സ്‌നേഹം അല്ലാഹുവിന് വേണ്ടിയാവുക

മുഹമ്മദ് എസ് കെ 

മനുഷ്യമനസ്സുകളില്‍ നന്മയുടെ തിരയിളക്കങ്ങള്‍ തീര്‍ക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല . ഹൃദയാന്തരാളങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മരുന്നാണ് സ്നേഹം .. വരണ്ട മനസ്സുകളെ അത് കുളിരണിയിക്കുന്നു . ഒരു ജ്ഞാനിയോട്  തന്‍റെ ശിഷ്യന്‍ ചോദിച്ചു  അങ്ങേക്ക് സ്വന്തം സഹോദരനോടോ അതോ സ്നേഹിതനോടോ കൂടുതല്‍ സ്നേഹം . അദ്ദേഹം പ്രതിവചിച്ചു: ഞാനെന്‍റെ സഹോദരനെ സ്നേഹിക്കുന്നത് അവന്‍റെ സ്നേഹിതനായിരിക്കുമ്പോള്‍ മാത്രമാണ്.

 ഖാലിദിബിന് മഅദാനില്‍(റ) നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു  പകുതി ഭാഗം ഐസു കൊണ്ടും പകുതി ഭാഗം അഗ്നികൊണ്ടും  ഒരു മലക്കിനെ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട് . ആ മലക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കും .തമ്പുരാനേ, ഈ അഗ്നിയും ഐസും ചേര്‍ത്ത് എന്നെ സൃഷ്ടിച്ചു. അഗ്നിയെ ഐസ് ഉരുക്കി കളയുന്നില്ല .ഐസ് അഗ്നിയെ കെടുത്തി കളയുന്നുമില്ല . ഇതു പോലെ നീ നിന്‍റെ സജ്ജനങ്ങളായ ദാസരോട് ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കേണമേ.

ഒരുവന്‍ തന്‍റെ സഹോദരനെ ദീനിേന്മേലിലാണ് . അത്കൊണ്ട് കൂട്ടുകൂടുന്നവനെ നോക്കട്ടെ . എന്ന പ്രാവചാകീയദ്ധ്യാപനം വളരെ വിലയേറയതാണ് . ഏതൊരുത്തനുമായാണോ അവന്‍ ബന്ധം സ്ഥാപിക്കാനാഗ്രഹിക്കുന്നത് അവന്‍റെ സ്വഭാവങ്ങളെ അവന്‍  ശറഇന്‍റെയും  വറഇന്‍റയും തുലാസിലിട്ടു നോക്കട്ടെ . ദുഷിച്ച ബന്ധങ്ങളെ നാം വര്‍ജ്ജിക്കണം .കൂട്ടുബന്ധത്തിന്‍റെ ദൂഷ്യഫലങ്ങളെ പറ്റി അബൂബക്കറുല്‍ വര്‍റാഖ് (റ) പറയുന്നത് നോക്കൂ ആദം നബിക്ക് അബദ്ധം പറ്റിയത് കൂട്ടുജീവിതം കൊണ്ടാണ് . അന്നുമുതല്‍ ഇന്നുവരെ ഉണ്ടായ ഫിത്നകള്‍ക്കെല്ലാം കാരണം കൂട്ടുജീവിതം തന്നെ . ഏകാന്ത ജീവിത്തിലെ പശ്ചാതാപം കൊണ്ടാണ് ആദം നബി (അ) രക്ഷപ്പട്ടത് .

 പ്രവചകീയ വാക്കുകള്‍ കാതോര്‍ക്കൂ. റസൂല്‍ (സ്വ) പറയുകയാണ് ഒരു കാലം വരാന്‍ പോകുന്നു . അന്ന് ആര്‍ക്കും തന്‍റെ ദീനിനെ രക്ഷിക്കാന്‍ കഴിയുകയില്ല . ചിലര്‍ക്കൊഴികെ, അവര്‍ തന്‍റെ ദീനിന്‍റെ രക്ഷയ്ക്ക് വേണ്ടി ഗ്രാമങ്ങളില്‍ നിന്നു ഗ്രാമങ്ങളിലേക്കും, കുന്നുകളില്‍ നിന്നും കുന്നുകളിലേക്കും, മാളങ്ങളില്‍ നിന്നും മാളങ്ങളിലേക്കും ഓടി കൊണ്ടിരിക്കും . അല്ലാഹുവിനെ ആരാധിക്കാന്‍ പറ്റാത്ത ഒരു കാലമാണത് . ആ കാലം വന്നാല്‍ ഏകാന്ത ജീവിതം അനുവദനീയമാണ് .അതെങ്ങനെയാണ് റസൂലെ, വിവാഹം അങ്ങയുടെ ചര്യയല്ലേ എന്ന ചോദ്യത്തിന് സ്വഹാബികളോടുള്ള മറുപടി ഇങ്ങനെയായിരുന്നു .ആ  കാലം വന്നാല്‍ മനുഷ്യന് സ്വന്തം മാതാപിതാക്കള്‍ മൂലവും ഭാര്യസന്താനങ്ങള്‍ മൂലവും അടുത്ത ബന്ധുക്കള്‍ മൂലവും നാശമുണ്ടാകും. അയാളുടെ ദാരിദ്ര്യത്തെ പറ്റി അവര്‍ അയാളെ പരിഹസിക്കും . അപ്പോള്‍ അവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി അയാള്‍ തനിക്കു ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതനാകും. അങ്ങനെ നാശത്തിന്‍റെ ചതിക്കുണ്ടില്‍ പതിക്കും. അത് കൊണ്ട് കൂട്ടുജീവിത്തിന്‍റെ ദൂശ്യഫലങ്ങളെ പറ്റി നാം സദാജാഗരൂകരാകണം . സത്യ വിശ്വാസികള്‍്ക്ക് അല്ലാഹു പ്രത്യകമായി നല്‍കിയ ഒരനുഗ്രഹമാണ് സാഹോദര്യബന്ധം .

  അല്ലാഹുവിന്‍റെ വജ്ഹിനു വേണ്ടി ജനങ്ങളുമായി ഇടപഴകുന്നതിനെ ഇസ്ലാം പോത്സാഹിപ്പിക്കുന്നുണ്ട്. ഖുര്‍ആനില്‍ പറയുന്നത് നോക്കൂ.  നിങ്ങള്‍ക്കല്ലാഹു നല്‍കിയ അനുഗ്രഹമോര്‍ക്കണം .അന്യോന്യം ശത്രുക്കളായിരുന്ന നിങ്ങളുടെ ഹൃദയങ്ങളെ അല്ലാഹു കൂട്ടിയിണക്കി . അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരډാരായിത്തീര്‍ന്നുڈ . ജനങ്ങളില്‍ നിന്നുണ്ടാകുന്ന ഉപദ്രവങ്ങള്‍ സഹിക്കുക മൂലം കൈവരിക്കുന്ന ആത്മശുദ്ധി കൂട്ടുജീവിതത്തിന്‍റെ നേട്ടങ്ങളിലൊന്നാണ്. കൂട്ടുജീവിതം മൂലം വിശ്വഹൃദയങ്ങളില്‍ പരസ്പര സഹായവും സഹകരണ മനോഭാവവും കടന്നു വരുന്നു . തډൂലം ഹൃദയഭിത്തിക്ക് കരുത്തുകൂടാനും ആത്മശുദ്ധിക്ക് മാറ്റു കൂട്ടാനും അവനു സാധിക്കുന്നു .അതിലൂടെ ഉണ്‍മയുടെ സത്തയിലേക്ക് ആത്മാവ് മുന്നിടുകയും ചെയ്യുന്നു .കൂട്ടുജീവതത്തിന്‍റെ സദ്ഫലങ്ങളാണിവയെല്ലാം .

വല്ലവനും തന്‍റെ സഹോദരനില്‍ സ്നേഹം കണ്ടെത്തിയാല്‍ അവനെ മുറുകെ പിടിച്ചു കൊള്ളട്ടെ,കാരണം സ്നേഹം ഒരപൂര്‍വ്വ വസ്തുവാണ് .മാഹാനായ ഉമര്‍ തങ്ങളുടെ വാക്കുകളാണിത് . ഇനി നബി (സ്വ) പറയുന്നതു നോക്കൂ നിങ്ങളില്‍ നിന്ന് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവര്‍ പരസ്പരം ഇണങ്ങുന്നവരും ഇണക്കുന്നവരുമാണ്. സത്യവിശ്വാസി ഇണങ്ങുന്നവനും ഇണക്കുന്നവനുമായിരിക്കും.

അത് കൊണ്ട് നാം പരസ്പരം സ്നേഹബന്ധങ്ങളുടെ അണയാത്ത ദിവ്യദീപങ്ങള്‍ കൊളുത്താന്‍ തയ്യാറാവണം . സ്നേഹബന്ധം ഊട്ടിയുറപ്പിക്കാന്‍ റസൂല്‍(സ) പറഞ്ഞത് നിങ്ങള്‍ സലാം പറയലിനെ വ്യാപിപ്പിക്കൂ എന്നാണ്. നബി (സ)യുടെ ഈ സദ്ഗുണത്തെപറ്റിയെല്ലാം ഖുര്‍ആന്‍ പറയുന്നത് കാതോര്‍ക്കൂ. നബിയേ താങ്കള്‍ കഠിനമാനസനും പരുക്കന്‍ഹൃദയനുമായിരുന്നെങ്കില്‍ അവരെല്ലാം താങ്കളില്‍ നിന്ന് പരിഞ്ഞ്പോകുമായിരുന്നു. സല്‍സ്വഭാവമാണ് സ്നേഹബന്ധം നിലനിര്‍ത്താനുള്ള മറ്റൊരു മാര്‍ഗ്ഗം .ലോകത്തെ ഏറ്റവും ഉല്‍കൃഷ്ടസ്വഭാവത്തിനുടമയാണ് ദൈവദൂതര്‍(സ). ആകയാല്‍ സഹജീവികളോടുള്ള രജ്ഞിപ്പിലും അവരെ പരസ്പരം ഇണക്കാനുള്ള കഴിവലും നബി (സ) അദ്വിതീയനായിരുന്നു.

നാളെ അര്‍ശിനുചുറ്റും  അല്ലാഹുവിന്‍റെ വജ്ഹിനു വേണ്ടി സ്നേഹിച്ചവര്‍’ എന്ന ലേബല്‍ പതിച്ച് ചിലയാളുകള്‍ ഇരിക്കുമെന്ന് റസൂല്‍ അരുളിയിട്ടുണ്ട് .പൗര്‍ണ്ണമിപോലെയുള്ള മുഖവുമായിരിക്കുന്ന അവര്‍ അള്ളാഹുവിന്‍റെ ഔലിയാക്കളാണ്. ഇലാഹിന്‍ മാര്‍ഗത്തില്‍ സ്നേഹബന്ധം സ്ഥാപിച്ചവര്‍ . അത് കൊണ്ട് നാം സ്നേഹത്തിന്‍റെ അടയാത്ത വാതിലുകള്‍ മലര്‍ക്കെ തുറന്ന് ഇലപൊഴിയും സുഹൃദ്ബന്ധങ്ങള്‍ക്കുപകരം വേരുറപ്പിക്കും സ്നേഹബന്ധനങ്ങള്‍ കെട്ടിപടുക്കൂ.

ഒരു ഖുദ്സ്സിയായ ഹദീസിലൂടെ അല്ലാഹു പറയുന്നതായി  റസൂല്‍ ഓര്‍മ്മപ്പെടുത്തുന്നു ‘എനിക്കു വേണ്ടി സ്നേഹബന്ധം പുലര്‍ത്തുന്നവര്‍ക്ക് എന്‍റെ സ്നേഹം ഉറച്ചിരിക്കുന്നു .അന്ത്യനാളില്‍ ഞാന്‍ ഇന്നയാളുമായി സ്നേഹബന്ധം സ്ഥാപിച്ചിരുന്നില്ലെങ്കില്‍ എത്ര നന്നായേനേ’ എന്നു പറഞ്ഞ് വിരല്‍ കടിക്കുമെന്ന് ഖുര്‍ആന്‍ ദ്യോതിപ്പിച്ചവരില്‍ നാം പെടാതിരിക്കട്ടെ . അല്ലാഹുവില്‍ ആനന്ദം കണ്ടെത്തികൊണ്ട് അവന്‍റെ ഇഷ്ടദാസډാരുമായി ചേര്‍ന്ന് ഇലാഹിങ്കലേക്ക് ദൈവദൂതരും അനുചരരും വരച്ചു തന്ന ക്യാന്‍വാസിലൂടെ  പുത്തന്‍ പാലങ്ങള്‍ പണിയൂ.ഒരിക്കലും മുറിയാത്ത പാലം. സ്നേഹബന്ധത്തിന്‍റെയും ബന്ധനത്തിന്‍റെയും പാലം . സ്നേഹമാകുന്ന മരുന്ന് കൊണ്ട് നമ്മുടെ ഇരുലോക ജീവിതത്തിന് നാം മാറ്റുകൂട്ടൂ. ഇഷ്ടദാസന്‍ തുണക്കട്ടെ. 

One thought on “സ്‌നേഹം അല്ലാഹുവിന് വേണ്ടിയാവുക”

Comments are closed.