പ്രതിമകൾ

  • മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട്
  • ലോകത്ത ഏറ്റവും വലിയ പ്രതിമ ഈ കഴിഞ്ഞ ഒക്ടോബർ 31നാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നത്.കൂട്ടുകാർക്ക് ലോകപ്രസിദ്ധമായ ചില പ്രതിമകളെക്കുറിച്ചുള്ള വിവരണങ്ങളിതാ.

സ്റ്റാച്യൂ ഓഫ് ലിബർട്ടി

അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് ഹാർബറിലെ ലിബർട്ടി ദ്വീപിൽ സ്ഥിതി ചെയ്യുന്ന 93 മീറ്റർ ഉയരമുള്ള നിയോക്ലാസിക്കൽ പ്രതിമയാണ് സ്റ്റാച്യൂ ഓഫ് ലിബർട്ടി. ഫ്രെഡറിക് അഗസ്റ്റെ ബാർത്തോൾഡി രൂപകൽപ്പന ചെയ്ത്
ഗുസ്താവ് ഈഫൽ നിർമ്മിച്ച ഈ ശില്പം രാഷ്ട്രത്തിനു സമർപ്പിച്ചത് 1886 ഒക്ടോബർ 28നാണ്. അമേരിക്കയ്ക്ക് ഫ്രഞ്ചുകാർ നൽകിയ സമ്മാനമാണ് ഈ പ്രതിമ. സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമായ റോമൻ ദേവതയായ
ലിബർത്താസിന്റെ രൂപമായാണ് പ്രതിമ. വലത്തുകൈയ്യിൽ ഉയർത്തിപ്പിടിച്ച ഒരു ദീപശിഖയും ഇടതുകൈയ്യിൽ ഒതുക്കിപ്പിടിച്ചിരിക്കുന്ന ജൂലൈ 4, 1776 എന്ന് റോമൻ അക്കത്തിൽ (JULY IV MDCCLXXVI) എഴുതിയ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനദിന ഫലകവുമായ റ്റബുല അൻസാത്തയുമായാണ്  പ്രതിമയുടെ നിൽപ്പ്. ഒരു തകർന്ന ചങ്ങല പ്രതിമയുടെ കാൽക്കൽ കിടക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ ലിബർട്ടി എൻലൈറ്റെനിങ്ങ് ദ വേൾഡ് എന്നാണിതറിയപ്പെട്ടിരുന്നത്. ഈ പ്രതിമ സ്വാതന്ത്ര്യത്തിന്റെയും അമേരിക്കൻ ഐക്യനാടുകളുടേയും ഒരു പ്രതീകവും അമേരിക്കയിലേക്ക് കുടിയേറിപ്പാർക്കുന്നവർക്ക് സ്വാഗതമേകുന്ന കാഴ്ച്ചയുമാണ്. ഇരുമ്പ് ചട്ടക്കൂടിൽ ചെമ്പ് പാളികൾ പൊതിഞ്ഞാണ് ഈ ശില്പം ഉണ്ടാക്കിയിരിക്കുന്നത്.

  ക്രൈസ്റ്റ് ദി റെഡീമർ

പുതിയ ഏഴു ലോകാത്ഭുതങ്ങളിലൊന്നാണ് 2007 മുതൽ തിരഞ്ഞെടുക്കപ്പെട്ട
ബ്രസീലിലെ റിയോവിൽ സ്ഥിതി ചെയ്യുന്ന യേശു ക്രിസ്തുവിന്റെ പ്രതിമയായ ക്രൈസ്റ്റ് ദി റെഡീമർ  ഈ പ്രതിമക്ക് 30 മീറ്റർ (98 ഫീറ്റ്) വീതിയും 38 മീറ്റർ (125 ഫീറ്റ്) ഉയരവുമുണ്ട്. 635 ടൺ ഉയരമുള്ള ഈ പ്രതിമ 700 മീറ്റർ (2,300 ഫീറ്റ്) ഉയരമുള്ള കോർകോവാഡോ എന്ന മലയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള പ്രതിമകളിൽ വലിയ ഒന്നാണ് ഇത്. ബ്രസീലിന്റെ ക്രിസ്ത്യൻ മതത്തിന്റെ ഒരു പ്രധാന ചിഹ്നമായി ഈ പ്രതിമ നിലനിൽക്കുന്നു.
ഉറച്ച കോൺക്രീറ്റാണ് ഈ പ്രതിമയുടെ പ്രധാന നിർമ്മാണ ഘടകം.
ക്രിസ്തുമതത്തിന്റെ ഒരു ചിഹ്നമായി നിൽക്കുന്ന ഈ പ്രതിമ റീയോ , ബ്രസീൽ എന്നിവിടങ്ങളിലെ ഒരു പ്രധാന സ്ഥലം കൂടിയാണ്.

ബാമിയാനിലെ ബുദ്ധപ്രതിമകൾ

മദ്ധ്യ അഫ്ഘാനിസ്ഥാനിലെ
ഹസാരജാത് മേഖലയിലുള്ള ബാമിയൻ താഴ്വരയിൽ പാറയ്ക്കുള്ളിൽ  നിർമ്മിച്ചിട്ടുള്ള ബുദ്ധന്റെ രണ്ടൂ കൂറ്റൻ പ്രതിമകളാണ് ബാമിയാനിലെ ബുദ്ധപ്രതിമകൾ    ആറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഇവ
ഗാന്ധാരകലയുടെ ഉത്തമോദാഹരണങ്ങളാണ്.
കാബൂളിന് 230 കിലോമീറ്റർ വടക്കു പടിഞ്ഞാറുള്ള മലനിരപ്രദേശമായ
ബാമിയാനിലാണ് ഒരു ചെങ്കുത്തിന്റെ വശത്ത് നില്ക്കുന്ന രൂപത്തിലുള്ള ഈ പ്രാചീനബുദ്ധശില്പങ്ങൾ നിലനിന്നിരുന്നത്. ഗ്രീക്ക്, ബുദ്ധശില്പങ്ങളുടെ മിശ്രണമായിരുന്നു ഇത്. അഫ്ഗാനിസ്ഥാനുമായി ചൈനയെയും ഇന്ത്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുരാതന കച്ചവടപാതയായ സിൽക്ക് റൂട്ടിലാണ് അവയുടെ സ്ഥാനം. 2001 മാർച്ചിൽ
താലിബാൻ ഭരണകൂടത്തിന്റെ ഉത്തരവു പ്രകാരം ഈ രണ്ടു പ്രതിമകളും നശിപ്പിക്കപ്പെട്ടു [ പ്രതിമകളിൽ കിഴക്കുവശത്തുള്ളത് 55 മീറ്റർ ഉയരമുള്ളതായിരുന്നു.  ഈ പ്രതിമ നിന്നിടത്തു നിന്ന് ഏതാണ്ട് 1500 മീറ്റർ പടിഞ്ഞാറു മാറിയാണ് 38 മീറ്റർ ഉയരമുണ്ടായിരുന്ന രണ്ടാമത്തെ പ്രതിമ നിലനിന്നിരുന്നത്
പണ്ട് ഈ പ്രതിമകൾ മനോഹരമായ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടായിരുന്നു . പ്രതിമകൾ നിലനിൽക്കുന്ന ഗുഹകളുടെ ചുമരിലും ചിത്രാലങ്കാരം ഉണ്ടായിരുന്നു. ചെറിയ ബുദ്ധപ്രതിമയിലെ അലങ്കാരം 6/7 നൂറ്റാണ്ടിലെ ഇറാനിലെ സസാനിയൻ രീതിയിലാണ്. എന്നാൽ വലിയ ബുദ്ധപ്രതിമയിലെ അലങ്കാരങ്ങൾ ഇന്ത്യൻ രീതിയിലുള്ളതാണ്. ചിത്രപ്പണികളിൽ നിന്നും പ്രതിമകളുടെ കാലം നിർണയിക്കാൻ സാധിച്ചിട്ടില്ലെങ്കിലും 632-ആം ആണ്ടിലെ ഷ്വാൻ സാങിന്റെ സന്ദർശനവേളയിൽ ഈ പ്രതിമകൾ രണ്ടും ഇവിടെ ഉണ്ടായിരുന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്

  സ്റ്റാച്ചു ഓഫ് യൂണിറ്റി (ഏകതാ പ്രതിമ)

ഇക്കഴിഞ്ഞ ഒക്ടോബർ 31 ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചതാണ് ചെയ്തതാണ് ഈ പ്രതിമ ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രതിമയാണിത്. 182 മീറ്റർ ഉയരമുണ്ട് .ഗുജറാത്തിലെ നർമദാ അണക്കെട്ടിന് അഭിമുഖമായുള്ള സാധു ബെത് എന്ന നദീദ്വീപിലാണ് ഈ പ്രതിമ നിലകൊള്ളുന്നത്. യുഎസിലെ പ്രശസ്തമായ സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ രണ്ടിരട്ടി വലിപ്പമുണ്ട് ഈ പ്രതിമക്ക് നിർമ്മാണത്തിനായി എഴുപതിനായിരം ടെൺ സിമൻറും24500 ടൺഇരുമ്പും 1700 മെട്രിക് ടൺ വെങ്കലവും ഉപയോഗിച്ചുട്ടുണ്ട്. പ്രതിമക്കകത്ത്135 മീറ്റർ ഉയരത്തിൽ ഗാലറി പണിതിട്ടുണ്ട്.ഇവിടെനിന്ന് നോക്കിയാൽ സമീപത്തെ അണക്കെട്ടും പർവ്വതനിരകളും കാണാം. 2014 ഒക്ടോബർ 31ന് പണി തുടങ്ങിയ ശില്പത്തിന്റെ കരാർ 2989 കോടിക്കാണ് ലാർസൻ ആൻഡ് ടൂബ്രോ ഏറ്റെടുത്തത്. ഇന്ത്യൻ ശില്പി റാം വി.സുതർആണ് ഇത് രൂപകൽപ്പന ചെയ്തത് .ശില്പത്തിനെ പൊതിഞ്ഞു കിടക്കുന്ന വെങ്കല പണികൾ വാർത്തെടുത്തത് ചൈനയിൽ നിന്നാണ് .182 മീറ്റർ ഉള്ള ഈ പ്രതിമ ഇന്ത്യയിലെ 550 ഓളം നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഐക്യ ഇന്ത്യ കെട്ടിപ്പടുക്കുകയും സ്വാതന്ത്രസമരത്തിൽ മുഖ്യപങ്ക് വഹിക്കുകയും ചെയ്ത സർദാർ വല്ലഭായ് പട്ടേലിന്റെഓർമ്മയായി നിലനിൽക്കുന്നു.

മറ്റു പ്രധാന പ്രതിമകൾ

ചൈനയിലെ സ്പ്രിങ് ടെംപിൾ എന്ന പേരിലറിയപ്പെടുന്ന ബുദ്ധൻ പ്രതിമ(153 മീറ്റർ), ലയ്ക്യുൻ സെറ്റ്ക്യാർ എന്ന മ്യാൻമറിലെ പ്രതിമ (116 മീറ്റർ), ജപ്പാനിലെ ദായിബു ട്സു പ്രതിമ (110 മീറ്റർ), തായ്ലന്റിലെ ദ ഗ്രേറ്റ് ബുദ്ധ (91 മീറ്റർ), റഷ്യയിലെ ദ മദർലാന്റ് കാൾസ് (87 മീറ്റർ) എന്നിവയാണ് ലോകത്തിലെ ഏറ്റവും വലിയ പ്രതിമകളായി അറിയപ്പെടുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ഗാന്ധി പ്രതിമ

ഇരിങ്ങാലക്കുടയിലാണ് കേരളത്തിലെ ഏറ്റവും വലിയ ഗാന്ധി പ്രതിമ നിലകൊള്ളുന്നത്.ഇരിങ്ങാലക്കുട റെസ്റ്റ് ഹൗസിലാണിത് നിലകൊള്ളുന്നത്.
36 ലക്ഷം ചിലവഴിച്ചാണ്‌ പ്രതിമ നിര്‍മ്മിച്ചത്‌.ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്‌ക്കായാണ്‌ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്‌.കേരളസന്ദര്‍ശനത്തിന്റെ ഭാഗമായി 1934 ജനവരി 10നാണ് ഗാന്ധി ഇരിങ്ങാലക്കുടയിലെത്തിയത്. ഹരിജന്‍ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി എത്തിയ ഗാന്ധിജി കാട്ടൂര്‍ റോഡ് ജങ്ഷന് സമീപത്തുള്ള പാടത്തു നടന്ന സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. അന്ന് ഗാന്ധിജി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതും വിശ്രമിച്ചതും റെസ്റ്റ് ഹൗസിലായിരുന്നു.പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം വലിയ കെട്ടിടമായി റെസ്റ്റ് ഹൗസ് പുതുക്കിപ്പണിതു. ഇരിങ്ങാലക്കുടയുടെ ചരിത്രത്തില്‍ മായാതെ നില്‍ക്കുന്ന ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മകള്‍ പുതുതലമുറക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്  ഈ സ്മാരകം ഇവിടെ ഉയര്‍ന്നത്‌.