മത വിദ്യാര്‍ത്ഥിയുടെ ഇടവും ഇടപെടലുകളും

ഉനൈസ്  റഹ്മാനി വളാഞ്ചേരി

ഹൃദയത്തില്‍ നിന്നും ഹൃദയങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഇലാഹിയ്യായ തിരിച്ചറിവാണ് ജ്ഞാനം. ലോകതലത്തില്‍ തന്നെ എക്കാലത്തും വിജ്ഞാനത്തിന് വലിയ പ്രാധാന്യം നല്‍കിയതായി കാണാം. എന്നാല്‍, വിശുദ്ധ ഇസ്ലാമിനോളം വിജ്ഞാനത്തിന് മഹത്വം കല്‍പ്പിച്ച മതങ്ങളോ ഇസങ്ങളോ പ്രത്യേയ ശാസ്ത്രങ്ങളോ ചരിത്രത്തിലും വര്‍ത്തമാനത്തിലും കാണാന്‍ സാധ്യമല്ല. അത്രത്തോളം വിജ്ഞാനത്തിന്‍റെ ആത്മാവ് തൊട്ടറിഞ്ഞ മതമാണ് വിശുദ്ധ ഇസ്ലാം.

അന്ധകാര നിബിഢമായ ഒരു സമൂഹത്തെ മണ്ണിലും മനസ്സിലും പ്രകാശത്തിന്‍റെ പൊന്‍കിരണങ്ങള്‍ പ്രസരിപ്പിക്കാനും അതിലൂടെ ഖൈറു ഉമ്മയെ സൃഷ്ടിച്ചെടുക്കാനും മുഹമ്മദ് പ്രവാചകന്‍(സ്വ)ക്ക് സഹായകമായത് അവരെ വിജ്ഞാനം നല്‍കി ഉല്‍ബുദ്ധരാക്കുക എന്ന ദൗത്യവുമായി മുന്നിട്ടിറങ്ങിയപ്പോഴാണ്. അതിലൂടെ, പില്‍കാലത്ത് അത്യുന്നതിയില്‍ വിരാചിക്കുമാറ് സ്വഹാബാക്കള്‍ വിശുദ്ധ ദീനിന്‍റെ സമുല്‍കൃഷ്ടമായ സന്ദേശ വാഹ കരായി മാറി.

അതിന് അവരെ പ്രാപ്തരാക്കിയത് അറിവിന്‍റെ അക്ഷയഖനിയായ വിശുദ്ധ ഖുര്‍ആനും പ്രവാചക വചസ്സുകളുമായിരുന്നു. അത്തരത്തില്‍ വിജ്ഞാനത്തിന്‍റെ മഹത്വത്തിലേക്ക് അവരെ പ്രചോദിപ്പിച്ച ചില വചനാമൃതുകള്‍ കാണുക.

നിങ്ങളില്‍ നിന്ന് സത്യവിശ്വാസം വരിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പദവികള്‍ ഉയര്‍ത്തുന്നതാണ്.( മുജാദില: 11)

അല്ലാഹുവനെ ഭയക്കുന്നത് ജ്ഞാനികള്‍ മാത്രമാണ്.(ഫാത്വിര്‍:28)

താനല്ലാതെ ഒരു ദൈവവുമില്ല എന്നതിന് അല്ലാഹു പലവിധ തെളിവുകള്‍ നിരത്തിയിട്ടുണ്ട്. മലക്കുകളും ജ്ഞാനികളും അങ്ങിനെ സാക്ഷ്യം വഹിക്കുകയും ചെയ്യും. (ആലിംറാന്‍:18)

പറയുക: അറിവുളളവരും അറിവില്ലാത്തവരും സമډാരാകുമോ? ബുദ്ധിമാډാര്‍ മാത്രമെ ചിന്തിച്ചു കാര്യങ്ങള്‍ ഗ്രഹിക്കുകയുളളൂ.(സുമര്‍: 9)

ഇസ്ലാമില്‍ വിജ്ഞാനത്തിന്‍റെ അദ്വിതീയത ഗ്രഹിക്കാന്‍ പോന്ന അനവധി തിരുവചനങ്ങളും തിരുജീവിതത്തില്‍ നിന്നും സ്വഹാബാക്കള്‍ സ്വജീവിത്തോട് ചേര്‍ത്ത് വെച്ചിട്ടുണ്ട്. അത്തരത്തില്‍ തിരുവരിളുകളിലൂടെ പ്രവാചകന്‍(സ്വ) വിജ്ഞാനത്തിന്‍റെ മഹത്വത്തെ കുറിച്ചുളള പ്രഖ്യാപനങ്ങള്‍ കാണുക:

മുആദ് ബ്നു ജബല്‍ (റ) നിവേദനം . ഒരിക്കല്‍ തിരുനബി(സ്വ) പറഞ്ഞു: ڇ നിങ്ങള്‍ വിദ്യ അഭ്യസിക്കുക, നിശ്ചയെ ജ്ഞാനാര്‍ജ്ജനം ദൈവ ഭക്തിയാണ്. വിദ്യനേടല്‍ ആരാധനയുമാണ്. ജ്ഞാന കൈമാറ്റം തസ്ബീഹും വിജ്ഞാന ചര്‍ച്ചകള്‍ ജിഹാദുമാണ്. അറിവില്ലാത്തവര്‍ അറിവ് പകരല്‍ സ്വദഖയാണ്. അവകാശികള്‍ക്ക് എത്തിച്ചു കൊടുക്കല്‍ സല്‍കര്‍മവും നിശ്ചയം ജ്ഞാനം കല്‍പനകളെയും നിരോധനകളെയും വിവേചിച്ച് മനസ്സിലാക്കിത്തരുന്നു. ആളുകള്‍ക്ക് മുമ്പില്‍ സ്വര്‍ഗത്തിലേക്കുളള പാത പെട്ടിത്തുറക്കുന്നു. ഏകാന്തതയില്‍ നേരമ്പോക്കാകുന്ന കൂട്ടുകാരനും പരിചിത സ്ഥലങ്ങളില്‍ കൂട്ടുകാരനായിം കടന്ന് വരും.

ഇമാം അഹ്മദ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം. ദീനീ വിജ്ഞാനം സമ്പാദിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ യത്നത്തില്‍ സംതൃപ്തരായി മാലാഖമാര്‍ ചിറക് താഴ്തി ക്കൊടുക്കുന്നതാണ്.(അഹ്മദ്)

ഹസ്റത്ത് അലിയ്യുബനു അബീ ത്വാലിബ്(റ) ന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക:  നിസ്കാരം, നോമ്പ് പോലോത്ത ആരാധനകള്‍ കൃത്യനിഷ്ടയോടെ നിര്‍വ്വഹിക്കുന്ന യോദ്ധാവിനേക്കാള്‍ ശ്രേഷ്ടത മതവിജ്ഞാനിക്കാണുളളത്. ഒരു പണ്ഡിതന്‍റെ വിയോഗം ഇസ്ലാമില്‍ ഒരു വിടവ് സംജ്ഞാതമാകുന്നു. തത്തുല്യ പിന്ഗാമിക്ക് മാത്രമെ ആ വിടവ് നികത്താനാന്‍ സാധ്യമാകുകയുളളൂ.(ഇഹ്യ ഉലൂമുദ്ദീന്‍)

ഇസ്ലാമിക ചരിത്രത്തില്‍ സമ്പന്നവും ശോഭനവുമായ നാള്‍ വഴികളെടുത്ത് പരിശോധിച്ചാല്‍ സ്വഹാബികള്‍ക്ക് ശേഷം ഉദ്യത വചനാമൃതുകള്‍ ഉള്‍കൊണ്ട നിരവധി പണ്ഡിതډാരേയും ഭരണാധികാരികളേയും ഭരണകൂടങ്ങളേയും കാണാന്‍ സാധിക്കും. അക്ഷരാര്‍ത്ഥത്തില്‍ ഇസ്ലാമിക ഖിലാഫത്തുകള്‍ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും തിര്‍ത്തി വിപുലീകരണത്തിനുമായിരുന്നില്ല പ്രാമുഖ്യം നല്‍കുയിട്ടുളളത്. പ്ര്ത്യുത, വൈജ്ഞാനിക പ്രസരണത്തിനുളള മാര്‍ഗങ്ങള്‍ അന്യേഷിക്കുന്നതിലും വിജ്ഞാന സ്രോതസ്സുകള്‍ വിപുലപ്പെടുത്തുന്നതിലുമായിരുന്നു അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

ഇസ്ലാമിക ചരിത്രത്തില്‍ വൈജ്ഞാനക മേഖലക്ക് നിസ്തുല്യമായ അദ്ധ്യാങ്ങള്‍ രചിച്ചത് ഹി.132 മുതല്‍ 656 (അഉ :7501268) വരെയുളള മുസ്ലിം ലോകത്തെ നിറസാന്നിധ്യമായിരുന്ന അബ്ബാസി ഭരണകൂടമാണ്. വിജ്ഞാന മേഖലയില്‍ പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളായ ഇമാം ബുഖാരി(റ)(ഹി. 194-256)ന്‍റെ സ്വഹീഹുല്‍ ബുഖാരി, ഇമാം മുസ്ലിം(റ)( ഹി. 206-261) സ്വഹീഹു മുസ്ലിം, ഇമാം തുര്‍മുദി(റ)(ഹി.209-279)ന്‍റെ സ്വഹീഹു തുര്‍മുദി, ശമാഇലു തുര്‍മുദി, ഇമാം അബൂദാവൂദ്(റ)(ഹി.202-275) ന്‍റെ സുനനു അബീദാവീദ്, ഇബ്നു മാജ(റ)(ഹി.209ڋ277) ന്‍റെ സുനനു ഇബ്നു മാജ, ഇമാം നസാഈ(റ)(ഹി. 221-303)ന്‍റെ സുനനുസാഈ തുടങ്ങിയ പ്രമുഖ ഹദീസ് സമാഹാരങ്ങളും കര്‍മശാസ്ത്ര സരണികളായ ഹമ്പലി, ശാഫിഈ, മാലികി, ഹനഫി എന്നീ നാല് മദ്ഹബുകളും ഇക്കാല ഘട്ടത്തില്‍ ഉദയം ചെയ്തതാണ്. കൂടാതെ, തഫ്സീര്‍, ഹദീസ് പഠനങ്ങള്‍, ഫിഖ്ഹീ രചനകള്‍, തസവ്വുഫ്, അഖീദ, മറ്റ് ശാസ്ത്രശാഖകളിലെല്ലാം അഭ്യുന്നതി കൈവരിച്ചതും ഈ കാലത്തായിരുന്നു.

6 മുതല്‍ 12 വരെയുളള നൂറ്റാണ്ടുകളില്‍ അറബികളുടെ വൈജ്ഞാനിക പുരോഗതി ആഗോളതലത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചു ശാസ്ത്ര പണ്ഡിതനായ ജോര്‍ജ് സാള്‍ട്ടന്‍റെ വാക്കുകളില്‍ നിന്ന് ഗ്രഹിച്ചെടുക്കാനാവും. അദ്ദേഹം പറയുന്നു: ‘ എട്ടാം നൂറ്റാണ്ടിന്‍റെ മദ്ധ്യം മുതല്‍ പതിനൊന്നാം നൂറ്റാണ്ടിന്‍റെ അന്ത്യം വരെ മനുഷ്യ കുലത്തിന്‍റെ ഭാഷ അത് അറബിയായിരുന്നു. അത് കൊണ്ട് തന്നെ, ഏറ്റവും മൗലികവും ആശയ സമ്പുഷ്ടവുമായ വിജ്ഞാനീയങ്ങള്‍ ഉള്‍ചേര്‍ത്ത മഹത്തായ ഗ്രന്ഥങ്ങള്‍ അറബിയിലായിരുന്നു രചിക്കപ്പെട്ടത്.

അതിനാല്‍, നൂതനമായ അറിവുകള്‍ ലഭ്യമാകണമെങ്കില്‍ അറബി ഭാഷാ പരിജ്ഞാനം അനിവാര്യമായിരുന്നു. ജാബിറുബ്നു ഹയ്യാന്‍, അല്‍ ഖവാറസ്മി. അല്‍ കിന്ദി, അല്‍ ഫര്‍ഗാനി, അല്‍ റാസി, ത്വബ്രി, അലിയ്യുബ്നു അബ്ബാസ്, അല്‍ ഗസാലി, അല്‍ ബിറൂനി, ഇബ്നു സീന, ഇബനു ഹൈസം…. പാശ്ചാത്യലോകത്ത് മഹാ പ്രതിഭകളായി വിളങ്ങി നിന്ന ഏതാനും മഹത്തുക്കളെ മാത്രം ഇവിടെ സ്മരിക്കാം. ഈ പട്ടിക എത്രവേണമെങ്കിലും നീട്ടാന്‍ പ്രയാസമില്ല. മധ്യ കാലഘട്ടം ശാസ്ത്ര രംഗത്ത് വന്ധ്യമായിരുന്നു എന്ന് നിങ്ങളോട് ആരെങ്കിലും പറയുകയാണെങ്കില്‍ ഈ പേരുകള്‍ മാത്രം അവരോട് പറയുക. 750 നും 1100 നുമിടക്കുളള ഹൃസ്വകാലത്താണ് ഇവരെല്ലാം ജീവിച്ചത്.

അബ്ബാസിയ കാലഘട്ടത്തിലെ വൈജ്ഞാനിക മുന്നേറ്റങ്ങളില്‍ പ്രധാനമാണ് ക്രി. 762 ല്‍ ഖലീഫ അബൂ ജഅ്ഫറിന്‍റെ നേതൃത്വത്തില്‍ പണികഴിപ്പിച്ച ബഗ്ദാദ് നഗരം, അതോടൊപ്പം ഖലീഫ മന്‍സൂര്‍ അടിത്തറ പാകിയ വൈജ്ഞാനിക മേഖലയിലെ വിസ്ഫോടനാത്മകമായ ചലനം സൃഷ്ടിച്ച ബൈത്തുല്‍ ഹിക്മ എന്നിവ. വിദേശ ഭാഷകളിലെ കൃതികളുടെ വിവര്‍ത്തനത്തന് വേണ്ടിയായിരുന്നു ഇത്. ഇക്കാലത്ത് ഇസ്ലാമിക വിജ്ഞാനീയങ്ങള്‍ക്ക് പുറമെ ശാസ്ത്രീയ മേഖലയിലും മുസ്ലിംകള്‍ ഉന്നതമായ കാല്‍വെപ്പുകള്‍ നടത്തിയിട്ടുണ്ട്.

ഇക്കാലത്ത് ബഗ്ദാദിനെപ്പോലെ വൈജ്ഞാനിക രംഗത്ത് മഹോന്നതി കൈവരിച്ച കേന്ദ്രങ്ങളായിരുന്നു ഇസ്ലാമിക ചരിത്രത്തലെ ശോഭന അദ്ധ്യായങ്ങളായിരുന്ന സ്പെയിനിലെ കോര്‍ദോവയും ഗ്രാനഡയും ടോളിഡോയും പോലെയുളള മഹാനഗരങ്ങള്‍. വിശ്വോത്ത്വര പണ്ഡിതډാരെയും പ്രതിഭാധനരാ ശാസ്ത്രജ്ഞډാരെയും ലോകത്തിന് സമ്മാനിച്ച അസ്ഹറും നിസാമിയ്യയും  സ്പെയിനിന്‍റെ സംഭാവനകളാണ്.

വിശുദ്ധ ഇസ്ലാമിന്‍റെ തനത് പൈതൃകവും സംസ്കാരവും നിലനിന്നിരുന്ന ജാജ്വല്യമാനമായ ചരിത്രത്താളകളില്‍ നിന്ന് ഊര്‍ജം ഉള്‍കൊണ്ട പിന്‍തലമുറ വിജ്ഞാനത്തിന്‍റെ വ്യത്യസ്ഥ മേഖലകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാനും വിജ്ഞാന വൈപുല്യത്തെ വികസിപ്പിക്കാനും ശ്രമിച്ചു. ജ്ഞാന നിറകുടങ്ങളായ പൂര്‍വ്വസൂരികളിലൂടെ മതത്തെ പരിചയപ്പെടാന്‍ ഭാഗ്യം ലഭിച്ചവരായത് കൊണ്ട് തന്നെ വൈജ്ഞാനിക സംരക്ഷണത്തിലും വികാസത്തിലും നിതാന്ത ജാഗ്രത പുലര്‍ത്തിയെന്നതാണ് യാഥാര്‍ത്ഥ്യം.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ അറിയപ്പെടുന്ന ആദ്യ വിജ്ഞാന കേന്ദ്രം ഹി. 670 ല്‍ ശൈഖുല്‍ ഇസ്ലാം മുഹമ്മദ് ബനു അബ്ദില്ലാഹില്‍ ഖാഹിരി(റ) ന്‍റെ താനൂരിലെ വലിയ കുളങ്ങര പളളിയില്‍ സ്ഥാപിച്ച ദര്‍സാണ്. തുടര്‍ന്ന് ചാലിയം, കുറ്റിച്ചിറ, പൊന്നാനി, ഏഴിമല തുടങ്ങിയ സ്ഥസലങ്ങളിലെല്ലാം ഇസ്ലാമിക  ജ്ഞാന ശോഭയുടെ നിറഭേതങ്ങളായിരുന്നു വെന്ന് സഞ്ചാരികളും ചരിത്രകാരډാരും രേഖപ്പെടുത്തിയിട്ടുണ്ട്.

പതിനാലാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച ഇബ്നു ബത്തൂത്ത ഏഴിമല പളളിയിലെത്തിയതിനു ശേഷം കണ്ട അനുഭവം രേഖപ്പെടുത്തുന്നതിങ്ങനെയാണ്. ‘ ഇവിടുത്തെ പളളിയില്‍ കുട്ടി പഠിക്കുന്നുമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നിത്യവേതനം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. പളളിയോടനുബന്ധിച്ച് ഒരു പാചകശാലയുണ്ട്. അതില്‍ നിന്ന് യാത്രക്കാര്‍ക്കും അഗതികള്‍ക്കും ഭക്ഷണം കൊടുത്തുകൊണ്ടിരിക്കന്നു.(പ്രാചീന മലബാര്‍, ഡോ. അബ്ദുല്ലാ ഖാദിരി. പുറം:58)

പിന്നീട് പാരമ്പര്യ കൈവഴികളിലൂടെ ജ്ഞാനകൈവഴകളിലൂടെ കടന്ന് വന്ന ജ്ഞാന കൈമാറ്റത്തിന്‍റെ ഉത്തമ സ്വരൂപമായി പളളി ദര്‍സുകളും ഓത്തുപള്ളികളും കടന്നു വന്നു. അവ മുസ്ലിം ഉമ്മത്തിന് ആത്മീയമായും വെജ്ഞാനികമായും നിറച്ചാര്‍ത്ത് പകര്‍ന്നു. പാരമ്പര്യ മത പഠനങ്ങള്‍ക്ക് ഓത്തുപളളികളും ഉന്നതപഠനങ്ങള്‍ക്ക് പളളിദര്‍സുകളുമെന്ന സവിശേഷമായ കലാലയ രീതി ഇവിടെ നിലനിന്നു.

കാലത്തിന്‍റെ അനസ്യൂതമായ ഓളം വെട്ടലുകള്‍ക്കനുസൃതമായി അക്കാലത്തെ പണ്ഡിതډാര്‍ വൈജ്ഞാനിക രംഗത്ത് കൃത്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. വിശിഷ്യ കേരളീയ പരിസരങ്ങളില്‍ മുസ്ലിം കൈരളിക്ക് ആത്മീയ വൈജ്ഞാനിക, സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് ചുവടുകള്‍ പിടിച്ച് കൊണ്ടിരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ ആവശ്യാനുസാരം മദ്റസകള്‍ സ്ഥാപിക്കുകയും വൈജ്ഞാനിക വിസ്ഫോടനത്തിന്‍റെ ശോഭനമായ ചിത്രങ്ങള്‍ കൈരളിക്ക് സമ്മാനിക്കുകയും ചെയ്തു.

മതവൈജ്ഞാനിക രംഗത്ത് ഉപരിപ്ലവമായ കൈമാറ്റത്തിനപ്പുറം മത അറിവിന്‍റെ ആഴങ്ങളിലേക്ക് ഊളിയിടുന്നതായിരുന്നു പളളി ദര്‍സുകള്‍. എന്നാല്‍, കാലാന്തരത്തില്‍ ഈ മേഖലയില്‍ അസ്ഥിത്വ ഭീഷണി ഉയര്‍ന്ന് വരികയും  മത വിജ്ഞാനമേഖലയില്‍ കലോചിതമായ ചുവടുവെപ്പുകള്‍ ആവശ്യമായി വരികയും ചെയ്തപ്പോള്‍ വിജ്ഞാനീയ രംഗത്ത് പുതിയ അധ്യായങ്ങള്‍ തുന്നിച്ചേര്‍ക്കാന്‍ മഹാമനീഷികളായ പണ്ഡിതډാര്‍ മുന്നോട്ട് വന്നു. അപ്രകാരമാണ് മത ഭൗതിക സമന്വയ വിദ്യാഭ്യാസമെന്ന ആശയം കേരളീയ മണ്ണില്‍ ചുവട് വെച്ചത്. അതിന്‍റെ മുന്നേറ്റ പ്രവര്‍ത്തനങ്ങളാണിന്ന് ഫൈസി, റഹ്മാനി, ഹുദവി, വാഫി എന്നിങ്ങനെ പ്രബോധന മേഖലയിലെ ജാജ്വല്യമാനമായ വിദ്യാര്‍ത്ഥിത്വം രേഖപ്പെടുത്താന്‍ മാത്രം മഹാവിപ്ലവങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇത്തരം പണ്ഡിതډാര്‍ നിസ്തുല്യമാ യ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നുവെന്നത് അനുഭ സാക്ഷ്യമാണിന്ന്.

ഇവിടെ മത വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം അവന്‍റെ ദൗത്യം അനിര്‍വചനീയമാണ്. മത വിജ്ഞാനത്തോടൊപ്പം ഭൗതിക ജ്ഞാനവും വിത്യസ്ഥ ഭാഷകളിലും സാങ്കേതിക വിദ്യകളിലും പ്രാവീണ്യം നേടിയ മത വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം പ്രബോധന മേഖലയില്‍ അനുസ്യൂതമായ ഇടങ്ങളും ഇടവഴികളും നീണ്ട് കിടക്കുകയാണ്.

ആധുനിക ഇസ്‌ലാമിക വിദ്യാര്‍ത്ഥിയുടെ വേഷവും സംസ്കാരവും ജീവിത ചിട്ടയും പൂര്‍വ്വികരായ മത വിദ്യാര്‍ത്ഥികളുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ ഖേദകരമായാണിന്ന് അനുഭവപ്പെടുന്നത്. ഒരു മതവിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഗുരുവദനത്തില്‍ നിന്നും വിശ്വേത്തര ഗ്രന്ഥങ്ങളില്‍ നിന്നും ആര്‍ജിച്ചെടുത്ത വിജ്ഞാനീയങ്ങളെ സ്വജീവിതത്തോട് ചേര്‍ത്തു വെക്കുക എന്നതാണ് ഏറ്റവും പ്രഥമവും പ്രധാനവുമായിട്ടുളളത്.

അത്തരത്തിലുളള മതവിദ്യാര്‍ത്ഥിയുടെ ജീവിതം തന്നെയാണ് ഏറ്റവും ഉദാത്തമായ പ്രബോധനം. ഇസ്ലാമിക ചരിത്രത്താളുകളില്‍ അതുല്യമായ അധ്യായങ്ങളിലൊക്കെയും മഹോന്നതരായ വ്യക്തിത്വങ്ങളുടെ  ജീവതം കണ്ട് കൊണ്ടായിരുന്നു ഇതരമതസ്ഥരെ പോലും ഇസ്ലാമിലേക്കാകര്‍ശിക്കാന്‍ കാരണം.

കേരളത്തലേക്ക് ഇസ്ലാമിന്‍റെ സുന്ദരമായ ആശയങ്ങളെ പ്രബോധനം ചെയ്യാന്‍ കടന്ന് വന്ന മാലിക് ബ്നു ദീനാറും(റ) മാലിക് ബ്നു ഹബീബും(റ) അടങ്ങിയ പ്രബോധിത സംഘത്തിന്‍റെ ജീവിത ചിട്ടയും രീതിയും കണ്ട് അനവരതം ഹൈന്ദവര്‍ ഇസ്ലാമം സ്വീകരിച്ചതായി ചരിത്ര രേഖകളില്‍ നേര്‍സാക്ഷ്യമാണ്. കൂടാതെ, മുത്ത് നബി(സ്വ)യുടെ ആജ്ഞപ്രകാരം ഇന്ത്യയിലേക്ക് ഇസ്ലാമിക പ്രബോധനാര്‍ത്ഥം കടന്ന് വന്ന അജ്മീര്‍ ഖ്വാജ് ശൈഖ് മുഈനുദ്ധീന്‍ ചിശ്തി (റ) ന്‍റെ ആത്മീയ ജീവിതത്തിലും അനുപമ വ്യക്തിത്വത്തിലും ആകൃഷ്ടരായി ആയിരങ്ങള്‍ ഇസ്ലാം മതം വിശ്വസിച്ചതായി സിയറുല്‍ അഖ്ത്വാബ്, സിയറേ ഖ്വാജാ തുടങ്ങി യ ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം.

അതുപോലെ, നവസാഹചര്യത്തല്‍ വിജ്ഞാന സമ്പാദനത്തിനായി മത ജാതി ഭേതമന്യേ ഏറ്റവും പ്രഥമമായി സമീപിക്കുന്നത് ഇന്‍റര്‍നെറ്റിനേയും സാമുഹ്യ മാധ്യമങ്ങളിലൂടെയാണ്. അത് കൊണ്ട് തന്നെ ആ മേഖലയില്‍ വലിയ ഇടപെടലുകള്‍ നടത്തേണ്ടത് മത വിദ്യാര്‍ത്ഥിയുടെ അനിവാര്യതകളിലൊന്നാണ്. കാരണം ഈ മേഖലയില്‍ ഇസ്ലാമിന്‍റെ ബദ്ധവൈരികളും അഹ്ലുസ്സുന്നത്തിന്‍റെ വികലധാരകള്‍ വെച്ചുപുലര്‍ത്തുന്ന ബിദഈ കക്ഷികളും ഏറെ ചലനാത്മക മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാവതല്ല.

മുല്യച്യുതി നഷ്ടപ്പെട്ട നവ സമൂഹത്തില്‍ വിദ്യഭ്യാസം വ്യാപാര വല്‍കരിക്കപ്പടുകയും സാമ്പത്തികോന്നതിക്കും ഉപജീവന മാര്‍ഗമന്യേഷിക്കുവാനും വേണ്ടിമാത്രം വിദ്യനേടുന്ന ഭൗതിക ചുറ്റുപാടിലാണിന്ന് എത്തി നില്‍ക്കുന്നത്.  ഇവിടെ, ഇസ്ലാമിക ജ്ഞാനം കൊണ്ട് ആത്മീയ സംസ്കരണത്തിന് വിധേയമായ മത പഠിതാവിന്‍റെ കര്‍മങ്ങള്‍ തീര്‍ത്തും ഇഖ്ലാസിന്‍റെ അകംപൊരുള്‍ ഉള്‍കൊണ്ടതായിരിക്കും. ജോലി എന്നതിനപ്പുറം ജനങ്ങളുടെ മനസ്സിലേക്കിറങ്ങിച്ചെന്ന് അവരുടെ മനസ്സകങ്ങളില്‍ ഇടം നേടാനും അവരുടെ ഹൃദയങ്ങളെ ആത്മീയ സംസ്കരിച്ചെടുക്കാനും അതിലൂടെ സമൂഹത്തിന്‍റെ ഉത്ഥാന-നവോത്ഥാനത്തിന് സാധ്യമാകുകയും ചെയ്യും.

അതോടൊപ്പം മഹല്ലുതലങ്ങളില്‍ ജനങ്ങളുടെ സര്‍വ്വ മേഖലയിലും ഇടപെട്ട് ഇസ്ലാമിക ചുറ്റുപാടില്‍ വളര്‍ത്താനും വികസനമുന്നേറ്റങ്ങളും മഹല്ല് ശാക്തീകരണ പദ്ധതികളും നടപ്പിലാക്കാനും മതവിദ്യാര്‍ത്ഥിക്കാവണം. മറിച്ച്, നിസ്കാരത്തിന് നേതൃത്വം നല്‍കുകയും ഖുതുബയും പ്രസംഗവും മാത്രമായി ഒതുങ്ങിക്കൂടുന്ന ചുറ്റുപാടില്‍ നിന്ന് വിഭിന്നമായി മത-ഭൗതിക വിദ്യാഭ്യാസ മേഖലയിലും സാന്ത്വന പ്രവര്‍ത്തനങ്ങളിലും യുവാക്കളെ ഇസ്ലാമിക പരിപ്രേക്ഷ്യത്തിനനുസരിച്ച് പരിവര്‍ത്തിക്കുന്നതിലും പ്രത്യേകം ശ്രദ്ധയുണ്ടാകണം. അതിന് പ്രത്യേക കൂട്ടായ്മ യുണ്ടാക്കി ഇസ്ലാമിക പ്ലാറ്റ്ഫോമിലൂടെ അവരെ വഴിനടത്താനും മത വിജ്ഞാനം കരഗതമാക്കിയവര്‍ക്കാവണം. കാരണം,എല്ലാവരും ഭരണീയരാണ് അവരുടെ ഭരണത്തെക്കുറിച്ച് അല്ലാഹു വിചാരണ ചെയ്യുമെന്ന ഹദീസ് വചനം അതിന് നമുക്ക് കരുത്താകണം.

ചുരുക്കത്തില്‍. സമൂഹത്തില്‍ മത വിദ്യാര്‍ത്ഥിയുടെ ദൗത്യം വളരെ വലുതാണ്. നവസാഹചര്യത്തില്‍ മത- ഭൗതിക സമന്വയ വിദ്യഭ്യാസം കരകഗതമാക്കിയ വിദ്യാര്‍ത്ഥിക്ക് മാത്രമെ, ഇന്ന് സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ സാധിക്കുകയുളളൂ. അതിന് മതവിദ്യഭ്യാസം നേടിയവര്‍ സമൂഹത്തിലേക്കിറങ്ങിച്ചെന്ന് ഇസ്ലാമിന്‍റെ ആശയ സംഹിതകള്‍ക്ക് കോട്ടം തട്ടാത്ത നൂതന പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുമ്പോള്‍ മാത്രമെ ഒരുത്തമ സമൂഹത്തെ നിര്‍മിച്ചെടുക്കാന്‍ സാധിക്കുകയുളളൂ.

അവലംബം

ഇഹ്യാ ഉലൂമുദ്ദീന്‍ ഇമാം ഗസ്സാലി(റ)
കേരള മുസ്ലിം കോളനീയാനന്ത പാഠങ്ങള്‍ (റഹ്മാനിയ്യ റൂബീ ജൂബിലി ഉപഹാരം)