നബിദിനാഘോഷം ലോക രാഷ്ട്രങ്ങളിൽ

  • മുഹമ്മദ് അജ്മൽ കെ.ടി പാണ്ടിക്കാട്

           ഹൃദയത്തിന്റെ സമ്പൂർണ്ണമായ സമർപ്പണമാണ ഭാവമാണ് ആഘോഷം. ആനന്ദവും ആഹ്ലാദവും അന്തരംഗങ്ങളിൽ തിരതല്ലുന്ന ആമോദ ഭാവങ്ങളാണ് അതിന്റെ ബഹിർസ്ഫുരണങ്ങൾ. പ്രവാചക ജന്മദിനം ആണ് ലോകത്ത് ആത്മീയമായി കൂടുതലും ആഘോഷിക്കപ്പെടുന്നത്. യുഗാന്തരങ്ങൾക്കിപ്പുറവും പ്രവാചക ജനനം ആഘോഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അറേബ്യൻ രാജ്യങ്ങൾക്കൊപ്പം അമേരിക്കയും ഓസ്ട്രേലിയയുമൊക്കെ നബിദിനാഘോഷത്തിൽ പങ്കുകൊള്ളുന്നു.

പ്രവാചക പ്രകീർത്തനം നൂറ്റാണ്ടുകൾക്കുമുമ്പേ ആരംഭിച്ചതാണ് .അത് ലോകാവസാനം വരെ നിലനിൽക്കുന്നതുമാണ്. മഹാനായ ജലാലുദ്ദീന് റൂമി പറയുന്നു:

   “മനുഷ്യർക്കിടയിൽ         മറഞ്ഞിരിക്കുംസൂര്യൻഅങ്ങ്.
അതിൻ വെളിച്ചത്തിൽ മനുഷ്യ -ജിന്നുകൾ മലക്കുകളുംജീവിക്കുന്നു.  അങ്ങയുടെ പ്രകീർത്തനം
അന്ത്യദിനം വരെ ഇരുന്നാലും അവസാനിക്കില്ല.” 
                       – റൂമി- 
ലോകത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ മൗലിദുകളും നബിദിനാഘോഷങ്ങളും നടത്തപ്പെടുന്നുണ്ടെന്നത് പകൽവെളിച്ചംപോലെ വ്യക്തമാണ് .എന്നാൽ അതിനിടയിലും ചില അല്പന്മാർ നബിദിനാഘോഷത്തെ യും മൗലിദ് റാത്തീബ് കളയും എതിർത്തുകൊണ്ട് മുന്നോട്ട് വരാറുണ്ട് .അത് അവരുടെ അറിവില്ലായ്മ അല്ലാതെന്തുപറയാൻ. ലോകരാജ്യങ്ങളിലെ വ്യത്യസ്ത നബിദിനാഘോഷ രീതികളിലൂടെ  നമുക്കൊന്ന് ഓട്ടപ്രദക്ഷിണം നടത്താം.

പാക്കിസ്ഥാൻ

പൊതുജനങ്ങൾക്കിടയിലും ഔദ്യോഗികതലത്തിലും ഒരുപോലെ കൊണ്ടാടുന്ന ആഘോഷമാണ് പാകിസ്ഥാനിലെ മൗലിദാഘോഷം. സ്വകാര്യ- ഗവൺമെൻറ് സ്ഥാപനങ്ങൾക്ക് മുകളിൽ കൊടികൾ പറത്തി അവർ നഗരങ്ങൾ ഒന്നാകെ അലങ്കാര അമൃതമാക്കുന്നു. പ്രഭാതസമയത്ത് തലസ്ഥാനനഗരിയായ ഇസ്ലാമാബാദിൽ മുപ്പത്തിയൊന്ന് പീരങ്കികൾ അന്തരീക്ഷത്തിലേക്കുയർത്തുത്രെ!  പള്ളികളെല്ലാം തോരണങ്ങൾ കൊണ്ട് അലങ്കാരവൃതമാകും.
നബിദിനത്തിൽ കൂറ്റൻ റാലികളും  പാക്കിസ്ഥാനിൽ നടക്കാറുണ്ട് .നഗരങ്ങളെ വീർപ്പുമുട്ടിച്ചു കൊണ്ട് വരുന്ന ആ റാലികൾക്ക് വിവിധ ഇടങ്ങളിൽ വച്ച് സ്വാദിഷ്ടമായ ഭക്ഷണങ്ങൾ കൊണ്ട് ഹാർദ്ദവമായ സ്വീകരണമാണ് ലഭിക്കുക. ഓരോ കവലകളിൽ എത്തുമ്പോഴും അവിടെ കൂടിയ ജനങ്ങൾ കോരിത്തരിപ്പിക്കും വിധം പ്രഭാഷണവും നടക്കും. ഉച്ചവരെ തുടരുന്ന റാലി ഭക്തിസാന്ദ്രമായ പ്രാർത്ഥനയോടെ അവസാനിപ്പിക്കും.ശേഷം ഇമാം റസാഖാൻബറേൽവി യുടെ “മുസ്തഫാ ജാനെ റഹ്മത്ത് പെലാക്കോ സലാം”  എന്ന ഖസ്വീദ ആലാപനത്തോടെ ആഘോഷത്തിന് പരിസമാപ്തി കുറിക്കും. ജനങ്ങൾപരസ്പരം മീലാദ് മുബാറക്ക് നേർന്ന് പിരിഞ്ഞു പോകും.സിദ്ധ് പഞ്ചാബ് ,സർഹദ്, ബലൂചിസ്ഥാൻ തുടങ്ങി പാക്കിസ്ഥാനിലെ നാല് പ്രവിശ്യകളിലും വ്യത്യസ്തമായ രീതികളിലാണ് നബിദിനാഘോഷം നടക്കുന്നത് .

സുഡാൻ

സുഡാനിൽ റബീഉൽഅവ്വൽ മാസം പൂർണമായും ആഘോഷങ്ങളുടെയും സന്തോഷങ്ങളുടെയും രാത്രികളാണ് .പ്രവാചക സ്തുതിഗീതങ്ങൾ തബലകളുടെയും ദഫുകളുടെയും അകമ്പടിയോടെ ആലപിക്കപ്പടുമ്പോൾജനങ്ങൾ ആനന്ദനൃത്തം ചവിട്ടുകയും ആടുകയും ചെയ്തു കൊണ്ടിരിക്കും. സ്ത്രീകൾക്ക് മൗലിദിനോട നുബന്ധിച്ച് പ്രത്യേക ദിക്റ് ഹൽഖയും ഗാന വിരുന്നും ഉണ്ടായിരിക്കും. അവർ പരസ്പരം സ്നേഹം പങ്കു വെക്കുകയും ചെയ്യും. എല്ലാ വർഷങ്ങളിലും സുഡാനിയൻ പട്ടണങ്ങളിൽ  കാണപ്പെടുന്ന നബിദിനാഘോഷം വിവരണാതീതമാണ്.

ഹളർമൗത്ത്

റബീഉൽ അവ്വലിന്റെ തുടക്കംമുതൽ തന്നെ ഹളർമൗത്തിൽ നബി തങ്ങളുടെ മൗലിദുകൾ നടക്കും. റബീഉൽ അവ്വൽ 11 ന് വൈകുന്നേരം മസ്ജിദുശ്ശുക്‌റയിൽ മൗലീദ് സംഘടിപ്പിക്കും. അന്നേദിവസം അസറിന് ശേഷം ഇമാം ജഅ്ഫറുൽബർസജി രചിച്ച  മൗലിദ് പാരായണം ചെയ്യപ്പെടും. റബീഉൽ അവ്വൽ 12ന് രാവിൽ പള്ളിയിലേക്ക് ജനപ്രവാഹം ഒഴുകിയെത്തും. മഗ്രിബ് നമസ്കാരാനന്തരം എല്ലാവരും ഖുർആൻ പാരായണത്തിൽ ഏർപ്പെടുകയും ചെയ്യും. റബീഉൽ അവ്വലിന്റെ അവസാന പകുതിയുടെ പ്രാരഭത്തിൽ  മൗലൂദ് പാരായണം ചെയ്യപ്പെടും ളുഹ്റിന് ശേഷം ബഹുവന്ദ്യരായ അലിയ്യുബ്നു മുഹമ്മദിൽ ഹബശിരചിച്ച മൗലിദ് പാരായണം ചെയ്യപ്പെടുകയും ചെയ്യും. ഇതാണ് ഹളർ മൗത്തുകാരുടെ നബിദിനാഘോഷത്തിന്റെ രത്ന ചുരുക്കം.

ടുണീഷ്യ

ടുണീഷ്യയിൽ നബിദിനാഘോഷത്തിന് തുടക്കം കുറിക്കപ്പെട്ടത് എട്ടാം നൂറ്റാണ്ടിലെ ഹഫസ്വീ ഭരണകൂടത്തിന്റെ കാലഘട്ടത്തിലായിരുന്നു. റബീഉൽ അവ്വൽ പന്ത്രണ്ട് രാത്രി ഭരണത്തലവൻ ജനങ്ങളെല്ലാം തലസ്ഥാനത്തേക്ക് പോവുകയും അവിടെവച്ച് സയ്യിദ് അലി ഇബ്നു സിയാദ് ,സയ്യിദ് മുഹ്രിസ്ബ്നു ഖലഫ് ,സയ്യിദ് ബ്നു അറൂസ്, സയ്യിദ് ഇബ്റാഹീം റയ്യാഹി,സയ്യിദ് അലിശീഹ, സയ്യിദ് അലി മുഹ്സിൻ എന്നീ പ്രമുഖരുടെമഖ്ബറകൾ സന്ദർശിച്ചശേഷം ദാനധർമ്മങ്ങൾ നടത്തി കൊട്ടാരത്തിലേക്ക് തിരിച്ചുപോകും. അപ്പോഴേക്കും വിഭവസമൃദ്ധമായ ഭക്ഷണം ഒരുങ്ങിയിട്ടുണ്ടാകും . ഇശാ നമസ്കാരത്തിന് ശേഷം ഭരണാധികാരി അങ്ങാടി സന്ദർശിക്കുകയും ചെയ്യുമത്രെ! ടുണീഷ്യയൽ ഇങ്ങനെയാണ് നബിദിനാഘോഷം നടക്കുന്നത്.

മൊറോക്കോ

മതത്തിന്റെപരിധി ലംഘിക്കാതെ വിധത്തിൽ കലാവൈഭവങ്ങളും വൈവിധ്യമാർന്ന ജീവിതരീതികളും കൂടിച്ചേരുന്ന  നബിദിനാഘോഷമാണ് മൊറോക്കയിലേത്. മൊറോക്കക്കാരിൽ സിംഹഭാഗവും പിന്തുടരുന്ന മാലികി കർമ്മശാസ്ത്ര സരണി അനുസരിച്ചാണ് ഇവിടെ ആഘോഷം നടക്കാറുള്ളത്.
മൊറോക്കയിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിൽ നടന്നിരുന്ന നബിദിനാഘോഷങ്ങളെക്കുറിച്ച്  പ്രൊഫസർ അഹ്മദ് ബഖൂഷ പഠനം നടത്തിയിട്ടുണ്ട്. പ്രൊഫസർ അബ്ദുൽ അസീസ്ഏയ്ത് സീ തന്റെ “അൽ ഇഹ്തിഫാൽ ബിൽ മൗലിദിന്നബവ്വിയ്യ വൽ മഗരിബ” എന്ന ലേഖനത്തിൽ നൂറ്റാണ്ടുകളായി മൊറോക്കൻ ജനതയിൽ അലിഞ്ഞുചേർന്ന നബിദിനാഘോഷ രീതികളെ കുറിച്ച് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്റ ഏഴാം നൂറ്റാണ്ടിലെ മധ്യകാലത്ത് സബ്ത്ത പട്ടണത്തിലെ അസ്ഫ കുടുംബമാണ് മൊറോക്കയിൽ നബിദിനാഘോഷത്തിന് തുടക്കം കുറിച്ചത്. പണ്ഡിതന്മാരുടെ ഉപദേശ നിർദ്ദേശമനുസരിച്ചാണ് മൊറോക്കോക്കാർ വർഷാവർഷം നബിദിനം ആഘോഷിക്കുന്നത്. മൊറോക്കയിലെ സലാ പട്ടണത്തിൽ മെഴുകുതിരി കൊണ്ടുള്ള വമ്പൻഘോഷയാത്ര നടത്താറുണ്ട്. അവിടുത്തെ നബിദിനാഘോഷം ഒരാഴ്ച വരെ നീണ്ടു നിൽക്കുന്നതാണ്.

ലിബിയ

ലിബിയക്കാരുടെനബിദിനാഘോഷത്തെ കുറിച്ച് ഗവേഷക പണ്ഡിതൻ സുആദ്ബൂബർ നൂസ് എഴുതുന്നു :വിളക്കുകളും പന്തങ്ങളുമായി പുതുവസ്ത്രങ്ങളണിഞ്ഞ് കുട്ടികളുടെ യാത്രയാണ് ലിബിയൻ നബിദിനാഘോഷത്തിന്റെ പൊതു ചിത്രം നൽകുന്നത്. ദിക്ർ സദസ്സുകളും മറ്റും ആഘോഷത്തിന് പത്തരമാറ്റിന്റെ തങ്കത്തിളക്കം നൽകുന്നു. റബീഉൽ അവ്വലിന്റെതുടക്കം മുതൽ അവസാനം വരെ പൊടിപൊടിക്കുന്ന കച്ചവടമാണ് റോഡുകളിൽ നടക്കുക.റോഡുകളും തെരുവുകളുമെല്ലാം നബിദിനത്തിൽ അലങ്കാരങ്ങൾ കൊണ്ട് അലങ്കൃതമാകും നബിദിനാഘോഷം കുട്ടികൾക്ക് വളരെയധികം ഹരം സൃഷ്ടിക്കുന്നതാണ്. നബി ദിനം വന്നണയാനായി അക്ഷമരായാണ്അവർ കാത്തു നിൽക്കാറുള്ളത്. ഒരോ തങ്ങൾ അധിവസിക്കുന്ന റോഡുകളിൽ ചെറുസംഘങ്ങളായി തിരിഞ്ഞ് റാലിനടത്തുകയും ചെയ്യാറുണ്ട് .
ലിബിയയിലെ വ്യത്യസ്ത ദേശങ്ങളിൽ വ്യത്യസ്തരീതിയിലാണ് നബിദിനാഘോഷങ്ങൾ നടക്കാറുള്ളത്. ലിബിയയിലെ ഒരു പ്രദേശമായ ട്രിപ്പോളിയിലെ ആഘോഷരീതികൾ മനസ്സിലാക്കാൻ അൻസ റിച്ചാർഡ് ടോളിയുടെയും ഇവാൾഡ് ബെൻസിയുടെയും  വിവരണങ്ങൾ വായിച്ചാൽ മതി. മറ്റൊരു പ്രദേശമായ ബൻഗാസിലെആഘോഷ രീതികളെക്കുറിച്ച് പ്രൊഫസർ സ്വാലിഹ് ബ്നു ദുർദു തന്റെ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്.

അൽജീരിയ

ഹിജ്റ എട്ടാം നൂറ്റാണ്ടിലും അതിന് ശേഷമുള്ള നൂറ്റാണ്ടുകളിലും മൊറോക്കയിലേയും സ്പെയിനിലേയുംരാജാക്കന്മാർ നബിദിനമാഘോഷിച്ചത് പോലെതൽ മസാൻകാരനായ  സുൽത്താൻ അബൂമൂസ പ്രവാചക ജന്മദിനത്തിൽ വലിയ ആഘോഷങ്ങൾ നടത്തിയിരുന്നു. അൾജീരിയയിൽ വ്യത്യസ്തരീതിയിലാണ് നബിദിനാഘോഷങ്ങൾ നടക്കുന്നത് .തലസ്ഥാന നഗരിയിലും പ്രവിശ്യകളിലും ജനങ്ങൾ പള്ളിയിൽ ഒരുമിച്ചുകൂടി പ്രവാചക ചരിത്രങ്ങൾ കേട്ടും വായിച്ചും ഇരിക്കുന്നു. ഖുർആൻ പാരായണം, ഹദീസ് മന:പാഠമക്കൽ തുടങ്ങിയ പല മത്സരങ്ങളും നബിദിനത്തോടനുബന്ധിച്ച് ഇവിടെ സംഘടിപ്പിക്കാറുണ്ട്. വീടുകളിൽ സ്ത്രീകൾ ഒരുമിച്ചുകൂടി കുടുംബബന്ധം ചേർക്കുകയും അതത് പ്രവിശ്യയിലെ പ്രത്യേക ഭക്ഷണങ്ങൾ പാകം ചെയ്യുകയും ചെയ്യും. പുരുഷന്മാർ പള്ളിയിൽ പോയാൽ സ്ത്രീകൾ ഒരുമിച്ചുകൂടി പ്രാർത്ഥനയും പ്രവാചക പ്രകീർത്തനങ്ങളും നടത്തുന്നു. നബിദിനരാവിൽ പുരുഷന്മാർ പള്ളിയിലേക്ക് പോവുകയും മൗലീദ് സദസ്സുകളിൽ പങ്കെടുക്കുകയും ചെയ്യുന്നു.  കൂടാതെ, ചെറിയ കുട്ടികൾ ചേലാകർമ്മ പരിപാടിയിലും അവർ പങ്കെടുക്കും. അൾജീരിയൻ ജനത ചേലാകർമ്മത്തിന് വേണ്ടി നല്ല ദിവസം തിരഞ്ഞെടുക്കുന്നവരാണ്.

സിറിയ

നൂറ്റാണ്ടുകളായി നബിദിനാഘോഷം നടത്തി വരുന്നവരാണ് ശാമിലെ ജനത. സിറിയയിലെ നബിദിനാഘോഷങ്ങളിൽ ഗവൺമെൻറ് അധികൃതരും മന്ത്രിമാരുംമടക്കം പങ്കെടുക്കാറുണ്ട്. ഒരോ വർഷവും നബിദിന്നം കടന്നുവന്നാൽ പൊതുനിരത്തുകളും പള്ളികളുമടക്കം ആഘോഷങ്ങളാലും സദ്യകളാലും ജനനിബിഡമാകും ഹിംസിലെ മുഅദ്ദിനും എഴുത്തുകാരനുമായ ഉസ്താദ് അബ്ദുസ്സലാം അബ്ദുൽ ബാഖി സിറിയയിലെ പഴയകാല നബിദിനാഘോഷത്തെ വർണ്ണിക്കുന്നതിങ്ങനെ: പണ്ടൊക്കെ നാട്ടിലെ മുഴുവൻ ഗോത്രങ്ങളും ചുമരുകൾവിവിധ രൂപത്തിലുള്ള പുതപ്പുകൾ കൊണ്ടലങ്കരിച്ചും കൊടികൾ നാട്ടിയുംസ്റ്റേജ് നിർമ്മിച്ചും നബിദിനപരിപാടികളിൽ വ്യാപൃതരായിരിക്കും. ദീപങ്ങൾ കൊണ്ട് അണിയിക്കുകയും ആഘോഷ സദസ്സുകൾ പൂക്കൾകൊണ്ട് ചമയ്ക്കുകയും ചെയ്യും. എന്നാൽ ഇപ്പോഴത്തെ ആഘോഷങ്ങൾക്ക് ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് പള്ളിയിൽ മാത്രമായി അവ ഒതുങ്ങി .

ഇറാഖ്

ഇറാഖികൾ അബ്ബാസി കാലഘട്ടത്തിലെ അവസാനം മുതൽ തന്നെ മൗലിദാഘോഷങ്ങളിൽ നടത്തിയതായിരുന്നു. എന്നാൽ ഇത്തരം ആഘോഷങ്ങൾക്ക് പൗഡോജ്വലമായ തുടക്കം കുറിച്ചത് മുളഫറ് ബ്നു കൂക്കൂ ബിയുടെ കാലത്ത്ഇർബൽ പട്ടണത്തിൽ ആണ്.പിന്നീട് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കാൻ ഇറാഖീ പട്ടണങ്ങൾ തമ്മിൽ മത്സരങ്ങൾ നടന്നിരുന്നു. സ്വാലിഖിലെഖലീൽ പാശ നബിദിനാഘോഷ പരിപാടികളിൽവിതരണം ചെയ്യുന്ന ഭക്ഷണത്തിനായി തന്റെ കൃഷിഭൂമി അടങ്ങുന്ന ഒരു സ്ഥലം തന്നെ വഖ്ഫ് ചെയ്തിട്ടുണ്ട്.

എത്യോപ്യ

  80 മില്യൻ  ജനസംഖ്യയുള്ള 40 ശതമാനവും മുസ്‌ലിംകളാണ് .നബിദിനത്തെ വലിയ ഒരു ആഘോഷമായാണ് ഏത്യോപ്യൻ ജനത കാണുന്നത് .നബിദിനംവരുന്നതിന് ദിവസങ്ങൾക്ക് മുമ്പേഅവർ ആഘോഷിക്കാനായി ഒരുങ്ങും. ബലിമൃഗങ്ങളെ അറുത്തും പാവങ്ങൾക്ക് വിതരണം ചെയ്തും ക്രിസ്ത്യൻ അയൽവാസികളെ ഭക്ഷണത്തിലേക്ക് ക്ഷണിക്കുകയുമെല്ലാം ചെയ്ത അവർ നബിദിനാഘോഷം ഗംഭീരമാക്കുന്നു.  Mawlid-sheikh hashim jamala salawat Ethiopia djibout mawlid എന്നവെബ്സൈറ്റിൽ കയറി അവിടുത്തെ മൗലിദാഘോഷത്തിന്റെ വീഡിയോകൾ കാണാവുന്നതാണ്. എത്യോപ്യയിലെ ഹറർ പ്രദേശത്തിലെ മൗലിദാഘോഷം റോഡുകൾ കേന്ദ്രീകരിച്ചാണ് നടക്കാറുള്ളത്.

നൈജീരിയ

നൈജീരിയിൽ നബിദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത് “ജംഇയ്യത്തു സ്വലാത്തി അലന്നബ്ബിയ്യ്”എന്ന സംഘടനയാണ് .ഈ സംഘടനയാണ് നൈജീരിയയിലെ ഏറ്റവും വലിയ സാമൂഹിക മതസംഘടനയും. സംഘടനാംഗങ്ങൾ ഏകവേഷമണിഞ്ഞ് പ്രത്യേകതരം നൃത്തത്തോടെയും താളത്തോടെയും “യാ റബ്ബി സ്വല്ലി അലാ” മുഹമ്മദ് എന്ന വാക്യം ആലപിച്ച്നാടാകെ ചുറ്റുമെത്രെ! നൈജീരിയയിൽ റബീഉൽ അവ്വൽ 12 പൊതു അവധിയാണ്. നബിദിനാഘോഷം രാജ്യത്തിൻറെ ഔദ്യോഗിക ആഘോഷം കൂടിയാണ് .

ഉക്രൈൻ

ഉക്രൈനിൽ നബിദിനാഘോഷത്തോടനുബന്ധിച്ച് ഗ്രാൻഡ് മുഫ്തിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടക്കും. ആയിരങ്ങൾ പങ്കെടുക്കുന്ന പരിപാടി വലിയ ഓഡിറ്റോറിയങ്ങളിലാണ് നടക്കുക. ഖുർആൻ പാരായണത്തോടെ തുടങ്ങുന്ന നബിദിനാഘോഷത്തിന് മത ഗാനാലാപനങ്ങളും പ്രകീർത്തനങ്ങളും മാറ്റുകൂട്ടുന്നു ഗാനങ്ങളിൽ ചിലത് അറബിയും മറ്റു ചിലത് തുർക്കി ഭാഷയിലുമൊക്കെയായിരിക്കും. അവസാനം മധുര വിതരണം നടത്തലോടെ പരിപാടി അവസാനിക്കും.

ഹോളണ്ട്

ഹോളണ്ടിലെ നബിദിനാഘോഷം ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതാണ് .വലിയ ഓഡിറ്റോറിയങ്ങളിൽ നടത്തപ്പെടുന്ന ആഘോഷ പരിപാടികളിൽ ഹോളണ്ടുകാർക്കുപുറമേ തുർക്കികളും അറബികളും പാശ്ചാത്യരും പങ്കെടുക്കാറുണ്ട്. നബിയുടെ ഹദീസ് ഉല്ലേഖനം ചെയ്യപ്പെട്ട ലഘുലേഖകൾ ഈ ആഘോഷങ്ങളിൽ വിതരണം ചെയ്യപ്പെടാറുണ്ട്.പാവങ്ങൾക്ക് ധർമ്മം നൽകാനും ആഗതർക്ക് ഭക്ഷണം കൊടുക്കാനുള്ള സജ്ജീകരണങ്ങൾ ആ ഓഡിറ്റോറിയങ്ങളിൽ ഉണ്ടായിരിക്കും.

ഫ്രാൻസ്

ഏകദേശം പത്ത് വർഷങ്ങൾക്കു മുമ്പാണ് ഫ്രാൻസിൽ നബിദിനാഘോഷം തുടങ്ങിയതെന്നാണ് ചരിത്രങ്ങൾ പറയുന്നത്.നബിദിനത്തിന് പാരീസിലെ ഗ്രാൻഡ് മസ്ജിദിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. റബീഉൽ അവ്വലിനോടനുബന്ധിച്ച് നിരവധി പ്ലക്കാർഡുകളും പാരീസിൽ ഉയരാറുണ്ട്. പ്ലക്കാർഡുകൾ ഉയർത്തി പിടിച്ച് വരുന്നറാലി  കാണാൻ തന്നെ വളരെ ചന്തമാണ് .

ആസ്ത്രേലിയ

മസ്ജിദ്കളിലും വലിയ ഓഡിറ്റോറിയങ്ങളിലുമാണ് ഓസ്ട്രേലിയയിലെനബിദിനം ആഘോഷിക്കപ്പെടുന്നത്. ആയിരക്കണക്കിന് ജനങ്ങൾ ഈ പരിപാടിയിൽ സംഘടിക്കാറുണ്ട് .2009 ജംഇയ്യത്തുൽ മശാരിഇൽഇസ്ലാമിയ ആസ്ട്രേലിയയിൽ നബിദിനം നടത്തിയിരുന്നു.

ഇന്ത്യനേഷ്യ

ലോക ജനസംഖ്യാനുപാതത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലിംകൾ ജീവിക്കുന്ന ( 80% )ഇന്ത്യാനേഷ്യയിൽ നബിദിനാഘോഷം വളരെ ഗംഭീരമായാണ് നടക്കാറുള്ളത് .പ്രവാചക പ്രകീർത്തനങ്ങൾക്കും മറ്റും ഗവൺമെൻറ് അർഹമായ പരിഗണന നൽകിയിട്ടുണ്ട് .റബീഉൽ അവ്വൽ 12 ന്  ഗവൺമെൻറ് സ്ഥാപനങ്ങൾക്കെല്ലാം തന്നെ അവധിയാണ്. ആയിരങ്ങളാണ് അവിടുത്തെ മീലാദ് ആഘോഷങ്ങളിൽ പങ്കെടുക്കാറുള്ളത്. ആച്ചെ(Aceh) ദ്വീപിലെ മൗലിദ് പരിപാടികൾ 100 ദിവസം വരെ നീണ്ടു നിൽക്കുന്നതാണ്. അമേരിക്ക ബ്രിട്ടൻ ജർമനി തുടങ്ങിയ ലോകരാഷ്ട്രങ്ങളിലും നബിദിനാഘോഷം അതിഗംഭീരമായി നടക്കാറുണ്ട് .2009 ൽഫ്ലൈറ്റ് ഡയറടക്കം നിരവധി അമേരിക്കൻ ഐക്യനാടുകളിൽ നടന്ന ആഘോഷങ്ങളുടെ വീഡിയോ യൂട്യൂബിൽ ലഭ്യമാണ്. ലോകചരിത്രത്തിലെ നബിദിനാഘോഷങ്ങൾ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈജിപ്ഷ്യൻ പണ്ഡിതൻ മുഹമ്മദ് ഖാലിദ് സാബിത്തിന്റെ ” അൽ ഇഹ്തി ഫാൽ ബി മൗലിദിന്നബി വമളാ ഹിറുഹു ഫിൽ ആലം”എന്ന ഗ്രന്ഥം പരിശോധിക്കുക.

കണ്ണടച്ച് ഇരുട്ടാക്കുന്നവരോട്

നാം മുകളിൽ  വിവരിച്ചത് ലോക രാജ്യങ്ങളിൽ നടക്കുന്ന നബിദിനാഘോഷങ്ങളെക്കുറിച്ചാണ്. ആഗോളമായിത്തന്നെ ആഘോഷിക്കപ്പെടുന്ന നബിദിനത്തെ എതിർക്കാനായി ചില  വക്രബുദ്ധികൾ ഇന്നും ഒളിഞ്ഞിരിപ്പുണ്ട് .ലോക രാജ്യങ്ങളിൽ നടക്കുന്ന ഈ മൗലിദ് ആഘോഷങ്ങളൊന്നും കാണാതെ സ്വയം കണ്ണടച്ചിരുട്ടാക്കുകയാണ് ഇക്കൂട്ടർ. മുസ്ലിം സമുദായത്തിന്റെ ഇജ്മാഅ തന്നെ ഉണ്ടായിട്ടും നബിദിനത്തെ എതിർക്കുന്നവരെ സ്വയം കണ്ണടച്ച് ഇരുട്ടാക്കുന്നവരെ എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാൻ?