പ്രകൃതി ദുരന്തങ്ങള്‍ : നാം തന്നെ വിളിച്ച് വരുത്തുമ്പോള്‍

 മുഹ് സിന്‍ ഷംനാദ് പാലാഴി

കേരളം വെളളത്തില് മുങ്ങിയപ്പോള് വീണ്ടും നാം പ്രകൃതിയെ ഒാര്മിച്ചു. കുറച്ച് മുന്പ് കോഴിക്കോട് ഉരുള് പൊട്ടിയപ്പോഴായിരുന്നു അവസാനമായി നമ്മള് പ്രകൃതിയെയും പ്രകൃതി ദുരന്തത്തെയും നമ്മുടെ മനസ്സകങ്ങളിലേക്കെത്തിയത്.  അപ്പോഴൊക്കെ നാം
ദൈവത്തിന് മേലും സാഹചര്യത്തിന്‍െ മേലിലും ആരോപിച്ച് വിലപിക്കുന്ന കാഴ്ച്ചയായിരുന്നു എവിടെയും കണ്ടത്, അത് പോലെ ഇപ്പോള് പ്രളയമുണ്ടായപ്പോഴും നാം ആവര്ത്തിച്ചു. എന്നാല്‍ തന്‍റെചെയ്തികള്‍ കൊണ്ട് നഷിച്ച് കൊണ്ടിരിക്കുന്ന പ്രകൃതിയെയും ്അതിന്‍റെ പരിണിതിഫലത്തെയുംകുറിച്ച് ആരുംചിന്തിച്ചില്ല എന്നതാണ് വസ്തവം. നമ്മള്‍ തന്നെ വിളിച്ച് വരുത്തുന്നവയാണ് പ്രസ്തുത പ്രകൃതിദുരന്തങ്ങളെന്ന യാഥാര്‍ത്ഥ്യം ഇനിയുംതിരിച്ചറിയാന്‍ വൈകിക്കൂട.
മരണശയ്യയില്‍അന്ത്യശ്വാസം വലിച്ച ്കിടക്കുകയാണ് പ്രകൃതി.

ഒരോ ദിവസവുംമരണത്തോട്മല്ലിടുന്നു. പുഴകളും അരുവികളുംകാടുകളും മലകളും മരങ്ങളുമൊക്കെ ഇടതൂര്‍ന്ന് നില്‍ക്കുന്ന ചിത്രം ഇനി സ്വപ്നകാഴ്ച്ചകള്‍ മാത്രമാണ്. പ്രകൃദി ദിനം വരുമ്പോള്‍ നാമമാത്രയില്‍മാത്രം മരം നടുന്ന കേവല ചടങ്ങിലേക്ക് പ്രകൃതിസ്നേഹവും സംരക്ഷണവും ഒതുങ്ങിക്കൂടുന്നു എന്നത് അനിഷേധ്യമായ വസ്ഥുതയാണ്. പ്രകൃതിയെ ഒരമ്മയെ പോലെ സ്നേഹിക്കുകയും പരിപാലിക്കുകയുംചെയ്തിരുന്ന ഒരുകാലം നമുക്ക് നഷ്ടപ്പെട്ടു. മനുഷ്യന്‍റെസ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് പ്രകൃതിയെ ബലിയാടാക്കുന്ന കാഴ്ച്ച.

ഇതിന്‍റെയൊക്കെ പ്രതിഫലനമെന്നോണം പ്രകൃതി പ്രക്ഷോഭങ്ങളുംതാപനവുമൊക്കെ ആധുനിക മനുഷ്യര്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോള്‍ കാലിക സമസ്യകളിലെന്നത് പോലെ പരിസ്ഥിതിസ്നേഹത്തിന്‍റെ വിഷയത്തിലും ഇസ്ലാമിന്‍റെ തത്വാധിഷ്ഠിതമായശൈലിയിലേക്കാണ് ലോകംഉറ്റു നോക്കുന്നത്. ഇസ്ലാം പ്രകൃതി വരുദ്ധ സമീപനവും ആശയധാരയും വെച്ച് പുലര്‍ത്തുന്നു വെന്ന്  അന്ധമായി ആക്ഷേപിക്കുന്നവര്‍ പ്രകൃതിസംരക്ഷണം പ്രമാണപ്രാമുഖ്യമുള്ള വിഷയമായി അവതരിപ്പുക്കുന്ന ഇസ്ലാമിന്‍റെവിശാലമായ ആശയലോകത്തെ കണ്ടില്ലെന്ന് നടിച്ച് ഇരുട്ടില്‍ ഒളുക്കുന്ന കാഴ്ച്ച.

ഇസ്ലാം പ്രകൃതിസ്നേഹത്തെ ഒരു ആരാധനമുറയെന്ന പോലെ പ്രാധാന്യം കല്‍പ്പിക്കുന്നു. ഖുര്‍ആനില്‍ തന്നെ പലയിടങ്ങളിലായിഓരോ പ്രകൃതിവിഭവങ്ങളെയും എടുത്ത് ഉദ്ധരിച്ച് കൊണ്ട് ‘നിങ്ങള്‍ക്ക് ദൃശ്ടാന്തമാണ്, നിങ്ങള്‍ അതിലേക്ക് നോക്കുന്നില്ലയോ, നിങ്ങള്‍ ചിന്തിക്കുന്നില്ലയോ’ തുടങ്ങിയ ഉത്ബോധനങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. പ്രവാചകന്‍ നബി (സ)  തങ്ങള്‍ ജാഹിലിയ്യാ കാലത്തെ ജനങ്ങളോട് നിരന്തരം പ്രകൃതിസ്നേഹത്തെ കുറിച്ചും  സംരക്ഷണത്തെ കുറിച്ചും ഓര്‍മ്മപ്പെടുത്തിയതായിട്ട് നമുക്ക് ചരിത്രത്തില്‍ കാണാന്‍ സാധിക്കുന്നതാണ്. വുളൂ്അ് മുതല്‍ തുടങ്ങി യുദ്ധം വരെയുള്ള എല്ലാജീവിത സാഹചര്യങ്ങളിലും പ്രകൃതിവിഭവങ്ങളെ പരിഗണിക്കുന്ന ഒരുകാഴ്ച്ചപ്പാട് ഇസ്ലാമില്‍ ദര്‍ശിക്കാന്‍ സാധിക്കുന്നതാണ്.

ലോകത്തെ പ്രഥമ മനുഷ്യ പുത്രനായ ഹാബീല്‍ (റ) ഒരു കര്‍ഷകനായിരുന്നു. അതായത് ഇസ്ലാം  ലോകത്തിന് കാണിച്ചു കൊടുത്ത ആദ്യ കര്‍മ്മവും പാഠവും പ്രകൃതിയെസ്നേഹിക്കുകയും പരിപാലിക്കുകയുംചെയ്യുന്ന ഒരു കര്‍ഷകനെയായിരുന്നു. ഭൂമിയുടെ നിലനില്‍പ്പിനും മനുഷ്യവാസത്തിനും മനുഷ്യ ചരിത്രത്തിന്‍റെതുടക്കം മുതല്‍ ഒടുക്കം വരെ പ്രകൃതി അത്യന്താപേഷികമാണെന്ന കാര്യം നമുക്കതിലൂടെവായിച്ചെടുക്കാന്‍് സാധിക്കുന്നതാണ്. പ്രകൃതി സംരക്ഷണത്തെ ഒരു ആരാധനമുറയായി നബി (സ) തങ്ങള്‍ വ്യക്തമാക്കുന്ന ഒരു ഹദീസ് നമുക്ക് കാണാം. നബി (സ) തങ്ങള്‍ പറയുന്നു. ‘ ഏതെങ്കിലും ഒരുമുസ്ലിംകൃഷിചെയ്യുകയോവല്ല മരം നടുകയോചെയ്യുകയും അതില്‍ നിന്ന് വല്ല പക്ഷിയോ മനുഷ്യനോ മൃഗമോ ഭക്ഷിക്കുകയുംചെയ്താല്‍ അവന് ധര്‍മ്മം ചെയ്തതിന്‍റെ പ്രതിഫലം ലഭുക്കുന്നതാണ്’. പ്രകൃതി പരിപാലനത്തിന് ഇത്രയേറെ ശ്രേഷ്ഠത കല്‍പിക്കുന്ന ഇസ്ലാമല്ലാത്ത ഒരു പ്രത്യായശാസ്ത്രത്തെ കണ്ടെത്താന്‍ സാധിക്കുമോ!

ദുനിയാവില്‍ മാത്രമല്ല ആഖിറത്തിലേക്കുള്ള ഒരു കര്‍്മ്മമായിട്ടാണ് ഇ്സ്ലാം പ്രകൃതി പരിപാലനത്തെ എണ്ണപ്പെടുന്നത്.  ഇബ്നു മാജ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസിലൂടെ  മരണാനന്തരം ഒരടിമക്ക് കിട്ടുന്ന ഏഴ്കാര്യങ്ങളില്‍ രണ്ടാമത്തെയുംമൂന്നാമത്തെയും നാലാമത്തെയുംകാര്യമായി പ്രവാചകന്‍ (സ) തങ്ങള്‍ പറഞ്ഞത് യഥാക്രമം പുഴ നിര്‍മിക്കുകയും കിണര്‍ കുഴുക്കുകയും ഈന്തപ്പന നടുകയുംചെയ്യുക എന്നുള്ളതായിരുന്നു. ഒരിക്കല്‍ സഅദുബ്നു ഉബാദ (റ) നബി (സ) തങ്ങളുടെ സന്നിധിയില്‍  വന്ന് പറഞ്ഞു. ‘എന്‍റെ മാതാവ് മരിച്ചു. അവര്‍ക്ക്ന്തൊണ് നാം ധാനം ചെയ്യുക ? നബി (സ) തങ്ങള്‍ ഉടനടു പ്രതിവതിച്ചത് ‘ജലം’  എന്നായരുന്നു.

ഇതിന്‍റെവ്യാഖ്യാനത്തില്‍ പണ്ഡിതډാര്‍ പറയുന്നത് ജലംകൊണ്ടുള്ള ഉദ്ദേശിച്ചത് പുഴ, കിണര്‍ മുതലായ ജലാശയങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ്.
ഭൂമിയുടെ 75% വെള്ളമാണ്. എന്നാല്‍ ഒരിറ്റ് വെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുന്ന കാഴ്ച്ചയാണ് നമുക്ക് കാണാന്‍ സാധിക്കുക.  ഒഴുകുന്ന നദിയില്‍ നിന്നാണ് വുളൂഹ് എടുക്കുന്നതെങ്കിലുംമുന്നിനേക്കാള്‍ അധികരിപ്പിക്കരുത്.മിതത്വം പാലിക്കുക എന്ന പ്രവാചകന്‍ (സ) തങ്ങളുടെവാക്കുകള്‍ ഏറെ പ്രസ്കതമാണ്. നബി (സ) തങ്ങള്‍ യുദ്ധത്തിന് വേണ്ടി പോകുന്നവരോട്ഏപ്പോഴും പറയുമായിരുന്നു അത്രെ ‘ സ്ത്രീകളെയും വൃദ്ധരെയും വധിക്കരുത്. നിങ്ങള്‍ മരങ്ങള്‍ മുറിക്കുകയോകെട്ടിടങ്ങള്‍ തകര്‍ക്കുകയോചെയ്യരുത്’. ആധുനിക ലോകത്തിന് ഏറെ പാഠങ്ങള്‍ നല്‍കുന്നതാണ് പ്രസ്ഥുത ഹദീസ്. ലോകത്ത് ഏറ്റവുംകൂടുതല്‍ പ്രകൃദി നശീകരണമുണ്ടായത് ഹിരോശിമ പോലെയുള്ള ലോകത്ത് നടക്കുന്ന യുദ്ധങ്ങള്‍ മൂലമാണെന്ന റിപ്പോര്‍ട്ട് ഇവിടെചേര്‍ത്തിവായിക്കേണ്ടതാണ്.

യുദ്ധത്തല്‍ പോലും പ്രകൃതി സ്നേഹവുമായി കടന്ന് വരുന്ന ഇസ്ലാമിന്‍റെ പ്രകൃതി സങ്കല്‍പ്പം എത്രത്തോളംവിശാലമാണ് എന്ന വസ്ഥുത നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നു. കേവലമായ വാക്കുകള്‍ കൊണ്ട് കല്‍പ്പിക്കുക മാത്രമല്ലായിരുന്നു, പ്രത്യുത പ്രകൃതിസ്നേഹത്തിന്‍റെ പ്രായോഗിക തലംകൂടി പ്രവാചകന്‍ (സ) തങ്ങള്‍ കാണിച്ചു തന്നു. അബൂ ത്വല്‍ഹ (റ) വിന്‍റെബൈറുഹാഅ് തോട്ടത്തില്‍ ഇടക്കിടക്ക് വരുകയുംതോട്ടത്തിലെ അരുവിയില്‍ നന്ന് വെള്ളംകുടിക്കുകയും പ്രകൃതി ഭംഗി ആസ്വദിക്കുകയും പരിപാലിക്കുകയുംചെയ്യുന്ന ഒരു പ്രകൃതിസ്നേഹിയായ റസൂല്‍ (സ) തങ്ങളെ നമുക്ക് ചരിത്രത്തില്‍കാണാം.

ലോകത്തിലെ സസ്യലതാതികളടക്കം ജീവജാലങ്ങളെല്ലാം പരിസ്ഥിതിയില്‍ ഉള്‍പ്പെട്ടതാണ്. ഒരു ഒട്ടകത്തിന്‍റെമേല്‍അമിത ഭാരം ഒരാള്‍ചുമത്തിയപ്പോള്‍ അയാളെ അടിച്ച് കൊണ്ട്‌ ഭൂമിയിലെ ജീവജാലങ്ങളെയും പരിഗണിക്കണമെന്ന് ലോകത്തിന് ബോധ്യപ്പെടുത്തി കൊടുക്കയായിരുന്നു ഖലീഫ ഉമര്‍ (റ) ചെയ്തത്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന ഒരട്ടകത്തെ കാണാനിടയായപ്പോള്‍വാത്സല്ല്യത്തോടെ അതിനെ സമീപിക്കുകയും അതിന്‍റെ ഉടമയെവിളിച്ച് പട്ടിണിക്കുട്ടതിന്‍റെമേല്‍ശ്വാസിക്കുകയുംചെയ്ത റസൂല്‍(സ) തങ്ങള്‍ പരിസ്ഥിതിയലെ മനുഷ്യനല്ലാത്ത ഇതരെ ജീവികളെ എങ്ങനെ സ്നേഹിക്കാം എന്നതിനുള്ള ഏറ്റവും വലിയ മകുടോദാഹരണമാണ്.

അനുചരിലൊരാള്‍സ്നേഹപൂര്‍വ്വം ഒരു പക്ഷികുഞ്ഞിനെ നബിയിലേക്ക് സമ്മാനിച്ചപ്പോള്‍ ്  അതിന്‍റെ തള്ളപ്പക്ഷിയുടെ അടുക്കല്‍ കൊണ്ടുവിടലാണ് ഉത്തമം എന്ന പ്രവാചകന്‍് (സ) തങ്ങളുടെവാക്കുകളും ഇവിടെകൂട്ടിവായിക്കേണ്ടതാണ്. അഥവാ, പ്രകൃതിയെ എങ്ങനെ സ്നേഹിക്കണം, പരിപാലിക്കണമെന്നതിന്‍റെ അര്‍ത്ഥവത്തായ രീതികള്‍ മറ്റ് മതങ്ങളില്‍ നിന്നുംവ്യത്യസ്ഥമായിക്കൊണ്ട് ഇസ്ലാംവരച്ച് കാട്ടുന്നു.
പുഴക്കരയില്‍ നിന്ന് പക്ഷിയെ വേട്ടയാടാന്‍ നോക്കിയവേട്ടക്കാരനോട് മാനിഷാദ് ( അരുത് കാട്ടാള) എന്ന് വിളിച്ചോതിയവാല്‍മീകിയെ ലോകംം ഈ ഒരു പ്രഖ്യാപനത്തിന്‍റെമേല്‍ പ്രകൃതിസ്നേഹത്തിന്‍റെ മാതൃക സ്ഥാനത്ത് പ്രതിഷ്ടിക്കുമ്പോള്‍, പ്രഖ്യാപനങ്ങള്‍ക്ക് പുറമെ പ്രകൃതിസ്നേഹത്തിന്‍റെ സംരക്ഷണത്തിന്‍റെയും ഉദാത്ത മാതൃക സമ്മാനിച്ച പ്രവാചകന്‍ (സ) തങ്ങളാണ് ആ ഒരുസ്ഥാനം അലങ്കരിക്കാന്‍ ഏറ്റവും അര്‍ഹന്‍ എന്ന വസ്തുത എവിടെയും ചര്‍ച്ചചെയ്യപ്പെടാതെ പോകുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ആയുസുള്ള ജനങ്ങള്‍ ബ്രസീലുകാരാണ്. ഇതിന്‍റെ കാരണമായി ചൂണ്ടി കാട്ടുന്നത് അവിടത്തെ പരിസ്ഥിതയുടെ സുരക്ഷിതത്വമാണ്. പണ്ട് കാലത്തെ മനുഷ്യര്‍ ദീര്‍ഘകാലം ജീവിച്ചതായി നമുക്ക് ചരിത്രത്തില്‍ വായിക്കാന്‍ സാധിക്കുന്നതാണ്.  ആ മനുഷ്യരെല്ലാം പ്രക്ൃതിയെ ഒരമ്മയെ പോലെ സംരക്ഷിക്കുകയും അതിലധിഷ്ഠിതമായി ജീവിക്കുകയും ചെയ്തു എന്നതാണ് അതിനു കാരണം.

പത്തൊന്പതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തോടെയാണ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിയാര്‍ജിക്കുന്നത് പ്രാദേശികമായോ ഒറ്റപ്പെട്ടോ ഉണ്ടായിരുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് sF¡y രൂപം കൈവരുന്നതും പ്രചാരം സിദ്ധിക്കുന്നതും ഇതിനെ തുടര്‍ന്നാണ്. 1972ല്‍ സ്റ്റോക്ഹോമില്‍ നടന്ന 113 രാഷ്ട്രങ്ങള്‍ പങ്കെടുത്ത sF¡y രാഷ്ട്രസഭയുടെ പ്രത്യേക സമ്മേളനത്തിÂ,ഇത്തരത്തിÂ തുടര്‍ന്നാÂ ഭൂമിയുടെ നിലനില്‍പ് ഇനി എത്രനാള്‍ എന്ന ചോദ്യമുയരുകയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘടിത ശ്രമങ്ങള്‍ക്ക് നാന്ദികുറിക്കുകയുമുണ്ടായി. 1992, 97, 2002 വര്‍ഷങ്ങളിÂ നടന്ന ഭൗമ ഉച്ചകോടികളും മറ്റും പാരസ്ഥിതിക തകര്‍ച്ചയുടെ പ്രശ്നങ്ങള്‍ ചര്‍ച്ചക്കു വച്ചു എന്നാÂ അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന ഇത്തരം ചലനങ്ങള്‍ ചില ഉടന്പടികളിലും കരാറുകളിലും മാത്രമായി ഒതുങ്ങുകയും പ്രാദേശികമായ നശീകരണ, ഉന്മൂലന പ്രവര്‍ത്തനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയും ചെയ്തു

പരിസ്ഥിതിയെ നശിപ്പിക്കുന്ന മര്‍ത്യന്‍ തന്നെ അതിന്‍റെ പരിണിതിഫലങ്ങള്‍ക്കും ഇരയാകുന്നു എന്ന വസ്ഥുത മനുഷ്യര്‍ചിന്തിക്കാതെ പോകുന്നു. ‘മനുഷ്യരുടെ കരങ്ങള്‍ ചെയ്തതുകാരണം കരയിലും കടലിലുംകുഴപ്പങ്ങള്‍ വെളിവായി’ എന്ന പരിശുദ്ധ ഖുര്‍ആന്‍ സൂക്തം  ആ ഒരുയാഥാര്‍ത്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, സൂര്യാഗധം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ വരുമ്പോള്‍ ഇതെന്തോരു കഷ്ടമാണ് ദൈവമേ എന്ന് ദൈവത്തിന് മേല്‍ പഴിചാരിയിട്ട് കാര്യമില്ല. പ്രകൃതിയോട് നാം കാണിക്കുന്ന മോശമായി സമീപനം മൂലം നാം തന്നെ വിളിച്ച് വരുത്തുന്ന പ്രത്യാഗാതങ്ങളാണ് അവകളെന്ന് നാം ഇനിയുംതിരിച്ചറിയാന്‍ വൈകിക്കൂട.