ഉനൈസ് റഹ്മാനി വളാഞ്ചേരി
ജീവിതത്തില്‍ തെറ്റുകുറ്റങ്ങള്‍ ചെയ്യുക എന്നത് മനുഷ്യ സഹജമാണ്. ശരീരത്തിലെ മാലിന്യങ്ങള്‍ ശുദ്ധിയാക്കുന്നത് പോലെ തന്നെ പാപ പങ്കിലമായ മനസ്സിനെ വൃത്തിയാക്കുന്നത് പശ്ചാതാപം കൊണ്ടാണ്. ഇസ്ലാമിക കാഴ്ചപ്പാടില്‍ അധിക്ഷേപാര്‍ഹമായ കാര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും സുത്വിര്ഹമായ വിഷയങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നതിനാണ് പശ്ചാതാപം അഥവാ തൗബ എന്ന് പറയുന്നത്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: എന്റെ ജനങ്ങളെ, നിങ്ങളുടെ രക്ഷിതാവിനോട് നിങ്ങള്‍ മാപ്പപേക്ഷിക്കുക. എന്നിട്ട് അവനിലേക്ക് ഖേദിച്ചു മടങ്ങുക.” (തഹ്രീം;8) വിശ്വാസിയുടെ ഇഹപര ജീവിതത്തിന്റെ വിജയത്തിന് പാശ്ചാത്താപം അനിവാര്യമാണ്. ‘ സത്യവിശ്വാസികളെ, നിങ്ങള്‍ വിജയം നേടുന്നതിനായി അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുക.”
സമൂഹത്തില്‍ പാപമുഖരിതമായ ജീവിതം നയിക്കുകയും തന്നിഷ്ടപ്രകാരം ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുന്നുവെന്നത് ഏറെ ഖേദകരമാണ്. നവലോകത്ത് പാപമുക്തമായ ജീവിതം മനുഷ്യന് അസാധ്യമാണെങ്കിലും താന്‍ ചെയ്ത പാപങ്ങളെ പൊറുപ്പിക്കുന്നതിന് അല്ലാഹുവിനോട് മാപ്പിരന്ന് പശ്ചാത്തപിക്കുന്നതില്‍ വിശ്വാസിയുടെ ബാധ്യതയാണ്.
മുത്ത് നബി(സ്വ)യുടെ ജീവിതം അര്‍ത്ഥത്തിലും അക്ഷരത്തിലും പിന്തുടര്‍ന്ന സ്വഹാബക്കളെ നബി(സ്വ) അല്ലഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു. കൂടെ പാപമുക്തമായ ജീവിതത്തിനുടമയായ പ്രവാചകര്‍(സ്വ)യും ദിവസവും പശ്ചാത്തപിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകളില്‍ വ്യക്തമാണ്. മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം. നബി(സ്വ) പറഞ്ഞു; ഹേ മനുഷ്യരെ നിങ്ങള്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമായും ഞാന്‍ ദിനംപ്രതി നൂറുവട്ടം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നുണ്ട്. (മുസ്ലിം, കിതാബു ദിക്ര്)
വിശ്വാസിയുടെ അടയാളമായി വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: ڇനിശ്ചയമായും തങ്ങളുടെ രക്ഷിതാവ് നല്കിയ ആനുഗ്രഹങ്ങളും ആസ്വാധനങ്ങളും സ്വീകരിച്ച് കൊണ്ട് ഭക്തډാര്‍ (സ്വര്‍ഗ)തോട്ടങ്ങളിലും അരുവികളിലും ആനന്ദിച്ചുല്ലസിക്കുന്നവരായിരിക്കും, അതിന് മുമ്പ് അവര്‍ സുകൃതം ചെയ്യുന്നവരായിരുന്നു, രാത്രിയില്‍ നിന്ന് അല്പ സമയും മാത്രമെ അവര്‍ ഉറങ്ങുമായിരുന്നുള്ളൂ, പുലര്കാലങ്ങളില് അവര്‍ പശ്ചാത്തപിച്ച് കൊണ്ടിരിക്കുന്നതാണ്’ (ദാരിയാത്ത് 15-18)
രാത്രിയുടെ അന്ത്യയാമങ്ങളില്‍ നിസ്കാരത്തിലും ദിക്റ് ദുആകളിലും പശ്ചാതപിക്കുകയും പാപമോചനം തേടുകയും ചെയ്യുന്ന അടിമയുടെ പശ്ചാതാപം അല്ലാഹു സ്വീകരിക്കും. ‘ നിങ്ങള്‍ നാഥനോട് പൊറുത്തു തരാന്‍ അപേക്ഷിക്കു, നിശ്ചയം അവന് ധാരാളമായി പാപമോചനമരുളുന്നവനാകുന്നു. എന്നാല്‍ നിങ്ങള്‍ക്കവന്‍ ധാരാളം മഴ വര്‍ഷിപ്പിച്ചും സ്വത്തുക്കള്‍ കൊണ്ടും സന്താനങ്ങള്‍ കൊണ്ടും അവന് നിങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ക്കവന്‍ തോട്ടങ്ങളും അരുവികളും ഉണ്ടാക്കിത്തരുന്നതുമാണ്.(നൂഹ് 10-12)
പശ്ചാത്തപിക്കുന്നവര്‍ക്ക് അല്ലാഹു പാപമോചനം നല്‍കുന്നതോടൊപ്പം ഇഹലോകത്ത് വെച്ച് തന്നെ ക്ഷേമാഭിവൃദ്ധികളും ഐശര്യങ്ങളും നല്കി അനുഗ്രഹിക്കുമെന്നും ഉദൃത വചനത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്. നബി(സ്വ) പറഞ്ഞു: ജീവന് തൊണ്ടക്കുഴിയില്‍ എത്തുന്നത് വരെ അടിമയുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്.(തുര്‍മുദി)
മാത്രമല്ല, സ്രഷ്ടാവ് സൃഷ്ടിയുടെ പശ്ചാതാപം സ്വീകരിക്കുന്നതില്‍ ഏറെ സന്തുഷ്ടനാണ്. നബി(സ്വ)യുടെ വചനാമൃതുക്കള് കാണുക:’ മരുഭൂമിയില്‍ നഷ്ടപ്പെട്ടു പോയ ഒട്ടകത്തെ തിരിച്ചു കിട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ കൂടുതല്‍ അല്ലാഹു തന്റെ അടിമയുടെ പശ്ചാതാപം മൂലം സന്തോഷിക്കുന്നതാണ്.(മുത്തഫിഖുന്‍ അലൈഹി) ڇപകലിലെ കുറ്റവാളികളുടെ പശ്ചാതാപം സ്വീകരിക്കാന്‍ രാത്രിയിലും രാത്രിയിലെ കുറ്റവാളികളുടെ പശ്ചാത്താപം സ്വീകരിക്കാന്‍ പകലും അല്ലാഹു കൈ നീട്ടിയിരിക്കുന്നു. സൂര്യന് പടിഞ്ഞാര്‍ നിന്ന് ഉദിക്കുന്നത് വരെ (അന്ത്യനാള്‍ വരെ)ഇത് തുടരും(മുസ്ലിം)
പശ്ചാത്തപിക്കുന്നവര്‍ക്ക് അല്ലാഹു ഉല്‍കൃഷ്ടമായ പദവികളും സ്ഥാനങ്ങളും നല്‍കുമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന ചരിത്ര സാക്ഷ്യം ഇപ്രകാരം കാണാം. ജുഹൈന ഗോത്രത്തില്‍ പെട്ട ഒരു സ്ത്രീ വ്യഭിചാരത്തിലൂടെ ഗര്‍ഭിണിയായി കൊണ്ട് നബി(സ്വ)യുടെ അടുത്ത് വന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലെ ഞാന്‍ ശിക്ഷക്കര്ഹയായിരിക്കുന്നു. എന്റെ കാര്യത്തില്‍ അങ്ങ് ശിക്ഷനപ്പാക്കിയാലും. നബി(സ്വ) അവളുടെ രക്ഷകര്‍ത്താവിനെ വിളിച്ചു പറഞ്ഞു, നീ അവളോട് നല്ല നിലയില്‍ വര്‍ത്തിക്കണം, അവള് പ്രസവിച്ചാല്‍ എന്റെ അടുത്ത് കൊണ്ട് വരികയും ചെയ്യുക, അതനുസരിച്ച് അവളെ കൊണ്ട് വന്നപ്പോള്‍ നബി(സ്വ)യുടെ കല്‍പ്പനയനുസരിച്ച് അവളുടെ വസ്ത്രങ്ങള്‍ കെട്ടിയതിന് ശേഷം അവള്ക്കുളള ശിക്ഷ നടപ്പാക്കി. പിന്നീട് നബി(സ്വ) അവള്‍ക്ക് വേണ്ടി ജനാസ നിസ്കരിച്ചു. അപ്പോള്‍ ഉമര്‍(റ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലെ വ്യഭിചരിച്ച ഒരു സ്ത്രീക്ക് വേണ്ടി അങ്ങ് ജനാസ നിസ്കരിക്കുകയോ ?
അപ്പോള്‍ നബി(സ്വ) പറഞ്ഞു: അവള്പശ്ചാത്തപിച്ചിരിക്കുന്നു, അവളുടെ തൗബ മദീനക്കാരായ 70 കപടډാര്‍ക്കിടയില്‍ വീതം വെക്കുകയാണെങ്കില്‍ അവരുടെ പാപം പൊറുക്കാന്‍ മാത്രം അത് മതിയാകുമായിരുന്നു. സ്വന്തം ശരീരം അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ബലിയര്പ്പിച്ചവളെക്കാള് ഉല്‍കൃഷ്ടയായി നീ അരെയെങ്കിലും കണ്ടിട്ടുണ്ടോ.(മുസ്ലിം)
പശ്ചാത്തപത്തിന് ചില നബന്ധനകള്‍ മഹാډാര്‍ രേഖപ്പെടുത്തുന്നുണ്ട്. ഇമാം നവവി (റ) വിശദീകരിക്കുന്നു: സകല ദോഷങ്ങളില്‍ നിന്നും പശ്ചാതപിക്കല്‍ നിര്‍ബന്ധമാണ്. മനുഷ്യരുമായി യാതൊരു ബന്ധമില്ലാത്തതും അല്ലാഹുവിനും വ്യക്തികള്ക്കുമിടയിലുമുളള താണെങ്കില്‍ അതിന് മൂന്ന് നിബന്ധനകളുണ്ട്. പാപത്തില്‍ നിന്ന് നിശ്ശേഷം വിട്ടുനില്‍ക്കുക, ചെയ്ത തെറ്റിന്റെ പേരില്‍ ഖേദിക്കുക, ഇനി ദോഷം ആവര്‍ത്തിക്കുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക എന്നിവയാണവ.
എന്നാല്‍ ചെയ്ത ദോഷം മനുഷ്യനുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഉദൃത നിബന്ധനകളോടൊപ്പം ആ വ്യക്തിയുടെ കടപ്പാടില്‍ നിന്ന് മുക്തനാകുകയും വേണം. അതായത് സാമ്പത്തിക ഇടപാടുകളുണ്ടങ്കില് അത് കൊടുത്ത് വീട്ടണം; അല്ലെങ്കില്‍ പരദൂഷണം പറഞ്ഞാല്‍ അവനിക്കത് തൃപ്തമാകണം. പ്രസ്തുത നിബന്ധനകള്‍ ഏതെങ്കിലും ഒന്ന് വിട്ട്പോയാല്‍ പശ്ചാതാപം സ്വീകാര്യമല്ലെന്നതാണ് പണ്ഡിത വീക്ഷണം.
പശ്ചാതാപ ശേഷം വിശ്വാസിയുടെ ജീവിതം തഖ്വയലദിഷ്ടിതമായി ഋജുവായ പാന്ഥാവിലൂടെയായിരിക്കണം. തഖ്വയില്ലാത്ത ജീവിതം നിരര്‍ത്ഥകമാണ്. സൂക്ഷമത സമുന്നതമായ ആരാധനയാണ്. നബി(സ്വ) പറഞ്ഞു: ڇഹേ അബൂഹുറൈറ, നിങ്ങള്‍ സൂക്ഷമതയുളള ആളാവുക, എങ്കില്‍ ഏറ്റവും ഉയര്‍ന്ന ആരാധകന് നിങ്ങളായിത്തീരുന്നതാണ്.ڈ(ഇബ്നുമാജ)