നിഷാദ് വാവാട്
പണ്ഡിതന്റെ മരണം ലോകത്തിന്റെ മരണമാണെന്ന അധ്യായത്തിന്റെ നേര്‍സാക്ഷ്യം ആയിരുന്നു അരീക്കല്‍ ഇബ്രാഹീം മുസ്ലിയാര്(നഃമ) യുടെ മരണം . ഒരുപാട് പണ്ഡിതന്മാര് ലോകത്ത് നിന്ന് വിട പറഞ്ഞിട്ടുണ്ട്. അതില്‍ ദുനിയാവിന്റെ വഞ്ചനയില്‍ അഭിരമിക്കാതെ ആഖിറത്തെ മാത്രം ലക്ഷ്യം വെച്ച മഹാ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അരീക്കല്‍ ഇബ്രാഹീം മുസ്ലിയാര് എന്ന അരീക്കല്‍ ചെറിയോര്.
വലിയ പണ്ഡിതന്മാര്ക്ക് ജന്മംനല്കിയ കുടുംബമാണ് അരീക്കല്‍ കുടുംബം.പാണ്ഡിത്യത്തിന്റെ പാരമ്പര്യം കൊണ്ടും,പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കിക്കൊണ്ടും രോഗ ഭാരത്താല്‍ കഷ്ടത അനുഭവിക്കുന്നവരെ സാന്ത്വനപ്പെടുത്തികൊണ്ടും ജനമനസ്സില്‍ സ്ഥാനം പിടിച്ചുപറ്റാന്‍ ഈ കുടുംബത്തിന് കഴിഞ്ഞിട്ടുണ്ട്.
അരീക്കല്‍ അഹ്മദ് മുസ്ലിയാരുടെയും ആയിഷയുടെയും മകനായിട്ട് ജനുവരി 1940 15 ന് അരീക്കല്‍ കുടുംബത്തിലാണ് ഇബ്രാഹീം മുസ്ലിയാര് ജനിച്ച്ത്. പ്രാഥമിക പഠനം പിതാവില്‍ നിന്ന് തന്നെ ആയിരുന്നു.തുടര്‍ന്ന് ശംസുല്‍ ഉലമ, ഇ കെ അബൂബക്കര്‍ മുസ്ലിയാര് കീഴന കുഞ്ഞബ്ദുള്ള മുസ്ലിയാര് തുടങ്ങിയവരില്‍ നിന്ന് ശിഷ്യത്വം നേടുകയുംചെറുവണ്ണൂര്,നാദാപുരം,പാറക്കടവ്,തളിപ്പറമ്പ്,ചേരാപുരം,വള്ളിയാട്,കല്ലുങ്ങല്‍ എന്നീ ദര്‍സുകളില്‍ നിന്ന് ദീനീ വിജ്ഞാനം നുകര്‍ന്ന ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ബിരുദം കരസ്ഥമാക്കി.ബിരുദത്തിനുശേഷം പരിസരപ്രദേശങ്ങളില്‍ ദര്‍സ് നടത്തി. റഹ്മാനിയ്യയുമായി ബന്ധം പുലര്‍ത്തിയ മഹാന് 1983 മുതല്‍ ശേഷിച്ച കാലമത്രയും റഹ്മാനിയ്യ സീനിയര്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു.
വിവിധ കിതാബുകളില്‍ അവഗാഹമുണ്ടായിരുന്ന ഉസ്താദ് ഫിഖിഹീ വിഷയങ്ങളില്‍ തഹ്ഖീഖുഉള്ള ഒരു പണ്ഡിതനായിരുന്നു. പിതാവിനെ പോലെയും ജേഷ്ഠന് അബ്ദുറഹ്മാന് മുസ്ലിയാര് പോലെയും അദ്ദേഹം ഒരു കവി കൂടിയായിരുന്നു.കാലിക വിഷയങ്ങളില്‍ ഒട്ടനവധി കവിത രചിച്ചിട്ടുണ്ട്. അന്നവാലുത്തിബ്വരി ഫീ മനാഖിബില്‍ സയ്യിദില്‍ ജിഫ്രി എന്ന ഗ്രന്ഥം മഹാന് രചിച്ചിട്ടുണ്ട്.രാഷ്ട്രങ്ങളുമായി ബന്ധപ്പെടുമ്പോള്‍ ഉസ്താദിന്റെ അറബിയിലെ അവഗാഹം ഉപകാരം സിദ്ധിച്ചിട്ടുണ്ട്.കത്ത്,ബൈത്ത് എന്നിവയിലൂടെ വിദേശ രാഷ്ട്രങ്ങളുമായി ബന്ധം പുലര്‍ത്താന്‍ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു.ജേഷ്ഠന്റെ മരണശേഷം വടകര താലൂക്കിലെ ഏറെ പ്രയാസം അനുഭവിക്കുന്നവരുടെ ആശ്രയ കേന്ദ്രവുമായിരുന്നദ്ദേഹം.
ഒരു സൂഫി ജീവിതം സ്വീകരിച്ച ഇബ്രാഹിം മുസ്ലിയാര് അറിവും വിനയവും ഒത്തിണങ്ങിയ ഗുണവിശേഷം ഉണ്ടായിരുന്നു.സമസ്തക്കും സുന്നത്ത് ജമാഅത്തിനും എതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പോരാളിയായി മുന്‍നിരയില്‍ ഉണ്ടായിരുന്നു.ദിക്റും വിര്‍ദും ജീവിതത്തില്‍ പതിവാക്കിയ ഉസ്താദിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഫലസിദ്ധി ഏറെയായിരുന്നു. ഉസ്താദിന്റെ ജീവിതത്തില്‍ കൂടുതല്‍ കാണാന്‍ കഴിഞ്ഞതാണ് തവക്കല്‍.7 പെണ്മക്കളും 2 ആണ് മക്കളും ഒരു വലിയ ബാധ്യതയായിരുന്നു.എന്നിട്ടുപോലും റബ്ബിനോടല്ലാതെ ജനങ്ങളുടെ മുന്നില്‍ കൈ നീട്ടിയിട്ടില്ല.ആരോഗ്യം സംരക്ഷിക്കാന്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു.വീട്ടിന് അകത്തും പുറത്തുമുള്ള സകല ജോലികളും സ്വയം ചെയ്യുമായിരുന്നു.എന്ത് കഴിക്കണമെന്നും എപ്പോള്‍ കഴിക്കണമെന്നും ഉസ്താദിന് നിശ്ചയമുണ്ടായിരുന്നു.തൈര്, അച്ചാറ് കെമിക്കല്‍ ഭക്ഷണങ്ങള്‍ അനാരോഗ്യത്തിലേക്ക് നയിക്കുന്ന വസ്തുക്കള്‍ പാടെ ഉപേക്ഷിച്ചു
പണ്ഡിത കുലപതിയായിട്ടും എളിമ ജീവിതത്തില്‍ ഉണ്ടായിരുന്നു. ജാതി-മത ഭേദ്യമനേ എല്ലാവരെയും സ്നേഹിച്ചു.സാമ്പത്തിക രംഗങ്ങളില്‍ അതീവ ജാഗ്രത കാണിച്ചിരുന്നു. തിരക്കുകള്‍ക്കിടയിലും കുടുംബ ബന്ധം ചേര്‍ക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. മറ്റുള്ളവരില്‍ നിന്നുള്ള പാകപിഴവുക്കള് സൗമ്യമായി പരിഹരിക്കുന്ന സ്വഭാവമായിരുന്നുഅവിടുത്തേത്.. ആഖിറം മാത്രം ഉദ്ദേഷിച്ച് നിസ്ഥാര്ത്വ സേവനം ചെയ്ത് മറ്റുള്ളവരുമായി ഒരു തര്‍ക്കം ഉണ്ടാക്കാതെ ജീവിതം മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായി നടത്തി. 2011 മെയ് 21 (ജമാദുല്‍ ആഹിര്‍ 17- 1432) വഫാത്തായി.അള്ളാഹു നമ്മളെ അവരുടെ കൂടെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചക്കൂട്ടട്ടെ… ആമീന്‍