പെരുന്നാളാഘോഷം വിശ്വാസി അറിഞ്ഞിരിക്കേണ്ടത്

സയ്യിദ് അമീറുദ്ധീൻ പിഎംസ്
കാര്യവട്ടം
വിശുദ്ധമായ ഈദുൽ ഫിത്വർ നമ്മിലേക്ക് ആഗതമായിരിക്കുന്നു പ്രാർത്ഥനാനിർഭരമായ പാതി രാവുകളും, ത്യാഗനിർഭരമായ മദ്ധ്യാഹ്നങ്ങളും, ആത്മീയ സായൂജ്യത്തിന്റെ സന്ധ്യകളും നമ്മോട് സലാം ചൊല്ലി പിരിഞ്ഞിരിക്കുന്നു റയ്യാനെന്ന  കവാടം വ്രതമനുഷ്ഠിച്ച, തഖ്‌വ  സിദ്ധിച്ച സത്യവിശ്വാസികൾക്കായി ആമോദത്തോടെ കാത്തിരിക്കുന്നു. പെരുന്നാൾ ത്യാഗത്തിന്റെ  പരിപൂർണ്ണതയുടെ ആഹ്ലാദമാണ് അല്ലാഹുവിനുവേണ്ടി മോഹങ്ങളെ തിരസ്കരിച്ച ആത്മാവിന്റെ  ആഘോഷമാണ് ആത്മീയതയും സൂക്ഷ്മതയും നിറഞ്ഞുനിന്ന മനോഹരമായ ഭൂതകാല പെരുന്നാളിന്റെ  ഓർമ്മകൾ വർത്തമാനകാലത്ത് ഒരു പകലിന്റെ വിരസതയാർന്ന  ആഘോഷമായി മാറിയിട്ടുണ്ടോയെന്ന്  ആലോചിക്കേണ്ടിയിരിക്കുന്നു മഹത്തായ പെരുന്നാൾ അതിരുവിട്ട ആഹ്ലാദങ്ങളുടെയും,  ആഘോഷങ്ങളുടെയും ദിനമല്ല പ്രാർത്ഥനയോടെ ദിനമാണ് എന്നാൽ ആഘോഷിക്കേണ്ട എന്നൊന്നും ഇതിനർത്ഥമില്ല അതിരുകൾ ഭേദിക്കാത്ത  രീതിയിൽ ഒരു സത്യവിശ്വാസി ആഘോഷിക്കുക തന്നെ വേണം. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ മുസ്ലിം സഹോദരന്മാർ പട്ടിണിയിലും ദുരിതത്തിലും അകപ്പെട്ട പ്രയാസപ്പെടുമ്പോൾ അവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയും ഐക്യദാർഢ്യവുമായിരിക്കണം  പെരുന്നാൾ. ഒരുമാസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനം രാത്രിയിലെ നീണ്ട നിസ്കാരം എല്ലാത്തിൽനിന്നും വിശ്വാസി നേടിയെടുത്ത ആത്മീയമായ  പരിശുദ്ധി അതിന്റെ സമർപ്പണമാണ്,  സന്തോഷമാണ് പെരുന്നാൾ. ആത്മീയമായ ഏതൊരു നേട്ടം കൈവരിക്കുമ്പോഴും അതിനെ    സന്തോഷത്തോടുകൂടി ആഘോഷിക്കുക എന്നതാണ്  ഇതിന്റെ പിന്നിൽ
*അരുത് ഇനി മടങ്ങരുത് **    .. .. റജബിൽ വിത്തുവിതച്ച് ശഅ്ബാനിൽ അതിനെ നനച്ച് പരിപാലിച്ചു റമളാനിൽ അതിനെ കൊയ്തെടുക്കണം  എന്ന ഉദ്ദേശത്തോടുകൂടി മാസങ്ങൾക്ക് മുമ്പ് തന്നെ ശരീരത്തെയും ആത്മാവിനെയും അല്ലാഹുവിലേക്ക് സമർപ്പിച്ചവരാണ് നം. പരിശുദ്ധ റമദാനിലെ ഓരോ രാപ്പകലുകളും നിസ്കാരത്തിലും, ഖുർആൻ പാരായണത്തിലും, ഇൽമ് സ്വീകരിക്കുന്നതിലും നം കഴിച്ചു കൂട്ടി.ഇതു മൂലം പറഞ്ഞറിയിക്കാൻ സാധിക്കാത്ത രൂപത്തിലുള്ള വലിയ ആത്മീയാനന്ദം നേടാൻ നമുക്ക് സാധിച്ചു. നമ്മുടെ മനസ്സുകളിൽ ആഞ്ഞുവീശിയ കാലമായിരുന്നു റമദാൻ അത് പ്രതീക്ഷിച്ചതു പോലെ തന്നെ നമ്മുടെ ഉള്ളുകളെ  കുളിരണിയിച്ചു ദാനധർമ്മങ്ങളിൽ ഉം നന്മകളിലും മനസ്സ് സന്തോഷവും സംതൃപ്തിയും കണ്ടു. സ്വഭാവങ്ങളും ശീലങ്ങളും മൂല്യങ്ങളിലേക്ക് മടങ്ങിയെത്തി അങ്ങനെ മനസ്സിന്റെ മട്ടും ഭാവവും മാറി. ഏറ്റവും കുറഞ്ഞത് തിന്മകളോടുള്ള ഒരുതരം വിരക്തിയും നന്മകളോടുള്ള ആസക്തിയും റമദാനിനെ മാനിക്കുന്ന ഏതൊരാളിലും ഉണ്ടാകുന്നു. ഒരുപാട് കാലമായി തിന്മകളുടെ ഊടുവഴികളിലൂടെ  കൂലം കുത്തിയൊഴുകിയ പലരുടെയും തിരിച്ചുവരവ് തിന്മകളിൽ അഭിരമിച്ചിരുന്ന പലരുടെയും പശ്ചാത്താപം നിസ്കാരമടക്കം  ആരാധനകളിൽ കൃത്യനിഷ്ഠത ഇല്ലാതിരുന്ന പലർക്കും കൃത്യനിഷ്ഠത ഉണ്ടായത് തുടങ്ങി റമദാനിന്റെ  സ്വാധീനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിരവധിയാണ്. റമദാൻ എന്ന ആത്മീയ വസന്തത്തിന് മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഈ അനുഭവങ്ങൾ ഈ രൂപത്തിൽ റമദാൻ നമ്മുടെ ജീവിതത്തിൽ സ്വഭാവത്തിൽ മാറ്റങ്ങൾ  സംഭവിപ്പിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും റമദാൻ നമുക്ക് അനുകൂലമായിരിക്കുന്നു  എന്ന് ഉറപ്പിക്കാം ഒരുതരത്തിലുള്ള കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ നമ്മുടെ നോമ്പ് വെറും പട്ടിണി കിടക്കൽ മാത്രമായിരുന്നുവെന്ന്  മനസ്സിലാക്കാം. സുകൃതങ്ങൾ പെയ്തിറങ്ങിയ നന്മകളുടെ സുന്ദരമായ ഈ വഴികളിൽ നിന്ന് ഇനി ഒരു മടക്കം ഉണ്ടാവരുത് കാരണം റമദാൻ നമ്മെ സംസ്കരിച്ചത് വെറും 30 ദിവസങ്ങൾക്ക് വേണ്ടിയായിരുന്നില്ല നോക്കൂ റമദാനിലെ കർമ്മങ്ങളും സ്വഭാവങ്ങളും ശീലങ്ങളും എല്ലാം റമളാൻ അല്ലാത്ത കാലത്തും നാം ചെയ്യേണ്ടവയാണ് ഫർളായ നോമ്പിനെ  ഒഴിച്ചുനിർത്തിയാൽ ബാക്കിയെല്ലാം ഏതു കാലത്തേക്കുമുള്ള സ്രഷ്ട്ടാവിന്റെ  കൽപ്പനകളും നിയമങ്ങളുമാണ്. അവ ഓരോന്നും നാം തുടങ്ങി കഴിഞ്ഞു ഇനി അത് തുടരുക എളുപ്പമാണ് അതിനാൽ വിശുദ്ധ റമദാൻ നമുക്ക് നേടിത്തന്ന ആത്മീയ തണൽ നശിപ്പിക്കരുത് റമളാൻ കഴിഞ്ഞാൽ നന്മകളിൽ നിന്നും തിരിഞ്ഞു നടക്കുന്നവർ ഗുരുതര പാതകമാണ് ചെയ്യുന്നത് കാരണം അത് നന്ദികേടാണ് നന്നാകുവാനുള്ള  അവസരം തന്നു നന്നാക്കിയെടുത്ത  സൃഷ്ടാവിനോടുള്ള നന്ദികേട് മാത്രമല്ല അങ്ങനെ ചെയ്യുന്നവർ കപട വിശ്വാസികളാണ് റമദാനിൽ അവർ  ചെയ്തുകൂട്ടിയതെല്ലാം   ഉള്ളിൽ വിശ്വാസമില്ലാതെയായിരുന്നുവെന്ന്  തെളിയിക്കുകയാണ് കപട വിശ്വാസികൾ നരകത്തിന്റെ  ഏറ്റവും അടിത്തട്ടിലാണ്. ചെയ്യുന്ന കാര്യങ്ങൾ പതിവായി ചെയ്യുക എന്നത് ഇസ്ലാമിന്റെ സംസ്കാരത്തിൽ പെട്ടതാണ് കാരണം അങ്ങനെ ചെയ്യുമ്പോഴാണ് അവ ജീവിതത്തെ സ്വാധീനിക്കുക വേദനിക്കുന്നവരുടെ വേദന കാണാൻ കഴിയുന്ന ഒരു കണ്ണ്,  സങ്കടപ്പെടുന്ന അവരുടെ നിലവിളി കേൾക്കാൻ കഴിയുന്ന ഒരു ശ്രവണേന്ദ്രിയം,  കനിവ് തേടുന്നവർക്ക് അവരുടെ കിനാവുകൾക്ക് കനവ്  പകരാൻ കഴിയുന്ന ഒരു ഹൃദയം ഇതൊക്കെയാണ് റമദാൻ നമുക്ക് നേടിത്തന്നതെങ്കിൽ  പരിശുദ്ധ റമദാൻ നമുക്ക് സമ്മാനിച്ച ഈ ഒരു മാനസികാവസ്ഥ ഒരു പെരുന്നാളിന്റെ  പകലിൽ തീർക്കേണ്ടതല്ല  അതുകൊണ്ട് അടിച്ചുപൊളിക്കാൻ ഉദ്ദേശിക്കുമ്പോഴും അതിരു മറന്ന് ആവേശതിമിർപ്പിലേക് അമരാൻ  ശ്രമിക്കുമ്പോഴും  നാം ആലോചിക്കേണ്ടതുണ്ട് റമദാൻ നമുക്ക് ലഭ്യമാക്കി തന്ന ആ ഒരു വിശുദ്ധിയെ കളങ്കം  ചെയ്യുന്ന ഒരു ആഘോഷവും സത്യവിശ്വാസിക് ഭൂഷണമല്ല. അല്ലാഹുവിനെ പ്രകീർത്തിക്കുകയും, അവനെ സ്മരിക്കുകയും, അവന്റെ വഹ്ദാനിയ്യത്തിനെ പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ് പെരുന്നാൾ. എത്ര സമയം പട്ടിണി കിടക്കാനും ഞാൻ സന്നദ്ധനാണ് എത്രസമയം നിന്ന്  നിസ്കരിക്കാനും  ഞാൻ സന്നദ്ധനാണ് അങ്ങനെയുള്ള ആ സന്നദ്ധത യിൽ നിന്ന് ആർജ്ജിച്ചെടുത്ത മാനസികമായ കരുത്ത് ജീവിതത്തിലുടനീളം ഇനിയങ്ങോട്ട് വരുന്ന മാസങ്ങളിലും ആ വിശുദ്ധി  കാത്തുസൂക്ഷിച്ചുകൊണ്ട് തികഞ്ഞ സത്യസന്ധതയോടെയും, സമർപ്പണ ബോധത്തോടെയും സംതൃപ്തിയോടെയുമാണ് വിശ്വാസി ജീവിക്കേണ്ടത്
**ഇസ്ലാമിലെ ആഘോഷങ്ങൾ **
 എല്ലാ മതങ്ങൾക്കും അവരുടെ വിശ്വാസാചാരങ്ങൾ പരിഗണിച്ചുകൊണ്ട് ഒരുപാട് ആഘോഷങ്ങൾ ഉണ്ട് ഏറ്റവും ഉന്നതവും സത്യമതവുമായ  പരിശുദ്ധ ഇസ്ലാമിലും ആഘോഷങ്ങളുണ്ട്. എന്നാൽ ചില പ്രത്യേക ഇബാദത്തുകൾ നിർണയിച്ചു കൊണ്ടുള്ള ആഘോഷങ്ങൾ ഇസ്ലാമിൽ രണ്ടെണ്ണം മാത്രമേ ഉള്ളൂ അത്  ചെറിയ പെരുന്നാളും, ബലി പെരുന്നാളുമാണ്  ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളും ഇവ തന്നെയാണ്. അനസ്(റ )ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം ഇസ്ലാമിന്റെ ഉദയ കാലത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലം മദീനയിലേക്ക് വന്നപ്പോൾ ജനുവരി 1ന് നൈറൂസ് എന്ന പേരിലും തുലാം ഒന്നിന് മഹർജാൻ എന്ന പേരിലും ജനങ്ങൾ ആഘോഷങ്ങൾ കൊണ്ടാടുന്നതായി കാണാൻ സാധിച്ചു. കേവലം തീറ്റയും കുടിയും കൂത്താട്ടവും മാത്രമായി ചുരുങ്ങിയ അവരുടെ ആഘോഷങ്ങൾ കണ്ട നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ അതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു ഞങ്ങൾ വിനോദത്തിനു വേണ്ടി നീക്കിവെച്ച രണ്ടു ദിവസങ്ങളാണവ അപ്പോൾ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പറഞ്ഞു ഈ രണ്ടു ദിവസങ്ങൾക്ക് പകരമായി അല്ലാഹു നിങ്ങൾക്ക് മറ്റ് രണ്ട് ദിവസങ്ങൾ നിശ്ചയിച്ചു തന്നിരിക്കുന്നു  ഈദുൽ ഫിത്വറും, ഈദുൽ അള്ഹയുമാണ് ആ രണ്ട് ദിനങ്ങൾ (അബൂദാവൂദ്)
 എന്നാൽ ഏതു വിഷയങ്ങളിലുമുള്ളത് പോലെ തന്നെ നിയമ വലയങ്ങൾക്കുളിലുള്ള  ആഘോഷ വിനോദങ്ങളെയാണ് ഇസ്ലാം അംഗീകരിക്കുന്നത്. അതിരുകടന്ന ആഘോഷങ്ങൾ ആഭാസകരമാണ്. അനുവദനീയവും പ്രോത്സാഹനർഹവുമായ  കായികവിനോദങ്ങളും പാട്ടുകളും പെരുന്നാൾ ദിനത്തിൽ അനുവദിക്കപ്പെട്ടതാണ് പെരുന്നാളിന്റെ പേരിൽ സർവ്വ  സ്വാതന്ത്ര്യവും നൽകുന്ന കുത്തഴിഞ്ഞ പ്രവണത ഇസ്ലാമിലില്ല. മറിച്ച് ഇസ്‌ലാമിലെ നിയമങ്ങൾ പാലിച്ചുകൊണ്ട് പരിധി ലംഘിക്കാതെ ആഘോഷങ്ങളാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത് ഭക്തിയും സമൂഹ കെട്ടുറപ്പും കുടുംബ ബന്ധം പുലർത്തലും  ദൈവമഹത്വം പ്രഘോഷിക്കലും സമസ്സ്യ  സൃഷ്ടികളുടെ യത്നിക്കലും പരിധി ലംഘിക്കാത്ത ആഘോഷങ്ങളിൽ പെട്ടതാണ്.
 അതിനാൽ ഒരുപാട് ആഘോഷിച്ചു പരസ്പരം സന്തോഷങ്ങൾ കൈമാറി വെറുമൊരു ആഘോഷദിനമാക്കി മാറ്റുക എന്നതിലപ്പുറം സഹകരണത്തിന്റെയും  സഹായത്തിന്റെയും  ഒരു വലിയ സന്ദേശം ഉൾക്കൊള്ളുന്നുണ്ട് രണ്ട് പെരുന്നാളുകളിലും ഉള്ളവൻ ഇല്ലാത്തവന് നൽകി ഈ പെരുന്നാളിന്റെ പകലിൽ ആരും പട്ടിണി കിടക്കരുതെന്ന തീരുമാനം അടങ്ങിയിട്ടുള്ളതാണ് ഇസ്ലാമിന്റെ സകാത്ത്. ബലിപെരുന്നാളിന്റെ  മാംസ വിതരണത്തിൽ പങ്കുവെക്കൽ എന്നതും കടന്നുവരുന്നു. കൊടുത്തും വാങ്ങിയും ഒരു  സമൂഹത്തിന്റെ പരസ്പര ബന്ധത്തിന് ഭദ്രത ഊട്ടിയുറപ്പിക്കാനും പരസ്പര സ്നേഹ കൈമാറ്റങ്ങളും പെരുന്നാളിലൂടെ  കടന്നുവരുന്നു. സമൂഹത്തിൽ ഒരുപാട് നിർധനരായ രോഗികളുണ്ട് അവരെ സഹായിച്ചു കൊണ്ടായിരിക്കണം നാം  ആഘോഷിക്കേണ്ടത്, തങ്ങളുടെ ദുഃഖങ്ങൾ പറയാൻ പോലും ആരും ഇല്ലാതെ മരിച്ചു ജീവിക്കുന്ന ചിലരെ നമുക്ക് കാണാൻ സാധിക്കും അവർക്ക് സാന്ത്വനമേകി കൊണ്ടായിരിക്കണം നാം  ആഘോഷിക്കേണ്ടത്, നമ്മുടെ ബന്ധുമിത്രാദികളെ സന്ദർശിച്ചുകൊണ്ട് കുടുംബ ബന്ധം പുലർത്തി കൊണ്ടായിരിക്കണം ആഘോഷിക്കേണ്ടത്, ജീവിച്ചിരിക്കുന്ന നമ്മുടെ മാതാപിതാക്കൾക്ക് സന്തോഷവും സ്നേഹവും കൈമാറി കൊണ്ടായിരിക്കണം ആഘോഷിക്കേണ്ടത്, മരണപ്പെട്ടുപോയ ബന്ധുക്കൾക്കും സ്നേഹ ജനങ്ങൾക്കും പ്രാർത്ഥിച്ചുകൊണ്ടും, ലോകത്തിന്റെ നാനാഭാഗങ്ങളിൽ മുസ്ലിമായ അതിന്റെ പേരിൽ പീഡനവും മർദ്ദനവും ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന നമ്മുടെ മുസ്ലിം സഹോദരൻമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുമായിരിക്കണം നാം ആഘോഷിക്കേണ്ടത്.
 എന്നാൽ ഖേദകരമെന്നു പറയട്ടെ ഇസ്ലാമിന്റെ  പവിത്രമായ ഈ രണ്ട് ആഘോഷങ്ങളും വഴിമാറി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് പെരുന്നാളിന് പൊന്നമ്പിളി മാനത്ത് പ്രത്യക്ഷപ്പെടുന്നതോടെ സകല ആഭാസങ്ങൾക്കും  തിരികൊളുത്തുന്ന അവസ്ഥ നിസ്കാരം പോലും ഒഴിവാക്കി വിനോദയാത്രകൾ സംഘടിപ്പിച്ച മദ്യവും മയക്കുമരുന്നുകളുമായി  കുത്തഴിഞ്ഞ നടക്കുന്ന ആഹ്ലാദഘോഷങ്ങളാണ് ഇന്ന് യുവതലമുറയുടെ ശീലം ഈദ്  ഫെയറും നൃത്തച്ചുവടുകളും തുടങ്ങി ഇതര മതങ്ങളിൽ നിന്ന് കടമെടുത്ത ഇത്തരം നീച പ്രവണതകൾ ദീർഘ തമ സ്സിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം  ഒരു നിമിഷം കൊണ്ട് നശിപ്പിച്ചു കളയുകയാണ് എന്നാൽ അനുഭൂതികളെ പാടെ  തിരസ്കരിക്കുന്ന പരുക്കൻ ശൈലി  ഇസ്ലാമിൽ ഇല്ല  പെരുന്നാൾ ദിനത്തിൽ ആയുധങ്ങൾ ഉപയോഗിച്ച് ഒരു വിഭാഗം നടത്തിയ കളി നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ നോക്കിനിൽക്കുകയും ആയിഷ (റ )ക്  കാണാൻ സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു മറ്റൊരു പെരുന്നാൾ ദിവസത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ സാന്നിധ്യത്തിൽ വെച്ച് ദഫ് മുട്ട് പാട്ട് പാടിയത് പേരിൽ അവരെ സിദ്ദിഖ് (റ )ശകാരിച്ചപ്പോൾ  മുഖത്തുനോക്കി നബി(സ) തങ്ങൾ പറഞ്ഞു ഇന്ന് പെരുന്നാൾ അല്ലേ അവർ പാട്ടുപാടി കൊള്ളട്ടെ. അതുകൊണ്ട് ഇതൊക്കെ ഇസ്ലാമിന്റെ പരിധിക്കുള്ളിൽ ഉള്ള  ആഘോഷങ്ങൾ ആണെന്ന് മനസ്സിലാക്കാം ഇസ്ലാമിക ശരീഅത്  അംഗീകരിക്കാത്ത വൃത്തികെട്ട ആഘോഷരീതികൾ ഇരു  പെരുന്നാളിന്റെയും  പവിത്രത നഷ്ടപ്പെടുത്തുന്നതും  അല്ലാഹുവിന്റെ കോപത്തിന് കാരണമായിത്തീരുന്നതുമാണ്
**അവരുടെ പെരുന്നാളുകൾ **
 ഇസ്ലാമിലെ പവിത്രമായ പെരുന്നാൾ ആഘോഷങ്ങൾക്ക് അടിച്ചുപൊളി എന്ന ഒരർത്ഥം മാത്രം മനസ്സിലാക്കിയ സഹോദരന്മാർ അറിയണം നമ്മുടെ മുൻഗാമികളുടെ പെരുന്നാൾ ആഘോഷങ്ങൾ എങ്ങനെയായിരുന്നെന്ന്  സച്ചരിതരായ ഖലീഫ ഉമർ  ബിൻ അബ്ദുൽ അസീസിന്റെ  കാര്യാലയം അന്നൊരു പെരുന്നാൾ ദിവസമായിരുന്നു പ്രജകളിൽ  പ്രമുഖർ പലരും പെരുന്നാളിന്റെ ആശംസകൾ കൈമാറുവാൻ ഖലീഫയെ കാണാനെത്തി അവരിൽ ചിലർ കൊപ്പം അവരുടെ മക്കളും ഉണ്ടായിരുന്നു പട്ടുടയാടകളെടുത്ത  കുഞ്ഞുങ്ങൾ പെരുന്നാൾ പു ളത്തിൽ എല്ലാ നിറവും തിളക്കവും ഉള്ള കുട്ടികൾ എല്ലാവരുടെയും ആശംസകൾ സ്വീകരിച്ചു എല്ലാവർക്കും തന്റെ  പ്രാർത്ഥന കൈ മാറി ഖലീഫയുടെ അടുത്ത്  സ്വന്തം മകൻ ഉണ്ടായിരുന്നു ആഘോഷത്തിന്റെ  ഒരു മോഡിയുമില്ലാത്ത ഒരു കുട്ടി പഴയ വസ്ത്രങ്ങളാണ് പെരുന്നാൾ ദിനത്തിലും അണിഞ്ഞിരിക്കുന്നത് വസ്ത്രങ്ങളിൽ ഒരു പുതുമയുമില്ല ഖലീഫ ഇടയ്ക്കിടെ കണ്ണുവെട്ടിച്ച് മകനെ  നോക്കുന്നുണ്ട് തന്റെ  മുൻപിലൂടെ നടന്നു പോകുന്ന കുട്ടികളുടെ അലങ്കാരങ്ങൾ അവനിൽ ഒരു  നിശ്വാസമായി രൂപാന്തരപ്പെടുന്നുണ്ടോ എന്നാണ്  അദ്ദേഹം നോക്കുന്നത് പുത്രവാത്സല്യം കാരണം  ഖലീഫയുടെ കണ്ണുകൾ നനഞ്ഞു അത് മകൻ  കണ്ടുപിടിച്ചു എന്താണ് പിതാവേ  അങ്ങയുടെ ദുഃഖം മകൻ ആരാഞ്ഞു പുതുവസ്ത്രങ്ങളണിഞ്ഞ  കുഞ്ഞുങ്ങളെ കാണുമ്പോൾ നിന്റെ മനസ്സ് നോവുന്നു  ണ്ടാവുമോ എന്ന് ഞാൻ ആശങ്കപ്പെടുന്നു തുടർന്ന് അദ്ദേഹം പറഞ്ഞു പുതു വസ്ത്രങ്ങൾ ധരിച്ചവർക്കല്ല  സത്യത്തിൽ പെരുന്നാൾ പരലോകത്തെ കുറിച്ച് ഓർക്കുന്നവർക്കാണ് പരലോകത്തെയും അല്ലാഹുവിനെയും കുറിച്ച് ഓർക്കുന്നവരാണ് യഥാർത്ഥ അടിമകൾ അവർക്കെ  അല്ലാഹു നിശ്ചയിച്ചു തന്ന പെരുന്നാൾ ആഘോഷിക്കാൻ അർഹതയുള്ളൂ
**ഇസ്ലാമിലെ പെരുന്നാളിന്റെ സവിശേഷതകൾ **
 ഇതര മത ആഘോഷങ്ങൾ താരതമ്യം ചെയ്തുനോക്കുമ്പോൾ ഇസ്ലാമിലെ പെരുന്നാൾ ആഘോഷങ്ങൾക്ക് പ്രത്യേകതകളുണ്ട് കഴിഞ്ഞുപോയ ഏതൊരു സമുദായവും അവരുടെ തീരുമാനപ്രകാരം തിരഞ്ഞെടുത്ത ആയിരുന്നു അവരുടെ ആഘോഷ ദിനങ്ങൾ സാമൂഹികമായോ  സാമുദായികമായോ  തങ്ങൾക്കു കൈവന്ന നേട്ടങ്ങൾ അല്ലെങ്കിൽ ചരിത്രസംഭവങ്ങളെയും ആചാര്യന്മാരുടെ പിറന്നാളുകളെയും  ആധാരമാക്കി ഒരു സമുദായം തിരഞ്ഞെടുത്ത ആഘോഷദിനങ്ങൾ തലമുറകളിലൂടെ അവരുടെ ആഘോഷ ദിനങ്ങളായി  മാറുകയായിരുന്നു ഇതിൽനിന്ന് വ്യത്യസ്തമായി അല്ലാഹു നമുക്ക്  നിശ്ചയിച്ചു  തന്നതാണ് നമ്മുടെ പെരുന്നാളുകൾ അവൻ  നിശ്ചയിച്ച രൂപത്തിൽ ആഘോഷിക്കുമ്പോൾ ആഘോഷവും ഒരു ഇബാദത്തായി മാറുകയാണ് നമ്മുടെ പെരുന്നാളിന്റെ  സവിശേഷതകളാണിത്  മഹത്വവും അതിവിശിഷ്ടവുമായ സൽകർമ്മങ്ങളെ കൊണ്ട് ആഹ്ലാദിക്കുകയും ആഘോഷിക്കുകയാണ് വിശ്വാസി  ചെയ്യേണ്ടത്
**പെരുന്നാൾ ദിനത്തിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ **
 പെരുന്നാൾ ദിനത്തിൽ പ്രത്യേകം സുന്നത്തുള്ള കാര്യമാണ് തക്ബീർ ചൊല്ലൽ. നബി (സ)പറഞ്ഞു പെരുന്നാൾ ദിനത്തെ നിങ്ങൾ തക്ബീർ ധ്വനികൾ കൊണ്ട് അലംകൃതമാക്കുക ( ത്വബ്റാനി) തക്ബീറുകൾ പ്രധാനമായും രണ്ട് രൂപത്തിലാണ്. ഒന്ന് മുർസലായ തക്ബീർ പെരുന്നാൾ രാവ് മഗ്‌രിബ് മുതൽ പെരുന്നാൾ ദിനം ഇമാം നിസ്കാരത്തിലേക്ക് ഇഹ്റാം കെട്ടുന്നത് വരെയാണ് ഇതിന്റെ  സമയം മുത്ത്ലക്കായ  തക്ബീർ എന്നും ഇതിന് പറയപ്പെടുന്നു. ഇനി ഒരുത്തൻ പെരുന്നാൾ നിസ്കാരം നിസ്കരിക്കുന്നില്ല  എങ്കിൽ അവനു ളുഹ്ർ വരെ ഈ  തക്ബീർ ചൊല്ലൽ സുന്നത്താണ്. പ്രത്യേക ഉപാധികൾ ഒന്നും കൂടാതെ എപ്പോഴും എവിടെവെച്ചും ചൊല്ലാവുന്ന ഈ തക്ബീർ നിസ്കാരശേഷം കൊണ്ടുവരികയാണെങ്കിൽ നിസ്കാരത്തിന്റെ പ്രത്യേക ദുആകളും ദിക്റുകളും കഴിഞ്ഞതിനുശേഷമാണ് ചൊല്ലേണ്ടത്. തക്ബീറിന്റെ രണ്ടാമത്തെ രൂപം മുഖയ്യതായ   തക്ബീർ ആണ്.  ബലിപെരുന്നാളിൽ  മാത്രമുള്ള   തക്ബീർ ആണിത്. ദുൽഹിജ്ജ ഒമ്പതിന് സുബ്ഹ് മുതൽ ദുൽഹിജ്ജ പതിമൂന്നിന്റെ അസർ വരെയാണ് ഇതിന്റെ  സമയം. നിസ്കാരങ്ങൾക്ക് ശേഷം എന്ന ഉപാധി ഉള്ള ഈ തക്ബീർ ഫർള് നിസ്കാരങ്ങൾക്ക് ശേഷം മറ്റു എല്ലാ നിസ്കാരങ്ങൾക്ക് ശേഷവും സുന്നത്താണ്. ഖളാ വീട്ടുന്ന നിസ്കാരമാണെങ്കിലും  സുന്നത്ത് നിസ്കാരങ്ങളാണെങ്കിലും ജനാസ നിസ്കാരമാണെങ്കിലും ശരി. നിസ്കാരശേഷം കൊണ്ടുവരുമ്പോൾ സലാം വീട്ടിയ ഉടനെയാണ്  ചൊല്ലേണ്ടത്. ചെറിയ പെരുന്നാൾ ദിനത്തിൽ മുർസലായ തക്ബീർ  മാത്രമേയുള്ളൂ. ദുൽഹിജ്ജ ഒന്ന് മുതൽ പത്തു വരെ ആട് മാട് ഒട്ടകം തുടങ്ങിയവയെ കാണുകയും ശബ്ദം കേൾക്കുകയും ചെയ്യുമ്പോൾ തക്ബീർ ചൊല്ലൽ പ്രത്യേകം സുന്നത്താണ്. ശബ്ദമുയർത്തിയാണ് തക്ബീറുകൾ ചൊല്ലേണ്ടത് എന്നാൽ അന്യ പുരുഷന്മാർ ഉള്ളിടത്ത് സ്ത്രീകൾ ശബ്ദമുയർത്താൻ പാടില്ല. പെരുന്നാൾ ദിവസം കുളിക്കലും  സുഗന്ധം ഉപയോഗിക്കലും പുതുവസ്ത്രം ധരിക്കലും പ്രത്യേകം സുന്നത്താണ്. കുളിക്കുമ്പോൾ പെരുന്നാളിന് സുന്നത്ത് കുളി എന്ന്  കരുതൽ ശ്രദ്ധിക്കേണ്ടതാണ്. പെരുന്നാൾ രാവ് അർദ്ധരാത്രി മുതൽ പെരുന്നാൾ ദിനത്തിലെ സൂര്യാസ്തമയം വരെയാണ് കുളിയുടെ സമയം സുബഹിക്ക് ശേഷം കുളിക്കലാണ്  ഉത്തമം ആർത്തവകാരിക്കും നിഫാസ് കരിക്കും പ്രസ്തുത കുളി സുന്നത്തുണ്ട്, വകതിരിവ് എത്താത്ത കുട്ടിയെ കുളിപ്പിക്കൽ രക്ഷിതാവിന് സുന്നത്താണ്. മാത്രമല്ല കൈകാലുകളിലെ നഖം വെട്ടിയും, കക്ഷത്തിലെയും  ഗുഹ്യത്തിലേയും രോമങ്ങൾ നീക്കം ചെയ്തും,  മീശ വെട്ടിയും പെരുന്നാൾ ദിനം പ്രത്യേകം ഭംഗിയാകൽ  സുന്നത്തുണ്ട്. നിസ്കാരത്തിനു വേണ്ടി പള്ളിയിലേക്ക് പോകുമ്പോൾ ദൂരം ഉള്ള വഴിയും മടങ്ങുമ്പോൾ ദൂരം കുറഞ്ഞ വഴിയുമാണ് തിരഞ്ഞെടുക്കേണ്ടത്. ചെറിയ പെരുന്നാൾ ദിനമാണെങ്കിൽ  എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ടു പോകലും ബലി പെരുന്നാൾ ദിനമാണെങ്കിൽ  ഒന്നും കഴിക്കാതെ പോകലുമാണ് സുന്നത്ത്. മരണപ്പെട്ടവരുടെ കബർ സിയാറത്ത് ചെയ്യാനും മറക്കരുത്.
**മൈലാഞ്ചി ഇടൽ**
 പെരുന്നാൾ പ്രമാണിച്ചോ  അല്ലാതെയോ വിവാഹിതകളായ സ്ത്രീകൾക്ക് മൈലാഞ്ചിയിടൽ സുന്നത്താണ്. അവിവാഹിതകളായ സ്ത്രീകൾ ക്ക് സുന്നത്ത് ഇല്ല എന്ന് മാത്രമല്ല കറാഹത്ത് കൂടിയാണ്. കാരണം മൈലാഞ്ചി അണിയൽ സ്ത്രീകൾക്ക് ഭംഗിയും ആഡംബരവും ആണ്. എന്നാൽ സ്ത്രീ അവളുടെ ഭർത്താവിന്റെ മുൻപിൽ മാത്രമാണ് ഭംഗി ആകേണ്ടത് അതുകൊണ്ടാണ് വിവാഹിതകളായ സ്ത്രീകൾക്ക് മൈലാഞ്ചിയിടൽ സുന്നത്തുള്ളത്. ഇദ്ദയിൽ ഇരിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും മൈലാഞ്ചി അണിയൽ ഹറാമാണ്. മൈലാഞ്ചി സ്ത്രീകൾക്ക് മാത്രം പ്രത്യേകമാക്കപ്പെട്ട താണ്. അതിനാൽ സ്ത്രീകളോട് സാദൃശ്യമാകുന്നു എന്നതിനാലാണ് പുരുഷന്മാർക്ക് ഹറാമാകുന്നത്. അതേസമയം പുരുഷന്മാർക്ക് ചികിത്സയ്ക്ക് വേണ്ടി അനുവദനീയമാണ്. കാലിലുണ്ടാകുന്ന വ്രണങ്ങളിലും,  നരച്ച താടിയിലും  മുടിയിലും  മൈലാഞ്ചിയിടൽ പുരുഷന്മാർക്ക് സുന്നത്താണ്. നര മാറ്റി കളയാനുള്ള ഏറ്റവും നല്ല ഉപാധി മൈലാഞ്ചി ആണെന്ന് നബിതങ്ങൾ പറയുന്നതായിഇമാം  തുർമുദി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാവുന്നതാണ്. വിവാഹിതയായ സ്ത്രീയെ ആണെങ്കിൽ തന്നെ ഭർത്താവിനെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ  മൈലാഞ്ചി ഇടാൻ പാടുള്ളൂ.
**ട്യൂബ് മൈലാഞ്ചിയും ശർക്കര മൈലാഞ്ചിയും **
 സാധാരണയിൽ മൈലാഞ്ചി ചെടിയിൽനിന്ന് അതിന്റെ ഇലകൾ അരച്ചുണ്ടാക്കുന്നതിനാണ്  മൈലാഞ്ചി എന്ന് പറയുക. ഈ രൂപത്തിൽ മൈലാഞ്ചി ഇട്ടാൽ മാത്രമേ സുന്നത്ത് ലഭിക്കുകയുള്ളൂ. സാധാരണ മൈലാഞ്ചി ഇട്ടു കഴിഞ്ഞാൽ അത് തേഞ്ഞുമാഞ്ഞു പോവുകയാണ് പതിവ്, അപ്പോൾ അവിടെ വുളൂഇന്റെ  വെള്ളം ചേരുന്നതിനെ തടയുന്ന തടിയില്ലായെന്ന്  മനസ്സിലാക്കാം എന്നാൽ മാർക്കറ്റുകളിൽ നിന്ന് ലഭിക്കുന്ന രാസപദാർഥങ്ങൾ ചേർത്ത ആധുനിക മൈലാഞ്ചികൾ  ഇട്ടു കഴിഞ്ഞാൽ ദിവസങ്ങൾക്കു ശേഷം അത് പൊളിഞ്ഞു പോകുന്നതായി കാണാറുണ്ട് അപ്പോൾ അവിടെ വുളൂഇന്റെ വെള്ളത്തെ തടയുന്ന  തടിയുണ്ടെന്ന്  മനസ്സിലാക്കാം ഈ സന്ദർഭത്തിൽ എടുക്കുന്ന വുളൂകൾ  സ്വഹീഹാവുകയില്ല. അതുപോലെ കൃത്രിമ മൈലാഞ്ചി കളിൽ പെട്ട ഒരിനം തന്നെയാണ് ശർക്കര മൈലാഞ്ചിയും. ഒരു പ്രത്യേക രൂപത്തിൽ ഉണ്ടാക്കിയെടുക്കുന്ന ശർക്കര ലായനിയിൽ ചായപ്പൊടിയും മൈദയും ചേർത്ത് ഉണ്ടാക്കിയെടുക്കുന്ന  ഒരു മിശ്രിതമാണിത്. യഥാർത്ഥ മൈലാഞ്ചിയുടെ ഒരു കണികപോലും ഇതിൽ ചേർക്കുന്നില്ല. ഇടുന്ന സമയത്ത് മഞ്ഞനിറവും പിന്നീട് കട്ടിയുള്ള ചുവപ്പുനിറവുമായി മാറുന്നു, ഇത് ഉപയോഗിച്ച കഴിഞ്ഞാൽ സുന്നത്തു ലഭിക്കുകയില്ല എന്ന് മാത്രമല്ല പൂവുകളും കുളി ഉപയോഗിച്ച കഴിഞ്ഞാൽ സുന്നത്തു ലഭിക്കുകയില്ലായെന്ന്  മാത്രമല്ല വുളൂഉകളും  ജനാബത്ത് കുളിയും സ്വഹീഹാവുകയില്ല. കാരണം ഇതിൽ മൈദയും ചായപ്പൊടിയും ചേർത്തതിനാൽ അവ ചുരണ്ടിയാൽ പോകുന്നതായി കാണാൻ സാധിക്കുന്നു അതിനാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും അത് വുളൂഇന്റെ  വെള്ളത്തെ തടയുന്ന തടിയായി പ്രവർത്തിക്കുന്നുവെന്ന്. ചുരുക്കത്തിൽ അനുവദനീയമായതും സുന്നത്ത് ലഭിക്കുന്നതും മൈലാഞ്ചി ചെടിയുടെ ഇലകൾ അരച്ചുണ്ടാക്കുന്ന മൈലാഞ്ചി ആണ്. മാത്രമല്ല ഇത്തരത്തിലുള്ള കൃത്രിമ മൈലാഞ്ചി ഉപയോഗിച്ചാൽ വലിയ അശുദ്ധിക്കാരൻ ആണെങ്കിൽ അയാളുടെ കുളി സ്വഹീഹാവുകയില്ല അതു കാരണമായി കൊണ്ട് അയാൾ ചെയ്യുന്ന ശുദ്ധി നിർബന്ധമായ ഇബാദത്തുകൾ  ബാത്തിലായി പോവുകയും ചെയ്യും.
**പെരുന്നാൾ നിസ്കാരം എങ്ങനെ **
 സുന്നത്ത് നിസ്കാരങ്ങളിൽ ഏറ്റവും ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബലി  പെരുന്നാൾ നിസ്കാരമാണ്  രണ്ടാമത് ചെറിയ പെരുന്നാൾ നിസ്കാരമാണ്. ഹിജ്റ രണ്ടാം വർഷം ആദ്യമായി ചെറിയ പെരുന്നാൾ നിസ്കാരം ആണ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ജീവിതത്തിൽ ആദ്യമായി നിർവഹിച്ച നിസ്കാരം. ജമാഅത്ത് ശക്തിയായ സുന്നത്തുള്ള പെരുന്നാൾ നിസ്കാരം സ്ത്രീക്കും പുരുഷനും ഒരുപോലെ സുന്നത്താണ്. പുരുഷന്മാർ പള്ളിയിൽവെച്ചാണ് നിസ്കരിക്കേണ്ടത് സാധ്യമല്ലെങ്കിൽ ഒറ്റക്കും നിസ്കരിക്കാവുന്നതാണ് സ്ത്രീകൾ വീട്ടിലാണ് നിസ്കരിക്കേണ്ടത്. പെരുന്നാൾ നിസ്കാരം നിസ്കരിക്കാതെ ഒഴിവാക്കൽ കറാഹത്താണെന്ന പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. ഉച്ചയോടുകൂടി അവസാനിക്കുന്ന പെരുന്നാൾ നമസ്കാരത്തിന്റെ സമയം പെരുന്നാൾ ദിവസം സൂര്യൻ ഉദിക്കുന്നതു മുതൽ ആരംഭിക്കുന്നുണ്ടെങ്കിലും സൂര്യനുദിച്ച് ഏകദേശം ഇരുപത്  മിനുട്ടിനുശേഷം നിർവ്വഹിക്കലാണ് ഉത്തമം. ഉച്ചക്ക് ശേഷം നിസ്കരിക്കുമ്പോൾ ഖളാ വീട്ടി നിസ്കരിക്കണം. പെരുന്നാൾ നിസ്കാരത്തിൽ ബാങ്കും ഇഖാമത്തും ഇല്ല  നിസ്കാരം തുടങ്ങുന്ന സമയത്ത് അസ്സ്വലാത്തു  ജാമിഅ എന്ന് വിളിച്ചു പറയലാണ് സുന്നത്ത്. പെരുന്നാൾ നിസ്കാരത്തിന് മുമ്പ് ശേഷമോ  ഇമാം നിസ്കരിക്കാൻ പാടില്ല കറാഹത്താണ്, എന്നാൽ മറ്റുള്ളവർക്ക് കുഴപ്പമില്ല. ചെറിയ മാറ്റങ്ങൾ ഉണ്ടെങ്കിലും രണ്ട് റക്അത്തുള്ള  പെരുന്നാൾ നിസ്കാരം സാദാ  സുന്നത്ത് നിസ്കാരങ്ങൾ പോലെതന്നെയാണ്, മറ്റു എല്ലാ അമലുകളിലും  ഉള്ളതുപോലെ തന്നെ ആദ്യം നിയ്യത്ത് വെക്കണം. ചെറിയ പെരുന്നാൾ നിസ്കാരം രണ്ട് റക്അത്ത് അല്ലാഹുവിന്  വേണ്ടി ഖിബ്‌ലക്ക് മുന്നിട്ട് ഇമാമോടുകൂടി ഞാൻ നിസ്കരിക്കുന്നു എന്ന് നിയ്യത്ത് വെക്കുക. പിന്നെ ഒന്നാം റക്അത്തിൽ വജ്ജഹത്തുവിനുശേഷം ഫാത്തിഹക്കു മുമ്പായി ഏഴ് തക്ബീറുകളും, രണ്ടാം റക്അത്തിൽ ഫാതിഹക്ക് മുമ്പായി അഞ്ചു തക്ബീറുകളും ചൊല്ലണം. ഓരോ തക്ബീറുകൾക്കിടയിലും  സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വ ലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ എന്ന് ദിക്റ് ചൊല്ലേണ്ടതുണ്ട്. മറ്റു നിസ്കാരങ്ങളിൽ നിന്ന് വ്യത്യസ്തമായി തക്ബീറുകൾ ഉറക്കെയാണ് ചൊല്ലേണ്ടത് (ശർവാനി 3/41)എന്നാൽ ഇടയിലുള്ള ദിക്റ് പതുക്കെയാണ് ചൊല്ലേണ്ടത്. വജ്ജഹത്തുവിനു ശേഷം തക്ബീറുകൾ മറന്നു ബിസ്മി തുടങ്ങിയാൽ പിന്നീട് തക്ബീറുകൾ മടക്കി കൊണ്ടുവരാൻ പാടില്ല. എന്നാൽ വജ്ജഹത്തുവിനു ശേഷം തക്ബീറുകൾ മറന്നു അഊദു ആണ്  തുടങ്ങിയത്  എങ്കിൽ കുഴപ്പമില്ല തക്ബീറുകൾ ചൊല്ലാവുന്നതാണ് (തുഹ്ഫഫാ 3/44). തക്ബീറുകൾ മറന്നതിന്  വേണ്ടി സഹ്‌വിന്റെ സുജൂദ് ചെയ്യേണ്ടതില്ല. പ്രസ്തുത സുജൂദ് പെരുന്നാൾ നിസ്കാരത്തിൽ സുന്നത്ത് തന്നെ ഇല്ല( ശർവാനി2/150). പെരുന്നാൾ നിസ്കാരം ഖളാ ആയാൽ ഖളാ വീട്ടൽ സുന്നത്താണ് അത് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണെങ്കിലും ശരി (തുഹ്ഫഫാ 2/237). ജമാഅത്തായി നിസ്കരിക്കുമ്പോൾ ഇമാം തക്ബീറുകൾ മറക്കുകയോ അറിയാതെ തക്ബീറുകളുടെ എണ്ണം ചുരുക്കുകയോ ചെയ്താൽ  മഅമൂം ഇമാമിനോട് തുടരുകയാണ് വേണ്ടത്  അവന് അത്ര മതി. അല്ലാതെ മഅ്മൂമ് തക്ബീറുകൾ പൂർത്തിയാകാൻ നിൽക്കരുത് (തുഹ്ഫഫാ 3/42). നിസ്കാരത്തിനു ശേഷം രണ്ടു ഖുതുബ സുന്നത്തുണ്ട് ജുമുഅ നിസ്കാരത്തോട്  വിരുദ്ധമായ രൂപത്തിൽ നിസ്കാരത്തിനു ശേഷമാണ് ഖുത്തുബ നിർവഹിക്കേണ്ടത്. ജുമുഅയുടെ ഖുതുബകളെ  പോലെ തന്നെയാണെങ്കിലും ഒന്നാം ഖുതുബയിൽ ഒമ്പത് തക്ബീറുകളും, രണ്ടാം ഖുതുബയിൽ അഞ്ചു  തക്ബീറുകളും തുടക്കത്തിൽ കൊണ്ടുവരണം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവർ ഒറ്റയ്ക്ക് നിസ്കരിക്കുകയാണെങ്കിലും  ജമാഅത്തായി നിസ്കരിക്കുകയാണെങ്കിലും  ഖുതുബ സുന്നത്തില്ല. എങ്കിലും ഏതെങ്കിലും ഒരു സ്ത്രീ അല്പം ഉപദേശം നൽകുന്നത് കൊണ്ട് കുഴപ്പമില്ല, അത് നല്ലതാണെന്ന് ഇമാം ഇബ്നുഹജർ(റ ) പോലെയുള്ള പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. സ്ത്രീകൾ ജമാഅത്തായി നിസ്കരിക്കുമ്പോൾ നി സ്കാരത്തിന്റെ വിഷയത്തിൽ കൂടുതൽ അറിവുള്ളവളാണ്  ഇമാമായി നിൽക്കേണ്ടത്.
**പെരുന്നാൾ ആശംസ കൈമാറൽ **
 പെരുന്നാൾ ദിവസം പരസ്പരം ആശംസകൾ നേരുന്നത് പുണ്യമുള്ളb കാര്യമാണ് ഇതിനെക്കുറിച്ച് ഹദീസിന്റെ കിതാബുകളിൽ പ്രത്യേക അധ്യായം തന്നെ കൊടുത്തിട്ടുണ്ട്. മഹാനായ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ ഇൽ നിന്നും സ്വഹാബത്തിൽ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസുകളിൽ നിന്ന് നബി തങ്ങളും സ്വഹാബത്തും ആശംസ നേർന്നതായി  കാണാം. ശവ്വാൽ പിറവിയോടെ ചെറിയ പെരുന്നാൾ ആശംസകളുടെ  സമയവും അറഫാദിനം ദുൽഹജ്ജ് ഒമ്പത് സുബ്ഹ് മുതൽ ബലി  പെരുന്നാളാശംസകളുടെ  സമയവും പ്രവേശിക്കും ചെറിയപെരുന്നാളിൽ അത് മഗ്‌രിബ് വരെയും ബലി പെരുന്നാളിൽ ദുൽഹിജ്ജ് പതിമൂന്ന് വരെയും ആശംസകൾ അർപ്പിക്കുക സമയമുണ്ട്. മഹാൻമാരായ പണ്ഡിതൻമാർ അവരുടെ കിതാബുകളിൽ രേഖപ്പെടുത്തി വെച്ച വാചകവും നബി തങ്ങളും സ്വഹാബത്തുമടക്കം  മഹാന്മാരായ ആളുകൾ ആശംസ അറിയിക്കാൻ വേണ്ടി ഉപയോഗിച്ച വാചകവും തഖബ്ബലല്ലാഹു മിന്നാ വമിൻകും എന്നാണ്. ഖാലിദ് ബിനു മഹാൻ എന്നിവരിൽ നിന്നും നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം കാണാം ഞാൻ വാസിലത്തു ബ്നു അസ്‍ഖൈ എന്നവരെ പെരുന്നാൾ ദിനത്തിൽ കണ്ടുമുട്ടിയപ്പോൾ തഖബ്ബലല്ലാഹു മിന്നാ വമിൻകും എന്ന് പറഞ്ഞു. ഉമർ( റ) പറയുന്നു ഞാൻ വാസിൽ( റ) പെരുന്നാൾ ദിനത്തിൽ കണ്ടുമുട്ടിയപ്പോൾ തഖബ്ബലല്ലാഹു മിന്നാ വമിൻകും എന്ന് ആശംസിച്ചു അദ്ദേഹം ഇങ്ങോട്ടും ആശംസിച്ചു. ജുബൈർ ബ്നു നുഫൈർ (റ ) പറയുന്നു നബിയുടെ (സ)സ്വഹാബത്ത് പെരുന്നാൾ ദിവസം തഖബ്ബലല്ലാഹു മിന്നാ വ മിൻകും എന്ന് ആശംസ അർപ്പിച്ചിരുന്നു. എന്നാൽ തഖബ്ബലല്ലാഹു മിന്നാ വമിൻകും എന്ന പദം മാത്രമേ ആശംസ വാചകമായി ഉപയോഗിക്കാൻ പറ്റുകയുള്ളു എന്നൊന്നുമില്ല. ഇമാം ശർവാനി റളിയള്ളാഹു അന്ഹു പറയുന്നു, ഒരു നാട്ടിൽ പതിവായി ഉപയോഗിച്ച് വരുന്ന വാചകവും ഇതിനുവേണ്ടി ഉപയോഗിക്കാം. അപ്പോൾ നമ്മുടെ നാടുകളിലൊക്കെ സാധാരണ ഉപയോഗിക്കാറുള്ള ഈദ് മുബാറക്ക് എന്ന പദം ഉപയോഗിച്ച് ആശംസയർപ്പിച്ചാലും  സുന്നത്ത് ലഭിക്കും എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. എന്നാൽ നബിയും സ്വഹാബത്തും,  മഹാന്മാരായ ആളുകളും ആശംസ അർപ്പിക്കുന്നതിനു വേണ്ടി ഉപയോഗിച്ച പദം തന്നെ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമവും ആധികാരികതയും. കൂടുതൽ ബർക്കത്ത് ഉള്ളതും ആ പദത്തിനു തന്നെയാണ്. ഈദ് മുബാറക്ക് എന്ന പദം മഹാൻമാരായ കിതാബുകളിൽ രേഖപ്പെടുത്തി വെച്ചിട്ടില്ല, മുൻഗാമികളായ ആരും തന്നെ ഇത് ഉപയോഗിച്ചതായി കാണാൻ സാധിക്കുകയില്ല.
**ആലിംഗനം വേണ്ട **
 സാധാരണയായി നമ്മുടെ നാടുകളിൽ പെരുന്നാൾ ദിവസം പരസ്പരം കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു സന്തോഷം കൈമാറുന്നതായി കാണാൻ സാധിക്കുന്നു. എന്നാൽ പെരുന്നാൾ ആശംസ യോടൊപ്പം കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യൽ നമ്മുടെ മദ്ഹബിൽ സുന്നത്തില്ല മാത്രമല്ല കറാഹത്ത് കൂടിയാണ്. ദീർഘദൂര യാത്ര കഴിഞ്ഞു വരുന്നവരോട് ദീർഘ കാലത്തിനു ശേഷം കാണുന്നവരോട് മാത്രമാണ് കെട്ടിപ്പിടിച്ച് ആരെങ്കിലും ചെയ്യൽ സുന്നത്തുള്ളത് (തുഹ്ഫഫാ ) എന്നാൽ ഹസ്തദാനം സുന്നത്തുണ്ട് ഹസ്തദാനത്തിന് ശേഷം സ്വന്തം കൈ ചുംബിക്കൽ സുന്നത്താണെന്ന് ഇമാം ഇബ്നുഹജർ(  റ ) പ്രസ്താവിച്ചിട്ടുണ്ട്. മഹാന്മാരുടെ കൈപിടിച്ച് ചുംബിക്കൽ സുന്നത്താണ് മുൻഗാമികൾ കാണിച്ചുതന്ന മാതൃകയാണ്.
**വിനോദയാത്രയും ഇസ്ലാമിക കാഴ്ചപ്പാടും **
 പെരുന്നാൾ ദിനത്തിൽ ആഘോഷത്തിന്റെ ഭാഗമായും  അല്ലാത്ത സമയങ്ങളിൽ പ്രത്യേക കാരണങ്ങളില്ലാതെയും   മുസ്ലിം സഹോദരി സഹോദരന്മാർ വിനോദയാത്രകൾ നടത്തുന്നത് പതിവ് കാഴ്ചയാണ് എന്നാൽ നാം ചിന്തിക്കണം നമ്മുടെ യാത്രകൾ അധാർ ർമികതയും, അശ്ലീലതയും നിറഞ്ഞതും അല്ലാഹുവിനു  ഇഷ്ടമില്ലാത്തതും ആണോയെന്ന് വിനോദ യാത്ര വിരോധിക്കപ്പെട്ട കാര്യമൊന്നുമല്ല പക്ഷേ വിനോദത്തിനു വേണ്ടി മാത്രമാകരുത്, അല്ലാഹുവിന് ഇഷ്ടമില്ലാത്ത രൂപത്തിൽ ആടിയും പാടിയും ആണും പെണ്ണും കൂടി കലർന്ന ഇസ്ലാമിനെ വിധിവിലക്കുകളെ കാറ്റിൽപറത്തി വെറും ആസ്വാദനത്തിന് വേണ്ടിയുള്ള യാത്രയുമാവരുത് മുസ്ലിംമിന്റെ  വിനോദയാത്ര യാണെങ്കിലും വിനോദമാകരുത് നമ്മുടെ യാത്രകൾ. നാം യാത്ര പോകണം പക്ഷേ ആ യാത്രകൾ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ കണ്ടുകൊണ്ട് ഭൂമിയുടെ മനോഹാരിത ആസ്വദിച്ചുകൊണ്ട് ഈമാനിക ശക്തി വർദ്ധിപ്പിക്കാൻ വേണ്ടി ആയിരിക്കണം. അല്ലാതെ ആണും പെണ്ണും കൂടി  കലരുന്ന ഹറാം സംഭവിക്കുന്ന ശൈത്താൻ വിളയാട്ടം നടത്തുന്ന ഇടങ്ങളിലേക്കാ  വരുത് മുസ്ലിമിന്റെ വിനോദയാത്ര. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളും അല്ലാഹു ഭൂമിയിൽ സൃഷ്ടിച്ചു വെച്ച അത്ഭുതകാഴ്ചകളും,  ഭൂമിയുടെ മനോഹാരിതയും കണ്ടുകൊണ്ട് അല്ലാഹുവിന്റെ കരുണയും, കഴിവിനെയും തിരിച്ചറിഞ്ഞുകൊണ്ട് വിശ്വാസം വർദ്ധിപ്പിക്കാനാണ് ഓരോ വിശ്വാസിയും ശ്രമിക്കേണ്ടത്.
**പെരുന്നാൾ രാത്രി**
 രണ്ട് പെരുന്നാൾ രാത്രികളെയും ഇബാദത്തുകൾ കൊണ്ട് ധന്യമാക്കണം. നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പറഞ്ഞു രണ്ടു പെരുന്നാൾ രാത്രികളെ ഇബാദത്തുകളെ കൊണ്ട്  സജീവമാക്കിയാൽ ഹൃദയങ്ങൾ മരിക്കുന്ന ദിവസം അവന്റെ ഹൃദയം മരിക്കുകയില്ല. ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ  ഹദീസ് പണ്ഡിതന്മാർ പറയുന്നു, പരലോകത്തെ കുറിച്ചുള്ള ചിന്ത നഷ്ടപ്പെടുക, ഈമാൻ ഈമാൻ നഷ്ടപ്പെടുക,  അന്ത്യനാളിലുള്ള  ഭീകരത  കൊണ്ട് ആരും ആരെയും തിരിച്ചറിയാത്ത അവസ്ഥ ഉണ്ടാവുക എന്നിങ്ങനെ മൂന്ന് വ്യാഖ്യാനങ്ങൾ പണ്ഡിതർ ഇതിനു നൽകിയിട്ടുണ്ട്. രണ്ട് പെരുന്നാൾ രാത്രി ഇബാദത്തുകൾ കൊണ്ട്  ധന്യമാക്കിയവന് ഇത്തരം അപകടങ്ങൾ ഉണ്ടാവില്ല അതിനാൽ രണ്ട് പെരുന്നാൾ രാത്രികളിലും പകുതിയിലധികവും നിസ്കാരം, പ്രത്യേകിച്ച് തസ്ബീഹ് നിസ്കാരം, ഖുർആൻ പാരായണം, ദിക്റ് തുടങ്ങിയവയിൽ ഏർപ്പെടാൻ ശ്രമിക്കുക.
**ശവ്വാലിലെ ആറ് നോമ്പ്**
 ശവ്വാൽ രണ്ടു മുതൽ ആറു ദിവസം നോമ്പനുഷ്ഠിക്കൽ പ്രത്യേകം സുന്നത്തുണ്ട്. തുടരെ ആറുദിവസം അനുഷ്ഠിക്കലാണ് ഏറ്റവും ഉത്തമം എങ്കിലും ശവ്വാലിലെ ഏതെങ്കിലും ആറു ദിവസങ്ങളിൽ നോമ്പനുഷ്ഠിച്ചാൽ തന്നെ സുന്നത്ത് ലഭിക്കുന്നതാണ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പറഞ്ഞു റമദാനിൽ നോമ്പ് അനുഷ്ഠിക്കുകയും തുടർന്ന് ശവ്വാലിൻ ഉള്ള ആറുനോമ്പ് അനുഷ്ഠിക്കുകയും ചെയ്താൽ അവൻ ഒരു വർഷം നോമ്പ് അനുഷ്ടിച്ചവനെ  പോലെയാണ്. (മുസ്‌ലിം)
**സംഗ്രഹം**
 പെരുന്നാൾ പോലെയുള്ള ഒരു ആഘോഷം നന്മകളുടെയും പുണ്യങ്ങളുടെയും വലയത്തിനുള്ളിൽ നിർത്തപ്പെട്ടിരിക്കുന്നത് ആഭാസമാവാതെ ആഘോഷിക്കാനുള്ള പരിശീലനം നൽകുവാനാ  യിരിക്കാം എന്ന് നമുക്ക് ഗ്രഹിക്കാം അത്തരത്തിൽ പെരുന്നാളിനെ അല്ലാഹു അക്ബർ എന്ന സന്ദേശത്തിന്റെ പുളകത്തിലായി നമുക്ക് ഗൗരവത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കാം…. അല്ലാഹു അക്ബർ