ഒരു പുസ്തകം ആദ്യം വായിക്കുമ്പോൾ നാം ഒരു പുതിയ കൂട്ടുകാരനെ സംമ്പാദിക്കുന്നു. പിന്നീട് വായിക്കുമ്പോൾ ആ സുഹൃത്തിനെ വീണ്ടും കണ്ട് മുട്ടുന്നു.
– എസ് ജി ചാമ്പ്യൻ
ആശയങ്ങളുടെ പ്രപഞ്ചത്തിലേക്ക് മനുഷ്യ ഹൃദയങ്ങളെ കൂട്ടികൊണ്ട് പോകുന്ന മഷി പുരണ്ട അക്ഷരങ്ങളെ കോർത്തിണക്കിയ സുന്ദരമായ പൂന്തോട്ടങ്ങളാണ് ഒരോ പുസ്തകങ്ങളും. പൂന്തോട്ടത്തിലെന്ന പോലെ വിത്യസ്തമായ നിറങ്ങൾ, സുഗന്ധങ്ങൾ അനുഭൂതികൾ ഇവയെല്ലാം ഒരോ പുസ്തകങ്ങളും നമുക്ക് നൽകുന്നു. ഒരോ പുസ്തകങ്ങൾ വായിക്കുമ്പോഴും നവ്യമായ അനുഭൂതികളാണ് ഒരോ വായനക്കാരനും കൈവരുന്നത്. അറിവിന്റെ ആഴിയിലേക്ക് ആഴ്ന്നിറങ്ങാൻ പുസ്തകങ്ങൾ നമ്മെ സഹായിക്കുന്നു.
വിപ്ലവം വായനയിലൂടെ എന്ന സുന്ദര മുദ്രാവാക്യമുയർത്തിപ്പിടിച്ചാ
ഏപ്രിൽ 23 നെ പുസ്തകങ്ങളുമായി ആദ്യം ബന്ധിപ്പിച്ചത് 1923 ൽ സ്പെയ്നിലെ പുസ്തക കച്ചവടക്കാരായിരുന്നു.പ്രശസ്ത എഴുത്തുകാരൻ മിഖായേൽ ഡിസെർവാന്റസിന്റെ ചരമദിനമായതുകൊണ്ടാണ് ഈ ദിവസം അവർ തെരെഞ്ഞെടുത്തത്. പിന്നീട് വർഷങ്ങൾ പിന്നിടുന്തോറും കൂടുതൽ രാജ്യങ്ങൾ പുസ്തകദിനം ആചരിക്കാൻ തുടങ്ങി.അധികം വൈകാതെ ലോക പുസ്തക ദിനമെന്ന നിലക്ക് ഈ ദിവസം വളരുകയായിരുന്നു.
വായന ഒരനുഭവമാണ്. അതൊരു അനുഭൂതിയുമാണ്. ഒരോ പുസ്തകങ്ങളും നമ്മെ കൊണ്ടെത്തിക്കുന്നത് പുതിയൊരു ലോകത്താണ്. മറ്റു ജീവികളിൽ നിന്ന് വിത്യസ്തമായി മനുഷ്യർക്ക് മാത്രം കഴിയുന്ന അത്യപൂർവ്വ സിദ്ധിയാണ് പുസ്തകവായന.
മനുഷ്യനെ വളർത്തുന്നതിലും അവനെ വിവരമുള്ളവനാക്കുന്നതിലും വായനക്കുള്ള പങ്ക് നിസ്സാരമല്ല. വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയുമെന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ വിരൽ ചൂണ്ടുന്നത് ഈയൊരു യാഥാർത്ഥ്യത്തിലേക്കാണ്.
വായന യഥാവിധി നടക്കണമെങ്കിൽ പുസ്തകങ്ങൾ തന്നെ വേണം.പുതുപുസ്തകത്തിന്റെ മനംമയക്കുന്ന സുഗന്ധവും, ഒരോ പേജ്മറിക്കുമ്പോഴുമുള്ള അനുഭൂതിയുമൊന്നും കമ്പ്യൂട്ടർ ലോകത്തെ ഇ-റീഡിംഗിന് ലഭിക്കുകയില്ലായെന്നത് വ്യക്തമായ സത്യമെത്ര.
വായന നൽകുന്ന ഭാവനയുടെ അനുഭൂതി ഒരു കമ്പ്യൂട്ടറിനും മൊബൈൽ ഫോണിനും നൽകാനാവില്ല.
ചൈനാ വൻമതിലിന്റെ നീളമെത്രെ എന്ന ചോദ്യത്തിന് ഞൊടിയിടയിൽ ഇന്റർനെറ്റ് നമുക്കുത്തരം നൽകുമെങ്കിലും വൻമതിലിന്റെ മനോഹാരിതയും ഗാംഭീര്യതയും അഗാധമായ വായനയിലൂടെയെ ആസ്വദിക്കാനാവുകയൊള്ളൂ.
ശരീരത്തിന് ഭക്ഷണം എത്രമേൽ ആവശ്യമാണോ അത്രമേൽ അറിവിന് വിശാലമായ പുസ്തകവായനയും അനിവാര്യമാണ്.
സാധാരണയായി പുസ്തകമെഴുത്തിന്റെ ഉപകരണമാണല്ലോ പേന. അതു കൊണ്ടാണ് പേനയെടുക്കുകയെന്നത് തന്നെ ഒരു പോരാട്ടമാണെന്ന് വോൾട്ടയറിന് പറയേണ്ടി വന്നത്. വെടിയുണ്ടകളെക്കാൾ നെപ്പോളിയൻ ഭയപ്പെട്ടിരുന്നത് അക്ഷരങ്ങളെയായിരുന്നുവെന്ന ചരിത്രസത്യം ഇക്കാര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതുകൊണ്ടായിരിക്കാം വിശക്കുന്ന മനുഷ്യാപുസ്തകം കയ്യിലെടുക്കൂ അതൊരു ആയുധമാണ് എന്ന് ബെർത്തോൾഡ് ബ്രെഹ്ത് പറഞ്ഞതും.
ഒരു പുസ്തക എഴുത്തുകാരൻ തന്റെ മരണശേഷം
മണ്ണിൽ ലയിച്ചാൽ പോലും അയാൾ പേജുകളിൽ കുറിച്ചിട്ട അക്ഷരങ്ങൾ വീണ്ടും വീണ്ടും വായിക്കപ്പെടുമെന്നതാണ് നഗ്ന സത്യം .
മനുഷ്യന്റെ ശരീരത്തിന് ആരോഗ്യം നൽകുന്നത് ഭക്ഷണമാണെങ്കിൽ മനുഷ്യചിന്തക്കും മനസ്സിനും ആരോഗ്യം നൽകുന്നത് ചന്തമേറുന്ന വായനകളാണ്.
വായിക്കാനേറെ വിഭവങ്ങൾ ഇന്ന് ലോകത്തുണ്ട്. മതഗ്രന്ഥങ്ങൾ, നോവലുകൾ, ചെറുകഥകൾ, ആത്മകഥകൾ, ശാസ്ത്ര ഗവേഷണ ഗ്രന്ഥങ്ങൾ, സഞ്ചാര സാഹിത്യങ്ങൾ, ചരിത്രങ്ങൾ, പഠനങ്ങൾ, ഇതരഭാഷകളിലെ സാഹിത്യകൃതികൾ തുടങ്ങീ വിത്യസ്തങ്ങളായ കൃതികൾ നമുക്കിന്ന് ലഭ്യമാണ്. കിട്ടിയന്തെന്തും വായിക്കാതെ നിശ്ചയമായും വായിച്ചിരിക്കേണ്ടത് കിട്ടാനുള്ള വഴിയന്വേഷിക്കുകയാണ് ഒരു യഥാർത്ഥ വായനക്കാരൻ ചെയ്യേണ്ടത്. തനിക്കീ ഗ്രന്ഥം ഉപകരിക്കുമോ എന്ന ചിന്തയോടെയാണ് വായന തുടങ്ങേണ്ടത്. കാരണം ഇന്ന് നമ്മുടെ നാട്ടിലെ പല മാസികകളും പുസ്തകങ്ങളും അശ്ലീലതകളുടെ ആഭാസങ്ങളാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്
നല്ല പുസ്തകങ്ങൾ വായിക്കുന്നവനാണ് യഥാർത്ഥ വായനക്കാരൻ.നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ ഒരു വിത്യാസവുമില്ലായെന്ന് മാർക്ക് ടെയ്ൻ പറഞ്ഞത് ഇത് കൊണ്ട് തന്നെയായിരിക്കാം. പുറംചട്ടകണ്ട് ഒരു പുസ്തകത്തെ വിലയിരുത്തരുതെന്ന ഇംഗ്ലീഷ് പഴമൊഴി പുസ്തകങ്ങളെ അനാവശ്യമായി തെറ്റിദ്ധരിക്കുന്നതിൽ നിന്ന് നമ്മെ വിലങ്ങുകയും ചെയ്യുന്നു.
നമ്മുടെ മുൻഗാമികളുടെ പുസ്തപ്രേമവും വായനാ ചരിത്രവുമൊക്കെ ഈ പുസ്തക ദിനത്തിൽ അയവിറക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. പുസ്തകങ്ങളുടെ ലോകത്ത് ജീവിച്ച നമ്മുടെ മുൻഗാമികൾ നടത്തിയ വിജ്ഞാന വിപ്ലവങ്ങൾ വിസ്മയകരമാണ്. ഇസ്ലാമിക ചരിത്രത്തിൽ പുസ്തകപ്രേമിയായി അറിയപ്പെടുന്ന സുപ്രസിദ്ധ പണ്ഡിതനാണ് ജാഹിള്. ഗ്രന്ഥരചനയിലും ഗ്രന്ഥ വായനയിലും മുഴുസമയവും മുഴുകിയ അദ്ദേഹത്തിന്റെ മരണം പുസ്തകങ്ങൾ ശരീരത്തിൽ വീണു കൊണ്ടായിരുന്നുവെത്രെ. വളരെയൽപ്പം മാത്രം ഭക്ഷിച്ചിരുന്ന അദ്ദേഹത്തെ കൊട്ടയിലേറ്റിയായിരുന്നുവെത്രെ കൊണ്ടുപോകാറുള്ളത്. ഇങ്ങനെ അനൽപ്പമായ ചരിത്ര സത്യങ്ങൾ നമ്മുടെ മുൻഗാമികളുടെ ജീവിതത്തിൽ നമുക്ക് ദർശിക്കാനാകും.ലിയോടോൾസ്റ്റോയി പറയുന്നു: ജീവിതാവസാനം വരെ എനിക്ക് മൂന്ന്കാര്യങ്ങളാണ് വേണ്ടത്. അവ പുസ്തകം, പുസ്തകം, പുസ്തകം.
ഇത്രത്തോളം പുസ്തകപ്രേമികളായിരുന്ന മുൻഗാമികളുടെ പാത നാം അനുകരിക്കേണ്ടതില്ലേ.?
മുസ്ലിം ബഗ്ദാദും മുസ്ലിം സ്പെയ്നുമൊക്കെ നമുക്ക് പറഞ്ഞ് തരുന്ന കഥകൾ പുസ്തകപ്രേമത്തിന്റെയും വായനാപ്രിയത്തിന്റെയും ചരിത്രങ്ങളാണ്.താർത്താരികൾ ബഗ്ദാദ് കീഴടക്കിയപ്പോൾ നൈൽ നദിക്ക് കുറുകെ പാലം പണിതത് ബഗ്ദാദിയൻ ലൈബ്രററിയിലെ പുസ്തകങ്ങളായിരുന്നുവെത്രെ.
ലക്ഷക്കണക്കിന് പുസ്തകങ്ങൾ നിറഞ്ഞ ലൈബ്രററികൾ സ്വന്തമുണ്ടായിരുന്ന ഖുർതുബയും മറ്റും നമ്മുടെ മുൻഗാമികളുടെ പുസ്തകപ്രേമത്തിന്റെ മകുടോദാഹരണങ്ങളാണ്.മുസ്ലിം ഖുർത്തുബയിൽ പുസ്തകം വായിക്കാനറിയാത്ത സാധാരണക്കാർ പോലും പുസ്തകങ്ങൾ വാങ്ങി സൂക്ഷിക്കാറുണ്ടായിരുന്നു.
പുതു തലമുറയധികവും വായനയോട് മുഖം തിരിക്കുന്നവരാണ്. അല്ലെങ്കിൽ പലരുടെയും വായന ഇ-റീഡിംഗായി മാറിയിരിക്കുന്നു. പുസ്തകങ്ങൾ നൽകുന്ന ഒരു പ്രത്യേക ആനന്ദവും മനസംപ്തൃതിയും ഇത്തരം ഇ-റീഡിംകുകളിലൂടെ ലഭിക്കുന്നില്ലെന്നത് പരസ്യമായ രഹസ്യമാണ് .
ഒരു പുസ്തകം തുറക്കുന്നത് എപ്പോഴും ലാഭമുണ്ടാക്കുകയേയുള്ളൂവെന്ന ചൈനീസ് പഴമൊഴി പുതിയ തലമുറ ഒരിക്കലും മറക്കരുത്. പരന്ന പുസ്തകവായനയില്ലാതെ അറിവ് സമ്പാദിക്കാനാകില്ലെന്ന് പുതുതലമുറ വ്യക്തമായും മനസ്സിലാക്കണം. ഇന്ന് നമ്മുടെ വായനശാലകളധികവും ആളില്ലാ കേന്ദ്രങ്ങളായിത്തീർന്നിരിക്കു
പുസ്തകങ്ങൾ ഒരനുഭവസമ്പത്താണെന്ന് പുതുതലമുറ മനസ്സിലാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. പഴയ തലമുറ എഴുതിവെച്ച അനുഭവങ്ങളും അറിവുകളും നിറഞ്ഞ് കിടക്കുന്ന പുസ്തകങ്ങൾ വായിക്കുന്നതിനും അവയെ സ്നേഹിക്കുന്നതിനും ഈ പുസ്തക ദിനം പ്രചോദനമാകട്ടെ.
പുസ്തകങ്ങൾ: ഒരൽപ്പം ഉദ്ദരണികൾ
വായിച്ചാലും വളരും. വായിച്ചിലെങ്കിലും വളരും. വായിച്ചു വളർന്നാൽ വിളയും. വായിക്കാതെ വളർന്നാൽ വളയും.
പുസ്തകത്തിനു പുത്തകം എന്നു പറയാം.. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൾ അകത്തുള്ളതാണ് പുത്തകം.
എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. ഒന്ന്, അവൻ തന്നെ. രണ്ട്,ചുറ്റുമുള്ള പ്രകൃതി
_കുഞ്ഞുണ്ണി മാഷ്_
പുസ്തകങ്ങൾ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്.
_സിസറോ_
പുസ്തകങ്ങൾ ധാരളമുള്ള വീട് പൂക്കൾ നിറഞ്ഞ ആരാമം പോലെയാണ്.
_ആൻഡ്രലാങ്_
ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടവയാണ്. ചിലത് വിഴുങ്ങേണ്ടതും.മറ്റുചിലതാകട്ടെ ചവച്ചരച്ച് ദഹിപ്പിക്കേണ്ടതും.
_ഫ്രാൻസിസ് ബേക്കൺ_
പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്.
_സാമുവൽ ബട്ലർ_
എന്തെല്ലാം നമ്മെ കൈവെടിഞ്ഞാലും നല്ല ഗ്രന്ഥങ്ങൾ നമ്മുടെ വഴികാട്ടികളായിരിക്കും
_ഡോ.രാധാകൃഷ്ണൻ_
ഒരു പുസ്തകത്തിന്റെ രണ്ട് പുറംചട്ടകൾ ഒരു മുറിയുടെ നാലുചുവരുകളും മേൽക്കൂരയുമാകുന്നു.നാം ആ പുസ്തകം വായിക്കുമ്പോൾ നാം ആ മുറിയ്ക്കുള്ളിൽ ജീവിക്കുകയാണ്.
_ജോൺബർജർ_
സ്വർഗം ഒരു വലിയ ലൈബ്രറിയായിരിക്കുമെന്ന് ഞാൻ പലപ്പോഴും സങ്കല്പിക്കാറുണ്ട്!
_ബോർഹെസൈ_