സ്വഫ്‌വാൻ എ ടി ചൊറുക്കള
ദാറുസ്സലാം നന്ദി
സ്നേഹത്തിനു മേൽ വർഗീയത ഭക്ഷിച്ച് വിശപ്പടക്കാൻ , ജനവിരുദ്ധ ദുസ്സഹങ്ങൾക്ക് മേൽ ദേശീയത കൊണ്ട് പുതച്ചുറങ്ങാനും ഇനിയഞ്ചു വർഷം കൂടി നാം വിധിക്കപ്പെട്ടിരിക്കുന്നു . ഫാഷിസം അരങ്ങുതകർത്ത് കൊഴുപ്പിച്ച നുണകൾ വിശ്വസിക്കാൻ തയാറായത് മുപ്പത്തിയഞ്ചു ലക്ഷംമനുഷ്യരാണ് .ബുദ്ധിയും വിവേകവും കൈകാര്യ കർതൃത്വവുമുള്ള മനുഷ്യർ .ആ അവിവേകത്തിനെതിരെ അതിശക്ത നിലപാടുകൾ കൊണ്ട് കഴിഞ്ഞ അഞ്ചു വർഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രബലരല്ലാതിരുന്നൂട്ടി കൂടി കോൺഗ്രസ്സിനെ വരെ ശക്തമായി മുന്നോട്ടു കൊണ്ട് പോകാൻ ഇടതുപക്ഷത്തിന് സാധിച്ചപ്പോൾ വലിയ പ്രതീക്ഷയാണ് സമ്മാനിച്ചത് .വിധി വരുമ്പോൾ സർവ്വം കാലിയായ പാർട്ടിക്ക് ഇനി വീർപ്പിച്ച വർത്തമാനമല്ലാതെ മറ്റൊന്നും ജനം വക വെച്ചു കൊടുക്കാത്തതിന്റെ കാരണമാണിനി തിരിയേണ്ടത് .
അങ്ങാടികളിൽ ആദ്യം കണ്ട ഫാഷിസം അടുക്കളയിൽ വരെ നിന്നു നിരയുമ്പോഴും ചരിത്രം പറയുന്ന ഫാഷിസം ഇതുതന്നെയാണോ എന്നായിരുന്നു പാർട്ടി പൊളിറ്റ് ബ്യുറോയിലെ ഉന്നത ചർച്ച .രാജ്യത്തെ കാർന്നു തിന്നുമ്പോഴും പ്രബല കക്ഷിയായ കോൺഗ്രസുമായി സഹകരിക്കാൻ ചരിത്ര മാനിഫെസ്റ്റോ വായിച്ചു തീർക്കേണ്ടിവന്നു അവർക്ക് .
ഇടതു പക്ഷത്തോടുള്ള അടുപ്പം പ്രത്യയശാസ്ത്രപരമായ ശരിവെക്കലുകളാകാൻ മത ന്യൂനപക്ഷത്തിന് സാധിക്കുകയില്ല .എങ്കിലും ഉദ്ധിഷ്ഠ സമയത് അനുയോജ്യ തീരുമാനമെടുക്കാൻ , ഫാഷിസം മുളപൊട്ടുന്ന നേരത്ത് അതിശക്ത നിലപാട് – ഗ്രൂപ്പിസം മാത്രം കൈമുതലായ , അധികാരം പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന കടൽക്കിഴവന്മാരുടെ കോൺഗ്രസ്സിന്ന് പങ്കുവെക്കാനുള്ള നിർണായക ശക്തിയായി നോക്കുമ്പോൾ ഇടതുപക്ഷം വലിയ പ്രതീക്ഷയായിരുന്നു .
ഇന്ത്യന്‍ ഇടതുപക്ഷം ഫാഷിസത്തിനെതിരെ ജനങ്ങളെ ഉണര്‍ത്താനും അണിനിരത്താനും തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടായി. ബാബറി മസ്ജിദ് തകര്‍ത്ത സംഘപരിവാരോന്മാദ നാളുകളില്‍ വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള ആശങ്കകളും രൂപപ്പെട്ടു. ഇന്ത്യന്‍ സമൂഹത്തില്‍ ജാതിഹിന്ദുത്വത്തിന്റെ വേരറുക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ലാത്തതിനാല്‍ അത് അതിദ്രുതം വളര്‍ന്നു. കോര്‍പറേറ്റ് ബ്രാഹ്മണിക്കല്‍ ഹിംസാത്മകതയാണ് കെട്ടഴിക്കപ്പെട്ടത്. എതിരിടതുപക്ഷം അതിന്റെ കോട്ടകളില്‍നിന്നും പുറംതള്ളപ്പെടുന്ന കാഴ്ച്ച ഞെട്ടിക്കുന്നതാണ്.
അകത്തു ഭൂതകാലാഭിനിവേശവും ആചാരഭ്രമവും നിലനിര്‍ത്തിപ്പോന്ന ഒരു ‘ജനാധിപത്യ വാദി’ക്കും തീവ്രവലതു വഴുതലുകളില്‍നിന്നു മുക്തിയില്ല. സംഘപരിവാരങ്ങള്‍ക്കു എളുപ്പം വഴങ്ങുന്ന എതിര്‍പ്പുകളേ ഉണ്ടായിരുന്നുള്ളു. കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണെന്ന അവകാശവാദവും തകരുകയാണ്. കഴിഞ്ഞ ദശകത്തില്‍ ഏറ്റവുമേറെ വളര്‍ന്നത് തീവ്ര വലതു ശക്തികളാണ്.
ഇത്രയൊക്കെയായിട്ടും ബിജെ പി സര്‍ക്കാറിനെ താഴെയിറക്കാന്‍ വിപുലമായ ഒരൈക്യനിര ഉയര്‍ത്തിക്കൊണ്ടു വരണമെന്നു ഇന്ത്യന്‍ ഇടതുപക്ഷത്തിനു തോന്നിയില്ല. ബി ജെ പി ഇതര ജനാധിപത്യ കക്ഷികളെ ഒരു മിനിമം പരിപാടിയില്‍ ഒന്നിപ്പിക്കാന്‍ സി പി എമ്മിനു സാധിക്കുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം മുഖ്യശത്രു കോണ്‍ഗ്രസ് എന്ന നിലപാടും പ്രചാരണവുമായിരുന്നു അവരുടെത്. പാര്‍ട്ടി കോണ്‍ഗ്രസ്സിലെ മുഖ്യ ചര്‍ച്ചയും അതായിരുന്നു. കോണ്‍ഗ്രസ്സിനെ തൊടാമോ എന്ന ശങ്ക തീരുന്നില്ല. സംഘപരിവാരങ്ങള്‍ സകലതും വിഴുങ്ങിത്തീര്‍ത്താല്‍ എല്ലാ ശങ്കയും തീരും.
കേരളത്തിലെ പാര്‍ട്ടിയുടെ ചെറു താല്‍പ്പര്യങ്ങള്‍ക്ക് വലിയ വിലയാണ് സി പി എമ്മിന് നല്‍കേണ്ടി വരുന്നത്. തമിഴ്നാടു മാതൃകയിലെങ്കിലും തെരഞ്ഞെടുപ്പിനെ നേരിടാന്‍ രാജ്യത്താകെ കഴിയുമായിരുന്നു. ഫാഷിസത്തെ നേരിടാന്‍ ഏതു ചെകുത്താനുമായും ചിലപ്പോള്‍ കൂടേണ്ടി വരാം. അത്രയൊന്നുമില്ലെങ്കിലും ജനാധിപത്യ കക്ഷികളുമായി ചേര്‍ന്നേ മതിയാവൂ എന്നു ആഹ്വാനം ചെയ്യാന്‍ സാധിക്കണമായിരുന്നു. സങ്കുചിത താല്‍പ്പര്യങ്ങള്‍ നയിക്കുന്ന പ്രാദേശിക പാര്‍ട്ടികളെ സമ്മര്‍ദ്ദത്തിലാക്കണമായിരുന്നു .
യെച്ചൂരി സെക്രട്ടറിയായിട്ടും മങ്ങാതെ നിന്ന കാരാട്ടു പ്രഭാവവും അതിനു പിറകിലെ കേരള താല്‍പ്പര്യങ്ങളും രാജ്യത്തിന്റെ ഭാവിയെ മാത്രമല്ല സി പി എമ്മിന്റെ ഭാവിയെയും വിപരീതമായി ബാധിക്കും. വോട്ടുകളെണ്ണുമ്പോള്‍ അത്ഭുതകരമായതു സംഭവിച്ചാലേ ഒറ്റയക്കത്തിനു മുകളിലേയ്ക്കു കവിയൂ. കേരളത്തിനു പുറത്ത് സി പി എം, പ്രത്യേകിച്ചും കര്‍ഷക സംഘം ഉയര്‍ത്തിക്കൊണ്ടുവന്ന സമര പരമ്പരകളുടെ ഗുണഫലം കൊയ്യാന്‍ സി പി എമ്മിനു സാധിക്കുന്നില്ല. നേതൃത്വത്തിന്റെ പരിമിതികളാണ് തടസ്സം. ഫാഷിസം വന്നില്ല എന്ന ആശ്വാസം കണ്ടെത്താന്‍ നിര്‍വ്വചനങ്ങള്‍ മതിയെന്ന കാരാട്ടുപക്ഷ നിലപാട് ബി ജെ പിയെ തുണയ്ക്കുന്നതായി.
അടുത്ത ദിവസം വോട്ടെണ്ണുമ്പോള്‍ ബിജെപി തൂത്തെറിയപ്പെട്ടാല്‍പോലും സി പി എമ്മിന് ഈ നിലപാടുണ്ടാക്കിയ ആഘാതം പ്രകടമാവും. എക്സിറ്റ് പോള്‍ സര്‍വ്വേഫലങ്ങള്‍ അവിശ്വസിക്കാനാണ് തോന്നുന്നത്. ബിജെപി എങ്ങനെയെങ്കിലും ഉണ്ടാക്കുന്ന വിജയത്തെ സാധൂകരിക്കാനുള്ള തന്ത്രമായേ അതിനെ കാണാനാവൂ. കോര്‍പറേറ്റ് മാധ്യമ താല്‍പ്പര്യങ്ങള്‍ അങ്ങനെ തള്ളിക്കളയാനാവില്ലല്ലോ. പക്ഷെ, അതൊന്നും ഇടതുപക്ഷത്തെ നിലപാടുദോഷം ഇല്ലാതാക്കുന്നില്ല. ഈ തെരഞ്ഞെടുപ്പു രംഗത്ത് ദേശീയ പാര്‍ട്ടികളുടെ ഒരു പ്രതിരോധനിര നയിക്കുന്ന യെച്ചൂരിയെ കാണണമായിരുന്നു. സ്വന്തം പാര്‍ട്ടിയിലെ ശുദ്ധിശാഠ്യങ്ങളുടെയും സങ്കുചിത താല്‍പ്പര്യങ്ങളുടെയും വിലങ്ങുകളില്‍ കിടന്ന് യെച്ചൂരിയും പാര്‍ട്ടിയും നിസ്സഹായമാകുന്ന കാഴ്ച്ച ദുഖകരമായി.
എല്ലാത്തിലുമുപരി പ്രതിപക്ഷ നിരയിലെ കെല്പുള്ള പ്രബല വിഭാഗമാവാൻ ഇന്ദ്രപ്രസ്ഥത്തിലെ അസാന്നിധ്യം വല്ലാതെ മിസ് ചെയ്യും .തീർച്ച .