മുഹമ്മദ് നാസിഫ് പിപി പരിയാരം
( ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ്, കണ്ണാടിപ്പറമ്പ്)
വിശുദ്ധ റമദാന് മാസത്തിലെ രാത്രി നമസ്കാരം ഏറെ പുണ്യമുള്ളതും കാലാകാലങ്ങളായി മുസ്ലിം ഉമ്മത്ത് അതീവ കണിശതയോടുകൂടി കൊണ്ടുനടക്കുതുമാണ്.പാപങ്ങളില്‍ നിന്നൊക്കെയും മോക്ഷവും ആത്മീയ പരിശുദ്ധിയും നേടണമെന്ന് ആഗ്രഹിക്കുന്ന വുിശ്വാസികളെല്ലാം മറ്റുമാസങ്ങളില്‍ നിന്നൊക്കെയും ഏറെ വെത്യസ്തമായി റമദാന് മാസത്തിലെ രാത്രിതകളില് പ്രത്യേകം നിസ്കാരം നിര്‍വ്വഹിക്കുകയും ചെയ്യുന്നു.അതില്‍ ഏറെ സുപ്രധാനമായതാണ് തറാവീഹ് നിസ്കാരം.തറാവീഹ് നിസ്കാരം സുന്നതാണെതില് ഇജ്മാഉണ്ടെന്ന് ഇമാം നവവി (റ) തന്റെ ശറഹുല്‍ മുഹദ്ദബിലും ഇമാം സര്‍കശി (റ) മബ്സ്വൂത്തിലും വ്യക്തമാക്കിയിട്ടുണ്ട്.
തറാവീഹിന്റെ റക്കഅത്തുകളുടെ എണ്ണം എത്രയാണ് എന്നതില്‍ മുന്‍കാലങ്ങളിലില്ലാത്ത വിതം തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും റമദാനിലെ പുണ്യമായ ദിനരാത്രങ്ങള്‍ വിവാദങ്ങളില്‍ ബഹളമാക്കുകയും ചെയ്യുന്നു എന്നത് ഏറെ ഖേദകരം തന്നെ .പൂര്‍വ്വ സൂരികളായ സച്ചരിതര്‍ നിരാക്ഷേപം നിര്‍വ്വഹിക്കുകയും തലമുറകളായി കൈമാറിപ്പോരുകയും ചെയ്ത സുകൃതങ്ങളിലെല്ലാം സംശയാത്മകത തിരയുന്നത് യഥാര്‍ത്ഥത്തില്‍ ബാഹ്യശക്തികളുടെ കുതന്ത്രങ്ങള്‍ക്ക് കുട പിടിക്കലാണെന്ന് പറയാതെ വയ്യ.
അബു ഹുറൈറ (റ) ല്‍ നിന്നും നിവേദനം ചെയ്ത നബി തങ്ങളുടെ ഒരു ഹദീസില്‍ റമദാന് മാസത്തില്‍ നിസ്കരിക്കുതിനെ നബിതങ്ങള് പ്രോഝാഹിപ്പിക്കുന്നതായികാണാം. അവിടുന്ന് പറയുന്നു :ڇവിശ്വാസത്തോടെയും പ്രതിഫലം പ്രതീക്ഷിച്ചും ആരെങ്കിലും റമദാനില്‍ നിസ്കരിച്ചാല്‍ അവന്റെ പൂര്‍വ്വകാല പാപങ്ങളെല്ലാം പൊറുക്കെപ്പെടുമെന്നാണ്’ڈ (മുസ്ലിം,മുവത്വ)ഈ വാക്യത്തിലൂടെ തന്നെ റമദാനിലെ ദിനരാത്രങ്ങളിലുള്ള നിസ്കാരത്തിന്റെ സ്രേഷ്ടത വെളിവാകുന്നുണ്ട്.
റമദാനിലെ മൂന്നുരാത്രികളില്‍ തിരു നബി (സ്വ) ജമാഅത്തായി നിസ്കരിച്ചു എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്.എന്നാല്‍ എത്രയായിരുന്നു അതെന്ന് പരാമര്‍ശിക്കുന്നില്ല.മൂന്നു രാത്രികളില്‍ ജമാഅത്തായി നിസ്കരിച്ചു നബി പിന്നീട് നബി ജമാഅത്ത് ഉപേക്ഷിച്ചു.അബൂബക്കര്‍ (റ) ന്റെ കാലത്തും ജമാഅത്തായി നിസകരിച്ചില്ല.പിന്നീട് ഉമര്‍ (റ)ന്റെ കാലത്താണ് ജമാഅത്തായി തറാവീഹ് സംഘടിക്കപ്പെട്ടത് .അത് 20 റകഅത്തായിരുന്നു അതിനാല്‍ തന്നെ തിരുനബി(സ്വ) തങ്ങളില്‍ നിന്നും യാതൊരു പ്രമാണവും ലഭിക്കാതെ ദീനില്‍ പുതിയൊരു ആചാരം സച്ചതിരായ സ്വഹാബികള്‍ സ്വന്തമായി നിര്‍മ്മിച്ചുണ്ടാക്കി എന്ന് ധരിക്കാന്‍ പോലും ഒരു വിശ്വാസിക്ക് സാധ്യമല്ല.
ഉമര്‍(റ) ന്റെ ഈ പ്രവൃത്തിയെ സ്വഹാബത്തില്‍ പെട്ട ഒരാളും ആക്ഷേപിച്ചില്ല എന്നു മാത്രമല്ല അത് പൂര്‍ണ്ണമായും അംഗീകരിക്കുകയാണുണ്ടായത്.
ഉമര്‍(റ) തറാവീഹ് 20 റകഅത്തും ജമാഅത്തുമായി സംഘടിപ്പിച്ച സംഭവം പ്രമാണയോഗ്യമായ വിവിധ റിപ്പോര്‍ട്ടുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. സാഹിബ് ബിന്‍ യസീദ് (റ)ല്‍ നിന്നും,ബൈഹഖി (റ) തന്റെ സുനുല്‍ കുബ്റയിലും മഅ്രിഫതുസുന്നി വല്‍ ആസാറിലും അബ്ദുറസാഖു സ്സ്വന്ആനി (റ) തന്റെ മുസന്ന്വഫിലും ഇത് രേഖപ്പെടുത്തിയതായികാണും.
ഈ നിവേദനങ്ങള്‍ക്കൊന്നും യാതൊരു കുഴപ്പവും ആരും ആരോപിച്ചിട്ടില്ല.അഹബ്ദു റസാഖ്(റ) തന്റെ ‘മുസന്ന്വഫില്’ ഇത് രേഖപ്പെടുത്തിയത് അദ്ദേഹത്തിന്റെ കാഴ്ച ശക്തി നഷ്ടപ്പെടുന്നതിന് മുമ്പാണ്.എന്തെങ്കിലും പ്രശ്നം അദ്ദേഹത്തിന്റെ നിവേദനങ്ങളിലുണ്ടെങ്കില് തന്നെ അദ്ദേഹത്തിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടതിന് ശേഷം മാത്രമായിരുന്നു അത്.പാടെ അസ്വീകാര്യനായിരുന്നെങ്കില് അദ്ധേഹത്തിലൂടെ റിപ്പൊര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍ എങ്ങനെ സഹീഹുല്‍ ബുഖാരിയിലും മുസ്ലിമിലും ഇടം പിടിച്ചു? ഹദീസിന്റെ നിദാന ശാസ്ത്രത്തില്‍ പാലിക്കപ്പെടു സകല മാനദെണ്ഡങ്ങളും കാറ്റില്‍ പറത്തി അത്തരം ഉദ്ദ്യമങ്ങള്‍ക്ക് മുതിര്‍ന്നവര്‍ സ്വയം വിഢികളാവുകയാണ് ചെയ്യുന്നത് .
സ്വഹാബികള്‍ ഇരുപതായിരുന്നു നിസ്കരിച്ചത് എന്നതിന് വേറെയും ധാരാളം തെളിവുകളുണ്ട്. അബൂബക്കര്‍(റ)ന്റെ മകന് അബ്ദുറഹ്മാന്(റ) ജനങ്ങള്‍ക്ക് ഇമാമായി തറാവീഹ് ഇരുപത് റകഅത്ത് നിസ്കരിച്ചിരുന്നു എന്ന് ഇബ്നു അബിദ്ധുന്‍യാ(റ) തന്റെ ‘ഫളാഇലു റമളാന്‍’ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു.ആയിഷ,ഇബ്നു അബ്ബാസ്,ഇബ്നു ഉമര്‍, ജാബിര്‍(റ) തുടങ്ങിയ പ്രമുഖരായ ഇരുന്നൂറോളം സ്വഹാബികളെ നേരില്‍ കാണുകയും അവരില്‍ നിന്ന് ദീന് മനസ്സിലാക്കുകയും ചെയ്ത താബിഉകളില്‍ പ്രമുഖനും ഇസ്ലാമിക പണ്ഡിതനിരയിലെ കുലപതിയുമായ അത്വാഅ് ബ്നു അബീ ബാഹ് (റ) പറയുന്നു: ڇവിത്റ് അടക്കം 23 റകഅത്ത് ജനങ്ങള്‍ (സ്വഹാബത്ത്) നിസ്കരിച്ചിരുന്നതായി ഞാന്‍ കണ്ടുڈ (മുസ്വിഫ് ഇബ്നു അബീ ശൈബ).
താബിഉകളായ അബ്ദുല്‍ അസീസ് ബിന്‍ റുഫൈങ്ങ്,യസീദ് ബിന്‍ റൂമാന്‍,യഹ്യ ബിന്‍ സഈദില്‍ അന്‍സാരി എന്നിവര്‍ ഉമര്‍(റ)ന്റെ കാലത്ത് 20 റകഅത്തായിരുന്നു നിസ്കരിച്ചത് എന്ന് മുവത്വയില്‍ കാണാം ഈ റിപ്പോര്‍ട്ടുകള്‍ മൂന്നും മുര്സലാണെങ്കിലും മേല്പറഞ്ഞ റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തില്‍ ഇവയും പ്രമാണ യോഗ്യമാണെന്നത് ഇവിടെ ശ്രദ്ധേയമാണ്.
താബിഉകളില്‍ മുതിര്‍ന്നവരും പ്രധാനിയുമായ സുവൈദ് ബിന്‍ ഗലഫ(റ) എവര്‍ ഇമാമായിനിന്ന് 20 റകഅത്ത നിസ്കരിച്ചിരുന്നു എന്ന് ഇമാം ബുഖാരി (റ) തന്റെ ത്വരീഖിലും ഇമാം ബൈഹഖി (റ) സുനുല്‍ കുബ്റയിലും രേഖപ്പെടുത്തിയിട്ടുണ്ട്.മുപ്പതോളം സ്വഹാബികളില്‍ നിന്ന് ദീനി വിജ്ഞാനം സ്വീകരിച്ച ഇബ്നു അലീ മുലൈക,ശുതൈറുബിനു ശകല്‍ ,സഈദ് ബിന്‍ ഫൈറൂസ്(റ) എന്നീ താബിഉകളും 20 റകഅതാണ് നിസ്കരിച്ചിരുന്നത് (മുസ്വന്നിഫ് ഇബ്നു അബീ ശൈബ) ഇതില്‍നിന്നെല്ലാം ഉമര്‍(റ)ന്റെ കാലം മുതല്‍ സ്വഹാബാക്കളും അതിനുശേഷം താബിഉകളും തറാവീഹ് 20 റകഅത്തായി നിലനിര്ത്തിപോിരുന്നു എന്ന് വ്യക്തം.
തറാവീഹ് 8 റകഅത്താണെും അതിലേറെ അധികരിപ്പിക്കല്‍ അനാചാരമാണെുമുള്ള ബിദഇകളുടെ വഴിവിട്ട പ്രസ്ഥാവന വളരെ വിചിത്രവും നവീനവുമാണെത് അനുഷംഗികം.തിരു നബി(സ്വ) റമളാനിലും അല്ലാത്തപ്പോഴും 11 റകഅത്തിനെക്കാള്‍ വര്‍ദ്ദിപ്പിക്കാറില്ല (ബുഖാരി,മുസ്ലിം) എന്ന് ആഇഷാ(റ) അബൂ സലമ(റ)യോട് പറഞ്ഞ ഹദീസാണ് ഈ വാദത്തിനായവര് ഉയര്‍ത്തിക്കാട്ടുന്നത്.
എന്നാല്‍ റമളാനിലും അല്ലാത്തപ്പോഴും സുന്നത്തുള്ള ഒരു നിസ്കാരത്തെ പറ്റിയാണവിടെ പരാമര്‍ശിക്കുന്നത്. ഇമാം മാലിക് (റ) മുവത്വയിലും ഈ ഹദീസ് രേഖപ്പെടിത്തിയിട്ടുള്ളത് നബി (സ്വ) യുടെ വിത്റ് നിസ്കാരത്തെ കുറിച്ച് പറയുന്ന അദ്ധ്യായം എന്ന് ശീര്‍ഷകം നല്‍കിയാണ്.ഇമാം ബുഖാരി (റ) റമളാനില്‍ നിസ്കരിക്കുതിന്റെ പണ്യം എന്ന അദ്ധ്യായത്തില്‍ ഈ ഹദീസ് കൊണ്ടു വന്നിട്ടുണ്ട.് എന്നാല്‍ 11 റക്അത് നിസ്കരിച്ചിരുന്നു എന്നു പറയുന്ന ആഇഷ (റ)യില്‍ നിന്ന് തന്നെ നിവേദനം ചെയ്യപ്പെട്ട മറ്റൊരു ഹദീസ് ഇമാം ബുഖാരി (റ) സ്വഹീഹിന് ‘വിത്റിനെകുറിച്ച് വന്നിട്ടുള്ളത്’എന്ന അദ്ധ്യായത്തിലാണ് ഉദ്ധരിച്ചിട്ടുള്ളത്.
ആഇഷാ(റ) ഇതു വഴി വിവക്ഷിച്ചതെന്തൈന്ന് മഹതി തന്നെ കൃത്യമായി പറഞ്ഞത് മറ്റു പല റിപ്പോര്‍ട്ടുകളിലും വന്നിട്ടുണ്ട്.തിരു നബി(സ്വ)യുടെ രാത്രിയിലെ നിസ്കാരത്തെ വിവരിക്കു ധാരാളം റിപ്പോര്‍ട്ടുകള്‍ ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്. 13,11,7,9 എന്നിങ്ങനെ വിവിധ ഘട്ടങ്ങളില്‍ വിവിധ എണ്ണമായിരുന്നു അത്.കൂടുതല്‍ പ്രാവശ്യവും 11 ആണ് നിസ്കരിച്ചത് .പിന്നീട് 9 ആയി.പിന്നീട് കൂടുതല്‍ ക്ഷീണവും വാര്ദ്ധക്ക്യവും അനുഭവപ്പെട്ടപ്പോള്‍ 7 ആക്കി ചുരുക്കി.
അസ്വദ് ബിന്‍ യസീദ ്(റ) ആയിഷ (റ) യോട് തിരു നബി (സ്വ) തങ്ങളുടെ രാത്രി നിസ്കാരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇങ്ങനെ അരുളി: തിരു നബി (സ്വ) തങ്ങള്‍ രാത്രിയില്‍ 13 റകഅത്ത് നിസ്കരിക്കുമായിരുന്നു പിന്നെ അവിടുന്ന് 11 റകഅത്ത് നിസ്കരിച്ച് 2 ഒഴിവാക്കി.പന്നീട് അദ്ധേഹം വഫാതാകുമ്പോള്‍ 9 റകഅത്തായിരുന്നു നിസ്കരിച്ചിരുന്നത് അവിടുത്തെ രാത്രിയിലെ അവസാന നിസ്കാരം ഒറ്റയായിരുന്നു (അബൂ ദാവൂദ്) പല സമയങ്ങളില്‍ പലരീതികളിലായി നിസ്കരിച്ച ഈ നിസ്കാരങ്ങളെല്ലാം വിത്ര്‍ ആയിരുന്നു എന്ന് ആയിഷ (റ)യുടെയും ഉമ്മു സലമ(റ) യുടെയും മറ്റു പല റിപ്പോര്‍ട്ടുകളിലൂടെയും സൂവ്യക്തമാണ്.
ഉമ്മു സലമ (റ) പറയുന്നു:നബി (സ്വ) തങ്ങള്‍ 13 റകഅത്ത് വിത്ര്‍ നിസ്കരിക്കുമായിരുന്നു പിന്നെ പ്രായവും ക്ഷീണവുമായപ്പോള് 7 റകഅത്ത് വിത്ര്‍ നിസ്കരിച്ചു(മുസ്നദ്) എന്നിങ്ങനെ പല റിപ്പോര്‍ട്ടുകളിലും വ്യക്തമായി വന്നിട്ടുണ്ട്.
ഇന്ന് ആ ഹദീസിന് റമദാനില്‍ അങ്ങനെയാണ് അര്‍ത്ഥമെങ്കില്‍ റമദാന് കഴിഞ്ഞാല്‍ ഈ തിരുവാക്യം കൊണ്ട് എന്ത് അര്‍ത്ഥമാക്കും.ഇതിനെ മറച്ചുവെക്കാന്‍ തഹജ്ജുദ്ദും ഖിയാമുറമദാനു ഖിയാമുല്ലൈലും തറാവീഹുമെല്ലാം ഒന്നാണെന്ന വാദത്തിന് ചുക്കാന്‍ പിടിക്കുകയാ വിഘടനവാദികള്‍.ഈ പ്രസ്ഥാവന മുസ്ലിം ഉമ്മത്തിന്റെ ഇജ്മാഇന് തികച്ചും വിപരീതമാണ്.ഈ വിത പിഴച്ച വാദങ്ങള്‍ക്കു മറവില്‍ ഇസ്ലാമിന്റെ മഹത്തായ പൈതൃകത്തെ വളച്ചൊടിക്കാനാണവര് ലക്ഷ്യം വെക്കുന്നത്.
നബി(സ്വ) തറാവീഹ് നിസ്കാരത്തിന് ഒരു നിശ്ചിത എണ്ണം നിശ്ചയിച്ചില്ലെന്നും മറിച്ച് ആരെങ്കിലും തറാവീഹ് എണ്ണത്തില്‍ കുറയാനോ കൂടാനോ പാടില്ല എന്ന് വാദിക്കുന്നുവെങ്കില്‍ അത് തികച്ചും തള്ളപ്പെടേണ്ടതാണെന്ന് ഇബ്നു തൈമിയ്യ തന്റെ ഫതാവയില് വെളിപ്പെടുത്തിയെങ്കില്‍ ഈ വക വിഘടന വാദികള്‍ക്ക് ഇവിടെ എന്ത് പ്രസക്തി.
എട്ടിനേക്കാള്‍ കൂടുതല്‍ തറാവീഹ് നിസ്കരിക്കല്‍ സുന്നതിനു വിരുദ്ധമാണെന്ന വാദം കൂടുതല്‍ അപകടകരമെന്നു പറയാം.20 റകഅത് ജമാഅത്തായി നിസ്കരിച്ച ഉമര്‍(റ)നേയും ഉതങ്കീകരിച്ച സ്വഹാബത്തിനെയും ശേഷം വന്ന താബിഉകളെയും പരമ്പരാഗതമായി ഈ വക ആചാരാനുഷ്ടാനങ്ങള്‍ നിലനിര്‍ത്തിപ്പോന്ന ആഗോളമുസ്ലിം ഉമ്മത്തിനെയും ഉന്നം വെക്കുന്നതാണ് ഈ വക ദുരാരോപണങ്ങള്‍.
ചിരിക്കാത്ത കരുത്തിലും ആവര്‍ത്തിക്കപ്പെടുന്ന പിഴച്ചനിലപാടുകളില് ചങ്കിന്റെ കരുത്തുകൂട്ടി ഉറച്ച് നിന്ന് മുസ്ലിം ഉമ്മത്തിനെ ആകമാനം വഴികേടിലാക്കാനിറങ്ങിത്തിരിച്ച വിഘടന യുക്തിവാദി ചിന്താഗതികളില്‍ നിന്നും നാഥന് കാക്കുമാറാകട്ടെ ആമീന്‍.