നടന്നടുക്കാം നമുക്ക് റയ്യാനിലേക്

സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ
(ചെയർമാൻ ത്വലബാ വിങ് )
           പുണ്യം നിറഞ്ഞ റമദാനിന്റെ ദിനരാത്രങ്ങൾ നമ്മിലേക്ക് കടന്നു വന്നിരിക്കുകയാണ്.ഉറവ വറ്റിയ നദിയിൽ നീരുറവ കാണുന്നത് പോലെയാണ് വിശ്വാസികളുടെ മനസ്സിൽ റമദാൻ സമാഗതമാവൽ.
                 നിലയില്ലാത്ത പുഴയിൽ കിടന്ന് മരണം മുഖാമുഖം കാണുമ്പോൾ ആരോ നീട്ടിയ കരങ്ങൾ പിടിച്ചു കയറുന്നത് പോലെയാണ് റമളാനിലെ സുകൃതങ്ങൾ പാപിക്ക് മേൽ വർഷിക്കുന്നത്.
          പാപകറകളേറ്റ മനുഷ്യസമൂഹത്തിന് അല്ലാഹുവിന്റെ   കാരുണ്യമല്ലാതെ മറ്റൊന്നും നാളെ രക്ഷക്കെത്തുകയില്ല. ആയിരം വർഷം ഒറ്റക്കാലിൽ തപസിരുന്ന് ദൈവപ്രീതി നേടിയിട്ടുണ്ടെങ്കിലും അതൊന്നും സ്വർഗപ്രവേശനത്തിന് കാരണമേ എല്ല. അതിനെ അന്യർത്ഥമാക്കുന്ന ധാരാളം ഹദീസുകൾ കാണാവുന്നതാണ്. “തീർച്ചയായും നിങ്ങളിലൊരാളും തൻറെ കർമങ്ങൾകൊണ്ട് രക്ഷപ്പെടുകയില്ല”എന്ന് നബി തങ്ങൾ പറഞ്ഞപ്പോൾ സ്വഹാബ ചോദിച്ചു:അല്ലാഹുവിൻറെ ദൂതരേ അങ്ങും രക്ഷപ്പെടില്ലേ ? നബി(സ) പറഞ്ഞു : ഞാനും രക്ഷപ്പെടില്ല. അല്ലാഹുവിൻറെ കാരുണ്യം കൊണ്ട് അവനെന്നെ വലയം ചെയ്താൽ ഒഴികെ. ഇങ്ങനെ ധാരാളം നബിവചനങ്ങൾ നമുക്ക് കാണാം.
            ജഗന്നിയന്താവിന്റെ   കാരുണ്യ കടാക്ഷം ഇല്ലാതെ നമുക്ക് എൻറെതെന്ന്  പറയാൻ നാം ചെയ്ത നിസ്കാരമോ ഇബാദത്തുകളോ ഇല്ല.
            ആ കാരുണ്യം ചോദിച്ചു വാങ്ങാൻ ഉള്ള അവസരമായാണ് അള്ളാഹു റമളാനിലെ ആദ്യ പത്ത് സജ്ജീകരിച്ചത്.
അത് കൃത്യമായ രൂപത്തിൽ അളവനുസരിച്ച് റഹ് മത്തിനെ തേടി ഉപയോഗപ്പെടുത്തിയിട്ടില്ല എങ്കിൽ റമളാൻ കൊണ്ട് രക്ഷപ്പെട്ടവരിൽ നാം പെടുകയില്ല.
 അവന്റെ കാരുണ്യം ചോദിച്ചു വാങ്ങുമ്പോൾ    നമ്മളതിന് അർഹരായിരിക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്.
         ഭൂമിലോകത്ത് കരുണ കാണിക്കാത്ത വരോട് ആകാശ ലോകത്തുള്ളവർ കരുണ കാണിക്കില്ല എന്ന് അർത്ഥം വരുന്ന ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്.
കാരുണ്യത്തിന്റെ പത്തിൽ നാഥന്റെ കരുണക്കായി കൈകൾ ഉയർത്തുന്ന തോടൊപ്പം  നമ്മുടെ ചുറ്റുപാടുകളോടുള്ള നമ്മുടെ കാരുണ്യം വർദ്ധിപ്പിക്കേണ്ടതുണ്ട്.
           അൻപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ കഴുത്തുഞെരിച്ച് കൊല്ലുന്ന ഉമ്മമാരും, ഭാര്യയെ കഴുത്തറുത്തു കൊല്ലുന്ന ഭർത്താക്കളും നിറഞ്ഞ ലോകത്തിന് കാരുണ്യ ത്തിന്റെ പാഠങ്ങൾ നാം നമ്മുടെ ജീവിത വ്യവഹാരങ്ങളിലൂടെ  മാതൃകകളായി മാറ്റുര ക്കേണ്ടതുണ്ട്.
        അല്ലാഹുവിന്റെ റഹ്മത്തിനെ പ്രതീക്ഷിക്കുന്ന നമ്മൾ കാരുണ്യത്തിന്റെ വലിയ മരങ്ങളായി മറ്റുള്ളവർക്ക് തണലേകേണ്ടതുണ്ട്.
          പൂച്ചയെ കെട്ടിയിട്ട് ഭക്ഷണം നൽകാതിരുന്ന  സ്ത്രീയെക്കുറിച്ചും, വിശന്നു വലഞ്ഞ നായക്ക് വെള്ളം കോരി കൊടുത്ത ഇസ്രായേൽ വേശ്യയെ കുറിച്ചും പ്രവാചക പാഠങ്ങളിൽ നിന്നും പഠിച്ചതാണ്.
         സഹജീവി സ്നേഹത്തോടൊപ്പം ചേർത്ത് വായിക്കേണ്ടത് തന്നെയാണ് പരജീവി സ്നേഹം വും.
വാടിയുണങ്ങിയ സസ്യങ്ങൾക്ക് വെള്ളമൊഴിച്ചു കൊടുക്കുന്നത് പോലും കാരുണ്യത്തിന് ബാബിൽ കയറും.
         നായക്ക് വെള്ളം കൊടുത്ത വേശ്യ ക്ക് സ്വർഗ്ഗം കിട്ടിയത് കാരുണ്യം വർഷിച്ചപ്പോൾ   അല്ലാഹുവിൻറെ കാരുണ്യത്തിന് അർഹനാകുകയും അത് തൗബയായി പരിണമിച്ച് സ്വർഗ്ഗീയ താഴ് വാരത്ത് വിശ്രമയിടം നേടുകയും  ചെയ്തു.
 പൂച്ചയെ കെട്ടിയിട്ട് ദ്രോഹിച്ചപ്പോൾ നാഥൻറെ കാരുണ്യം ഊര പെടുകയും  അത്  തിന്മ യാൽ കറുത്ത  ഹൃദയം ആ സ്ത്രീക്ക് നൽകുകയും നരക കുണ്ടിൽ വീഴാൻ കാരണമാവുകയും ചെയ്തു.
       നാഥന്റെ കാരുണ്യമാണ് മുഖ്യം. ആ കാരുണ്യത്തിലാണഭയം നന്മകൾക്കുമേൽ നന്മകൾ ചെയ്യാൻ, തിന്മകൾക്കെതിരെ രാജിയാവാൻ ആ “റഹ് മ”  നമുക്ക് വേണം.
          അത് ഹോൾസെയിലായി വിൽക്കപ്പെടുന്ന മാസമാണ് റമളാൻ.അതിലെ ആദ്യ  പത്തിലെ മാർക്കറ്റിൽ ആവുമ്പോൾ  സുലഭമായി ലഭിക്കുകയും  ചെയ്യും.
അവ്വലുഹു റഹ് മ ത്തു ൻ എന്ന് നബി തങ്ങൾ പരിചയപ്പെടുത്തിയ ആദ്യ പത്തിൽ അല്ലാഹുവിൻറെ റഹ്മത്തിനെ കൂടുതൽ   കൂടുതൽ ചോദിച്ചുവാങ്ങാനും  മറ്റുള്ളവരോട് കാരുണ്യ ത്തിൽ വർത്തിക്കാനും  നമുക്ക് സാധിക്കണം….. ലോകത്തിലെ സകല പ്രശ്നങ്ങൾക്കും കാരണം കാരുണ്യ ശൂന്യ ത യാണ് എന്ന ബോധ്യത്തി ൽ നിന്നുമാവണം നാം ഈ റമളാനിലെ ആദ്യ പത്തിൽ റഹ് മത്തിനെ തേടേണ്ടത്.
അതിലൂടെ റയ്യാനിൽ എത്താൻ നമുക്ക് സാധിക്കും… നടന്നടുക്കാം നമുക്ക് റമളാനിലൂടെ റയ്യാനിലേക്….