ഏതാണ്ട് 580 കിലോമീറ്റർ നീളമുള്ള കേരളത്തിൻറെ കടലോരത്ത് ശരാശരി 30 കിലോമീറ്റർ അകലത്തിൽ ഓരോ തുറമുഖങ്ങൾ ഉണ്ടെന്നാണു കണക്ക്. ഇതിൽ 18 എണ്ണം കേരള സർക്കാർ നിയന്ത്രണത്തിലുള്ള ചെറുകിട തുറമുഖങ്ങളാണ് .
ഏറ്റവും പഴക്കംചെന്ന തുറമുഖം
കേരളത്തിൽ ഏറ്റവും പ്രാചീനമായ തുറമുഖം കൊടുങ്ങല്ലൂരിലാണ് സ്ഥിതി ചെയ്യുന്നത്.
മുചരിസ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത് .ഈ പേരിനു പിന്നിലൊരു രഹസ്യമുണ്ട്. പുരാതനകാലം മുതലേ കുരുമുളകിന് വേണ്ടിയാണ് വിദേശികൾ ഈ കടൽതീരത്ത് എത്തിയത്. സംസ്കൃതഭാഷയിൽ മരിചം എന്നാണ് കുരുമുളകിന് പറയുക. അക്കാരണത്താലാണ് മുചരിസ് എന്ന പേര് വന്നുചേർന്നത് .പെരിയാറിന്റെ തീരത്താണ് ഈ തുറമുഖം സ്ഥിതി ചെയ്യുന്നത് .ഈ തുറമുഖത്തെ പറ്റി ആദ്യ പരാമർശം നടക്കുന്നത് വാല്മീകയുടെ രാമായണത്തിലാണ്. ചന്ദ്രഗുപ്തന്റെ സമകാലികനായ മെഗസ്തനീസ് തന്റെ ഇൻഡിക്കയിലും മുഖത്തെ പരിചയപ്പെടുത്തുന്നുണ്ട്. കേരളം കണ്ടിട്ടുള്ള ചരിത്രകാരന്മാരും വിദേശസഞ്ചാരികളും അവരുടെ കാലഘട്ടത്തിലെ മുചരിസ് തുറമുഖത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്. ജൈനമതവും ബുദ്ധമതവും യഹൂദമതവും ഇസ്ലാം മതവും എല്ലാം കേരളത്തിലെത്തിയത് ഈ പുരാതന തുറമുഖ വഴിയാണ് .എ .ഡി 1341 സംഭവിച്ച ചുഴലിക്കാറ്റിൽ അല്ലെങ്കിൽ സുനാമിയിൽ ഈ നഗരവും തുറമുഖവും എല്ലാം തകർന്നു തരിപ്പണമായി എന്നാണ് ചരിത്രം .ചെറുകിട തുറമുഖങ്ങളുടെ കൂട്ടത്തിൽ കൊടുങ്ങല്ലൂരിന്റെ സ്ഥാനം ഇന്നും നിലനിൽക്കുന്നു.
കൊല്ലം തുറമുഖം
കൊടുങ്ങല്ലൂർ കഴിഞ്ഞാൽ ഏറ്റവും പ്രാചീനമായ തുറമുഖം കൊല്ലത്താണ്. പുരാതന ചൈനീസ് രേഖകളിൽ കൊല്ലത്തെ പറ്റി പരാമർശിക്കുന്നുണ്ട്. അൽ-ബിറൂണി, ബെഞ്ചമിൻ ,അൽകസ് നവി ,അബുൽ ഫിദ, മാർക്കോപോളോ തുടങ്ങി ലോക സഞ്ചാരികൾ കൊല്ലം തുറമുഖത്ത് വന്നിട്ടുണ്ട് .എ .ഡി1409 ൽ ചൈനീസ് സഞ്ചാരിയായ മഹ്വാൻ കൊല്ലം തുറമുഖം സന്ദർശിച്ചിട്ടുണ്ട്. തുറമുഖത്തെ കപ്പലുകളുടെ ബാഹുല്യവും കുരുമുളകിന്റെ ലഭ്യതയും അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട് .കൊല്ലം തുറമുഖം കേരള സർക്കാർ കീഴിലുള്ള ചെറിയ ( മൈനർ) തുറമുഖമാണ്. കേരളത്തിലെ മത്സ്യ ബന്ധന തുറമുഖങ്ങളിൽ ഏറ്റവും പ്രധാനമായതും കൊല്ലം തുറമുഖം തന്നെ.
കോഴിക്കോട് തുറമുഖം
ഒമ്പതാം നൂറ്റാണ്ടിന് ശേഷമാണ് കോഴിക്കോട് തുറമുഖം രൂപം പ്രാപിക്കുന്നത്. ഇബനുബത്തൂത്ത അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണ് കോഴിക്കോട് തുറമുഖം. മലബാറിലെ ഏറ്റവും വലിയ തുറമുഖമായി കോഴിക്കോടിനെ ബ്രിട്ടീഷുകാർ നിലനിർത്തിയിരുന്നു.
കൊച്ചി തുറമുഖം
സഞ്ചാരിയായ മഹ്വാന്റെ (mahuan) പരാമർശമാണ് കൊച്ചി തുറമുഖത്തെ പറ്റിയുള്ള ആദ്യ ചരിത്രരേഖ. യഥാർത്ഥത്തിൽ ഈ തുറമുചരിത്രം ആരംഭിക്കുന്നത് പോർച്ചുഗീസുകാരുടെ വരവോടെയാണ്. ആധുനികരീതിയിലുള്ള കൊച്ചി തുറമുഖത്തിൽ ആദ്യമായി പ്രവേശിച്ച കപ്പൽ ആവിക്കപ്പലായ പത്മം ആണ് .തുറമുഖത്തിന്റെ ശില്പി ആർസി ബ്രിസ്റ്റോ ആയിരുന്നു .കേരളത്തിലെ മേജർ (വലിയ ) തുറമുഖം കൊച്ചിയാണ്. നേവിയുടെ ആസ്ഥാനങ്ങളിൽ ഒന്നുകൂടിയാണ് കൊച്ചി തുറമുഖം.
ആലപ്പുഴ തുറമുഖം
തിരുവിതാംകൂർ സംസ്ഥാനത്തെ തുറമുഖ കാര്യലയമായിരുന്നു ആലപ്പുഴ തുറമുഖം .എ .ഡി1862 ക്യാപ്റ്റൻ ഹഷ് ക്രാ ഫോർ ഡാണ് ഇന്ന് കാണുന്ന ആലപ്പുഴ ദീപസ്തംഭം ഉണ്ടാക്കിയത്. 1878 ലാണ് കപ്പലുകൾക്ക് ചരക്ക് കയറ്റാനായി കടൽപാലം ഉണ്ടാക്കിയത് .മരങ്ങൾ കൊണ്ടായിരുന്നു കടൽപ്പാലം നിർമ്മിച്ചിരുന്നത്. അതിനാൽതന്നെ രണ്ട് പ്രാവശ്യം അത് ഒലിച്ചു പോയി .പിന്നീട് 1892 ആണ് ഇരുമ്പിനാലുള്ള കടൽ പാലം നിർമ്മിച്ചത്. കപ്പലുകൾ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ആലപ്പുഴ തുറമുഖത്തുണ്ടായിരുന്നു.
കാസർകോട് തുറമുഖം
ചന്ദ്രഗിരിപ്പുഴയുടെ മുഖത്താണ് ഈ തുറമുഖം. ഈ തുറമുഖത്ത് കാലാവസ്ഥാ സൂചന നൽകുന്ന കൊടിമരം ഉണ്ട്. 1984 ൽ നിർമിച്ച ദീപസ്തംഭം സമുദ്രനിരപ്പിൽനിന്ന് 30 മീറ്റർ ഉയരത്തിലുള്ളതും26 നോട്ടിക്കൽ മൈലിനപ്പുറം (ഒരു നോട്ടിക്കൽ മൈൽ 1852 മീറ്റർ) കാണാൻ കഴിയുന്നതുമാണ്.
ചെറുവത്തൂർ തുറമുഖം
നീലേശ്വരം, ചെറുവത്തൂർ, കാരിയംങ്കോട് ,കവ്വായിപുഴകൾ എന്നിവ ചേരുന്ന കവ്വായി ഉൾനാടൻ ജലാശയത്തിന്റെതു അഴിമുഖമാണിത് .1979 ഇവിടെ ഒരു ദീപസ്തംഭം ഉണ്ടാക്കിയിട്ടുണ്ട്.
അഴിക്കൽ തുറമുഖം
ഉത്തര മലബാറിലെ പ്രധാന നദിയായ വളപട്ടണം പുഴയുടെ അഴിമുഖത്താണ് അഴിക്കൽ തുറമുഖം സ്ഥിതി ചെയ്യുന്നത്. പ്ലൈവുഡ് വ്യവസായ കേന്ദ്രമാണ് ഈ തുറമുഖം. അഴിമുഖത്തിന് തെക്കേക്കരയിൽ ദീപസ്തംഭം ഉണ്ട്.
കണ്ണൂർ തുറമുഖം
കോലത്തിമാരുടെയും അറക്കൽ ബീവിമാരുടെയും ഭരണകേന്ദ്രമായിരുന്നു. പോർച്ചുഗീസുകാരുടെ പ്രസിദ്ധമായ സെന്റ് ആഞ്ജലോ കോട്ട കണ്ണൂർ തുറമുഖത്താണ്. കുഞ്ഞാലി മരക്കാർമാരുടെ ധീര ചരിത്രം പറയുന്ന ഈ കോട്ടക്കകത്ത് സിഗ്നലുകൾ പ്രകാശിപ്പി നശിപ്പിച്ചിരുന്നു ന്ന കൊടിമരം ഉണ്ടായിരുന്നു.
തലശ്ശേരി തുറമുഖം
ഉത്തര മലബാറിലെ പ്രധാന തുറമുഖമായിരുന്നു ഇത്. സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിലും സമുദ്ര സംരക്ഷണ കാര്യങ്ങളിലും ഇംഗ്ലീഷുകാർ തലശ്ശേരി തുറമുഖത്തെയാണ് ആശ്രയിച്ചിരുന്നത്.
മറ്റു പ്രധാന തുറമുഖങ്ങൾ
വടകര തുറമുഖം
പന്തലായനി തുറമുഖം
ഏലത്തൂർ തുറമുഖം
ബേപ്പൂർ തുറമുഖം
പൊന്നാനി തുറമുഖം
ചേറ്റുവായ് തുറമുഖം
മനമ്പം തുറമുഖം
മനക്കോടം തുറമുഖം
പുറക്കാട്ട് തുറമുഖം
നീണ്ടകര തുറമുഖം
അഞ്ചുതെങ്ങ് തുറമുഖം
തിരുവനന്തപുരം തുറമുഖം
കോവളം /വിഴിഞ്ഞംതുറമുഖം
കുളച്ചൽ തുറമുഖം
കെ.ടി അജ്മൽ പാണ്ടിക്കാട്