വിശുദ്ധ ഖുർആൻ : ശാസ്ത്ര സത്യങ്ങളെ മറി കടന്ന ദൈവിക ഗ്രന്ഥം

മുഹമ്മദ് ജനീസ് കിളിന ക്കോട്‌

ഖുര്‍ആനാണ് ഇസ്ലാമിക വിശ്വാസത്തിന്‍റെ അടിസ്ഥാനം. മാനവരാശിക്ക് വ്യക്തമായ വഴികാട്ടിയായാണ് ഖുര്‍ആന്‍ ഇറക്കിയത്. അതുകൊണ്‍ു തന്നെ ഖൂര്‍ആനിലെ വിജ്ഞാന വിസ്മയങ്ങള്‍ അന്വേഷണ ത്വരയോടെ ആര്‍ജിച്ചെടുക്കല്‍ ഓരോ വിശ്വാസിക്കും അനിവാര്യമാണ്. ഖുര്‍ആന്‍ ഇതിന് അഭേദ്യമായ പ്രോത്സാഹനവും പ്രാധാന്യവും നല്‍കുന്നുണ്ട് . മര്‍ത്ത്യകുലത്തെ വിജ്ഞാനമാര്‍ജിക്കാനും പ്രകൃതിയെ പഠിക്കാനും ആകാശഭൂമികളുടെ സൃഷ്ടിപ്പിന്‍റെ അത്ഭുതങ്ങളെ കുറിച്ച് വിചിന്തനം നടത്താനും ഖുര്‍ആന്‍ പലസ്ഥലങ്ങളിലായി ഉണര്‍ത്തുന്നു.

അല്ലാഹു പറയുന്നു:’ആകാശഭൂമിയുടെ സൃഷ്ടിപ്പിലും രാപ്പകല്‍ മാറിമറിയുന്നതിലും ബുദ്ധിമാന്മാര്‍ക്ക് ദൃഷ്ടാന്തമുണ്ട് ‘(ആലുഇംറാന്‍:190). മറ്റൊരു ആയത്ത് കാണുക: ‘ആകാശവും ഭൂമിയും അതിനിടയിലുള്ളതും യാഥാര്‍ത്ഥ്യമായിട്ടല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ലെന്ന് അവര്‍ സ്വയം ചിന്തിക്കുന്നില്ലേ'(റൂം 8).

ഇത്തരത്തില്‍ അല്ലാഹു നിരവധി ആയത്തുകളിലൂടെയുള്ള നിങ്ങള്‍  ഗ്രഹിക്കുന്നില്ലേ, ചിന്തിക്കുന്നില്ലേ, മനസ്സിലാക്കുന്നില്ലേ തുടങ്ങിയ പ്രയോഗങ്ങളിലൂടെ മനുഷ്യമനീഷകളെ ഗവേഷണ ലോകത്തേക്ക് തള്ളിവിടുന്നുണ്‍്. വിവരമുള്ളവരെ ആദരിക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നതും വിജ്ഞാനമാര്‍ജ്ജിക്കാനുള്ള പ്രേരണകളാണ്. ഇത്തരത്തിലുള്ള ധാരാളം പ്രവാചക വചനങ്ങളും നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. ‘തൊട്ടില്‍ മുതല്‍ ഖബര്‍ വരെ വിദ്യ നേടുക, വിദ്യാഭ്യസം മുസ്ലിം സ്ത്രീപുരുഷ ബാധ്യതയണ്, ചൈനയില്‍ പോയെങ്കിലും വിദ്യനേടുക തുടങ്ങിയ പരശ്ശതം നബിവചനങ്ങള്‍ വിജ്ഞാനത്തിന് പ്രവാചകന്‍ നല്‍കിയ പ്രാധാന്യത്തിന് മകുടോദാഹരണങ്ങളാണ്.

ശാസ്ത്രം ഖുര്‍ആനിലൂടെ…


ആധുനിക യുഗം ഇന്ന് ശാസ്ത്രീയ കരവലയങ്ങള്‍ക്കുള്ളിലാണ്. ദൈനംദിനം ലോകത്തെ വിസ്മയിപ്പിക്കുന്ന പല ശാസ്ത്രീയ നിരീക്ഷണ പരീക്ഷണങ്ങളും സംജാതമായിക്കൊണ്‍ിരിക്കുകയാണ്. പുതിയ പുതിയ നിഗമനങ്ങളില്‍ ശാസ്ത്രലോകം എത്തുമ്പോള്‍ മുന്‍കാലത്ത് കണ്‍െത്തിയ പല വാദങ്ങളും നിഗമനങ്ങളും അപ്രസക്തമാവുകയും തള്ളപ്പെടുകയും ചെയ്യുന്നു എന്നുള്ളത് ഒരു വാസ്തവമാണ്.

ഇന്ന് തെളിയിക്കപ്പെട്ടുകൊണ്‍ിരിക്കുന്ന പല സിദ്ധാന്തങ്ങളും വിശുദ്ധ ഖുര്‍ആന്‍റെ വരികളില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. എന്നാല്‍ ഖുര്‍ആനെ നാം ഒരു ശാസ്ത്രഗ്രന്ഥമായി മുദ്രകുത്താന്‍ പാടില്ല. മറിച്ച് അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളുടെ സമാഹാരമാണത്. ഇതില്‍ ആറായിരത്തിലധികം വരുന്ന ഖുര്‍ആന്‍ ദൃഷ്ടാന്തങ്ങളില്‍ ആയിരത്തിലേറെയും ശാസ്ത്ര ബന്ധമുള്ളതാണ്.
ശാസ്ത്രീയ കണ്‍െത്തലുകള്‍ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാണ്.

അതുകൊണ്ട്  തന്നെ സാസ്ത്രീയ നിഗമനങ്ങളെ ന്യായീകരിക്കാന്‍ ഖുര്‍ആന്‍ സുക്തങ്ങളെ വലിച്ചിഴക്കാന്‍ പാടില്ല. കാരണം, ആശയഘടനയിലും വിശയവൈവിധ്യത്തിലും ഉള്ളടക്കത്തിലും ദൈവീകത തെളിയിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. മനുഷ്യബുദ്ധിയില്‍ കണ്‍െത്തിയ നിഗമനങ്ങള്‍ക്കു വേണ്‍ി അവയുടെയെല്ലാം സൃഷ്ടാവായ അല്ലാഹുവിന്‍റെ വാക്കുകളെ വക്രീകരിക്കുന്നത് ഒട്ടും യോജിച്ചതല്ല. മറച്ച് ഖുര്‍ആന്‍ വചനങ്ങളെ വ്യാഖ്യാനിക്കുന്നതിന് വേണ്‍ി ശാസ്ത്ര സത്യങ്ങളെ ഉപയോഗപ്പെടുത്താം.

പ്രപഞ്ചോല്‍പത്തി:

ലോകത്ത് ശാസ്ത്രീയ അരുണോദയങ്ങള്‍ക്ക് നാന്ദികുറിക്കുന്നതിന് എത്രയോ മുമ്പ്, ഏകദേശം 1400 വര്‍ഷങ്ങള്‍ക്ക് അപ്പുറം പ്രപഞ്ചത്തെ കുറിച്ച് ഖുര്‍ആന്‍ നല്‍കിയ സൂചനകള്‍ അത്ഭുതാവഹമാണ്. ആധുനിക ശാസ്ത്രജ്ഞډാരുടെ പല പരീക്ഷണനിഗമനങ്ങളും ഖുര്‍ആനിക സുക്തങ്ങളോട് സാമ്യതയുള്ളവയാണ്.

ഈ പ്രപഞ്ചം 2050 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് പ്രപഞ്ചത്തിന്‍റെ ആരംഭകാലത്ത് വളരെ അധികരിച്ച സമ്മര്‍ദ്ദത്തിന്‍റെ ഫലമായി വാതക പൂരിതമായ സാന്ദ്രത കൂടിയ ഒരു ഗോളമായിട്ടാണ് ആരംഭിച്ചത് എന്ന് ഹബ്ബിള്‍ എന്ന ശാസ്ത്രജ്ഞന്‍ പറയുന്നു.

ഈ സാന്ദ്രത കൂടിയ ഗോളത്തിന്‍റെ പൊട്ടിത്തെറിയിലൂടെയാണ് പ്രപഞ്ചം ഉണ്‍ായത് എന്ന തത്വമാണ് പിന്നീട് ‘ബിഗ് ബാംഗ് തിയറി എന്ന പേരില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടത്. ആദിയില്‍ പ്രപഞ്ചം വലിയൊരു പിണ്ഡമായിരുന്നുവെന്നും പിന്നീട് നടന്ന ഒരു മഹാവിസ്ഫോടനത്തിലൂടെ നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടു എന്ന സിദ്ധാന്തമാണ് ‘ബിഗ് ബാംഗ് തിയറി’ എന്ന് വിശേഷിപ്പിക്കുന്നത്.

‘ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട് നാമതിനെ വേര്‍പ്പെടുത്തിയെന്നും സത്യനിശേധികള്‍ കണ്‍ില്ലേ?'(21.30).എന്ന ഖുര്‍ആന്‍ വാക്യത്തിന് ഉപോല്‍ബലമായിട്ടാണ് ശാസ്ത്രജ്ഞډാര്‍ അവരുടെ ബിഗ് ബാംഗ് തിയറിയിലൂടെ ശാസ്ത്രീയമായ വിശദീകണം നല്‍കുന്നത്.

വികസിക്കുന്ന പ്രപഞ്ചം: 

അമേരിക്കന്‍ ഗോള ശാസ്ത്രജ്ഞനായ ‘എഡ്വിന്‍ ഹബ്ബിള്‍’ ആണ് 1925ല്‍ ആദ്യമായി പ്രപഞ്ചവികാസത്തെ സൂചിപ്പിക്കുന്ന പഠനങ്ങള്‍ അവതരിപ്പിക്കുന്നത്. അതുപോലെ ‘ഡോപ്ലര്‍ എന്ന ശാസ്ത്രജ്ഞന്‍ തന്‍റെ ‘ഡോപ്ലര്‍ ഇഫക്ട്  എന്ന പരീക്ഷണത്തിലൂടെ ഈ പ്രപഞ്ചം പല മാറ്റങ്ങലും സംഭവിച്ച് അതി വേഗത്തില്‍ വികസിച്ചുകൊണ്‍ിരിക്കുകയാണെന്നും അതിലുള്ള ‘താരാപഥങ്ങള്‍ ‘ തമ്മില്‍ അകന്നുകൊണ്‍ിരിക്കുകയാണെന്നും സമീപകാലത്ത് തെളിയിച്ചിരിക്കുന്നു. എന്നാല്‍ ഇന്ന് ശാസ്ത്രലോകം ഐക്യഖണ്ഡേനെ യോജിച്ചതാണ് പ്രപഞ്ചവികാസം എന്ന പ്രതിഭാസം.
എന്നാല്‍ 14 നൂറ്റാണ്‍ുകള്‍ക്ക് മുമ്പ് ഖുര്‍ആന്‍ ഈ പ്രപഞ്ചവികാസത്തെ സൂചിപ്പിക്കുന്നു:’ആകാശമാകട്ടെ, നാമതിനെ കരങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം അതിനെ വികസിപ്പിച്ച് കൊണ്‍ിരിക്കുന്നവനാകുന്നു'(51:47).

പ്രശസ്ത ശാസ്ത്രജ്ഞനായ ‘സ്റ്റീഫന്‍ ഹോകിംഗ്’ ഈ കണ്‍െത്തലിനെ കുറിച്ച് തന്‍റെ ‘സമയത്തിന്‍റെ സംക്ഷിപ്ത ചരിത്രം(അ ആൃലമള ഒശീൃ്യെേ ീള ഠശാല)’ എന്ന ഗ്രന്ഥത്തിലൂടെ പറയുന്നു. ‘പ്രപഞ്ചം വികസിക്കുന്നു എന്ന കണ്‍െത്തല്‍ ഇരുപതാം നൂറ്റാണ്‍ിലെ ഏറ്റവും മഹത്തായ ബുദ്ധിപരമായ വിപ്ലവങ്ങളിലൊന്നാണ്’.

ഇരുപതാം നൂറ്റാണ്‍ില്‍ ശാസ്ത്രം കണ്‍െത്തിയ ഈ പ്രതിഭാസത്തെ കുറിച്ച് ഇത്രത്തോളം  അത്ഭുതപ്പെടുന്നെങ്കില്‍ ഖുര്‍ആന്‍ ഇതിനെ വിശദീകരിക്കുന്നത് ടെലസ്കോപ്പ് പോലും കണ്‍ുപിടിക്കാത്ത 1400 വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നോര്‍ക്കണം..!

ജലത്തില്‍ നിന്നുള്ള മനുഷ്യ സൃഷ്ടിപ്പ്:

ശാസ്ത്രം ഏറെ പുരോഗതി പ്രാപിച്ചതിന് ശേഷമാണ് കോശത്തിന്‍റെ അടിസ്ഥാന സത്തായ സൈറ്റോപ്ലാസം 80% ജലം കൊണ്‍് നിര്‍മിച്ചതാണെന്ന് തെളിയിക്കുന്നത്. മിക്ക ഓര്‍ഗാനിസങ്ങളും 50% മുതല്‍ 90% വരെ ജലം ഉള്‍കൊള്ളുന്നവയാണെന്നും എല്ലാ ജീവവസ്ഥുക്കളുടെയും നിലനില്‍പിന് ജലം അത്യാവശ്യമാണെന്നും ശാസ്ത്രം കണ്‍െത്തി.

ഇതിനെ കുറിച്ച് ഖൂര്‍ആന്‍ പറയുന്നു: ‘വെള്ളത്തില്‍ നിന്ന് നാം എല്ലാ ജീവനുള്ള വസ്ഥുക്കളെയും ഉണ്‍ാക്കുകയും ചെയ്തു'(21:30). മൃഗങ്ങളുടെ സൃഷ്ടിപ്പ് ജലത്തില്‍ നിന്നാണെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് കാണുക: ‘എല്ലാ ജന്തുക്കളെയും അല്ലാഹു ജലത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.'(24:45). മനുഷ്യ സൃഷ്ടിപ്പ് ജലത്തില്‍ നിന്നാണെന്ന് വ്യക്തമാക്കുന്ന മറ്റൊരു ഖുര്‍ആന്‍ സുക്തം: ‘അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹ ബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്‍റെ രക്ഷിതാവ് കഴിവുള്ളഴനാകുന്നു.'(25:54).

ആഴക്കടലിലെ അന്ധകാരം: 

അന്ധകാര നിബിഡമായ ആഴക്കടലിനെ ശാസ്ത്രജ്ഞന്മാര്‍ ആധുനിക ശാസ്ത്ര സജ്ജീകരണങ്ങളോടെ കണ്‍െത്തിയത് ഈ അടുത്ത കാലത്താണ്. മനുഷ്യന് 2030 മീറ്ററിനപ്പുറം ആഴത്തില്‍ മുങ്ങിപ്പോകണമെങ്കില്‍ ഇതര ഉപകരണങ്ങളുടെ സഹായം അത്യന്താപേക്ഷിതമാണ്. 200 മീറ്റര്‍ ആഴത്തില്‍ ജീവന്‍ നിലനിര്‍ത്തുക പോലും അസാധ്യമാണെന്ന് ശാസ്ത്രം തെളിയിക്കുന്നു.

ഈ അന്ധകാരത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ‘അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. തിരമാല അതിനെ പൊതിയുന്നു. അതിനു മീതെ വീണ്‍ും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അത് പോലും കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന് യാതൊരു പ്രകാശവുമില്ല’.(24:40).
ആഴക്കടലിലേക്ക് അടുക്കും തോറും ഇരുട്ട് വര്‍ധിക്കുന്നു എന്നും 1000 മീറ്റര്‍ ആഴത്തിലെത്തിയാല്‍ പരിപൂര്‍ണ്ണ ഇരുട്ടാണ് എന്നും ഇന്ന് ശാസ്ത്രം തെളിയിച്ച് കഴിഞ്ഞു. ഒന്നിന് മുകളില്‍ മറ്റൊന്നായി സജ്ജീകരിക്കപ്പെട്ടിരിക്കുന്ന സമുദ്രത്തിന്‍റെ വിവിധ തട്ടുകളെ കുറിച്ചും ഖുര്‍ആന്‍ ഈ സുക്തത്തിലൂടെ സൂചിപ്പിക്കുന്നു.

പര്‍വ്വതങ്ങള്‍ ആണികളാണ്: 

പര്‍വ്വത രൂപീകരണത്തിന് കാരണമാകുന്ന അടുക്ക് എന്ന പതിഭാസം ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ സമീപകാലത്താണ് കണ്‍െത്തിയത്. ഭൂമിയുടെ പുറംപാളി ഒന്ന് മുതല്‍ മുപ്പത് വരെ പരന്ന് കിടക്കുന്ന വളരെ ലോലമായതാണെന്ന് ഭൂഗര്‍ഭ ശാസ്ത്രജ്ഞډാര്‍ പറയുന്നു. അതിനാല്‍ ഭൂകമ്പത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ കട്ടികുറഞ്ഞ പുറംപാളിയെ സംരക്ഷിച്ച് നിര്‍ത്തുകയും അതിന് ദൃഢത നല്‍കുകയും ചെയ്യുന്ന താങ്ങുകുറ്റികളോ ആണികളോ ആയിട്ടാണ് പര്‍വ്വതങ്ങള്‍ സ്ഥിതികൊള്ളുന്നത്. ഇതിനെ സൂചിപ്പിച്ച് കൊണ്‍ാണ് ഖുര്‍ആന്‍ പറയുന്നത്: ‘ഭൂമിയെ ഒരു വിരിപ്പും പര്‍വ്വതങ്ങളെ ആണികളും ആക്കിയില്ലേ..?’ (78:6,7).

ഭൂകമ്പത്തില്‍ നിന്ന് പര്‍വ്വതങ്ങള്‍ ഭൂമിയെ തടഞ്ഞു നിര്‍ത്തുന്ന പ്രവര്‍ത്തനത്തെ പരാമര്‍ശിച്ചുകൊണ്‍് ഖുര്‍ആന്‍ പറയുന്നു: ‘ഭൂമി അവരെയും കൊണ്‍് ഇളകാതിരിക്കാന്‍ അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്‍ാക്കുകയും ചെയ്തിരിക്കുന്നു’.(21:31).
ഖുര്‍ആനിന്‍റെ ഈ വിവരണം ആധുനിക ഭൂഗര്‍ഭ ശാസ്ത്ര വസ്തുതകളോട് പൂര്‍ണ്ണമായും യോജിക്കുന്നതാണ്.

വിരലടയാളം:

ഇന്ന് കുറ്റവാളികളെ കണ്‍െത്താന്‍ സാര്‍വത്രീകമായി പോലീസ് സേനകള്‍ വിരലടയാളങ്ങളെ ഉപയോഗിക്കാറുണ്‍്. 1880 ലാണ് ‘സര്‍ ഫ്രാന്‍സിസ് ഹോള്‍ട്ടി’ന്‍റെ ഗവേഷണാനന്തരം വിരല്‍ മുദ്രകള്‍ തിരിച്ചറിയാനുള്ള ശാസ്ത്രീയ രീതിയായി മാറിയത്. ഒരോരുത്തരുടെയും വിരലടയാളങ്ങള്‍ വ്യത്യസ്ഥമായിരിക്കുനെന്ന് അദ്ദേഹം കണ്‍െത്തി.
ഇതിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ‘മനുഷ്യന്‍ വിചാരിക്കുന്നുവോ, നാം അവന്‍റെ എല്ലുകള്‍ ഒരുമിച്ചു കൂട്ടുകയില്ലെന്ന്? അതെ നാം അവന്‍റെ വിരല്‍തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ’.(75:3,4).

ഔഷധശാസ്ത്രം:

നിരവധി ശാസ്ത്ര മേഖലകളിലേക്ക് വഴിതുറന്ന് കൊടുക്കുന്ന ഖുര്‍ആന്‍ ഔഷധശാസ്ത്രത്തെ കുറിച്ചും പ്രതിപാതിക്കുന്നുണ്‍്. നിരവധി രോഗങ്ങള്‍ക്ക് ഔഷധമായി നാം ഉപയോഗിക്കാറുള്ള ഒന്നാണ് തേന്‍. ഇതില്‍ ധാരാളം ഗുണങ്ങള്‍ അടങ്ങിയിട്ടുണ്‍െന്ന് വ്യാപകമായി അംഗരിക്കപ്പെടുന്നു. രണ്‍ാം ലോകയുദ്ധകാലത്ത് മുറിവുണക്കാന്‍ റഷ്യക്കാര്‍ തേന്‍ ഉപയോഗിച്ചിരുന്നു എന്ന് ചരിത്രങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. തേനിലെ സാന്ദ്രത മൂലം മുറിവില്‍ വിനാശകാരികളായ ഫംഗസോ ബാക്ടീരിയകളോ വളരാനിടയില്ല എന്ന് ശാസ്ത്രവും തെളിയിച്ചിരിക്കുന്നു.

ഈച്ചകളുടെ ഉദരത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഈ തേനിലെ ഒഷധ ഘടകങ്ങളെ കണ്‍െത്തിയ ചരിത്രം പഠിക്കാന്‍ നമുക്ക് ഏതാനും വര്‍ഷങ്ങള്‍ മാത്രം പിറകോട്ട് സഞ്ചരിച്ചാല്‍ മതിയാകും. എന്നാല്‍ 14 നൂറ്റാണ്‍ുകള്‍ക്ക് അപ്പുറത്ത് അവതരിക്കപ്പെട്ട ഖുര്‍ആന്‍ പറയുന്നു: ‘അവയുടെ ശരീരത്തില്‍ നിന്ന് വിവിധ നിറത്തിലുള്ള ദ്രാവകം പുറത്ത് വരുന്നു. അതില്‍ ജനങ്ങള്‍ക്ക് ശമനമുണ്‍്’.(16:69).

അന്വേഷണത്തിലൂടെ അല്ലാഹുവിലേക്ക്…

ഖുര്‍ആന്‍ കേവലം ഒരു ശാസ്ത്ര വിജ്ഞാന കോശമല്ലെന്ന് മുമ്പ് പ്രസ്താവിച്ചുവെല്ലോ. എന്നാല്‍ ഖുര്‍ആനിലെ ഈ ശാസ്ത്ര സൂചനകള്‍ ബുദ്ധിമാډാര്‍ക്ക് ചിന്തിക്കാനുള്ള ദൃഷ്ടാന്തമായാണ് അല്ലാഹു പരിചയപ്പെടുത്തുന്നത്. ഇതിലൂടെ പരലോക വിശ്വാസം വര്‍ധിപ്പിക്കുകയും അല്ലാഹുവിനെ കണ്‍െത്താന്‍ സാധിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു: ‘നിങ്ങളുടെ രക്ഷിതാവിനെ കണ്‍ുമുട്ടുന്നതിനെ പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന് വേണ്‍ി അവന്‍ ദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നു’.(13:2).

ആദ്യവും അന്ത്യവും ഇല്ലാത്ത ഏകനും അതുല്ല്യനുമായ അല്ലാഹുവാണ് ഈ ദൃഷ്ടന്തങ്ങള്‍ നിറഞ്ഞ പ്രപഞ്ചത്തിലെ അചേതനവും സചേദനവുമായ സകല ചരാചരങ്ങളെയും പരിപാലിക്കുന്നത്. ഭൂമിയില്‍ അല്ലാഹുവിന്‍റെ പ്രാതിനിത്യം നിര്‍വ്വഹിക്കുന്ന മനുഷ്യന്‍റെ ഇഥംപ്രതമായ ഉത്തരവാദിത്വം അല്ലാഹുവിനെ കണ്‍െത്തുക എന്നുള്ളതാണ്. അതിനു വേണ്‍ി പ്രപഞ്ചത്തിന്‍റെ ഓരോ മിടിപ്പിനെ കുറിച്ചും ചിന്തിക്കല്‍ അത്യാവശ്യമാണ്. ‘ചിന്തിക്കന്നവര്‍ക്ക് ദൃഷ്ടാന്തമുണ്‍്’ എന്നിങ്ങനെയുള്ള ഖുര്‍ആനികാധ്യാപനങ്ങള്‍ മനുഷ്യന്‍റെ ചിന്താ മണ്ഡലത്തെ ഉപയോഗിക്കാനുള്ള പ്രേരണകളാണ്. ഖുര്‍ആന്‍ പഠിച്ച് അതിന്‍റെ അകസാരസല്ലാപങ്ങളെ ചിന്തയിലൂടെ തൊട്ടറിഞ്ഞ് അല്ലാഹുവിനെ കണ്‍െത്താന്‍ നമുക്ക് അല്ലാഹു തൗഫീഖ് നല്‍കട്ടെ…ആമീന്‍.

റഫറന്‍സ് ഗ്രന്ഥങ്ങള്‍

ഖുര്‍ആനിലെ ശാസ്ത്രപാഠങ്ങള്‍ (ഡോ. സാകിര്‍ നായിക്)
ശാസ്ത്രോല്‍പത്തിയും മുസ്ലിംകളും (പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി)
ഖുര്‍ആനിലെ ശാസ്ത്ര സൂചനകള്‍ (ഡോ. പി.കെ അബ്ദുറസാഖ് സുല്ലമി)
സയന്‍സ്: ഖുര്‍ആനിക സൂചനകള്‍ (അറക്കല്‍ ഹസ്സന്‍ കുട്ടി)
മുഹമ്മദ് ജനീസ് കിളിക്കോട്
(സഹ്റ വാഫി കോളേജ്, പാനൂര്‍)

 

One thought on “വിശുദ്ധ ഖുർആൻ : ശാസ്ത്ര സത്യങ്ങളെ മറി കടന്ന ദൈവിക ഗ്രന്ഥം”

Comments are closed.