സര്‍വ്വജനങ്ങള്‍ക്കും കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല(വിശുദ്ധ ഖുര്‍ആന്‍ 21 :107).പ്രവാചകര്‍(സ) മുഹമ്മദ് മുസ്ഥഫ(സ)യുടെ ജീവിതം ലോകജനതക്കും നിഖില ജനസഞ്ചയത്തിനും കാരുണ്യമായിരുന്നു.സ്രഷ്ടാവായ ദൈവത്തിന്‍റെ കാരുണ്യത്തെക്കുറിച്ച് സൃഷ്ടികള്‍ക്ക് ബോധനം നല്‍കിയുള്ള പ്രവാചക മൊഴികള്‍ സമൂഹത്തോടുള്ള നബിയുടെ കാരുണ്യത്തെ അടയാളപ്പെടുത്തുന്നു.
നബി(സ)പറഞ്ഞു പകല്‍ പാപം ചെയ്തവര്‍ രാത്രിയും രാത്രിയില്‍ പാപം ചെയ്തവര്‍ പകലും ഖേദിച്ച് മടങ്ങുന്നത് പ്രതീക്ഷിച്ച് രാപ്പകലുകളില്ലാതെ കരം നീട്ടിയിരിക്കുകയാണ് നാഥന്‍(സ്വഹീഹ് മുസ്ലിം 2759), താനാണ് ഏറ്റവും വലിയ രക്ഷിതാവെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ ഫിര്‍അൗനിനെ സ്രഷ്ടാവ് ശിക്ഷിക്കാനേര്‍പ്പെട്ടപ്പോള്‍ ഞാനും ബനൂ ഇസ്റാഈലും ഏകനായ ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് പറയാന്‍ തുടങ്ങിയപ്പോള്‍ അവന്‍റെ വായമൂടാന്‍ ധൃതി കാട്ടിയ ജിബ്രീല്‍(അ)ഭയന്നത് ദൈവത്തിന്‍റെ കാരുണ്യം ഇനിയും ഫിര്‍അൗനിന് വരുമോ എന്നായിരുന്നു. ഇതെല്ലാം പ്രവാചകര്‍ സ്വഹാബത്തിനോട് പറയുമ്പോള്‍ ദര്‍ശനമാവുന്നത് പ്രവാചക കാരുണ്യത്തെയാണ്.
തിരുനബി(സ)യുട 63 വര്‍ഷകാലത്തെ ജീവിതം മാനവകുലത്തിനെന്നും മാതൃകാപുസ്തകമാണ്.ആ ജീവിത കാലയളവില്‍ ശോഭിച്ച് നില്‍ക്കുന്നത് കാരുണ്യം തന്നെയാണെന്ന് പറയാതെ വയ്യ. കുട്ടികളോടും സ്ത്രീകളോടും സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരോടും ഇതര ജീവജാലങ്ങളോടും എങ്ങനെ പെരുമാറണമെന്ന് പ്രവാചകര്‍ നമ്മുക്ക് കാണിച്ചുതന്നു.സ്നഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും താക്കോലാണ് മുഹമ്മദ് നബിയെന്ന മഹാത്മാ ഗാന്ധിയുടെ വാക്ക് വളരെ ശ്രദ്ധേയമാണ്.
നബി കാരുണ്യം കുട്ടികളില്‍
നൊന്ത് പ്രസവിച്ച മക്കളെ തല്ലിക്കൊല്ലാനും സന്താനങ്ങളെ കച്ചവടച്ചരക്കാക്കി മാറ്റാന്‍ യാതൊരു മടിയുമില്ലാത്ത അഭിനവ സാഹചര്യത്തില്‍ പ്രവാചകന്‍റെ കുരുന്നുകളോടുള്ള സമീപനവും കാരുണ്യപൂര്‍ണ്ണമായ സഹവര്‍ത്തിത്തവും ചര്‍ച്ചാവിഷയമാകേണ്ടതുണ്ട്.എന്തിനും ഏതിനും പാശ്ചാത്യന്‍റെ രീതിയെ കടമെടുക്കുന്ന പുതുതലമുറക്കിന്ന് കുട്ടികളെ പരിപാലിക്കല്‍ ഒരു കുറച്ചിലാണ്. ചില്‍ഡ്രന്‍സ് ഹോമുകള്‍ കൂണുപോലെ മുളച്ച്പൊങ്ങുന്നത് ഇത്തരം കുത്സിത സമീപനത്തിന്‍റെ പരിണിത ഫലമായാണ്.
അഖില കാര്യങ്ങള്‍ക്കും ചില മുന്‍ഗണനാക്രമങ്ങള്‍ ഉപദേഷിക്കുന്ന പ്രവാചകര്‍(സ)കുട്ടികളുടെ സംരക്ഷണത്തിലും അവര്‍ക്ക് ലഭിക്കേണ്ട കാരുണ്യത്തിന്‍റെ നോട്ടങ്ങളിലും ചെറുതല്ലാത്ത രീതിയില്‍ പരിഗണിച്ചിരുന്നു.
വ്യഭിചാരത്തിലൂടെ പിറന്ന് ദുരിതങ്ങളും വ്യസനങ്ങളും പേറി ഭൂമുഖത്ത് ജീവിതം കഴിച്ച്കൂട്ടുന്ന അധികരിച്ച നവയുഗത്തില്‍ അത്തരക്കാരെ സംരക്ഷിക്കാന്‍ പ്രവാചകര്‍(സ) സ്വീകരിച്ച നയം വളരെ പ്രശസ്തമാണ്. വ്യഭിചാരിണിയുടെ കുട്ടി സുരക്ഷിതമാവുന്നത് അവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ മടിച്ച പ്രവാചകന്‍റെ ചരിത്രം ഇന്നും ചരിത്രത്താളുകളില്‍ തിളങ്ങിനില്‍ക്കുന്നുണ്ട്.
അബൂസുഫ്യാന്‍റെ ഭാര്യ ഹിന്ദ് ഒരിക്കല്‍ പ്രവാചകനോട് ചോദിച്ചു: എന്‍റെ ഭര്‍ത്താവ് പിശുക്കനാണ് എനിക്കും മക്കള്‍ക്കുമുള്ള ചെലവ് നല്‍കാതിരിക്കുന്ന അദ്ദേഹത്തിന്‍റെ മുതലില്‍ നിന്ന് അദ്ദേഹമറിയാതെ എടുക്കുന്നതില്‍ പ്രശ്നമുണ്ടോ..?:.ആവശ്യമായത് എടുക്കുന്നതില്‍ കുറ്റമില്ല എന്ന് പ്രതിവചിച്ച പ്രവാചകന്‍ മക്കള്‍ക്ക് ചെലവ് നല്‍കാന്‍ മടിക്കുന്ന ജനവിഭാഗത്തിന് ശക്തമായ താക്കീത് നല്‍കുകയായിരുന്നു അവിടെ.
പേരമകന്‍ ഹസന്‍ ബ്നു അലി(റ) വിനെ ചുംബിച്ച പ്രവാകനെ നോക്കി അടുത്തുണ്ടായിരുന്ന അഖ്റസ് ബ്നു ഹാബിസ് തനിക്ക് പത്ത് മക്കളുണ്ടായിട്ടും ഇത്വരെ ആരെയും ചുംബിച്ചിട്ടില്ല എന്ന് പറഞ്ഞു കരുണയില്ലാത്തവന് കരുണ കിട്ടുകയില്ലڈ എന്ന വാക്ക് മാത്രമാണ് പ്രവാചകന്‍ അദ്ദേഹത്തോട് പറഞ്ഞത്.ഇതില്‍ നിന്നെല്ലാം ഉള്‍തിരിഞ്ഞ് വരുന്ന ഒരാശയമുണ്ട് ലോകത്ത് കാരുണ്യത്തിന്‍റെ വിഷയത്തില്‍ പ്രവാചകരെ വെല്ലാന്‍ ആരുമില്ല എന്നത്. പ്രവാചകരെക്കാള്‍ കുട്ടികളോട് കരുണകാണിക്കുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല (മുസ്ലിം 2316)എന്ന അനസ് ബ്നു മാലിക്കി(റ)വിന്‍റെ വചനം ഇതിന് ഉത്തമ തെളിവാണ്.
പ്രവാചക കാരുണ്യം സ്ത്രീകളില്‍
സ്ത്രീകള്‍ പീഡനത്തിനും അക്രമത്തിനും ഇരയാകുന്ന സംഭവങ്ങള്‍ ക്രമാതീതതമായി വര്‍ദ്ധിക്കുന്ന ആധുനിക ചുറ്റുപാടില്‍ സ്ത്രീകളോടുള്ള പ്രവാചക സമീപനവും പാഠങ്ങളും ശ്രദ്ധേയമാണ്.
ജനിച്ച കുഞ്ഞ് പെണ്ണാണെന്നറിഞ്ഞാല്‍ ജീവനോടെ കുഴിച്ച് മൂടുകയും പെണ്ണുടലിനെ പൈശാചിക രൂപമായി ചിത്രീകരിക്കുകയും ചെയ്ത സമൂഹത്തിലേക്കാണ് പ്രവാചകര്‍(സ)കടന്ന് വരുന്നത്. തന്‍റെ ഭാര്യ ജډം നല്‍കിയത് പെണ്ണാണെന്നറിഞ്ഞാല്‍ മുഖം ചുവപ്പിച്ചിരുന്ന സമൂഹത്തോട് പ്രവാചകര്‍(സ) പറഞ്ഞു: ആരെങ്കിലും തന്‍റെ മൂന്ന് പുത്രിമാര്‍ക്ക് വിദ്യാഭ്യാസം നല്‍കി അവരോട് കരുണ കാണിച്ച് നډ ചെയ്താല്‍ സ്വര്‍ഗ്ഗം പ്രതിഫലമാകുന്നു.(അബൂ ദാവൂദ് 5147)
അനന്തരാവകാശവും ഇടപാട് നടത്താനുമുള്ള അവകാശമില്ലാത്ത സ്ത്രീസമൂഹത്തിന് അതിനുള്ള അവകാശം നല്‍കുകയും മാതാവിന്‍റെ കാലിനടിയിലാണ് സ്വര്‍ഗ്ഗം എന്ന് പഠിപ്പിക്കുകയും ചെയ്തു പ്രവാചകര്‍(സ).
ഒരാള്‍ തന്‍റെയടുക്കലുള്ള ഒരു അടിമക്കുട്ടിയെ വളര്‍ത്തുകയും നല്ല വിദ്യയും മര്യാദയും പഠിപ്പിക്കുകയും അവളെ മോചിപ്പിച്ച് വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്താല്‍ അവന് ഇരട്ടി പ്രതിഫലമുണ്ടെന്ന പ്രവാചക വചനം സ്ത്രീസമൂഹത്തിനുള്ള പരിഗണനയിലേക്ക് വിരല്‍ ചൂണ്ടുകയാണിവിടെ
നബികാരുണ്യം ഇതര ജീവികളില്‍
ലോകീയര്‍ക്ക് കാരണ്യമായി അയക്കപ്പെട്ട പ്രവാചകര്‍(സ) മാനവകുലത്തിന് മാത്രമായിരുന്നില്ല കാരുണ്യവര്‍ഷം ചൊരിഞ്ഞിരുന്നത് മറിച്ച് ഇതര ജീവജാലങ്ങളോടും സസ്യലതാധികളോടും കാരുണ്യനോട്ടം അര്‍പ്പിച്ചിട്ടുണ്ട്.മിണ്ടാപ്രാണിയായ പൂച്ചക്ക് വെള്ളം പോലും കൊടുക്കാതെ ബന്ധനത്തിലാക്കിയ സ്ത്രീ നരഗാവകാശിയായും, ദാഹിച്ചുവലഞ്ഞ നായക്ക് വെള്ളം കോരിക്കൊടുത്ത മനുഷ്യനെ സ്വര്‍ഗ്ഗാവകാശിയായും ഈ ലോകത്തെ അറിയിച്ച പ്രവാചകര്‍ ജന്തുജാലങ്ങളെ അന്യായമായി കൊന്നൊടുക്കുന്നവര്‍ക്ക് സുശക്തമായ താക്കീതാണ് നല്‍കുന്നത്. മുഖത്ത് പച്ച കുത്തപ്പെട്ട കഴുതയെ വഴിയരികില്‍ കണ്ട പ്രവാചകന്‍ അതിനെ പച്ചകുത്തിയവന്‍റെ മേല്‍ ദൈവശാപമുണ്ടാവന്ന് പ്രാര്‍ത്ഥിച്ചുവെങ്കില്‍ ലോകത്തെ ഏറ്റവും നല്ല പ്രകൃതി സ്നേഹിയെയാണ് അവിടെ ദര്‍ഷിക്കാന്‍ സാധിക്കുന്നത്.
യുദ്ധവേളകളില്‍ അന്യായമായി വനിതകളെയും കുട്ടികളെയും വൃക്ഷലധാതികളെയും അപകീര്‍ത്തനപ്പെടുത്തരുതെന്ന് പഠിപ്പിച്ച പ്രവാചകര്‍ (സ്വ) അവ നശിപ്പിക്കുന്നത് കുത്സിത ചൈതിയാണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്
.
ഇത്തരത്തില്‍ തന്‍റെ അറുപത്തി മൂന്ന് വര്‍ഷക്കാലം മുഴുവനും ലോകീയര്‍ക്ക് കാരുണ്യ വര്‍ഷം ചൊരിഞ്ഞ പ്രവാചകന്‍റെ ജീവിതം എന്നും സ്മരണീയമാണ്. ലോകത്ത് നടക്കുന്ന മുഴുവന്‍ സമസ്യകള്‍ക്കുമുള്ള പരിഹാരം പ്രവാചക ജീവിതത്തിലും കാരുണ്യമാതൃകയിലുമുണ്ടെന്ന് നിസ്സംശയം പറയാം.