ജമാഅത്തെ ഇസ്ലാമിയും ഖാദിയാനിസവും ഒരു പുനര്‍വായന

റമീസ് അലി


ലോകത്തുടനീളം ഭീകരതയുടെയും തീവ്രവാദത്തിന്‍റെയും വീതമാക്കി ഇസ്ലാമിനെ മുദ്രകുത്തപ്പെടുമ്പോഴും അതിനെതിരെ ഒരു ചെറു വിരലുപോലും ചലിപ്പക്കാന്‍ ലോക മുസ്ലിം സമൂഹത്തിന് സാധിക്കുന്നില്ല. കാരണം ഇസ്ലാമിന്‍റെ മുഖ്യധാരയില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും വിട്ടു നിന്ന് വിശ്വാസങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി ഇസ്ലാമിക സമൂഹത്തെ ഭിന്നിപ്പിക്കാന്‍ കടന്നുവന്ന ജമാഅത്തെ ഇസ്ലാമിയും ഖാദിയാനിസവും ഇസ്ലാമിന്‍റെ യഥാര്‍ത്ഥ ആശയങ്ങള്‍ക്ക് കളങ്കം വരുത്തിയിരിക്കുകയാണ്.

 അതുകൊണ്ട് തന്നെ മുസ്ലിംകളെന്ന ഒരൊറ്റ മരത്തിന്‍റെ ശാഖകളായി ശത്രുക്കള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ടതിന് പകരം തങ്ങള്‍ മുന്നോട്ട് വെക്കുന്ന ആശയത്തിന്‍റെയും ആദര്‍ശത്തിന്‍റെയും പേരില്‍ പരസ്പരം ഒന്നിക്കാതെ ചേരിതിരിഞ്ഞ ആധുനിക മുസ്ലിം സമൂഹം ലോകത്തനു മുന്നില്‍ ഒരു ചോദ്യചിഹ്നമാണ്. മുസ്ലിം ഭിന്നിപ്പ് മുതലെടുത്ത് അതിലൂടെ മുസ്ലിം സമൂഹത്തെ കീഴ്പ്പെടുത്തുകയും പരാമാധികാരം തങ്ങളുടെ കീഴില്‍ കൊണ്ടുവരാനുളള കുറുക്കുവഴിയാണ് ഇതിലൂടെ ശത്രുക്കള്‍ സ്വീകരിക്കുന്നത്.

മനുഷ്യോല്‍പത്തിയോളം പഴക്കമുളള ഇസ്ലാമിന്‍റെ വളര്‍ച്ച വളരെ ദിര്‍ഗഢം പിടിച്ച നടപ്പാതയിലൂടെയായിരുന്നു. ഇസ്ലാമിന്‍റെ മാതൃകാ പരമായ ദര്‍ശനം കാണിച്ചു തന്ന മുഹമ്മദ് നബി(സ്വ) മുതല്‍ ഇസ്ലാം ഒരുപാട് പ്രതിസന്ധികള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

എന്നാല്‍ 15-16 നൂറ്റാണ്ടുകളില്‍ ലോകത്ത് പടര്‍ന്ന് പിടിച്ച ഇസ്ലാമിന്‍റെ ആശയങ്ങള്‍ പുത്തന്‍ വാദികള്‍ അധികാരത്തിന്‍റെ കരാള ഹസ്തങ്ങള്‍ നീട്ടതു മുതല്‍ മുസ്ലിം സമൂഹം ഒരുപാടു  വിഭാഗങ്ങളായി ചേരിതിരിഞ്ഞ് നില്‍ക്കാന്‍ തുടങ്ങി.സ്പെയ്നിന്‍റെയും കോര്‍ദോവയുടെയും പതനങ്ങള്‍ വരെയെത്തി നില്‍ക്കുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഒരു മുസ്ലും പോലുമില്ലാത്ത ഒരവസ്ഥ സംജാതമായപ്പോള്‍ അത് മുസ്ലിം ചേരിതിരിവിന്‍റെ ബാക്കി പത്രമായിരുന്നു.

എന്നാല്‍ ആധുനികതയിലെ ബിദ്ഇ വിഭാഗങ്ങളില്‍ മൂര്‍ച്ചകൂടിയ രണ്ട് വിഭാഗങ്ങളാണ് ഖാദിയാനിസവും ജമാഅത്തെഇസ്ലാമിയും. അംഗങ്ങളഉടെ വര്‍ധനവിനേക്കാളേറെ ഈ പ്രസ്ഥാനങ്ങളെ പ്രസിദ്ധമാക്കിയത് അവയുടെ ആദര്‍ശ വ്യതിയാനവും രാഷ്ട്രീയ നിലപാടുകളുമാണ്. സാഹിത്യത്തിന്‍റെയും പ്രവര്‍ത്തന സുസജ്ജതയുടെയും മറപിടിച്ച് വളര്‍ന്ന് വന്ന ഇവ ഇസ്ലാമിനകത്തെ വ്യത്യസ്ഥ കാഴ്ചപ്പാടുകളെ കൊണ്ടു  ജനശ്രദ്ധയാകര്‍ഷിക്കുകയാണുണ്ടായത്.

1839 ല്‍ പഞ്ചാബിലെ ഖാദിയാന്‍ ദേശത്ത് ജനിച്ച മിര്‍സ ഗുലാം അഹ്മദാണ് ഖാദിയാനീ പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍. അദ്ദേഹത്തിന്‍റെ ആശയങ്ങളെ ശക്തമായി പിന്തുണക്കുന്ന വരാണ് ഖാദിയാനികള്‍ ജീവിതത്തിന്‍റെ നിഖില മേഖലകളിലും അദ്ദേഹം വ്യത്യസഥമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, കാലക്രമേണ ഇത്തരം അഭിപ്രായങ്ങള്‍ മിര്‍സാ ഗുലാം അഹ്മദിനെ കുഫ് രിയ്യത്തിലേക്കെത്തിക്കുകയാണുണ്ടായത്. 1878 മുതല്‍ക്കാണ് മിര്‍സ പൊതുരംഗത്തേക്കിറങ്ങിത്തിരിക്കുന്നത്. ഒരു പൊതു പ്രബോധകന്‍ എന്ന നിലക്കായിരുന്നു. അങ്ങിനെ ഇസ്ലാമിക ആശയങ്ങളില്‍ നിന്ന വ്യത്യസ്ഥമായി അല്ലെങ്കില്‍ താന്‍ ഇസ്ലാമിക അനുയായിയെന്ന നിലയിലും അദ്ദേഹത്തിന്‍റെ വാദങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു.

അദ്ദേഹത്തന്‍റെ ആദ്യവാദം  ഞാന്‍ ഈസാ നബിയാണെന്നും തുടര്‍ന്ന് 1904 ല്‍ അദ്ദേഹം ശ്രീകൃഷ്ണനാണെന്നും ‘ അല്ലയോ ശ്രീകൃഷ്ണാ രാജ ഗോപാലാ’  എന്ന് അല്ലാഹു എന്നെ വഹ് യില്‍ വിളിച്ചു എന്ന് വാദിക്കുകയുണ്ടായി. പിന്നെ മഹ്ദിയായി, പൂര്‍ണ നബിയായി, ശ്രേഷ്ട നബിയായി, മുഹമ്മദ് നബി തന്നെയായി. പിന്നെ എല്ലാ നബിമാരുടെയും അവതാരമാണെന്നും വാദിച്ചു. അവസാനം അല്ലാഹുവിന്‍റെ പ്രതിനിധിയായും അവതാരവുമായി, ഇങ്ങനെ പോകുന്നു മീര്‍സയുടെ ഭ്രാന്തന്‍ വാദങ്ങള്‍.

വലിയ്യും ഖുതുബും ഇമാമും ഈസയും മഹ്ദിയും മുഹമ്മദുമെല്ലാമായ മീര്‍സാ അവസാനം താന്‍ അല്ലാഹുവാണെന്നുകൂടി വാദിച്ചു. ഇദ്ദേഹത്തിന്‍റെ മുന്‍ഗാമി ബാബ മതസ്ഥാപകനും ഈയൊരു വാദവുമായി മുന്നോട്ട് വന്നിരുന്നത്. മിര്‍സയുടെ വാക്കുകള്‍ :- ഞാന്‍ അല്ലാഹുവാണെന്ന് സ്വപ്നത്തില്‍ കണ്ടു. ഞാന്‍ ഉറപ്പിച്ച ഞാന്‍ തന്നെയാണ് അല്ലാഹുവെന്ന് ‘(ആയിനേ കലാമത്തേ ഇസ്ലാം 564)

ഇതിന്‍റെ അടിസ്ഥാനത്തില്‍ അടിസ്ഥാന പരമായും ശാഖാപരമായും ഇസ്ലാമിനോട് പൂര്‍ണമായും വിയോജിക്കുന്ന പ്രസ്ഥാനമാണ് ഖാദിയാനിസം. അതുകൊണ്ട് തന്നെ ഇസ്ലാമിനെ എതിര്‍ക്കുന്നവര്‍ എക്കാലത്തും ഇതിനും താങ്ങും തണലുമായിട്ടുണ്ട്. ക്രിസ്ത്യാനികളെ പോലെ വര്‍ഗീയ ഹിന്ദുക്കളും ഖാദിയാനിസം പ്രോത്സാഹിപ്പിക്കുന്നു. അതു കൊണ്ട് തന്നെ മുസ്ലിംകള്‍ക്കിടയില്‍ ഛിദ്രതക്കു വേണ്ടി മക്കക്കും മദീനക്കും മുഹമ്മദ് നബിക്കും പകരം ഇന്ത്യയിലേയും പഞ്ചാബിലെയും ഖാദിയാനില്‍ നിന്നും മീര്‍സയുടെ ഖാദിയാനികള്‍ പുണ്യം കല്‍പ്പിക്കുന്നുവെന്നതിനു കാരണം. മദീനയിലെ പച്ച ഖുബ്ബയേക്കാള്‍ ഖാദിയാനിലെ വെളളക്കുബ്ബക്കിവര്‍ ആദരവും ശ്രേഷ്ടതുയം നല്‍കി.

ഇസ്ലാമും ഖാദിയാനിസവും ഇരു ദശകളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കപ്പലാണ്. അവര്‍ക്ക് അവരുടെതായ സ്ഥലങ്ങളും വ്യക്തികളും കാലങ്ങളുമുണ്ട്. അല്ലാഹു, നബി, മലക്കുകള്‍ എന്നിരിലുളള വിശ്വാസത്തിലും അനുഷ്ടാന കാര്യങ്ങളിലും വിധിവിലക്കുകകളിലും അന്തരമുണ്ട്. മീര്‍സയുടെ പുത്രന്‍ മിര്‍ഷ ബഷീറുദ്ദീന്‍ മുസ്ലിംകളും ഖാദിയാനികളും തമ്മിലുളള അന്തരത്തെ കുറിച്ച് പറയുന്നതിങ്ങനെ’  അവരുടെ ഇസ്ലാം ഇസ്ലാമല്ല, അവരുടെ ഇലാഹ് നമ്മുടെ ഇലാഹല്ല, അവരുടെ ഹജ്ജ് നമ്മുടെ ഹജ്ജല്ല, അങ്ങനെ എല്ലാ കാര്യങ്ങളിലും നാം അവരോട് എതിരാണ്.’

ഇസ്ലാമിന്‍റെ എല്ലാ നിയമങ്ങളും വിധിവിലക്കുകളും തങ്ങളുടെതായ മാറ്റങ്ങള്‍ക്ക് വിധേയമാക്കി ഇസ്ലാമിലും മുസ്ലിംകള്‍ക്കിടയിലും ഛിദ്രതയും ഭിന്നിക്കുകയുമാണ് മിര്‍സയും അനുയായികളും ചെയ്യുന്നത്. പുറം മോഡിയില്‍ മുസ്ലിംകളായി ചമഞ്ഞ് ഇസ്ലാമിന്‍റെ പരിശുദ്ധിക്ക് കളങ്കം വരുത്തുകയും ഇസ്ലാമിനോട് മറ്റുമതങ്ങളെ ചേര്‍ക്കുകയും മറ്റു മതവിഭാഗങ്ങളിലെ ആരാധനാ മൂര്‍ത്തികളെ ആരാധിക്കുകയും അവ യാഥാര്‍ത്ഥ്യമാണെന്ന് വരുത്തിതീര്‍ക്കുകയും ചെയ്ത മിര്‍സയുടെ ജീവിതത്തിലുടനീളം ഇസ്ലാം നിന്ദയും കുഫ് രിയ്യത്തും മാണടിസ്ഥാനം.

ജമാഅത്തെ ഇസ്ലാമിയും അബുല്‍ അഅ്ലാ മൗദൂദിയും

അബുല്‍ അഅ്ലാ മൗദൂദിയുടെ വ്യത്യസ്ഥമായ ആശയങ്ങളും കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിലാണ് ജമാഅത്തെ ഇസ്ലാമിയുടെ ഉത്ഭവം. കര്‍മ്മത്തിന്‍റെയും വാക്കിന്‍റെയും ഇടയിലുളള വലിയ ഒരു വിടവ് ഈ വിഭാഗത്തെ മാരകമായി ഗ്രസിച്ചു കൊണ്ടിരിക്കുന്ന.  പക്ഷപാതമന്യേ പറയുകയാണെങ്കില്‍ ഇസ്ലാമിക ഇതര പ്രസ്ഥാനങ്ങളില്‍ മിക്കവരും ഭൗതിക വിദ്യഭ്യാസം മാത്രം കരസ്ഥമാക്കിയവരാണ്. മതപഠനം നടത്തിയിട്ടുണ്ടെങ്കില്‍ തന്നെ നിഷപക്ഷതയുടെ അഭാവത്തിലോ അല്ലെങ്കില്‍ മൗദൂദിയുടെ ഗ്രന്ഥങ്ങളില്‍ നിന്നോ ആയിരിക്കും. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും ആയിരിക്കും. ജമാഅത്തെ ഇസ്ലാമിയുടെ പ്രബോധനം മാസിക എഴുതുന്നു: ” മദ്ഹബ് ഒഴിവാക്കി ഖുര്‍ആന്‍ സുന്നത്ത് ആധാരമാക്കാന്‍ എല്ലാവരെയും പാകപ്പെടുത്തലാണ് ജമാഅത്തിന്‍റെ ഉദ്ദേശം’ (വാല്യം 7 ലക്കം 18)

യഥാര്‍ത്ഥത്തില്‍ നമ്മുടെ മതരംഗത്ത് മാത്രമല്ല ജമാഅത്തെ ഇസ്ലാമി സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നത്. ബൗദ്ധികമായും ഭൗതികവുമായും നമുക്ക് വേണ്ട പുരോഗതിയെ സൂക്ഷമമായെങ്കിലും ജമാഅത്ത് ഇസ്ലാമി പുറകോട്ടു നയിച്ചിട്ടുണ്ട്.

അബുല്‍ അഅ്ലായുടെ കണ്ണ് എക്കാലത്തും പതിഞ്ഞിരിക്കുന്നത് രാഷ്ട്രീയത്തിലേക്കാണ്. മത്തതെ അധികാര ദൃഷ്ടിയില്‍ കാണുകയാണ് അബുല്‍ അഅ്ലാ. എന്നാല്‍ അബുല്‍ അഅ്ലയുടെ ആശയങ്ങള്‍ വഹാബിസത്തോടു ഏറെക്കുറെ അടുത്തതാണ്. ഖുര്‍ആനും സുന്നത്തും മാത്രം അനുസരിച്ച് ജീവിക്കുകയും മറ്റ് കൂട്ടിക്കലര്‍ത്തലുകള്‍ ശിര്‍ക്കിലെത്തിക്കുമെന്നും അദ്ദേഹം വാദിച്ചു. അദ്ദേഹത്തിന്‍റെ വാദങ്ങളും ആശയങ്ങളും രാഷ്ട്രീത്തിലധിഷ്ടിതമായതായിരുന്നു. അദ്ദേഹം പറയുന്നു. സമൂഹത്തില്‍ നാം കണ്ട് കൊണ്ടിരിക്കുന്ന മുഴുവന്‍ പ്രശ്നങ്ങളുടെയും ഹേതു ഭരണ ദൂഷ്യവും സര്‍ക്കാറിന്‍റെ നയ വൈകല്യങ്ങളുമാണ്.

1941 ല്‍ ജമാഅത്തെ ഇസ്ലാമി പ്രസ്ഥാനം രൂപീകൃതമാകുമ്പോള്‍ അദ്ദേഹത്തിന്‍റെ രണ്ട് കഴിവുകള്‍ കൊണ്ടാണ് അനുയായികളെ ആകര്‍ഷിച്ചത്. ഒന്നാമതായി തന്‍റെ തൂലികയുടെ സര്‍ഗ ശക്തി. അതുകൊണ്ടാണ് അവാച്യമായ ആനന്ദത്തോടെ ഇന്നും ചിലര്‍ അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്തു കൊണ്ടിരിക്കുന്നത്. രണ്ടാമതായി പഠിക്കാനുണ്ടായ ശക്തമായ അധിനിവേഷം. കൃത്യമായി വിദ്യഭ്യാസം നേടാഞ്ഞിട്ടും തന്‍റെചിന്തയുടെ ഊക്കും പേനയുടെ ആവിഷ്കാര സൗന്ദര്യവും വഴി ഒരുപാടാളുകള്‍ ജമാഅത്തെ ഇസ്ലാമിയിലേക്ക് കുടിയേറിക്കൊണ്ടിരുന്നു.

ചുരുക്കത്തില്‍ ഖാദിയാനിസവും ജമാണത്തെ ഇസ്ലാമിയും ഇസ്ലാമിക അടിസ്ഥാന പ്രമാണങ്ങളെ വളച്ചൊടിച്ച് തങ്ങള്‍ക്കനുകൂലമായ അല്ലെങ്കില്‍ തങ്ങളുടെതായ മാറ്റിത്തിരുത്തലുകള്‍ കൊണ്ടും വന്ന് സൗന്ദര്യത്തിലൂടെയും വാക്ചാരുതയിലൂടെയും അനുയായികളെ സമ്പാദിക്കുന്നതിലും ഇവര്‍ വിജയിച്ചിട്ടുണ്ട്. ഇങ്ങനെ  മാറ്റത്തിരുന്തലിലൂടെ ഇസ്ലാമിന്‍റെ മുഖത്തെ വികൃതമാക്കുകയും മറു പുറത്ത് മാന്യത നടിക്കുകയും ഇസ്ലാമിനെ ഭീകരമാക്കി ചിത്രീകരിക്കുകയുമാണ് ഇത്തരം പുതിയ പിറവിയുടെ നിഗൂഢ ലക്ഷ്യമെന്നത് തീര്‍ച്ചയാണ്. മത നവീകരണ വാദികള്‍ ഇത്തരം ശക്തികള്‍ക്ക് ജډം നല്‍കിയതിനു പിന്നില്‍ സാമ്പത്തിക അധിനിവേഷത്തിന്‍റെ കറുത്ത കൈകളുണ്ടെന്നതും തീര്‍ച്ചയാണ്.

3 thoughts on “ജമാഅത്തെ ഇസ്ലാമിയും ഖാദിയാനിസവും ഒരു പുനര്‍വായന”

  1. I think this is a well studied presentation.. and so simply wrote..
    സർവ്വശക്തന്റെ ഉജ്വലമായ അനുഗ്രഹം എന്നെന്നും കൂടെയുണ്ടാവട്ടെ !
    Go ahead .. & stay tuned with your pen ✨✨

Comments are closed.