പരിശുദ്ധമാക്കപ്പെട്ട റമളാന്‍ മാസത്തിന്‍റെ ആദ്യ പത്ത് നമ്മളില്‍ നിന്ന് വിടപറഞ്ഞ് കഴിഞ്ഞു. ആദ്യ പത്ത് റഹ്മത്തിനെ ചോദിക്കാനാണെങ്കില്‍ രണ്ടാം പത്ത് അള്ളാഹുവിനോട് മഗ്ഫിറത്തിനെ തേടാന്‍ ആണ് ആല്ലാഹു ആജ്ഞാപിച്ചത്. മനുഷ്യ ചിന്താ മണ്ഡലങ്ങള്‍ക്കപ്പുറമാണ് റമളാനിന്‍റെ ഓരോ നിമിഷങ്ങള്‍ക്കും അല്ലാഹു നല്‍കിയ പവിത്രത. വീടിന്‍റെ ഉമ്മറപ്പടിയിലിരുന്ന് പടിഞ്ഞാറിന്‍റെ കാറ്റും കൊണ്ട് റമളാനിന്‍റെ സുകൃതങ്ങളെ കുറിച്ച് എഴുതാന്‍ ഇരിക്കുന്നവര്‍ക്ക് പേജ് തികയാതെ വരുന്നു.
ഇസ്തിഗ്ഫാര്‍ കേവലം പൊറുക്കലിനെ തേടാന്‍ മാത്രമല്ലെന്ന് തെളിയിക്കാനാണ് ഈ പഠനം ശ്രമിക്കുന്നത്. ഈ മഗ്ഫിറത്തിന്‍റെ പത്തില്‍ അള്ളാഹുവിലേക്ക് ഇസ്തിഗ്ഫാര്‍ ചൊല്ലിയും തൗബ ചെയ്തും സ്ഫടിക സമാന മനസ്സൊരുക്കി നാഥനിലേക്ക് മടങ്ങേണ്ടതുണ്ട്. പാപരഹിത ജീവിതത്തിനുടമയായ മുത്ത് ഹബീബ് ദിവസവും നൂറിലതികം ഇസ്തിഗ്ഫാര്‍ ചൊല്ലിയെങ്കില്‍ പാപികളായ നാം എത്ര തവണ അസ്തഗ്ഫിറുള്ള ചൊല്ല മടങ്ങണം.
‘അസ്തഗ്ഫിറുള്ള’ എന്ന പദത്തിന്‍റെ പവിത്രതയെ കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഇസ്തിഗ്ഫാറിന്‍റെ ഓരോ അക്ഷരത്തിനും ഒരുപാട് അര്‍ത്ഥ തലങ്ങളുണ്ട്. അലിഫ് സൂചിപ്പിക്കുന്നത് അള്ളാഹുവിനോട് ഞാന്‍ ചോദിക്കുന്നു എന്നത് സീന്‍ സൂചിപ്പിക്കുന്നത് അവന്‍ സമീഅ് ആണെന്നും ആ ദുആഅ് അവന്‍ കേള്‍ക്കുന്നുണ്ടെന്നും ആണ്. താഅ് അറിയിക്കുന്നത് അവന്‍ തവ്വാബ് ആണ് അഥവാ തൗബകള്‍ അവന്‍ സ്വീകരിക്കും ഗൈന്‍ വ്യക്തമാക്കുന്നത് ഗഫാര്‍ അഥവാ അവന്‍ എല്ലാം പൊറുത്തു തരുന്നവനാണ് ഫാഅ് അര്‍ത്ഥമാക്കുന്നത് ഫത്താഹ് അവന്‍ എല്ലാ വിജയത്തിന്‍റെയും (്ശരീൃ്യേ) വഴികള്‍ തുറന്ന് തരുന്നവനാണ്. റാഅ് സൂചിപ്പിക്കുന്നത് അവന്‍ റഹീം ആണെന്നാണ് അഥവാ അവന്‍ സര്‍വ്വര്‍ക്കും കാരുണ്യം ചെയ്യുന്നവന്‍. അങ്ങനെ അസ്തഗ്ഫിറുള്ള എന്നത് മനസ്സറിഞ്ഞ് ചൊല്ലി തീരുമ്പോഴേക്കും ഉന്നതമായ നാല്പ്പത് ദറജ അള്ളാഹു നമ്മെ ഉയര്‍ത്തും എന്ന് കിതാബുകളില്‍ വ്യക്തമാണ്.
എന്തിനാണ് ഇസ്തിഗ്ഫാര്‍?
അള്ളാഹു തആല തന്‍റെ അടിമകളെ എല്ലാവരെയും ഒരു പോലെ ഇഷ്ടപ്പെടുന്നു. അള്ളാഹുവിനറിയാം തന്‍റെ അടിമകള്‍ ഒരിക്കലും പൂര്‍ണ്ണരല്ലെന്ന്. തെറ്റിലേക്കെപ്പോഴും അവരെ മനസ്സ് നയിക്കും. ഒരു പ്രാവശ്യം അറിയാതെ തെറ്റ് ചെയ്ത് പോയ തന്‍റെ അടിമ ഖേദിച്ച് മടങ്ങാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അത് സ്വീകരിക്കാതിരിക്കല്ല അള്ളാഹു. അബീ മുസ അല്‍ അശ്അരി (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ രാവിലെ തെറ്റ് ചെയ്തവന്‍ രാത്രിയിലും രാത്രിയില്‍ തെറ്റ് ചെയ്തവന്‍ പകലിലും അള്ളാഹു തന്‍റെ അടിമകളുടെ പശ്ചാതാപത്തെ സ്വീകരിക്കാന്‍ കൈ നീട്ടി ഇരിക്കുന്നുണ്ട് എന്ന് നബി തങ്ങള്‍ പറയുന്നു(മുസ്ലിം).
തെറ്റ് ചെയ്യുന്നവനിക്ക് അള്ളാഹുവിന്‍റെ ഇല്മ് കരസ്ഥമാക്കാന്‍ സാധിക്കുകയില്ല. ഒരിക്കല്‍ ശാഫി ഇമാം (റ) തന്‍റെ ഉസ്താദായ വകീഅ് എന്നവരോട് തന്‍റെ ഹിഫ്ളിന്‍റെ കുറവിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇമാമിനോട് ഉസ്താദ് പറഞ്ഞത് തെറ്റ് ചെയ്യുന്നവര്‍ക്ക് അള്ളാഹുവിന്‍റെ ഇല്മ് ലഭിക്കില്ല കാരണം ഇല്മ് അള്ളാഹുവിന്‍റെ നൂറ് ആണ് എന്നതാണ്. പകലും രാത്രിയും ഒരിക്കലും ഒരുമിച്ച് വരാത്തത് പോലെ ഇരുളടഞ്ഞ ഹൃദയത്തിലേക്ക് അള്ളാഹുവിന്‍റെ പ്രകാശമായ ഇല്മ് കടക്കുകയില്ല. ഇസ്തിഗ്ഫാറും തൗബയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള ചോദ്യത്തിന് ‘ഇസ്തിഗ്ഫാര്‍, കഴിഞ്ഞു പോയ തെറ്റുകള്‍ പൊറുത്തു തരാനും തൗബ കഴിഞ്ഞു പോയ തെറ്റുകള്‍ പൊറുത്തു തരുന്നതിനോടൊപ്പം ഭാവിയും പ്രസ്തുത തെറ്റ് ആവര്‍ത്തിക്കില്ല എന്നുള്ള ഒരു കരാര്‍ ഉള്ളടങ്ങിയ ഒരു ടേര്‍മ് ആണ്’ എന്നതാണ് പ്രമുഖ ഇസ്ലാമിക് പണ്ഡിതനായ സാക്കിര്‍ നായിക്കിന്‍റെ മറുപടി.
ഒരിക്കല്‍ ജഅ്ഫറുബ്നു സ്വാദിഖ് (റ) പറയുകയുണ്ടായി ‘ ആകാശത്ത് നിന്നും വല്ല വിപത്തും ഭൂമിയിലേക്ക് ഇറങ്ങ വരികയാണെങ്കില്‍ അത് ഭൂമിയിലുള്ള ജീവ ജാലങ്ങളെ നശിപ്പിക്കുന്ന വിതത്തില്‍ ആണെങ്കില്‍ പോലും മുസ്തഗ്ഫിറിന് (ഇസ്ത്ഗ്ഫാര്‍ ചൊല്ലുന്നവന്‍) ഒന്നും സംഭവിക്കുകയില്ല’ ഇത് തന്നെയാണ് നബി തങ്ങളുടെ കാലത്ത് അന്നത്തെ വിശ്വാസ നിശേധികളുടെ മേല്‍ ഒരു വിപത്തും സംഭവിക്കാതിരുന്നുത്. കാരണം ഇസ്തിഗ്ഫാര്‍ ചൊല്ലുന്ന കാല്ത്തോളം അങ്ങയുടെ സമുദായത്തെ അള്ളാഹു ശിക്ഷിക്കില്ല എന്ന വാക്ക് നബിക്ക് അള്ളാഹു നല്‍കുന്നുണ്ട്. എല്ലാ ഫര്‍ള് നിസ്കാരത്തിന് ശേഷവും ഇസ്തിഗ്ഫാര്‍ ചൊല്ലാത്തൊരു സമൂഹത്തിന് അള്ളാഹുവിന്‍റെ അനുഗ്രഹമായ മഴ നിര്‍ത്തലാക്കിയെന്ന് ചരിത്രത്തില്‍ കാണാം. അവിചാരിതമായ രീതിയിലൂടെയാണ് അസ്തഗ്ഫിറുള്ള എന്ന് ചൊല്ലിയാല്‍ നമുക്ക് ലഭിക്കുന്നത്. ഒരിക്കല്‍ നബി (സ) തങ്ങളുടെ പക്കലേക്ക് ഒരു സ്വഹാബി നബിയെ എനിക്ക് മക്കളില്ല എന്ന പരാതിയുമായി വന്നപ്പോള്‍ ഇക്സിറൂ ഇസ്തിഗ്ഫാര (ഇസ്തിഗ്ഫാറിനെ വര്‍ദ്ധിപ്പിക്കൂ) എന്നതായിരുന്നു നബി തങ്ങളുടെ ഉടനടിയുള്ള മറുപടി.
അള്ളാഹുവിന്‍റെ മേല്‍ ശിര്‍ക്ക് കെട്ടി ചമക്കാത്ത കാലത്തോളം അള്ളാഹു ഏതൊരു തെറ്റും പൊറുത്തു കൊടുക്കുന്നതാണ്. ഓ ജനങ്ങളേ നിങ്ങളില്‍ നിന്ന് ആരെങ്കിലും ഒരു തെറ്റ് ചെയ്യുകയാണെങ്കില്‍ അള്ളാഹുവിനോട് പൊറുക്കലിനെ ചോദിക്കട്ടെ വീണ്ടും ആ തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ വീണ്ടും അള്ളാഹുവിനോട് പൊറുക്കലിനെ ചോദിക്കട്ടെ വീണ്ടും ആ തെറ്റ് തന്നെ ആവര്‍ത്തിക്കുകയാണെങ്കില്‍ വീണ്ടും അള്ളാഹുവിനോട് നിങ്ങള്‍ പൊറുക്കലിനെ തേടുക. തെറ്റുകള്‍ മനുഷ്യന്‍റെ കഴുത്തന് ചുറ്റുമുള്ള ചെയ്ന് പോലെയാണ് ആ തെറ്റില്‍ തന്നെ നിങ്ങള്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ അത് നാശമാണ് എന്ന് ഉമറുബ്നു അബ്ദുല്‍ അസീസ് (റ) പറയുന്നുണ്ട്. തെറ്റ് ചെയ്ത് ഖേദിച്ച് മടങ്ങുന്നവരെയാണ് അള്ളാഹുവിനിഷ്ടം.
ഒരുപക്ഷെ നാം ഒരു തെറ്റ് ചെയ്യുകയാണെങ്കില്‍ നമ്മെ സ്നേഹിക്കുന്നവര്‍ വെറുത്താലും അള്ളാഹു നമ്മെ വെറുത്തിട്ടുണ്ടാവും എന്ന് കരുതി നാം വിശമിച്ചു നില്‍ക്കരുത് കാരണം അവന്‍ ഗഫാര്‍ (ഏറെ പൊറുക്കുന്നവന്‍) ആണ്. നബി തങ്ങള്‍ ഒരിക്കല്‍ പള്ളിയില്‍ ഇരിക്കുന്ന സമയത്ത് ഒരു സ്വഹാബി അതിയായ ദുഃഖത്തോടെ ഓടി വന്ന് കൊണ്ട് നബിയേ ഞാന്‍ ഒരു തെറ്റ് ചെയ്തു പോയി എന്ന് രണ്ട് പ്രാവശ്യം ഉറക്കെ വിളിച്ച് പറഞ്ഞു.
എന്നാല്‍ നീ നശിക്കട്ടെ എന്നല്ലായിരുന്നു നബി തങ്ങള്‍ പറഞ്ഞത് പകരം ‘അള്ളാ എന്‍റെ പാപങ്ങളേക്കാളും വലുതാണ് നിന്‍റെ പൊരുത്തം, എന്‍റെ പ്രവര്‍ത്തനങ്ങളേക്കാള്‍ നിങ്ങളെ അനുഗ്രഹത്തിലാണ് എനിക്ക് അതിയായ ആഗ്രഹം, നീ എനിക്ക് പൊറുത്തു തരണേ’ എന്ന ഈ വാക്ക് ആ സ്വഹാബിക്ക് പഠിപ്പിച്ച് കൊടുക്കുകയും അത് ആവര്‍ത്തിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നിന്‍റെ പാപം അള്ളാഹു പൊറുത്തു തന്നിട്ടുണ്ട് എന്ന് റസൂല്‍ (സ) പറഞ്ഞു. നാം കരുതുന്നതിലും ഏറെ പൊറുക്കുന്നവാണ് അള്ളാഹു. എത്രയെന്നാല്‍ നമ്മുടെ തെറ്റുകള്‍ മേഘങ്ങളുടെ അത്രെ ഉയരത്തില്‍ ഉണ്ടെങ്കില്‍ പോലും അള്ളാഹു പൊറുക്കാന്‍ തയ്യാറാണ്. തെറ്റ് ചെയ്തിട്ടുണ്ട് അത് നല്ലതല്ല എന്ന മനസ്സിനെയാണ് അള്ളാഹുവിന് ഏറെ പ്രിയം. കേവലം തെറ്റുകളെ മായ്ച്ചു കളയുക മാത്രമല്ല അള്ളാഹു തആല ചെയ്യുക മറിച്ച് തത്സ്ഥാനത്ത് സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഒരു മനസ്സും കൂടി അള്ളാഹു നല്‍കും.
ഒരു നന്മ ഞാന്‍ ചെയ്യുകയാണെങ്കില്‍ അതിനിക്ക് അള്ളാഹു എഴുപത് ഇരട്ടി വരെ പ്രതിഫലം നല്‍കും. അതിനി റമളാനിലാണെങ്കില്‍ അതിനേക്കാളും ഇരട്ടിയുണ്ടാവും. അള്ളാഹു മനുഷ്യരുടെ ഇടത്തും വലത്തും രണ്ട് മലക്കുകളെ നിയോഗിക്കുന്ന സമയത്ത് ഇടത്തുള്ള എന്ന മലക്കിനോട് എന്‍റെ അടിമ ഒരു തെറ്റ് ചെയ്യുകയാണെങ്കില്‍ കുറച്ച് നേരം താമസം നല്‍കാനും ആ സമയത്ത് അവന്‍ അതിന് പൊറുക്കലിനെ തേടിയില്ലെങ്കില്‍ മാത്രം അതൊരു തെറ്റായി എഴുതാനും അള്ളാഹു കല്‍പ്പിച്ചു. 6 മണിക്കൂര്‍ ആണ് ഈ ഇടവേളയുടെ സമയം എന്ന് കിതാബുകളില്‍ കാണാം (മുസ്ലിം). ‘നബിയേ താങ്കള്‍ ആ സമുദായത്തുള്ള കാലത്തോളം അവരെ ഞാന്‍ ശിക്ഷിക്കില്ല'(കു:8:33) എന്ന് അള്ളാഹു പറയാനുള്ള കാരണം നബി തങ്ങളും വിശ്വാസികളായ അനുയായികളും ഇസ്തിഗ്ഫാര്‍ ചൊല്ലുന്നവരായിരുന്നു.
പൂര്‍ണ്ണ തഖ്വയോടും (ുലശ്യേ) മുഴു സമയവും ഇസ്തിഗ്ഫാറും ചൊല്ലി നടന്ന നാലു മദ്ഹബുകളില്‍ ഒരു ഇമാമായ അഹ്മദ്ബ്നും ഹമ്പല്‍(റ) യുടെ ജീവിത വിശുദ്ധിയെ കുറിച്ച് പറയുന്ന ചരിത്രത്തില്‍ കാണാം. ശൈഖുല്‍ ഇസ്ലാം എന്നും ഇമാം ഓഫ് അഹ്ലുസ്സുന്ന (പാശ്ചാത്യരില്‍) എന്നും പേരില്‍ അറിയപ്പെട്ട ഇമാം തന്‍റെ വാര്‍ദ്ധക്യ കാലത്ത് ഒരു ദീര്‍ഘ യാത്രക്കിടെ ഒരു അങ്ങാടിയില്‍ നിസ്ക്കാരത്തിനായി ഇറങ്ങി. അങ്ങനെ അദ്ദേഹത്തിന് നിസ്ക്കാരത്തിന് ശേഷം ആ പള്ളിയില്‍ രാപാര്‍ക്കണമായിരുന്നു.
പക്ഷെ ഒരാളെയും അദ്ദേഹത്തിന് പരിചയം ഉണ്ടായിരുന്നില്ല. ഇമാമിന്‍റെ വിനയം കാരണത്താല്‍ ആരോടും തന്നെ പരിചയപ്പെടുത്തിയിരുന്നില്ല, പള്ളിപരിസരത്ത് കിടക്കാന്‍ നോക്കിയ ഇമാമിനോട് ആ പള്ളി പരിപാലകന്‍ ഇമാം അഹ്മദ് ബ്നു ഹമ്പല്‍ (റ) ആണ് തന്‍റെ മുമ്പില്‍ വന്നുനില്‍ക്കുന്നത് എന്ന് അറിയാതെ, ഇമാമിനെ പള്ളിപരിസരത്ത് രാപാര്‍ക്കുന്നതില്‍ നിന്ന് ആ പരിപാലകന്‍ വിലക്കി. ഇമാമിന്‍റെ ഈ ദയനീയാവസ്ഥ കണ്ടുനിന്ന ഒരു റൊട്ടി കച്ചവടക്കാരന്‍ ഇമാമിനെ തന്‍റെ വീട്ടിലേക്ക് അഥിതിയായി ക്ഷണിച്ചു. റൊട്ടി കച്ചവടക്കാരന്‍ നിരന്തരമായി ഇസ്തിഗ്ഫാര്‍ ചൊല്ലുന്നത് കണ്ട് ഇമാം (റ) അദ്ദേഹത്തിനോട് നിങ്ങളെന്തിനാണ് ഇങ്ങനെ ഇസ്തിഗ്ഫാര്‍ ചൊല്ലുന്നത് എന്നും എന്താണ് നിങ്ങള്‍ക്ക് ലഭിക്കുന്നത് എന്നും തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു :
” ഒന്ന് ഒഴികെയുള്ള എന്‍റെ എല്ലാ ദുആഉം അള്ളാഹു സ്വീകരിച്ചു. ഏത് ദുആആണ് സ്വീകരിക്കാത്തതെന്ന് അദ്ദേഹത്തിനോട് ചോദിച്ചപ്പോള്‍ ‘ പ്രശസ്ഥ പണ്ഡിതനായ ഇമാം അഹ്മദ് ബ്നു ഹമ്പല്‍ (റ)വിനെ – കാണാനുള്ള തൗഫീഖ് (ുൃശ്ശഹലഴല) തരണേ എന്നതായിരുന്നു ആ ദുആ’ എന്ന് റൊട്ടികച്ചവടക്കാരന്‍ പ്രതികരിച്ചു. ഇത് കേട്ടയുടനെ ഇമാം പറഞ്ഞു ” അള്ളാഹു നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുക മാത്രമല്ല കേള്‍ക്കുകയല്ല. ആ ഇമാമിനെ നിങ്ങളുടെ വാതില്‍ പടക്കലെത്തിക്കുകയും ചെയ്തിരിക്കുന്നു (al jumua magazine vol 19 issue 7) തങ്ങളുടെ മുറാദുകള്‍ കരസ്ഥമാക്കാനും ഇസ്തിഗ്ഫാര്‍ ചൊല്ലിയാല്‍ മതിയെന്ന് ഈ ചരിത്രം തെളിയിക്കുന്നു.
അബ്ദുല്ലാഹി ബ്നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ നബി (സ) ഇങ്ങനെ പറയുന്നു ‘ നിങ്ങളില്‍ നിന്ന് ആരെങ്കിലും ചെയ്തു പോയ തെറ്റുകള്‍ക്ക് നിരന്തരമായി ഇസ്തിഗ്ഫാര്‍ ചൊല്ലുകയാണെങ്കില്‍ അല്ലാഹു തആല നിങ്ങള്‍ക്ക് പ്രയാസങ്ങളില്‍ നിന്നും ദാരിദ്രത്തില്‍ നിന്നും പുറത്ത് കടക്കാനുള്ള ഒരു വഴി കാണിച്ച് തരുകയും എ്ല്ലാ ദുഖങ്ങളും ആവലാതികളും മായിച്ച് കളയുകയും ആസ്ഥാനത്ത് അല്ലാഹുവിന്‍റെ ഐശര്യവും അനുഗ്രഹവും പകരമായി നല്‍കുകയും ചെയ്യും. അവനിക്ക് അവന്‍ കരുതാത്ത തരത്തിലൂടെ രിസ്ക് ലഭിക്കുകയും ചെയ്യും.
കേവലം തെറ്റുകള്‍ പൊറുക്കാന്‍ മാത്രമല്ല ഇസ്തിഗ്ഫാര്‍ അഥവാ അസ്തഗ്ഫിറുള്ളാ എന്ന വാക്ക്. അസ്തഗ്ഫിറുള്ളാ നാം ചൊല്ലുന്ന അവസരത്തില്‍ ‘ ഗൈന്‍ ‘ ‘ ഐന്‍ ‘ ആവാതിരിക്കുന്നതിലും അല്ലാഹുവിലെ ഹാഅ് വെളിവാക്കുന്നതിലും നാം സൂക്ഷമത പുലര്‍ത്താന്‍ പലപ്പോഴും മറന്നു പോകുന്നുണ്ട്. തീര്‍ച്ചയായും അല്ലാഹു പശ്ചാതപിക്കുന്നവരെ ഇഷ്ടപ്പെടുന്നു ( ഖു: 2:222).
മുമ്പ് ഈ ചര്‍ച്ചയില്‍ സൂചിപ്പിച്ചത് പോലെ കേവലം ഒരു പൊറുക്കലിനെ തേടല്‍ മാത്രം അല്ല ഇസ്തിഗ്ഫാര്‍. ഒരിക്കല്‍ അല്‍ ഹസന്‍ (റ) വിനോട് വരള്‍ച്ചയെക്കുറിച്ച് പരാതി പറഞ്ഞ് ഒരാള്‍ വ ന്നു, അപ്പോള്‍ പൊറുക്കലിനെ തേടി പ്രാര്‍ത്ഥിക്കാന്‍ അല്‍ ഹസന്‍ (റ) കല്‍പ്പിച്ചു. പിന്നീട് ദാരിദ്രത്തെക്കുറിച്ച് പരാതി പറഞ്ഞ് വന്നു. അപ്പോഴും മറുപടി ഒന്നു തെന്നെയായിരുന്നു. പിന്നീട് ഒരാള്‍ വന്ന് എനിക്ക് മക്കളെ വേണം അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞപ്പോള്‍ അല്‍ ഹസന്‍ (റ) നല്‍കിയ മറുപടി നിങ്ങള്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുക എന്നതായിരുന്നു. പിന്നീട് ഒരാള്‍ വന്ന് എന്‍റെ തോട്ടങ്ങള്‍ മുഴുവന്‍ ഉണങ്ങിപ്പോയിട്ടുണ്ടെന്ന് പരാതി പറഞ്ഞപ്പോഴും അല്‍ ഹസന്‍ (റ) വിന്‍റെ മറുപടിക്ക് മാറ്റം സംഭവിച്ചില്ല. തുടര്‍ന്ന് അദ്ദേഹം ഇതെന്‍റെ മാത്രം അഭിപ്രായമല്ലെന്നും നൂഹ് സൂറത്തില്‍ അല്ലാഹു തആല ഇതെല്ലാം വിശദീകരിച്ചുട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. (തഫ്സീര്‍ അല്‍ ഖുര്‍ത്തുബി 18/301302).
കൃസ്തു മതം പറയുന്നത് പോലെ മനുഷ്യര്‍ ഒരിക്കലും തെറ്റ് ചെയ്യുന്നവരായിട്ടല്ല ജനിക്കുന്നത്. പക്ഷെ മനുഷ്യന്‍ നിശ്ചയ ദാര്‍ഢ്യമില്ലാ്ത്തവനാണ്. ഏത് കാര്യം എങ്ങനെ ചെയ്യണമെന്ന് മനുഷ്യനറിയില്ല. പക്ഷെ ഏതിലും തെറ്റ് ചെയ്താല്‍ അല്ലാഹു എല്ലാവര്‍ക്കും തെറ്റില്‍ നിന്ന് പുറത്ത് വരാന്‍ ഒരു ഓപ്ഷന്‍ നിര്‍ദ്ദേശിച്ചി്ട്ടുണ്ട്.
വിശുദ്ധ ഖുര്‍ആനിലൂടെ തന്നെ അല്ലാഹു തആല ഇസ്തിഗ്ഫാര്‍ കേവലം തെറ്റുകള്‍ പൊറുക്കുന്നതിന്ന് മാത്രമല്ല എന്ന് വ്യക്തമാക്കുന്നുണ്ട്. അല്ലാഹു തആല പറയുന്നു, ‘ അങ്ങനെ ഞാന്‍ പറഞ്ഞു; നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനത്തെ തേടുക.തീര്‍ച്ചായും അവന്‍ ഏറെ പൊറുത്തുകൊടുക്കന്നവനാകുന്നു (ഖു;71;10).
നാം ഓരോ ദിവസവും തെറ്റ് ചെയ്ത് പൊറുക്കലിനെ തേടുന്നു, അല്ലാഹു തന്‍റെ മുസ്തഗ്ഫിരീങ്ങള്‍ക്ക് ദിനേനെ പൊറുത്ത് കൊടുക്കുന്നു. പൊറുത്ത് തരുന്നതിന് പുറമെ ഏഴ് കാര്യങ്ങള്‍ കൂടി ഇസ്തിഗ്ഫാര്‍ ചൊല്ലിയാല്‍ നമുക്ക് ലഭിക്കും എന്ന് ഖുര്‍ആന്‍ തെളിയിക്കുന്നുണ്ട്. രണ്ട്-അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ച് തരും (ഇസ്തിഗ്ഫാര്‍ ചൊല്ലിയാല്‍) (ഖുര്‍ആന്‍;71:11).
ഒരു പക്ഷെ ഇസ്തിഗ്ഫാര്‍ ആയിരിക്കും നമ്മുടെ സര്‍വ്വ കാര്യങ്ങളിലേക്കുമുള്ള വാതില്‍ തുറന്ന് തരിക. മൂന്ന്, നാല്-(ഇസ്തിഗ്ഫാര്‍ പതിവാക്കിയാല്‍) സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് അവന്‍ പോശിപ്പിക്കും. (ഖുര്‍;71:12). ഓരോ ദിവസവും നാം സമ്പത്തിന് വേണ്ടിയല്ലെ നെട്ടോട്ടമോടുന്നത്? ഈ ഒരു കാപ്റ്റലിസ്റ്റ് സമൂഹത്തില്‍ പണം അല്ലെ പ്രധാനം? അല്ലാഹു ഇസ്തിഗ്ഫാറിലൂടെ സമ്പത്തും സന്താനങ്ങളും നല്‍കുമെന്ന് നമുക്ക് ഉറപ്പ് തരുന്നു. അഞ്ച് -….നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരുകയും ,നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരുകയും ചെയ്യും (ഖുര്‍;71:12). നാം കരുതുന്നതിനപ്പുറമാണ് അല്ലാഹു നമുക്ക് നല്‍കുക.
ആറ് -എന്‍റെ ജനങ്ങളെ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക, എന്നിട്ട് അവങ്കിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുക, എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ച് തരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തി തരുകയും ചെയ്യുന്നതാണ്. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്. (ഖുര്‍;11:52). ശക്തി വേണോ എങ്കില്‍ അസ്തഗ്ഫിറുള്ളാ എന്ന് ചൊല്ലാന്‍ അല്ലാഹു കല്‍പ്പിക്കുന്നു.
ഏഴ് -നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുക, എങ്കില്‍ നിര്‍ണ്ണിതമായ ഒരവധി വരെ അവന്‍ നിങ്ങള്‍ക്ക് നല്ല സൗഖ്യം അനുഭവിപ്പിക്കുകയും , ഉദാര മനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. (ഖുര്‍ ;11:3). നാളെ പരലോകത്ത് വെച്ച് സുഖം അനുഭവിക്കാന്‍ അസ്തഗ്ഫിറുള്ള ചൊല്ലാന്‍ അല്ലാഹു ആജ്ഞാപിക്കുന്നു. അത്രക്കും പ്രതിഫലം ഇസ്തിഗ്ഫാര്‍ ചൊല്ലുന്നവര്‍ക്ക് അല്ലാഹു നല്‍കുന്നുണ്ട്.
ഇവിടെ ‘ രക്ഷിതാവിനോട് പാപ മോചനം തേടുകയും എന്നിട്ട് തൗബ ചെയ്യുകയും ചെയ്യുക ‘ എന്നത് പാപമോചനവും തൗബയും വ്യത്യസ്ഥമാണന്ന സാക്കിര്‍ നായകിന്‍റെ വാക്കുകള്‍ക്ക് ശരി വെക്കുകയാണ്. എട്ട് – അവര്‍ പാപ മോചനം തേടിക്കൊണ്ടിരിക്കുന്ന കാലത്തോളം അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. (ഖുര്‍;8:33).അല്ലാഹുവിന്‍റെ പക്കലില്‍ നിന്ന് ശിക്ഷ ലഭിക്കാതിരിക്കാനും പാപമോചനം ഉത്തമം. ഈ മാസം ഇസ്തിഗ്ഫാറ് കൊണ്ട് ധന്യമാക്കാന്‍ അല്ലാഹു തുണക്കട്ടെ.
Thanks……….
Thanks……….
Write more and more. Barakallah fe elmik
Write more and more. Barakallah fe elmik