കര്‍മശാസ്ത്രം ഇസ്ലാമിന്‍റെ കര്‍മകാണ്ഡം

മുഫീദ് ഉണ്ണിയാല്‍

 ഇസ്ലാമിന്‍റെ ആവിര്‍ഭാവത്തോട് കൂടെയാണ് സര്‍വ്വ വിജ്ഞാനങ്ങള്‍ എന്നതലത്തില്‍ നിന്നും , ഇസ്ലാമിക മതനിയമങ്ങള്‍ എന്ന തലത്തിലേക്ക് ഫിഖ്ഹ് രൂപമാറ്റം ചെയ്യപ്പെടുന്നത്. അതിനുമുന്‍പ് വരെ പൊതുവെ എല്ലാ വിജ്ഞാനങ്ങളും ഫിഖ്ഹ് എന്നാണ് പൊതുവെ അറിയപ്പെട്ടിരുന്നത് . പരിശുദ്ധ ഖുര്ഞആനിലെ സൂറത്തുത്തൗബയില്‍ ഒന്ന് രണ്ടിടങ്ങളില്‍ പൊതു വിജ്ഞാനം എന്ന അര്‍ത്ഥത്തില്‍ ഫിഖ്ഹിനെ പ്രദിപാദിക്കുന്നുണ്ട്. സുസ്ഥിരവും സര്‍വ്വജനീനവും മനുഷ്യന്‍റെ സാമൂഹിക സാമ്പത്തിക വ്യക്തി ജീവിതത്തിന്‍റെ നിഖിലമേഖലകളെയും പൂര്‍ണ്ണമായും സ്പര്‍ഷിക്കുന്ന ഇസ്ലാമിന്‍റെ കര്‍മ്മശാസ്ത്ര സംബന്ധിയായ വിധികള്‍ക്കും വിജ്ഞാനങ്ങള്‍ക്കുമാണ് ഫിഖ്ഹ് എന്ന് പറയുന്നത്.

 പരിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും പരന്ന്കിടക്കുന്ന കര്‍മ്മശാസ്ത്ര നിയമങ്ങളെ സൂക്ഷമമായി വിലയിരുത്തിയും ചര്‍വ്വിതചര്‍വ്വണം നടത്തിയും പണ്ഡിതകുലപതികള്‍ രൂപം കൊടുത്ത ലക്ഷക്കണക്കിന് ബൃഹത്തായ ഫിഖിഹീ ഗ്രന്ഥങ്ങള്‍ ഇന്ന് ലോകത്ത് സജീവമാണ്.

ഇസ്ലാമക ശരീഅത്തിന്‍റെ സുപ്രധാന ഭാഗങ്ങളിലൊന്നാണ് കര്‍മ്മശാസ്ത്രം. കര്‍മ്മങ്ങളിലെ ശരി തെറ്റുകള്‍ വിവരിക്കുകയും അനുവദിനീയവും നിഷിദ്ധവും വേര്‍തിരിക്കുകയുമാണതിന്‍റെ രീതി. പ്രവാചകരുടെ കാലത്ത് ഖുര്‍ആനിന്‍റെ വെളിച്ചത്തിലും നബി തിരുമേനിയുടെ നേതൃത്വത്തിലും കൈകാര്യം ചെയ്യപ്പെട്ട ഈ ദൗത്യം പിന്നീട് സ്വഹാബത്തിന്‍റെ ഇടപെടലിലൂടെ പൂര്‍ണ്ണത പ്രാപിക്കുകയായിരുന്നു.

 ഇസ്ലാമിക സാമ്രാജ്യത്തിന്‍റെ വ്യാപനവും പലപുതിയ പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കേണ്ടി വന്നതും ഈ രംഗത്തെ വികാസത്തിന് കാരണമായി. പ്രവാചകര്‍ തിരുമേനിയില്‍ നിന്ന് നേരിട്ട് കണ്ടും കേട്ടും മനസിലാക്കിയ കാര്യങ്ങളും വിഷയങ്ങള്‍ വിലയിരുത്താനുള്ള ബുദ്ധിസാമര്‍ത്യവും നബി തങ്ങള്‍ നല്‍കിയ പ്രത്യേക പരിശീലനവുമായിരുന്നു ആദ്യകാലത്ത് സ്വഹാബത്തിനെ ഇത്തരം കണ്ടെത്തലുകള്‍ക്ക് പ്രാപ്തമാക്കിയത് എങ്കില്‍ ആ താവഴിയില്‍ വിശ്യാസവും വിജ്ഞാനവും കൈമുതലാക്കിയ താബിഉകളും താബിഉത്താബിഉകളും സലഫുകളും മറ്റ് ഇമാമുകളുമെല്ലാം പ്രോജ്വലിച്ചതും അതേ കഴിവുകള്‍ കൊണ്ടായിരുന്നു.

 പ്രവാചകര്‍ തിരുമേനിയില്‍ നിന്ന് പരിശുദ്ധ ദീനിന്‍റെ കര്‍മ്മാനുഷ്ഠാനങ്ങളെ നേരിട്ട് പഠിക്കുവാനും മനസിലാക്കാനും ഭാഗ്യം ലഭിച്ചവരാണ് സ്വഹാബത്ത്. നബി തങ്ങളുമായുള്ള നിരന്തര സഹവാസത്തിലൂടെയും പ്രവാചക സാരോപദേശങ്ങളിലൂടെയും മതനിയമങ്ങളെ അറിയുന്നതിലുപരിയായി മദീനാപള്ളി കേന്ദ്രീകരിച്ച് കൃത്യമായ അദ്ധ്യാപന രീതിയും നടന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇതരനാടുകളില്‍ നിന്നും മദീനയിലേക്ക് വരുന്ന വിശ്യാസികള്‍ പ്രവാചകരില്‍ നിന്ന് നേരിട്ട് വിജ്ഞാനം ശേഖരിക്കാന്‍ വേണ്ടി മദീനത്തെപ്പള്ളിയില്‍ സമയം  ചിലവഴിച്ചിരുന്നു.

ഹജ്റ രണ്ടാം നൂറ്റാണ്ടിന്‍റെ പിറവിയോടെയാണ് കര്‍മ്മശാസ്ത്രം ഒരു വ്ജ്ഞാനശാഖയായി പൂര്‍ണ്ണത നേടുന്നത്. മദ്ഹബിന്‍റെ ഇമാമുകള്‍ രംഗത്തുവന്നതും ഈ കാലഘട്ടത്തില്‍ തന്നെ. ഖുര്‍ആന്‍ ,ഹദീസ് , ഇജ്മാഅ്, ഖിയാസ് എന്നിവയായിരുന്നു ഫിഖ്ഹിന്‍റെ അടിസ്ഥാന സ്ത്രോതസ്സുകള്‍ . ഫിഖ്ഹിന്‍റെ ക്രോഡീകരണ ശൈലിയില്‍ തന്നെ ആരാധനകള്‍, ഇടപാടുകള്‍ ,വിവാഹ നിയമങ്ങള്‍ , ക്രിമിനല്‍ വ്യവസ്ഥ എന്ന രീതിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

 സത്യത്തില്‍ പ്രവാചകര്‍ ഇതൊന്നും ഈശ ക്രമത്തില്‍ പഠിപ്പിച്ചിട്ടില്ല.  23 വര്‍ഷത്തെ പ്രബോധന ജീവിതത്തില്‍ ഇതെല്ലാം ഉള്‍ച്ചേര്‍ന്നിരുന്നു. പ്രവാചക കാലത്തെ വിശ്യാസികള്‍ റസൂലില്‍ നിന്ന് നേരിട്ട് മനസിലാക്കിയ വിജ്ഞാന ശാഖകളെ അവര്‍ വരും തലമുറകളിലേക്ക് പകര്‍ന്നുകൊടുത്തു. നൂറുകണക്കിന് മഹാരധډാരായ ഇമാമീങ്ങള്‍ അവരുടെ സമയവും ആയുസ്സും സദാ വിജ്ഞാന സമ്പാദനത്തിനായി ചിലവിട്ടും കര്‍മ്മശാസ്ത്ര സംബന്ധിയായ നൂതന വിഷയങ്ങളില്‍ പ്രമാണങ്ങള്‍ നിരത്തി ചര്‍വ്വിതചര്‍വ്വണം നടത്തി തെളിവുകളുടെ പിന്‍ബലത്തില്‍ അഭിപ്രായങ്ങല്‍ രേഖപ്പെടുത്തി .

കര്‍മ്മശാസ്ത്ര ഭിന്നത

മഹത്തായൊരു തത്വസംഹിതയെ വ്യാഖ്യാനിക്കുമ്പോള്‍ ഭിന്നത സ്വാഭാവികമായത് പോലെതന്നെ കര്‍മ്മശാസ്ത്ര സംബന്ധിയായും ധാരാളം അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ അത്തരം ഭിന്നവീക്ഷണങ്ങള്‍ വിശ്വാസി സമൂഹത്തിന് വളരെ ആശ്വാസമാണ്. ഭിന്നിപ്പിന് വേണ്ടിയുള്ള ഭിന്നിപ്പായിരുന്നുല്ല അത് . അവര്‍ പരസ്പരം കുറ്റപ്പെടുത്തുക പോലുമില്ലായിരുന്നു. കര്‍മ്മശാസ്ത്ര വിഷയങ്ങളില്‍ അവര്‍ കണ്ടെത്തുന്ന വീക്ഷണങ്ങല്‍ ഒരിക്കലും അവസാന വാക്കായിരുന്നില്ല. പലരും പ്രമാണങ്ങളെ മനസിലാക്കുന്നതിന്‍റെ വ്യത്യാസവും ആശയത്തെ യഥാവിധി ഉള്‍ക്കൊള്ളുന്നതില്‍ ഉണ്ടായ വ്യതിയാനവും മറ്റുമാണ് ഇത്തരം ഭിന്നാഭിപ്രായങ്ങള്‍ക്ക് ഹേതു.

പക്ഷെ ഒരിക്കല്‍ല പോലും മറ്റൊരാളുടെ ആശയത്തെയോ വീക്ഷണത്തെയോ നിരാകരിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്ന പ്രവണത കര്‍മ്മശാസ്ത്ര പണ്ഡിതډാരില്‍ നിന്നുണ്ടായിരുന്നില്ല. തങ്ങളുടെ അഭിപ്രായത്തെ പോലെ തന്നെ വിഷയത്തില്‍ ഗവേഷണം നടത്തി മറ്റുള്ളവര്‍ കണ്ടെത്തിയ അഭിപ്രായങ്ങള്‍ക്കും തുല്യപരിഗണനയും സ്വീകാര്യതയും നല്‍കിയതിന്‍റെ പ്രകടമായ തെളിവാണ് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലെ ഖാലയും ഖീലയും ഹിലാഫുകളുമെല്ലാം. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ കൂടി രോഖപ്പെടുത്തുന്നതിലൂടെ വ്യക്തമായ പ്രതിപക്ഷ മാന്യതയാണ് പണ്ഡിതډാര്‍ കാണിച്ചു തന്നത്.

മദ്ഹബുകള്‍

മദഹബ് എന്ന അറബി പദത്തിന്‍റെ ഭാഷാര്‍ത്ഥം പോയസ്ഥലം ഒരാള്‍ ചെന്നെത്തിയ അഭിപ്രായവിധികളെ അയാള്‍ ചെന്നെത്തിയ സ്ഥത്തിനോടുപമിച്ചാണ് ഒരു ഇമാം കത്തെിയ കര്‍മ ശാസ്ത്ര അഭിപ്രായ വിധികള്‍ക്ക് മദാഹബ് എന്നു പറയുന്നു.ഇതനുസരിച്ച് ഒരു ഇമാമിന്‍റെ മദാഹബ് എന്നത് കൊ് ഉദ്ദേശിക്കപ്പെടുന്നത് അദ്ദേഹം തെരെഞ്ഞെടുത്ത കര്‍മശാസ്ത്ര വിധികള്‍ എന്നാണ്.

മുന്‍ കാലഘട്ടത്തില്‍ ഇസ്ലാമിക കര്‍മശാസ്ത്ര വിധികള്‍ ഖുര്‍ആന്‍,ഹദീസുകളുടെയും മറ്റു അംഗീകൃത പ്രപമാണങ്ങളില്‍ നിന്നുംകുപിടിക്കാന്‍ കഴിവുള്ള ധാരാളം മുജ്തഹിദുകളായ പണ്ഡിതډാര്‍ ഉണ്ടായിരുന്നു.സ്വഹാബ,താബിഉകള്‍,താബിഉത്താബിഈന്‍,ശേഷമുള്ള ഫുഖഹാഅ്,മുതലായവരിലുള്ള മുജ്തഹിദുകളില്‍ പലക്കും സ്വന്തമായി മദ്ഹബുകളുായിരുന്നു.പലരും മദ്ഹബുകള്‍ ഗ്രന്ഥങ്ങളില്‍ ക്രോഡീകരിക്കപ്പെടുകയും അവയെ പിന്‍പറ്റുന്ന അനുയായികളുമുായിരുന്നു.കാലാന്തരിത്തില്‍ അവകളില്‍ ഓരോന്നോതോന്നായി അവയുടെ അനുയായികളും സംരക്ഷിക്കാനാളുകളുമില്ലാതെ കാലയവനികക്കുള്ളില്‍ അപ്രതീക്ഷമാകുകയാണുായത്
.
ഇവകളില്‍ പ്രശസ്ത മദ്ഹബുകളില്‍ ചിലത്.

1.സുഫ്യനുസ്സാരി(റ)ന്‍റെ മദ്ഹബ്
2.സുഫ്യാനുബ്നു ഉയൈനയുടെ മദ്ഹബ്
3.ലൈസുബ്നുസഅ്ദിന്‍റെ മദ്ഹബ്
4.ഇസ്ഹാഖുബ്നു റാഹ്വൈഹിയുടെ മദ്ഹബ്
5.ഇബ്നു ജരീതി ത്വബിരിയുടെ മദ്ഹബ്
6.ദാവൂദുള്ലാഹിരിയുടെ മദ്ഹബ്
7.ഔസാഈയുടെ മദ്ഹബ്

മദ്ഹബുകളെ ഒരാളും നാലില്‍ പരിമിപ്പെടുത്തിയതല്ല.താനെ പരിമിത മായിത്തീര്‍ന്നത് മാത്രമാണ്.ധാരാളം മദ്ഹബുകളും അവയെ പിന്‍ പറ്റിയിരുന്ന അനുയായികളും ഓരോ കാലങ്ങളിലുായിരുന്നു.പക്ഷെ കാലാന്തരത്തില്‍ അവകള്‍ക്ക് സംരക്ഷകരോ,അനുയായികളോ ഇല്ലാതെ പോവുകയും പ്രസ്തുത മദ്ഹബുകല്‍ നാമവശേഷമാവുകയാണുായത്.പിന്നീട് സുന്നത്ത് ജമാഅത്തിന്‍റെ മദ്ഹബുകളില്‍ സംരക്ഷകരും അനുയായികളും ഭാക്കിയാവാന്‍ ഭാഗ്യം ലഭിച്ചത് ഈ നാല് മദ്ഹബുകള്‍ക്ക് മാത്രമാണ്.

ഇജ്തിഹാദ്

തഖ്ലീദിന്‍റെ വിപരീത പദമാണ് ഇജ്തിഹാദ്.ശരീഅത്തിന്‍റെ ശാഖാപരമായ വിധികള്‍ അവയുടെ വിസ്തൃത തെളിവകളിലൂടെ കത്തെുവാനായി ഫഖീഹ്,അദ്ദേഹത്തിന്‍റെ കഴിവ് പരമാവധി വിനിയോദിക്കലാണ് ഇജ്തിഹാദ്.അപ്പോള്‍ ഫിഖ്ഹിന്‍റെ മുമ്പ് വിവരിച്ച പ്രമാണങ്ങളായ ഖുര്‍ആന്‍,സുന്നത്ത്,ഇജ്മഅ്,ഖിയാസ് എന്നിവവഴി ഏതെങ്കിലുമോരു കര്‍മപരമായ വിവരത്തിന്‍റെ മതവിധി എന്താണെന്ന് അറിയുവാനായി ഒരു മുജ്തഹിദ് കഠിനാധ്വാനം ചെയ്തു കത്തെുന്നതിന് ഇജ്തിഹാദ് എന്നും,ഇങ്ങനെ കത്തെുന്ന വ്യക്തിക്ക് മുജ്തഹിദ് എന്നും പറയപ്പെടുന്നു.

ഇജ്തിഹാദിന്ന് അര്‍ഹത

ഇങ്ങനെ ഇജ്തിഹാദ് ചെയ്ത് കത്തൊന്‍ എല്ലാവര്‍ക്കും സാധിക്കുകയില്ലല്ലോ.അതിനാല്‍ ഒരു മുജ്തഹിദിനുാകേ മിനിമം യോഗ്യതകളെന്തെല്ലാമാണെന്ന് പണ്ഡിതډാര്‍ വിവരിക്കുന്നത് കാണുക.താഴെയുള്ള അഞ്ച് യോഗ്യതകളുള്ളയാള്‍ക്ക് മാത്രമേ ഇജ്തിഹദിന്ന് അര്‍ഹതയുള്ളൂവെന്ന് ഇമാം നവവി(റ)എഴുതുന്നു.

1.വിശുദ്ധ ഖുര്‍ആന്‍

വിശുദ്ധ ഖുര്‍ആനിലെ കര്‍മശാസ്ത്ര നിയമങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ വചനങ്ങളിലെങ്കിലും അവഗാഹം വേതാണ്.അവകള്‍ മനഃപാഠമാക്കണമെന്നില്ല.

2.ഹദീസുകള്‍

ഹദീസുകളില്‍ നിയമ വിധികലുമായി ബന്ധപ്പെട്ടതില്‍ അവഗാഹം നേടേത് അനിവാര്യമാണ്.താഴെ വിഷയങ്ങളിലും പാണ്ഡിത്യമുണ്ടാകേണ്ടതുണ്ട്.വ്യാപ്തിയും അവ്യാപ്തിയും
നിരുപാധികവും,സ്വാപാതികവും
അസ്ഫുടവും,സ്ഫുടീകരിക്കപ്പെട്ടതും
ദുര്‍ബലപ്പെടുത്തുന്നതും ദുര്‍ബലപ്പെടുത്തപ്പെട്ടതും
കൂടാതെ ഹദീസുകളില്‍ മുതവാതിര്‍, അഹാദ്, മുര്‍സല്‍, മുത്തസില്‍ മുതലായവ ഏതെല്ലാമെന്നറിയണം.

3.സ്വാഹാബാക്കളും അവകള്‍ക്ക് ശേഷമുള്ളവരിലുള്ള മുജ്തഹദുകള്‍ക്കിടയില്‍ ഇജ്മാഅ് ഉള്ളതും അല്ലാത്തതും ഏതെല്ലാം വാക്കുകളിലാണെന്നറിയണം.

4.ഖിയാസ്(സാദൃശാനുമാനം) അതില്‍ സ്പഷ്ടാനുമാനവും സമാനുമാനവും കോപ്യാനുമാനവും ഏതെല്ലാമെന്നറിയണം

5.ലിസാനുല്‍ അറബ(അറബി ഭാഷ) ഭാഷയും വ്യാകരണ നിയമങ്ങളും അറിയണം.കാരണം അറബിയിലാണല്ലോ ശരീഅത്ത് നന്നിട്ടുള്ളത്.

ഈയടിസ്ഥാനത്തില്‍ പാദങ്ങളുടെ വ്യാപിതിയും അവ്യാപ്തിയും സ്ഫുടതയും അറിഞ്ഞിരിക്കണം.കൂടാതെ മുതലഖ് മുജ്തഹിദിന്‍റെ മറ്റൊരു പ്രധാന നിബന്ധനയായ ഫിഖിഹിന്‍റെ ഖവാഇദ കുല്ലിയ്യ (പൊതു നിയമങ്ങള്‍) സ്വന്തമായുാവേതാണ്.