മുഹമ്മദ്അജ്മൽ കെ.ടി പാണ്ടിക്കാട്
മനുഷ്യന്റെ സവിശേഷതകളിലൊന്നാണ് ഭാഷ .ചിന്തകളെയും വികാരങ്ങളെയും ആശയ പ്രകടനത്തിലൂടെ പുറത്തെത്തിക്കുന്ന ശബ്ദങ്ങളുടെ ഒരു കൂട്ടമാണത്. ലോകത്ത് ഇന്ന് നിരവധി ഔദ്യോഗിക ഭാഷകൾ ഉണ്ട്. പ്രാദേശികഭാഷകൾ വേറെയും. എന്നാൽ ഈ ഭാഷകളുടെയെല്ലാം രാജാവായി അറിയപ്പെടുന്നത് അറബി ഭാഷയാണ്.ഒരുകാലത്ത് ലോകത്തെ തന്നെ നിയന്ത്രിച്ചിരുന്ന ഒരു ഭാഷയായിരുന്നു ഇത്. അഥവാ ഇന്ന് ഇംഗ്ലീഷ് ഭാഷ എപ്രകാരമാണോ ലോകപ്രസിദ്ധി നേടിയത് അതുപോലെ ഒരുകാലത്ത് അറബിഭാഷയും ലോകപ്രസിദ്ധി നേടുകയും ലോകത്തെ നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഇടത്തുനിന്ന് വലത്തോട്ട് അപൂർവ്വം ചില ഭാഷകളിലൊന്നു കൂടിയാണ് അറബിഭാഷ. സെമറ്റിക് ഭാഷകളിലൊന്നായ അറബി ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷകളിലൊന്ന് കൂടിയാണ്. ഐക്യരാഷ്ട്രസഭയുടെ അംഗീകൃത ഭാഷയായ അറബി 26 രാജ്യങ്ങളിലെ ഔദ്യോഗികഭാഷ കൂടിയാണ് .ആഫ്രിക്കൻ യൂണിയൻ ഓർഗനൈസേഷൻ ഇസ്ലാമിക കോണ്ഫ്രൻസ് പോലുള്ള മിക്ക അന്താരാഷ്ട്ര സംഘടനകളും അറബി ഔദ്യോഗികഭാഷയായി അംഗീകരിച്ചിട്ടുണ്ട്.
ഉൽഭവവും വളർച്ചയും
ബി.സി 1900 ജീവിച്ച യഅറുബ്നു ഖഹ്താനാണ് അറബി ഭാഷയുടെ പിതാവായി അറിയപ്പെടുന്നത്. ഇദ്ദേഹത്തിന് പേരിലേക്ക് ചേർത്താണ് അറബി എന്ന പേര് ഈ ഭാഷക്ക് വന്നതത്രെ. എന്നാൽ അറബി ഭാഷക്ക് അറബി എന്ന പേര് കിട്ടാൻ മറ്റൊരു കാരണംകൂടിയുണ്ട് എന്നാണ് അഭിപ്രായം. ഇഅറാബ് (അറബിഭാഷയുടെ വർണ്ണ ഘടന)ഉള്ള ഏകഭാഷ അതുകൊണ്ടാണത്രേ അങ്ങനെ പേരിട്ടത്. മധ്യകാലഘട്ടത്തിൽ ഉയർച്ചയുടെ പരമ്യതയിലെത്തിയ ഭാഷയായിരുന്നു അറബി .വിജ്ഞാന വിപ്ലവത്തിൽ അറബികൾ കുതിച്ചുയർന്നപ്പോൾ സ്വാഭാവികമായും അക്കാലത്ത് അറബിക് ഗ്രന്ഥങ്ങൾ വ്യാഭിച്ചു. തത്വശാസ്ത്രവും വൈദ്യശാസ്ത്രവുമെല്ലാം അറബിയിലായിരുന്നു രചിക്കപ്പെട്ടത് .കൂടാതെ പ്ലാറ്റോ ,അരിസ് റ്റോട്ടിൽ, സോക്രട്ടീസ് തുടങ്ങീ ഗ്രീക്ക് തത്വചിന്തകന്മാരുടെ ഗ്രന്ഥങ്ങളും അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.അതോടെ അറബി ഭാഷ പഠിക്കാൻ ലോക ജനത തയ്യാറായി.അങ്ങനെയായിരുന്നു അറബി ഭാഷ വളർച്ച നേടിയത്. ലോകത്ത് ഇന്ന് നിലനിൽക്കുന്നഏക സെമറ്റിക് ഭാഷകൂടിയാണ് അറബി. നൂഹ് നബിയുടെ മകൻ സാമിന്റെ വംശപരമ്പരയിൽ പെട്ട ജനവർഗ്ഗത്തിന്റെ ഭാഷയാണ് സെമിറ്റിക് ഭാഷ .സിസംബർ 18 ലോക അറബിക് ദിനമായി അചരിക്കുന്നു.
അറബിക് ലിപി
ലോക ഭാഷകളിൽ ഏറ്റവും മനോഹരമായ ലിപി സ്വന്തമായിട്ടുള്ളത് അറബിഭാഷക്കാണ്. അതുകൊണ്ടുതന്നെ എഴുത്തിലെ സുന്ദരി എന്ന പേരിൽ അറബി ഭാഷ അറിയപ്പെടുന്നു .അറബി ഭാഷക്ക് പ്രധാനമായും അഞ്ച് ലിപികളാണുള്ളത് .1 -കൂഫിലിപി:-ഏറ്റവും പഴക്കംചെന്ന അറബി ലിപിയാണിത് .മുസ്ലിങ്ങൾ ആദ്യമായി സ്ഥാപിച്ച കൂഫി നഗരവുമായി ബന്ധപ്പെടുത്തിയാണ് ഈ പേരുവന്നത്. 2-ഖത്തുന്ന സഖ്(അച്ചടിലിപി) :-സാധാരണയായി ഉപയോഗിച്ചുവരുന്ന ലിപിയാണിത്. ഗൾഫിൽ നിന്നും കൊണ്ടുവരുന്ന ഖുർആനിലും മറ്റും അച്ചടിച്ചുവരുന്നത് ഈ ലിപിയാണ്.
3-ഖത്തുറുകഅ(കയ്യെഴുത്തു ലിപി ) :-അച്ചടി ലിപിയിൽനിന്നും വളരെ അധികം വ്യത്യസ്തമായതാണ് ഈ ലിപി. വളരെ വേഗത്തിൽ എഴുതാൻ സാധിക്കുന്നത് പ്രത്യേകതയായി പരിഗണിക്കാം. 4 -ഖത്തുദ്ദീവാനി (കാവ്യ ലിപി) :-ഓട്ടോമൻ ഭരണാധികാരിയായ മുഹമ്മദ് ഫാത്തിഹിന്റെ കാലത്താണ് ഇനി രൂപകല്പന ചെയ്യപ്പെട്ടത്.ഈ ലിപി കണ്ണുകളെ ആകർഷിക്കുന്ന വിധത്തിലാണ് തയ്യാർ ചെയ്യപ്പെട്ടിരിക്കുന്നത് .5- ഖത്തുൽ ഫാരിസി (പേർഷ്യൻ ലിപി ) :-വളരെ സാവധാനത്തിൽ എഴുതാൻ കഴിയുന്ന ഈ ലിപിപതിമൂന്നാം നൂറ്റാണ്ടിൽ പേർഷ്യയിലാണ് രൂപംകൊണ്ടത്.
അറബിഭാഷ ഇന്ത്യയിൽ
പുരാതനകാലം മുതലേ അറബികൾ സഞ്ചാര പ്രിയരായിരുയിരുന്നു. നിരവധി നാടുകളിലേക്ക് പ്രയാണം നടത്തിയ അവർ ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ തങ്ങളുടെ ഭാഷക്ക് വെള്ളവും വളവും നൽകി പരിപോഷിപ്പിച്ചു. ഇന്ത്യയുമായി അഭേദ്യബന്ധം പുലർത്തിയഅറബികൾ തങ്ങളുടെ ഭാഷയെ ഇന്ത്യയിലും നട്ടുവളർത്തി. പണ്ടുമുതലേ ഇന്ത്യയിൽ അറബി സംസാരിക്കാൻ തുടങ്ങിയിരുന്നുവെന്നാണ് ചരിത്രങ്ങൾ പറയുന്നത്.അല്ലാമ സയ്യിദ് സുലൈമാൻ നദ്വി എഴുതുന്നു :എന്നാൽ മഹാഭാരതകാലഘട്ടത്തിലും ഇന്ത്യയിൽ അറബി ഭാഷ അറിയുന്നവർ ഉണ്ടായിരുന്നതാണ് ഇതിലും അത്ഭുതം. (അറബ് വഹിന്ദുകെ തഅല്ലുകാത്ത്) സത്യാർത്ഥപ്രകാശം എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ സ്വാമി ദയാനന്ദസരസ്വതി രേഖപ്പെടുത്തുന്നു: മഹാഭാരതത്തിൽ കൗരവന്മാർ അരക്കില്ലമുണ്ടാക്കി പാണ്ഡവരെ ദഹിപ്പിച്ചു കൊല്ലാൻ ഉദ്ദേശിച്ചപ്പോൾ വിദുരൻ യുധിഷ്ഠരനോട് അറബി സംസാരിച്ചു. യുധിഷ്ഠരൻ അറബിയിൽ തന്നെ മറുപടി പറയുകയും ചെയ്തു .ഈ രണ്ടു ഉദ്ധരണികളും പുരാതനകാലം മുതലേ അറബിഭാഷ ഇന്ത്യയിൽ വളർച്ച നേടിയിരുന്നു വെന്നതാണ് സൂചിപ്പിക്കുന്നത് .
അറബി ഭാഷയും പഠനവും കേരളത്തിൽ
പതിനാറായിരത്തോളം ഭാഷാവേരുള്ളള്ള അറബിഭാഷ പൗരാണികകാലം മുതലേ കേരളത്തിലെത്തിയിരുന്നു. മാലിക് ദീനാറിലിയുടെയും സംഘത്തിലൂടെയായിരുന്നു അറബിഭാഷ കേരളത്തിൽ വ്യാപിച്ചത്. ഇന്ന് നാം ഉപയോഗിക്കുന്ന പല പേരുകളുടെയും അടിസ്ഥാന നാമം തേടി പോയാൽ അറബിയിലേക്കെത്തും. നമ്മുടെ നാട്ടിലെ മിക്ക സ്ഥലനാമങ്ങളും അറബിയിൽ നിന്നും രൂപപ്പെട്ടതാണ് .കല്ലാഹ് കല്ലായി ആയതും ശാലിഹാർ (ചെറുപുഴ) ചാലിയാറായി പരിണമിച്ചതുമെല്ലാം ഇതിന് ഉദാഹരണമായി എണ്ണാം.
അറബിയും മലയാളവും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ സാക്ഷാൽക്കാരമാണ് അറബി മലയാളമെന്ന ഭാഷ തന്നെ.മലയാളഭാഷ ധാരാളം പദങ്ങൾ അറബിയിൽ നിന്ന് കടമെടുത്തിട്ടുണ്ട്. കഫീലും വക്കീലും വക്കാലത്തും എല്ലാം ഇതിൽ പെട്ടതാണ്. പതിനാറാം നൂറ്റാണ്ടിൽ കോഴിക്കോട് പട്ടണത്തിലെ വ്യാപാര ഭാഷ അറബി ആയിരുന്നുവെന്ന് കൈസ്ത്രവ കാനോനകളിൽകാണാനാവും .വാസ്കോഡഗാമ കേരളത്തിൽ എത്തിയത് കോഴിക്കോട് സാമൂതിരി രാജാവിന്ഒരു കത്തുമായിട്ടായിരുന്നു. അതിലെ ഭാഷ അറബിയായിരുന്നുവെന്ന് ഗുണ്ടർട്ട് കേരള പഴമയിൽ ആവർത്തിച്ചു പറയുന്നുണ്ട് .
പൊന്നാനിയും തിരൂരങ്ങാടിയുംമെല്ലാം ഒരു കാലത്ത് അറബിഭാഷ പഠനത്തിന്റെ കേന്ദ്രങ്ങളായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള മദ്രസകളിലും അറബി കോളേജുകളിലും ദർസുകളിലുമെല്ലാം അറബി വ്യാപകമായി പഠിപ്പിക്കപ്പെട്ട കൊണ്ടിരിക്കുന്നു. ഇതെല്ലാമുണ്ടായിട്ടും കേരളത്തിനൊരു അറബിക് യൂണിവേഴ്സിറ്റി ഇല്ലാത്തത് ഖേദകരം തന്നെ.