മുഹ്സിന് ഷംനാദ് പാലാഴി
വീണ്ടുമൊരു പെരുന്നാള്‍ ദിനം കൂടി നമ്മളിലേക്ക് ആഗതമായിരിക്കുന്നു. റമളാനില്‍ ആര്‍ജിച്ചെടുത്ത ആത്മീയ അനുഭൂതിയുടെ പരിസമാപ്തിയില്‍ ലഭിക്കുന്ന പരമാനന്ദമാണ് പെരുന്നാള്‍ ദിനത്തില്‍ നമുക്കുണ്ടാവേണ്ടത്. എന്നാല്‍ ഇന്ന് പെരുന്നാളാഘോഷങ്ങള്‍ അത്തരത്തിലുള്ള ഒരു അനുഭൂതി നമുക്ക് നല്കുന്നുണ്ടോ ? റമളാനില്‍ തുടര്‍ത്തികൊണ്ട് പോന്ന ആരാധനകര്‍മ്മങ്ങളും സല്‍കര്‍മ്മങ്ങളും ജീവിതത്തില്‍ നിന്ന് പുറം തള്ളാനുള്ള ഒരു ദിനമായി ഇന്ന് പെരുന്നാള്‍ ദിനങ്ങള്‍ ആഘോഷിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഒരു മാസക്കാലം ഭൗതിക ദേഹേച്ചകളില്‍ നിന്നും തെറ്റുകളില്‍ നിന്നും അകന്ന് നിന്ന വിശ്വാസികള്‍ക്ക് അത്തരം കാര്യങ്ങളിലേക്ക് മടങ്ങാനും തുടങ്ങാനുമുള്ള ഒരു അവസരമായി പെരുന്നാളിനെ ചൂഷണം ചെയ്യപ്പെടുന്നു . ഇസ്ലാമിന്റെ പരിധികള്‍ ലംഘിച്ച് പുതിയ കാലത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ അഴിഞ്ഞാട്ടങ്ങളായി മാറുമ്പോള്‍ പെരുന്നാളാഘോഷങ്ങളെ പുനര്‍വായനക്ക് വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എന്ത് കൊണ്ട് ഇസ്ലാമിക ആഘോഷം?
ഓരോ ജനവിഭാഗങ്ങള്‍ക്കും അവരുടേതായ ആഘോഷങ്ങളും ഉത്സവങ്ങളുമുണ്ട്. വൈയക്തികവും സാമൂഹികവുമായുള്ള പല കാരണങ്ങളാലാണ പ്രത്യേക ദിനങ്ങളെ മതാഘോഷങ്ങളാക്കി ഓരോ ജനവിഭാഗങ്ങളും ആഘോഷിക്കപ്പെടുന്നത്. എന്നാല്‍ മറ്റു ജനവിഭാഗങ്ങളുടെ ആഘോഷങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതാണ് ഇസ്ലാമിന്റെ ആഘോഷദിനങ്ങളും ആഘോഷ സങ്കല്‍പ്പങ്ങളും.
അധാര്‍മികതയുടെയും അരാചകത്വത്തിന്റെയും പ്രഘോഷമായി ആഘോഷങ്ങള്‍ മാറിയ കാലത്താണ് ധാര്മികത്വത്തിലും സഹവര്‍തിത്വത്തിലും കല്പന ചെയ്യപ്പെട്ട രണ്ട് പെരുന്നാളുകള്‍ മുസ്ലിംകള്ക്കുള്ള ആഘോഷ ദിനങ്ങളായി പ്രവാചകന് (സ) തങ്ങള്‍ പ്രഖ്യാപിച്ചത്.
ജാഹിലിയ്യാ കാലത്ത് നീറൂസ്, മഹര്‍കാന്‍, സബഅ്, സബാസിബ് തുടങ്ങിയ പേരുകളില്‍ ആഘോഷങ്ങള്‍ നിലനിന്നിരുന്നു നീറൂസ്, മഹര്‍കാന്‍ എന്നീ ആഘോഷങ്ങള്‍ അവിടുത്തെ യഹൂദരുടെയിടയിലാണ് പ്രചരിച്ചിരുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള അഞ്ച് ദിവസങ്ങള്‍ പിന്നിട്ട ശേഷം സ്വന്തത്തിനു മാത്രമായി ആറാം ദിവസം എന്ന അടിസ്ഥാനത്തിലൂന്നിയാണ് നീറൂസ് ഉത്ഭവിച്ചത്. പേര്‍ഷ്യന്‍ മിത്തോളജിയില്‍ ബി. സി രണ്ടായിരത്തില്‍ ജീവിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഫരേഡുന് രാജാവിന്റെ വിജയദിനമാണ് മഹര്‍കാന്‍ ആഘോഷത്തിന്റെ അടിസ്ഥാനം. പേര്‍ഷ്യയില്‍ നിന്ന് കടന്നു വന്ന ആഘോഷങ്ങളാണിവ എന്നാണ് ചരിത്ര പണ്ഡിതډാര്‍ രേഖപ്പെടുത്തുന്നത്. സാമൂഹികപരമായും സാംസ്കാരികപരമായും അപചയങ്ങളുടെ ഘോഷയാത്രയായിരുന്നു ജാഹിലിയ്യാ കാലത്തെ അത്തരം ആഘോഷങ്ങള്‍. ഗോത്ര വൈര്യം, സ്ത്രീ വരുദ്ധത, യുദ്ധക്കലി, മദ്യപാനം തുടങ്ങിയ ഘടകങ്ങളായിരുന്നു ആഘോഷങ്ങളിലെ സന്തോഷ വിഭവങ്ങള്‍. വിവിധ ഗോത്രങ്ങള്ക്കിടിയിലുള്ള കുതിര മത്സരം അമ്പെയ്ത്ത് വീരവാദം ദുരഭിമാനം തുടങ്ങിയവ ആയിരുന്നു ആഘോഷങ്ങളില്‍ ആവിഷ്ക്കരിക്കപ്പെട്ടിരുന്നത്.
അക്കാലത്തെ വരേണ്യ വിഭാകക്കാരല്ലാത്ത സമൂഹത്തിലെ താഴ്ന്ന വിഭാഗക്കാരെയും ദരിദ്രരെയും സ്ത്രീകളെയും ആഘോഷങ്ങളില്‍ നി്ന്ന് വിലക്കപ്പെട്ടിരുന്നു. ഈ ഒരു ഘട്ടത്തിലാണ് ഇസ്ലാം അങ്ങേയറ്റം സാമൂഹിക പ്രാധാന്യമുള്ള ആഘോഷങ്ങളെ മുസ്ലീംങ്ങള്‍ക്ക് നിര്‍ണ്ണയിച്ച് നല്‍കിയത്. അക്കാലത്ത് നിലനിന്നിരുന്ന ആഘോഷ സങ്കല്‍പ്പങ്ങളെയെല്ലാം പൊളിച്ചെഴുതി കൊണ്ട് സാംസ്ക്കാരിക പൈതൃകങ്ങള്‍ക്ക് വിരുദ്ധമാകാത്ത തരത്തില്‍ ധാര്‍മികതാ മൂല്ല്യമുള്ള രണ്ട് ആഘോഷങ്ങളെയാണ്- ഈദുല്‍ ഫിത്വര്‍, ഈദുല്‍ അള്ഹ – ഇസ്ലാം അവതരിപ്പിച്ചത്. നഗ്നരായി ത്വവാഫ് ചെയ്തിരുന്ന അക്കാലത്തെ മക്കയിലെ ഹജ്ജും അറബികള്‍ക്ക് ആഘോഷമായിരുന്നു. എന്നാല്‍ അതിനെ ഉയര്‍ന്ന മാനവിക തലത്തിലേക്ക് ഉയര്‍ത്തുന്ന വിധത്തില്‍ വിവിധ കര്‍മ്മങ്ങള്‍ കൂട്ടിച്ചേര്‍ത്തും വസ്ത്രം ധരിച്ച് തന്നെ ത്വവാഫ് ചെയ്യണമെന്ന് നിഷ്കര്‍ഷിച്ചും അതിനെ സംസ്ക്കരിച്ചെടുക്കുകയായരുന്നു ഇസ്ലാം.
സന്തോഷവേളകളെയെല്ലാം ആഘോഷങ്ങളാക്കിയിരുന്ന ഒരു സംസ്ക്കാരമായിരുന്നു ജാഹിലിയ്യ കാലത്ത് നിലനിന്നിരുന്നത്. യുദ്ധവിജയവും പെണ്ണിനെ നേടുന്നതും മനുഷ്യനെ കൊലക്ക് കൊടുക്കുന്നതും അവര്‍ക്ക് ആഘോഷങ്ങള്‍ക്കുള്ള വഴികളായിരുന്നു. വൈയക്തിക സന്തോഷങ്ങളായിരുന്നു ഈ ആഘോഷങ്ങളുടെയെല്ലാം നിദാനം. സാമൂഹികപുരോഗതിക്കും സാംസ്ക്കാരിക പൈതൃകങ്ങള്ക്കും അത്തരം ആഘോഷങ്ങള്‍ ഒരു തരത്തിലും സ്വാധീനിച്ചല്ല. മാത്രമല്ല, അവ സമൂഹത്തിലെ അഴിഞ്ഞാട്ടങ്ങളായി മാറി. എന്നാല്‍ ഓരോരുത്തരുടേയും ജീവിതത്തിലേക്ക് കടന്നു വരുന്ന വൈവിധ്യമാര്‍ന്ന സന്തോഷ മുഹൂര്‍ത്തങ്ങളെ മതനിയമമാക്കി ആഘോഷിക്കാന്‍ ഇസ്ലാം കല്പ്പിക്കുന്നുല്ല. ്അത് കൊണ്ട് തന്നെയാണ് വിവാഹം, കുഞ്ഞിന്റെ ജനനം, പ്രവാചക കാലത്തെ യുദ്ധ വിജയങ്ങള്‍ എന്നിവയൊന്നും ഇസ്ലാമിന്റെ പ്രമാണിക ആഘോഷമായി പ്രഖ്യാപിക്കാതിരുന്നത്.
വൈയക്തിക സന്തോഷങ്ങള്‍ മാതത്തന്റെ ആഘോഷങ്ങളായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ അവ ഇസ്ലാമിന്റെ സാംസ്ക്കാരിക മീല്ല്യങ്ങളുടെ പ്രതീകമാകുന്നതിന് പകരം ജാഹിലിയ്യ യുഗം പോലെ അഴിഞ്ഞാട്ടങ്ങളുടെയും സാമൂഹിക അപചയത്തിന്റെയും ഘോഷയാത്രകളായി മാറുമായിരുന്നു. അത് കൊണ്ട് തന്നെയാണ് രണ്ട് പെരുന്നാളുകളെ മാത്രം മുസ്ലീം ഉമ്മത്തന്റെ ആഘോഷങ്ങളായി നിര്‍ണ്ണയിച്ചതും. ആഘോഷങ്ങള്‍ക്ക് കൃത്യമായ അതിരുകള്‍ വെച്ച് തന്നതും.
എങ്ങനെയാകണം പെരുന്നാള്‍ ആഘോഷങ്ങള്‍
ആഘോഷം മനുഷ്യന്റെ പ്രകൃതിപരവും സാമൂഹ്യപരവുമായ ആവശ്യങ്ങളായതിനാല്‍ ലോകത്തെ എല്ലാ മതങ്ങള്‍ക്കും അവരുടേതായ ആഘോഷങ്ങളുണ്ട്. എന്നാല്‍ മറ്റു മതങ്ങളില്‍ നിന്നും ജനവിഭാഗങ്ങളില്‍ നിന്നും വ്യത്യസ്ഥമായതാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന രണ്ട് പെരുന്നാള്‍ ആഘോഷങ്ങള്‍ -ഈദുല്‍ അള്ഹ, ഈദുല്‍ ഫിത്വര്‍- . കൃത്യമായ പരിധിയും ധാര്‍മിക മൂല്ല്യങ്ങളും സാമൂഹിക സാംസ്കാരിക തലങ്ങളേയും ഉള്കൊണ്ടതാണവകള്. യഥാര്‍ത്ഥത്തില്‍ ഓരോ ആഘോഷങ്ങളും ഓരോ ജനവിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെയും സാംസ്കാരിക മണ്ഡലങ്ങളെയും അടയാളപ്പെടുത്തുന്ന മാധ്യമമാണ്.
അത് കൊണ്ട് തന്നെ മുസ്ലിം എന്ന ഐഡന്റിറ്റി രൂപീകരിക്കുന്നതില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. വിവിധ സമൂഹങ്ങള്‍ മുസ്ലീങ്ങളുടെ മാനസിക ഉല്ലാസങ്ങളേയും ജീവിത രീതിയേയും വിലയിരുത്തുന്നത് ഒരു പരിധി വരെ പെരുന്നാളിലൂടെയാണ്. അത് കൊണ്ട് തന്നെ ഒരു യഥാര്‍ത്ഥ മുസ്ലിം ഐഡന്റിറ്റി രൂപപ്പെടുത്തുന്നുണ്ടോ പുതിയ കാലത്തെ പെരുന്നാളാഘോഷങ്ങള്‍ എന്ന വസ്തുത വിചിന്തനം ചെയ്യേണ്ടതുണ്ട്.
വിശുദ്ധ റമളാനില്‍ ആരാധനകളിലൂടെ ആര്‍ജ്ജിച്ചെടുത്ത ആത്മീയ ശുദ്ധിയും മഹിത സംസ്കാരവും നിലനിര്‍ത്താനുള്ള പ്രതിജ്ഞ പുതുക്കലാണ് പെരുന്നാളിന്റെ ആകത്തുക. ആത്മീയ നിര്‍വൃതിയുടെ ഉന്നതി പ്രാഭിക്കുന്ന മനുഷ്യന് അല്ലാഹുവിന്റെ പ്രീതിയിലേക്ക് ജീവിതത്തെ പാകപ്പെടുത്തിയെടുക്കുന്ന പരിശ്രമത്തിന്റെ പരിസമാപ്തിയില്‍ ലഭിക്കുന്ന പരമാന്ദമാണ് സത്യത്തില്‍ പെരുന്നാളിന് മാറ്റ് കൂട്ടുന്നത്. അഥവാ, ആത്മ വിശുദ്ധിയാണ് പെരുന്നാളാഘോഷത്തിന് മധുരവും നിറവും പകരുന്നത്. ഇതിനര്‍ത്ഥം പള്ളിയിലിരുന്ന് ദിക്റിലും ദുആഇലുമായോ വീടിന്റെയുള്ളില്‍ അടച്ചിട്ടിരുന്നോ പെരുന്നാള്‍ ചിലവഴിക്കണമെന്നതല്ല. അതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുമില്ല. ഉണ്ടായിരുന്നെങ്കില്‍ പെരുന്നാള്‍ ദിനത്തില്‍ വിശ്വാസികള്‍ വ്രതമനുഷ്ഠിക്കുന്നത് ഇസ്ലാം നിശിദ്ധമാക്കുമായിരുന്നില്ല. ആത്മീയ വിശുദ്ധിയാണ് പെരുന്നാളിന്റെ അടിത്തറ.
ആ അടിത്തറ പൊളിച്ച് കളയാത്തതും മതത്തിന്റെ പരിധിയില്‍ വരുന്നതുമായ എല്ലാ തരം സന്തോഷാഘോഷങ്ങള് പെരുന്നാളില്‍ കൊണ്ടുവരാം. എന്നാല്‍ അധാര്‍മികതയുടെ കൂത്തരങ്ങുകളായി മാറുന്ന ആഭാസകരമായ ആഘോഷം ഇസ്ലാം അംഗീകരിക്കുന്നില്ല. ആര്‍പ്പുവിളികളും ആഘോഷത്തിമര്‍പ്പും വെടിക്കെട്ടും മദ്യപാനവുമെല്ലാം ആരാധനയുടെ ആത്മീയ ചൈതന്യം നശിപ്പിക്കുന്നു. ജാഹിലിയ്യാ ആഘോഷമായ നീറൂസ്, മഹര്‍കാന്‍ എന്നിവയെ നബി (സ) തങ്ങള്‍ നിരാകരിച്ചത് അവയിലെ ആധാര്‍മിക ആഘോഷ രീതികള്‍ മൂലമായിരുന്നു.
നിര്‍ണ്ണിത ആരാധനകളും സാംസ്കാരികമായ തലങ്ങളും ഒന്നിച്ച് ചേരുമ്പോഴാണ് പെരുന്നാള്‍ ആഘോഷമാകുന്നത്. ഈദ്ഗാഹും പെരുന്നാള്‍ നമസ്കാരവും തക്ബീര്‍ ധ്വനികളും പെരുന്നാളിന്റെ ആത്മീയതയെ സന്തുഷ്ടമാക്കുമ്പോള് ഗൃഹ സന്ദര്‍ശനവും സുഭിക്ഷമായ ഭക്ഷണവും പെരുന്നാള്‍ ആശംസകളും അതിന്റെ സാംസ്കാരിക തലത്തെ സമ്പന്നമാക്കുന്നു. അത്തരം സാംസ്കാരിക വിനിമയത്തില്‍ മുസ്ലിമേതര സമൂഹങ്ങളെയും ഉള്‍ക്കൊള്ളാന്‍ നാം തയ്യാറാകുമ്പോഴാണ് ആഘോഷം പൂര്‍ണ്ണമാകുന്നത്. ബഹുസ്വരതയും മതേതരത്വവും നിരന്തരം ഇസ്ലാമിന്റെ മേല്‍ ചോദ്യം ചെയ്യപ്പെടുകയും ദുര്വ്യഖ്യാനിക്കപ്പെടുകയും ചെയ്യുന്ന പുതിയ രാഷ്ട്രീയ സാമൂഹ്യ പരിസരത്ത് വെച്ചാകുമ്പോള്‍ അത്തരം പെരുന്നാളാഘോഷങ്ങള്‍ക്ക് നിറമേറുന്നു. അത്തരം ആഘോഷങ്ങളെയാണ് കാലം ആവശ്യപ്പെടുന്നത്.
ഇസ്ലാമിക ആഘോഷങ്ങളുടെ അത്യന്തിക ലക്ഷ്യം അല്ലാഹുവിന്റെ പ്രീതിയും പരലോക മോക്ഷവുമാണ്. സുഭിക്ഷമായ ആഹാരം ഉണ്ടാക്കുന്നതും നല്ല വസ്ത്രം ധരിക്കുന്നതും സുഗന്ധം ഉപയോഗിക്കുന്നതും സന്തോഷം പങ്കുവെക്കുന്നതെല്ലാം ഈ ലക്ഷ്യത്തിന് വേണ്ടിയാകുമ്പോള്‍ ആരാധനയുടെയും ഇരുലോക വിജയത്തിന്റെയും ഭാഗമാകുന്നു അത്. പെരുന്നാളില്‍ മനസ്സു നിറഞ്ഞ് സ്ന്തോഷിക്കുമ്പോഴും വിശ്വാസിയുടെ അധരങ്ങളില്‍ വിനയത്തിന്റെ മന്ത്രോച്ചാരണമാകുന്ന തക്ബീര്‍ ധ്വനികള്‍ അടിമയും ഉടമയും തമ്മിലുള്ള ബന്ധം രൂണ്ഡമൂലമാക്കുന്നു. ആ ധ്വനികള്‍ സന്തോഷത്തിന്റെയും നന്ദിയുടെയും പ്രകാശിത രൂപമാണ്. ആഘോഷ വേളകളില്‍ തക്ബീറുകളാല്‍ അല്ലാഹുവിനെ സ്മരിക്കാന്‍ ഇസ്ലാം പ്രേരിപ്പിക്കുന്നു. അഥവാ, അല്ലാഹുവിനെ മറന്നു കൊണ്ടുള്ളതാവരുത് പെരുന്നാളാഘോഷം. അവനെ സ്മരിച്ച് കൊണ്ടുള്ളതും തൃപ്തിപ്പെടുത്തുന്നതുമായിരിക്കണം.
പെരുന്നാളോഘാഷം അതിരുകടക്കുന്നുവോ
ആഘോഷങ്ങള്‍ ആഘോഷിക്കപ്പെടാനുള്ളതാണ്. എന്നാല്‍ ആഘോഷങ്ങള്‍ അതിരു കടക്കുമ്പോള്‍ അവ അഴിഞ്ഞാട്ടങ്ങളായി മാറും. ഇത്തരത്തില്‍ ഇസ്ലാമിന്റെ അതിരുകളെ ചാടിക്കടന്ന് അഴിഞ്ഞാട്ടങ്ങളായി പുതിയ കാലത്തെ പെരുന്നാളാഘോഷങ്ങള്‍ മാറിപ്പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം അത്തരം ആഘോഷക്കാഴ്ചകളാണ് പെരുന്നാള്‍ ദിനങ്ങള്‍ നമ്മുടെ പരിസരങ്ങളില്‍ നിന്ന് തന്നെ കാണാന്‍ സാധിക്കുന്നത്.
ഇസ്ലാമിന്റെ ധാര്‍മിക മൂല്ല്യങ്ങളും വിശുദ്ധിയുടെ ആചാരാനുഷ്ഠാനങ്ങളും ഇതര ജനവിഭാഗങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ച് കൊടുക്കാനുള്ള ഒരവസരമാണ് പെരുന്നാള്‍. എന്നാല്‍ ആ അവസരത്തെ ധന്യമാക്കാതെ പ്രതികൂലമായ ബാധിക്കുന്ന തരത്തില്‍ നഷ്ടപ്പെടുത്തുകയാണ് ഇന്ന്ത്തെ ആഘോഷങ്ങള്‍. വര്‍ഷത്തില്‍ മദ്യം കുടിക്കുവാനും ആരാധനകള്‍ ഉപേക്ഷിക്കുവാനും ദൂര്ത്തടിക്കാനുമുള്ള ഒരവസരമായി പുതിയ കാലത്ത് പെരുന്നാളുകള്‍ ആഘോഷിക്കപ്പെടുന്നു. കുടുംബ ബന്ധം പുലര്‍ത്തേണ്ട വേളകള്‍ ബന്ധങ്ങളെ പിളര്ത്തുന്നതാക്കുന്നു.
ഇതര മതസ്ഥരുടെ കേവല ആഘോഷച്ചടങ്ങുള് പോലെ മാറിയിരിക്കുന്നു ഇസ്ലാമിന്റെ ആഘോഷ വേളകള്‍. ഇതിനു വേണ്ടിയല്ല ഇസ്ലാം ജാഹിലിയ്യാ കാലത്ത് നിലനിന്നിരുന്ന ആഘോഷ ദിനങ്ങളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായിക്കൊണ്ട് വിശ്വാസികള്‍ക്കായി പെരുന്നാള്‍ ദിനത്തെ ആഘോഷമാക്കി നല്‍കിയതെന്ന വസ്തുത മുസ്ലിം സമൂഹം ഇനിയും തിരിച്ചറിയാന്‍ വൈകിക്കൂടാ.
ങഡഒടകച ടഒഅങചഅഉ ജഅഘഅദഒക
ങഅചഅഗഗഡഘഅഏഒഅഞഅഠഒഅദഒഅങ (ഒ)
ഗഛങങഋഞക (ജഛ) 673007 (ജകച)
ജഒഛചഋ: 9544447144, 9746454510
ഋങഅകഘ: രസാൗവശെിവെമാിമറുമഹമ്വവശ@ഴാമശഹ.രീാ