സിനാന്‍ തളിപ്പറമ്പ
ജന്മം നല്‍കിയ ഉമ്മയേക്കാള്‍, പോറ്റിവളര്‍ത്തിയ ഉപ്പയേക്കാള്‍ ഒരുസത്യവിശ്വാസിക്ക് പ്രിയം പ്രവാചകരോടാകണമെന്നാണ് മുഹമ്മദ് നബി(സ) നമ്മെ തെര്യപ്പെടുത്തുന്നത്. അഥവാ പ്രവാചകര്‍(സ) പ്രേമഭാജനമാകുന്നത് വരെ ഒരാളും സത്യവിശ്വാസിയാവുകയില്ല. പ്രവാകര്‍(സ) പ്രേമഭാജനമാകണമെങ്കില്‍ അവിടുത്തെ കുറിച്ച് കൂടുതല്‍ പഠിക്കുകയും അനുഭവസ്ഥരുടെസാക്ഷ്യം അറിയുകയുംചെയ്യേണ്ടതുണ്ട്.
അല്ലാഹുവിനെ സ്നേഹിക്കുന്നവര്‍ അവന്‍ സ്നേഹിക്കുന്നതെന്തിനെയുംസ്നേഹിക്കണം. അല്ലാഹു പ്രവാചകരെസ്നേഹിക്കുകയും നമ്മോട് സ്നേഹിക്കാന്‍ കല്‍പ്പിക്കുകയുംചെയ്തു. കൂടാതെ തന്‍റെ പ്രേമഭാജനമായ പ്രവാചകര്‍ക്ക് അവന്‍ അത്യുന്നതമായ സ്ഥാനം നല്‍കി അലങ്കരിക്കുകയുംചെയ്തു. അല്ലാഹുവിനെ കുറിച്ച് പറയുന്നിടത്ത് പ്രവാചകനെ കുറിച്ചും പറയപ്പെടണമെന്ന്സൂറത്തുല്‍ളുഹയിലൂടെഅല്ലാഹുവ്യക്തമാക്കുന്നു.
പതിനാല് നൂറ്റാണ്ടുകള്‍ക്കിപ്പുറവുംതികച്ചും ആധികാരികമായി മാത്രംസംസാരിക്കപ്പെടുന്ന വ്യക്തിത്വമാണ് മുഹമ്മദ് നബി(സ). ഊഹാപോഹങ്ങളോ സാധ്യതാസങ്കല്‍പ്പങ്ങളോവെച്ച് പ്രവാചകനെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ല. കാരണം ആ പ്രവാചകന്‍റെ പാരമ്പര്യം, തറവാട്, ബാല്യം, യുവത്വം, വിവാഹം, കുടുംബ ജീവിതം, തുടങ്ങിയഎല്ലാകാര്യങ്ങളും അനുഭവസ്ഥര്‍സാക്ഷ്യംവഹിച്ചതാണ്. പ്രിയപ്പെട്ട ഭര്‍ത്താവ് എന്ന നിലയില്‍ മുഹമ്മദ് നബി(സ) എങ്ങനെയാണ് പെരുമാറിയതെന്ന് പ്രിയതമയായആഇശ ബീവി പറയുന്നുണ്ട്. ഇത്തരുണത്തില്‍ പ്രവാചകരുടെഓരോശ്വാസനിശ്ശ്വാസവും, ചലനനിശ്ചലനങ്ങളുംഅതീവ ശ്രദ്ധയോടെ നിരീക്ഷിക്കാനും തലമുറകള്‍ക്ക്കൈമാറാനും അനുചരډാര്‍അതീവ തല്‍പരരായിരുന്നു.
പ്രബോധന ദൗത്യം മാത്രം നിര്‍വ്വഹിക്കുന്ന ഒരു പ്രവാചകന്‍ മാത്രമായിരുന്നില്ല മുഹമ്മദ്(സ). മറിച്ച്കുടുംബ നാഥന്‍, സാമൂഹിക പരിഷ്കര്‍ത്താവ്, യോദ്ധാവ്, ഭരണാധിപന്‍, നയതന്ത്രജ്ഞന്‍എന്നീ നിലകളിലെല്ലാം മുഹമ്മദ്(സ) നിപുണനാണ്. നീ ഉപ്പയുടെകൂടെ പോകുന്നോഅതോ മുഹമ്മദെന്ന യജമാനന്‍റെകൂടെ പോകുന്നോഎന്ന്സൈദ്എന്ന് പേരുള്ളഅടിമയോട്ചോദിച്ചപ്പോള്‍ എനിക്ക് മുഹമ്മദ് മതിയെന്ന്ഉത്തരം പറയുകയുണ്ടായി. കാരണംഒരുപ്പയേക്കാള്‍സ്നേഹവും പരിഗണനയുംകൊടുക്കുന്ന,അടിമയെമകനായികാണുന്ന സ്നേഹ നിധിയായയജമാനനായിരുന്നു മുഹമ്മദ് നബി(സ).
എല്ലാ നിലയിലുമെന്ന പോലെ സിദ്ധീഖിന്‍റെ കൂട്ടുകാരന്‍, ആഇശയുടെ ഭര്‍ത്താവ്, ഫാത്വിമയുടെ പിതാവ്, സൈദിന്‍റെയജമാനന്‍ എന്നീ നിലകളിലുംമാതൃകാപരമാണ് മുഹമ്മദ്(സ). അവിടുത്തെ വേഷം, താടിയുടെകട്ടി, വിയര്‍പ്പിന്‍റെഗന്ധം, ധരിച്ച തലപ്പാവിന്‍റെ നിറംതുടങ്ങി നരച്ച രോമങ്ങളുടെഎണ്ണം പോലും അനുചരډാര്‍കൃത്യമായി പിന്ഗാമികള്‍ക്ക്കൈമാറിയിട്ടുണ്ട്. ഹജ്ജ്വേളയില്‍വിതരണംചെയ്യപ്പെട്ട തിരുകേശം പോലും നൂറ്റാണ്ടുകളായിസൂക്ഷിക്കപ്പെടുന്നുണ്ട്. ഇന്നും മനുഷ്യമനസ്സില്‍ജീവിക്കുന്ന സംഭവ ബഹുലമായ അനുപമവ്യക്തിത്വമാണ് മുഹമ്മദ്(സ).
പ്രവാചകനെ നിഷ്പക്ഷമായിസമീപിച്ചവരൊക്കെ ആ മഹാ മനീഷിയുടെവ്യക്തത്വത്തില്‍ആശ്ചര്യഭരിതരായിട്ടുണ്ട്.മലയാളത്തില്‍ഏറ്റവുംകൂടുതല്‍ജീവചരിത്രംഎഴുതപ്പെട്ട,സാമൂഹിക പരിഷ്കര്‍ത്താവാണ് ശ്രീ നാരായണഗുരു. മലയാളിയെ അത്രമേല്‍സ്വാധീനിച്ച വ്യക്തിയാണ്അദ്ദേഹം. എന്നാല്‍ഗുരുവിനെഏറ്റവുംകൂടുതല്‍സ്വാധീനിച്ചത് മുഹമ്മദ് നബി(സ)യാണെന്ന്څഅനുകമ്പാദശകംچ എന്ന അദ്ദേഹത്തിന്‍റെകൃതിയിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണ്. പ്രവാചകപ്രകീര്‍ത്തനത്തിന്‍റെ പരമകാഷ്ടഎന്ന്വിശേഷിപ്പാക്കാവുന്ന തരത്തിലാണ്അദ്ദേഹം പ്രവാചകരെകുറിച്ച് പ്രതിപാദിച്ചത്.
മനുഷ്യാകൃതി പൂണ്ടദൈവമോ
നര ദിവ്യാകൃതി പൂണ്ട ധര്‍മ്മമോ
പരമേശ പവിത്ര പുത്രനോ
കരുണാവാന്‍ നബി മുത്ത്രത്നമോ
അദ്ദേഹം പ്രവാചകരെ പ്രകീര്‍ത്തിച്ചത്ഹൈന്ദവവീക്ഷണകോണിലൂടെയാണ്. മുസ്ലിംകളുടെവിശ്വാസമനുസരിച്ച് ആ പ്രകീര്‍ത്തനത്തിലെചിലവിശേഷണത്തോട് യോജിക്കാന്‍ കഴിയില്ലെങ്കിലും പ്രവാചകരെകുറിച്ച് പഠിച്ചപ്പോള്‍അദ്ദേഹത്തിന്‍റെ മനസ്സില്‍തികട്ടിവന്ന ചിന്തകളാണ്അദ്ദേഹംകവിതയിലൂടെ നമ്മോട് പറയുന്നത്.കൊല്ലാന്‍ വന്നവനെ ഉറ്റതോഴനാക്കിമാറ്റിയമാസ്മരികതയാണ് പ്രവാചകര്‍. മൂര്‍ച്ഛയേറിയവാള്‍കഴുത്തിലേക്ക് നീട്ടിഎന്നില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ ആര്‍ക്കാണ്കഴിയുകഎന്നലറുന്ന ശത്രുവിന്‍റെമുഖത്ത് നോക്കി പുഞ്ചിരിച്ച്കൊണ്ട്അല്ലാഹുവുണ്ടെന്ന് പ്രതിവധിച്ച തവക്കുലാണ് പ്രവാചകര്‍. വലത്കൈയില്‍സൂര്യനെയുംഇടത്കൈയില്‍ ചന്ദ്രനെയുംവെച്ചാലും പ്രബോധന ദൗത്യത്തില്‍ നിന്ന് പിډാറില്ലെന്ന് പ്രഖ്യാപിച്ച വിശ്വാസദാര്‍ഢ്യമാണ് പ്രവാചകര്‍.
മലയാളത്തിന്‍റെഎക്കാലത്തെയുംമികച്ച കവിവള്ളത്തോള്‍ നാരായണ മേനോന്‍ ജാതകംതിരുത്തി എന്ന കവിതയില്‍ പ്രവാചകര്‍(സ)യെവിശേഷിപ്പിക്കുന്നത്മുഹമ്മദ് നബി(സ) പൊന്‍കതിരാണെന്നാണ്. പ്രസ്തുതകവിതയില്‍വള്ളത്തോള്‍ ആ നാമത്തെ നമിക്കുന്നതായുംകാണാം.ആരും നമിച്ച് പോകുംവിധം അര്‍ത്ഥപൂര്‍ണ്ണമാണ് ആ നാമവുംജീവിതവും. മകന്‍റെ ഭാര്യ ആമിന പ്രസവിച്ചതറിഞ്ഞ അബ്ദുല്‍മുത്വലിബ്കുഞ്ഞിനെയുമെടുത്ത്കഅ്ബക്കരികില്‍ചെന്ന് മുഹമ്മദ് എന്ന് നാമകരണംചെയ്തു. ഇത്കേട്ട അറബികള്‍അവരുടെആശ്ചര്യം പ്രകടിപ്പിച്ചു നമ്മള്‍ ഇതുവരെകേള്‍ക്കാത്ത, പ്രപിതാക്കډാരൊന്നുംവിളിക്കാത്ത പേരാണല്ലോ മുഹമ്മദ്. ഇത്കേട്ട അബ്ദുല്‍മുത്വലിബ് പറഞ്ഞു. എന്‍റെ മകന്‍ എക്കാലത്തുംസ്തുതിക്കപ്പെടണമെന്ന്ഞാനാഗ്രഹിക്കുന്നു. ആ ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണമെന്ന പോലെ പ്രവാചര്‍ഇന്നുംസ്തുതിക്കപ്പെടുകയാണ്, വാഴ്ത്തപ്പെടുകയാണ്. തിരുജീവിതത്തിലെ പലസംഭവങ്ങളുംഅദ്ദേഹംകവിതാരൂപേണ അവതരിപ്പിച്ചിട്ടുണ്ട്. ആ ജീവിതംഅദ്ദേഹത്തെ എത്രമേല്‍സ്വാധിനിച്ചിട്ടുണ്ടെന്ന്അദ്ദേഹത്തിന്‍റെകവിതളിലൂടെവ്യക്തമാണ്.
നൂറ്റാണ്ടുകള്‍ക്കിപ്പുറം പാരമ്പര്യമായി പകര്‍ന്നു കിട്ടിയ അറിവുകള്‍ വെച്ച് പഠിച്ച ഇതര മതസ്ഥര്‍ പോലുംഅങ്ങേയറ്റം പ്രകീര്‍ത്തിക്കുകയും അപദാനങ്ങള്‍ വാഴ്ത്തുകയുംചെയ്തെങ്കില്‍ പ്രവാചകരെ അനുഭവിച്ചവരുടെവികാരത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ. പ്രവാചകന്‍റെ പല്ല് പൊട്ടിയപ്പോള്‍ പ്രവാചകര്‍ക്കില്ലാത്ത പല്ല് എനിക്കുംവേണ്ടെന്ന് പറഞ്ഞ് പല്ല്കുത്തി പൊട്ടിച്ച അനുചരന്‍, പ്രവാചകന്‍ വിട പറഞ്ഞത് ഉള്‍കൊള്ളാന്‍ കഴിയാതെ മരുഭൂമിയുടെ പുത്രന്‍ ഉമര്‍(റ) ഉള്ളറിഞ്ഞ് കരഞ്ഞ നിമിഷം. പ്രവാചകനില്ലാത്ത നാട്ടില്‍ എനിക്ക് നില്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് നാടുവിട്ട ബലാല്‍(റ) ഇവരൊക്കെ നമ്മോട് വിളിച്ച് പരയുന്നത് ആ പ്രവാചകന്‍ എത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു എന്ന് തന്നെയാണ്.
അല്ലാഹു മുഹമ്മദ് നബി(സ)യെ നമുക്ക് പരിചയപ്പെടുത്തി തന്നത് തന്നെ ഈ ഉമ്മത്തിന്‍റെ കാര്യത്തില്‍അതീവ ശ്രദ്ധാലുവായ പ്രവാചകന്‍ എന്നാണ്. പ്രവാചകരുടെ സമുദായ സ്നേഹം കാരണം അല്ലാഹു തനിക്ക് മാത്രം അവകാശപ്പെട്ട രണ്ട് വിശേഷ നാമങ്ങള്‍ പ്രവാചകര്‍ക്ക് നല്‍കിയതായികാണാം. ആരും ആരെയും ഓര്‍ക്കാത്ത മരണ വേളയില്‍ പോലും പ്രവാചകര്‍(സ) ആശങ്കപ്പെട്ടത് ഞാനും നിങ്ങളുമടങ്ങുന്ന നമ്മളെ കുറിച്ച് അഥവാ ഈ സമുദായത്തെ കുറിച്ചായിരുന്നു.
അത്രമേല്‍ പ്രവാചകന്‍ നമ്മെ പ്രണയിച്ചിരുന്നു. സത്യവിശ്വാസികളോട് അതീവ കാരുണ്യവും മനസ്സലിവുമുള്ളയാളാണ് പ്രവാചകരെന്ന് ആ പ്രേമത്തിന്‍റെ തീവ്രത മനസ്സിലാക്കിയ അല്ലാഹു നമുക്ക് പറഞ്ഞ് തരുന്നുണ്ട്. ആ സ്നഹം തിരിച്ചറിയാതെ പോകരുത്. നമ്മുടെ കാര്യത്തില്‍ ആശങ്കപ്പെടുന്ന, നമുക്ക് വേണ്ടി ശുപാര്‍ശചെയ്യുന്ന ആ പ്രവാചകനെക്കാള്‍ ആരാണ് നമ്മെ സ്നേഹിച്ചത്? ആരാണ് നമ്മുടെ സ്നേഹം അര്‍ഹിക്കുന്നത്? അതിനാല്‍ നമുക്ക് സ്നേഹിക്കാം. പ്രവാചകരുടെ തിരുസുന്നത്തുകള്‍ കൊണ്ട് ആ സ്നേഹത്തെ ഊട്ടിയുറപ്പിക്കാം. സ്വലാത്തുകള്‍ കൊണ്ട് ആ സ്നേഹം കരഗതമാക്കാം. നാഥന്‍ തുണക്കട്ടെ ആമീന്‍