ത്‌വൈബാ നാം വിരഹിതര്‍

ആദില്‍ ആറാട്ടുപുഴ


ത്‌വൈബാ നിന്‍ താഴികക്കുടങ്ങളിലെന്റെ തേങ്ങല്‍.
എന്‍ ഹൃത്തടത്തിലോ പൊടിയുന്ന നിണം.
പിടയും ഹൃത്തിലോ തീരാ വിരഹം.
തിരു ദൂതരേ അങ്ങോടടങ്ങാത്ത പ്രേമം, വിരഹം, ദു:ഖം.

 

ത്‌വൈബാ നബിയില്ലാതെ നീ വെറും മരുമണ്ണ്.
മരീചികകളില്‍ നിന്‍ മനമടങ്ങാത്ത വേദനാ ഗന്ധം.
ത്വാഹാ നബിതന്‍ വേര്‍പാടിന്‍ വിടവ്-
തിരതല്ലും തേങ്ങലലകളുടെ തീരാ രവം.

 

വേദനയിറങ്ങുന്ന സന്ധ്യകളില്‍ രാവുകളില്‍ പകലുകളില്‍
തേങ്ങലലകളില്‍ നിറയുന്ന ഹുബ്ബിന്റെ തീരാ വിലാപം
ത്‌വൈബാ നിന്‍ തനുവിലെങ്ങുമെന്‍ തിരതല്ലും രോദനം
ത്‌വൈബാ നബിയില്ലാതെ നിന്‍ മരു മണ്ണിലെന്തനുഭവം
ത്‌വൈബാ എന്റെ നബിയില്ലാതെ നീ പാഴ് മരുഭൂമി,
പാഴ് മണ്ണ്, പാഴ് ജന്മം, ജീവിതം.

 

ത്‌വൈബാ നാം വിരഹത്തിലാണ്.
ത്വാഹാ നബിയോട്, ഹുബ്ബിനോട്, ഹാജത്തിനോട്.
ത്‌വൈബാ നാം തുല്യ ദു:ഖിതര്‍, സതീര്‍ത്ഥര്‍, സന്താപ വാഹകര്‍
ത്വാഹാ, വിരഹിയാം നിശാമാരി പെയ്യുന്നൊരീജീവില്‍
അങ്ങോടെനിക്കെന്റെ ഹുബ്ബിന്റെ, വിരഹവേര്‍പാടിന്‍ വേദനാ…