ഇസ്ലാം മുസ്ലിം പഠനങ്ങള്‍ ഇന്ന് ഒരുപാട് ചെയ്യപ്പെടുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകള്‍ക്ക് പുറമെ സാമൂഹ്യ ശാസ്ത്രജ്ഞര്‍ക്കും രാഷ്ട്രീയ നിരീക്ഷകര്‍ക്കും ഏറ പോസിബിലിറ്റീസ് നല്കി കൊണ്ടിരിക്കുന്ന ഒരു വിഷയമായി ഇസ്ലാം മുസ്ലിം പഠനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഇന്ന് ഇസ്ലാമിനെ സ്റ്റഡീസ് കൂടുതലായും ഇസ്ലാമിന്റെ ഔട്ട് ലൈനില്‍ നിന്ന് എഴുതുന്നവരാണ്. പാശ്ചാത്യരില്‍ നിന്നാണ് കൂടുതലായും ഇസ്ലാമിലെ വിവിധ വിഷയങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ ഉയര്‍ന്നുവരുന്നത്.
ഉദാഹരണത്തിന് എഡ്വാര്‍ഡ് സൈദ്, തോഷിഹി കൊ ഇസൂട്ഹോ, ഹിദായത്തുല്ല, ബര്ഹാണ്ട് ല്യൂസ് എന്നീ ആത്മീയ അല്പജ്ഞാനികള് ഇസ്ലാമിന്റെ ആത്മീയ വശങ്ങള് ചര്‍ച്ചചെയ്യുമ്പോള്‍ ഒരുപാട് കുറവുകള്‍ കാണാന്‍ സാധിക്കും. ‘ഇസ്ലാമിന്റെ ആത്മീയത പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതും അത് ഒരു തരം തിരിച്ചറിവാണെന്ന് ജലാലുദ്ധീന്‍ റൂമി പറഞ്ഞ് വെക്കുന്നുണ്ട്’. ഇത്തരം പ്രശ്നങ്ങള്‍ ഇതിന് പുറമെ ഒരു ചര്‍ച്ചയില്‍ ഡോ.ഹിക്മത്തുള്ള തെളിവുകള്‍ വെച്ച് സമര്‍ത്ഥിക്കുന്നുണ്ട്.
ശൈഖ് ഹംസ യൂസുഫ്-
പരീക്ഷണങ്ങള്‍ അഭിമുഖീകരിക്കുമ്പോഴാണ് ഒരാള്‍ക്ക് അള്ളാഹുവിനെ പേടിയുണ്ടാവുക എന്ന ഒരു ചൊല്ലുണ്ട്. ഇങ്ങനെ 1977-ല്‍ ശൈഖിന്റെ 17ാം വയസ്സില്‍ മരണത്തെ മുന്നില്‍ കണ്ട ഒരു ആക്സിഡന്റില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷമാണ് മാര്‍ക് ഹാന്‍സണ്‍ ശൈഖ് ഹംസ യൂസുഫ് ആയി മാറുന്നത്. വിശ്വാസ സമ്പന്നരായ ഗ്രീക്ക് ഓര്ത്തോസോക്സ് ക്രിസ്ത്യന്‍ ദമ്പതികളുടെ ആദ്യ സന്താമനായി വാഷിംഗ് ടണില്‍ 1959-ല്‍ മാര്‍ക്ക് മാര്‍ക്ക് ഹാന്‍സണ്‍ ജനിക്കുന്നു.
ക്രിസ്ത്യന്‍ തിയോളിജിയില് പഠനം നടത്തികൊണ്ടിരിക്കെയായിരുന്നു ഈ സംഭവം. ഈ കാറപകടം തന്റെ തന്റെ അസ്ഥിത്തെ കുറിച്ച് കൂടുതലായി അറിയാന്‍ തന്നെ പ്രേരിപ്പിച്ചിരുന്നു.
ശൈഖ് പറയുന്നു- ത്രിയേകത്വം എന്ന അത്യന്തം സങ്കീര്‍ണ്ണമായ ചോദ്യം ദൈവ സുല്പ്പത്തേക്കാളും അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന ഇസ്ലാമിന്റെ ലളിതമായ സന്ദേശമാണ് എന്നെ ഇസ്ലാമിലേക്ക് ആകര്‍ശിച്ചത്. ശൈഖിന്റെ പഠനങ്ങള്‍ ആദ്യം യൂനിവേഴ്സിറ്റി പ്രൊഫസറായിരുന്ന പിതാവില്‍ നിന്നും പിന്നീട് വിവിധ യൂനിവേഴ്സിറ്റികളില്‍ വെച്ചുമായിരുന്നു. ഇസ്ലാം സ്വീകരിച്ച ശേഷം,ഇസ്ലാം പഠനത്തിന് വേണ്ടി മാത്രം പത്തു വര്‍ഷം ശൈഖ് മാറ്റി വെച്ചു. തുടക്കത്തിലെ സൂഫിസത്തില്‍ ആകൃഷ്ടനായ അദ്ദേഹം ഖാദിരിയ്യ ത്വരീഖ്ത്തിനെ കുറിച്ച് പഠിക്കാന്‍ രണ്ട് വര്‍ഷം ഇഗ്ലണ്ടില്‍ തങ്ങി. പിന്നീട് യു.എ.ഇ യിലെ ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇസ്ലാമിക് സയന്‍സിലും ശരീഅത്തിലും പഠനം നടത്തി. തികച്ചു അക്കാദമിക ടേര്‍മില്‍ മറുപടി പറയുന്ന ഹംസ യൂസുഫ് വിദ്യ നുകര്‍ന്നത് ആത്മീയ തലത്തില്‍ ഉന്നതി പ്രാപിച്ച പണ്ഡിതډാരില്‍ നിന്നായിരുന്നു. മുറാബിത്തുല് ഹജ്ജ് എന്ന പേരില്‍ അറിയപ്പെടുന്ന മൗറിത്താനിയന്‍ പണ്ഡിതന് സിദി മുഹമ്മദ് മഹ്ഫൂദിയുടെയും അബ്ദുല്ലാ ബ്നു ബയ്യയുടെയും പ്രിയ ശിശ്യനാണ് ശൈഖ്.
ഇസ്ലാമിലെ വിവിധ തരം ആളുകള്‍ക്ക് ഒരേ സ്ഥാനം നല്‍കുന്നത്, പാവപ്പെട്ടവര്‍ക്ക് ആത്മീയ തലത്തില്‍ കൂടുതല്‍ അവസരം നല്‍കുന്നത്, മറ്റുളള മതക്കാരെ ബഹുനിക്കല് തുടങ്ങീ ഇസ്ലാമിലെ ചില പ്ലൂരല്‍ സ്വഭാവമുളള രീതിയില്‍ ശൈഖ് ഹംസ യൂസുഫിനെ പ്ലൂരല്‍ സൊസൈറ്റിയിലെ മുസ്ലിംസിനെ കുറിച്ച് എഴുതാന്‍ പര്വാപ്തനാക്കി. ഇരുപതാം നൂറ്റാണ്ടില്‍ ഇസ്ലാം സ്വീകരിച്ച പടിഞ്ഞാറുകാരില്‍ വേറിട്ട മുഖവും ശൈലിയുമാണ് ശൈഖ് ഹംസ യൂസുഫിന്റെത്.
രചനകളിലൂടെയായിരുന്നു മുന്‍കാല ചിന്തകരില്‍ അധികവും ഇസ്ലാമിനെ തുറന്ന് വച്ചെങ്കില്‍, യഥാര്‍ത്ഥ സുന്നിയായ ശൈഖ് ആകര്‍ഷകമായ പ്രഭാഷണങ്ങളിലൂടെയാണ് പാശ്ചാത്യ-പൗരസ്ത്യ ഭേതമന്യെ അഭ്യസ്തവിദ്യരായ ആധുനിക തലമുറക്ക് മുന്നില്‍ ഇസ്ലാമിനെ അനാവരണം ചെയ്യുന്നത്.
ഇരുപതാം നൂറ്റാണ്ടില്‍ മാധ്യമങ്ങളുടെ പ്രസരിപ്പില്‍ യൂട്ടൂബിന് ശൈഖായിട്ടാണ് ഹംസ യൂസുഫ് കൂടുതലായും അറിയപ്പെടുന്നത്. കാലത്തിന്റെ ഗതിപ്പോക്കു മുന്നില്‍ ആണ് തന്നെ www.sandak org എന്ന വെബ്സൈറ്റ് തന്നെ ശൈഖിനുണ്ട്. വേല 500 ാീെേ ശിളഹൗലിമേഹ ാൗഹെശാെ എന്ന കൃതിയില്‍ 2009 ല്‍ മുപ്പത്തെട്ടാം സ്ഥാനം കരസ്ഥമാക്കിയ ശൈഖിന് അക്കാദമിക്ക് പ്രഭന്തങ്ങള്ക്ക് പുറമെ burda 2003 , purification of the heart(2004), the content of the character(2004) , the creed of imam al tahawi(2007) ,agenda to change our condition(2007), walk on water(2010) the prayer of the oppressed(2010) എന്നീ പുസ്തകങ്ങള്‍ സമുഹത്തിന്ന് സംഭാവനയായി നല്‍കിയിട്ടുണ്ട്. ഇന്നും ഇതര മതസ്ഥരോട് അഹിംസാത്മകമായി ഇസ്ലാമിനെ പഠിപ്പിക്കുകയും ഇസ്ലാമിലേക്ക് ക്ഷണിക്കും കയും ചെയ്യുന്ന ഈ യുവ പണ്ഡിതന് സാക്കിര്‍ നായികിനെ പോലെ ഖുര്‍ആനും സുന്നത്തും നോക്കി മാത്രം പഠിച്ചതല്ല. മറിച്ച് ഇജ്മാഉം കൂടി ഉള്‍പ്പെടുത്തി യഥാര്‍ത്ഥ പണ്ഡിതനാണ്.
മെര്മസൂക്ക പിക്താള്, മുഹമ്മദ് അസദ്, മര്‍യം ജമീല, മുറാദ് ഹോഫ്മാന്‍ ,യൂസുഫ് എസ്റ്റസ് തുടങ്ങി നിരവധി പേര് പാശ്ചാത്യരില്‍ നിന്നും ഇസ്ലാമിക അക്കാദമിക രംഗത്തേക്കും പ്രഭോധന രംഗത്തേക്കും കടന്നു വന്നവരാണ്. എങ്കിലും ഇവരില്‍ നിന്നുമൊക്കെ ഒരു വ്യത്യസ്ഥ മുഖമായിട്ടാണ് ശൈഖ് പ്രകടമാകുന്നത്. ബ്രിട്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന the gardian എന്ന ദിന പത്രവും യു എസ് മാഗസിനായ the new york ലും പാശ്ചാത്യര്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള പണ്ഡിതനായിട്ടാണ് അദ്ദേഹത്തെ എണ്ണുന്നത്.
ഇസ്ലാമിന്റെ പുറത്ത് നിന്ന് ഇസ്ലാമിനെ അറിയുന്നവര്‍ക്ക് ഇസ്ലാമിന്റെ റിജിഡ് സൈഡ് ഒറ്റയടിക്ക് പറഞ്ഞ് കൊടുക്കുന്നതിന് പകരം ഇസ്ലാമിന്റെ ഫ്ളക്സിബിളായ ഭാഗം പറഞ്ഞു കൊടുത്ത് മനസ്സിലാക്കിപ്പിക്കുക എന്ന ഇസ്ലാമിന്റെ വൈവിധ്യ പൂര്‍ണ്ണമായ മേനിഫെസ്റ്റേഷനാണ് ശൈഖ് സ്വീകരിച്ചത്. ഇസ്ലാമിനെതിരെ വരുന്ന കമന്റ്സുകള്‍ക്ക് സാധാരണക്കാര്‍ നല്കുന്ന പോലെ കര്‍ക്കശമായി മറുപടി പറയാതെ ഒരു സൈക്കോളജിക്കല്‍ ടേര്മിലാണ് അദ്ദേഹത്തിന്റെ മറുപടി. ഉദാഹരണത്തിന് ഡെന്മാര്ക്കിലെ പ്രവാചകരെ നിന്ദിക്കപ്പെട്ട കാര്‍ട്ടൂണ്‍ വിവാദത്തില്‍ മുസ്ലീം സമൂഹം സ്വീകരിച്ച പൊതു നിലപാടില്‍ അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നു. കാരണം ഈ ഒരു പ്രശ്നത്തിന് മുമ്പ് അവരുടെ ഇസ്ലാമിനോടുള്ള സഹകരണമായിരുന്നു.
വ്യത്യസ്ഥ യൂണിവേഴ്സിറ്റികളിലും റിസേര്‍ച്ച് ഇന്സ്റ്റിറ്റൂഷനിലുമൊക്കെയാണ് ശൈഖിന്റെ ക്ലാസ് കൂടുതലായി നടക്കാര്. ഇസ്ലാമിക വിജ്ഞാനം ടെക്സ്റ്റില്‍ നിന്ന് വായിച്ച് മനസ്സിലാക്കുന്നതിന് പകരം ഉലമ ഉമറ രീതി തന്നെയായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. നേറ്റീവ് മുസ്ലീംസിനെ പോലും അമ്പരപ്പിക്കുന്ന രീതിയും പഠനവുമാണ് ശൈഖിന്റെത്.
ഒരു അമേരിക്കകാരനെന്ന ബോധത്തോടെ കടികട്ടി വാക്കുകളൊന്നും ആയിരുന്നില്ല അദ്ദേഹം ഉപയോഗിച്ചിരുന്നത്. ഇന്ത്യന്‍ മുസ്ലീം പണ്ഡിതډാരെ കുറിച്ച് വ്യക്തമായ ധാരണ പുലര്‍ത്തിയ ശൈഖിന് അബുല്‍ കലാം ആസാദിനോടായിരുന്നു ഏറെ പ്രിയം.
പിന്നീട് ശൈഖ് ഹംസ യൂസുഫ് സ്ഥാപിച്ച കോളേജാണ് സൈത്തൂന. കാലിഫോര്‍ണിയയിലെ ബെര്കില്ലില് സൈതൂന ഇന്‍സ്റ്റിറ്റൂട്ട് എന്ന പേരില്‍ 1966 ല്‍ തന്റെ പ്രിയ ഗുരുവായ ശൈഖ് അബ്ദുള്ള ഇബ്നു ബയ്യയോടൊപ്പമാണ് ഇത് സ്ഥാപിച്ചത്. തുടങ്ങി നിരവധി സംഭാവനകള്‍ ശൈഖില്‍ നിന്ന് ഇന്നും ഇസ്ലാമിക സമൂഹത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നു.
നാം ഈ ജീവിച്ച് കൊണ്ടിരിക്കുന്ന ബഹുസ്വര സമൂഹത്തില്‍ എങ്ങനെ ഇസ്ലാമിനെ പഠിപ്പിക്കണമെന്നതിതന് അദ്ദേഹം ഒരുത്തമ മാതൃകയാണ്. കൂടാതെ അദ്ദേഹം ഈ വിഷത്തില്‍ ഒരു ഗ്രന്ധം തന്നെ രിചിച്ചിട്ടുണ്ട്.