അനിഷേധ്യമാണ് മുസ്ലിം പളളികളുടെ പ്രാധാന്യം

-എം.എ സലാം റഹ്മാനി കൂട്ടാലുങ്ങല്‍

പള്ളികള്‍ മുസ്ലിം ജീവിതത്തിന്‍റെ അഭിവാജ്യ ഘടകമാണ്. ആത്മീയവും സാംസ്കാരികവുമായ ജീവിത വ്യവഹാരങ്ങളില്‍ പള്ളിയുടെ സ്വാധീനം അതി വിശാലമാണ്. മസ്ജിദുകള്‍ മുസ്ലിംകള്‍ക്ക് അപ്രധാനമാണെന്ന ഉന്നത കോടതിയുടെ വിലയിരുത്തലിന്‍റെ പശ്ചാത്തലത്തില്‍ പള്ളികളുടെ ചരിത്രവും ഇന്ത്യയിലും വിശിഷ്യാ കേരളത്തിലെ മലബാറിലും പള്ളികള്‍ സംരക്ഷിക്കാന്‍ വേണ്ടി നടന്ന ചരിത്രപരമായ ഇടപെടലുകളെ കുറിച്ചും മുസ്ലിമിന്‍റെ സാംസ്കാരിക/ആത്മീയ വ്യക്തിത്വ രൂപീകരണത്തിലുള്ള സ്വാധീനത്തെക്കുറിച്ചും ഒരു ഓര്‍മപ്പെടുത്തല്‍ അനിവാര്യമാണ്.
ചരിത്രത്തിലുടനീളം ഇസ്ലാമിക പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടന്നത് പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു.പ്രഭവകേന്ദ്രം ശുദ്ധമായിരിക്കുമ്പോള്‍ മാത്രമേ അതില്‍ നിന്നുത്ഭവിക്കുന്ന കൈവഴികള്‍ക്കും പരിശുദ്ധിയുടെ തെളിമയുണ്ടാവൂയെന്ന തത്വമാണ് ഇതിനാധാരം.നല്ല ഭൂമിയില്‍ നിന്ന് മാത്രമേ നല്ല ഫലങ്ങളുണ്ടാവുകയുള്ളൂയെന്ന ഖുര്‍ആനികധ്യാപനം ഇതിന് തെളിവ് നില്‍ക്കുന്നുണ്ട്.ഭുമിയില്‍ ഏറ്റവും പരിശുദ്ധമായ ഇടങ്ങള്‍ അത് ഭൂമിയുടെ സ്രഷ്ടാവിനെ സ്മരിക്കാനും ആരാധിക്കാനും തയ്യാര്‍ ചെയ്യപ്പെട്ട സ്ഥലങ്ങള്‍ തന്നെയാണ്.ഇസ്ലാമിക ചരിത്രവികാസത്തില്‍ കഅബയുടെ സ്ഥാനം ഈ രീതിയിലാണ് അടയാളപ്പെടുത്തപ്പെടുന്നത്.
കഅബയെന്ന പുണ്യഭവനത്തിന്‍റെയടുക്കലാണ് മക്കയില്‍ നിന്നും പലസ്തീനിലേക്ക് ഹിജ്റപോവുന്ന സന്ദര്‍ബത്തില്‍ ഇബ്രാഹീം നബി(അ)തന്‍റെ ഭാര്യയെയും കുട്ടിയെയും താമസിപ്പിച്ചത് മക്കയിലെ മനുഷ്യവാസത്തിന്‍റെയാരംഭം തന്നെ നډയിലൂട്ടപ്പെട്ട ഒരു ചുറ്റുപാടിനെ കേന്ദ്രീകരിച്ചുകൊണ്ടാവട്ടെയെന്ന തീരുമാനത്തിന്‍റെ ബാക്കി പത്രമായിരുന്നു അത്.ഈ സാഹചര്യത്തെ ഖുര്‍ആന്‍ ഉണര്‍ത്തുന്നത് കാണുക;നിന്‍റെ പവിത്രമായ ഭവനത്തിനടുത്തുള്ള കൃഷിയില്ലാത്ത താഴ്വരയില്‍ എന്‍റെ സന്താനങ്ങളെ ഞാന്‍ താമസിപ്പിച്ചിരിക്കുന്നു.ഞങ്ങളുടെ നാഥാ,ഇവര്‍ നിസ്കാരം നിലനിറുത്താന്‍ വേണ്ടിയാണത്.(സൂറ.ഇബ്റാഹീ.37)
ഈയടിസ്ഥാനം ഇസ്ലാമിന്‍റെ ഇന്നോളമുള്ള ചരിത്രത്തിലുടനീളം കാണാവുന്നതാണ്.മക്കയില്‍ നിന്നും സഹിക്കവയ്യാതെ മദീനയിലേക്ക് ഹിജ്റ പോവേണ്ടിവന്ന പ്രവാചകന്‍(സ) ആദ്യമായി  ഒട്ടകം മുട്ട് കുത്തിയ ഇടത്ത് മസ്ജിദുല്‍ ഖുബാഅ് നിര്‍മ്മിക്കുകയായിരുന്നു ആദ്യമായി ചെയ്തത്.ദഅവീ രംഗങ്ങളില്‍ സമൂഹത്തിന് മാര്‍ഗ നിര്‍ദേശം നല്‍കാനും നേതൃപരമായ പങ്ക് വഹിക്കുവാനും ഒരു മുസ്ലിം സാംസ്കാരിക കേന്ദ്രം അനിവാര്യമാണെന്ന ബോധമാണ് പ്രവാചകന്‍ ഇതിലൂടെ പകര്‍ന്ന് നല്‍കിയത്.ഈ ആശയത്തിന്‍റെ തുടര്‍ച്ച ഇസ്ലാമിക ചരിത്രത്തിലുടനീളം അനുഭവവേദ്യമാകുന്നതാണ്.ഖിലാഫത്തിന്‍റെ കാലഘട്ടത്തിലൂടെ കടന്നുവന്ന് ഇന്നും ചില ഏറ്റക്കുറച്ചിലുകളും വകഭേദങ്ങളുമൊക്കെയുണ്ടെങ്കിലും പള്ളികളിലൂടെ തന്നെയാണ് ഇസ്ലാമിക  പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഈയൊരു ആമുഖം പറഞ്ഞുവെച്ചത് കേരളത്തിന്‍റെ സാംസ്കാരിക ഭൂമിയില്‍ ഇസ്ലാമിന്‍റെ കടന്നുവരവോടെ പള്ളികള്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും നമ്മുടെ മുന്‍ഗാമികള്‍ക്ക് പള്ളികള്‍ തന്നെയായിരുന്നു  ജീവിതത്തിന്‍റെ ആദ്യവും അവസാനവുമെന്ന ജാജ്ജ്വല്യമാനമായ ചരിത്രത്തെ പറ്റിയും ഓര്‍മ്മപ്പെടുത്താനാണ്.അതിലൂടെ ആ മഹിത ചരിത്രപാരമ്പര്യമുള്ള കേരളത്തിലെ വിശിഷ്യാ മലബാറിലെ പുതുതലമുറയുടെ സാമൂഹിക സാംസ്കാരിക ജീവിതത്തില്‍ നിന്നും പള്ളി എത്രമേല്‍ അകലെയാണെന്ന തിരിച്ചറിവിലും ഇത് നമ്മെ കൊണ്ടെത്തിച്ചേക്കാം.
ഇന്ത്യയിലേക്കുള്ള ഇസ്ലാമിന്‍റെ കടന്നുവരവിനെ പറ്റിയും തുടര്‍ന്നുള്ള സമീപനങ്ങളെയും കുറിച്ച് ഡിസ്കവറി ഓഫ് ഇന്ത്യയില്‍ നെഹ്റു വിവരിക്കുന്നത് കാണുക; അറേബ്യയുമായുള്ള സമ്പര്‍ക്കം അനിവാര്യമായും പുതിയ മതമായ ഇസ്ലാമിനെ പറ്റി ഇന്ത്യക്കാര്‍ക്ക് അറിയുന്നതിന് അവസരമൊരുക്കി.മത പ്രചരണത്തിന് വേണ്ടി മിഷണറിമാര്‍ വന്നു കൊണ്ടേയിരുന്നു.അവര്‍ സ്വാഗതം ചെയ്യപ്പെട്ടു.പള്ളികള്‍ നിര്‍മ്മിച്ചു.ഭരണാധികാരികളില്‍ നിന്നോ ജനങ്ങിളില്‍ നിന്നോ ഒരെതിര്‍പ്പും ഉണ്ടായില്ല.മതപരമായ സംഘര്‍ഷങ്ങളും ഇല്ലായിരുന്നു.(പേജ്;222)
മുസ്ലിം സംസ്കാരത്തിന്‍റെ എല്ലാ സ്വഭാവ രീതികളും പ്രസരിക്കുന്ന കേന്ദ്രീകൃതവ്യവസ്ഥിതിയാണ് പള്ളി എന്നത് കൊണ്ട് തന്നെ അതിനുള്ള പരിശ്രമങ്ങളാണ് മിഷണറി പ്രവര്‍ത്തനത്തിന് ഇവിടെ വന്ന ആദ്യകാലത്തെ മുസ്ലിം പ്രബോധകര്‍ ഇവിടെ നിറവേറ്റിയത്.ഇന്ത്യയിലുടനീളം ഇന്നും നിലനില്‍ക്കുന്ന ഒട്ടനവധി നിദര്‍ശനങ്ങള്‍ ഇന്നും പ്രകടമാണ്.കേരളത്തിലേക്ക് ഇസ്ലാം കടന്നുവന്നതിനെ പറ്റിയുള്ള കാലഘണനയെ കുറിച്ച് അഭിപ്രായാന്തരങ്ങള്‍ നിലവിലുണ്ടെങ്കിലും നബിയുടെ കാലത്തോ തൊട്ടടുത്ത കാലത്തോ ഇസ്ലാമെത്തിയെന്നത് സുവിദിതമാണ്.മാലികുബ്നുദീനാറും മാലികുബ്നുഹബീബും മറ്റു സഹപ്രവര്‍ത്തകരും കേരളത്തിലും തൊട്ടടുത്ത പ്രദേശങ്ങളിലും പള്ളികള്‍ നിര്‍മ്മിക്കാനാണ് ആദ്യം മുതിര്‍ന്നത്.ഇസ്ലാമിക പ്രബോധക ദൗത്യസംഘങ്ങളുടെ പാരമ്പര്യരീതി ശാസ്ത്രമായിരുന്നു അത്. څതാമസിക്കാന്‍ പാര്‍പ്പിടത്തേക്കാള്‍ മുമ്പ് ആരാധിക്കാന്‍  പള്ളി വേണമെന്ന്چ മാലികുബ്നൂദീനാറും സംഘവും ആവശ്യപ്പെട്ടതായി തൃശൂര്‍ ജില്ലാ മഹല്ല് അസോസിയേഷന്‍ സുവനീറില്‍ കാണാം.
അന്ന് കൊടുങ്ങല്ലൂര്‍ ഭരിച്ചിരുന്നത് പെരുമാക്കډാരായിരുന്നു.ചേര രാജാക്കډാരോ അവരുടെ പ്രതിനിധികളോ ആയിരുന്നു പെരുമാക്കډാര്‍.എ.ഡി 210-നും 825-നും ഇടക്കായിരുന്നു അവരുടെ വാഴ്ച നിലനിന്നിരുന്നത്.ഈ രാജകുടുംബത്തില്‍ പെട്ട ഒരു പെരുമാളാണ് മക്കയില്‍ പോയി ഇസ്ലാം സ്വീകരിച്ചത്.തിരിച്ചു വരുന്നതിനിടയില്‍ രോഗബാധിതനായ അദ്ദേഹം കൂടെയുള്ളവരെ ദൗത്യത്തില്‍ നിന്നും പിډാറാനനുവദിക്കാതെ തന്‍റെ നാട്ടിലേക്കയച്ചു.തന്‍റെ പിന്‍ഗാമികളോട് ഇവര്‍ക്ക് വേണ്ട സര്‍വ്വവിധ സഹായങ്ങളും നല്‍കാന്‍ എഴുത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.ഇതിനെ കുറിച്ച് ലോഗന്‍ വ്യക്തമാക്കുന്നത് കാണുക; അദ്ദേഹം കേരളക്കരയില്‍ താന്‍ രാജ്യഭരണം വീതിച്ചു കൊടുത്ത നാടുവാഴികള്‍ക്കും ഇടപ്രഭുക്കډാര്‍ക്കുമായി മലയാളത്തില്‍ തിട്ടൂരങ്ങള്‍ തയ്യാറാക്കി അവരെ ഏല്‍പ്പിച്ചു.ഈ തിട്ടൂരങ്ങളില്‍ അവരവര്‍ക്ക് ഏല്‍പ്പിച്ചു കൊടുത്ത നാടുകളില്‍ പള്ളി പണിയാന്‍ സ്ഥലവും പള്ളി നടത്തിപ്പിനാവശ്യമായ ഭൂസ്വത്തുക്കളും നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.കൊടുങ്ങല്ലൂരില്‍ നാടുവാഴുന്ന രാജാവിനാണ് ആദ്യത്തെ എഴുത്ത് ഏല്‍പ്പിച്ചത്.രാജാവ് അറേബ്യയില്‍ നിന്നുള്ള ഭരണാധികാരികളെ യതോചിതം സ്വീകരിച്ച് സല്‍ക്കരിക്കുകയും പെരുമാളിന്‍റെ നിര്‍ദ്ദേശ പ്രകാരം പള്ളി പണിയാന്‍ സ്ഥലവും പള്ളി നടത്തിപ്പിനാവശ്യമായ ഭൂസ്വത്തുക്കളും നീക്കി കൊടുക്കുകയും ചെയ്തു.കൊടുങ്ങല്ലൂരെ ഈ ആദ്യ മുസ്ലിം പള്ളിയുടെ ആദ്യത്തെ ഖാസിയെന്ന സ്ഥാനം മാലിക് ബ്നു ദീനാര്‍  ഏറ്റെടുക്കുകയും ചെയ്തു.(പേജ്;207-208)
കൊടുങ്ങല്ലൂരിലെ പള്ളിയിലൂടെയാണ് കേരളത്തിലെ ഇസ്ലാമിക വികാസത്തിന്‍റെ ചരിത്രമാരംഭിക്കുന്നത്.തുടര്‍ന്ന് ആ പ്രബോധകസംഘം കേരളത്തിന്‍റെ വിവിധ ദിക്കുകളില്‍ സഞ്ചരിക്കുകയും അവിടെയൊക്കെ പള്ളികള്‍ സ്ഥാപിച്ച് സംഘത്തിലെ ഒരാളെ ഖാസിയായി നിയമിച്ച് പ്രബോധനം നടത്തുകയും ചെയ്തു.ഇതുമായി ബന്ധപ്പെട്ട ഒരു നിരീക്ഷണം കാണുക; മതവിശ്വാസം പ്രചരിപ്പിക്കുന്നതിന് വേണ്ടി അവര്‍ നാട്ടിലുടനീളം സഞ്ചരിക്കുകയും ഒമ്പത് പള്ളികള്‍ സ്ഥാപിക്കുകയും ചെയ്തു.അദ്ദേഹത്തിന്‍റെ കുടുംബത്തില്‍ നിന്നുള്ള ഓരോരുത്തരെയായി ഖാസിമാരായി നിയമിച്ചു.(മാപ്പിള മുസ്ലിംസ് ഓഫ് കേരള.പേജ്;48).ഇവര്‍ വഴിയാണ് പിന്നീട് കേരളത്തില്‍ ഇസ്ലാം പ്രചരിച്ചത്.പള്ളികള്‍ നിര്‍മ്മിച്ച സ്ഥലവും അവിടങ്ങളില്‍ നിയമിക്കപ്പെട്ട ഖാസിമാരെ പറ്റിയും സൈനുദ്ദീന്‍ മഖ്ദൂം വിവരിക്കുന്നത് കാണുക; കൊടുങ്ങല്ലൂര്‍(ഹിജ്റ,21 റജബ് 11,ഖാളി മുഹമ്മദ് ബ്നു മാലികുബ്നു ഹബീബില്‍ അന്‍സ്വാരി)കൊല്ലം(ഹിജ്റ 21,റമളാന്‍ 27.ഹസനുബ്നു മാലികുബ്നുഹബീബില്‍ അന്‍സ്വാരി)മാടായി(ഹിജ്റ 21,ദുല്‍ഹിജ്ജ 10,അബ്ദുറഹ്മാനുബ്നുമാലികിബിനില്‍ അന്‍സ്വാരി)ബര്‍കൂര്‍(ഹിജ്റ.21.റബീഉല്‍ അവ്വല്‍ 10,ഇബ്റാഹീമിബ്നു മാലികുബ്നൂ ഹബീബില്‍ അന്‍സ്വാരി)മംഗലാപുരം(ഹിജ്റ 22,ജമാദുല്‍ ഊല 27.മൂസബ്നുമാലികുബ്നുഹബീബില്‍ അന്‍സ്വാരി)കാസര്‍ഗോഡ്(ഹിജ്റ 22.റജബ് മാലികുബ്നുഅഹ്മദുബ്നുമാലികുബ്നുഹബീബ്)ശ്രീകണ്ഡപുരം(ഹിജ്റ 22.ശഅബാന്‍ 1.ശിഹാബുദ്ദീന്‍ ഉമര്‍ ബിന്‍ മുഹമ്മദുബ്നുമാലികുബ്നു മുഹമ്മദില്‍ അന്‍സ്വാരി)ധര്‍മ്മഠം(ഹിജ്റ 22.ശഅബാന്‍ 29,ഹുസൈനുബ്നുമൂഹമ്മദുബ്നുമാലികുബ്നൂഹബീബില്‍ അന്‍സ്വാരി)പന്തലായനി(ഹിജ്റ 22.ശവ്വാല് 29.സഅ്ദുദ്ദീനുബ്നുമാലികുബ്നുഹബീബുല്‍ അന്‍സ്വാരി)ചാലിയം(ഹിജ്റ 22.ശവ്വാല്‍ 21.സൈനുദ്ധീനുബ്നുമുഹമ്മദുബ്നുമാലികുബ്നുഹബീബുല്‍ അന്‍സ്വാരി)തുഹ്ഫത്തുല്‍ മുജാഹിദീന്‍ .വിവ എ.പി അമുഹമ്മദ് മുസ്ലിയാര്‍.പേജ്;43-44)
ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. ഈ ചുരുങ്ങിയ കാലം കൊണ്ട് എങ്ങിനെയാണ് ഇത്രവിശാലമായ രീതിയില്‍ പള്ളികള്‍ സ്ഥാപിക്കപ്പെട്ടത് എന്നതിനെ കുറിച്ചമ്പേഷിക്കുമ്പോള്‍ കാലങ്ങളായി ഇവിടെ നിലനിന്ന അറബികളുടെ സാന്നിധ്യം ഏറെ സഹായകമായിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാക്കാനാവുന്നു.ഇതിനെ പറ്റി ലോഗന്‍ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്; മാലിക്ബ്നുദീനാറിനും സംഘത്തിനും അവര്‍ക്കുണ്ടായിരുന്ന അത്ഭുതപൂര്‍വ്വമായ എല്ലാ അനുകൂല സാഹചര്യങ്ങളും വെച്ച്കൊണ്ട് പറഞ്ഞാല്‍പോലും ലഭ്യമായ ചെറിയ കാലയളവില്‍ ഈ സ്ഥലങ്ങളിലെല്ലാം പള്ളികള്‍ പണിതും മുസ്ലിം മത പ്രചരണം നടത്താന്‍ കഴിയുമായിരുന്നില്ല. ആവശ്യമായ സാഹചര്യങ്ങള്‍ നേരത്തെ സൃഷ്ടിക്കപ്പെട്ടിരിന്നില്ലെങ്കനലെന്ന് കൂട്ടിപറയേണ്ടതുണ്ട്. വ്യാപാരാവശ്യാര്‍ത്ഥം നേരത്തെ കൂടിപ്പാര്‍പ്പിച്ച അറബികളില്‍ ചിലരെങ്കിലും തദ്ദേശീയരായ സ്ത്രീകളെ വിവാഹം കഴിക്കുകയും ഈ ദൃശ്യ ബന്ധങ്ങള്‍ മാപ്പിളമാര്‍ എന്നൊരു സങ്കരസമൂഹം ഉരിത്തിരിയാന്‍ ഈടയാക്കുകയും പെയ്തത് പുല്‍കാലത്ത്െ മതപ്രവര്‍ത്തനത്തിന് വന്നവരുടെ ജോലി തുലോം എളുപ്പമാക്കി എന്നതിന്ന് സത്യം(പേജ് 210)
അപ്രകാരം തന്നെ കോളനില്‍ ആദ്യകാലത്ത് നിര്‍മ്മിക്കപ്പെട്ട മുസ്ലിം ആരാധാനാ കേന്ദ്രങ്ങളിലൊന്നും തന്നെ ഇസ്ലാമിക വാസ്തുശില്പകല പ്രകടമില്ലെന്നത് സുവിദിതമാണ്. ഇവിടെയെല്ലാം കേരളീയ വാസ്തുശിലമാതൃകകതന്നെയാണ് പിന്തുടരപ്പെട്ടത്. നവീകരണത്തിന് വേണ്ടി പൊളിക്കപ്പെടാതെ ബാക്കിനില്‍ക്കുന്ന പുരാതന പള്ളികളില്‍ നിന്നും ഇത് നമുക്ക് മനസ്സിലാക്കാനാവുന്നതാണ്. ഇത് സംബന്ധിയായ ഒരു വിശധീകരണം കാണുക ഇന്ത്യയിലെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് വളരെ മുമ്പേ മുസ്ലിംകളുമായി സമ്പര്‍ക്കമുണ്ടായ കേരളത്തിന് മുസ്ലിം വാസ്തുവീദ്യാ ഗണ്യമായ സംഭാവന ഒന്നും നല്‍കിയിട്ടില്ല. മാലികുബ്നു ദീനാര്‍ സ്ഥാപിച്ച കൊടുങ്ങല്ലൂരിലെ പള്ളിക്ക് തനതായ ഒരു വാസ്തുവിദ്യാശൈലി ഉണ്ടെന്ന് തോന്നുന്നില്ല. ഓടുമേഞ്ഞ മേല്‍ക്കൂരയോട് കൂടിയ ലളിതമായ ഒരു ഇരുനില കെട്ടിടമാണത്. അതിന്‍റെ അടിസ്ഥാനത്തിന് ഹിന്ദു ദേവാലയത്തിന്‍റേതില്‍ നിന്ന് സാരമായ വ്യത്യാസമൊന്നുമില്ല. പ്രാര്‍ത്ഥനക്കായി നടുവിലൊരു ഹാളും നാലുവശങ്ങളിനെ മറ്റു പ്രദേശങ്ങളിലെ പള്ളികള്‍ ഇസ്ലാത പ്രചാരകര്‍ക്കു ദാനം കിട്ടിയ സ്ഥലങ്ങളില്‍ കെട്ടിടം പണിയുടെ കുത്തകക്കാരായിരുന്ന ഹിന്ദുക്കളായ ശില്പികള്‍ നിര്‍മ്മിച്ചവരായിരിക്കുമല്ലോ മിക്ക മുസ്ലിം ദേവാലയങ്ങളും. മുസ്ലിം പള്ളിയുടെ നിര്‍മ്മാണശൈലിയില്‍ പ്രകടമായ ഹൈന്ദവ സ്വാദീനത്തിന് വിശധീകരണമൊരുപക്ഷെ ഇതാവാം (കേരളത്തിലെ മുസ്ലിം പള്ളികള്‍, സമന്വയ സാക്ഷികള്‍ പേജ് 34-45)
ഇന്ത്യയില്‍ തന്നെ പന്തണ്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ മാത്രമേ പള്ളികളുടേതായ ശില്പമാതൃക ഉരുത്തിരിഞ്ഞുവന്നിട്ടുള്ളൂ. മുഹമ്മദ് ശോറിയുടെ കാലത്താണ് ഇത് കൂടുതല്‍ ദൃശ്യമായത്. അക്കാലങ്ങളില്‍ ഇന്ത്യയിലെ കലാകാരډാര്‍ക്ക് ഇസ്ലാമിക ശില്പകലയെ പറ്റി അറിവുണ്ടായിരുന്നുല്ലെന്നതു പള്ളികളുമായി ബന്ധപ്പട്ട ഇസ്ലാമിക വാസ്തുവിദ്യ വളര്‍ച്ച പ്രാപിക്കാനും സ്വാധീനം ചെലുത്താതിരിക്കാനും കാരണമായുട്ടുണ്ടെന്ന് പള ചിരത്രകാരډാരുമ സൂചപ്പിച്ചിട്ടുണ്ട്.മാലികുബാനു ദീനാറിന്‍റെ പ്രബോധനദൗത്യ കാലഘട്ടാനന്തരവും ഇവിടെ ഭരണം നടത്തിയ ഭരണാധികാരികളിന്‍ നിന്നും തികച്ചും അനുകൂലമായ സമീപനങ്ങളാണ് ആരാധനാകേന്ദ്രങങള്‍ നിര്‍മ്മിക്കാന്‍ മുസ്ലിംകള്‍ക്ക് ലഭിച്ചുപോന്നത്.ചരിത്രത്തെ ജാജ്ജ്വല്ല്യമാനമാക്കുന്ന രീതിയിലുള്ള ഒട്ടനവധിയുദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താനാവും.ഹിന്ദുക്കളായ ഭരണാധികാരികള്‍ മുസ്ലിംകളുടെ ആരാധനകള്‍ക്കും മറ്റും എല്ലാ സൗകര്യങ്ങളും നല്‍കിയിരുന്നു.ഖാസികളുടെയും മുക്രികളുടെയും വേതനം ഒരുകാലത്ത് ഹിന്ദു ഭരണാധികാരികളാണ് നല്‍കിയിരുന്നതെന്നും വിവിധ ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. څസാമൂതിരിയും മറ്റു ഹിന്ദുനാടുവാഴികളും പള്ളി നിര്‍മ്മിക്കുന്നതിനും അവ പരിപാലിക്കുന്നതിനും ഉദാരമായ സഹായം മുസ്ലിം ഭരണാധികാരികള്‍ക്ക് നല്‍കിയിരുന്നു.പൊന്നാനിയില്‍ മഖ്ദൂം കുടുംബത്തില്‍ പെട്ട ഗസ്സാലി മുസ്ലിയാര്‍ അമ്മിക്കുട്ടിഖാസിക്ക്  സാമൂതിരിപ്പാട് തങ്ങള്‍ നമ്പുറമെന്ന തെങ്ങിന്‍ തോപ്പ് നല്‍കിയതായി കാണുന്നു.കോട്ടയം തമ്പുരാന്‍ അദ്ദേഹത്തിന് കുട്ടാടന്‍ നിലമാണ് നല്‍കിയത്چ.(മഹത്തായ മാപ്പിള പാരമ്പര്യം .സി എന്‍ അഹ്മദ്  മൗലവി)
ഖിലാഫത്ത് സമരനായകനായ ആലി മുസ്ലിയാരെ പിടിക്കാന്‍ ബ്രിട്ടീഷുകാര്‍ പ്രയോഗിച്ച തന്ത്രം തന്നെ മാപ്പിളമാരുടെ പള്ളിയോടുള്ള സമീപനം മനസ്സിലാക്കിയായിരുന്നു.തിരൂരങ്ങാടി പള്ളി പട്ടാളം വളഞ്ഞിരിക്കുന്നുവെന്ന പോലീസുകാര്‍ തന്നെ പരത്തിയ കിംവദന്തി കേട്ട് വിവിധ പ്രദേശത്ത് നിന്നും നൂറുകണക്കിനാളുകള്‍ തിരൂരങ്ങാടി പള്ളിയെ മോചിപ്പിക്കാനുള്ള ദൗത്യവുമായി പുറപ്പെട്ടു.യഥാര്‍ത്ഥത്തില്‍ പള്ളി വളഞ്ഞുയെന്ന് കേട്ടാല്‍ ആലി മുസ്ലിയാര്‍ രംഗത്തുവരുമെന്നും അപ്പോള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാമെന്നുമുള്ള കണക്കുരകൂട്ടലിലുമായിരുന്നു ബ്രിട്ടീഷ് പട്ടാളം.ഇങ്ങനെ പുറപ്പെട്ട സംഘത്തെ ആമുസൂപ്രണ്ട് കരിപ്പറമ്പിനും പന്താരങ്ങാടിക്കുമിടയിലെത്തിയ ഉടനെ തടഞ്ഞു.പള്ളിയുടെ ഏതാനും വാര അകലെയായിരുന്നു ഇത്.പട്ടാളത്തെ ഗൗനിക്കാതെ മുന്നോട്ട് നീങ്ങിയ ചിലരെ പോലീസ് വെടി വെക്കുകയുണ്ടായി.നിരായുധരായിരുന്ന ഇവരില്‍ അഞ്ചിലധികം പേര്‍ മരിച്ചു എന്നാണ് കെ.എം മൗലവി തന്‍റെ ഖിലാഫത്ത് അനുസ്മരണ കുറിപ്പിലെഴുതിയിട്ടുള്ളത്.
രക്തസാക്ഷിത്വത്തിന്‍റെ ശ്രേഷ്ടതയെ കുറിച്ചുള്ള അവരുടെ ബോധമായിരുന്നു ജീവന്‍ പണയം വെച്ചും ആരാധനാകേന്ദ്രങ്ങള്‍ സംരക്ഷിക്കാനുള്ള അവരുടെ ഊര്‍ജ്ജദായക ശക്തിയായി വര്‍ത്തിച്ചത്.കാലങ്ങളോളം ഹൈന്ദവ ജډിമാര്‍ക്ക് കീഴില്‍ അടിമകളെ പോലെ ജീവിച്ച കുടിയാډാരാണ് കൂടുതലും ഇസ്ലാമിന്‍റെ സ്വാതന്ത്യവ്യവസ്ഥിതി കണ്ട് മനംമാറി മുസ്ലിംകളായി മാറിയത്.ഇവര്‍ പിന്നീട് ജډിമാരുടെ അധര്‍മ്മത്തിനെതിരെ ചോദ്യശരങ്ങളുയര്‍ത്തുകയും പ്രതികരിക്കുകയും ചെയ്തു.ഇതില്‍ അരിശം പൂണ്ടാണ് മുസ്ലിം മതകേന്ദ്രത്തിനെതിരെ പലപ്പോഴും ഹൈന്ദവജډിമാരെ പ്രേരിപ്പിച്ചത്.
ഹിന്ദു മുസ്ലിം പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ഗവണ്‍മെന്‍റിന്‍റെ ഇടപെടല്‍ മാത്രമേ പോംവഴിയുള്ളൂയെന്ന് ലോഗന്‍ നിര്‍ദ്ദേശിച്ചു.ശ്മശാനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കുമുള്ള സര്‍വ്വസൗകര്യങ്ങളും എല്ലാ സമൂഹങ്ങള്‍ക്കും ലഭ്യമാവണമെന്നും പള്ളിയെയും ശ്മശാനത്തെയും ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മില്‍ പ്രശ്നമുണ്ടായാല്‍ ഗവണ്‍മെന്‍റ് ഇടപെട്ടുളള ഒരു ഒത്തുതീര്‍പ്പ് സാധ്യമാക്കണമെന്നും ലോഗന്‍ അഭിപ്രായപ്പെട്ടു.നിലവിലുള്ള പള്ളി സ്ഥലങ്ങളിലുളള അവകാശം ജډിമാര്‍ ഉപേക്ഷിക്കണം.മേലില്‍ പള്ളി നിര്‍മ്മിക്കാന്‍ അധികൃതരുടെ സമ്മതം വാങ്ങുകയും വേണം.ഹൈന്ദവ മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലെ കലാപങ്ങളെ കുറിച്ചമ്പേഷിച്ച് ലോഗന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ ആകത്തുകയാണിത്.ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ മുമ്പ് മലബാറിലും സമീപ പ്രദേശങ്ങളിലും നടന്ന 31 കലാപങ്ങളുടെ കാരണം ആരാധനാലയങ്ങള്‍ക്ക് നേരെ നടന്ന കയ്യേറ്റമാണെന്ന് ലോഗന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാചകന്‍ (സ)യുടെ മദീനപള്ളിയിലെ അതേ ദര്‍സീമാതൃകയും സംവിധാനവും ഇവിടെയും പള്ളികളുടെ ചരിത്രമാരംഭിച്ചത് മുതല്‍ക്കേ നിലനിന്നു പോന്നിട്ടുണ്ട്.ഇവിടെ അറിവ് നേടുന്ന വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണചെലവ് സമുദായമാണ് വഹിച്ചിരുന്നത്.ഇന്നും ആ രീതിക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല.കേരളത്തിലും കര്‍ണാടകയിലുമായി ആദ്യമായി മാലികുബ്നുദീനാറിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിക്കപ്പെട്ട പള്ളികളിലെ വ്യവഹാരങ്ങള്‍ക്കും ദീനി പ്രചരണത്തിന് നേതൃത്വം നല്‍കാനും തന്‍റെ സംഘത്തിലെ ഓരോരുത്തരെയായി ഖാസിമാരായി നിയമിച്ച ചരിത്രം മുമ്പ് സൂചിപ്പിക്കുകയുണ്ടായി.ഇവരുടെ നേതൃത്വത്തിലാണ് ഈ പ്രദേശങ്ങളില്‍ ദീനീവിജ്ഞാനം പ്രസരിച്ചത്.ഇത് ദര്‍സ് രൂപത്തില്‍ വ്യക്തമായ രൂപത്തില്‍ നിലവില്‍ വന്നത് മഖ്ദൂം ഒന്നാമന്‍റെ കാലഘട്ടത്തോടെയാണ്.അവിടെ നിലനിന്ന ദര്‍സിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസക്രമത്തെ കുറിച്ചും ജീവിതരീതിയെ പറ്റിയും മേജര്‍ ഹോളണ്ട് തന്‍റെ മാപ്പിളാസ് ഓഫ് മാപ്പിളാസ് എന്ന കൃതിയില്‍ പറയുന്നത് കാണുക;മഖ്ദൂം നടത്തിയ കലാലയത്തിലെ വിദ്യാര്‍ത്ഥികളെ നഗരവാസികളാണ് പോറ്റുന്നത്.ഓരോ വീട് കേന്ദ്രീകരിച്ചും രണ്ട് പേര്‍ക്ക് ചിലവിന് കൊടുക്കുന്നതാണ് വഴക്കം.ബിരുദമെടുക്കുന്നതിന് മുമ്പ് അവരെ മൊല്ല എന്ന് വിളിക്കുന്നു.മുസ്ലിയാര്‍ എന്ന ബിരുദമെടുക്കുന്നത് വരെയുളള പഠനത്തിന് വ്യവസ്ഥയൊന്നുമില്ല.പ്രാപ്തരായ മൊല്ലമാര്‍ മഖ്ദൂമിനെ സമീപിച്ച് അദ്ദേഹത്തോടൊപ്പം ജുമുഅത്ത് പള്ളിയിലെ വലിയ വിളക്കത്തിരുന്ന് ഓതാനുളള അനുമതി നേടുന്നു.(പേജ്;54)
കേവല ആരാധനക്കെന്നതിനപ്പുറം ജീവിതം തന്നെയായായിരുന്നു ആദ്യകാല മാപ്പിളമാര്‍ പള്ളിയെ കണ്ടിരുന്നത്.വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സഹിഷ്ണുതാപരമായ നിലപാടായിരുന്നു സ്വീകരിക്കപ്പെട്ടിരുന്നത്.പള്ളികളില്‍ നിന്നും ആഹ്വാനം ചെയ്യപ്പെട്ടിരുന്ന സമാധാനത്തിന്‍റെ നാദസ്വരങ്ങള്‍ ഹൈന്ദവര്‍ക്കിടയിലും മറ്റു മത വിശ്വാസികള്‍ക്കിടയിലും വലിയ സ്വാധീനം ചെലുത്തിയിരുന്നു.ഇസ്ലാമിന്‍റെ കടന്നുവരവിന് ശേഷമുള്ള ഒമ്പത് നൂറ്റാണ്ടോളം മുസ്ലിം ഹൈന്ദവര്‍ക്കിടയില്‍ സമ്പര്‍ക്കത്തിന്‍റെയും സമന്വയത്തിന്‍റെയും ജീവിത വ്യവസ്ഥിതിയായിരുന്നു നിലനിന്നത്.ഭൂമിശാസ്ത്രപരമായ ആധിപത്യപ്രവണതകള്‍ ഉയര്‍ന്ന് വന്നതോടെയാണ് ഇരു വിഭാഗങ്ങള്‍ക്കുമിടയിലെ പരസ്പര ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങിയത്.മത സമൂഹങ്ങള്‍ക്കിടയിലെ ഐക്യത്തോടെയുള്ള ഈ തെളിനീരൊഴുക്കിന് തടയണ കെട്ടിയില്ലെങ്കില്‍ തങ്ങളുടെ അജണ്ഡകള്‍ പുറം പോക്ക് ഭൂമിയിലെറിയേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ അധിനിവേശ ശക്തികള്‍ ചേരിതിരിവുകളുടെ രാഷ്ട്രീയക്കളിയാണ് ഇവിടെ നടത്തിയത്.ഇതിന്‍റെ ഭാഗമായി പല നാടുകളിലും മത ബോധമുള്ള മാപ്പിള മുസ്ലിംകള്‍ക്കെതിരെ ഹൈന്ദവജډിമാരെ വിലക്കെടുത്ത ചരിത്രമാരംഭിക്കുന്നതും.അതിന്‍റെ പരിണതിയായി ജډിമാരുടെ നേതൃത്വത്തില്‍ മുസ്ലിം ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള മുറുമുറുപ്പുകള്‍ തുടങ്ങുന്നതും.
ടിപ്പുസുല്‍ത്താന്‍റെ വിടവാങ്ങലിന് ശേഷമാണ് ബ്രിട്ടീഷുകാര്‍ക്ക് വിധേയപ്പെട്ട അരിശം പൂണ്ട ഹൈന്ദവ ജډിമാര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും വളര്‍ന്നുവരുന്ന മാപ്പിളമാരെ ഭീഷണിയായി കരുതുകയും ചെയ്തത്.ഈ വൈരാഗ്യപൂര്‍ണ്ണ സമീപനം പള്ളികള്‍ക്ക് നേരെയും ചില ഘട്ടങ്ങളില്‍ തിരിയുകയുണ്ടായി.ബ്രിട്ടീഷുകാരുടെ മലബാറിലേക്കുള്ള കടന്നുവരവോടെയാണ് ഇത്തരം പ്രവണതകള്‍ കൂടാന്‍ തുടങ്ങിയത്.ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തത്വം നിറവേറ്റാന്‍ വേണ്ടി ഒരു വിഭാഗത്തെ ബ്രിട്ടീഷുകാര്‍ കയ്യയച്ചു സഹായിച്ചതായി ടിപ്പു സുല്‍ത്താന്‍ കാണാം. څടിപ്പു സുല്‍ത്താന്‍ മലബാറിലെ മുസ്ലിംകള്‍ക്ക് നല്‍കിയ പള്ളിസ്ഥലങ്ങള്‍ ജډിമാര്‍ കോടതിയുടെ സഹായത്തോടെ തിരിച്ചു പിടിച്ചതാണ് മഞ്ചേരിയില്‍ കലാപം തുടങ്ങാന്‍ കാരണമെന്ന്چ അത്തന്‍ കുരിക്കള്‍ ഗവണ്‍മെന്‍റ് നിയോഗിച്ച ജോയിന്‍റ്കമ്മീഷന്‍ മുന്വാകെ ബോധിപ്പിച്ചതായി രേഖകളില്‍ കാണാം.പള്ളികളുടെയും ശ്മശാനങ്ങളുടെയും പേരിലായിരുന്നു തെക്കന്‍ താലൂക്കുകളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതെന്ന് ലോഗന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
വിശ്വാസത്തിന്‍റെ ജീവല്‍പ്രതീകമായ പള്ളികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളെ പ്രതിരോധിക്കുവാന്‍ ജരിവനും സമ്പത്തും വിനിയോഗിച്ചതായി നമുക്ക് കാണാനാവും.ഇവിടെ നടന്ന വിവിധ കലാപങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.അതിക്രമത്തിന്‍റെ ചെറിയ ലാഞ്ചന പോലും പ്രകടിപ്പിക്കാതെ ഇതര മത സമൂഹങ്ങളുമായി സമരസപ്പെട്ടുകൊണ്ടുള്ള ജീവിതമായിരുന്നു മാപ്പിളമാരുടേതെന്നതിന് ചരിത്രം നമുക്ക് മതംതെളിവ് നില്‍ക്കുന്നുണ്ട്. څമതം മനുഷ്യനെ വേര്‍തിരിക്കാനല്ല സമന്വയിപ്പിക്കാനാണെന്ന ഖുര്‍ആനിക ദര്‍ശനത്തില്‍ അടിയുറച്ചു നിന്നുകൊണ്ടാണ് ആദ്യകാല മതപ്രബോധകരും ഖാസിമാരും കേരളത്തിലെ മറ്റു  മത സമൂഹങ്ങളെ സമീപിച്ചത്.വിശ്വാസ പ്രമാണങ്ങളുടെ കാര്യത്തില്‍ മാത്രമേ അവര്‍ അമുസ്ലിംകളോട് അന്യത്വം പുലര്‍ത്തിയുള്ളൂ.ഭാഷ,സംസ്കാരം തുടങ്ങി ജീവിതത്തിന്‍റെ മറ്റെല്ലാ മേഖലയിലും കേരളീയരുമായി ഇഴുകി കലരാനാണ് അവര്‍ ഉത്സാഹിച്ചത്.രാജ്യത്തെ നിയമ നടപടികളെല്ലാം അവര്‍ അനുസരിച്ചു.പശുവിനെ കൊല്ലാനോ അതിനെ തിന്നാനോ പാടില്ലെന്ന നിയമം പോലും അവര്‍ ലംഘിച്ചിരുന്നില്ലെന്നാണറിയുന്നത്چ(ദി സമരിയന്‍സ് ഓഫ് കാലിക്കറ്റ്.കെ പി കൃഷ്ണയ്യര്‍ പേജ് 104)
അന്ന് പള്ളിയുമായി ബന്ധപ്പെട്ട കലാപങ്ങളുടെ കാരണമറിയുമ്പോഴാണ് ആരാധനാകേന്ദ്രത്തിന്‍റെ വിഷയത്തില്‍ അവര്‍ക്കുണ്ടായിരുന്ന ശ്രദ്ധയും ബഹുമാനവും മനസ്സിലാക്കാനാവുക.ഹിജ്റ; 1128 ദുല്‍ഹജ്ജ് ഏഴിന് നടന്ന ഓമാനൂരിലെ കുഞ്ഞാലി,മൊയ്തീന്‍,കുഞ്ഞിപ്പോക്കര്‍ എന്നീ ജീവിതങ്ങള്‍ ശഹീദിന്‍റെ പദവി കരസ്ഥമാക്കിയ പോരാട്ടത്തിന് അയവിറക്കാനുള്ളത് ഈമാനികാവേശത്തിന്‍റെ ചരിത്ര നിമിഷങ്ങളാണ്.മതവൈരം മൂത്ത ചില ഹൈന്ദവര്‍ താഴ്ന്ന ജാതിക്കാര്‍ മതം മാറി മുസ്ലിമാവുന്നതില്‍ അരിശം പൂണ്ട് പന്നിത്തല പള്ളിയിലേക്കെറിഞ്ഞ് അശുദ്ധമാക്കിയതും പാലൂയ് പള്ളി കത്തിച്ചതുമാണ് കലാപത്തിന് കാരണം.ഓമാനൂരില്‍ മുസ്ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും ഓരോ ആരാധനാകേന്ദ്രമായിരുന്നുണ്ടായിരുന്നത്.അമ്പലവും പരിസരവും പരിപാലിച്ചിരുന്ന അമ്മാളു അമ്മ എന്ന സ്ത്രീ മതം മാറി ഹലീമ എന്ന പേര് സ്വീകരിച്ച് ജീവിതമാരംഭിച്ചത് ഇന്നാട്ടിലെ ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കളെ പ്രകോപിപ്പിച്ചു.സ്വന്തം തീരുമാനപ്രകാരം മുസ്ലിമായ അവരെ കയ്യൂക്ക് കൊണ്ട് പഴയ മതത്തിലേക്ക് തിരികെ ചേര്‍ത്തിട്ടും മുസ്ലിംകള്‍ ആത്മസംയമനം പാലിച്ച ചരിത്രമാണ് ആദ്യകാലത്തെ ഓമാനൂരിന് പങ്ക് വെക്കാനുള്ളത്.പക്ഷെ മതിവരാതെ പള്ളികളിലേക്ക് കൂടി അമുസ്ലിംകളുടെ കയ്യേറ്റം വ്യാപിച്ചപ്പോഴാണ് മുസ്ലിംകള്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ചതും ഇതിന് വേണ്ടി മൂന്ന് ജീവനുകള്‍ സമര്‍പ്പിച്ചതും.ഇവരുടെ മഖ്ബറ ഇന്ന് കൊണ്ടോട്ടി പഴയങ്ങാടി പള്ളിയില്‍ നിലകൊളളുന്നു.
മലപ്പുറത്തെ ഹാജിയാര്‍ പള്ളിക്കും അല്ലാഹുവിന്‍റെ ഭവനം സംരക്ഷിക്കാന്‍ വേണ്ടി ജീവന്‍ ബലി നല്‍കിയ വ്യക്തിത്വങ്ങളുടെ വീരചരിതം ഓര്‍ത്തെടുക്കാനുണ്ട്.പള്ളികള്‍ നശിപ്പിക്കുന്നതും അശുദ്ധമാക്കുന്നതും നോക്കി നില്‍ക്കാന്‍ മാത്രം ഈമാന്‍ ശോഷിച്ചവരായിരുന്നില്ല അവര്‍.ഈ പള്ളി നശിപ്പിച്ചതും മുസ്ലിംകള്‍ തിരിച്ചടിച്ചതുമായി വബന്ധപ്പെട്ട വിശദീകരണം കാണുക; ബ്രിട്ടീഷ് ഭരണം വേരുറക്കാന്‍ തുടങ്ങിയതോടെ നാടുവാഴികള്‍ നികുതി പിരിവുകാരുടെ സ്ഥാനത്തേക്ക് താഴുകയാണുണ്ടായത്.പാറനമ്പിയുടെ കീഴില്‍ പണം പിരിച്ചിരുന്ന ആലിമരക്കാരെന്ന ഒരാള്‍ പാറനമ്പിയുടെ ചാര്‍ച്ചക്കാരനെ തന്നെ പീഢിപ്പിച്ചതിനെ തുടര്‍ന്നാണ് മലപ്പുറം അസ്വാസ്ഥ്യം ആരംഭിച്ചത്.മുസ്ലിംകള്‍ കൂട്ടത്തോടെ ഒഴിപ്പിക്കപ്പെട്ടു.ഹിജ്റ 1141 ശഅബാന്‍ ഒമ്പതിന് പള്ളി അഗ്നിക്കിരയാക്കപ്പെട്ടു.മുസ്ലിംകളോടൊപ്പം സമരം ചെയ്തു മരിച്ചവരില്‍ ഒരു തട്ടാനുമുണ്ടായിരുന്നു.
ചേറൂരിലും ഇത്തരമൊരു ചരിത്രം കാണാവുന്നതാണ്.1842-ല്‍ മുസ്ലിംകളും ബ്രിട്ടീഷുകാരും തമ്മില്‍ ചേറൂരില്‍ വെച്ച് ഏറ്റുമുട്ടുകയുണ്ടായി.അതിലെ രക്തസാക്ഷികളുടെ സ്മരണക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണ് ചേറൂര്‍ പള്ളി.ഈ പള്ളി ഒന്നിലധികം തവണ ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ നിര്‍ദ്ദേശപ്രകാരം പൊളിച്ചുനീക്കുകയുണ്ടായെങ്കിലും എതിര്‍പ്പുകള്‍ മറികടന്ന് മുസ്ലിംകള്‍ വീണ്ടും ആ പള്ളി നിര്‍മ്മിക്കുകയുണ്ടായി.
ബ്രിട്ടീഷാധിപത്യത്തില്‍ ഇരുപതാം നൂറ്റാണ്ടിന് മുമ്പ് നടന്ന 90 കലാപങ്ങളില്‍ 31-എണ്ണത്തിനും കാരണമായത് ആരാധനാലയങ്ങള്‍ക്ക് നേരെ നടന്ന കയ്യേറ്റമാണെന്നാണ് വില്യം ലോഗന്‍ ചൂണ്ടിക്കാട്ടിയത്.അഥവാ മതപരവും സാമൂഹികവുമായ ജീവിതത്തിന്‍റെ അതിപ്രധാന ഘടകമായ പള്ളി സംരക്ഷിക്കാന്‍ മുസ്ലിംകള്‍ രംഗത്തിറങ്ങിയെന്ന് സാരം.
മുസ്ലിംകളുടെ സമരകേന്ദ്രങ്ങളായിരുന്നു പള്ളികള്‍.പ്രതിരോധത്തിന്‍റെയും പോരാട്ടത്തിന്‍റെയും രീതിശാസ്ത്രങ്ങള്‍ രൂപപ്പെടുത്തേണ്ടതെങ്ങനെയെന്നറിയാന്‍ മുസ്ലിം സമൂഹം പള്ളികളില്‍ നിന്നുമുയരുന്ന ആഹ്വാനങ്ങള്‍ക്ക് ചെവിയോര്‍ത്തു.പള്ളിയെ അധിനിവേശ ശക്തികള്‍ക്കെതിരെസമരത്തിനുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള  ഇടമാക്കിയതിനുള്ള ഒരു ഉദാഹരണം കാണുക; ആഗസ്റ്റ് 21-ന് തിരൂരങ്ങാടിയിലെ സംഭവമറിഞ്ഞതോടെ ചെമ്പ്രശ്ശേരി തങ്ങള്‍ സര്‍ക്കാറിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.തന്‍റെ സ്വാധീനത്തിലുള്ള സ്ഥലങ്ങള്‍ വിഭജിച്ച് ഖിലാഫത്ത് അംശങ്ങളായി പ്രഖ്യാപിക്കുകയും അവയില്‍ ഓരോന്നിലും ഭരണകര്‍ത്താക്കളെ നിയമിക്കുകയും ചെയ്തു.തുവ്വൂര്‍ അംശത്തിന്‍റെ ഭരണാധികാരിയായി അദ്ദേഹം സ്ഥാനമേല്‍ക്കുകയും തുവ്വൂരിലെ ജുമുഅത്ത് പള്ളിയെ തന്‍റെ ഹുജൂര്‍ കച്ചേരിയാക്കുകയും ചെയ്തു.(മുസ്ലിം ഡയറക്ടറി.സി കെ കരീം.3-69)
ആമിനുമ്മാന്‍റകത്ത് പരീക്കുട്ടി മുസ്ലിയാര്‍ പള്ളി കേന്ദ്രമാക്കി നോട്ടീസുകള്‍ വിതരണം ചെയ്ത ചരിത്രം സി.കെ കരീം വിവരിക്കുന്നത് ് കാണുക. څڅ1921- ജൂലൈ 24 ന് സയ്യിദ് മഖ്ദൂം തങ്ങളുടെ നേതൃത്വത്തില്‍ ചില മുസ്ലിം പണ്ഡിതډാര്‍ ഖിലാഫത്ത് വിരുദ്ധ യോഗം കൂടി.സര്‍ക്കാറിന്‍റെ ഒത്താശയോടും പ്രേരണയോടെയും കൂടി നടത്തിയ ഈ യോഗത്തിന് ശേഷം അവര്‍ പ്രസിദ്ധീകരിച്ച നോട്ടീസ് മുഖേന മുസ്ലിംകളോട് നടത്തിയ ഉദ്ബോധനം ബ്രിട്ടീഷ് വിരോധത്തെ വളര്‍ത്താതിരിക്കണമെന്നതായിരുന്നു.പരീക്കുട്ടി മുസ്ലിയാര്‍ താന്‍ ദര്‍സ് നടത്തിക്കൊണ്ടിരുന്ന താനൂര്‍ വലിയകുളങ്ങര പള്ളിയില്‍ നിന്നും പിറ്റേന്ന് തന്നെ ഒരെതിര്‍ നോട്ടീസ് അടിച്ചിറക്കി.അതിലെ ആഹ്വാനമിപ്രകാരമായിരുന്നു; ഖുര്‍ആനും ഹദീസും മുറുകെ പിടിക്കുന്ന ഏത് പണ്ഡിതനും ഇമാമിനും ബ്രിട്ടീഷുകാര്‍ക്കെതിരെ നടക്കുന്ന സമരത്തില്‍ സജീവമായി പങ്കെടുക്കേണ്ട ധാര്‍മ്മിക ചുമതലയുണ്ടെന്നും ഇതിനെതിരെ തൂലിക കൊണ്ടും ശരീരം കൊണ്ടും പ്രവര്‍ത്തിക്കുന്ന ആരായാലും അവര്‍ വിശ്വാസികളുടെ കൂട്ടത്തില്‍ അല്ലെന്നും ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നുچچ.
ബ്രിട്ടീഷുകാര്‍ക്കെതിരെ മതപരമായ ബാധ്യത മുന്‍നിറുത്തിയുള്ള കൃത്യനിര്‍വ്വഹണത്തിന്‍റെ ഭാഗമായായിരുന്നു പള്ളികളെ കേന്ദ്രമാക്കി കാര്യങ്ങള്‍ മുന്നോട്ട് നീക്കിയിരുന്നത്.അതേ സമയം തന്നെ സാമുദായികമായ സൗഹാര്‍ദ്ദത്തിന്‍റെ സുന്ദരമായ ചിത്രങ്ങളും കേരളത്തിന്‍റെ ഭൂമികയില്‍ പളളികളുടെ ചരിത്രങ്ങള്‍ വിളിച്ചു പറയുന്നുണ്ട്.കേരള ചരിത്രമെന്ന കൃതിയില്‍ പ്രഫസര്‍ ശ്രീധരമേനോന്‍ സൂചിപ്പിക്കുന്നത് കാണുക; ഹിന്ദുക്കളുടെയും കൃസ്ത്യാനികളുടെയും മുസ്ലിംകളുടെയും ദേവാലയങ്ങള്‍ ചിലയിടങ്ങളില്‍ ഒന്നുചേര്‍ന്ന് നില്‍ക്കുന്ന കാഴ്ച കൗതുകകരമാണ്.ഇതിനനൊരുദാഹരണമാണ് തിരുവനന്തപുരം നഗരത്തിലെ പാളയം,താഴത്തങ്ങാടി (കോട്ടയം)പുറക്കാട്,ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും ഈ പ്രത്യേകത കാണാം.ചേന്നമംഗലത്തുള്ള (പറവൂര്‍ താലൂക്ക്)കോട്ടൈകോവിലകത്ത് ഒരേയൊരു വളപ്പില്‍ മിക്കവാറും തൊട്ട്തൊട്ട് ഹൈന്ദവരുടെയും കൃസ്ത്യാനികളുടെയും മുസ്ലിംകളുടെയും ജൂതډാരുടെയും ദേവാലയങ്ങള്‍ നില്‍ക്കുന്നത് കാണാം.കോട്ടയം ജില്ലയില്‍ എരുമേലിയില്‍ ശാസ്താക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന വാവരുപള്ളി സുപ്രസിദ്ദമാണ്.ശബരിമലക്ക് ആ വഴിക്ക് പോവുന്നഹൈന്ദവ തീര്‍ത്ഥാടകരെല്ലാം വാവരുപള്ളിയും സന്ദര്‍ശിക്കാറുണ്ട്.പൂര്‍വ്വകാലത്തും കേരളീയ ജനതയില്‍ നിലനിന്നിരുന്ന സാമുദായിക സൗഹാര്‍ദ്ദത്തെയും ഭരണാധികാരികള്‍ പിന്തുടര്‍ന്ന് പോന്ന വിശാവമായ അന്യമതസഹിഷ്ണുതാനയത്തെയുമാണ് മേല്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കുന്നത്.(പേജ്;46).ഇത്തരം നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചരിത്രത്തിലും വര്‍ത്തമാനത്തിലും തെളിഞ്ഞുനില്‍ക്കുന്നതായി കാണാനാവും
ജീവിതത്തിന്‍റെ തന്‍റെ അതിപ്രധാന ഭാഗമായി പള്ളി പരിഗണിക്കപ്പെട്ടത് കൊണ്ടാണല്ലോ څപള്ളിയില്‍ പോയി പറچ എന്ന ചൊല്ല് പോലും ഇവിടെയുയര്‍ന്ന് വന്നത്.ആരാധനാലയങ്ങള്‍ സംരക്ഷിക്കാനും നിര്‍മ്മിക്കാനും വേണ്ടി ജീവിതത്തിന്‍റെ സുഖങ്ങളും സൗകര്യങ്ങളുമെല്ലാം മാറ്റി വെച്ച നമ്മുടെ മുന്‍തലമുറയുടെ ചരിത്രം അയവിറക്കുമ്പോള്‍ ഇന്ന് നിരവധി വകഭേദങ്ങള്‍ നമുക്കിടയില്‍ കാണാന്‍ സാധിക്കുന്നതാണ്.പള്ളികള്‍ക്ക് വേണ്ടി ജീവിതം നയിച്ച കഴിഞ്ഞ തലമുറയുടെ ചിത്രങ്ങള്‍ ഏറെ ഈമാന്‍ സ്ഫുരിക്കുന്നതാണ്.വര്‍ത്തമാന കാലത്തെത്തുമ്പോള്‍ ഭൗതിക വത്കരിക്കപ്പെട്ട മനസ്സുകളുടെ അതിപ്രസരം നമ്മുടെ പള്ളികളുമായി ബന്ധപ്പെടുന്ന വിശയങ്ങളില്‍ പ്രകടമാവുന്നതാണ്.എക്സിബിഷനിസത്തിന്‍റെ ലാഞ്ചനകള്‍ പള്ളി നിര്‍മാണത്തില്‍ പോലും തെളിഞ്ഞുവരുന്നുണ്ട്.ഇന്നത്തെ നമ്മുടെ പല പള്ളികളും ഗള്‍ഫ് പണത്തിന്‍റെ സ്വാധീനത്തില്‍ അംബരചുംബികളായി പരിണമിച്ചിട്ടുണ്ട്.എന്നാലിതിന് അല്‍പകാലത്തെ പഴക്കം മാത്രമേയുള്ളൂ.കേരളത്തിലെ അധിക പള്ളികളുടെയും നിര്‍മ്മാണം മത പ്രഭാഷണങ്ങളിലൂടെയും മററു പിരിവുകളുടെയും അകമ്പടിയോടെ നിര്‍മ്മിക്കപ്പെട്ടതാണ്.വയറ് മുറുക്കിയുടുത്തും ജീവിത ചിലവുകള്‍ ചുരുക്കിയും മിഛം വെച്ചുണ്ടാക്കിയ വിയര്‍പ്പുകണങ്ങളുടെ കഥകളാണ് പല പള്ളികളുടെയും ഉയര്‍ന്നുനില്‍ക്കുന്ന മിനാരങ്ങള്‍ക്ക് പങ്ക് വെക്കാനുള്ളത്.
പള്ളികളുടെ നടത്തിപ്പുകാരുടെ ഈമാനിനസരിച്ചായിരിക്കും പള്ളിയുടെ സാമൂഹിക ജീവിതത്തിലെ സ്വാധീനത്തിന്‍റെ അവസ്ഥയും നിലനില്‍ക്കുക.ഖിയാമത്ത് നാള്‍ കൊണ്ടും അന്ത്യനാള്‍കൊണ്ടും കൃത്യമായ രീതിയില്‍ വിശ്വസിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരാണ് പളളികളുടെ സംരക്ഷണമേറ്റെടുക്കേണ്ടെതെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.അവിടെ വരുന്ന വീഴ്ച ബാക്കിയെല്ലാ രംഗത്തും പ്രകടമാവുമെന്നത് സുവിദിതമാണല്ലോ.കച്ചവടതാല്‍പര്യങ്ങള്‍ മുന്‍നിറുത്തിപോലും പള്ളിപ്പണിയുമായി പലരും രംഗത്തുവരികയും പള്ളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അധികാരത്തിന് വേണ്ടി പോലും മത്സരത്തിലേര്‍പ്പെടുകയും ചെയ്യുന്നത് ഇന്ന് നമുക്കിടയിലെ നിത്യകാഴ്ചയാണല്ലോ.
സമകാലിക മുസ്ലിം സമൂഹത്തിന്‍റെ സാമൂഹിക ജീവിതത്തില്‍ നിന്നും പള്ളി അകന്നതാണ് നമ്മുടെ സാമൂഹിക തകര്‍ച്ചയുടെ പ്രധാന കാരണമെന്നത് നാമിനിയും അറിയാതെ പോകരുത്.പള്ളി മുസ്ലിമിന്‍റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിലെ അധികാരവ്യവസ്ഥിതിയും കേന്ദ്രവുമായി മാറിയിരുന്ന ഇന്നലെകളിലേക്കുള്ള  മടക്കം നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ട്.സാമുദായികമായ വേര്‍തിരിവുകളുടെ അകലം നമ്മെ പൊതുപ്രശ്നങ്ങളില്‍ നിന്നുപോലും ഒന്നിക്കുന്നതില്‍ നിന്നും തടഞ്ഞു നിറുത്തരുത്.പള്ളി അതിന് കേന്ദ്രമായി മാറണം.ഇസ്ലാമിക ചരിത്രത്തിന്‍റെ ശോഭനകാലത്തെ തിരികെ കൊണ്ടുവരാന്‍ നമുക്കതിലൂടെ സാധിക്കും.അല്ലാഹു അനുഗ്രഹിക്കട്ടെ.
                                റഫറന്‍സുകള്‍;
1 മലബാര്‍ മാന്വല്‍, വില്യം ലോഗന്‍
2.മാപ്പിള മുസ്ലിംസ് ഓഫ് കേ
3.ദി സാമരിയന്‍സ് ഓഫ് കാലിക്കറ്റ്.കെപി കൃഷ്ണയ്യര്‍
4.കേരളത്തിലെ മുസ്ലിം പള്ളികള്‍.സമന്വയ സാക്ഷികള്‍
5.മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം.സി.എന്‍ അഹ്മദ് മൗലവി.
6.തൃശൂര്‍ ജില്ലാ മഹല്ല് അസോസിയേഷന്‍ സുവനീര്‍(1983)
7.കെ.എം.മൗലവി.ഓര്‍മ്മക്കുറിപ്പ്
8.തുഹ്ഫത്തുല്‍ മുജാഹിദീന്‍.