കേരളീയരും സാംസ്കാരിക പൈതൃകവും

റാഷിദ് കെ.കെ ഒളവട്ടൂര്‍

സംസ്കാരവും പൈതൃകവും  

സാംസ്കാരിക അസ്ഥിത്വത്തിന്‍റെ മേലിലാണ് പ്രാചീന യുഗം തൊട്ടെ മനുഷ്യരുടെ സഹവാസം നില നില്‍ക്കുന്നത്. പ്രമാദമായ സമ്പുഷ്ട പാരമ്പര്യത്തിന്‍റെ ഉടമകളല്ലെങ്കിലും സംസ്കാരമെന്നത് ചരിത്രാതീത കാലത്തും മരീചികയായിരുന്നില്ല . ഒരു ജനതയുടെ ജീവിതവുമായി അടിമുടി ബന്ധപ്പെട്ട് കിടക്കുന്ന മതത്തിന്‍റെയോ ഗോത്രവംശത്തിന്‍റെയോ സ്വാധീന ഫലമായി ആ ജനവിഭാഗം തങ്ങളുടെ സ്വത്വമെന്ന് കരുതി പോരുന്ന അദൃശ്യമായ വികാരമായിട്ടാണ് ചരിത്ര പണ്ഡിതര്‍ സംസ്കാരത്തെ  നിര്‍വ്വചിച്ചിട്ടുളളത്. ഇന്ത്യാ ചരിത്രത്തെ സമ്പന്നമാക്കിയ പുരാതന സംസ്കാരമാണ് സിന്ധു നദീതട സംസ്കാരം. സിന്ധു നദീതട  സംസ്കാരത്തിന് ചരിത്ര പണ്ഡിതര്‍ ഗണനീയ പ്രധാന്യം നല്‍കിയിട്ടു്. ചരിത്രപരമായ പിന്‍ബലം കൂടി സംസ്കാരത്തിന്‍റെ ഉരുത്തിരിയലിനു്.

ലോകത്തെ ഏതൊരു ജനതയും അവരുടെ പ്രാദേശികമായ ചരിത്ര പശ്ചാത്തലത്തിന്‍റെയോ പൂര്‍വ്വീകരുടെ ജീവിത രീതിയുടെയോ അടിസ്ഥാനത്തിലാണ് സാംസ്കാരിക ജീവിതം കെട്ടിപ്പടുത്തിരിക്കുന്നത്. ലോകത്താര്‍ക്കും തങ്ങള്‍ക്കൊരു സംസ്കാരമില്ലെന്ന് പറയാനൊക്കില്ല. ഏതൊരു സമൂഹവും കൃതാര്‍ത്ഥമായി സംസ്കാരത്തോട് അഭേദ്യ ബന്ധം പുലര്‍ത്തുന്നു്.  സമൂഹത്തിലെ ഓരോ വ്യക്തികളിലും അന്തര്‍ലീനമായി കിടക്കുന്ന ആചാരങ്ങളും അനുഷ്ഠാനവും ഭാഷയും തദ്വരാ ജീവിതത്തില്‍ മനുഷ്യന് അഭിമുഖീകരിക്കേി വരുന്ന സാര്‍വ്വ ലൗകികവും സാര്‍വ്വ ജനീനവുമായ കര്‍മ്മങ്ങളും സ്വഭാവങ്ങളും ഏതെങ്കിലും രീതി ശാസ്ത്രാടിസ്ഥാനത്തിലോ ശാസനാടിസ്ഥാനത്തിലോ ക്രമീകരിക്കപ്പെടുന്നു എന്നതാണ് സംസ്കാരത്തെ ദ്യോതിപ്പിക്കുന്ന വിഗഹ വീക്ഷണം.

വിരചിതമായ സാംസ്കാരിക വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് കേരളീയ പൈതൃകം. ഭാരതത്തില്‍ നില നിന്നിരുന്ന പരശ്ശതം സംസ്കാരത്തേക്കാള്‍ കേരളീയ സംസ്കാരം അതിന്‍റെ മേന്മ കൊും സഹവര്‍ത്തിത്വം കൊും ഒരു പടി മുന്നില്‍ നില്‍ക്കുന്നുന്നെത് യാതാര്‍ത്ഥ്യമാണ്. ഒരോ മത വിശ്വാസികളും സദാചാര നിഷ്ട കൈവിടാതെ മറ്റു മതസ്ഥരോട് സഹവര്‍ത്തിത്വത്തോടെയും സാഹോദര്യപൂര്‍വ്വവും വര്‍ത്തിച്ചു എന്നത് കേരളത്തില്‍ വ്യാപാരത്തിനായെത്തിയ അറബികളെ ഖൈറുല്ലാഹ് (ദൈവത്തിന്‍റെ വരദാനം) എന്ന് പ്രകീര്‍ത്തിക്കുന്നതിന് പ്രേരിപ്പിച്ചു. എ.ഡി 6 -ാം നൂറ്റാില്‍ തന്നെ കേരളത്തില്‍ ഇസ്ലാമതം പ്രചരിച്ചിട്ടു്.

 പൗരാണിക കാലം മുതല്‍ക്കെ അയല്‍ രാജ്യങ്ങളുമായി കേരളം ബന്ധം പുലര്‍ത്തിയിരുന്നതിന്‍റെ ഫലമാണ് ഇസ്ലാം കേരളത്തിലുമെത്താനുായ പ്രധാന കാരണം. കേരളത്തില്‍ നിന്നുളള സുഗന്ധ ദ്രവ്യങ്ങള്‍ക്ക് അവര്‍ക്കിടയില്‍ മുന്തിയ സ്ഥാനം ലഭിച്ചു. പശ്ചിമേഷ്യയുമായി വളരെ പുരാതന കാലം മുതല്‍ക്കെ നിലനിന്ന സുദൃഢമായ ബന്ധം കറുവപ്പട്ട ,ഏലം , കുരുമുളക്, ഗ്രാമ്പു തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ ഖ്യാതി ലോകത്തിന്‍റെ വിദൂരദേശങ്ങളിലേക്ക് എത്തിച്ചു. കേരളത്തിലെ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള മാര്‍ക്കറ്റില്‍ വലിയ മൂല്യവും ഡിമാന്‍ന്‍റും ഉായിരുന്നു എന്നത് പൗരാണിക കാലത്ത് തന്നെ വ്യാപര മേഖലയില്‍ കേരളത്തിന്‍റെ സ്ഥാനം എവിടെയെന്ന് അടയാളപ്പെടുത്തുന്നു്.

വിദേശ രാജ്യങ്ങളുമായുളള വ്യാപാര ബന്ധം കേരളത്തെ പ്രസിദ്ധപ്പെടുത്തി എന്നതില്‍ രഭിപ്രായമില്ല. കേരളവുമായി വ്യാപര ബന്ധത്തിലേര്‍പ്പെടാന്‍ പുറമെയുളള രാജ്യങ്ങള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത്രത്തോളം കേരളത്തിന്‍റെ ഖ്യാതി പരന്നു എന്നതാണ് നേര്. ആദ്യ കാലത്ത് കേരളീയ വ്യാപാരത്തിന്‍റെ കുത്തക അറബികളുടെ കരങ്ങളിലായിരുന്നു.  കേരളവുമായി നില നിന്നിരുന്ന വാണിജ്യ ബന്ധം സാംസ്കാരിക ലയനത്തിന് എങ്ങനെ ഹേതുവായി എന്നത് ചിന്തോദീപകമാണ്. കേരളവുമായി ബന്ധപ്പെട്ടിരുന്ന വ്യാപാരികള്‍ പലരും ഇവിടെ സ്ഥിര തമാസമാക്കുകയാണുായത്.

 അവരുമായി ചേര്‍ന്ന സങ്കരവിനിയമത്തിന്‍റെ ഉപോല്‍പ്പന്നമാണ് പില്‍ക്കാലത്ത് സംസാര ഭാഷയായില്ലെങ്കിലും ധാരാളം കൃതികളും രചനകളും പിറന്ന അറബി മലയാളം. മലയാളവും അറബിയും കൂടിച്ചേര്‍ന്ന് ഉരുത്തിരിഞ്ഞ മറ്റൊരു ലിപിയാണത്. സാംസ്കാരിക സമ്പര്‍ക്കത്തിന്‍റെ സ്വാധീന ഫലമായിട്ടാണതുായത്. സംസ്കാരത്തിന്‍റെ പ്രധാന ശില എന്ന നിലക്ക് അന്യ സംസ്കാരത്തിന്‍റെ സ്വാധീനം ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് ഭാഷയിലാണ്. മറ്റു ഭാഷകള്‍ അവയുടെ സ്വത്വം സംരക്ഷിക്കുന്നത് പോലെ മലയാള ഭാഷയും സ്വത്വസംരക്ഷണത്തിന് വളരെ വലിയ ധര്‍മ്മം നിര്‍വ്വഹിക്കുന്നു് എന്നതാണ് വസ്തുത.

കേരളീയ സംസ്കാരം സങ്കലിതവും സാര്‍വ്വ ജനീനവും പുരാതനവുമാണ്. ഒട്ടേറെ പുറമെനിന്നുളള സംസ്കാരങ്ങള്‍ കേരളീയ സംസ്കാരത്തിന്ന് ഉന്നതമായ സംഭാവനകള്‍ നല്‍കിയിട്ടു്. വാസ്തവത്തില്‍ ഈ സങ്കലിത സാമൂഹ്യ പരിത സ്ഥിതിയിലാണ് കേരളീയ സംസ്കാരം അധിഷ്ഠിതമായിരിക്കുന്നത്. വിവിധ സാമൂഹ്യ സാംസ്കാരിക ദ്രുവങ്ങളിലുളളവരോടുളള സമ്പര്‍ക്കം കേരളീയ സാംസ്‌്‌്‌്‌്കാരിക മേഖലയെ മെച്ചപ്പെടുത്തുന്നതില്‍ കുറച്ചൊന്നുമല്ല പങ്ക് വഹിച്ചത്. പ്രാകൃതമായ ആചാരങ്ങളുടേയും നടപടികളുടേയും വിചിത്ര രൂപത്തില്‍ സന്നിവേഷിപ്പിക്കപ്പെട്ട മാതൃകയാണ് ദ്രാവിഡ സംസ്കാരം സമൂഹത്തില്‍ ചെലുത്തിയിരുന്നത്.

ഉത്തര ഭാരതത്തില്‍ നിന്നും ആര്യന്മാരും അവിടെ നിന്ന് ആര്യന്മാരുടെ ആക്രമണം ഭയന്ന് ദ്രാവിഡന്മാരും കേരളക്കരയിലെത്തി എന്നതാണ് ചരിത്രം സ്മരിക്കപ്പെടുന്നത്. ബി.സി 300 നകം  കേരളത്തില്‍ പുതിയ സാംസ്കാരിക രീതി രൂപം കൊു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉയര്‍ന്നു നിന്ന പല സംസ്കാരവും വൈവിധ്യങ്ങളില്‍ തട്ടി മറിഞ്ഞു വീണപ്പോഴും കേരളത്തില്‍ സംസ്കാരത്തിന് യാതൊരു പ്രതിസന്ധിയും നേരിട്ടില്ല എന്നത് കേരളം കൈവരിച്ച സാംസ്കാരിക സ്വത്വബോധത്തെ ഉയര്‍ത്തിക്കാട്ടുന്നു്. സാംസ്കാരിക സമന്വയത്തിന്‍റെയും സാമൂഹിക ലയനത്തിന്‍റെയും വിസ്മയകരമായി ഒരു പ്രക്രിയ കേരളസംസ്കാരത്തിന്‍റെ വികാസ ചരിത്രത്തില്‍ അത്യന്തം പ്രകടമാണ്. പുതിയ മൂല്യങ്ങളോടും ആശയങ്ങളോടും കേരളീയ സംസ്കാരത്തിന് നിരന്തരം പോരാടേി വന്നിട്ടു്. സക്രിയമായ ഇടപെടലുകള്‍ കേരള സംസ്കാരത്തില്‍ ഉായിട്ടു്. അത്തരം ഇടപെടലുകള്‍ തന്നെയാണ് കേരളീയ സംസ്കാരത്തെ സമകാലീന സംസ്കാരങ്ങളില്‍ നിന്ന് വ്യതിരിക്തമാക്കി മാറ്റിയത്.

കേരളീയ സംസ്കാരത്തിന്‍റെ വൈവിധ്യ സ്വഭാവം ഒരാള്‍ക്കും തിരസ്കരിക്കാനാവുന്നതല്ല. നാനാത്വത്തില്‍ ഏകത്വം എന്ന ആശയധാര എത്രമേല്‍ ഭാരതത്തില്‍ ലയിച്ചു ചേര്‍ന്നുവോ അത്രമേല്‍ തന്നെ ആ അന്തര്‍ധാര കേരളത്തിലും പ്രതിഫലിക്കുകയിട്ടു്. എ.ഡി 6-ാം നൂറ്റാില്‍ തന്നെ ഇസ്ലാം കേരളത്തില്‍ എത്തിയിട്ടു്. ഇന്തോ ആര്യന്‍ സംസ്കാരം ബി.സി -400 നകം ഭാരതത്തിലും വരുംവരായ്കയില്‍ കേരളത്തിലേക്കും പ്രചരിച്ചിട്ടു് എന്നതാണ് ചരിത്രം വിശകലനം ചെയ്യുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാനാവുക. നൂറ്റാുകള്‍ക്കൊുായിത്തീര്‍ന്ന സ്മൃതിയാണ് കേരളീയ സംസ്കാരം.

കേരളീയരുടെ സംസ്കാരത്തെയും ജീവിത രീതിയേയും ഒരളവു വരെ കര്‍ണ്ണാടക ദേശവും തമിഴ്നാടും സ്വീകരിച്ചിട്ടു്. അതേ സമയം കേരളത്തിന്‍റെ ഭൂമി ശാസ്ത്ര പരമായ കിടപ്പ് ഭിന്നമായൊരു സാംസ്കാരിക സവിശേഷത വളര്‍ച്ച പ്രാപിക്കുന്നതിന് കാരണവുമായിട്ടു്. ഇന്ത്യയുടെ തെക്കെയറ്റത്തു സ്ഥിതി ചെയ്യുന്ന കേരളത്തെ പശ്ചിമ ഘട്ടം രാജ്യത്തെ ഇതര ഭാഗങ്ങളില്‍ നിന്നും; അറബി കടല്‍ ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍ നിന്നും വേര്‍ത്തിരിച്ച് നിര്‍ത്തുന്നു്. ദൃഢതയാര്‍ന്നതും ഏകീകൃതവുമായ സംസ്കാരത്തിന്‍റെ സംസ്ഥാപനത്തിന് ഇത് വഴിയൊരുക്കിയിട്ടു് എന്നത് പ്രസ്താവ്യമാണ്. ഭൂമി ശാസ്ത്രമായ കേരളത്തിന്‍റെ ഒറ്റപ്പെട്ടുളള നില്‍പും വാണിജ്യ പ്രേരിതമായി ഇതര നാടുകള്‍ക്ക് കേരളത്തെ ആശ്രയിക്കേി വന്നതും കേരളീയ സംസ്കാരത്തെ സംമ്പന്നവും വ്യതിരിക്തത നിറഞ്ഞതുമാക്കി മാറ്റി ഈ സാംസ്കാരിക പശ്ചാത്തലം കേരളീയ കലാസാഹിത്യ രംഗങ്ങളെ ഉത്തുംഗതി പ്രാപിക്കുന്നതിന് സഹായകമായിട്ടു് എന്നത് വസ്തുതയാണ്. പ്രാദേശിക രാജക്കന്മാരുടെ സഹായം സാഹിത്യ കലാ മേഖലക്ക് വേത്ര രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടു്.

പ്രതിഭകളായ കവികളും സാഹിത്യകാരന്മാരും ചിത്രകാരന്മാരും കൊട്ടാരത്തിന്‍റെയും രാജാവിന്‍റെ പ്രൗഢിയുടെയും ഛിന്നമായി മാറിയത് രാജാക്കന്മാര്‍ക്കിടയില്‍ കലാകാരന്മാരെയും സാഹിത്യകാരന്മാരെയും വളര്‍ത്തിയെടുക്കുന്നതില്‍ പ്രതേക ജിജ്ഞാസ ജനിപ്പിച്ചത് കലയേയും സാഹിത്യത്തേയും വളര്‍ച്ചയുടെ ഉത്തുംഗതിയിലേക്കെത്തിക്കുന്നതിന് ചാലക ശക്തിയായിട്ടു്. എന്നാല്‍ ഭാരതീയ സംസ്കാരത്തോടുളള ആഭിമുഖ്യവും വിഗണിക്കാവുന്നതല്ല. ഭാരതീയ ചരിത്രത്തെ പോലെ കേരള സംസ്കാരത്തിനും അവിച്ഛിന്നമായ ഒരു ചരിത്ര മു്. സുദീര്‍ഘമായ ആ ചരിത്രത്തിന്‍റെ ഓരോ ഘട്ടത്തിലും കടന്നുവന്നിട്ടുളള സ്വാധീനതകള്‍ വൈവിദ്ധ്യപൂര്‍ണ്ണമാണെങ്കിലും അവ ഒരിക്കലും ആ അവിച്ഛിന്നഭാവത്തിന് ഭംഗം വരുത്തിയിട്ടില്ല.

വൈവിദ്ധ്യവും സമ്പന്നതയും

ലോകത്തിന്‍റെ പല കോണുകളിലൂടെയും പ്രാചീനമായ സംസ്കാരത്തിന്‍റെ ഈടുവഴികള്‍ കടന്നു പോയിട്ടു്. മെസപ്പെട്ടൊമിയന്‍ സംസ്കാരവും ഈജിപ്ഷ്യന്‍ സംസ്കാരവുമെല്ലാം ഒരു കാലത്ത് സുദൃഢമായിത്തന്നെ നില നിന്ന സംസ്കാരങ്ങളാണ്.  കാലചക്രത്തിന്‍റെ കറക്കത്തിനിടയില്‍ അവയെല്ലാം പുറംപോക്കുകളിലേക്കെറിയപ്പെട്ടു. എന്നാല്‍ ഭാരതീയ സാംസ്കാരിക ചരിത്രത്തില്‍ അത്തരമൊരു ജീര്‍ണ്ണതയുടെ സാഹചര്യം എടുത്തുദ്ധരിക്കാനില്ല. എണ്ണിയാലൊടുങ്ങാത്ത ഭാഷകളാലും സംസ്കാരങ്ങളാലും പ്രാദേശിക വിഭിന്നതകളാലും നിബിഢമായ സംസ്കാരമാണ് ഭാരതത്തിനുളളത്.

വിദേശ രാജ്യങ്ങളിലെ ജനങ്ങളുമായി കൂടുതല്‍ വ്യാപാര ബന്ധത്തിലേര്‍പ്പെടാനും സമ്പര്‍ക്കം പുലര്‍ത്താനും അവസരം ലഭിച്ചത് കേരളത്തിന്നാണ്. സ്വസംസ്കാരത്തെ സംരക്ഷിച്ചുകൊുതന്നെയുളള ഇതര രാജ്യങ്ങളിലെ ജനങ്ങളുമായുളള ഇടപെടലുകള്‍ കേരളീയ സംസ്കാരത്തെ സമ്പന്നമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടു്. മലയാളത്തില്‍ ലയിച്ചിട്ടുളള മലയാളേതര വാക്കുകളായ വക്കീല്‍ ,ബദല്‍ , പേരക്ക തുടങ്ങീ നാമങ്ങളെല്ലാം ആ ഇടപെടലുകളെ സൂചിപ്പിക്കുന്നു്. ഭാരതീയ സംസ്കാരത്തിന്‍റെ വൈവിദ്ധ്യതയും സമ്പന്നതയും സുപ്രധാനമാണ്. അതേ വൈവിദ്ധ്യ സ്വഭാവം കേരളീയ സംസ്കാരത്തിനുമു്. അതുകൊാണ് യുഗച്ചേര്‍ച്ചകളോടെ അത് നിലനിന്നത്.

ജീവിതത്തിന്‍റെ എല്ലാ മണ്ഡലങ്ങളിലും മനുഷ്യചേതനക്കുായിട്ടുളള മഹത്തായ നേട്ടങ്ങളുടെ ആകെത്തുകയാണ് സംസ്കാരം. മതം, തത്വ ചിന്ത, ഭാഷ, സാഹിത്യം, ശില്‍പവിദ്യ, വിദ്യാഭ്യാസം, സാമ്പത്തികവും സാമൂഹികവുമായ സംവിധാനക്രമങ്ങള്‍ എന്നിങ്ങനെയുളള ഭിന്ന ഭിന്നമായ മേഖലകളില്‍ ഒരു ജനത കൈവരിച്ചിരിക്കുന്ന കൂട്ടായ നേട്ടങ്ങളുടെ അന്തസ്സാരത്തെയാണ് സംസ്കാരം പ്രതിനിധാനം ചെയ്യുന്നത്. ഈ അളവുകോലുകള്‍ വെച്ചു നോക്കുമ്പോള്‍ കേരളീയ സംസ്കാര രീതി മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നതാണ്. ചരിത്രത്തിന്‍റെ വിഭിന്ന ഘട്ടങ്ങളിലെല്ലാം കേരളത്തിന്‍റെ പ്രതിഭ ഊര്‍ജ്ജസ്സ്വലമായി പ്രവര്‍ത്തിച്ചിട്ടു്. കേരളീയ പ്രയത്നങ്ങള്‍ക്കെല്ലാം മികവുറ്റ ഫലങ്ങള്‍ ഉായിട്ടുമു്.

മതങ്ങളുടെ സ്വാധീനം 

ഭാരത ദേശത്തെന്ന പോലെ ധാരാളം മതങ്ങളും ചിന്താധാരകളും കേരളത്തെ സമ്പന്നമാക്കുന്നതിന് ഉപോല്‍ഘടകമായി വര്‍ത്തിച്ചിട്ടു്. ഇന്തോ ആര്യന്‍ സംസ്കാരം പ്രാചീന കാലഘട്ടത്തില്‍ തന്നെ കേരളീയ പൈതൃകത്തിന്‍റെ ഭാഗമായിത്തീര്‍ന്നിട്ടു്. വ്യാപാരാവശ്യാര്‍ത്ഥം കേരളവുമായി ബന്ധപ്പെട്ടവരിലൂടെ കേരളത്തിലേക്ക് വിവിധ മതങ്ങളും പ്രചുര പ്രചാരം നേടി. എ.ഡി 6 -ാം നൂറ്റാില്‍ തന്നെ ഇസ്ലാം കേരളത്തിലെത്തി. സാമൂതിരി രാജാവിന്‍റെ മക്കാ സന്ദര്‍ശനവും ഇസ്ലാമികാശ്ലേഷണവും ഇസ്ലാമിന്‍റെ പ്രാചാരത്തിന് ഉപരിപ്ലവമായ സഹായമേകി. പളളി നിര്‍മാണത്തിലും ഇസ്ലാമിന്‍റെ പ്രചരണത്തിലും അങ്ങേയറ്റം മുസ്ലീംകള്‍ ശ്രദ്ധചെലുത്തി. ഇസ്ലാമിന്‍റെ തനതായ സംസ്കാര രീതി ഇതേവരെ കിട്ടില്ലാത്ത കേരളീയ സമൂഹം മൂസ്ലീംകളുടെ ആചാരാനുഷ്ഠാനങ്ങളും ജീവിത രീതിയും കേരളീയ ഹൈന്ദവര്‍ക്കിടയില്‍ അത്ഭുതമുളവാക്കി. മുസ്ലീംകളുടെ സുധാര്യവും ഉദാത്തവുമായ ജീവിതരീതിയും സമൂഹത്തിനിടയിലുളള വ്യവസ്ഥാപിതമായ സമത്വഭാവനയും ജാതീയ വ്യവസ്ഥകളുടെ പിടിയിലമര്‍ന്നിരുന്നവരെ ഇസ്ലാമിലഭയം പ്രാപിക്കാന്‍ പ്രേരിപ്പിച്ചു. ഈ സ്ഥിതിവിശേഷം ഇസ്ലാം കേരളത്തില്‍ പ്രചുര പ്രചാരം നേടുന്നതിന് ചാലകമായി വര്‍ത്തിക്കുകയുായി.

ക്രിസ്തുവിന് മുമ്പുതന്നെ ജൈനമതം കേരളത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അവര്‍ മത പ്രചരണത്തില്‍ തല്‍പരരായിരുന്നില്ല. ആത്മ ശാന്തി കത്തെുന്നതിലാണ് അവര്‍ മാത്സര്യം പ്രകടിപ്പിച്ചത്. ചിലപ്പതികാരം ,മണിമേഖല തുടുങ്ങിയ കൃതികള്‍ ജൈന മതക്കാരെ സംബന്ധിച്ച് പ്രസ്താവിക്കുന്നു്.  ഹൈന്ദവരുമായുളള ഇടപഴക്കം ജൈനമത വിശ്വാസികളെ ഹിന്ദുമതാദര്‍ശങ്ങളെയും സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും  അവരുടെ  ആരാധാനാലയങ്ങള്‍ ഹൈന്ദവരുടെ ക്ഷേത്രങ്ങളായി മാറ്റപ്പെടുകയുമുായി. എന്നാല്‍ ബുദ്ധ മതത്തിന് സാംസ്കാരിക ലയനത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടു്. എ.ഡി എട്ടാം നൂറ്റാാടേു കൂടി ബുദ്ധമതത്തിന്‍റെ അധഃപതനം ആരംഭിച്ചു കഴിഞ്ഞിട്ടു്‌. പത്തൊമ്പതാം നൂറ്റാില്‍ നമ്പൂതിരിമാരുടെ പ്രഭാവം ഉച്ചക്കോടിയില്‍ എത്തിയത് ബുദ്ധമതത്തിന്‍റെ ക്ഷയവും അനിവാര്യമാക്കിത്തീര്‍ത്തു.

 എന്നാല്‍ കേരള സംസ്കാരത്തില്‍ ശാശ്വതമായ ചില മുദ്രകള്‍ പതിപ്പിക്കാന്‍ ബുദ്ധമതത്തിനായിട്ടു്. വാസ്തവത്തില്‍ സംഭവിച്ചത് ബുദ്ധമതം ഹിന്ദു മതത്തില്‍ ലയിച്ചു ചേര്‍ന്നു എന്നതാണ്. ബുദ്ധമതവുമായി ബന്ധപ്പെട്ട പല ആചാരങ്ങളും പില്‍ക്കാലത്ത് ഹിന്ദുമതത്തിന്‍റെ ഭാഗമായി മാറി. ശാസ്താവ് അഥവാ അയ്യപ്പന്‍ ബുദ്ധമതത്തിന്‍റെ ഹൈന്ദവ രൂപമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടു്. നാഗാരാധന ബുദ്ധമതത്തിന്‍റെ സ്വാധീനമാണെന്ന് സൂചന ലഭിക്കുന്നു്.

ഹിന്ദുമതവുമയി ബന്ധപ്പെട്ട പല ഉത്സവങ്ങളും എഴുന്നളളിപ്പുകളൂം ബുദ്ധമതത്തില്‍നിന്ന് ലയനം പ്രാപിച്ചതാണെന്ന് ചരിത്ര പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായമു്. വൈദ്യ ശാസ്ത്രത്തിനും ബുദ്ധമതം സാരമായ സംഭാവന നല്‍കിയിട്ടു്. അഷ്ടാഗം രചിച്ച വാഗ്ഭടന്‍ ബുദ്ധമതാനുയായി ആയിരുന്നു. മലയാള ഭാഷയില്‍ കടന്നു കൂടിയിട്ടുളള പല പാലിപദങ്ങളും ബുദ്ധമതത്തിന്‍റെ സ്വാധീനത്തെ ദൃഢീകരിക്കുന്നു. കേരളക്ഷേത്രങ്ങളുടെ വാസ്തുശില്‍പത്തില്‍ ബുദ്ധമത സ്വധീനം ശക്തമായി സ്വാധീനം ചെലുത്തിയതായി കാണാന്‍ സാധിക്കും. ആധുനിക കാലത്തു പോലും ബുദ്ധമതം ചെലുത്തുന്ന സ്വാധീനതക്കു തെളിവാണല്ലോ മഹാകവി കുമാരനാശാന്‍റെ കരുണ, ചണ്ഡാലഭിക്ഷുകി, ബുദ്ധചരിത്രം തുടങ്ങിയ കൃതികള്‍.

വസ്തു ശില്‍പവിദ്യയിലുളള ഘടന സാംസ്കാരിക വകഭേദങ്ങളെ തിരിച്ചറിയാന്‍ കൂടുതല്‍ സഹായകമാണ്. മുസ്ലിം പളളികള്‍ക്ക് മിനാരം രൂപകല്‍പന ചെയതത് ഇന്ത്യ ഭരിച്ചിരുന്ന പേര്‍ഷ്യന്‍ രാജക്കന്മാര്‍ പണികഴിപ്പിച്ച മന്ദിരങ്ങളില്‍ നിന്ന് കടംകൊതാണ്.  രചനാ ശാസ്ത്രത്തിലും സാഹിതീയ രംഗത്തും ഇത്തരം സാംസ്കാരിക വൈവിധ്യങ്ങളുടെ സ്വാധീനം വളരെ പ്രകടമാണ്. വൈവിധ്യത്തില്‍ ഏകത്വം എന്ന സംജ്ഞ ഭാരതീയ ചരിത്രത്തിലും കേരളീയ ചരിത്രത്തിലും എത്ര മാത്രം  ഉള്‍ക്കിടലമായി ഇഴ ചേര്‍ന്നിരിക്കുന്നു എന്ന് ഇതിലൂടെ നമൂക്ക് ബോധ്യപ്പെടുന്നു്.

ഭാരതത്തിലും കേരളത്തിലും മുസ്ലീംങ്ങള്‍ കഴിഞ്ഞാല്‍ കൂടുതല്‍ ഭൂരിപക്ഷമുളള മതം ക്രിസ്തുമതമാണ്. 1498 ല്‍ വാസ്കോഡ്ഗാമയെ പിന്തുടര്‍ന്ന് വന്ന മിഷനറി പ്രവര്‍ത്തകരാണ് കേരളത്തില്‍ ക്രിസ്തുമതം പ്രചരിപ്പിച്ചത്. പോര്‍ച്ചുഗീസുകാര്‍ മതപരിവര്‍ത്തന രംഗത്ത് താല്‍പര്യം കാണിച്ചില്ല. ഇംഗീഷ് വിദ്യാഭ്യാസത്തോടു കൂടിയ മിഷനറി പ്രവര്‍ത്തനവുമായി രംഗപ്രവേശനം ചെയ്തത് ഇംഗ്ലീഷുകാരാണ്. കേരളത്തില്‍ മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതും അവര്‍ തന്നെ. ഭാരതത്തില്‍ പാശ്ചാത്യ രീതിയിലുളള ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പാക്കിയത് മിഷനറി പ്രവര്‍ത്തകരാണ്.

ഈ മിഷനറി പ്രവര്‍ത്തനം കേരളീയ സംസ്കാരിക രംഗത്ത് ശക്തമായ സ്വാധീനം ചെലുത്തിയിട്ടു്. പുറമെ നിന്ന് വന്നതാണെങ്കിലും ക്രിസ്തുമതത്തിന്‍റെ പ്രചാരണം അത്ഭുതകരമാംവണ്ണം ശീഘ്രഗദിയിലായിരുന്നു. എ.ഡി -345 ല്‍ ഈജിപ്ത്, നിനവെ, ജറുസെലം എന്നിവിടങ്ങളില്‍ നിന്ന് ഏഴു ഗോത്രങ്ങളില്‍പ്പെട്ട എഴുപത്തിര് കുടുംബങ്ങളില്‍ നിന്ന് നാനൂറോളം വരുന്ന ആളുകള്‍ ഒന്നിച്ച് ക്രിസ്തുമതത്തിലേക്ക് ചേക്കേറിയത് ക്രിസ്തുമതത്തിന്‍റെ വളര്‍ച്ച എപ്രകാരമായിരുന്നെന്ന് കാണിക്കുന്നു്. കേരളത്തില്‍ ഒട്ടേറെ മതങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുങ്കെിലും അവയില്‍ പ്രധാനപ്പെട്ടത് ഇസ്ലാം മതവും ക്രിസ്തുമതവുമാണ്.

കേരളീയ സാംസ്കാരത്തിനും പൈതൃക സംരക്ഷണത്തിനും മതങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. ബഹുസ്വര സമൂഹത്തെ സംബന്ധിച്ചിടത്തോളം സാംസ്കാരിക സ്വതം ഉയര്‍ത്തിപ്പിടിക്കുന്നത് അതാത് മതത്തിന്‍റെ അനുയായികളാണ്. സാംസ്കാരിക വകഭേദങ്ങള്‍ക്കതീതമായുളള ഇത്തരം പൊരുത്തപ്പെടലുകളാണ് കേരളീയ പൈതൃകത്തിന് വെളളവും വളവും നല്‍കിയത് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്.