പരിത്യാഗം ബുദ്ധമതത്തിലും സൂഫിസത്തിലും

അറബ് സാഹിത്യം; മലബാര്‍ അറബ് സാംസ്‌കാരിക മുദ്രകള്‍

അബ്ദുസ്സമദ് ടി. കരുവാരകുണ്ട്

അറബ് സാഹിത്യ ലോകത്ത് മലയാളികൾ വീണ്ടും വിസ്മയം തീർക്കുകയാണ്..
ശൈഖ് സൈനുദ്ധീൻ മഖ്ദൂമിയടക്കം നിരവധി മഹത്തുക്കൾ ആ നിരയെ ധന്യമാക്കിയവരാണ്..
അറേബ്യയുമായും ആഫ്രിക്കൻ വൻകരയിലെ ഈജിപ്ത്തുമായും നമ്മുടെ മലബാരീ തുരുത്തിന് ചരിത്രപരമായും സാംസ്കാരിപരമായും നിരവധി ബന്ധങ്ങളുണ്ട്… ഇന്ത്യൻ സമുദ്രാനന്തര പഠനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും സുഹൃത്ത് മഹ്മൂദ് ഹുദവി പലപ്പോഴും പങ്കുവച്ചതോർക്കുന്നു..
പുതിയൊരു ചരിത്രം കൂടി പിറന്നിരിക്കുന്നു… ഗുരുസ്ഥാനീയനായ ഡോ.ലുഖ്മാൻ വാഫി ഫൈസിയുടെ ഗവേഷണ ഗ്രന്ഥം ആഫ്രിക്കൻ വൻകരയിൽ വെളിച്ചം കണ്ടിരിക്കുന്നു…
ഈജിപ്ഷ്യൻ സർക്കാറിൻെറ സാംസ്കാരിക വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കന്ന الهيئة المصرية യാണ് പ്രസാധകർ..
Ascetic Tendency Between Buddhism and Islamic Mysticism
نزعة الزهد بين البوذية والتصوف الاسلامي
പരിത്യാഗം ബുദ്ധമതത്തിലും സൂഫിസത്തിലും
ഇതാണ് ഈ ഗവേഷണ പ്രബന്ധത്തിൻെറ ഉള്ളടക്കം.. സൂഫീ പഠനങ്ങൾക്കും മതതാരതമ്യ പഠനങ്ങൾക്കും പ്രസക്തി വർദ്ധിക്കുന്ന കാലത്ത് വാഫിയുടെ ഈ ഉദ്യമം എന്തുകൊണ്ടും അഭിമാനിക്കാൻ വകനൽകുന്നു…
നാമെന്ത് പറഞ്ഞ് അഭിമാനംകൊണ്ടാലും നവോത്ഥാനം പറഞ്ഞാലും നമ്മുടെ ഉണർവിനും ബൗദ്ധിക സൗകര്യത്തിനുമനുസരിച്ച് രചനകൾ നമുക്കുണ്ടായിട്ടില്ലെന്നത് പരമയാഥാർത്ഥ്യമാണ്…
നമ്മുടെ സിലബസുകളടക്കം മറ്റുള്ളവരുണ്ടാക്കിയതിനെ ഏറെക്കുറേ  തുടർന്നുപോരലല്ലാതെ മറ്റൊന്നുമല്ല…
നമ്മുടെ ഭാഷാപഠത്തെയടക്കം ഇത് സാരമായി ബാധിച്ചിട്ടുണ്ട്…
എന്നാൽ ഇത്തരം രചനകളിലൂടെ ചെറിയ തിരുത്തുകൾ വരുന്നത് വലിയ മാറ്റത്തിലേക്കുള്ള ചുവടുവപ്പാവട്ടെ എന്നശംസിക്കുന്നു…
മലപ്പുറം ജില്ലയിലെ കോഡൂർ പുളിയാട്ടുകുളത്തെ ലവ അബ്ദുറഹ്മാൻ മുസ്ലിയാരുടെ പുത്രനാണദ്ദേഹം..
വളാഞ്ചേരി മർക്കസിൽ നിന്ന് വാഫി ബിരുദവും ജാമിഅയിൽ നിന്ന് ഫൈസി ബിരുദവും ലോകപ്രസിദ്ധമായ ഈജിപ്ത്തിലെ അസ്ഹറിൽ നിന്ന് അസ്ഹരി ബിരുദവും നേടിയ അദ്ദേഹം നിലവിൽ കാളികാവിലെ വാഫി പി.ജി കാമ്പസിലെ പി.ജി ഡീനായി സേവനം ചെയ്യുന്നു.