കഥ
ഫാത്തിമ. പി
(Zaitoon International Girls Campus)
ഉപ്പിലിട്ടത്
സാധാരണ മാങ്ങയും പൈനാപ്പിളും പേരക്കയുമൊക്ക ഉപ്പിലിട്ടത് കാണുമ്പോ വലിയ കൊതിയാ,ആയിശ മോൾക്ക് അത് അകത്താക്കാൻ.പക്ഷെ ഇതെന്തു വിചിത്രം,അവൾക്കൊരു സംശയം.
“ഉപ്പാ ഈ വാവയെ എന്തിനാ ഉപ്പിലിട്ട് വച്ചത്,അത് മരിച്ചു പോവിലേ”.
ഉപ്പ അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു.പണ്ട് താനും തൻറ്റെ ഉമ്മനോട് മെഡിക്കൽ എക്സിബിഷൻ കാണാൻ പോയപ്പോ ഇതേ ചോദ്വം ചോദിച്ചിരിന്നു.അന്ന് ഉമ്മാന്റ്റെ കണ്ണ നിറഞ്ഞ് കൊണ്ടുമ്മ പറഞ്ഞു”അത് ഒരുമ്മയുടെ വയറ്റിൽ നിന്ന് മരണപ്പെട്ടുപോയ കുഞ്ഞാണ് മോനെ”.”ഉപ്പാ ,ഉപ്പച്ചിയെന്താ ഒന്നും പറയാത്താത്”ആയിശു ഉപ്പയെ ഒന്നു തട്ടി,
“മോളെഅത് വാവനേ ഉപ്പിലിട്ടതല്ല,ആ ശരീരം കേടാവാതിരിക്കാൻ വെച്ചതാ”.
“ആവാവക്കെന്താ ഉപ്പാ”
പിന്നെയുമ്മവൾക്ക് സംശയം.
“മോളെ,വാവന്റ്റെ ഉമ്മക്ക് കുഞ്ഞിനെ വേണ്ടാഞ്ഞിട്ട് ഒഴിവാക്കിയതാ”.”അതിന്റ്റെ ഉമ്മാക്ക് ഒട്ടും സ്നേഹല്വുപ്പാ…
“ആയിശൂന്റ്റെ ചോദ്വം പിന്നെയും നീണ്ടു. പിറ്റേ ദിവസം ടീച്ചറ് ക്ളസെടുക്കുകയായിരുന്നു,മാതൃത്
“അമ്മമാരാണ് ലോകത്തിൽ ഏറ്റവും സ്നേഹമ്മുള്ളവർ”ടീച്ചർ കുട്ടികളോട് പറഞ്ഞു.
ആയിശ ചാടിയേണീറ്റു പറഞ്ഞു”അല്ല ടീച്ചർ”.”അതെന്താ ആയിശ നീയങ്ങനെ പറഞ്ഞത്”ടീച്ച്ർക്കൊരു സംശയം.
“ഞാൻ ഇന്നലെ ഉപ്പാൻറ്റെ കൂടെ എക്സിബിഷൻ പോയിരുന്നു,അപ്പോ ഒരു വാവയെ അതിന്റ്റെ ഉമ്മ പ്രസവിക്കുന്നതിന്റ്റെ മുമ്പ് ഒഴിവാക്കിയത് ഞാൻ കണ്ടു,നല്ല വാവയും അപ്പോ അമ്മാർ സ്നേഹമുള്ളവരല്ല”.
ടീച്ചറുടെ കാതിൽ അവളുടെ വാക്കുകൾ മുഴങ്ങികൊണ്ടേയിരുന്നു.ശരിയാ താനും തന്റ്റെ കുഞ്ഞിനെ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നവളാണ്,