റൈറ്റേഴ്സ് ഫോറം വെബ്സൈറ്റ് പ്രകാശനം ചെയ്തു.

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. റൈറ്റേഴ്സ് ഫോറം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ പുതുതലമുറയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും സാഹിത്യരംഗത്തെ പരിപോഷിപ്പിക്കുന്നതിനുമായി വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു. ‘വായനാ ഓൺലൈൻ’ എന്ന പേരിലുളള വെബ്സൈറ്റിന്റെ പ്രകാശനം സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി നിർവഹിച്ചു. ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ മുസ്തഫ അഷ്റഫി കക്കുപ്പടി
അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ ഉദ്ഘാടനം ചെയ്തു .റഷീദ് ഫൈസി വെളളായിക്കോട്,ഹബീബ് ഫൈസി കോട്ടോപ്പാടം, ഷഹീർ ദേശമംഗലം, നിസാം കൊല്ലം, അബ്ദുൽ മജീദ് കൊടക്കാട് ഒ.പി.എം അഷ്റഫ്, റൈറ്റേഴ്സ് ഫോറം ചെയർമാൻ അലി വാണിമേൽ, കൺവീനർ സലാം റഹ്മാനി കൂട്ടാലുങ്ങൽ, അൻവർ സാദിഖ് ഫൈസി, ഡോ. ഷഫീഖ് വഴിപ്പാറ, സമദ് കരുവാരക്കുണ്ട് , സലീം ദേളി സംബന്ധിച്ചു. എസ്.കെ.എസ്.എസ്.എഫ്. സൈബർ വിംഗാണ് വെബ് ഡിസൈൻ ചെയ്തത്.