കേരള ഇസ്‌ലാം; സയ്യിദന്മാർ ചേർത്തുവെച്ചത്

 

നാസിഫ്  പരിയാരം

മുഖവുര

കേരളീയ ഇസ്ലാമിക നവോത്ഥാനത്തിന് പല നാളുകളുടെ കഥ പറയാനുണ്ട്. ഇസ്ലാമിന് വേണ്ടിയുള്ള പോരാട്ട വീര്യത്തിന്‍റെയും ആത്മീയ വിപ്ലവത്തിന്‍റെയും കഥ.കേരളത്തില്‍ ഇസ്ലാമിക നവോത്ഥാനത്തിന് അക്കം കൂട്ടിയത് അങ്ങ് അറബ് രാജ്യങ്ങളായ യമനില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും മൈലുകള്‍ താണ്ടി വന്ന സയ്യിദുമാരും സൂഫി സാദാത്തുക്കളുമായിരുന്നു.അവരെ വേണ്ടുവോളം ആഥിത്യ മര്യാദയോടു കൂടി ഊശ്മളമായി സ്വീകരിച്ചു. ജന്മിത്ത അക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനെന്നോളം കീഴാളാ വര്‍ഗ്ഗക്കാരുടെ കൂട്ട മതപരിവര്‍ത്തനം ഇസ്ലാമില്‍ ഒരു മുതല്‍ കൂട്ടായി.

കച്ചവട വാണിജ്യ ലക്ഷ്യാര്‍ത്ഥം ഇവിടെ എത്തിചേര്‍ന്ന അറബികളെയാണ് ഇസ്ലാമിക നവോത്ഥാനത്തിന്‍റെ പിതാക്കന്മാരായി കണകാക്കുന്നത്. ഇതില്‍ സയ്യിദന്മാരുടെ പങ്ക് അവിസ്മരണീയം തന്നെയാണ്. ഇസ്ലാമിന്‍റെ ആഗമനം മുതല്‍ മലബാര്‍ കലാപം തുടങ്ങി ഇന്ന് വരെ അവര്‍ നിറഞ്ഞ സാനിദ്ധ്യമാണ.് ഇസ്ലാമിക പടയോട്ടത്തിന്ന് മുന്നില്‍ നിന്ന് നയിച്ച മമ്പുറം തങ്ങളും ജിഫ്രീ കുടുംബവും സമസ്ത എന്ന മഹിത പ്രസ്താനം കൊണ്ട് ഇസ്ലാമിക വൈജ്ഞാനിക വിപ്ലവം തീര്‍ത്ത വരക്കല്‍ മുല്ലക്കോയ തങ്ങളും ഹിന്ദു സാമൂഹികവിരുദ്ധരുടെ അക്രമണങ്ങള്‍ക്കിരയായ കോന്നോറത്ത് തങ്ങള്‍ കുടുംബവും ഇസ്ലാമിക തേരോട്ടത്തിന്‍റെ  ധീരനായകډാരായ ചെമ്പ്രശ്ശേരി തങ്ങളും സീതിക്കോയ തങ്ങളും കണ്ണൂരില്‍ ഇസ്ലാമിക വിപ്ലവം തീര്‍ത്ത ബുഖാരി കുടുംബവും ഇന്നു നിറസാനിദ്ധ്യമാണ്.

സയ്യിദന്മാരുടെ പങ്ക്

പറങ്കി അക്രമണം സര്‍വ്വ വ്യാപകമായി അരങ്ങേറിക്കൊണ്ടിരുന്ന പതിനഞ്ച്, പതിനാറ് നൂറ്റാണ്ടിന്‍റെ കാലയളവിലായിരുന്നു ഇസ്ലാം അതിവിപുലമായി വ്യാപച്ചിരുന്നത് എന്ന് പല പ്രമുഖ സഞ്ചാരികളുടെ യാത്രാ കുറിപ്പുകള്‍ വ്യക്തമാക്കുന്നതായി മഖ്ദൂമിന്‍റെ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ പ്രസ്ഥാവിക്കുന്നു.പേര്‍ഷ്യയില്‍ നിന്നും യമനില്‍ നിന്നും മറ്റ് അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്തിയ പ്രമുഖ സൂഫിയാക്കളും സയ്യിദന്മാരുമായിരുന്നു അങ്ങ് വടക്കേ മലബാറിലും വളപട്ടണത്തും മറ്റിതര മലബാറിലെ പ്രദേശങ്ങളിലും ഇസ്ലാമിക തിരയോട്ടത്തിന് നേതൃത്തം നല്‍കിയതെന്ന് സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ തുഹ്ഫത്തുല്‍ മുജാഹിതീനില്‍ വെളിപ്പെടുത്തുന്നു.മാത്രമല്ല പറങ്കികളുമായുള്ള മാപ്പിളമാരുടെ പ്രമുഖ പടയോട്ടങ്ങളിലും ഇസ്ലാമിന് ധീര നേതൃത്തം നല്‍കിയത് മമ്പുറം തങ്ങളെയും സീതിക്കോയ തങ്ങളെയും പോലുള്ള ധീര സയ്യിദډാരായിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നു.

 

ജിഫ്രി കുടുംബം കേരളത്തില്‍

യമനിലെ ഹദര്‍ മൗത്തില്‍ നിന്ന് വന്ന സയ്യിദ് ശൈഖ് ജിഫ്രി തങ്ങളാണ് ഈ വംശത്തിന്‍റെ സ്ഥാപകന്‍.അദ്ദേഹം ക്രിസ്ഥാപ്തം 1755-ല്‍ മലബാറിലെത്തി.കോഴിക്കോട് നഗരത്തില്‍ തന്നെ താമസമാക്കുകയും ചെയ്തു.അന്നത്തെ ഭരണ തലവന്‍ സാമൂതിരിപ്പാട് അദ്ദേഹത്തിന് ഭൂനികുതി ഒഴിവാക്കിനല്‍കി.50 വര്‍ഷം കേരളത്തില്‍ ഇസ്ലാമിക പ്രചാരണത്തിന് ശേഷം 1805-ല്‍ അദ്ദേഹം പരലോക വാസം പുല്‍കി.തുടര്‍ന്ന് അദ്ദേഹത്തിന്‍റെ അനുജന്‍ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് ആഗതമായി.അദ്ദേഹം ഒരു ധര്‍മ്മ പ്രബോധകനായിരുന്നു.തിരൂരങ്ങാടിക്കടുത്ത മമ്പുറമാണ് അദ്ദേഹം തന്‍റെ പ്രധാന പ്രചാരണ പ്രബോധന കേന്ദ്രമായി തിരഞ്ഞടുത്തത്.നിരവധി അനവധി ശിശ്യ ഗണങ്ങള്‍ അദ്ധേഹത്തിനുണ്ടായിരുന്നു.

അവര്‍ നാടിന്‍റെ നാനാഭാഗങ്ങളിലും വ്യാപിച്ച് ഇസ്ലാമിക പ്രബോധന മേഖലയില്‍ ചുക്കാന്‍ പിടിച്ചു.അതോടെ മമ്പുറം ഗ്രാമം ഒരു സാസ്കാരിക വൈജ്ഞാനിക കേന്ദ്രമായി മാറുകയും ചെയ്തും.സയ്യിദ് ഹബീബ് തങ്ങളുടെ മകളെ വിവാഹം കഴിക്കുകയും ആ ദാമ്പത്യ ജീവിതത്തില്‍ ഫാത്തിമ എന്ന പുത്രിക്ക് ജډം നല്‍കുകയും ചെയ്തു.ക്രിസ്ഥാപ്തം1766 ഹിജ്റ 1180-ല്‍ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങള്‍ വഫാത്തവുകയും മമ്പുറത്ത് തന്നെ സംസ്കരിക്കുകയും ചെയ്തു.അദ്ദേഹത്തിന്‍റെ മരണം ഹിജറ1169-ലാണെന്നും അഭിപ്രായമുണ്ട്.അദ്ദേഹത്തിന്‍റെ മരുമകനായിരുന്നു വിപ്ലവകാരിയായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങള്‍.ഇദ്ദേഹം തന്നെയാണ് ഈ വംശത്തിന്‍റെ പ്രശസ്തിക്ക് കാരണ ദൂതനായത്.

മമ്പുറം  തങ്ങള്‍

സയ്യിദ് ഹസന്‍ ജിഫ്രിതങ്ങളുടെ മരുമകനായിരുന്നു മമ്പുറം സയ്യിദ് അലവിതങ്ങള്‍.മമ്പുറം പ്രദേശത്ത് ഇസ്ലാമിക പ്രബോധനത്തിന് നേരിട്ടിറങ്ങുകയും മാപ്പിള പറങ്കി മിക്കവാറും പ്രമുഖ ലഹളകളില്‍ ധീര പോരാ’ം നടത്തുകയും ചെയ്തിരുന്നു.

ഇദ്ദേഹത്തിന്‍റെ മരുമകനായിരുന്നു മമ്പുറം തങ്ങള്‍ എന്നറിയപ്പെട്ടിരുന്ന സയ്യിദ് അലവി തങ്ങള്‍.ഇദ്ധേഹം തന്നെയാണ് ഈ വംശത്തിന്‍റെ പ്രശസ്തിക്കും കാരണദൂതരായത്. ഇദ്ദേഹത്തിന്‍റെ  അപദാനങ്ങള്‍ കീര്‍ത്തിച്ച്കൊണ്ട് മാപ്പിള സമുദായത്തിനിടയില്‍ പ്രചരിച്ചിരുന്ന പല മൗലിദുകളും അറബിഗനങ്ങളും ഇന്നും പ്രചാരത്തിലുണ്ട്.1752-ഹദര്‍ മൗത്തില്‍ തരീം ഗ്രാമത്തിലാണ് മമ്പുറം സയ്യിദ് അലവി തങ്ങള്‍ ജനനം കൊണ്ടത്.ഉമ്മയുടെ പേര് ഫാത്തിമ എന്നും ഇദ്ധേഹത്തിന്‍റെ പിതാവിന്‍റെ പേര് ഇതുവരെ എവിടെയും കണ്ടെത്തിയിട്ടില്ല.

പതിനേഴാം വയസ്സില്‍ കേരളത്തിലെ ഇസ്ലാമിക പ്രചാരണ പ്രബോധനാര്‍ത്തം മലബാറിലെത്തി.ഹിജ്റ 1183-ല്‍ ക്രിസ്ഥാപ്തം 1769-ല്‍ മമ്പുറം ഗ്രാമം തന്‍റെ അധിവാസ കേന്ദ്രമായി തിരഞ്ഞെടുക്കുകയും ചെയ്തു. മാതുലനായ ഹസന്‍ ജിഫ്രി തങ്ങളുടെ മകളായ ഫാത്തിമയെ വിവാഹം കഴിച്ചു.മലബാര്‍ മാപ്പിളമാരുടെ മതപരവും ആദ്യാത്മികവും ആത്മീയപരവുമായ നേതൃത്തത്തോടപ്പം രാഷ്ട്രീയവും സാമ്പത്തികവുമായ ഇടപാടുകള്‍ക്ക് ഉപദേശനിര്‍ദേഷങ്ങളും അതോടൊപ്പം തന്നെ മാതൃകാപരമായ നേതൃത്തവും നല്‍കിയിരുന്നു.വൈദേശിക മേധാവിത്തത്തിന്‍റെയും അടക്കിഭരണത്തിന്‍റെയും പ്രമുഖ പ്രധാനിയായ ശത്രുവായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങള്‍.

ആ ഘട്ടത്തില്‍ മാപ്പിളമാര്‍ നടത്തിയ മിക്കവാറും സംഘട്ടനങ്ങളിലും കലാപങ്ങളിലും അദ്ദേഹത്തിന്‍റെ നേതൃത്തവും ആശിര്‍വാതവും ഉണ്ടായിരുന്നുവത്രെ.’ഖുതുബു സ്സമാന്‍’  എന്നായിരുന്നു മാപ്പിളമാര്‍ അദ്ധേഹത്തെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നത്.ഹിജറ1260-ല്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ വഫാത്ത്.പിന്നീടുള്ള പല വിലമതിക്കാനാവാത്ത നേട്ടങ്ങളും കൈവരിച്ചത് അദ്ധേഹത്തിന്‍റെ മകനായ മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളായിരുന്നു എന്ന് ചരിത്രങ്ങള്‍ വ്യക്തമാക്കുന്നു.ഇദ്ധേഹം കൂടാതെ മമ്പുറം തങ്ങള്‍ക്ക് ഒരുപുത്രി കൂടിയുണ്ടയിരുന്നു.അവരെ വിവാഹം കഴിച്ചത് മാതുലനായ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങളുടേത് തന്നെ കുടുംബത്തില്‍പ്പെട്ട സയ്യിദ് അലവി ബ്നു അഹ്മദുല്‍ ജിഫ്രി തങ്ങളായിരുന്നു.

ഇസ്ലാമിക നവോത്ഥാനത്തിന് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയത് മമ്പുറം തങ്ങള്‍ തന്നെയാണെന്നാണ് ഇന്നും കേരളീയ മുസ്ലിം ജനത വിശ്വസിച്ച് പോരുന്നത്.അദ്ധേഹം ഇസ്ലാമിന്‍റെ ശ്വാന്തന തീരത്തേക്ക് ആനയിച്ച മറ്റിതര മതവിശ്വാസികളുടെ എണ്ണം തിട്ടപ്പെടുത്തല്‍ അസാധ്യം തന്നെ.

വരക്കല്‍ മുല്ലക്കോയ തങ്ങള്‍

നാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് യമനില്‍ നിന്നും കോഴിക്കോടെത്തി പുതിയങ്ങാടിയില്‍ താമസമാക്കിയ സയ്യിദ് ഹാമിദ് അലി ബാഅലവി തങ്ങളുടെ ആറാം തലമുറക്കാരനാണ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍.സയ്യിദ് അബ്ദ്ു റഹ്മാന്‍ ബാഅലവി മുല്ലക്കോയ തങ്ങളാണ് അദ്ധേഹത്തിന്‍റെ പിതാമഹന്‍.ഇവരെല്ലാം തന്നെ ഇസ്ലാമിക തേരോട്ടത്തിന് വെള്ളവും വളവും നല്‍കിയവരായിരുന്നു.അതിലുപരി ഇവരെല്ലാം ജനങ്ങള്‍ക്ക് ആത്മീയ വെളിച്ചം പകര്‍ന്ന സൂഫിയാക്കളും മുസ്ലിം ജനതയ്ക്ക് ആശയും അഭയകേന്ദ്രവുമായിരുന്നു. ഇസ്ലാമിക പ്രചാരണത്തിന്‍റെ മഹിത പാരബര്യം നിലനിര്‍ത്തി പോന്നിരുന്ന ബാഅലവി തറവാട്ടില്‍ ക്രിസ്ഥാപ്തം 1840-ല്‍ ആയിരുന്നു വരക്കല്‍ മുല്ലക്കോയ തങ്ങള്‍ പിറവി കൊണ്ടത്.മഹാനവറുകള്‍ അന്ന് ഏറെ കുറേ ഭാഷകളും നിശ്പ്രയാസം വശത്താക്കിയിരുന്നു.

മതവിദ്യാഭ്യാസത്തിനോടപ്പം തന്നെ ഭൗതികപരമായ വിദ്യാഭ്യാസത്തിലും അദ്ദേഹം അവഗാഹം സിദ്ധിച്ചിരുന്നു.ഇതിനാല്‍ തന്നെ പറങ്കികളുടെ വൈദേശിക അടക്കി ഭരണം കാലത്ത് മുസ്ലിമീങ്ങളുടെ സര്‍വ്വോപിത പ്രശ്നപരിഹാരങ്ങള്‍ക്കും വേണ്ടി അവരുമായി ഇംഗ്ലീഷ് ഭാഷയില്‍ യാതൊരുവിധ പ്രയാസങ്ങളും കൂടാതെ ചര്‍ച്ചക്ക് തയ്യാറായിരുന്നു.
മാത്രമല്ല ഇതിനാല്‍ തന്നെ കണ്ണൂരിലെ പ്രസിദ്ധിയാര്‍ന്ന അറക്കല്‍ രാജ കൊട്ടാരത്തില്‍ അദ്ധേഹത്തിനായി മാത്രം തന്നെ മറ്റാര്‍ക്കും നല്‍കാത്ത പല പ്രത്യേക സൗകര്യങ്ങളും തയ്യാറാക്ക്ി വച്ചിരുന്നു.കോഴിക്കോട് പുതിയങ്ങാടിയില്‍ നിന്നും കണ്ണൂര്‍ അറക്കല്‍ കൊട്ടാരം വരെയുള്ള ദീര്‍ഘ സഞ്ചാരത്തിനായി പ്രത്യേകം വാഹനങ്ങളും ക്ഷീണിതനാവുമ്പോള്‍ ദാഹശമനത്തിന് പ്രത്യേകം പാനീയങ്ങളും അറക്കല്‍ രാജാവ് തയ്യാറാക്കി വച്ചിരുന്നു.

ഭരണ ഉപദേഷ്ടാവ്,മതാചാരങ്ങളുടെ ഒത്തുതീര്‍പ്പ് എന്നിങ്ങനെ പല നിലയിലും അദ്ധേഹത്തിന് കൊട്ടാരത്തില്‍ സ്ഥാനമാനങ്ങളും ഉണ്ടായിരുന്നു.ഇന്ത്യയിലെയും മറ്റിതര രാജ്യങ്ങളിലേയും ഭരണകര്‍ത്താക്കള്‍ക്ക് അറബി,ഉറുദു,ഇംഗ്ലീഷ്,ഫാരിസി ഭാഷകളില്‍ കത്തെഴുതാനുള്ള ചുമതല വരക്കല്‍ മുല്ലക്കോയ തങ്ങള്‍ക്കായിരുന്നു എന്ന് ചരിത്രങ്ങള്‍ വ്യക്തമാക്കുന്നു.ലോഗണ്‍ സായിപ്പിന് തങ്ങളുമായുള്ള ബന്ധം ഏറെക്കുറെ ഉപകരിച്ചിരുന്നു.പല ഇസ്ലാമിക ഗ്രന്ഥങ്ങളും തങ്ങളില്‍ നിന്നാണ് അദ്ധേഹം മനസ്സിലാക്കിയെടുത്തത്.കേരളത്തില്‍ ഇന്നും കാണുന്ന ഇസ്ലാമിക ദീനീ ചൈതന്യത്തിന് കാരണക്കാരന്‍ തങ്ങളാണെന്ന് പറയുന്നതില്‍ തെറ്റില്ല. എന്നതാണ് യാഥാര്‍ത്യം.സമസ്ത എന്ന മഹിത പ്രസ്ഥാനം ഇന്ന് ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് ഈ കാണുന്ന ഇസ്ലാമിക ദീനി ചൈതന്യം ഒന്നും കാണല്‍ അസാധ്യമാകും എന്ന് വിശ്വസിക്കുന്നതാണ് ഉചിതം.സമസ്ത എന്ന ഇസ്ലാമിക നവോത്ഥാന വൈജ്ഞാനിക വിപ്ലവത്തിന് തിരി കൊളുത്തിയത് വരക്കല്‍ മുല്ലക്കോയ തങ്ങളായിരുന്നു എന്നതില്‍ തര്‍ക്കമില്ല.

സീതി കോയ തങ്ങള്‍

കേരളത്തില്‍ ഇസ്ലാമിന് വേണ്ടി പടവെട്ടിയ പ്രമുഖരില്‍ പ്രമുഖനായിരുന്നു ധീരനായ സയ്യിദ് സീതിക്കോയ തങ്ങള്‍.പറങ്കികളുമായുള്ള പല പ്രമുഖ ഏറ്റുമുട്ടലുകളി നിറസാനിദ്ധ്യമായിരുന്നുലും സയ്യിദ് സീതി കോയ തങ്ങള്‍.വിപ്ലവത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ ചെമ്പ്രശ്ശേരി തങ്ങള്‍ക്ക് ഒരു താങ്ങും തണലുമായി വര്‍ത്തിച്ചിരുന്നത് അദ്ധേഹത്തിന്‍റെ പാര്‍ച്ചക്കാരനും അസാമാന്യ ധീര നേതാവുമായിരുന്ന സയ്യിദ് അബൂബക്കര്‍ എന്ന സീതി കോയ തങ്ങളാണ്.അങ്ങിടിപ്പുറത്ത് തോട്ടുംമുഖത്ത് ജനിച്ച അദ്ധേഹം മണ്ണാര്‍ക്കാട് വന്ന് താമസമുറപ്പിച്ചു.ക്രിസ്ഥാപ്തം1921-ല്‍ ഒക്ടോബര്‍ മാസം ആദ്യത്തില്‍ തന്നെ സീതി കോയ തങ്ങള്‍ പറങ്കി പട്ടാളവുമായി ഒരു ഏറ്റുമുട്ടല്‍ നടത്തി.അതില്‍ തന്നെ അദ്ധേഹത്തിന്‍റെ അന്‍പതോളം പടയാളികള്‍ രക്തസാക്ഷികളായി.

ഒക്ടോബറില്‍ തന്നെ മണ്ണാര്‍ക്കാട് പറങ്കി പട്ടാളം വന്നിറങ്ങിയപ്പോള്‍ അദ്ധേഹം ഒളിവിലായിരുന്നു.കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ധേഹം പുറത്ത് വരികയും പറങ്കി പട്ടാളത്തെ ഈ നരനായാട്ടിന് കൂട്ട് നിന്ന് കൊടുത്ത ആമുവിനെപ്പോലെയുള്ള കപട മാപ്പിളമാരെ അദ്ധേഹം ശിക്ഷിക്കുകയും ചെയ്തു.അദ്ധേഹം നിരപരാധികളെ യാതൊരു വിധത്തിലും ശിക്ഷിച്ചിരുന്നില്ല എന്നത് വാസ്ഥവമാണ്.സീതി കോയ തങ്ങളും അനുചരډാരും ഒരു കുന്നിറങ്ങി വരുമ്പോള്‍  ഒരു പറ്റം ഖൂര്‍ക്ക പട്ടാളക്കാര്‍ അവരെ വളയുകയും പിടികൂടുകയും ചെയ്തു.കീഴടങ്ങുമ്പോള്‍ അവരുടെ വശം ഏഴോളം തോക്കുകളുണ്ടായിരുന്നു.അവ ഖൂര്‍ക്കകള്‍ പിടിച്ചെടുത്തു.തങ്ങളെയും കൂട്ടരെയും ആമുവാണ് കീഴടക്കിയതെന്നും അവരെ നാടുകടത്തിയെന്നും പോലിസുകാര്‍ വിശ്വസിക്കുന്നതായി കേരളാ പത്രികയില്‍ ഒരു റിപ്പോര്‍ട്ട് വന്നിരുന്നു.1921-ഡിസംബര്‍ 20-നാണ് സീതി കോയ തങ്ങളും കൂട്ടരും കീഴടങ്ങിയത്.

ചെമ്പ്രശ്ശേരി തങ്ങള്‍

ചെമ്പ്രശ്ശേരി തങ്ങള്‍ എന്ന പേരില്‍ പ്രസിദ്ദി ആര്‍ജിച്ച രണ്ട് ആളുകളുണ്ടായിരുന്നു.ഒരാളുടെ പേര് സയ്യിദ് കുഞ്ഞി കോയ എന്നും മറ്റൊരാളുടെ പേര് സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ എന്നാണെന്നും പറയപ്പെടുന്നു.ഏറനാട് താലൂക്കില്‍ പണ്ടിക്കാടിന് കിഴക്ക് ഏകദേശം ഒരു നാഴിക അകലെയുള്ള ഒരു ഗ്രാമമാണ് ചെമ്പ്രശ്ശേരി.ഒറ്റത്ത് സയ്യിദ് കുഞ്ഞി കോയ തങ്ങളാണ് ഇവിടത്തെ പ്രധാന കണ്ണി.അദ്ധേഹം തന്‍റെ ദീനിപരമായ തികഞ്ഞ അവഗാഹത്തോടുകൂടി ആത്മീയപരമായി ജീവിതം മുന്നോട്ടു നീക്കി.ഒപ്പം മലബാര്‍ മാപ്പിള പറങ്കി ലഹളകാലത്ത് ഇസ്ലാമിക മുന്നേറ്റത്തിന് മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തു.അദ്ധേഹത്തെ സഹായിക്കാനും ആത്മവിശ്വാസം പകര്‍ന്ന് നല്‍കുവാനും താങ്ങും തണലുമായി ഒപ്പം നിന്നത് ധീരനായ സയ്യിദ് സീതി കോയ തങ്ങളായിരുന്നു.

കിഴക്കന്‍ ഏറനാട്ടില്‍ അദ്ധേഹത്തിന് തികഞ്ഞ സ്വാധീനം ഉണ്ടാക്കാന്‍ സാദ്യമായി.ഖിലാഫത്ത് പ്രസ്ഥാനത്തില്‍ അദ്ധേഹത്തിന് പറയത്തക്ക പങ്ക് ഒന്നും ഉണ്ടായിരുന്നില്ല.പടിഞ്ഞാറന്‍ ഏറനാട്ടില്‍ ലഹള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അദ്ധേഹത്തേ ചിലരൊക്കെ തെറ്റിദ്ധരിപ്പിച്ചു.അങ്ങനെ അവരുടെ നിര്‍ബന്ധപ്രകാരം അദ്ധേഹം ലഹളയുടെ നേതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.യുദ്ധമുന്നേറ്റങ്ങളിലായാലും നാം ഇസ്ലാമിക പ്രചാരണാര്‍ത്തമാണ് ഈ മുന്നേറ്റങ്ങളെക്കയും നടത്തുന്നതെന്നും  ഓര്‍മ്മിപ്പിച്ച് ഇസ്ലാമിക ചിട്ടക്കെതിരായ യാതൊരു വിധ ഇടപാടുകളും ഉണ്ടാകരുതെന്ന് താക്കീത് നല്‍കിയിരുന്നു.കൊള്ള നടത്തുന്നതിലും ശത്രവായാലും അവരെ അക്രമിക്കുന്നതിലും എതിരായിരുന്നു അദ്ധേഹം.ചെമ്പ്രശ്ശേരി അധികാരി.

ഉണ്ണീരിയുടെ വീട്ടില്‍ ചില സാമൂഹിക വിരുദ്ധരായ മാപ്പിളമാര്‍ കൊള്ള നടത്തിയപ്പോള്‍ ആരാണെന്ന് നോക്കാതെ അവരെ അധിശക്തമായി എതിര്‍ത്തു സംസാരിച്ചു.ഇങ്ങനെ തുടങ്ങിയ അദ്ദേഹത്തിന്‍റെ മാതൃകാപരമായ സ്വഭാവ രീതികള്‍ കൊണ്ട് ഏറനാട്ടില്‍ സ്വാധീനമുണ്ടാക്കാന്‍ സധിച്ചു.അതിനാല്‍ തന്നെ ഏറനാട്ടില്‍ ഇസ്ലാമിക പടയോട്ടം എളുപ്പമാവുകയും ചെയ്തു.മലബാര്‍ ലഹളയില്‍ ധീരപോരാട്ടം നടത്തി ഖിലാഫത്ത് പ്രസ്ഥാനത്തിന് ശക്തിപകര്‍ന്ന ചെമ്പ്രശ്ശേരി തങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ട തങ്ങളല്ല ഈ തങ്ങള്‍.ഇദ്ധേഹത്തിന് ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പറയത്തക്ക പങ്ക് ഉണ്ടായിരുന്നില്ല.

കൊന്നോറത്ത് തങ്ങള്‍ കുടുംബം

അരീക്കോട്ടും  മറ്റിതര നാടുകളിലും ഇസ്ലാമിക പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച കൊന്നേറത്ത് തങ്ങള്‍ കുടുംബത്തിലെ പ്രമുഖരോട് ഹിന്ദു സാമൂഹിക വിരുദ്ധര്‍ക്ക് അരിശം പുകഞ്ഞ് വന്നിരുന്നു.ഇവര്‍ കാരണമായുള്ള ഇസ്ലാമിന്‍റെ വളര്‍ച്ച കണ്ട് അവര്‍ക്ക് അസൂയ തോന്നി.തങ്ങള്‍ കുടുംബവും അവര്‍ നിര്‍മ്മിച്ച പള്ളികളും ഇവരുടെ നരനായാട്ടിനിരയായി.ഒരു ദിവസം ഈ ഹിന്ദു വര്‍ഗ്ഗീയ വാതികള്‍ തങ്ങള്‍ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി പറങ്കി പട്ടാളവുമായി അവരെയും അവര്‍ നിര്‍മ്മിച്ച ആരാധന കേന്ദ്രങ്ങളേയും അക്രമിച്ച് അവിടെ ഉല്ലേഖനം ചെയ്യപ്പെട്ടിരുന്ന വേദഗ്രന്ഥങ്ങളെ നശിപ്പിക്കുകയും ചെയ്തു.

അരിശം മാറാതെ അവര്‍ കൊന്നോറത്ത് കുടുംബത്തിലെ വലിയ തങ്ങളെ പരസ്യമായി അപമാനിക്കുകയും നാരായണ നാമം ചൊല്ലിപ്പിക്കുകയും ഭസ്മം തൊടീപ്പിക്കുകയും ചെയ്തു.വലിയ തങ്ങളായിരുന്നു അപമാനിക്കപ്പെട്ടതെങ്കിലും  ഇതിന്‍റെ പേരില്‍ പൊട്ടിപുറപ്പെട്ട ലഹളയ്ക്ക ് നേതൃത്വം നല്‍കിയത് മുഹമ്മദ് കോയ തങ്ങള്‍ ആയിരുന്നു.ഹിന്ദുക്കളും മുസ്ലിമീങ്ങളും അദ്ധേഹത്തെ ഒരു പോലെ ഭയപ്പെട്ടതായി ചരിത്രം വെളിപ്പെടുത്തുന്നു.

സയ്യിദന്മാര്‍ വളപട്ടണത്തേക്ക്

സയ്യിദന്മാരുടെ ആഗമനത്തില്‍ ഏറെ പ്രസിദ്ദിയാര്‍ജിച്ച നാടാണ് വളപട്ടണം. ക്രിസ്ഥാപ്തം പതിനഞ്ചാം നൂറ്റാണ്ടില്‍ ഹിജ്റ ഒമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ തങ്ങള്‍ എന്ന പ്രമുഖ സൂഫി വര്യന്‍ ഇസ്ലാമിക പ്രചാരണാര്‍ത്തം മൈലുകള്‍ താണ്ടി വളപട്ടണത്തെത്തി.പേര്‍ശ്യയിലെ ബുഖാറ എന്ന നാട്ടിലെ പ്രമുഖ മഹാ പണ്ഡിതനും സയ്യിദുമായിരുന്നു ജലാലുദ്ദീന്‍ ബുഖാരി ഖാദിരിയ്യ ത്വരീക്കത്തിന്‍റെ ആത്മീയ സരണിയില്‍ വളര്‍ന്ന അദ്ദേഹം ത്വരീഖത്തിന്‍റെ ശൈഖ് കൂടിയായിരുന്നു.തന്‍റെ സ്ഥാനാരോഹണത്തിനിടയില്‍ ജീവിക്കുന്നതിനിടയിലാണ് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍ കേരളത്തിലെ തീര പ്രദേശവും പ്രാചീന ഇസ്ലാമിക കേന്ദ്രവുമായിരുന്ന വളപട്ടണത്തേക്ക് ഭാര്യയ്ക്കും പരിവാരങ്ങള്‍ക്കും ഒപ്പം എത്തിച്ചേരുന്നത്.

പ്രസിദ്ദ പണ്ഡിതനും സൂഫിവര്യനുമായിരുന്ന ശൈഖ് സീതി ഇബ്രാഹീം ആയിരുന്നു അന്നത്തേ വളപട്ടണം ഖാസി.സര്‍വ്വ രീതിയിലും ഊശ്മളമായി അവരെ സ്വീകരിക്കുകയും ചെയ്തു.മലബാറിലെ സവിശേഷ ജീവല്‍ സംസ്ക്രിതി ഒരുക്കുന്നതില്‍ ചലന ശക്തിയായി ഏതു നിമിശവും നിലകൊണ്ടത് സയ്യിദുമാരും സൂഫി വര്യന്മാരും ഉള്‍ചേര്‍ന്ന ആത്മീയ പണ്ഡിത നേതൃത്തമായിരുന്നു.സയ്യിദന്മാരാണ് ഈ നേതൃമണ്ഡലത്തിലെ പൊന്‍താരങ്ങളായി നിലകൊണ്ടത്.ഇതിന്‍റെ തലപ്പത്ത് നില്‍ക്കുകയായിരുന്നു കണ്ണൂരിലെ സയ്യിദ് പാരമ്പര്യത്തിന്‍റെ പിതാവായി അറിയപ്പെടുന്ന സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ ബുഖാരി. ഹിജ്റ 875-ല്‍ ആയിരുന്നു അദ്ധേഹത്തിന്‍റെ വഫാത്ത്. കണ്ണൂരില്‍ ഇസലാമിക പ്രചാരണത്തിന് പ്രധാന പങ്ക് വഹിച്ച തങ്ങളെ മുസ്ലിമീങ്ങള്‍ ഇന്നും മറക്കാതെ ഓര്‍ക്കുന്നു.

സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി

കേരളത്തിലെ ബുഖാരി സയ്യിദന്മാരുടെ വംശ നായകനും മഹാതപണ്ഡിതനിമായിരുന്ന സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങളുടെ നാലാം സന്തതിപരമ്പരയിലാണ് അദ്ധേഹഭൂജാതനായത്. കവരത്തിയില്‍  നിന്ന ് ്ആദ്യ വിവാഹത്തന് ശേഷം കണ്ണൂരിലെ തലശ്ശേരിയില്‍ തുടങ്ങി അദ്ദേഹം നാല് വിവാഹം കഴിച്ചു.ഇവിടങ്ങളിലാകെ ഇസ്ലാമിക പരിവര്‍ത്തനത്തിന് തിരി കൊളുത്തിയതും അദ്ധേഹം തന്നെയായിരുന്നു.പിന്നീട് വളപ്പട്ടണത്തിന് സുവര്‍ണ്ണ കാലഘട്ടമായിരുന്നു.തങ്ങളുടെ സാനിദ്യത്തോടെ മുമ്പുള്ളതിനേക്കാള്‍ ഉന്നതി പ്രാപിച്ച് വളപട്ടണത്തിന് പ്രമുഖ ഇസ്ലാമിക കേന്ദ്രമായി അറിയപ്പെട്ടു.മഹന്‍റെ ഉന്നത വെക്തിത്തവും സല്‍സ്വഭാവും ഈ നാടിന് പുത്തനുണര്‍വ്വു നല്‍കി.നാനാവിധ ജനങ്ങളും അദ്ധേഹത്തെ ബഹുമാനിച്ചാതരിച്ചു.നിരവധി മറ്റിതര മത വിശ്വാസികളും ഇദ്ദേഹം കാരണമായി ഇസ്ലാമിന്‍റെ ശാന്ത്വന തീരത്തേക്ക് കടന്നു വന്നു.ഇരുപതിലേറെ പള്ളികളും നിരവധി മഖാമുകളും നിര്‍മ്മിച്ച അദ്ധേഹം ഇസ്ലാമിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.ഹിജ്റ 1207-ല്‍ ശവ്വാല്‍ മാസത്തിലായിരുന്നു അദ്ധേഹം പരലോകവാസം പുല്‍കിയത്.

സയ്യിദ് അലിയ്യുല്‍ ഹള്റമി തളിപ്പറമ്പില്‍

കണ്ണൂരിലെ ഇസ്ലാമികാവിര്‍ഭാവ ചരിത്രത്തില്‍ പ്രധാന ഇടം കൈവരിച്ച നാടാണ് തളിപ്പറമ്പ്.തളിപ്പറമ്പില്‍ ഇസ്ലാമിക നവോത്ഥാനത്തിന് വളര്‍ച്ച പ്രാപിക്കുന്നത്.അങ്ങ് യമനിലെ ഹദര്‍മൗത്തില്‍  നിന്നും തളിപ്പറമ്പിലെത്തിയ സയ്യിദ് അലിയ്യുല്‍ ഹള്റമിയുടെ ആഗമനം ഇസ്ലാമിക പരിവര്‍ത്തനത്തിന് ഒരു മുതല്‍  കൂട്ടായി.സയ്യിദ് ഉമര്‍ ബാഅലവിയുടെ മകനായി ജനിച്ച ഇദ്ധേഹം ഹളര്‍ മൗത്തിലാണ് വളര്‍ന്നത്.തളിപ്പറമ്പില്‍ അദ്ദേഹം ആഗതനായത് മുതലാണ് തളിപ്പറമ്പില്‍ സയ്യിദ് കുടുംബത്തിന് തുടക്കം കുറിക്കുന്നത്.

തളിപ്പറമ്പിലെത്തിയ മഹാന്‍ പ്രസ്ഥുത ദേശത്ത് ദീനി പ്രബോധന രംഗത്ത് പ്രവര്‍ത്തന നിരതനായിരുന്നു.തങ്ങളുടെ ആഗമനത്തിന് മുമ്പ് തന്നെ അവിടെ ചെറിയ തോതില്‍ ഇസ്ലാം പ്രചരിച്ചിരുന്നുവെങ്കിലും ഇദ്ധേഹത്തിന്‍റെ ജീവിത കാലയളവലാണ് ഇസ്ലാം ആയത്തില്‍ വേരോട്ടം നടത്തിയത. ്ഇതിന് ശേഷം ഇദ്ധേഹം തളിപ്പറമ്പില്‍ വളരെ പെട്ടെന്ന് തന്നെ ഒരു പള്ളി അനിവാര്യമാണെന്ന് കണ്ട് അവിടെ ഒരു പള്ളി നിര്‍മ്മിക്കാന്‍ തുനിഞ്ഞപ്പോള്‍ അവിടത്തെ ജനങ്ങള്‍ വിട്ടുനല്‍കിയ സ്ഥലത്ത് ഒരു പള്ളി നിര്‍മ്മിക്കുകയും ചെയ്തു.അതായിരുന്നു ഈ പ്രദേശത്ത് ആദ്യം നിര്‍മ്മിതമായ പള്ളി.ഈ പള്ളിയാണ് തളിപ്പറമ്പില്‍ തങ്ങള്‍ പള്ളി എന്ന പേരില്‍ പ്രസിദ്ദിയാര്‍ജിച്ച മസ്ജിദു സാദാത്തുല്‍ ഹള്റമി.ഈ പള്ളി ഇന്നും ആദ്യകാല ഇസ്ലാമിക പ്രചാരണത്തിന്‍റെ പ്രതീകമായി നിലകൊള്ളുന്നു.ഇവിടയാണ് അദ്ധേഹം ്അന്ത്യ വിശ്രമം കൊള്ളുന്നത്.

ബാഫഖി തങ്ങള്‍

കേരളീയ മുസ്ലിം ജനത ഇക്കാലമത്രയും മറക്കാതെ ഇന്നും ഓര്‍ക്കുന്ന ഒരു നവോത്ഥാന നായകനാണ് ബാഫഖി തങ്ങള്‍.കേരളീയ മുസ്ലിം ജനതയുടെ സകല പ്രശ്ന പരിഹാരത്തിനും എന്നും മുന്നില്‍ നിന്നത് തങ്ങളാണ്.കേരളത്തില്‍ ഇസ്ലാമിക പ്രചാരണാര്‍ത്തം മുന്നിട്ടിറങ്ങിയ പ്രമുഖനാണ് ഇദ്ധേഹം.അദ്ദേഹത്തിന്‍റെ പ്രൗഢിയാര്‍ന്ന പ്രഭാഷണം കേട്ടുകൊണ്ടും സ്വഭാവ രീതി കണ്ടുകൊണ്ടും ഇസ്ലാമിന്‍റെ ശാന്ത്വന തീരത്തണഞ്ഞവര്‍ ഏറെയാണ്.

കേരളത്തില്‍ ഇസ്ലാമിക വൈജ്ഞാനിക വിപ്ലവം തീര്‍ത്ത സമസ്തയുടെ കീഴില്‍ വിദ്യഭ്യാസ ബോര്‍ഡ് വരാന്‍ കാരണമായത് സമസ്തയുടെ കാര്യവട്ടം സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ പ്രൗഢ ഗംഭീരമായ പ്രഭാഷണമാണ് എന്നതാണ് യാത്ഥാര്‍ത്ഥ്യം ഹിജ്റ 1323 ദുല്‍ഹജ്ജ് 25-ന് തങ്ങള്‍ കൊയിലാണ്ടിയിലാണ് ജനിച്ചത്.നബി(സ)തങ്ങളുടെ സന്താന പരമ്പരയില്‍ 37-ാം കണ്ണിയായ സയ്യിദ് അബ്ദുല്‍ ഖാദര്‍ ബാഫഖി തങ്ങളുടെ മകനാണ് ഇദ്ദേഹം.ഹിജറ1329-ല്‍ ക്രിസ്ത്ഥാപതം1973 ജനുവരി 19-നാണ് ബാഫഖി തങ്ങള്‍ വഫാത്തായത്.മക്കയിലെ ഉന്നത പണ്ഡിതډാര്‍ക്കൊപ്പം ജന്നത്തുല്‍ മുഅല്ലയിലാണ് ഇദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. മുസ്ലിം ലീഗിന്‍റെ രാഷ്ട്രീയപരമായ മുന്നേറ്റം നടത്തിയ ഇദ്ധേഹം ഇസ്ലാമിന്‍റെ പ്രചാരണാര്‍ത്തം എങ്ങും ഓടി നടന്നിരുന്നു.

 

ഇസ്ലാഹീ നവോത്ഥാനം:തങ്ങന്മാരുടെ പങ്ക്

കേരളത്തില്‍ ഇസ്ലാമിന്‍റെ ആഗമന കാലം തൊട്ട് മുസ്ലിം ജനത അനുകരിച്ചിരുന്ന സുന്നി ആശയങ്ങളെ ശക്തമായി എതിര്‍ത്ത് കൊണ്ട് കടുത്ത വെല്ലു വിളിയായാണ് ഇസ്ലാഹി പ്രസ്ഥാനം പിറവി കൊണ്ടത്. അവരില്‍ പ്രമുഖരായ രണ്ടു പേരും സയ്യിദډാരായിരുന്നു.കേരളീയ ഇസ്ലാഹീ നവോത്ഥാനത്തിന്‍റെ പിതാവായി അറിയപ്പെടുന്ന വക്കം മൗലവിയുടെ അനുയായികളില്‍ പ്രമുഖരാണ് മക്തി തങ്ങളും ഹമദാനി തങ്ങളും.പറങ്കി ഭരണാധിപډാര്‍ ഇഗ്ലീഷ് ഭാഷ സ്വായത്തമാക്കനുള്ള കര്‍ശന നടപടി പുറപ്പെടീച്ചപ്പോള്‍ ഈ ഭാഷ നരക ഭാഷയാണെന്നും അത് പഠിക്കാന്‍ പാടില്ലെന്നും ചില സുന്നി പണ്ഡിതന്മാര്‍ ഫത്വവ നല്‍കിയപ്പോള്‍ അതിനെ എതിര്‍ത്തു കെണ്ടായിരുന്നു അവരുടെ തുടക്കം.

മറ്റിതര മതസ്ഥര്‍ ഉന്നത ഭൗതിക വിദ്യാഭ്യാസം നേടിയപ്പോള്‍ മു
സ്ലീങ്ങള്‍ മറ്റൊരു വശത്തായി. ഇത് ഇവരെ പോലുള്ള ചിലര്‍ക്ക് സഹിച്ചില്ല.അവര്‍ ഇസ്ലാമിന്‍റെ ഭൗതിക വിദ്യാഭ്യാസഉന്നമനത്തിന് വേണ്ടി നെട്ടോട്ടമോടി.കണ്ണൂരിലെ സയ്യിദ് മൗല തങ്ങളും ഇവരില്‍പ്പെട്ടവരായിരുന്നു.പക്ഷെ മാപ്പിളമാരുടെ യാതൊരുവിധ പിന്തുണയും അവര്‍ക്ക് ലഭിച്ചില്ല.കാഫിറെന്ന് വിളിച്ച് അവരെ കളിയാക്കുകയായിരുന്നു.

അങ്ങനെ നാല്‍പ്പതോളം ഗ്രന്ഥങ്ങളുടെ രചയിതാവായ മക്തി തങ്ങളും ഹമദാനി തങ്ങളും വക്കം മൗലവിക്കൊപ്പം കൂടി.അന്ന് ഏറെ പ്രസിദ്ദിയാര്‍ജിച്ചിരുന്ന മുഹ്യുദ്ദീന്‍ മാലയെ ശക്തമായി എതിര്‍ത്തു.ഖുര്‍ആനിനെക്കാള്‍ ഇതിന് മാപ്പിളമാര്‍ വില കല്‍പ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അവര്‍ സുന്നികളെ ശക്തമായി ആക്ഷേപിച്ചു. സുന്നി മുസ്ലിംകള്‍ ചെയ്തുവന്നിരുന്ന ആണ്ട് നേര്‍ച്ചകളെയും തവസ്സുലിനെയും അവര്‍ ശക്തമായി എതിര്‍ത്തു.ഇത് സുന്നികളില്‍ നിന്ന് ചിലരെ വല്ലാതെ ആകര്‍ശിച്ചു.ഇത് പുത്തനാശയക്കാര്‍ക്ക് ഒരു മുതല്‍ കൂട്ടായി.

സമാപ്തി

കേരളീയ ഇസ്ലാമിക നവോത്ഥാന ചരിത്ര താളുകളില്‍ തികഞ്ഞ പ്രാമുഖ്യത്തോടു കൂടി എടുത്തു പറയപ്പെട്ട സയ്യിദډാര്‍ ഇന്നും ഈ കേരള മണ്ണില്‍ നിറസാനിദ്യമായി നിലകൊള്ളുന്നു എന്നത് യാഥാര്‍ത്യമാണ്.സയ്യിദډാര്‍ക്ക് മുന്‍പേ ഇസ്ലാമിക പ്രചാരണത്തിന് പലരും ഈ കേരള മണ്ണില്‍ ചുക്കാന്‍ പിടിച്ചിരുന്നുവെങ്കിലും ഇവിടെ മിക നവോത്ഥാന വിപ്ലവം തീര്‍ത്തത് കേരളത്തില്‍ അങ്ങ് തൊട്ട് ഇങ്ങ് വരെ വ്യപിച്ച് കിടന്നിരുന്ന സയ്യിദ് പരമ്പരയായിരുന്നു.ഇവിടം പറയപ്പെട്ട മമ്പുറം തങ്ങളും സീതിക്കോയ തങ്ങളും ചെമ്പ്രശ്ശേരി തങ്ങളും പറങ്കികളുടെ കാലുവിറപ്പിച്ചിരുന്ന ധീരډാരായിരുന്നു എന്നതില്‍ സംശയമില്ല.ഈ സയ്യിദډാര്‍ കേരള മണ്ണില്‍ പോരടിച്ചത് ഇസ്ലാമിന് വേണ്ടിയായിരുന്നു എന്ന് അഭിപ്രായപ്പെടുന്നതില്‍ തെറ്റില്ല.ഇവരെ ഒരു തവണയെങ്കിലും ഒന്നു സ്മരിക്കാതെ പോയാല്‍ ജീവിതോല്‍പതിയുടെ ഉദ്ദേശം പോലും വിനാശകരമായിപ്പോയി എന്നു തോന്നിയേക്കാം.

 

അവലബം

1.മാപ്പിള സമുദായം ചരിത്രവും സംസ്കാരവും (ടി മുഹമ്മദ്)
2.സമസ്ത (പിപി മുഹമ്മദ് ഫൈസി)
3.കനൂര്‍ (ദാറുല്‍ ഹസനാത്ത് സമ്മേളന സുവനീര്‍)
4.അസ്അദിയ്യ സമ്മേളന സുവനീര്‍
5.കണ്ണൂരിലെ ഇസ്ലാമികാവിര്‍ഭാവം (ഉമ്മര്‍ കുട്ടി)
6.സയ്യിദ് മുഹമ്മദ് മൗലാന (അബ്ദുല്‍ ഖാദര്‍)
7.അച്ചിപ്പുറ തങ്ങള്‍ ബാഅലവി (സയ്യിദ് ഉനൈസ് മേല്‍മുറി)
8. തുഹ്ഫത്തുല്‍ മുജാഹിദീനില്‍ (സൈനുദ്ദീന്‍ മഖ്ദൂം)

നാസിഫ്  പരിയാരം
ദാറുല്‍ ഹസനാത്ത്,കണ്ണാടിപ്പറമ്പ

(Member, prasam second batch, writers forum, skssf)