കെ.കെ സീദ്ദീഖ് വേളം
ഒരു അസത്യം ആയിരം തവണ ആവര്‍ത്തിച്ചാല്‍ അതു സത്യമായിതീരുമെന്ന څഗീബല്‍സിയന്‍چ സിദ്ധാന്തത്തിന് പ്രായോഗികത ലഭിച്ച ചുരുക്കം ചില വാദമുഖങ്ങളെങ്കിലും നമുക്കീ ഭൂമുഖത്ത് കണ്ടെത്താനാകും. പരിണാമ സിദ്ധാന്തം അങ്ങനെയുള്ള വാദഗതിയാണെന്നു തന്നെ പറയാം. നിലവില്‍ പരിണാമവാദത്തിനനുകൂലമായി അവതരക്കപ്പെടുന്ന തിയറികള്‍ ഒന്നും തന്നെ ശാസ്ത്രീയമായി തെളീക്കപ്പെട്ടിട്ടില്ലെന്നിരിക്കെ ലോകത്ത് മറ്റേതു വാദഗതികള്‍ക്കും ലഭികാത്തത്ര പ്രചുരപ്രചാരമാണീ വദത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ, ശാസ്ത്രീയമായ പിന്ബലമില്ലെന്നതിനപ്പുറം ചുരുളഴിയാത്ത നിഗൂഢതകള്‍ എമ്പാടുമുള്ള ഈ ബാലിശവാദമിന്ന് ശാസ്ത്രസത്യമെന്ന വ്യാജേന സ്ക്കൂളുകളിലും ക്യാമ്പസുകളിലും നിരന്തരം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
1859’ഒര്ജിനോഫ് സിപീഷീസ്’ എന്ന ശാസ്ത്രലേഖനത്തിലൂടെ ഇറ്റലിയന്‍ നരവംശ ശാസ്ത്രജ്ഞനായ ചാള്സ്ഡാര്വിന് പരിണാമവാദം ഒരു തിയറിയായി അവതരിപ്പിച്ചതോടെയാണ് ലോകത്ത് പരിണാമ പഠനത്തിന് തുടക്കമാവുന്നത്. പിന്നീട് ഈ തിയറിയെ അടിസ്ഥാനമാക്കി നിരവധി പഠനഗവേഷണങ്ങള്‍ ശാസ്ത്രലോകത്ത് നടക്കുകയും ‘ഡാര്‍വനിസം’ എന്ന പഠനശാഖ രൂപം കൊള്ളുകയും ചെയ്തു..
ലോകത്തിന്റെ ഏതോ ദിക്കിലുണ്ടായ രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ഉടലെടുത്ത ഒരു ജീവകോശത്തില്‍ നിന്നും പരിണമിച്ചുണ്ടായതാണ് ഭൂമിയിലെ സസ്യ മൃഗാതികളായിരുന്നു ഡാര്‍വിന്റെ പ്രധാനവാദം. ഇറ്റലിക്കടുത്തുള്ള ഗാലപ്പോസ് ദ്വീപു സമൂഹത്തിലെ പക്ഷി മൃഗാതികളില് നിരീക്ഷണം നടത്തിയപ്പോള്‍ വ്യത്യസ്ത കാലത്തിനും പുതിയ സാഹചര്യങ്ങള്ക്കുമനുസരരിച്ച് ജീവികളില്‍ മാറ്റം സംഭവിക്കുന്നതായി കാണുന്നു എന്ന വാദമായിരുന്നു പ്രത്യുത വാദം സത്യമാണെന്നു സമര്‍ത്ഥിക്കാന്‍ ഡാര്വിന് ഉയര്‍ത്തിക്കാട്ടിയിരുന്നത്. പ്രത്യക്ഷത്തില്‍ വിശ്വാസയോഗ്യമായ വാദഗതിയാണിതെന്ന് തോന്നുമെങ്കിലും ഒരുപറ്റം നിഗൂഢതകളുടെയും വിടുവായ്ത്തങ്ങളുടെയും സമാഹാരമാണീ വാദമെന്ന് ഇതു സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുമ്പോള്‍ ആര്‍ക്കും ബോധ്യമാവും.
ആധുനിക ശാസ്ത്രൂയ ഗവേഷണോപാധികള്‍ പോലും പരിണാമ വാദത്തിന്റെ പല വാദഗതികളേയും തെറ്റാണെന്ന് തെളിയിച്ചിട്ടും അതിനെ സത്യമാണെന്ന് വരുത്തിതീര്‍ക്കാന്‍ പല ശാസ്ത്രജ്ഞരും ഇന്ന് കുലത്സിത ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ജീവോല്പത്തി സിദ്ധാന്തം, പ്രകൃതിനിര്‍ദ്ധാരണ സിദ്ധാന്തം, പാലിയന്റോളജി തുടങ്ങി പരിണാമവാദത്തിന്റെ പ്രധാന വാദഗതികളുടെ നിരര്‍ത്ഥകതയും സത്യാന്വേഷികള്‍ക്ക് മുമ്പില്‍ തുറന്ന് കാട്ടാനുള്ള എളിയ ശ്രമമാണിവിടെ നടക്കുന്നത്.
ആദ്യമായി നമുക്ക് ഡാര്‍വിന്റെ ജീവോല്പത്തി വാദത്തെ തന്നെ വിശകലനവിധേയമാക്കാം. പല തരത്തിലുള്ള അമോണിയ, മോസ്ഫോറിക് ആസിഡ്, ചൂട്, വൈത്യുതി എന്നവ അടങ്ങിയ ഏതോ മിതോഷ്ണ തടാകത്തില്‍ യാദൃച്ഛികമായുണ്ടായ മാംസ്യരൂപീകരണത്തിന്റെ ഫലമായി താനേ ഏകകോശജീവിയായ അമീബ ഉണ്ടായി. ആ ഏകകോശ ജീവി പിന്നീട് ബഹുകോശ ജീവിയായി രൂപാന്തരപ്പെട്ടത് യുഗാന്തരങ്ങളിലൂടെ പരിണമിച്ച് കുരങ്ങാവുകയും അതു പിന്നീട് മനുഷ്യന്റെ പരിണാമത്തിലേക്ക് വഴി, തെളിയിച്ചുവെന്നാണ് ജീവോല്പത്തിയെ കുറിച്ച് ഡാര്‍വിനിസ്റ്റുകള്‍ പറയുന്നത്. പരിണാമ വാദത്തിലെ അതിശയോക്തി നിറഞ്ഞ,ഒരുപറ്റം അനുമാനങ്ങള്‍ മാത്രമാണിവിടെ ഡാര്വിന് പ്രസ്താവിക്കുന്നത്. മാത്രമല്ല, തീര്‍ത്തും നിരര്ത്തകവുമാണിത്.
വ്യത്യസ്ത ധാതുക്കളും ലവണങ്ങളും ചേര്‍ന്നുള്ള രാസപ്രവര്‍ത്തനത്തില്‍ ജീവനുണ്ടായി എന്ന് പറയുന്ന പരിണാമ വാദിക്ക് അത് എങ്ങനെ, എവിടെ, എന്ത്കൊണ്ട് സംഭവിച്ചുകൊണ്ടിരിക്കുന്നു വെന്ന് പറയാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. ഇതിനു പുറമെ ആധുനിക ശാസ്ത്രീയ ഗവേഷണ-നിഗമനങ്ങളനുസരിച്ച് അപ്രായോഗികമായ കാര്യമാണ് രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ന്ന് ഒരു ജീവനുള്ള കോശമുണ്ടാവുക എന്നത്.
ഏകകോശ ജീവിയായ അമീബ തന്നെ വളരെ സങ്കീര്‍ണമായ ഒരു കെമിക്കല്‍ ഫാക്ടറിയാണുതാനും. എന്നിട്ടും യാതൊരു രൂപമാറ്റവുമില്ലാതെ കോടിക്കണക്കിന് ആമീബകള് ഇന്നും നമ്മുക്ക് ചുറ്റും ജീവിക്കുന്നു എന്നതും ബുദ്ധിയുള്ളമനുഷ്യന് പരിണാമ വാദത്തിന്റെ ഈ മണ്ടന്‍ വാദത്തിനെതിരെ ചിന്തിക്കാന്‍ വകനല്‍കുന്നുണ്ട്. കൂടാതെ , പ്രപഞ്ചത്തിലെ ഏതൊരു സാഹങ്ങളെയും പരീക്ഷണശാലയില്‍ കൃത്രിമമായി സൃഷ്ടിക്കുന്നിടത്തേക്ക് കാലം മാറിയിട്ടും എന്തുകൊണ്ട് ജീവോല്പ്പത്തിസന്ദര്പത്തെ പുനഃസൃഷ്ടിക്കുന്നില്ല. ഏന്ന ചോദ്യവും ഇവിടെ പ്രസക്തി തേടുന്നുണ്ട്.
പരിണാമവാദത്തിലെ മറ്റൊരു അയുക്തിക വാദമാണ് പ്രകൃതിനിര്‍ദ്ധാരണ സിദ്ധാന്തം. ജീവിക്കാനുള്ള സമരത്തില്‍ അര്‍ഹതയുള്ളത് അതിജീവിക്കുന്നു എന്നാണിതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇവിടെ ദുര്‍ഘടമായ സാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ട് പോവാന്‍ മനുഷ്യരെകാള്‍ മറ്റുള്ള ജീവികളാണ് ശക്തരെന്ന ശാസ്ത്രം പറയുമ്പോള്‍ പരിണാമ ശ്രേണിയില്‍ പൊതുവെ ബലഹീനനായ മനുഷ്യന് പ്രക്ൃതി നിര്‍ദാരണ സിദ്ധാന്തമനുസരിച്ച് എങ്ങനെ അവശേഷിച്ചുവെന്ന ചോദ്യം നിലനില്‍ക്കുകയാണ്. എന്തിനും തുരപ്പന്‍ നാഴവാദങ്ങള് ഉന്നയിക്കാറുള്ള ഡാര്വനിസ്റ്റുകള് ഈ ചോദ്യത്തിന് മുമ്പില്‍ പലപ്പോഴും മൗനമവലംബിക്കാറാണ് പതിവ്. ഇവിടെ ഏറെ രസകരമായ മറ്റൊരു കാര്യം ഡാര്വിന് തന്നെ തന്റെ ഈ വാദത്തിന്റെ അയുക്തികത
അദ്ദേഹം എഴുതി: ڇഎന്റെ തിയറിയുടെ ഏറ്റവും വലിയ പോരായ്മ എല്ലാ ജൈവരൂപങ്ങളും പുരോഗമിക്കുന്നുവെങ്കില്‍ പിന്നെ ലളിതമായ ജൈവരൂപങ്ങള്‍ എന്തിന് നിലന്നില്‍ക്കുന്നു എന്ന് വിഷദീകരിക്കാന്‍ കഴിയാതെ പോയതാണ്’.നോക്കൂ, പരിണാമ സിദ്ധാന്തത്തിന്റെ അടിത്തറ തന്നെ ബലഹീനമാണെന്നതിന് ഇതില്‍ കവിഞ്ഞ തെളിവുകളൊന്നും ബുദ്ദിപരമായി ചിന്തിക്കുന്നവര്‍ക്ക് വേണ്ടിവരില്ല.
പരിണാമ സിദ്ധാന്തത്തില്‍ വലിയ പ്രധാന്യമുള്ള മറ്റൊരു പഠനമാണ് പാലിയന്റോളജി അഥവാ ഫോസില്‍ പഠനം. ഇതില്‍ തന്നെ നരവംശ പഠനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.ഫോസില്‍ പഠനത്തിന്റെ അടിസ്ഥാനത്തില്ഡ്രയോപിത്തക്കസ്, ആസ്ട്രാലോപിത്തക്കസ് (ജാവമനുഷ്യന്‍), ഹോമോഇറക്ടസ്,നിയാണ്ടര്‍താല്‍സ് മനുഷ്യന് തുടങ്ങിയ സ്പീമീസുകളായിരുന്നു കുരങ്ങില്‍ നിന്നും മനുഷ്യനെ വേര്‍പെടുത്തിയത്.ഇന്ന് ഇവക്ക് പുറമെ ഹോമോ നിലേഡി എന്ന,മനുഷ്യനോട് ഏറ്റവും അടുത്ത മറ്റൊരു വര്‍ഗത്തെ കൂടി ആഫ്രിക്കയിലെ റൈസിംഗ് സ്റ്റാര്‍ ഗുഹയില്‍ നിന്നും കണ്ടെത്തിയിരിക്കുകയാണ്.
ഫോസില്‍ പഠനത്തിലൂടെ മനുഷ്യപൂര്‍വ്വികരെ കണ്ടെത്തുന്നതില്‍ ഉത്സാഹം കാണിച്ച ഡാര്വ്വിനിസ്റ്റുകള് യഥാര്‍ത്ഥത്തില്‍ ഒരു ശാസ്ത്ര വഞ്ചകരയാരുന്നു.അവര്‍ കണ്ടെടുത്ത ഫോസിലുകളില്‍ പലതും യഥാര്‍ത്ഥ കുരങ്ങുകളുടേതോ അല്ലെങ്കില്‍ യഥാര്‍ത്ഥ മനുഷ്യരുടേതോ മാത്രമായിരുന്നു.പക്ഷെ ഇതു മറച്ചുവെച്ചുകൊണ്ടവര് പരിണാമ വാദത്തിന് പുതിയ മാനങ്ങള്‍ നല്കാന് ശ്രമിക്കുകയാണ് ചെയ്തത്.
1912-ല്‍ ‘ചാള്‍സ് ഡൗസണ്‍’എന്ന നരവംശശാസ്ത്രജ്ഞന് ബ്രട്ടീഷ് മ്യൂസ്യത്തിലേക്ക് കൊണ്ടുവന്ന തലയോടുകള്‍ മനുഷ്യപൂര്‍വ്വികരടേതാണന്നായിരുന്നു പറഞ്ഞിരുന്നത്.എന്നാല്‍,ഓക്ഫട് യൂണിവേഴ്സിറ്റിയിലെ നരവംശശാസ്ത്രജ്ഞനായിരുന്ന’വീനറെ’ കാര്‍ബണ്‍-14 ടെസ്റ്റ് ഉപയോഗിച്ച് ആ തലയോടുകള്‍ കൃത്രിമമായി രാസവസ്തുക്കള്‍ ഉപയോഗിച്ച് രൂപാന്തരപ്പെടുത്തിയ ചിമ്പാന്‍സികളുടെ താടിയെല്ലുകളായിരുന്നു എന്ന് കണ്ടെത്തി.(മാസ്റ്റര്‍ ബേറ്റസ്;മനുഷ്യന്,പ്രകൃതി പേജ്:37)
ഇതു പോലെ ജര്‍മ്മനിയിലെ നിയാണ്ടര്‍താല്‍സ് എന്ന് സ്ഥലത്തുനിന്നു ലഭിച്ച പുരാതനമായ തലയോടുകള്‍ എക്സറേ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ആ തലയോടുകള്‍ റീക്കറ്റസ്(കണരോഗം)ബാധിച്ച മനുഷ്യരുടേതാണന്ന് കണ്ടത്തി.(രെശലിരല ീറേമ്യ,ാമൃരവ 1971 ുമഴല:10)
ഇതോടെ നിയാണ്ടര്താല് മനുഷ്യന് മനുഷ്യപൂര്വീകനാണെന്ന വാദവും ദുര്‍ബലപ്പെട്ടു. ഇതിലും വഞ്ചനാപരമായ മറ്റൊരു വസ്തുത ജാവാമനുഷ്യന് എന്ന സങ്കല്‍പ്പം പ്രചരിപ്പിച്ച ‘ഡോ. യൂജന്‍ ഡുബേയ്സിനെ’ ജാവാമനുഷ്യന്റെ തലയോട് കിട്ടുന്നതിന്റെ മുമ്പുതന്നെ അതിന്റെ തൊട്ടടുത്ത സ്ഥലമായ കാസ്റ്റനജോളോയില്‍ നിന്ന് മനുഷ്യന്റെ തുടയെല്ലും ലഭിച്ചു എന്ന സത്യം അദ്ദേഹം മൂടിവെച്ചു എന്നാതാണ്. (ഏഴാം കുളം സാം കുട്ടി , യുക്തിവാദം ശനിദശയില്‍) ഇത് പില്ക്കാലത്ത് അദ്ദേഹം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
ആസ്ട്രാലോപിത്തക്കസിനെ ലോകം അംഗീകരിച്ചതില്‍ പിന്നെ മാത്രമാണ് ഈ ഫോസിലുകളെ പരിശോദിക്കാന്‍ സഹശാസ്ത്രജ്ഞډാരെ ഡുബോസ് അനുവദിച്ചത്. ജാവയില്‍ നിന്ന് ലഭിച്ച ഒരു ആദിമ മനുഷ്യന്റെ അസ്ഥിയാണെന്ന് ലോകം മൊത്തം വിശ്വസിച്ച് തുടങ്ങിയപ്പോള്‍ അത് മനുഷ്യന്റെ തല്ലെന്നും ഒരു വലിയ ഗിബ്ബന്റെതു മാത്രമാണെന്ന് അദ്ദേഹം ശഠിച്ചു. (മാസ്റ്റര്‍ ബേറ്റ്സ്, മനുഷ്യപ്രകൃതിയില്‍)
വാസ്തവത്തില്‍ പരിണാമവാദം ശാസ്ത്രത്തിന്റെ പേരില്‍ പറഞ്ഞ ഒരു അസംബന്ധമായിരുന്നുന്നെന്ന് മേല്‍പ്രസ്താവിത കാര്യങ്ങളില്‍ നിന്നും ബോധ്യമാകുന്നുണ്ട് . പിന്നെ എന്ത്കൊണ്ടാണ് ഈ പഠനശാഖ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തിനും നമുക്ക് വ്യക്തമായ ഉത്തരങ്ങള്‍ കണ്ടെത്താനാകും.
പരിണാമാവാദം തെറ്റാണെന്നു സ്ഥാപിച്ചു കഴിഞ്ഞാല്‍ അത് ശാസ്ത്രത്തിന്റെ അപചയമാവും എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം . കൂടാതെ പരിണാമവാദം അടസ്ഥാനപരമായി കണക്കാക്കുന്ന യുക്തിവാദികളുടെ ആശയാടത്തറ ഇളകാന്‍ കാരണമാകുന്നതും പല തല്‍പ്പരകക്ഷിളെയും പരിണാമാവദത്തെ ശാസ്ത്രിയ സത്യമെന്ന രീതിയില്‍ അവതരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇതില്‍ ഏറെ രസകരമായ മറ്റോരി പ്രതിഭസം ഫാഷനിസമാണ്. മറ്റു മണ്ഡലങ്ങളിലെന്ന പോലെ ശാസ്ത്രത്തിലും ഫാഷാനുകളുണ്ട്. പരിണാമ പഠനം ഇന്ന് ശാസ്ത്രജ്ഞിര്‍ക്കിടയില്‍ വലിയ ഫാഷനായി തീര്‍ന്നിരിക്കുന്നു.
യുക്ത്യാധിഷ്ഠതമായി ചിന്തിക്കിന്ന ഒരാള്‍ക്ക് ഉള്‍കോള്ളാന്‍ കഴിയാത്ത വാദങ്ങളാണ് പരിണാമ സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്നത്. യഥാര്‍ത്ഥത്തില്‍ ചില സ്വാര്ത്ഥതല്പ്പരരുടെ കാര്യപ്രാപ്തിക്ക് വേണ്ടി അയാഥാര്ത്ഥങ്ങളെ സമക്ഷം അവതരിപ്പിച്ച് അതിനെ യാഥാര്‍ത്യ വല്‍ക്കരിച്ച് പരിണാമ വാദത്തെ ശാസ്ത്ര സത്യമായി ഉയര്‍ത്തി കാട്ടുന്നതിലൂടെ നടക്കുന്നതെന്ന് സുതരാം വ്യക്തമാണ് ആയതിനാല്‍ പരിണാമം പോലുള്ള സങ്കീര്‍ണമായ വിഷങ്ങളില്‍ ശാസ്ത്രലോകം അവതരിപ്പിക്കുന്നത് എന്തും കണ്ണടച്ചു വിശ്വസിക്കാതെ അതിന്റെ സത്യസന്ധമായ വശങ്ങളെ മനനം ചെയ്തു മനസ്സിലാക്കല്‍ സത്യവിശ്വാസിയെ സംബന്ധിച്ചടത്തോളം അനിവാര്യമാണ്.