-സഫ്‌വാൻ
കേരളത്തിലെ ഇസ്ലാമിക രൂപീകരണത്തിലെ വേരുകൾക്ക് നുബുവ്വത്തിന്റെ ഉറവിടമായ അറേബ്യൻ സെയ്തക ഭൂമിയോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇസ്ലാം കടന്നുവരവിന്റെ പരാമർശം മുളക്കുന്നത് തന്നെ മലബാർ തീരവും മധ്യ പൗരസ്ത്യ ദേശവുമായുള്ള കച്ചവട പഴക്കത്തിന്റെ ആഴത്തിലാണ്. അതിൽ ഉരുത്തിരിഞ്ഞു വന്ന അനുമാനങ്ങൾ കൊണ്ടാണ് വിശുദ്ധമായ ഈ സംഹിതയുടെ തീരമണയലിനെ കരുതുന്നത്. അബൂ സയ്ദിന്റെയും മാർക്കോപോളോയുടെയും കൃതികളിൽ കാണുന്ന ചരിത്ര കാലങ്ങൾക്കു മുമ്പ് തന്നെ മക്കയിലെ അബോധ പ്രബോധനത്തിലൂടെ ഇവിടവും സമുദ്ധാരണ വിളനിലമായിട്ടുണ്ടെന്നാണ് പുതിയ പഠനം.
അഥവാ, ഇസ്ലാം എന്ന് കേരളത്തിലെത്തിയെന്നതിനെ കുറിച്ച് വ്യക്തമായ തെളിവുകളോ തീർച്ചയോ ചരിത്രകാരന്മാർ മുന്നോട്ട് വെക്കുന്നില്ല. പ്രവാചക കാലത്തുള്ള അനേകം ബന്ധങ്ങൾ വ്യവഹാരങ്ങൾ കൊണ്ടാണ് ഇസ്ലാമിക ഊർജം പ്രകടമായത്. എന്നാൽ, നിയോഗത്തിന് മുമ്ബ് തന്നെ വാണിജ്യ ബന്ധങ്ങൾ തീർച്ചയാണ്. സ്വാഭാവികമായും പരിചിതരായ മലയാളക്കരയുടെ വെയ്‌ദേശികരിൽ കടഞ്ഞെടുക്കപ്പെട്ട പുതിയ മാറ്റങ്ങൾ കൊണ്ടാണ് മഹത്തായ സംസ്കാരത്തിന്റെ വിളനിലമായത് തന്നെ. തുടർന്നാണ് ചേരമാൻ പെരുമാളിന്റെ വിയോഗ ചരിത്രം വരുന്നത്. മക്കയിലെത്തി വിശുദ്ധ മതം സ്വീകരിക്കുകയും തന്നിൽ ഉൾപുളകമായ പുതിയ സംസ്കാര പ്രചരണത്തിന് അതിയായ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തുവെന്നും സഹയാത്രികരോട് മതപ്രചരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകുകയും വഴിയിൽ വെച്ച് അദ്ദേഹം വിടപറഞ്ഞു എന്ന ചരിത്രം കേൾവി ഉറച്ച കാലത്തേ കേട്ടതാണ്.
എന്നാൽ യാത്ര തിരിക്കുന്നതിന് മുമ്പേ മുസ്ലിംകളുടെ വിശുദ്ധ ഭവനങ്ങൾക്കും മതകീയ പ്രവർത്തനങ്ങൾക്കും ഖാളിമാർ നേതൃത്വം നല്കണമെന്ന പ്രത്യേകം വിധിയുടെ രേഖയാണ് പുതിയ ഇവ്വിഷയകമായ ഉപോൽപലകം. അതായത് ചെവിയിൽ തീരെ ചെറുപ്പമായ ഈ കഥയ്ക്ക് മുമ്പേ ഊഷരമായ പുൽത്തകിടുകൾ നാമ്പിട്ടിട്ടുണ്ടെന്ന്.
ഇതിന് പുറമെ പ്രവാചകർ(സ) വിവിധ രാജ്യങ്ങളിലേക്കയച്ച കത്തുകളുടെ കൂട്ടത്തിൽ ഇന്ത്യയിലേക്കുമുള്ളതായും വിശ്വസിക്കപ്പെടുന്നുണ്ട്. ഏതായാലും കടന്നുവരവിലെ സമയക്രമത്തിൽ എത്ര തന്നെ ഭിന്നത ഉണ്ടായാലും വളർച്ചയ്ക്ക് നിദാനം മാലിക്ബിനു ദീനാർ എന്ന മഹാത്മാവും പന്ത്രണ്ട് അനുയായികളും ആണെന്നതിൽ സന്ദേഹമില്ല. അവർ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങുകയും അവിടെ തന്നെ ആദ്യ പള്ളി സ്ഥാപിക്കുകയും ഇസ്ലാമിക സംസ്കാരത്തിന്റെ വ്യാപനത്തിന് സഹായകമായ ഒട്ടേറെ പള്ളികൾ തീരദേശങ്ങളിൽ വേറെയും സ്ഥാപിക്കുകയുണ്ടായി. മാടായി,ശ്രീകണ്ഠാപുരം,പന്തലാനിയം,കൊല്ലം,കാസറഗോഡ്,ധർമ്മടം,ചിറക്കൽ,ബക്കനൂർ തുടങ്ങിയവ ഇതിൽപ്പെടുന്നു. ഇതിൽപ്പിന്നെ കേരളീയ നവോത്ഥാനത്തിന്റെ നാൾവഴികൾ കുറിച്ചിടാൻ മാത്രം വിപ്ലവകരമായ സാമൂഹിക മുന്നേറ്റത്തിന്റെ വിശുദ്ധസ്വരൂപമായിത്തീർന്നു. പച്ചയായ നഗ്നസത്യങ്ങൾ ജീവിത വിശുദ്ധികൊണ്ടവർ സമർപ്പിക്കുകയായിരുന്നു.
അതുല്യം ഈ മാനുഷിക പക്ഷവിചാരം!
ജാതീയ വൈകൃതക്കാലത് സമുദായ സമുദ്ധാരണത്തിൽ ഇസ്ലാമിക സാന്നിധ്യ സ്വാധീനത്തെപ്പറ്റിയുള്ള കുമാരനാശാന്റെ കവിതയുടെ തുടക്കമാണിത്.
പ്രാചീന കേരളത്തിലെ ജാതീയതയുമായി ബന്ധപ്പെട്ട വിചിത്രമായ, അതേസമയം മനുഷ്യത്വ വിരുദ്ധമായ ആചാരങ്ങളെകുറിച്ച ഏതാണ്ടെല്ലാ ചരിത്രകാരന്മാരും വിദേശ സഞ്ചാരികളും രേഖപ്പെടുത്തിയിട്ടുണ്ട്.”തഴന്നവരെന്ന കരുതുന്ന ജാതിക്കാരെ തൊടുകയോ,അവർക്ക് നിശ്ചയിചിട്ടുള്ള പരിധി വിട്ട് എടുക്കുകയോ ചെയ്താൽ ഉയർന്ന ജാതിക്കാർ കുളിക്കാതെ ഭക്ഷണം കഴിക്കൽ നിഷിദ്ധമാണ്. അയിത്തമാകാൻ തൊടുക പോലും വേണ്ട . ഓരോ ജാതിക്കാർക്കും എത്ര ദൂരം അടുത്തു വരാമെന്ന് വ്യക്തമായ കാണാക്കുകൾ ഉണ്ടായിരുന്നു. നായാടിക്ക് 74,പറയന് 64, പുലയന് 54,ഈഴവന് 30,കമ്മാളർക്ക് 24 അടി ദൂരമാണത്രെ അയിത്തമാകാതിരിക്കാൻ അകന്നു നിൽക്കേണ്ടത്. 100 അടി ചതുരമുള്ള ഒരു കുളത്തിൽ സവർണ്ണൻ കുളിക്കുമ്പോൾ മറുകരയിൽ കൂടി അവർണൻ നടന്നു പോയാൽ സവർണ്ണന് ആയിത്തമാകും.” (കേരള ചരിത്രത്തിന്റെ ഉള്ളറകളിലേക്ക്, വേലായുധൻ പണിക്കശ്ശേരി). സമാന സ്വഭാവത്തിൽ തന്നെ ശൈഖ് സൈനുദ്ധീൻ മഖ്ദൂം വിചിത്ര വിശ്വാസങ്ങളെ പറ്റി ഉപന്യാസിച്ചിട്ടുണ്ട്. കേരളം ഭ്രാന്തലയമാണോ എന്ന് സ്വാമി വിവേകാനന്ദൻ രോക്ഷപ്പെടുമ്പോളും കഠിനമായ ജാതീയ വിഷജ്വരം ബാധിച്ചിടത്തേക്കാണ് മാനുഷിക പക്ഷ സംഹിതയുമായി മാലിക് ബിനു ദീനാറും(റ) സംഘവും നവോത്ഥാനം വിത്തെറിയുന്നത്. സ്വാഭാവികമായും സ്വപ്ന സാഫല്യത്തിന് മുഹമ്മദ് ഗസ്നിമാരുടെ അധികാര മൂശയിലെ വാൾപ്പായറ്റോ സിന്ദാക്രമണമോ വേണ്ടി വന്നില്ല. സമഭാവനയുടെ സർവ സൗകുമാര്യതയോടെയും ഇസ്ലാം അവർക്ക് മുന്നിലവതരിച്ചപ്പോൾ മറുത്തൊന്നാലോചിക്കാതെ കൂട്ടം കൂട്ടമായി അവർ ആ ദർശനങ്ങൾ പിൻപറ്റി.അല്ലെങ്കിലും, പദവിയും പത്രാസുമില്ലെങ്കിലും മനുഷ്യരായി പരിഗണിക്കപ്പെടണമെന്ന് ഈഏത് മജ്ജയുള്ളവനാണ് ആഗ്രഹിക്കാത്തത്. പണ്ഡിറ്റ് കറുപ്പന്റെ വരികൾ പരിവർത്തന ജീവിതത്തെ വെളിപ്പെടുത്തുന്നു;
“അള്ളാ ഇവനിന്നൊരു പുലയനല്ലേ,
അള്ളാ മതം നാളെ സ്വീകരിച്ചാൽ
ഇല്ലാ തടസം, ഇല്ലില്ലായിടത്തും പോകാം
ഇല്ലാത്തതും പോയിടാം.ജ്ഞാനപ്പെണ്ണേ നോക്ക്
സുന്നത്തും മാഹാത്മ്യം യോഗപ്പെണ്ണേ.”
പ്രബോധനത്തെ ആട്ടിൻകൂടുമായി തളച്ചിടുന്നവർക്ക് ചരിത്രം ഒരിക്കലും മാപ്പു തരില്ല തന്നെ. കേരള മുസ്ലിം വഴിയുടെ ഒന്നാം ഘട്ടം ഇവിടെയാണ്. പ്രബോധകരും പ്രബോധിതരും തമ്മിലുള്ള അന്തരം മായുന്നത് രണ്ടാം ഘട്ടമായി കരുതിപ്പോരുന്ന മഖ്ദൂമീ കാലഘട്ടതോടെയാണ്. യമനിൽ നിന്നും കടൽ കടന്നുവന്ന വിശുദ്ധരായ സയ്യിദന്മാരും ജ്ഞാനാത്മക സംവാദവും രചനാത്മക ബോധോദയത്തിലൂടെയും സമുദായത്തെ സമുദ്ധരിച്ചു മലബാർ വിശ്വത്തോളം വിശ്രുതമായൊരു സമയമായിരുന്നു ഈ ഘട്ടം. തുടർന്നിന്നുവരേക്കുള്ള സകലമാന ഉണർവിനും നിദാനം പൊന്നാനിയിലെ ഈ കെടാവിളക്ക് കൊണ്ടായിരുന്നു. ശേഷമൊരു ഘട്ടം ചികയാനാകാതെ ജീവസ്സുറ്റതാകാൻ മാത്രം പ്രബുദ്ധമായിരുന്നു ആ സമൂഹം. താവഴിയുടെയും വികാസത്തിന്റെയും ചരിത്രം അവസാനിക്കുന്നതും അവിടെയാണ്.
മാപ്പിള സമുദായവും വർത്തമാനകാല സ്വത്വവും
സംഘടനാ വത്‌കൃതമായ ഇസ്ലാമിക കേരളത്തിൽ നിന്നാണ് വർത്തമാന കാല ഉയർച്ചയും തകർച്ചയും വഴിതേടുന്നത്. അത്കൊണ്ട് തന്നെ വർത്തമാനകാല മാപ്പിള സമൂഹം 21ലെ കലുഷിതമായ ആശയപ്പോരാട്ടങ്ങളിൽ നിന്നാണ് മതത്തെ വായിച്ചെടുക്കുന്നതും. അധിനിവേശപ്പോരാട്ടക്കാലത്താണ് ഉമ്മത്തിന്റെ ആത്മാവിനെ യൂറോപ്പിന്റെ സെമിത്തേരിക്ക് മുമ്പിൽ അടിയറവ് പറയിച്ചു മതനവീകരണവാദവുമായി ഐക്യസംഘം പ്രചരിതമാവുന്നത്.1921ന്റെ കലുഷാന്തരീക്ഷത്തിൽ ആഗോള മുസ്ലിം പിന്നോട്ടടിക്കു കാരണമായ പാശ്ചാത്യ ചിന്താപ്രയോഗത്തിനായിരുന്നു ഈ സംഘം അടിമപ്പെട്ടത്. ഈജിപ്തിലെ റാശിദ് റിളാ, മുഹമ്മദ് അബ്ദു, അബ്ദുൽ വഹാബ് ത്രയത്തിന്റെ പിഴച്ച ആശയങ്ങളുടെ രംഗപ്രവേശവും , സന്ധിയില്ലാ സമരതീരുമാനവുമായി സാത്വികനായ വരക്കൽ തങ്ങളുടെ സമസ്ഥയെന്ന മഹാകരുത്തിന്റെ രൂപീകരണവുമായി രംഗം കൊഴുയത് നിന്നു.വർത്തമാനകാല മാപ്പിളയുടെ ഫലങ്ങളുടെ ബാലന്സഷീറ്റ് പരിശോധനയിൽ കാര്യകാരണം തെളിയുന്നത് ഇവിടെ നിന്നാണ്.
സത്യത്തിൽ ഭൗതിക ലഭേച്ചയ്ക്ക് മതം അവതരിപ്പിക്കുന്നതിലെ അപകർഷതയിൽ നിന്നാണ് എല്ലാവിധ ബിദഈ കക്ഷികളുടെയും രംഗപ്രവേശം.മൗദൂദിയൻകാഴ്ചപ്പാടും എല്ലാവരെയും വിശ്വാസികളാക്കാനുള്ള അഹ്‌മദീയ നിരർത്ഥകതയും തത്വശാസ്ത്രപരമായി ദീനിനെ കൂടുതൽ അങ്ങാടിത്തോരങ്ങളിൽ തൂക്കിക്കെട്ടി. ജനങ്ങളുടെ ആത്മശാന്തിയും കുളിരുമായിരുന്ന മതത്തെ ബന്ധന മണ്ഡലങ്ങളിൽ തളച്ചിട്ടത് പുരോഗമനപ്പേരുമ്പറ മുഴക്കിയ ഉത്പതിഷ്‌ണങ്ങളാണ്. കണ്ണിൽ കാണുന്നതൊക്കെ കുഫ്റും ശിർക്കുമാക്കിയാലേ പുരോഗമനം പുലരൂ എന്ന് കരുതിയവർ , മതത്തെ സാന്ത്വനത്തിന്റെ ഒരു പുല്നാമ്പും മുളക്കാത്ത മറുപറമ്പാക്കി മാറ്റി. അസാമാന്യ ഒത്തൊരുക തകർക്കാൻ പടിഞ്ഞാറിന്റെ തലയ്ക്കത് നിർബന്ധവുമായിരുന്നു.
“നബിയേ അങ്ങൊരു വീട്ടിലിരുന്നാൽ അവിടെ വിളക്കിന്റെ ആവിശ്യം ഇല്ല” എന്ന മൻഖൂസ് മൗലൂദിലെ വരിയെ യുക്തിയുടെ വിളക്കത്ത് കാട്ടി നബിയുടെ വീട്ടിൽ വിളക്ക് കത്തിച്ചിരിന്നുവെന്ന് ആഇഷാ ബീവി പറഞ്ഞിട്ടുണ്ടല്ലോ എന്ന് പറയുന്നത് വരെയെത്തി ഇവരുടെയൊക്കെ ബുജിത്വം. അല്ലെങ്കിലും വിശ്വാസം തുലാസിലിട്ട് കനം നോക്കുന്ന രൂപത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടാൽ, “ചക്കരപന്തലിൽ തേൻമഴ കൊള്ളും രാജകുമാരാ” എന്ന് കേട്ടാൽ “അവിടെയൊക്കെ ഉറുമ്പാകും ല്ല്യേ” എന്ന് എങ്ങനെ പ്രതികരിക്കാതിരിക്കാനാകും.
വർത്തമാനകാല സ്വത്വം വരെ പരിശോധിക്കുമ്പോൾ ബിദഈ കക്ഷികളുമായി നടന്നിരുന്ന ചർചിത ചർവണങ്ങൾ മുസ്ലിം കേരളത്തിനും വിശിഷ്യാ പണ്ഡിതർക്കും അവരുടെ ജ്ഞാന നികേതങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ വലിയൊരവസരമായിരുന്നു. ഇത് മതത്തെ കൂടുതൽ ജീവസ്സുറ്റതാക്കി.ബൗദ്ധികവും ധൈഷണികവുമായ വലിയൊരു സന്നാഹം തന്നെ പ്രദാനം ചെയ്തു.എന്നാൽ സുന്നി കേരളവും വിഘടിത വിഭാഗങ്ങളുമായുള്ള പോരാട്ടങ്ങൾ കേവലം വാചകമുറകൾമാത്രമായിരുന്നു.ആർക്കുമൊരുപകരവുമില്ലാത്ത കാലങ്ങൾ നീണ്ട സമയം കളയലുകൾ.
അക്ഷരാർത്ഥത്തിൽ ഈയൊരു കാലത്തെ പൊല്ലാപ്പുകൾ കേരളീയ മുസ്ലിംസമൂഹത്തിൽ ദൂരവ്യാപകമായ പ്രതിസന്ധി ഉണ്ടാക്കാൻ മാത്രംതക്കതായിരുന്നു.തിക്തഫലമാണ് നാമിന്നനുഭവക്കുന്നതും.വർത്തമാനകാല രാഷ്ട്രീയത്തിലെ ഒഴിച്ചുനിർത്താനാവാത്ത അതികായന്മാരും വൻകിട മല്ലന്മാരും പ്രതിനിധീകരിക്കുന്ന മതസമൂഹമാണ് ഇസ്ലാം. ജനാധിപത്യപരമായ അവകാശനിഷേധങ്ങളുടെ കഥകൾ സമുദായത്തിനകത്ത് അപ്രസക്തമാവും സജീവമാണിന്ന്. എന്നാൽ പാരമ്പര്യത്തിന്റെ ഊഷരതയെ പൊതു മുസ്ലിംധാരയിൽ ഉപയോഗപ്പെടുത്തുന്ന വിഷയത്തിലും പങ്കാളിത്തം സമർപ്പിക്കുന്ന കാര്യത്തിലും വലിയ അബദ്ധങ്ങൾ സംഭവിച്ചിരിക്കുന്നുവെന്ന് തുറന്നെഴുതാതെ വയ്യ.രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ അരികു വത്കരണങ്ങൾ സ്വയം ഏറ്റെടുക്കുന്നതിന് പകരം നേതൃനിരയിലേക്ക് അറിവും മതബോധവുമുള്ളവർ ഉയർന്ന് വരേണ്ടതിന്റെ അനിവാര്യത നാം കണ്ടറിഞ്ഞേ പറ്റൂ. മതപരമായ യാതൊരു പിടിപാടുമില്ലാത്ത , ഭക്തിയോ വൃത്തിയോ ഇല്ലാത്ത കേവലം കുറെ ലിബറൽ മുസ്ലിംകൾ നയിക്കേണ്ടതല്ല സമുദായത്തിന്റെ പ്രധാന സംരംഭങ്ങൾ. സാമുദായിക രാഷ്ട്രീയം നേടിത്തന്ന വിദ്യാഭ്യാസ പുരോഗതിയെയും അംഗീകരിക്കുന്നു. ഭൗതിക മേഖലയിൽ സ്വപ്ന സമാനമായ നേട്ടം നേടിതന്നതിൽ അവർ വിജയിച്ചിട്ടുണ്ടതാനും.സാമുദായിക രാഷ്ട്രീയം തന്നെ പാരമ്പര്യത്തിന്റെ ഊഷരത തിരിച്ചറിയും വിധം പ്രവർത്തിക്കുന്നുനമുണ്ട്. (തീവ്രവാദ അപശബ്ദങ്ങളെ മതത്തിന്റെ കള്ളിയിൽ കൊള്ളാതെ തള്ളാം). എങ്കിൽകൂടി നിരന്തരം കൊത്തിവലിച്ചെടുക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ മുഖം മിനുക്കാൻ കപട മതേതരത്വത്തെ നാം പുറമ്പോക്കിലേക്ക് വലിച്ചെറിയണം.
ഫ്ളാഷ്മോബും ചേലകർമവും വത്തക്കയും കേരള രാഷ്ട്രീയത്തിൽ ഉയർത്തിക്കൊണ്ടുവന്ന ഇക്കൂട്ടർ ഈ മതത്തെ തീർത്തും മുഖ്യധാരയിൽ കരിവാരിതേക്കാനാണ് ശ്രമിക്കുന്നതും. പൊതുനിരത്തിൽ തട്ടമിടാനും പലരീതിയിലും മാപ്പിളപെണ്ണിന് അവകാശം നിഷേധിക്കപ്പെടുമ്പോഴും മഫ്ത കടം വാങ്ങി പൊതുനിരത്തിൽ തുള്ളിക്കളിപ്പിക്കുന്നതിലയിരുന്നു പുരോഗമനം ചർദ്ദിക്കുന്നവർ രാഷ്ട്രീയം കണ്ടത്. ഗുണകാംഷികളിരൊളുടെ പ്രസംഗത്തിനിടയിലെ പ്രയോഗത്തെ പ്രതിഷേധത്തെ നഗ്നയായി വത്തക്ക ഉയർത്തിക്കാട്ടിയാണ്. കത്വയും ഉന്നാവയും രാജ്യ മനസാക്ഷിയെ പിടിച്ചു കുലുക്കുമ്പോഴും ചരിത്രം രേഖപ്പെടുത്തിയ ഫാസിസം ഇതു തന്നെയാണോ എന്ന് തീരുമാനിച്ചുറപ്പിക്കുന്നതിലയിരുന്നു അവരുടെ ശ്രദ്ധയത്രയും. അങ്ങനെ അസിഫയ്ക്ക് വേണ്ടി പ്രതിഷേധിച്ചവരുടെ ലഡുതീറ്റയുടെ എണ്ണമെടുത്ത് വിഷയത്തെ തെറ്റിച്ചു വിടാൻ എത്ര തന്ത്രപരമായണിവർ മെനക്കെടുന്നത്. അത്കൊണ്ട് തന്നെ മുസ്ലിം-മൈനോറിറ്റി വിഷയങ്ങളിൽ പ്രകടമാവുന്ന കപട രാഷ്ട്രീയത്തെ കുറിച്ച് നാം ബോധവാന്മാരാവേണ്ടതുണ്ട്. കേരളത്തിൽ തന്നെ ഇത്രയും പൊട്ടൻഷ്യലായ സമൂഹം വേറെയില്ലെന്ന് പറഞ്ഞത് മന്ത്രി ജി.സുധാകരനാണ്. പക്ഷെ അത്തരം വാക്കുകൾ രാഷ്ട്രീയ മലീമസതയുടെ രംഗങ്ങൾ കൊഴുക്കുമ്പോൾ മറന്നുകളയുകയും പിന്തിരിപ്പൻ എന്ന പഴയ മന്ത്രം ഉരുവിടാറാണ് പതിവ്. സമുദായത്തെ അപക്വമാം വിധം തൊഴുത്തിൽ കെട്ടാൻ ഇനിയും അനുവദിച്ചുകൂടാ. അതിന് ആർക്കും ഏത് ആലയ്ക്കും നിന്ന് കൊടുക്കുന്ന കാളക്കൂറ്റന്മാരായി മാറാതിരിക്കാൻ വൈജ്ഞാനിക നവോത്ഥാനമാണ് ഉചിതം.പൊന്നാനിയിൽ തെളിച്ച വെളിച്ചത്തെ ഗമിച്ചുകൊണ്ട് തന്നെ.